23/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 83

രചന – ശംസിയ ഫൈസൽ

തുറന്നിട്ട ഗേറ്റിനകത്തേക്ക് കാറ് കയറ്റി നിര്‍ത്തി നന്ദു കാറില്‍ നിന്നിറങ്ങി കോളിംങ് ബെല്ലടിച്ച് വാതില്‍ തുറക്കാനായി കാത്ത് നിന്നു

”നന്ദു മോനോ കയറി വാ.,
കുറേ ആയല്ലോ കണ്ടിട്ട്.,
ഇങ്ങോട്ടുള്ള വഴി ഒക്കെ മറന്നോ ?

വാതില്‍ തുറന്ന അമ്മ നന്ദൂനെ വീട്ടിലേക്ക് ക്ഷണിച്ചു

”’ആന്‍റിയെ കണ്ടിട്ടും കുറേ ആയി.,,
അങ്കിളിനെ ഇടക്ക് മെഡിക്കല്‍ ഷോപ്പില്‍ വെച്ച് കാണാറുണ്ട്.,
എന്തൊക്കെ സുഖം തന്നെ ?

നന്ദു അകത്തേക്ക് കയറി

”സുഖാണ് നന്ദൂ..
നീ ഇരിക്ക് ഞാനെന്തേലും കുടിക്കാന്‍ എടുക്കാം.,

”ഒന്നും വേണ്ട ആന്‍റി.,
ദേവനും ദീപുവും എവിടെ ?

നന്ദു തിരക്കി

”’ദീപു ഇത് വരെ പുറത്തുണ്ടായിരുന്നു.,,
ബൈക്ക് പഞ്ചറായീന്നും പറഞ്ഞ് ദേഷ്യം പിടിച്ച് മുകളിലേക്ക് കയറി പോകുന്നത് കണ്ടു.,,
അല്ല എങ്ങോട്ടാണ് ഇന്നത്തെ കറക്കം.,,
പിന്നൊരു കാര്യം  ഇങ്ങനെ കറങ്ങി നടക്കുന്നത് കൊണ്ട് കുഴപ്പൊന്നുല്ല പഠിത്തത്തില്‍ ഉഴപ്പിയാലാണ് ഞങ്ങളെ സ്വഭാവം മാറുക.,

അമ്മ പറഞ്ഞത് കേട്ട് നന്ദു ചിരിച്ചു

”പഠിത്തമൊക്കെ അതിന്‍റെ വഴിക്ക് നടക്കും ആന്‍റി.,,

നന്ദു ചിരിയോടെ പറഞ്ഞതും ദേവനും ദീപുവും മുകളീന്ന് ഇറങ്ങി വന്നു

”അളിയാ പോയാലോ ?

ദേവന്‍ നന്ദൂന്‍റെ അടുത്ത് വന്ന് ചോദിച്ചു

”ഹേയ് അങ്ങനെ പോകാന്‍ പറ്റൂല.,
നന്ദു എത്രക്കാലായി ഇങ്ങോട്ടൊക്കെ വന്നിട്ട് ഒരു ഗ്ലാസ് ജ്യൂസെങ്കിലും കുടിച്ചിട്ട് പോയാല്‍ മതി.,

അമ്മ അവരെ പോകാന്‍ സമ്മതിക്കാതെ പിടിച്ച് വെച്ച് അടുക്കളിയിലേക്ക് പോയി

”നീ ചാര്‍ജര്‍ എടുത്തില്ലെ ?

ദീപു ദേവനോട് ചോദിച്ചു

”ഇല്ല.,, നിന്നോട് ഞാന്‍ എടുക്കാന്‍ പറഞ്ഞതല്ലെ.,
ദച്ചൂ…..,,, ഡീ.. മോളെ ദച്ചൂ..,,

ദേവന്‍  കോണിയുടെ രണ്ട് സ്റ്റെപ്പ് കയറി മുകളിലേക്ക് നോക്കി വിളിച്ചു

”എന്താ.?
ഒഴിവുള്ള ദിവസമെങ്കിലും സമാധാനത്തോടെ ഉറങ്ങാന്‍ സമ്മതിക്കൂലെ ?

ദച്ചു മുകളീന്ന് വിളി കേട്ട് ചോദിച്ചു

”ചേട്ടന്‍റെ മുത്തല്ലെ.,
ഞങ്ങളെ മുറീന്ന് ഫോണിന്‍റെ ചാര്‍ജര്‍ ഒന്നെടുത്ത് തരോ ?
വരുമ്പോള്‍ നീ പറയുന്ന സാധനങ്ങളെല്ലാം കൊണ്ട് വരാം.,,

ദേവന്‍ ഇതും പറഞ്ഞ് അവളെ സമ്മതം കിട്ടിയതും നന്ദൂന്‍റെ അടുത്ത് വന്നിരുന്നു

”പെങ്ങളാന്ന് പറഞ്ഞിട്ട് കാര്യമില്ല.,
ആ കുരുപ്പിനെ സോപ്പിടാന്‍ വലിയ പാടാണ്.,,

ദേവന്‍ ചിരിയോടെ പറഞ്ഞതും നന്ദുവും കൂടെ ചേര്‍ന്നു

”ഇതാ മോനെ കുടിക്ക്‌,,

ദച്ചൂന്‍റെ അമ്മ നന്ദൂന് ജ്യൂസ് കൊണ്ട് കൊടുത്തു

നന്ദു ചെറു പുഞ്ചിരിയോടെ അത് വാങ്ങി ചുണ്ടോട് ചേര്‍ത്ത് കുടിച്ചു

”ദാ ചാര്‍ജര്‍.,
വേണ്ടതൊക്കെ എടുത്തിട്ട് താഴേക്ക് ഇറങ്ങിയാല്‍ പോരെ
മന്‍ഷ്യനെ ചുമ്മാ ബുദ്ധിമുട്ടിക്കാന്‍.,,

ദച്ചു പിറു പിറുത്ത് സ്റ്റെപ്പിറങ്ങി വരുന്നത് കണ്ട് നന്ദു കണ്ണ് തള്ളി നോക്കി നിന്നു

കുടിച്ച ജ്യൂസ് തരിപ്പില്‍ കയറി ചുമച്ചു

”എന്താ മോനെ നോക്കി കുടിക്കണ്ടെ ?

അമ്മ നന്ദൂനെ നോക്കി പറഞ്ഞു

”കുഴപ്പല്ല .,
ഞാ..,ഞാന്‍ ഒാക്കെയാണ്.,,

നന്ദു ഇങ്ങനെ പറഞ്ഞെങ്കിലും ദച്ചൂനെ കണ്ട ഷോക്ക് വിട്ട് മാറിയില്ലായിരുന്നു

ദച്ചു ആണെങ്കില്‍ കാര്യം മനസ്സിലാകാതെ അവരെ അടുത്തേക്ക് വന്നപ്പോയാണ് നന്ദൂനെ അവള്‍ കണ്ടത് തന്നെ

നേരത്തെ അമ്മയുടെ മറവില്‍ നന്ദു ഇരിക്കുന്നതവള്‍ കണ്ടിരുന്നില്ല

രണ്ട് പേരും വിശ്വാസം വരാതെ പരസ്പരം നോക്കി

”ഇവമ്മാരെ അനിയത്തിയാണോ ദച്ചൂ..
ദൈവമേ കസിനോ അയല്‍വാസി വല്ലോം ആയിരിക്കണെ.,,

ആദ്യത്തെ ഞെട്ടല്‍ മാറിയ നന്ദു മനസ്സാല്‍ പ്രാര്‍ത്ഥിച്ചു

”നന്ദൂ..
ഇതാണ് ഞങ്ങളെ ഒരേയൊരു അനിയത്തി ദക്ഷ രവീന്ദ്രന്‍ .,,

ദീപു അവളെ കൈയ്യില്‍ നിന്ന് ചാര്‍ജര്‍ വാങ്ങി ദേവന് കൊടുത്ത് ദച്ചൂന്‍റെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി നന്ദൂന് പരിചയപ്പെടുത്തി കൊടുത്തു

”നന്ദു ദച്ചൂനെ ചെറുപ്പത്തിലങ്ങാനും കണ്ടതാകും അല്ലെ ?

അമ്മ നന്ദൂനെ നോക്കി ചോദിച്ചതും അവന്‍ ഏതോ ലോകത്തെന്ന പോലെ തലയാട്ടി

അവന്‍ ഒരിക്കെ പോലും ദച്ചു ദേവന്‍റേയും ദീപുവിന്‍റേയും പെങ്ങളാണെന്ന് വിചാരിച്ചതേയില്ല

കോളേജിനടുത്തുള്ള സ്ക്കൂളിലെ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്ന് ദേവനോടും ദീപുവിനോടും പറഞ്ഞതാണ്.
ഇതിപ്പോള്‍ അവമ്മാരെ സ്വന്തം പെങ്ങളായി പോയില്ലെ

”’എനിക്ക് നന്ദേട്ടനെ മുന്നെ അറിയാം .,,

പെട്ടന്ന് ദച്ചു അത് പറഞ്ഞതും നന്ദു ഒന്ന് ഞെട്ടി
ദച്ചു പെട്ടന്ന് കാര്യങ്ങള്‍ വെട്ടി തുറന്ന് പറയുമോ എന്നവന്‍ ഭയന്നു

”നിങ്ങള്‍ നേരത്തെ അറിയായിരുന്നോ അതെങ്ങനെ ?
ശെരിയാണല്ലോ നിങ്ങള്‍ അടുത്തടുത്താണല്ലോ പഠിക്കുന്നത്.,,

ദേവന്‍ ഒാര്‍ത്ത് പറഞ്ഞു

”അങ്ങനെയല്ല എന്‍റെ കൂടെ പത്ത് വരെ പഠിച്ച അഭിമന്യൂന്‍റെ ചേട്ടനാണ് നന്ദേട്ടന്‍.,,
കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തില്‍ വെച്ച് കണ്ടിരുന്നു.,,

ദച്ചു പറഞ്ഞതും നന്ദൂന് ആശ്വാസമായി

”ശെരിയാ.,
പെട്ടന്ന്  കണ്ടപ്പോള്‍ ഞാനും ഒാര്‍ത്തു എവിടെയോ കണ്ടിട്ടുണ്ടെന്ന്.,
പിന്നെ കോളേജിനടുത്തുള്ള സ്ക്കൂളിലല്ലെ ഇടക്ക് കാണാറുണ്ടെന്ന് തോന്നുന്നു.,,

നന്ദു ഒന്നും അറിയാത്ത പോലെ പറഞ്ഞ് ജ്യൂസ് ഒറ്റയടിക്ക് വലിച്ച് കുടിച്ച് ഗ്ലാസ് അമ്മേടെ കൈയ്യില്‍ കൊടുത്തു

”എന്നാ ഞങ്ങളിറങ്ങാണ് ആന്‍റീ..,,

നന്ദു പെട്ടന്നെണീറ്റു

”’സൂക്ഷിച്ച് പോകണം.,
വിളിച്ചാല്‍ ഫോണെടുക്കണം.,,

അമ്മ അവരെ നോക്കി പറഞ്ഞതും മൂന്നാളും യാത്ര പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങി

”അയ്യോ ഞാനൊരു കാര്യം ചോദിക്കാന്‍ മറന്നു.,
കഴിഞ്ഞ ട്രിപ്പിന് പോയപ്പോള്‍ എന്‍റെ സണ്‍ ഗ്ലാസ് നിങ്ങളെ ബാഗില്‍ പെട്ടായിരുന്നു അതെവിടെ ?

കാറില്‍ കയറുന്നതിന് മുമ്പ് നന്ദു ചോദിച്ചു

”അത് അലമാരയില്‍ ഉണ്ട്.,,
ദച്ചു എന്‍റെ കബോഡില്‍ നന്ദൂന്‍റെ ഗ്ലാസുണ്ട് അതൊന്ന് എടുത്ത് കൊണ്ട് വരോ ?

ദേവന്‍ ദച്ചൂനെ നോക്കി ചോദിച്ചതും അവള്‍ മറുത്തൊന്നും പറയാതെ എടുക്കാന്‍ പോയി

”അതിന് ദച്ചൂനത് കണ്ടാല്‍ അറിയില്ല ദേവാ.,

ദീപു പറഞ്ഞു

”എന്നാ ഞാന്‍ പോയി നോക്കാം.,
നീ കാറെടുത്തോ ?

നന്ദു ദേവന്‍റെ കൈയ്യില്‍ കാറിന്‍റെ ചാവി വെച്ച് കൊടുത്ത് അവരെ മറുപടി കാത്ത് നില്‍ക്കാതെ ഉള്ളിലേക്ക് പോയി

വേഗത്തില്‍ സ്റ്റെയര്‍ ഒാടി കയറി ചുറ്റുമെന്ന് നോക്കി

ലൈറ്റുള്ള മുറിയിലേക്കവന്‍ ചെന്ന് നോക്കി

ദച്ചു കബോഡ് തുറക്കുന്നത് കണ്ട് നന്ദു മെല്ലെ വാതിലടച്ചു

”അയ്യോ നന്ദേട്ടാ..,
എന്തിനാ ഇങ്ങോട്ട് വന്നെ?
ആരെങ്കിലും  വന്നാല്‍ പിന്നെ അത് മതി.,
പ്ലീസ് ഒന്ന് പോ ?

ദച്ചു നന്ദൂനെ കണ്ടതും വെപ്രാളത്തോടെ അവനെ പറഞ്ഞയക്കാന്‍ ശ്രമിച്ചു

”ഒരു മിനിറ്റ് പെണ്ണെ.,
നീയെന്താ ദേവന്‍റേയും ദീപൂന്‍റേയും അനിയത്തിയാണെന്ന് ആദ്യം പറയാതിരുന്നെ ?

”അതിന് എനിക്കറിയോ ചേട്ടമ്മാരെ ഫ്രണ്ട് അഭിനന്ദ് നിങ്ങളാണെന്ന്.,

ദച്ചു മറുപടി പറഞ്ഞു

”നിന്‍റെ ചേട്ടമ്മാരെ യൂറ്റ്യൂബ് വ്ലോഗില് ഇടക്ക് ഞാനുണ്ടാകാറുണ്ടല്ലോ.,
നീ അതിലും എന്നെ കണ്ടിട്ടില്ലെ.,,

നന്ദു സംശയത്തോടെ ചോദിച്ചു

”അയ്യേ.. ഞാനതിന് അവരെ വീഡിയോസൊന്നും കാണാറില്ല.,
മിക്കപ്പോയും നന്ദു ആണ് ക്യാമറമാന്‍ എന്നവര്‍ പറഞ്ഞത് ഒാര്‍ക്കുന്നുണ്ട്.,,
അല്ലാ  ഇനി അവരെ അനിയത്തി ആയത് കൊണ്ട് എന്നെ വേണ്ടെന്ന് വയ്ക്കാന്‍ വല്ല പ്ലാനുമുണ്ടോ ?

ദച്ചു നന്ദൂനെ കൂര്‍പ്പിച്ച് നോക്കി

”അയ്യടി അങ്ങനെ ഒന്ന് മോള്‍ സ്വപ്നത്തില്‍ പോലും ആലോചിക്കണ്ട.,
ഞാന്‍ പ്രേമിച്ചത് ആത്മാര്‍ത്ഥായിട്ടാണ്.,,
ദേവനേയും ദീപുവിനേയും പതിയെ നമുക്ക് പറഞ്ഞ് സമ്മതിപ്പിക്കാം.,,

നന്ദു പറഞ്ഞത് കേട്ട് ദച്ചു നാണത്തോടെ തല കുലുക്കി

”ഹ്മ്..,, പിന്നെയ് ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ ?

നന്ദു ദച്ചൂന്‍റെ കവിളിലൊന്ന് തട്ടി

”കളിയാക്കിയതാലെ.,
ഞാന്‍ ഉറങ്ങായിരുന്നു.,
നന്ദേട്ടനെ കാണുമെന്നുണ്ടെങ്കില്‍ ഈ കോലത്തിലങ്ങോട്ട് വരില്ലായിരുന്നു.,,

ദച്ചു സ്വയം നോക്കിയൊന്ന് പറഞ്ഞു

”ഈ വേഷത്തിനെന്താ കുഴപ്പം.,
എന്തോ പ്രത്യേക ഭംഗി.,,

നന്ദു ദച്ചൂന്‍റെ കൈയ്യില്‍ പിടിച്ച് തന്നോട് ചേര്‍ത്തു

”ഞാന്‍ പറഞ്ഞതാ ദേഹത്ത് തൊട്ടുള്ള ഒരു സ്നേഹ പ്രകടനവും വേണ്ടെന്ന്.,
വിട്ടേ.. ഹാ വിട് നന്ദേട്ടാ.,,

ദച്ചു ഒഴിഞ്ഞ് മാറി

”ഒരു ഉമ്മ തന്നിട്ട് പെട്ടന്ന് പൊക്കോളാം.,,

ദച്ചു കൊഞ്ചലോടെ ദച്ചൂനെ നോക്കിയതും

”ഉമ്മയോ ?!!!
പോയേ..പോയെ..
കൊള്ളാലോ നന്ദേട്ടാ.,
ഇതൊന്നും പറ്റില്ല.,,
ആരെങ്കിലും വരുമ്പോയേക്കും പോകാന്‍ നോക്ക്.,,

ദച്ചു അവനെ പറഞ്ഞയക്കാന്‍ ശ്രമിച്ചു

”പ്ലീസ് ദച്ചൂട്ടീ..,
ചെറിയൊരു കിസ്സല്ലെ.,
ഇത്ര നല്ല ചാന്‍സ് നമുക്കിനി കിട്ടൂല.,

നന്ദു ദയനീയമായി പറഞ്ഞതും ദച്ചു വാതില്‍ തുറന്ന് ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി

”ആദ്യത്തേതും അവസാനത്തേതുമാണ്, കേട്ടല്ലോ ?
ഇനി ചാന്‍സ് കിട്ടിയാലും ഇതൊന്നും പാടില്ല.,
ദേ ഇവിടെ തന്നാല്‍ മതി.,,

ദച്ചു നെറ്റിയില്‍ തൊട്ട് കണ്ണടച്ചു

കണ്ണടച്ച് തനിക്ക് നേരെ മുഖം  ഉയര്‍ത്തി നില്‍ക്കുന്ന ദച്ചൂനെ കണ്ട് നന്ദൂന് വല്ലാത്ത വാത്സല്യം തോന്നി

”അതെയ്.,
എന്‍റെ പെണ്ണ് കുഞ്ഞ് കുട്ടിയാ.,
ഒന്ന് വളരട്ടെ.,
എന്നിട്ടാകാം കിസ്സൊക്കെ അല്ലെ.,
ഞാന്‍ പൊക്കോട്ടെ.,,
ലൗ വ്യൂ സോ മച്ച്.,,

നന്ദു ദച്ചൂന്‍റെ ചെവിക്കടുത്തേക്ക് ചുണ്ട് ചേര്‍ത്ത് പതിയെ മൊഴിഞ്ഞ് അവളെ കൈയ്യിലുള്ള തന്‍റെ ഗ്ലാസ് വാങ്ങി ഡോറും തുറന്ന് പുറത്തേക്ക് പോയി

*(തുടരും..)*