രചന – ശ്രീമിഴി
ശിവൻ ഭദ്രനോട് മതി എന്ന് കൈ കൊണ്ട് കാണിച്ചതും ഭദ്രൻ ഒന്ന് അടങ്ങി…
രവി മീനുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു
അടിയുടെ വേദനയിൽ അവശയായിരുന്നു മീനു
ബാക്കി ചടങ്ങുകൾ കൂടി നടത്താൻ ആരോ പറഞ്ഞതും
രവി മീനുവിനെ ഭദ്രന്റെ അടുത്തേക്കു നിർത്തി
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു ഭദ്രന് എല്ലാത്തിനും സഹായി ആയി ശിവൻ തന്നെയായിരുന്നു ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോ ശിവൻ മണ്ഡപത്തിൽ നിന്ന് ഇറങ്ങി ലതയുടെ അടുത്തേക്കു നടന്നു
അമ്മേ……
എന്താടാ…..
എന്റെ മോൻ ഇനിയെങ്കിലും പോയി ഒന്ന് ഉറങ്ങു എത്ര മാസങ്ങളായി ഒന്ന് ഉറങ്ങിട്ടു പോ അത് പറയുമ്പോ അമ്മയുടെ കണ്ണുകളിൽ കാണാമായിരുന്നു മകനോട് ഉള്ള വാത്സല്യം
ശിവൻ അമ്മയെ നോക്കി ചിരിച്ചു തിരഞ്ഞു നടന്നു….
മണ്ഡപത്തിൽ നിന്ന് ഇറങ്ങി വരുന്ന ശിവനെ കണ്ടതും ചാരു മെല്ലെ ശിവന്റെ അടുത്തേക്കു നടന്നു
തന്റെ അടുത്തേക്കു വരുന്ന ചാരുവിനെ കണ്ടതും കാണാത്ത പോലെ നടന്നു ശിവൻ
അത് കാണെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി ചാരുവിനെ
ശിവൻ വേഗം റൂമിയിലേക്ക് നടന്നു ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു ആശ്വാസം കുറച്ചു മാസങ്ങൾ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം പെയ്യത് ഒഴിഞ്ഞ ആശ്വാസം
ചാരു അവൾക്കു വേണ്ടിയായിരുന്നു എല്ലാം
പെണ്ണ് അടുത്തേക്കു വന്നപ്പോ ചേർത്തു പിടിക്കാൻ മനസ് പലവട്ടം പറഞ്ഞതാ എന്തോ സാധിച്ചില്ല ….
മീനുവിനോട് ഉള്ള പേടിയും ഭദ്രന് ഒരു കൂട്ടു ഇല്ലാത്തതും ആയിരുന്നു ചാരുവിന്റെ പ്രശ്നം അതിനുള്ള പരിഹാരം ആയിരുന്നു ഇന്നത്തെ കല്യാണം നടപ്പിലാക്കാൻ പറ്റും എന്ന് ഉറപ്പിലായിരുന്നു എന്തോ എല്ലാം ഭംഗിയായി നടന്നപ്പോ ഒരു ആശ്വാസം
എല്ലാത്തിനും വിഷ്ണുവിനോടും ഗോപിയേട്ടനോടും നന്ദി പറയണo
കാലിൽ പെട്ടന്ന് ഒരു തണുപ്പ് അറിഞ്ഞതും ശിവൻ ഒന്ന് ഞെട്ടി നോക്കി
കാലിൽ ചുറ്റി പിടിച്ചു ഇരിക്കുന്ന ചാരുവിനെ കണ്ടതും പെണ്ണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇറുകെ പുണർന്നു
എന്നോട് ക്ഷമിക്ക് ശിവേട്ട ഞാൻ അങ്ങനെ പറഞ്ഞത് പേടിച്ചിട്ടാ നിക്ക് പേടിയാ എല്ലാരേയും പേടിയാ എന്നെ വെറുക്കല്ലേ ശിവേട്ട……
നിക്ക് ശിവട്ടൻ ഇല്ലാതെ പറ്റില്ല പറ്റില്ല എന്നും പറഞ്ഞു ഇറുകെ പുണർന്നു ചാരു
ശിവൻ ചാരുവിന്റെ കൈ മാറ്റി നേരെ നിർത്തി
ഞാൻ നിന്നോട് പറഞ്ഞോ മോളെ എനിക്ക് നിന്നോട് വെറുപ്പ് ആണെന്ന് നീ അല്ലെ പറഞ്ഞത് എന്നെ പേടിയാ എന്ന് എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും നീ സമ്മതിച്ചില്ലലോ മോളെ അത് പറയുമ്പോ ശിവന്റെ ശബ്ദം ഇടറിയിരുന്നു….
ശിവന്റെ ഓരോ വാക്കുകൾ കേൾക്കേ നെഞ്ച് പൊടിയുന്ന പോലെ തോന്നി
ശിവേട്ട എന്നോട് ക്ഷമിക്ക് പറഞ്ഞു തീർന്നതും ശിവന്റെ മുഖം കയ്യിൽ എടുത്തു തുരുതുരെ ഉമ്മ വച്ചു അതിലുണ്ടായിരുന്നു എല്ലാം
പെണ്ണിന്റെ സ്നേഹം കാണെ കണ്ണും മനസും ഒരു പോലെ നിറഞ്ഞു …..
ഇത്രേം സ്നേഹം ഉണ്ടായിട്ടു ആണോ ചാരു നീ എന്നെ……
പറയല്ലേ ശിവേട്ട ഇനി ഒന്നും പറയല്ലേ നിക്ക് എന്റെ ശിവേട്ടനെ മാത്രം മതി പിന്നെ നമ്മുടെ വാവനെയും
കുഞ്ഞിനെ കുറിച്ച് കേട്ടതും ശിവൻ പെണ്ണിന്റെ കുഞ്ഞു വയർ നോക്കി
ഞാൻ ഒന്ന് തൊട്ട് നോക്കട്ടെ വാവേയെ ??
ചാരു ശിവന്റെ കൈ എടുത്തു വയറിൽ ചേർത്തു വച്ചു
ശിവൻ മെല്ലെ കുഞ്ഞു വയർ തഴുകി മുട്ട് കുത്തി ഇരുന്നു വയറിൽ ചുണ്ട് ചേർത്തു
ചാരു ശിവന്റെ തലയിൽ മെല്ലെ തലോടി
ഞാൻ എത്ര കൊതിച്ചു എന്നറിയോ നമ്മുടെ വാവ വന്നത് ശിവേട്ടനോട് പറയാൻ പക്ഷെ ശിവേട്ടനെ കണ്ടപ്പോ
പേടിയായിരുന്നു നിക്ക് പേടിയായിരുന്നു
കണ്ണ് നിറച്ചു പറയുന്ന പെണ്ണിനെ ശിവൻ ചേർത്തു പിടിച്ചു നെറുകയിൽ മുത്തി ഇനി കരയരുത് എന്റെ ചാരു ഇന്ന് കണ്ടല്ലോ നിന്റെ ദേഷ്യവും കൈ നീട്ടി ഉള്ള അടിയും അത് പോലെ പ്രതികരിക്കണ്ട സ്ഥലത്ത് പ്രതികരിക്കുക അപ്പൊ നിന്നെ ആരും ഒന്നും ചെയ്യില്ല
ശിവന്റെ ഓരോ വാക്കുകളും ഊർജം പകരുന്നത് ആയിരുന്നു ചാരുവിനു…….
മോളെ…….
പുറകിൽ നിന്നുള്ള വിളികേൾക്കേ
ചാരു പെട്ടന്ന് തിരിഞ്ഞു
മുന്നിൽ നിൽക്കുന്ന അമ്മയെയും അപ്പച്ചിയേയും കണ്ടപ്പോ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി
കുറെ മാസങ്ങൾക്കു ശേഷം അമ്മയെ കാണുന്നത്
ചാരു അമ്മേടെ അടുത്തേക്കു ഓടാൻ നിന്നതും ശിവൻ തടഞ്ഞു
ചാരു ശിവനെ കൂർപ്പിച്ചു നോക്കി
എന്റെ പൊന്നെ എന്നെ നോക്കി പേടിപ്പിക്കണ്ട
പണ്ടത്തെ ചാരു അല്ല ഇപ്പൊ ഒരു വാവ കൂടി ഉണ്ട്
ചാരു ചെറു ചിരിയോടെ നാക്കു കടിച്ചു മെല്ലെ വയറു തൊട്ട് പിടിച്ചു നടന്നു
ശിവന്റെ സ്നേഹവും കരുതലും കാണെ ജാനകി മനസ് നിറഞ്ഞു ചിരിച്ചു
പരാതിയും സങ്കടവും പറഞ്ഞു രണ്ടു പേരും പരസ്പരം പുണർന്നു
ഇതെല്ലാം നോക്കി കൊണ്ട് നിറഞ്ഞ ചിരിയോടെ ശിവനും
🏵️🏵️🏵️🏵️——–
സദ്യ എല്ലാം കഴിഞ്ഞു ഭദ്രൻ പോകാനായി കാറിൽ കയറിയതും രവി ഓടി ഭദ്രന്റെ അടുത്ത് എത്തി
മോനെ ഭദ്രാ എന്റെ വീട്ടിലേക്കു പോകാം മോനെ
അച്ചി വീട്ടിൽ കിടക്കണ്ട കാര്യം ഒന്നും ഭദ്രന് ഇല്ല കുഞ്ഞു വീട് ആണെങ്കിലും അവിടെ ഭദ്രൻ നിൽക്കു എന്റെ ഭാര്യയും.
മോനെ ഭദ്രാ ഞാൻ പറയുന്നത് ….
എനിക്ക് ഒന്നും കേൾക്കണ്ട
ശിവ മോനെ നീ ഒന്ന് പറ …
ഭദ്രന്റെ തീരുമാനമാണ് എവിടെ നിൽക്കണo എങ്ങനെ ജീവിക്കണo എന്ന് അതുപോലെ മാത്രമേ നടക്കു
പിന്നെ ഒന്നും പറയാൻ നില്കാതെ രവി നടന്നു …….
ചെയ്യ്തു കൂട്ടിയ ദുഷ്ടതരത്തിന്റെ ശിക്ഷയായി മീനുവും കാറിൽ കയറി
കാറു കണ്ണിൽ നിന്ന് മറയുന്നത് വരെ എല്ലാവരും നോക്കി നിന്നു….
മകളെ കുറിച്ച് ഓർത്ത് കണ്ണ് നിറച്ചു ഒരച്ഛനും അമ്മയും നിന്നു
ലത ചാരുവിനെ ചേർത്ത് പിടിച്ചു അകത്തേക്കു നടന്നു പുറകെ ശിവനും മനുവും
പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു ആ വീട്ടിൽ
ശിവന്റെയും ചരുവിന്റെയും കുഞ്ഞിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു അവിടെ .
🏵️🏵️🏵️🏵️——-
ദിനരാത്രങ്ങൾ ഓടി മറഞ്ഞു
എല്ലാരും ഹോസ്പിറ്റലിന്റെ പുറത്തു ചാരുവിനുo കുഞ്ഞിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശിവൻ ആണെങ്കിൽ എവിടെയും നില്കാതെ അങ്ങോട്ടുo ഇങ്ങോട്ടും നടപ്പാണ്
അത് കാണെ മനു ശിവനെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി
എന്റെ ഏട്ടാ ഒന്ന് ഇരിക്കു ഇവിടെ ഏട്ടത്തി അല്ലെ പ്രസവിക്കേണ്ട ഏട്ടൻ അല്ലലോ
ഒന്ന് പോടാ നിനക്ക് എന്റെ അവസ്ഥ അറിയണമെങ്കിൽ നീയും ഇതു പോലെ ആവണം
ഞാൻ എപ്പോഴ് റെഡി നിങ്ങള് കെട്ടിച്ചു തരത്തോണ്ടല്ലേ ???
അയ്യടാ നീ ആദ്യം ഡിഗ്രി ഒന്ന് ജയിച്ചു കാണിക്കു മോനെ എന്നിട്ട് ബാക്കി…
ഇതു തന്നെ പ്രശ്നം പിന്നെ എങ്ങനെ ഞാൻ ഏട്ടന്റെ ഇപ്പോഴ്ത്തെ അവസ്ഥ അറിയുo
ഒന്ന് മിണ്ടാതെ ഇരിക്കു ചെക്ക എന്റെ ചാരു അവള് ഇപ്പൊ എത്ര വേദന സഹിക്കുന്നുണ്ടാവും
നമ്മുടെ വാവക്കു വേണ്ടി അല്ലെ ഏട്ടാ
മ്മ്മ് എന്ന് മൂളി ശിവൻ
ഏട്ടാ …..
എന്താടാ ???
ഭദ്രേട്ടനും മീനുവും
ശിവൻ നോക്കിയപ്പോ കണ്ടു ദുരെ നിന്നു വരുന്ന ഭദ്രനെയും ഭദ്രന്റെ പുറകിൽ അനുസരണയുള്ള കുട്ടിയെ പോലെ വരുന്ന മീനുവിനെയും
ഭദ്രൻ അടുത്ത് എത്തിയതും ശിവൻ ചിരിച്ചു കൊണ്ട് കൈ നീട്ടി
ഭദ്രൻ നിറഞ്ഞു ചിരിച്ചു തിരിച്ചു കൈ കൊടുത്തു
ചാരു മോള്
അകത്തുണ്ട് ഒന്നും ആയില്ല
ആന്റി എവിടെ???
ദേ ഇരിക്കുന്നു ഭയങ്കര പ്രാർത്ഥനയിലാണ് അമ്മ
ഭദ്രൻ തിരിഞ്ഞു മീനുവിനെ നോക്കി അവിടെ പോയിരിക്കാൻ പറഞ്ഞതും മറുത്തു ഒന്നും പറയാതെ പോയിരുന്നു
ഭദ്ര കാല് എങ്ങനെ ???
സ്വന്തം കാല് പോലെ ആവില്ലല്ലോ ശിവ കൃത്രിമകാല് അതിന്റെ കുറച്ചു പ്രശ്നംഉണ്ട്….
അമ്മായിയും അമ്മയും ഇപ്പൊ വരും ശിവ അവര് വിളിച്ചിരുന്നു
ഞാൻ അവളും കടയിൽ നിന്നാ വരുന്നത്
അവള് എന്ന് കേട്ടതും ശിവൻ മീനുവിനെ നോക്കി
പണ്ടത്തെ ആർഭാടമോ അലങ്കരമോ ഇല്ല സാധാരണ ഒരു വീട്ടുകാരി പണ്ടത്തെ അഹങ്കാരമൊന്നും ആ മുഖത്തു കാണാനേ ഇല്ല…..
ഭദ്ര അമ്മാവനെ കാണാൻ പോണം അവള് മാറി നല്ല പോലെ ഇനി നീ നല്ലൊരു ഭർത്താവ് ആവണം അവൾക്കു പണ്ടത്തെ മീനു അല്ല ഇപ്പൊ
അറിയാം ശിവ അവള് മാറി പക്ഷെ എന്റെ മണിയെ ഓർക്കുമ്പോ എനിക്ക്….
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല ഭദ്രാ
മ്മ്മ് എന്ന് കനത്തിൽ മൂളി ഭദ്രൻ
ചാരുതായുടെ കൂടെ ഉള്ളവർ ആരാ???
അത് കേൾക്കേ എല്ലാവരും അങ്ങോട്ടു നോക്കി
ശിവൻ ഓടി സിസ്റ്ററുടെ അടുത്തേക്കു നടന്നു
ചാരുതാ പ്രസവിച്ചു ആൺകുഞ്ഞ് ആണ്
ശിവന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്തു സിസ്റ്റർ അകത്തേക്കു പോയി
അപ്പോഴേക്കും ജാനകിയും ശാരദയും ലതയും മനുവും ഭദ്രനും ശിവന്റെ അടുത്ത് എത്തിയിരുന്നു
കുഞ്ഞിനെ തഴുകീയുംതലോടിയും
എല്ലാവരും സന്തോഷം പങ്കുവച്ചു….
മാറി നിൽക്കുന്ന മീനുവിനെ കണ്ടതും ശിവൻ കുഞ്ഞിനെ എടുത്തു മീനുവിന്റെ കയ്യിൽ കൊടുത്തു
മീനുവിന്റെ കണ്ണുകൾ സന്തോഷാത്തൽ നിറഞ്ഞു ഒഴുകി കുഞ്ഞു നെറ്റിയിൽ ചുണ്ട് ചേർത്തു
ഇതു കാണെ മനം നിറഞ്ഞു ഭദ്രനും….
🏵️🏵️🏵️🏵️———
ചാരുവിനെ റൂമിലേക്ക് മാറ്റി എന്ന് സിസ്റ്റർ പറഞ്ഞതും എല്ലാവരും വേഗം ചാരുവിന്റെ അടുത്തേക്കു നടന്നു.
തളർന്നു കിടക്കുന്ന പെണ്ണിനെ കാണെ നെഞ്ച്പിടഞ്ഞു ശിവന് ഓടി ചേർത്ത് പിടിക്കാൻ തോന്നിയെങ്കിലും എല്ലാരും ഉള്ളത് കൊണ്ട് ശിവൻ മാറി നിന്നു നോക്കി പെണ്ണിനെ
സിസ്റ്റർ വന്നു കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞതും എല്ലാവരും പുറത്തേക്കു ഇറങ്ങി
ശിവൻ ഇറങ്ങാൻ നിന്നതും ചാരു കണ്ണ് കൊണ്ട് പോകല്ലേ എന്ന് പറഞ്ഞപ്പോ ശിവൻ അവിടെ തന്നെ നിന്നു
സിസ്റ്റർ ശിവനെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി
ശിവൻ ചാരുവിന്റെ അടുത്തേക്കു നടന്നു പെണ്ണിന്റെ മാറോട് ചേർന്ന് അമൃതം നുകരുന്ന കുഞ്ഞിന്റെ കുഞ്ഞിന്റെ കയ്യിൽ മുത്തി
പെണ്ണിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തി മെല്ലെ തലയിൽ തലോടി
അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം അറിഞ്ഞെന്ന് പോലെ കുഞ്ഞ് ഒന്നും ചിണുങ്ങി
അത് കാണെ ചാരു കുഞ്ഞിചെക്കന്റെ കുഞ്ഞു നെറ്റിയിൽ ചുണ്ട് ചേർത്തു
ചാരു???
മ്മ്
നിനക്ക് ഓർമയുണ്ടോ ഞാൻ നിന്നെ ആദ്യമായി കാണുന്നത് ഈ ഹോസ്പിറ്റലിൽ വച്ചാണ്
ആ ദിവസമാണ് ശിവേട്ട എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമായ ദിവസം…..
അത് കേൾക്കേ ശിവൻ ചാരുവിന്റെ കവിളിൽ ചുണ്ട് ചേർത്തു
ചാരു കുഞ്ഞിനെ ചേർത്ത് പിടിച്ചു കവിളിൽ മുത്തി ……
ശുഭം 🥰
ഇനി അവര് ജീവിക്കട്ടെ സന്തോഷമായി

by