രചന – ആയിഷ അക്ബർ
അവൾ ജനൽ പാളി പതിയേ തുറന്നതും മുമ്പിൽ നിൽക്കുന്നവനെ കണ്ട് ഒരു നിമിഷം ശ്വാസമൊന്ന് നെഞ്ചിൽ കുടുങ്ങി…..
അവനാണെങ്കിൽ തന്നെ നേരിടാനുള്ള പ്രയാസമോ എന്ത് പറയണമെന്ന ഭാവമോ ഒക്കെ മുഖത്ത് വരുത്തി നിൽക്കുകയാണ്….
മ്മ്….
നിശബ്ദതയെ ഭേധിച്ചെന്ന വണ്ണം അവൾ തന്നെയാണ് അവന് നേരെ പുരികമുയർത്തിയത്….
തനിക്ക് തുടങ്ങാൻ ഒരു കച്ചി തുരുമ്പ് കിട്ടിയെന്ന പോൽ അവൻ പിറകിലേക്ക് പിടിച്ചിരുന്ന പഴം അവൾക്ക് മുമ്പിലേക്ക് നീട്ടി….
അവളൊന്നും ചോദിച്ചില്ല…
എങ്കിലും മുഖത്ത് ഒത്തിരി ചോദ്യ ഭാവങ്ങളുണ്ടായിരുന്നു…..
ഇന്ന് മുഴുവൻ ആരും ഒന്നും കഴിക്കില്ല…..
സന്ധ്യ വീണാൽ മാത്രമേ കഴിക്കാൻ പാടുവെന്നാണ് വിശ്വാസം…..
ശീലമില്ലാത്തതായത് കൊണ്ട് അത് വരെ ….. തനിക്ക് ബുദ്ധിമുട്ടാവും…..
ഉച്ചക്ക് മുറിയിലേക്ക് വരും നേരം കഴിക്കാനിത് വെച്ചോളൂ…..
അവൻ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു തീർക്കുമ്പോൾ അവളുടേ മുഖത്ത് നോക്കാനവന് വല്ലാത്ത പ്രയാസം തോന്നിയിരുന്നു……
വേണ്ടാ….. ശീലമില്ലാത്തതൊക്കെ ശീലമായിട്ടുണ്ടിപ്പോൾ…..
അവളുടേ വാക്കുകളിൽ ഒരു തരം നിസ്സംഗത നിറഞ്ഞു നിന്നു…..
അത് തന്നെ കുത്തി മുറിവേൽപ്പിക്കുന്നത് പോൽ റാനിക്ക് തോന്നി….
ഈ കാര്യത്തിൽ വെറുതെ വാശി പിടിക്കല്ലേ ഹിമാ….
അവൻ ദേഷ്യത്തോടെ അതും പറഞ് അവൾക്ക് നേരെ മുഖമുയർത്തി…..
എന്നാൽ അപ്പോഴേക്കും വർഷങ്ങൾക്ക് ശേഷമുള്ള ഹിമാ എന്ന ആ വിളിയിൽ അവൾ ലയിച്ചു പോയിരുന്നു….
അതേ….. തന്റെ പേരിനു പോലും ഭംഗി കൂടുന്നത് അവനുച്ഛരിക്കുമ്പോഴാണ്….
വാശിയല്ല…..
നിങ്ങളെല്ലാവരും പട്ടിണി കിടക്കുമ്പോൾ ഞാൻ കഴിക്കുന്നതെങ്ങനെയാ…..
നിങ്ങൾക്കൊക്കെ പറ്റുമെങ്കിൽ എന്നേ കൊണ്ടും വൈകുന്നേരം വരെ നോമ്പെത്തിക്കാൻ കഴിയുക തന്നെ ചെയ്യും….
അവൾ ഉറച്ച വാക്കുകളോടെ അത് പറഞ്ഞതും പിന്നീടൊരു വാക്കിനവനിടം കൊടുത്തില്ല…..
അവളുടേ വാക്കുകൾ… അതിനെപ്പോഴും ഒരു തീരുമാനത്തിന്റെ എല്ലാ കരുത്തുമുണ്ടാവും….
അവൻ ഒന്നും പറയാതെ പോകുമ്പോൾ അവനെ പിറകിൽ നിന്നൊന്ന് വിളിക്കാൻ അവൾക്ക് തോന്നി….
അവനെ അടുത്ത് കിട്ടിയ ആ നിമിഷം മനസ്സ് തുറന്നൊന്നു സംസാരിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ് തന്റെ മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെക്കാൻ അവൾ അതിയായി ആഗ്രഹിച്ചിരുന്നന്നേരം….
പക്ഷെ…… എല്ലാം അവനറിഞ്ഞാൽ അവൻ തകർന്ന് പോകുമെന്ന ആ ചിന്ത അവളെ അതിൽ നിന്നും പിറകിലേക്ക് വലിച്ചു…..
അവളിൽ നിന്നകന്ന് പോന്നിട്ടും ആ കണ്ണുകൾ അവന്റെ ഹൃദയേത്തിലങ്ങനെ നിറഞ്ഞു നിൽക്കുകയായിരുന്നു….
അന്ന് വിവാഹത്തിന് ശേഷം പിന്നെ ഇപ്പോഴാണ് താനവളെ ഇത്ര അടുത്ത് നിന്നും കാണുന്നതും ആ മിഴികളിൽ നോക്കി യൊന്നു സംസാരിക്കുന്നതും……
പക്ഷെ…. ആ കണ്ണുകളിലിപ്പോഴും തന്നോടുള്ള അടക്കാനാകാത്ത പ്രണയം തനിക്ക് കാണുന്നുണ്ട്…..
എന്നാൽ തന്നിൽ നിന്നും അത് മറച്ചു വെക്കാൻ അവൾ ശ്രമിക്കുന്നത് തന്റെ തോന്നലാണോ….
അതോ അതിന് തക്ക എന്തെങ്കിലും കാരണം അവൾക്കുണ്ടായിട്ടുണ്ടോ…
അവൻ ഓർമകൾക്ക് പിറകെ പായുന്ന മനസ്സിനെ പിടിച് കെട്ടി ഓഫീസിലേക്ക് നടന്നിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹റാനി….. നാളേക്ക് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയച്ചിട്ടുണ്ട്..
എല്ലാം നോക്കി വാങ്ങി കൊണ്ട് വാ ….
നീ കൊണ്ട് വന്നാലേ നന്നാവു….
അമ്മ വിളിച്ചത് പറഞ്ഞതും നാളെ പെരുന്നാളാണ് എന്നൊരു ചിന്ത മനസ്സിലേക്ക് വന്നു…..
അതേ….. ഞങ്ങളുടെ വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ആഘോഷം…..
സാധനങ്ങൾ വാങ്ങാൻ കയറിയ സൂപ്പർ മാർക്കറ്റിൽ നിന്നും കാലുകൾ പതിയേ അപ്പുറത്തുള്ള ടെക്സ്ടൈൽസിലേക് നീങ്ങിയിരുന്നു…..
ലിസ്റ്റ് എഴുതിയ കൂട്ടത്തിൽ ടോപിന് മാച്ച് ആയ ശാളോ ശാളിന് മാച്ച് ആയ പാന്റോ എന്തൊക്കെയോ ആർക്കൊക്കെയോ എഴുതി വിട്ടിട്ടുണ്ട്…..
അതെല്ലാം വാങ്ങി കഴിഞ്ഞാണ് ചുരിദാറുകളുള്ള ഭാഗത്തേക്കവൻ നടന്നത്….
അവളെപ്പോഴും ചുരിദാറിട്ടാണ് കണ്ടിട്ടുള്ളത്….
കൂടുതൽ മോഡേൺ വേഷമൊന്നും അവൾക്ക് താല്പര്യമില്ല…..
അത് കൊണ്ട് തന്നെ ചുരിദാറുകളിലൂടെ അവന്റെ കൈ ഓടി നടന്നു…
പക്ഷെ തന്റെ മനസ്സിൽ അവളിട്ട് കാണണമെന്ന് ആഗ്രഹിച്ചതോന്നും അവിടെ കാണാത്തത് പോലെ…..
ഒന്നുമില്ലാത്ത സമയത്ത് താൻ വാങ്ങി കൊടുത്ത വളകൾക്ക് പോലും അത്രമേൽ വില നൽകിയിരുന്നവളാണ്….
അപ്പോഴേ ആഗ്രഹിച്ചിരുന്നു വലിയ എന്തെങ്കിലും നൽകി അവളെ സന്തോഷിപ്പിക്കണമെന്ന്….
അതേ…. അവൾ തന്നെ സ്നേഹിച്ചതും ഒന്നുമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ….
പിന്നെന്തിനായിരിക്കും അവൾ അന്നങ്ങനെ പെരുമാറിയത്…..
ഇത് വരെ കണ്ടിട്ടില്ലാത്തൊരു ഭാവത്തിൽ…..
മനസ്സെപ്പോഴും അവളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്…
അവൻ ആ ചിന്തകളിൽ കുരുങ്ങാൻ മനസ്സിനെ അനുവദിക്കാതെ നിറമുള്ള വസ്ത്രങ്ങളിലേക്ക് മിഴികൾ പതിപ്പിച്ചു…..
അവസാനം അവന്റെ കണ്ണുകൾ അവയിൽ കുരുങ്ങി നിന്നു…..
മജന്ത നിറത്തിലുള്ള മനോഹരമായ ആ ചുരിദാറിൽ…..
ശാളിന്റെ അറ്റത്തു കസവുകൾ തുന്നിചേർത്ത അതിൽ പിടിക്കുന്നതോടൊപ്പം മനസ്സിൽ നിറഞ്ഞു നിന്നത് അവളുടേ മുഖമായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വീട്ടിലേക്കെത്തിയപ്പോഴേ കയ്യിലുള്ള കവറുകൾ വാങ്ങാൻ എല്ലാവരും ഓടി ക്കൂടി……
ജമീലത്താ…..
എല്ലാവരും അവരുടെ സാധനങ്ങളോരോന്നും നോക്കി ഹാളിലിരിക്കുമ്പോൾ അടുക്കളയിലേക്ക് നോക്കി റാനി വിളിച്ചു……
എന്താ മോനെ….
ജമീലത്ത അതും ചോദിച്ച് കൊണ്ടോടി വന്നു……
ആ കുട്ടിയേ കൂടി വിളിച്ചോളൂ….
അവനത് പറഞ്ഞതും ഭാഗ്യം ഞെട്ടലോടെ അവനെ നോക്കി…
അവന്റെ മുഖത്ത് തികഞ്ഞ ഗൗരവമാണ്…..
എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അവനിലേക്കായി….
ജമീലതയുടെ പിറകിലായി അവൾ വരുമ്പോൾ എല്ലാവരുടെയും നടുക്ക് നിൽക്കുന്ന അവനെ കാൻകെ അവൾക്കൊരു ഭയം തോന്നി….
അവൻ ആദ്യമൊരു കവറെടുത് ജമീലതക്ക് നേരെ നീട്ടി …..
ഇതാ….. പെരുന്നാൾ ഡ്രസ്സ് ആണ് ……
അവൻ പുഞ്ചിരിച്ചു കൊണ്ട് അവരോട് പറയുമ്പോൾ അവരും ഏറെ സന്തോഷത്താൽ പുഞ്ചിരിച്ചു…..
ശേഷം അവൻ മിഴികൾ അവളിലേക്ക് നീക്കി…..
അവളവന്റെ മുഖത്ത് നോക്കുന്നില്ല…..
അവൻ അവളിലെക്ക് തന്നെ നോക്കി നിൽപ്പാണ്….
ഭാഗ്യത്തിന്റെ ഹൃദയം ശക്തിയായി മിടിച്ചു തുടങ്ങിയിരുന്നു….
മോളേ….. നിനക്കാണ്…വാങ്ങിക്കോ…
അവൾ മിഴികൾ ഉയർത്തുന്നില്ലെന്ന് കണ്ടതും ജമീലത്ത പറഞ്ഞു…..
അവൾ പതിയേ അവനെ നോക്കി….
അവന്റെ ചുണ്ടിലൊരിളം ചിരിയുണ്ട്…
പണ്ടുള്ളതിൽ നിന്നും അവന് വന്ന ഒരേയൊരു വ്യത്യാസം അതാണെന്ന് അവളോർത്തു……
പണ്ടവൻ പുഞ്ചിരിക്കുമ്പോൾ ഒരു നിഷ്കങ്കത യാണ് തോന്നിയിരുന്നത്….
എന്നാൽ ഇന്ന് പൌരുഷം തുളുമ്പുന്ന ആ മുഖത്ത് നിന്നുള്ള പുഞ്ചിരി ഏറെ വശ്യമാണ്…..
അവനത് അവൾക്ക് നേരെ നീട്ടിയതും അവളും ഇരു കൈ കൊണ്ട് വാങ്ങിയിരുന്നു….
പിന്നീട് പതിയേ അവരടുക്കളയിലേക്ക് നടന്നു…..
അവൾ തിരിഞ്ഞു നടക്കുമ്പോഴും അവൻ അവളെ തന്നെ നോക്കി നിന്നു…
പിന്നെ പതിയേ ഭാഗ്യത്തിലേക്ക് തിരിഞ്ഞു…
എല്ലാ വർഷവും മുടങ്ങാതെ ചെയ്യുന്ന ഈ പതിവ് പറഞ് ചെയ്യിക്കാൻ ഇപ്രാവശ്യം മാത്രം എന്റെ ഉമ്മ മറന്നതെങ്ങനെയെന്ന് എനിക്കറിയില്ല…..
അവൻ ഭാഗ്യത്തിന് നേരെ നിന്ന് ഗൗരവത്തോടെ അത് പറയുമ്പോൾ ഭാഗ്യം ഒന്ന് വിയർത്തു….
അതിലേറെ അവന്റെ വാക്കുകളിലുള്ള കുറ്റപ്പെടുത്തൽ അവർക്ക് വ്യക്തമായിരുന്നു……
ഇത്താത്ത മറന്നെന്നോ…. അങ്ങനെ വരാറില്ലല്ലോ…..
അത് ചോദിച്ചത് സാബിറ യായിരുന്നു…
അത്…. ഞാൻ….. ഞാൻ പൈസ കൊടുക്കാമെന്നു വെച്ചു….
ഭാഗ്യം ആരെയും നോക്കാതെ പറഞ്ഞു…..
അയ്യോ…. ഉപ്പാക്ക് അതൊന്നും ഇഷ്ടമാവില്ലല്ലോ…..
നീ വാങ്ങിയതെന്തായാലും നന്നായി ഹാഷി……
സാബിറ അതും കൂടി കൂട്ടി ചേർക്കുമ്പോൾ റാനി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി….
അമ്മ ചെയ്യുന്ന പലതിലും താൻ കാണുന്നത് തെറ്റുകളാണ്….
അവളുടേ കാര്യത്തിൽ അമ്മക്കെന്താണിങ്ങനെ എന്നെനിക്കറിയുന്നില്ല….
റാനി അസ്വസ്ഥമായി അവിടെയെങ്ങനെ അൽപ നേരം ഇരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നോമ്പ് തുറക്കാനായതും എല്ലാവരും മേശ മേൽ നിരന്നു ….
പലവിധ പഴങ്ങളും പലഹാരങ്ങളുമായി നോമ്പ് തുറക്കൽ കഴിഞ്ഞു…..
ഇനിയുള്ളത് പെരുന്നാൾ രാവാണ്….
പെരുന്നാളിന്റെ എല്ലാ പൊലിവുകളും നിറഞ്ഞൊരു രാത്രി…..
ഹാഷിക്കാ….. വാ മൈലാഞ്ചിയിട്ട് തന്നേ…..
നമസ്കാരം കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും മൈലാഞ്ചി പെട്ടിയുമായി മുറി ചുറ്റും കുട്ടികളെത്തിയിരുന്നു…..
അതേ…. ഇന്ന് തനിക്കുറക്കമില്ലാത്ത രാത്രിയാണ്……
ചെറിയവരും വലിയവരുമായി എല്ലാവരുടെയും കൈ ചുവപ്പിക്കേണ്ട ജോലി ഇന്ന് തനിക്കാണ്…..
അവനവന് വേണ്ട ഡിസൈനുകൾ എല്ലാവരും കണ്ട് വെച്ചിട്ടുണ്ടാകും …
അത് പകർത്തി കൊടുക്കേണം….
പടച്ചോനെ….
അവൻ ചിരിച്ചു കൊണ്ടൊന്നു നെഞ്ചിൽ കൈ വെച്ചു…..
അവിടെയുള്ള എല്ലാവരും ഒപ്പം ചിരിച്ചു….
ഹാച്ചിക്കാ….. നീനുസ്സിനു ആദ്യം …..
അവരിലെ ഏറ്റവും ചെറിയ ആളായ നീനു അത് പറഞ് വന്നതും അവനവളെ കോരിയെടുത്തു….
നീനുസിന് ആദ്യം ഇടാം ട്ടോ….
അതും പറഞ്ഞവൻ കുഞ്ഞിനെയുമേടുത് താഴെക്കിറങ്ങി…..
പിറകിലായി ഒരു പടയും …
കോണിപ്പടികളിറങ്ങി വരുന്ന അവരെ കണ്ടതും ഹാളിലിരുന്ന എല്ലാവരും ചിരിച്ചിരുന്നു….
പിന്നീടങ്ങോട്ട് അവന്റെ കൈകൾക്ക് യാതൊരു ഒഴിവുമില്ലായിരുന്നു…….
അവന്റെ മുമ്പിലേക്ക് ഓരോ കൈകൾ കഴിയുമ്പോൾ മറ്റൊന്ന് നീങ്ങി വന്നു കൊണ്ടേയിരുന്നു…..
ഏറെ നേരം വല്യു പ്പയും അവരോടൊപ്പം ഇരുന്നു…
ജമീല പോയോ….
സംസാരങ്ങളുടെയും തിരക്കിന്റെയും ഇടയിലാണ് വല്യു പ്പഅത് ചോതിച്ചത്……
ആ പോയി ഉപ്പാ….
അപ്പൊ ആ കുട്ടി ഒറ്റക്കല്ലേ… അതിനു പോകാനും കൂടാനുമൊന്നും
ആരും ഉണ്ടാവില്ല അല്ലേ …
വല്യു പ്പ ഏറെ സങ്കടത്തോടെ അത് ചോദിച്ചതും റാനി മിഴികളുയർത്തി ഒന്ന് നോക്കി….
ഭാഗ്യത്തിന്റെ നെഞ്ചിടിപ്പ് കൂടി….
ഇല്ല ഉപ്പാ …
ഭാഗ്യം അത് പറയുമ്പോൾ വാക്കുകളിൽ ഇടർച്ച പോലുമില്ലാത്തത് റാന്നിയിലൊരു അത്ഭുതം നിറച്ചു……
പാവം…. അതിനെ മാത്രമായി മാറ്റി നിർത്തേണ്ട….
എല്ലാത്തിലേക്കും കൂട്ടിക്കോളൂ….
ഇവിടുത്തെ കുട്ടികളെ പോലെ തന്നെയല്ലേ….
പോരാത്തതിനൊരു യതീം കുട്ടിയും…..
സാബിറാ ആ കുട്ടിയെ കൂടി ഇങ് വിളിച്ചോളൂ…..
വല്യു പ്പ അത് പറഞ്ഞതും ഭാഗ്യത്തിന് ഇടി വേട്ടറ്റത് പോലെ തോന്നി….
റാനിക്ക് വല്ലാത്തൊരു ആനന്ദം മനസ്സിനെ കീഴ്പ്പെടുത്തുന്നത് പോലെ…
സാബിറ പെട്ടെന്ന് പോയി അവളെ കൂട്ടി കൊണ്ട് വന്നു…..
അവൾ അവിടേക്ക് വരുമ്പോൾ എന്തിനാണ് തന്നെ വിളിച്ചതെന്ന ചോദ്യം ആ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു…
മോളവിടെ ഇരുന്നോളു…..
വല്യു പ്പ പുഞ്ചിരിയോടെ അത് പറയുമ്പോൾ വേണ്ടായെന്ന് പറയാൻ തോന്നിയെങ്കിലും അവരുടെ മുഖത്ത് നോക്കി അവൾക്ക് അങ്ങനെ പറയാൻ കഴിഞ്ഞിരുന്നില്ല….
അവൾ അവിടെയിരുന്നു….
ഭാഗ്യം ദേഷ്യത്തെ ഉള്ളിൽ കടിച്ചു പിടിച്ചോതുക്കി…..
റാനിക്ക് വല്ലാത്തൊരു ഉഷാറ് തോന്നി…
അതൊരു പക്ഷെ മനസ്സിനെ കീഴ്പ്പെടുത്തുന്ന ആനന്ദം കൊണ്ടാവാം…..
അവന്റെ ശ്രദ്ധ മൈലാഞ്ചിയിൽ നിന്നും തെന്നി അവളിലേക്ക് നീങ്ങി കൊണ്ടിരുന്നു…..
വർഷങ്ങൾക്ക് ശേഷമാണ് മനസ്സ് നിറഞ്ഞൊരു ആഘോഷം…..
എല്ലാവരുടെയും ചിരിയും കളിയും ആ വീട്ടിലുയരുമ്പോൾ ഭാഗ്യം മാത്രം ഉൾവലിഞ്ഞിരുന്നു….
എന്നാൽ ആദ്യം അവിടെ ഇരിക്കാൻ തോന്നിയ ആ ഒരു പ്രയാസത്തിൽ നിന്ന് കര കയറി ഹിമ അങ്ങേയറ്റം ആ നിമിഷങ്ങൾ ആസ്വദിച്ചു തുടങ്ങിയിരുന്നു …
ആലിയ അവളെ തന്നെ ഒന്ന് നോക്കി….
അവൾക്ക് ഹിമയോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു….
അവൻ ഹിമയെ സ്നേഹിക്കുമോയെന്ന ഭയമായിരുന്നു ഇത്ര ദിവസം അവളെ തന്റെ ശത്രുവാക്കി മാറ്റി നിർത്തിയത് ……
എന്നാൽ ഇപ്പോൾ ഹാഷിക്കാന്റെ വിവാഹം ഉറപ്പിച്ചു….
അവളോട് താൻ ചെയ്തത് വലിയൊരു തെറ്റായി പ്പോയി….
എന്തൊക്കെയോ മനസ്സ് വെറുതെ കണക്ക് കൂട്ടി….
അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നിയത് കൊണ്ട് തന്നെ അവൾ ഹിമയുടെ അടുത്ത് വന്നിരുന്നു….
തനിക്ക് മൈലാഞ്ചി ഇടാൻ അറിയുമോ….
ആലിയ അത് ചോദിച്ചത് അത്രയേറെ നേരർമയായത് കൊണ്ട് തന്നെ ഹിമക്ക് അത്ഭുതവും സന്തോഷവും ഒരു പോലെ തോന്നി…..
ഇല്ലാ…. അവൾ പതിയേ യൊന്നു പുഞ്ചിരിച്ചു…..
ഹാഷിക്ക….. നൂറ യുടെ കയ്യിലൊന്ന് ഇട്ട് കൊടുക്കു…..
ആലിയ പെട്ടെന്നു അത് പറഞ്ഞതും ആ ബഹളത്തിനിടയിലും അവിടമാകേ നിശബ്ദമായി തോന്നി റാനിക്ക്..
അവൻ അവളിലേക്ക് പതിയേ നോക്കി…..
ഹിമയുടെ ചുണ്ടുകളും വിറച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു….
വ്…. വേണ്ടാ….
അവൾ പതിയേ ഒഴിഞ്ഞു മാറി ….
ഏയ്…. അതൊന്നും പറഞ്ഞാൽ പറ്റില്ല…
താൻ വന്നേ…
അതും പറഞ് ആലിയ തന്നെ അവളുടേ കൈ പിടിച്ചു വലിച്ചു….
ഒന്നെഴുനേറ്റ് പോയേടാ…..
റാനി ക്കരികിലായിരിക്കുന്ന ജൗഹറിനെ പിടിച്ചു നീക്കി ഹിമയെ അവൾ തന്നെ അവിടെയിരുത്തി….
എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചത് കൊണ്ട് തന്നെ റാനിയും ഹിമയും ഒരേ അവസ്ഥയിലായിരുന്നു….
അവൾ…. തന്റെ അരികിൽ…
അവന് ആലിയയോട് അടക്കാൻ പറ്റാത്തൊരു സ്നേഹം തോന്നിയിരുന്നപ്പോൾ …….
ഇട്ട് കൊടുക്ക് ഹാഷിക്കാ ….
ആലിയ അത് പറഞ്ഞതും അവൻ അവളുടേ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി….
അവൾ പക്ഷെ മിഴികളുയർത്തുന്നില്ല….
അവൻ പതിയേ അവളുടേ കയ്യിൽ പിടിച്ചു….
അവൾ ഒരു നിമിഷം കൊണ്ട് പഴയ ഓർമകളിലേക്ക് നീങ്ങി…..
ആ പഴയ ഹിമയായി മനസ്സ് മാറി കഴിഞ്ഞത് പോലെ…..
അവന്റെ നോട്ടം തന്നിലേക്ക് പാറി വീഴുന്നത് അവളറിയുന്നുണ്ട്…..
മുഖമുയർത്താൻ അവൾക്ക് കഴിഞ്ഞില്ല ….
അവന്റെ കയ്യും പതിയേ വിറക്കുന്നുണ്ടായിരുന്നു….
മനസ്സിന്റെ പിടക്കലായിരിക്കാം ഒരു പക്ഷേ …..
എന്നാൽ ഈ രംഗം എല്ലാവരും സാധാരണ മായി കണ്ടപ്പോൾ ഒന്ന് ചലിക്കാൻ കഴിയാതെ ഭാഗ്യം അവരെ നോക്കിയങ്ങനെ ഇരുന്നു….
(തുടരും)

by