17/04/2026

നിനക്കായ് : ഭാഗം 24

രചന – കൃഷ്ണ

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കെത്തി നേരെ റൂമിലേക്ക് വന്ന് ബെഡിലേക്കൊരു കിടത്താമായിരുന്നു…
മനസ്സിൽ ഒരായിരം ചോദ്യങ്ങൾ മാത്രം…
ഞാൻ കാരണമറിയാതെയാണോ ഋഷിയോട്….. ഋഷി എന്നെ ചതിക്കില്ലന്നിനിക്കുറപ്പാണ്… പിന്നെ ഞാൻ ഇന്ന് കണ്ട കാഴ്ചയോ… ഇനിപ്പോ ഞാൻ തെറ്റു ധരിച്ചത്… ഋഷിയും ആ പെണ്ണും തമ്മിൽ എന്താ ഇത്രവലിയ ബന്ധം… അവൾക്ക് വേണ്ടി എനിക്ക് നേരെ കൈയ്യുയർത്തിയെങ്കിൽ അവർ തമ്മിൽ അത്രമാത്രം ആത്‍മാർത്ഥമായ ബന്ധമാണുള്ളത്… എന്താണെങ്കിലും എന്നോട് തുറന്നു പറയാമായിരുന്നില്ല… ഞാൻ ഋഷിയുടെ ഭാര്യയല്ലേ… ഓരോന്നും ചിന്തിച്ചു കൂട്ടി മേല്ലേ മയക്കത്തിലേക്ക് വീണു…

അമ്മ വിളിക്കുമ്പോഴാണ് ഞാൻ എണീറ്റത്… ഞാൻ മേല്ലേ എണീറ്റ് കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു…

തലവേദന കുറവുണ്ടോ മോളെ… സതി മുടിയിഴയിൽ മേല്ലേ തലോടി വാത്സല്യത്തോടെ ചോദിച്ചു…

ഇപ്പോ കുറവുണ്ടമ്മേ… അച്ഛാ എന്ത്യേ അമ്മ..

രാജീവേട്ടൻ പറമ്പിലേക്ക് പോയി… മോൾക്ക് മാമ്പഴപുളിശേരി വലിയ ഇഷ്ട്ടമല്ലേ… പറമ്പിലെ മാവിൽ കുറെ മാങ്ങ പഴുത്തു കിടപ്പുണ്ട്… അപ്പോ അച്ഛൻ അത് പൊട്ടിക്കാൻ പോയിരിക്കുവാ…

ധ്വനിയൊന്ന് പുഞ്ചിരിച്ചു…

ആമ് മോള് ചെന്ന് ഫ്രഷായി വാ… ഹോസ്പിറ്റലിൽ നിന്ന് വന്ന വഴി കിടന്നതല്ലേ… പിന്നെ തല നനയ്ക്കണ്ട മേല് കഴുകിയാൽ മതി… മോള് ഫ്രഷായി വരുമ്പോളേക്ക് അമ്മ കഴിക്കാനേടുത്തു വെക്കാം… അതും പറഞ്ഞ് സതി എണീറ്റ് റൂം വിട്ടു പോയി…

__________________________

മുടിയിൽ മേല്ലേ തഴുകുന്നതറിഞ്ഞാണ് ഞാൻ കണ്ണുകൾ തുറന്നത്. നോക്കുമ്പോൾ അമ്മ എനിക്കടുത്തിരിക്കുന്നു… ഞാൻ അമ്മയുടെ കൈ നെഞ്ചോട് ചേർത്ത് വെച്ച് ആ മടിയിലേക്ക് തല ചായ്ച്ചു… പെട്ടന്നെനിക്ക് ധ്വനിയെ ഓർമ്മവന്നു…

അമ്മേടെ ഋഷിക്കുട്ടന് നല്ല സങ്കടമുണ്ടല്ലേ? അമ്മക്കറിയാം എന്റെ മോനിന്ന് ഹോസ്പിറ്റലിൽ വെച്ച് മോളെ അവരുടെ കൂടെ പറഞ്ഞ് വിടാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നന്ന്… അമ്മയ്ക്കും ഇഷ്ട്ടമുണ്ടായിട്ടല്ല പിന്നെ മോള് തന്നെ സതിയോട് ചോദിച്ചതായിരുന്നു… ആ ഒരു സിറ്റുവേഷനിൽ എനിക്കും മറുതൊന്നും പറയാൻ തോന്നിയില്ല… പറയുമ്പോളും സരസ്വതി അവന്റെ മുടിയിഴയിൽ തലോടിക്കൊണ്ടടിരുന്നു…

ഋഷി മറുതൊന്നും മിണ്ടിയില്ല എല്ലാം കേട്ട് ആ മടിയിൽ മുഖം പൂഴ്ത്തി കിടന്നുന്നല്ലാതെ… അപ്പോഴും അവന്റെ ഉള്ള് നീറിയത് വീട്ടിലേക്ക് പോണമെന്ന തീരുമാനം ധ്വനിയുടെ ആയിരുന്നല്ലോ എന്നോർത്തായിരുന്നു… മനസിനെയും കണ്ണീരിനെയും നിയന്ദ്രിക്കാൻ നന്നേ പാടു പെട്ടു… ഈ കുറഞ്ഞ സമയം കൊണ്ട് ധ്വനി എന്നിൽ എത്രമാത്രം ആഴ്ന്നിറങ്ങിയെന്നിനിക്ക് എന്നിക്ക് മനസ്സിലായി… അവൾടെ പ്രെസെൻസ് ഇല്ലങ്കിൽ ഞാൻ ഒന്നുമല്ലാതെയാകുമെന്നെനിക്ക് മനസ്സിലായി… ഒരു നിമിഷം ഞാൻ ധ്വനിയെ വെറുക്കപ്പെട്ട കാലം ഓർത്തു പോയി… ഒരു പട്ടിയെ കൂട്ട് എന്റെ പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞു നടന്ന ധ്വനിയെ ഞാൻ ഓർത്തു… ആരെയും വക വെക്കാതെ പബ്ലിക്കായി വരെ അവൾക്ക് നേരെ ചീറിയിട്ടുണ്ട്… അപ്പോഴൊന്നും എന്നോട് മറുത്തൊരു വാക്ക് പോലും പറയാതെ പുഞ്ചിരി തൂകി നിന്നിരുന്ന ധ്വനി… അന്ന് അവളിലെ പ്രണയം കണ്ടില്ലെന്ന് നടിച്ചു… ഇന്ന് അവൾ എനിക്ക് മറ്റെന്തിനെക്കാളും പ്രണയായപ്പോൾ അവളെന്നോട് മിണ്ടാതിരുന്നപ്പോളാണ് അന്ന് ഞാൻ അവളോട് കടുപ്പിച്ചുള്ള കുത്തിനോവിക്കും വിതത്തിലുള്ള വാക്കുകൾ പറഞ്ഞപ്പോൾ എന്റെ ധ്വനിക്ക് എത്രമാത്രം വേദനിച്ചുകാണുമെന്ന് എനിക്ക് മനസിലായത്…ഓരോന്നും ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു… അമ്മയുടെ തലോടൽ എനിക്ക് കുറച്ച് ആശ്വാസം നൽകി…

_______________________________________

രാത്രിയിൽ നിലവിനെയും നോക്കി ബാൽക്കാനിയിലെ കൈവരിയിൽ പിടിച്ച് നിക്കുകയാണ് ധ്വനി… ആ നിലവിൽ ഋഷി പുഞ്ചിരിച്ച് നിക്കുന്നത് പോലെ അവൾക്ക് തോന്നി. ഋഷിയെ ഓർത്ത് എത്രനേരാമങ്ങനെ നിന്നന്നറിയില്ല… മനസ്സിൽ ഒരു കുത്തല്.. താൻ ചെയ്തത് ശരിയായില്ല എന്ന് മനസ് മൊഴിഞ്ഞോണ്ടിരുന്നു…
ധ്വനി കൈവരിയിലെ പിടി വിട്ട് നിലത്തേക്കിരുന്നു…

ഇതെ സമയം ഋഷിയും ബാൽക്കാണിയിലെ തൊട്ടിലിൽ വന്നിരുന്ന് നിലാവിനെ നോക്കിയിരിക്കുവാണ്. ഈ ബാൽക്കാണിയിൽ ധ്വനിയുമായി ചിലവിട്ട ഓർമ്മകൾ അവനെ വന്നു പൊതിഞ്ഞു ഓടിവിൽ ആ ഓർമ്മകൾ വന്നു നിന്നത് ഇന്നലത്തെ ആ രാത്രിയിൽ ആയിരുന്നു… ഋഷിയുടെ കണ്ണുകൾ നിലത്തേക്ക് പതിഞ്ഞു… പാതി കത്തിയേരിഞ്ഞ മെഴുകുതിരിക്കളുടെ അവശേഷിപ്പ് ഇപ്പഴും അങ്ങനെ തന്നെ കിടക്കുന്നുണ്ട്…
തണുത്ത ഇളം തെന്നൽ ഋഷിയെ തഴുകി പോയി… ഒപ്പം മുല്ലപ്പൂവിന്റെ സുഗന്ധവും അവിടമാകെ പടർന്നു… ഋഷി തൊട്ടിലിലേക്ക് തല ചായ്ച്ചു കിടന്നു… ധ്വനിയുടെ സാമിഭ്യവും അവളുടെ ഗന്ധവും അവനിൽ വന്നു മൂടി… ഋഷി മേല്ലേ കണ്ണുകളടച്ചു…

ഇതെ സമയം ധ്വനിക്ക് തന്റെ മടിയിൽ ഋഷി കിടക്കുന്നതു പോലെ തോന്നി… അവന്റെ സാമിഭ്യം അവൾക്ക് തോന്നി… കൈകൾ മേല്ലേ മടിയിൽ ഋഷി കിടക്കുന്നുണ്ട് എന്ന കണക്കെയൊന്ന് തലോടി…

_______________________________

രാവിലെ എണീറ്റപ്പോൾ തന്നെ ഋഷി കണ്ടത് തന്റെ തൊട്ടരികിൽ പുഞ്ചിരിയോടെ ഒരു കപ്പ് ചായയും പിടിച്ചിരിക്കുന്ന ധ്വനിയെയാണ്… ഋഷി പെട്ടന്ന് തന്നെ ചാടിഎണീറ്റു… അവന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി… എന്ത് പറയണമെന്ന് അറിയാതെയായി വാക്കുകൾ കിട്ടുന്നില്ല…

മോളെ ധ്വനി എനിക്കറിയാമായിരുന്നു നിന്റെ ഋഷിയെ പിരിഞ്ഞിരിക്കാൻ നിനക്കാവില്ലന്ന്… നീ വരുമെന്നെനിക്കുറപ്പായിരുന്നു…

ഫോൺ റിങ് ചെയ്തപ്പോൾ ഋഷി സ്വബോധത്തിലേക്ക് വന്നു… തൊട്ടരികിൽ ധ്വനിയില്ല… ഇപ്പോൾ നടന്നത് തന്റെ വെറും തോന്നൽ മാത്രമായിരുന്നന്ന് മനസിലായപ്പോൾ മനസ്സ് വല്ലാതെ വേദന തോന്നി… അവളിലെ പ്രണയം പ്രാന്തമായപ്പോൾ എനിക്കിങ്ങനൊരു വിധി വരുമെന്നറിഞ്ഞില്ലല്ലോ…

ഋഷി കണ്ണുകൾ ഇറുക്കെയടച്ചു ഫോൺ കൈയ്യെത്തിയെടുത്തു നോക്കിയപ്പോൾ ദിയയാണ് വിളിക്കുന്നത്.ഋഷി കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു…

ഹലോ ദേവേട്ടാ… എന്തായി… എല്ലാം തുറന്നു പറഞ്ഞോ?

ഇല്ല ദിയ… ഒന്നും പറയാൻ പറ്റിയില്ല.. അവൻ നടന്നതൊക്കെ ദിയയോട് പറഞ്ഞു…

അയ്യോ… ഞാൻ കാരണം… സോറി ദേവേട്ടാ… ഞാൻ വേണമെങ്കിൽ സംസാരിക്കാം… സത്യാവസ്ഥ എന്താണെന്നു പറയാം…

വേണ്ട ദിയ… നിന്നെ കണ്ടാൽ ചിലപ്പോൾ ദേഷ്യത്തിൽ ധ്വനി എന്തേലുമൊക്കെ പറയും ഇന്നലെ തന്നെ കണ്ടതല്ലേ…

പക്ഷേ ദേവേട്ടാ…

നീ ഒന്ന് കൊണ്ടും ടെൻഷനടിക്കേണ്ട ഇത് ഞാൻ നോക്കിക്കൊള്ളാം… ഇപ്പോ ഇതുമാലോചിച്ചോണ്ട് നിക്കാതെ ദേവേട്ടന്റെ ദിയ പോയി പഠിക്കാൻ നോക്ക്…
ഋഷിയുടെ വാക്ക് അവൾക്ക് നേരിയൊരാശ്വാസമായി…

ഋഷി കാൾ വെച്ച് നേരെ ബാത്ത് റൂമിലേക്ക് പോയി… ഫ്രഷായി ഇറങ്ങി വേഗം റെഡിയായി താഴെവന്ന് എന്തേലും കഴിച്ചെന്നു വരുത്തി എണീറ്റു…
അതികം സമയം കളയാൻ നിൽക്കാതെ ഋഷി ഓഫിസിലേക്ക് തിരിച്ചു… പോണവഴി ധ്വനിയുടെ വീട്ടിൽ കേറിയാലോ എന്ന് നൂറ് വട്ടം തോന്നിയെങ്കിലും പിന്നെ വേണ്ടന്നു വെച്ചു…

ഓഫിസിൽ വന്നിട്ടും മനസ്സ് ശാന്തമല്ലായിരുന്നു… ഒന്നിലും ശ്രെദ്ധ ചെലുത്താൻ പറ്റുന്നില്ല… മനസിലേക്ക് ധ്വനിയുടെ കരഞ്ഞു കലങ്ങിയ മുഖം തെളിഞ്ഞു വരുമ്പോൾ ചങ്ക് പിടയും… ഋഷി ചെയറിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു…

___________________________________

സാധാരണ കലപില കൂട്ടി അല്ലങ്കിൽ അമ്മയെ ഇളക്കി ഒരു തല്ലെങ്കിലും കൈ പറ്റുന്ന ഞാൻ ഇന്നലെ മുതൽ അധികമൊന്നും സംസാരിക്കാതെ ഇരിക്കുന്നത് കണ്ട് അമ്മ എനിക്കടുത്തേക്ക് വന്നിരുന്ന് ഋഷിയുടെ അടുത്തേക്ക് പോണോ എന്ന് വാത്സല്യത്തോടെ ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ഒന്ന് കാണാൻ കൊതിച്ചു പോയി ഞാൻ… ഇന്നലെ ഋഷിയിൽ നിന്നും മുഖം തിരിച്ചത് കൂടി ഓർത്തപ്പോൾ ചങ്ക് പൊടിഞ്ഞു… വെറുക്കണോ ദേഷ്യപ്പെടാണോ ഒരിക്കലുമാകില്ല എങ്കിലും ഇന്നലത്തെ ആ കാഴ്ച അത് ഓർക്കും തോറും ഹൃദയം പൊട്ടി നുറുങ്ങും പോലെ… സഹിക്കാൻ പറ്റുന്നില്ല.. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഋഷിയോട് ഒന്ന് സംസാരിക്കാണോ ഋഷിയുടെ ഭാഗത്തെ നായികരണം കേൾക്കണോ കൂട്ടാക്കിയില്ല…
എങ്കിലും ഒരു ഫോൺ കാൾ ഞാൻ പ്രേതീക്ഷിച്ചു…

അമ്മയുടെ ആ ചോത്യത്തിന് മറുപടിയായി ഞാൻ ആ നെഞ്ചിൽ മുഖമമർത്തി അമ്മയെ കെട്ടിപിടിച്ചിരുന്നു… ആ നെഞ്ചിലെ ചൂട് പറ്റിയപ്പോൾ മനസിന്‌ ഒരു നേരിയ ആശ്വാസം തോന്നി… അമ്മ എന്നെ ചേർത്തു പിടിച്ച് മുടിയിഴയിൽ തലോടി…

ഉച്ച കഴിഞ്ഞപ്പോൾ നിമിഷ വന്നു… പിന്നെ ഒരു ലോട് ചോത്യവും സഖാരവുമായിരുന്നു…വണ്ടി വരുന്നത് ശ്രെദ്ധിക്കാഞ്ഞത് കൊണ്ടാണ് ആക്സിഡന്റ് ഉണ്ടായതെന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചു…എല്ലാം തുറന്നു പറയാറുള്ള ഞാൻ നിമിഷയോട് ഇന്നലെ കണ്ട കാഴ് മറച്ചു വെച്ചു… മറ്റൊന്നും കൊണ്ടല്ല അതറിഞ്ഞാൽ നിമിഷ ഋഷിയെ കുറ്റപ്പെടുത്തും അതെനിക്കൊരിക്കലും സഹിക്കാനാകില്ലാത്തത് കൊണ്ട് തന്നെയാണ്…
പിന്നെ ഒത്തിരി നേരെ അവളുമായിരുന്നു…

തുടരും