രചന – കാന്താരി
“എന്താടാ ആലോചിച്ചു നിൽക്കുന്നത് ”
രാത്രി ബാൽക്കണിയിൽ നിന്ന് മാനത്തെക്ക് നോക്കി നിൽക്കുന്ന സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് മോഹൻ ചോദിച്ചു.
“ഒന്നുല്ലച്ഛാ…ഞാൻ വെറുതെ… ”
“ഹ്മ്മ്… പ്രോബ്ലം ഒന്നുമില്ലല്ലോല്ലേ. ”
“ഹേയ്… അങ്ങനെ ഒന്നുല. അച്ഛൻ എന്താ അങ്ങനെ ചോദിച്ചത് ”
അച്ഛന്റെ ചോദ്യത്തിൽ സംശയം തോന്നി സിദ്ധു ചോദിച്ചു.
“ഒന്നുല… നിന്റെ മുഖം കണ്ടപ്പോൾ എന്തോ സങ്കടം ഉള്ള പോലെ തോന്നി. അതാ ചോദിച്ചത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം. അവസാനം ചെറുത് വലുതായി കഴിയുമ്പോൾ പറഞ്ഞാൽ മതിയായിരുന്നു വെന്ന് തോന്നരുത്”
“ഇല്ല… അച്ഛൻ വിചാരിക്കുന്നത് പോലെ ഒന്നുല എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം… ”
“ഓക്കേ…
ഹാ… പിന്നെ… ദേവുന്റെ കാര്യം ഓക്കേ ആയി എൻഗേജ്മെന്റ് കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു കല്യാണം നടത്താമെന്ന് വിചാരിക്കുന്നു. ഇത് വരെ നീയായിട്ട് നിന്റെ കാര്യമൊന്നും പറഞ്ഞില്ല. ഇനി ഞാൻ നോക്കണോ ”
“വേ…വേണ്ട. അച്ഛൻ എനിക്ക് കുറച്ചു സമയം താ… എന്റെ കാര്യം ഞാൻ പറയാം… ”
മോഹൻ ചോദിച്ചതിന് സിദ്ധു ഒന്ന് പതറി കൊണ്ട് പറഞ്ഞതും അതിനൊന്നും പറയാതെ ഒന്ന് ചിരിച്ചു കൊണ്ട് മോഹൻ അവിടെ നിന്നും പോയി.
അച്ഛൻ പോയ ആശ്വാസത്തിൽ സിദ്ധു ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് തിരിഞ്ഞതും ഐശുവിന്റെ വീട്ടിൽ അവളുടെ മുറിയിൽ വെളിച്ചം കണ്ടപ്പോൾ ഒരു കള്ള ചിരിയോടെ ഒന്നാലോചിച്ചു കൊണ്ട് സിദ്ധു അവിടെ നിന്നും ഇറങ്ങി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“അയ്യോ… ഇതൊക്കെ ഏത് കാലത്ത് പഠിച്ചു ഞാൻ എക്സാം എഴുതും എന്റെ ദൈവമേ… ”
ബുക്കും തുറന്നു വെച്ച് മുകളില്ലേക്ക് നോക്കി പറഞ്ഞു കൊണ്ട് ഐശു വിതുമ്പി.
ആ സമയം പെട്ടന്ന് ജനലിന്റെ അടുത്ത് ഒരു നിഴലനകം കണ്ടു ഐശു കസേരയിൽ പിടിച്ചു ചാടി കാലു കേറ്റി വെച്ച് ജനലിന്റെ ഭാഗത്തേക്ക് നോക്കി ഇരുന്നു.
“ഈശ്വരാ… വല്ല വാഴയും ആയിരിക്കണേ… ”
കൈ കൂപ്പി പിടിച്ചു കൊണ്ട് ഐശു പ്രാർത്ഥിച്ചതും പെട്ടെന്ന് ജനലിൽ മുട്ടുന്നത് കേട്ടു അവൾ ഞെട്ടി അനങ്ങാതെ ഇരുന്നു.
“ആ… ആരാ… ”
“തുറക്കടി ”
ജനലിൽ മുട്ടുന്നത് കേട്ടു ഐശു ചോദിച്ചതും അപ്പുറത്ത് നിന്ന് പറഞ്ഞത് കേട്ടു ഐശു വിറച്ചു വിറച്ചു ചെന്നു ജനൽ തുറന്നതും മുന്നിൽ സിദ്ധു നിൽക്കുന്നത് കണ്ടു ഐശു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ശ്വാസമൊന്നു വിട്ടു.
“നിങ്ങൾക്കെന്താ പാതിരാത്രി ഇവിടെ കാര്യം ഉറക്കമൊന്നുമില്ലേ മനുഷ്യാ…വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ”
ശബ്ദം താഴ്ത്തി കൊണ്ട് ഐശു ചോദിച്ചതും സിദ്ധു അവളെ നോക്കി ഒന്നിളിച്ചു കാണിച്ചു.
“നീ പുറത്തേക്കു ഇറങ്ങി വാ… എനിക്കൊരു കാര്യം പറയാനുണ്ട് ”
“ഞാനൊന്നും വരില്ല. ആരെങ്കിലും കണ്ടാൽ പ്രശ്നമക്കും ”
“ആരും കാണത്തില്ല പെണ്ണെ… ഒരർജെന്റ് കാര്യമാ.. പ്ലീസ് ഒന്ന് ഇറങ്ങി വാ… ”
“ഇല്ലില്ല. ഞാൻ വരില്ല എനിക്ക് പേടിയാ… ”
“നീ വരില്ലേ… എന്നാൽ ശരി. ഇനി കൊഞ്ചി കൊണ്ട് അങ്ങോട്ട് വാ… ശരിയാക്കി തരാം… അവിടെ അച്ഛൻ എനിക്ക് പെണ്ണ് നോക്കുന്നുണ്ട് ഞാനതിന് ഓക്കേ പറയാൻ പോകുവാ ”
“ഹേ… പോകല്ലേ ഞാൻ ഇറങ്ങി വരാം… ഒരു. ഒരു മിനിറ്റ് ”
പോകാൻ നിന്ന സിദ്ധുവിന്റെ ജനൽ കമ്പിയിൽ പിടിച്ച കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ഐശു ഇറങ്ങി ചെല്ലാമെന്ന് സമ്മതിച്ചതും അത് കണ്ടു അവള് കാണാതെ സിദ്ധു ഒന്ന് ചിരിച്ചു.
(ഭാഗ്യം ആരുമില്ല )
റൂമിന്റെ വാതിൽ തുറന്നു ഐശു പുറത്തേക്കു ഒന്ന് തലയിട്ട് നോക്കി സ്വയം പറഞ്ഞു കൊണ്ട് മൊബൈൽ ടോർച് ഓൺ ചെയ്തു അടുക്കളയില്ലേക്ക് നടന്നു.
അടുക്കള വാതിൽ മെല്ലെ തുറന്നു പുറത്തിറങ്ങി പുറത്തു നിന്ന് വാതിൽ ചാരി വെച്ച് ഐശു പോകാനായി തിരിഞ്ഞതും സിദ്ധു അവളെ വട്ടം കെട്ടിപിടിച്ചു.
അതിൽ ആദ്യമൊന്നു ഐശു ഞെട്ടി എങ്കിലും പിന്നെ അവളും അവനെ തിരിച്ചു കെട്ടിപിടിച്ചു നിന്നു.
“ഇതിനാണോ മോൻ ഈ രാത്രി വന്നത് ”
സിദ്ധുവിൽ നിന്ന് അടർന്നു മാറാതെ തന്നെ ഐശു ചോദിച്ചു.
“അല്ല. നിന്നെ ഒന്ന് കാണാൻ തോന്നി അതാ വന്നത് ”
“അപ്പൊ എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞതോ… ”
“അത്…. ദേവുന്റെ കാര്യം ഫിക്സ് ആയല്ലോ അപ്പൊ അച്ഛൻ എന്നോട് ചോദിച്ചു എങ്ങനാ… എന്റെ കാര്യമെന്ന് പെട്ടന്ന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ നമ്മുടെ കാര്യം പറയാൻ എനിക്കൊരു പേടി. അപ്പൊ ആ പേടി ഒന്ന് മാറ്റണമല്ലോ അതാ… ഞാൻ മതിലും ചാടി വന്നത് ”
എന്ന് പറഞ്ഞു കൊണ്ട് സിദ്ധു ഐശുവിന്റെ കണ്ണിലേക്കു നോക്കിയതും അവന്റെ നോട്ടം സഹിക്കാൻ കഴിയാതെ ഐശു മുഖം താഴ്ത്തി നിന്നു.അത് കണ്ടു ഒരു കയ്യാൽ സിദ്ധു അവളുടെ മുഖം പിടിച്ചു ഉയർത്തി.
“ഒരു കിസ്സ് ആയല്ലോ ”
സിദ്ധു മെല്ലെ ചോദിച്ചതും നാണം കൊണ്ട് ഐശു ഒന്ന് ചിരിച്ചു.
അത് കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു മെല്ലെ അവന്റെ ചുണ്ടു അവളുടെ ചുണ്ടില്ലേക്ക് അടുപ്പിച്ചു അതിൽ ഐശുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞതും സിദ്ധു മെല്ലെ മെല്ലെ അവളുടെ ചുണ്ടിനെ നുണഞ്ഞു കൊണ്ടിരുന്നു.
ദീർഘ നേരതെ ചുംബനത്തിന് ശേഷം സിദ്ധു അവളുടെ ചുണ്ടിനെ മോചിപ്പിച്ചതും ഐശു കണ്ണുകൾ തുറന്നു അവനെ തന്നെ നോക്കി നിന്നു.
“അതികം വൈകാതെ തന്നെ നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറയും. ചിലപ്പോൾ ചെറിയ പൊട്ടി തെറി ഒക്കെ ഉണ്ടായിന്ന് വരും അതിലൊന്നും എന്റെ പെണ്ണ് വിഷമിക്കരുത് എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും എന്റെ പെണ്ണ് നീയയിരിക്കും. ഇത് സിദ്ധു തരുന്ന വാക്കാണ് ”
എന്ന് പറഞ്ഞു കൊണ്ട് സിദ്ധു ഐശുവിനെ കെട്ടിപിടിച്ചു നെറ്റിൽ ഒന്ന് മുത്തി.
അതിൽ ഐശുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
“പോയി കിടന്നോ. രാവിലെ കാണാം… ”
സിദ്ധു പറഞ്ഞതും തലയാട്ടി കൊണ്ട് ഐശു അകത്തേക്ക് കേറി. അവൾ മുറിയിൽ എത്തിയ ശേഷം സിദ്ധു തിരിച്ചു മതിൽ ചാടി വീട്ടില്ലേക്ക് പോയി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഹാ… ഏട്ടൻ കുളിച്ചു വന്നോ… ഇതാ ഷർട്ട് ”
സിദ്ധു കുളിച്ചു ഇറങ്ങി വന്നത് കണ്ടു തേച്ച ഷർട്ട് നീട്ടി കൊണ്ട് കാവ്യ പറഞ്ഞതും
അതിഷ്ട്ടപെടാത്ത പോലെ ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു അവളുടെ കയ്യിൽ നിന്നും ഷർട്ട് വാങ്ങി.
“ഇന്ന് ഏട്ടന് തിരക്കുണ്ടോ. എന്നെ ഒന്ന് പുറത്തു കൊണ്ട് പോകാമോ ”
“അത് പിന്നെ ഇന്നെനിക് കുറച്ചു തിരക്കുണ്ട് നമുക്ക് പിന്നൊരു ദിവസം പോകാം… പോരെ ”
“ഏട്ടന്റെ സാഹചര്യം പോലെ നോക്കിട്ട് പോയാൽ മതി.
വേഗം റെഡിയായി വാ ഞാൻ ബ്രേക്ക് ഫാസ്റ്റ് എടുത്തു വെക്കാം ”
പറഞ്ഞു ചിരിച്ചു കൊണ്ട് കാവ്യ മുറിയിൽ നിന്ന് പോയതും സിദ്ധു ശ്വാസമൊന്നു എടുത്തു വിട്ട് റെഡി ആക്കാൻ തുടങ്ങി.
സിദ്ധു കഴിക്കാനായി ഇറങ്ങി വന്നതും എല്ലാവരും ഇരുന്ന് കഴിഞ്ഞിരുന്നു. സിദ്ധു വന്നിരുന്നതും കാവ്യ വേഗം അവനുള്ളതു വിളമ്പി കൊടുത്തു.
അവളുടെ ആ പ്രവർത്തി ഒക്കെ കണ്ടു കലി കേറി ദേവു ഇരുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“എന്താടാ കണ്ണൊക്കെ വീങ്ങി രാത്രി ഉറങ്ങിയില്ലേ ”
ഓഫീസിൽ എത്തി ലാപ്ടോപ്ന്റെ മുന്നിൽ ഇരുന്നു കണ്ണ് ചൊരിയുന്ന സിദ്ധുനെ നോക്കി ആദി ചോദിച്ചു.
“രാത്രി… ഉറങ്ങിയല്ലോ. ”
“ആരുറങ്ങി ”
“നീയെന്താ എന്നെ ചോദ്യം ചെയുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ മുഖവുരയില്ലാതെ ചോദിക്കണം അല്ലാതെ ഇങ്ങനെ ഒന്നും ചീപ് ആകരുത് ”
ആദിയുടെ ചോദ്യം ഇഷ്ട്ടപെടാതെ സിദ്ധു പറഞ്ഞതും ആദി ഇരുനിടത്ത് നിന്നും എഴുനേറ്റു അവന്റെ അടുത്തേക്ക് ചെന്നു.
“ആരാടാ ചീപ്. പാതിരാത്രി മതില് ചാടി വരുന്ന നീ… എന്നെ ചീപ് എന്ന് പറയുന്നോ നാണമില്ലതവനെ ”
“നീ കണ്ടായിരുന്നോ ”
സിദ്ധുവിന്റെ കോളർൽ പിടിച്ചു ആദി ചോദിച്ചതും ഒന്നിളിച്ചു കൊണ്ട് സിദ്ധു ചോദിച്ചു.
“മ്മ്മ് കണ്ടു… എല്ലാം വെക്തമായി തന്നെ കണ്ടു ”
“അയ്യേ നാണമില്ലതവൻ ”
“അത് നീ പറയാൻ പാടില്ല. ഞാൻ വന്നതേ… ഒരു ആങ്ങള എന്ന സ്ഥിതിക്ക് എന്റെ പെങ്ങൾക് ഒരു പ്രൊട്ടക്ഷൻ ആയിട്ടാ… അവള് വന്നത് നിന്റെ അടുത്തേക്ക് ആണല്ലോ. നിന്റെ കയ്യിലിരിപ്പ് കൊണ്ട് നീ അവളെ എന്തൊക്കെ ചെയ്യില്ലേന്ന് ആര് കണ്ടു ”
“ച്ചെ… ഞാനാങ്ങനെ ഒക്കെ ചെയ്യുമോ ”
“ചെയ്യും. അതെനിക്ക് അറിയാം… ”
“സോറി ടാ… നിയിത് ആരോടും പറയല്ലേ ട്ടോ ”
ചെയറിൽ നിന്നും എഴുനേറ്റു ആദിയുടെ ഷർട്ട്‌ന്റെ ബട്ടൺൽ പിടിച്ചു തിരിച്ചു കൊണ്ട് ആദി പറഞ്ഞു.
“ഇല്ല പറയില്ല പകരം ഇന്ന് ഞാൻ ഹാഫ് ഡേ ലീവാ അത് കൊണ്ട് ബാക്കി കാര്യങ്ങളൊക്കെ മോൻ ഒറ്റക്ക് നോക്കിക്കോട്ടോ ”
“എടാ ചതിക്കല്ലേ എനിക്കും ഒന്ന് പുറത്തു പോണം ”
“അതൊക്കെ സമയം പോലെ നീ പൊക്കോ ”
സിദ്ധു പറഞ്ഞതും പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ആദി എസ്‌കേപ്പ് ആയി.
(നാറി നിന്നെ എന്റെ കയ്യിൽ കിട്ടുമെടാ… )
ആദി പോയ വഴി നോക്കി കൊണ്ട് സിദ്ധു സ്വയം പറഞ്ഞു.
(തുടരും )

by