രചന – ആതിര
“യദുവേട്ടാ… എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്..? ” ചാരു പോയതിൽ വിഷമത്തോടെ ഭാഗി ചോദിച്ചു… അവരുടെ മാത്രം സ്വന്തമായ മുത്തിശ്ശി മാവിന്റെ ചുവട്ടിലാണവർ.. “ഞാൻ തുടങ്ങി വെച്ചത് ഇങ്ങനെയൊക്കെ കലാശിച്ചില്ലേ..” യദു ഭാഗിയുടെ മടിയിലേയ്ക്ക് തല വെച്ചുകൊണ്ട് ചോദിച്ചു.. “ഇനി ചാരുചേച്ചി തിരിച്ചു വരില്ലേ യദുവേട്ടാ..??” “അല്ല ഭാഗി ഇന്നലെ വരെ ചാരുവേട്ടത്തീന്ന് വിളിച്ചിട്ട് ഇന്നെന്താ അത് ചാരുചേച്ചിയായത്..??” “ഞാൻ ചാരുവേട്ടത്തീന്ന് വിളിക്കുന്നത് ഇഷ്ടല്ലന്ന്.. എന്തോ ആ പേര് കേൾക്കുമ്പോൾ വല്ലാതെ ആസ്വസ്‌ഥ പെടുന്നപോലെ.. അതോണ്ടിനി ചാരുവേച്ചീന്നേ വിളിക്കുന്നുള്ളൂ..” “ഹ്മ്മ്.. അതെന്തോ ആകട്ടെ .. നിങ്ങൾ തമ്മിലുള്ള കാര്യം..” “യദുവേട്ടാ ചേച്ചി ശ്രീയേട്ടനോട് ഒരിക്കലും ക്ഷമിക്കില്ലേ…?എന്നെ എത്രയൊക്കെ വേദനിപ്പിച്ചിട്ടും മരണത്തിലേക്ക് അടുത്തിട്ടും യദുവേട്ടൻ സത്യം എല്ലാം പറഞ്ഞപ്പോൾ ഞാൻ ക്ഷമിച്ചല്ലോ..?” “നമ്മടെ പോലെയാണോ പൊട്ടീ അവരുടെ കാര്യം?നീയും ഞാനും വര്ഷങ്ങളായി സ്നേഹിക്കുന്നവരല്ലേ.. ഞാൻ നിന്നെ വേണ്ടന്ന് പറയുന്ന ഓരോ നിമിഷവും ഞാൻ പറയുന്നത് കള്ളമായിരിക്കണെന്ന് നീ പ്രാർത്ഥിച്ചിട്ടില്ലേ..
ഞാൻ പറയുന്നതൊക്കെ കള്ളമാണെന്ന് തന്നെ ഉറച്ച വിശ്വസിച്ചിരുന്നത് എന്താ, എനിക്ക് നിന്നെയും നിനക്ക് എന്നെയും നല്ല പോലെ അറിയാം.. നമ്മുടെ പ്രണയത്തെ വിശ്വാസം ഉള്ളത്കൊണ്ടല്ലേ..??” അവൾ അതെന്ന് തലയാട്ടി.. “ചാരൂനെ ചേർത്ത് പിടിക്കുമ്പോഴും നിന്നെ ഞാൻ വേദനിപ്പിച്ചത് ഇഷ്ടക്കൂടുതൽ കൊണ്ടാ.. അതൊക്കെ പൊട്ടേ.. ശ്രീയേട്ടൻ ചാരുവിനോട് ചെയ്തത് ഒരു പെണ്ണിനും പൊറുക്കാൻ പറ്റാത്തതാ..റേപ്പ് ആണെന്ന് തന്നെ പറയാം.അവൾ ക്ഷമിക്കുവോ.. നീയാണെങ്കിൽ ക്ഷമിക്കുവായിരുന്നോ..?” ഭാഗി എന്തോ ചിന്തിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്.. “അതിന് ശ്രീയേട്ടന് ബലമായി ഒന്നും ചെയ്തില്ലല്ലോ..ശ്രീയേട്ടൻ പറഞ്ഞത് വെച്ച് ശ്രീയേട്ടന്റെ കൂട്ടുകാർ ആ പെണ്ണിനെ റൂമിലേക്ക് വിടാന്ന് പറഞ്ഞാരുന്നല്ലോ.. അവര് തന്നെയല്ലേ പറഞ്ഞത് അത് ലീഗലി അംഗീകരിച്ച തൊഴിലാണ് ആ സ്ഥലത്തെന്ന്.. കൊൽക്കത്തയിൽ ഒക്കെ ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ.. അതല്ലേ അവരുടെ തൊഴിൽ..
ശ്രീയേട്ടന്റെ തെറ്റിനെ ന്യായീകരിക്കുവല്ല.. തെറ്റാണ്..പക്ഷേ അറിഞ്ഞുകൊണ്ട് മനഃപൂർവ്വം ചെയ്താന്ന് നമുക്ക് തറപ്പിച്ചു പറയാൻ പറ്റുവോ.. സ്വബോധത്തോടെ അങ്ങനെയൊരു ദുശീലവും ചെയ്യുവോ എന്റെട്ടൻ..??” “നീ പറയുന്നതിൽ ശരിയുണ്ടാക്കാം.. പക്ഷേ അനുഭവിച്ചത് മുഴുവൻ ചാരുവല്ലേ.. ഈ തെറ്റ് കൊണ്ട് നിന്നെപ്പോലും എനിക്ക് നഷ്ടപ്പെടുമായിരുന്നില്ലേ.. ചാരുവാണ് എല്ലാം തീരുമാനിക്കേണ്ടത്..അവൾ ക്ഷമിക്കണം…ശ്രീയേട്ടൻ എന്തൊക്കെയോ തീരുമാനിച്ചപോലെയാ എന്നോട് സംസാരിച്ചത്.. ഭാഗി നിനക്കറിയാവോ ചാരുവും മോളുമില്ലാതെ ഇനി ഒരു ദിവസം പോലും ശ്രീയേട്ടനെക്കൊണ്ട് പറ്റില്ല..” “ചുമ്മാ ഒരു താലികെട്ടീട്ട് കാര്യം ഇല്ലല്ലോ..അത് രജിസ്റ്റർ ചെയ്യണ്ടേ..” ഭാഗി സംശയത്തോടെ ചോദിച്ചു “ശ്രീയേട്ടന്റെ ഫ്രണ്ട് ഉണ്ട്.. പുള്ളി മുനിസിപ്പാലിറ്റിലെ ക്ലർക്ക് ആണ്.. പെട്ടന്ന് റെഡി ആയി കിട്ടും..ചാരൂന്റെ അതിനുവേണ്ട കോപ്പിസ് എന്റെ കയ്യിലുണ്ട്..” “ചാരൂവും ഗൗരിമോളും തിരിച്ചു വന്നിട്ട് മതി യദുവേട്ടാ നമ്മുടെ നിശ്ചയം.. ”
“അതാത്രേയുള്ളൂ.. അതുവരെ മിസ്സായതും ചേർത്ത് നമ്മുക്ക് പ്രേമിച്ച് നടക്കാടി..” അവന്റെ കുറുമ്പോടെയുള്ള സംസാരം കേട്ടതും ഭാഗി നാണാത്തോടെ തല താഴ്ത്തി.. 🌺🌺🌺🌺🌺 കുറച്ച് ദിവസങ്ങൾക്കു ശേഷം… ജോലി കഴിഞ്ഞ് തിരിച്ചു വരുന്നു വഴിയാണ് ചാരൂ.. പതിവ് പോലെ കുഞ്ഞിനെ കൊണ്ടുപോകാൻ വന്നതാണവൾ.. “സിസ്റ്റർ.. എന്റെ മോള്..” മോളേ കിടത്താറുള്ള മുറിയിലെ സിസ്റ്റനോട് ചാരു ചോദിച്ചു.. “മദറിനെ കണ്ടില്ലേ മോളേ..” അവർ അവളോട് ആരാഞ്ഞു.. “ഇല്ല മദർ പ്രയർ ഹാളിൽ ആണ്..” “കുഞ്ഞിനെ കൊണ്ടുപോയല്ലോ.. മദർ ആണ് കൊടുത്തത്..” ചാരൂ വെപ്രാളത്തോടെ അവളുടെ താമസ സ്‌ഥലത്തേക്ക് നടന്നു.. മദർ കൊടുത്തു വിട്ടു എന്ന് പറഞ്ഞത് കൊണ്ട് അടുത്തുള്ള മുറിയിലെ ആരെങ്കിലും ആയിരിക്കും.. താൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ താമസിക്കുമ്പോൾ മദർ കുഞ്ഞിനെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കാറുണ്ട്.. പക്ഷേ ഇന്നെന്തോ ഒരു പേടി പോലെ.. ” വീട്ടുകാരൻ വന്നിട്ടുണ്ടല്ലോ ചാരൂ.. വേഗം ചെല്ല്.. ഞങ്ങൾ പരിചയപ്പെട്ടു.. നല്ല കൊച്ചൻ.. ” മുറിയിലേയ്ക്ക് കയറും വഴി അപ്പുറത്തെ റൂമിലെ അന്നാമ്മചേടത്തി പറഞ്ഞു..
അങ്ങോട്ടേക്ക് താമസം മാറ്റിയപ്പോൾ ചാരുവിന്റെ കല്യാണം കഴിഞ്ഞെന്നും ഭർത്താവ് നാട്ടിൽ ഇല്ലെന്നും പറയാൻ മദർ തന്നെയാണ് അവളോട് പറഞ്ഞത്.. ഓർഫനെജ് പോലെയല്ല അവിടം.. പലരുടെയും കുടുംബങ്ങൾ താമസിക്കുന്നുണ്ട്.. അവർക്കൊരു ചർച്ചാ വിഷയമാക്കാൻ ചാരൂനെ മദർ സമ്മതിച്ചില്ല.. വീട്ടിലേയ്ക്ക് കയറിയപ്പോൾ തന്നെ അകത്തു നിന്നും കുഞ്ഞിന്റെ ഉറക്കെയുള്ള ചിരി കേൾക്കാം.. ചെറിയൊരു ഹാളും ഒരു മുറിയും അതിനോട് ചേർന്നൊരു ബാത്രൂമും ഹാളിന്റെ ഒരറ്റത്തായി ചെറിയൊരു അടുക്കളയും.. അതാണാവീട്.. നേരെ മുറിയിലേയ്ക്ക് പോയതും അകത്ത് ഗൗരിമോൾക്കൊപ്പം കട്ടിലിൽ കിടന്ന് കളിയ്ക്കുന്ന ശ്രീരാഗിനെ കണ്ടതും ചാരു ഒരു നിമിഷം നിശ്ചലയായി.. അവന്റെ നഗ്നമായ നെഞ്ചിലാണ് കുഞ്ഞിരിയ്ക്കുന്നത്.. കാലുകൾ രണ്ടും രണ്ടു സൈഡിലാക്കി അവന്റെ നെഞ്ചിലിരുന്ന് കളിയാണ് ഗൗരി.. ചാരൂന് സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നു.. “നിങ്ങളോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്.. വരരുതെന്ന് പ്രത്യേകം പറഞ്ഞതല്ലേ..” പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ അവന്റെ മേലെന്ന് എടുക്കാൻ നോക്കിയതും ഗൗരി ചാരുവിന്റെ കൈകൾ തട്ടിമാറ്റി അച്ഛന്റെ നെഞ്ചിൽ പമ്മി കിടന്നു..
ശ്രീരാഗിന്റെ മുഖത്ത് വിരിഞ്ഞ ചിരി ചാരൂ വ്യക്തമായി കണ്ടു.. “അതെന്നാ പറഞ്ഞില്ല ന്റെ ചാരുവേ.. ഭാര്യ എവിടെയാണോ അവിടല്ലേ ഭർത്താവും കാണേണ്ടത്.. ഞാൻ ഇനി മുതൽ ഇവിടെ നിങ്ങടൊപ്പം കൂടാൻ തീരുമാനിച്ചു..” കുഞ്ഞിനേയും കൊണ്ട് എഴുനേറ്റ് കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയവൻ ചാരുവിന് നേർക്ക് തിരിഞ്ഞു.. ഒരു മുണ്ടുമാത്രമായിരുന്നു അവന്റെ വേഷം.. തന്റെ മുന്നിൽ അങ്ങനെ നിൽക്കുന്നത് കണ്ട് ചാരുവിന് ജാള്യത തോന്നി.. അവൾ തിരിഞ്ഞു നിന്നു.. “ഇവിടെ ഇങ്ങനെ ഷർട്ടിടാതെ നടക്കാൻ ഒന്നും പറ്റില്ല.. അപ്പുറത്തൊക്കെ സ്ത്രീകളുള്ളതാ..” ശ്രീരാഗ് അവൾക്കടുത്തേയ്ക്ക് വന്നു.. ചാരു രണ്ടടി പുറകോട്ട് വെച്ചു.. “അല്ലാതെ നിനക്ക് നാണം വന്നിട്ടല്ല..” ചിരിയോടെ പറഞ്ഞുകൊണ്ട് ശ്രീരാഗ് സ്റ്റാൻഡിൽ നിന്നും ഒരു ബനിയൻ എടുത്ത് ധരിച്ചു.. അവന്റെ പുതുഭാവം കുറച്ചൊന്നുമല്ല ചാരുവിനെ അതിശയിപ്പിച്ചത്.. അപ്പോഴാണ് ചാരു അത് ശ്രദ്ധിച്ചത്. അവളുടെ ഡ്രസ്സ് കിടക്കുന്ന ഡ്രസ്സ് സ്റ്റാൻഡിൽ അവന്റെ ഡ്രെസ്സും ഒതുക്കി ഇട്ടിട്ടുണ്ട് ശ്രീരാഗ്..മേശപ്പുറത്തും അവന്റെ സാധനങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്..
“നിങ്ങളോട് ആരാ ഇതൊക്കെ ഇവിടെ കൊണ്ട് വെയ്ക്കാൻ പറഞ്ഞത്.. മര്യാദക്ക് ഇപ്പോൾ തന്നെ ഇവിടുന്ന് പോകണം..” “അതൊക്കെ അവിടെ തന്നെയിരിക്കും.. പിന്നെ പോകാൻ പറഞ്ഞത്.. അതിനിപ്പോ എനിക്ക് മനസില്ല.. നീ പോയി കേസ് കൊടുക്ക്..” “ഞാൻ മദറിനോട് പറയും..” ചാരുവും വീറോടെ പറഞ്ഞു.. “എന്ത് പറയും, ഭർത്താവിനെ ഇറക്കി വിടണമെന്നോ.. പൊന്ന് മോളേ ചാരു ഞാൻ നിന്നേം കൊണ്ടേ പോകൂ ..പിന്നെ എന്റെ മോള് dady ‘s Angel ആണ്.. മോൾക്കിപ്പോ എന്നെയാണോ നിന്നെക്കാൾ ഇഷ്ടമെന്ന് എനിക്ക് സംശയം ഇല്ലാതില്ല..” ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു.. വീണ്ടും അവനോട് യാചാനാ സ്വരത്തിൽ കാര്യം പറയാൻ വന്നതും ശ്രീരാഗ് കൈകൊണ്ട് തടഞ്ഞു.. “ഇനി കരഞ്ഞും പിഴിഞ്ഞും കാണിച്ചാൽ ന്റെ മനസ്സ് മാറില്ല.. അതോണ്ട് കണ്ണീർ വെറുതെ വേസ്റ്റ് ചെയ്യണ്ട..” ചാരു മുഖം വീർപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.. “നിനക്ക് ഞാൻ ചായ ഇട്ട് വെച്ചിട്ടുണ്ട്..” “എനിക്കെങ്ങും വേണ്ട നിങ്ങടെ കാപ്പിയും ചായയും ” അവൾ ദേഷ്യത്തോടെ അവൾക്കുള്ള കാപ്പി ഉണ്ടാക്കി..
ശ്രീരാഗ് തിരിച്ചു മുറിയിലേക്ക് തന്നെ പോയി.. “എനിക്ക് ഡ്രസ്സ് മാറ്റണം.. നിങ്ങൾ പുറത്ത് പോകണം..” ബെഡിൽ കിടക്കുന്ന ശ്രീരാഗിനെ നോക്കിയവൾ പറഞ്ഞു.. “എനിക്ക് പ്രശ്നം ഒന്നും ഇല്ല.. ഞാൻ കാണാത്തതൊന്നും അല്ലല്ലോ.. ” തല കയ്യിൽ താങ്ങി ഒരു വശം ചരിഞ്ഞു കിടന്നുകൊണ്ടാണ് അവൻ പറഞ്ഞത്.. “ഛേ.. നിങ്ങളൊണ്ടല്ലോ…നിങ്ങളോട് ഇറങ്ങി പോകാനാ പറഞ്ഞത്..” “ഓ ഞാൻ പോയേക്കാം.. പിന്നെ ഭർത്താവിനെ നിങ്ങളൊന്നൊക്കെ വിളിക്കുന്നത് മോശമല്ലേ.. ഒന്നൂല്ലേലും നിന്നെക്കാളും ഒരഞ്ചേട്ട് ഓണം കൂടുതൽ ഉണ്ടവനല്ലേ ഞാൻ..ചാരൂ എന്നെ ശ്രീയേട്ടാ ന്ന് വിളിച്ചാൽ മതി.. ” അതും പറഞ്ഞ അവളുടെ കവിളിലൊന്ന് തട്ടി ശ്രീരാഗ് കുഞ്ഞിനേയും എടുത്ത് കൊണ്ട് മുറിക്ക് വെളിയിൽ ഇറങ്ങി.. 🌺🌺🌺🌺 രാത്രിയിൽ കഴിക്കാനായി ചോറും കറികളും പ്ളേറ്റിലെടുത്ത് ചാരൂ കഴിക്കാൻ ഇരുന്നു.. ശ്രീരാഗും അവൾക്കൊപ്പം ടേബിൾ ഇരുന്നു.. അവനെ ശ്രദ്ധിക്കാതെ ചാരൂ കഴിച്ച് തുടങ്ങി… അവനൊരു പ്ലേറ്റ് എടുത്ത് ചോറും പത്രം തുറന്ന് നോക്കിയപ്പോൾ അതിൽ ഒന്നും തന്നെയില്ല.. കറിയും അതുപോലെ തന്നെ.. ശ്രീരാഗ് എടുത്ത പ്ലേറ്റ് തിരികെ കൊണ്ടുപോയി വെച്ചു..
“ഞാൻ വരുന്ന കാര്യം പറഞ്ഞില്ലല്ലോ.. അതോണ്ടാവും അല്ലേ.. ഞാൻ ഇങ്ങോട്ട് വരുന്നതിന് മുൻപ് കഴിച്ചതാ.. പിന്നെ നിനക്ക് ചുമ്മാ കമ്പനി തരാന്ന് ഓർത്താ വന്നത്.. നീ കഴിച്ചോ..” ശ്രീരാഗിന് നന്നേ വിശന്നിരുന്നു..അവന് റൂമിൽ ചെന്ന് തൊട്ടിലിൽ നിന്ന് മോളെയും എടുത്ത് കൊണ്ട് കട്ടിലിൽ കിടന്നു.. പത്രമൊക്കെ കഴുകി അടുക്കളയൊതുക്കി വന്ന് ചാരൂ ഈ കാഴ്ചയാണ് കാണുന്നത്.. “നിങ്ങൾ എന്നാ ഇവിടെ കിടക്കുന്നേ..എഴുനേറ്റേ.. എനിക്ക് ഉറങ്ങണം..” “നീ ഉറങ്ങേണ്ടന്ന് ഞാൻ പറഞ്ഞോ.. കിടന്നോ.. അവന് കട്ടിലിന്റെ ഒരറ്റത്തേയ്ക്ക് നീങ്ങി കിടന്നു…” “ഈ കട്ടിലിൽ നിന്ന് ഇറങ്ങി പോകാനാണ് പറഞ്ഞത്..” “ഞാൻ വേറെ എവിടെ പോകാനാണ്..നീ എന്തൊക്കെ പറഞ്ഞാലും ഞാൻ കട്ടിലിൽ നിന്ന് എഴുനേൽക്കില്ല.. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.. അതോർത്ത് പേടിക്കണ്ട.. പിന്നെ ഒരുപാട് ഒച്ചയെടുക്കണ്ട.. അപ്പുറത്തൊക്കെ ആൾക്കാരുള്ളതാ.. നിനക്കാ നാണക്കേട്..” ചാരൂ ദേഷ്യപ്പെട്ടു കൊണ്ട് മറ്റേ അറ്റത്തു കിടന്നു..
അവർക്ക് നടുക്കായി ഗൗരിമോളും.. അമ്മയോട് ഒട്ടികിടക്കുന്ന ഗൗരിയുടെ മേലെ ശ്രീരാഗ് അവന്റെ കൈത്തലം വെച്ചു.. “കുഞ്ഞിന്റെ മേലേന്ന് കൈയ്യെടുത്തെ..??” ശ്രീരാഗിനോടവൾ പറഞ്ഞു.. “അതേ ഇത് നിന്റെ മാത്രം കുഞ്ഞല്ല.. എന്റേം കൂടി മോളാ.. കുഞ്ഞിന്റെ കാര്യത്തിൽ നിന്നെപ്പോലെ എനിക്കും ഉണ്ട് അവകാശം.. കുഞ്ഞിനെ തൊടരുത് എടുക്കരുത്, പിടിക്കരുത് എന്നൊക്കെ പറഞ്ഞാൽ അത് ഞാൻ കേൾക്കില്ല..” അമ്മയെയും അച്ഛനെയും ഗൗരി മോള് മാറി മാറി നോക്കുന്നുണ്ട്.. “നിനക്ക് എന്നോട് കൂടുതൽ ഒരു ഇഷ്ടക്കൂടുതൽ ഉള്ളത്‌കൊണ്ടേ, നിന്റമ്മക്കെ അച്ഛനോട് അസൂയയാടാ ചക്കരെ…” അവളോടുള്ള വാശിക്ക് കുഞ്ഞിനെ പൊക്കി എടുത്ത് നെഞ്ചിൽ കിടത്തിക്കൊണ്ട് ശ്രീരാഗ് പറഞ്ഞു.. ഗൗരി അവന്റെ നെഞ്ചിലെ രോമം പിടിച്ചു വലിച്ചു.. “ഹോ.. ന്റെ പൊന്നെ.. അച്ഛനെ വേദനിപ്പിക്കാതെ.. നീ അമ്മേടെ മോള് തന്നെയാണ്.. അമ്മേ പറഞ്ഞത് കള്ളിപ്പെണിന് ഇഷ്ടായില്ലേ..” അവൻ കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു.. താടി രോമങ്ങൾ ഉരസുമ്പോൾ ഇക്കിളി എടുക്കുന്നത് കൊണ്ട് ഗൗരി അച്ഛനെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു…
ഇതെല്ലാം കണ്ട് കലി വന്ന ചാരൂ കുഞ്ഞിനെ അവന്റെ നെഞ്ചിൽ നിന്നും എടുത്ത് തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു.. അമ്മക്കിളിയുടെ ചൂടിൽ ആ കുഞ്ഞിക്കിളി ഉറക്കം പിടിച്ചു… പതിയെ ചാരുവും ഉറങ്ങി..കുഞ്ഞിന് ഇരുട്ടായാൽ കരയുന്നതിനാൽ ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല.. അപ്പോഴും ഉറങ്ങാതെ ചാരുവിനെയും കുഞ്ഞിനേയും നോക്കി ശ്രീരാഗ് കിടന്നു..ഈ ദിനം ഹൃദയത്തിലേയ്ക്ക് ചേർത്ത് വെച്ചുകൊണ്ട് പതിയെ അവനും നിദ്രയെ പുൽകി.. ———— NB : ഞാൻ റേപ്പ് glorify ചെയ്യുന്നുണ്ടെന്ന് എവിടെയെങ്കിലും തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കുക.. ഞാൻ അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.. ചാരൂനെ ബലം പ്രയോഗിച്ചു അവന് ഒന്നും ചെയ്യുന്നില്ല.. അവന്റെ കൂട്ടുകാർ പറഞ്ഞ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് അവൻ അവളെ പ്രാപിക്കുന്നത്.. കഥയിൽ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.. ചാരുവും ശ്രീരാഗും അർദ്ധബോധത്തിൽ ആണെന്ന്.. ചാരുവിൽ നിന്നൊരു ചേർത്ത് നിൽപ്പിന്റെ സൂചനപോലും കിട്ടിയിരുന്നില്ല.. പിന്നെ ചാരുവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവന് ചെയ്തത് തെറ്റ് തന്നെയാണ്.. Ok.. പക്ഷേ ശ്രീരാഗ് മനപ്പൂർവം ചെയ്യുന്നത് അല്ല.. വേശ്യാവൃത്തി തൊഴിലായി അംഗീകരിച്ചിരിക്കുന്ന പെൺകുട്ടിയാണെന്നാണ് അവന്റെ കൂട്ടുകാർ പറഞ്ഞിരിക്കുന്നത്.. തന്റെ തെറ്റ് മനസ്സിലായതും അവനത് തിരുത്താൻ ശ്രമിക്കുന്നു.. അവളെക്കുറിച്ച് അറിഞ്ഞുവെച്ചിട്ടും അവനിൽ നിന്ന് അത് മറയ്ക്കുന്നത് കൂട്ടുകാരണ്…
ആ സംഭവത്തിന് ശേഷം അവന് കല്യാണത്തിൽ നിന്നും പിന്മാറുകയും മാനസികമായി ഡിപ്രെഷൻ സ്റ്റേജിലേയ്ക്ക് പോയെന്നും ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട് കഥയിൽ… അവനവളെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് അവളെയും കുഞ്ഞിനേയും ഒറ്റക്കാക്കാൻ ഇനി പറ്റില്ലായെന്ന് പറഞ്ഞത് കൊണ്ടാണ്.. വായനക്കാരുടെ കമന്റിനൊന്നും എനിക്ക് റിപ്ലൈ തരാൻ പറ്റുന്നില്ല.. വായനക്കാരെ തൃപ്തിപ്പെടുത്താൻ പറ്റുന്നില്ലെങ്കിൽ അത് എന്റെ പോരായ്മ തന്നെയാണ്.. ഈ പാർട്ട് വരെ ന്റെ കഥയുടെ ആശയങ്ങൾ നിങ്ങൾക്ക് ഇഷ്ടമായില്ല എങ്കിൽ ദയവ് ചെയ്ത് കമന്റ് ബോക്സിൽ അറിയിക്കുക.. വായനാക്കാരുടെടെ അതൃപ്തി സാമ്പാദിച്ച് എഴുതുന്നതിൽ എനിക്കും താല്പര്യം ഇല്ല.. സ്റ്റോറി മാക്സിമം ഇനി 4ഓ 5ഓ പാർട്ട്. ചിലപ്പോൾ അത്രയും പോലും പോകാതെ തീർക്കണമെന്ന് കരുതിയതാണ്..ഇനി തിരുത്തി എഴുതാൻ വയ്യെനിക്ക്.. ഓരോ ദിവസവും മുടങ്ങാതെ ടൈപ്പ് ചെയ്ത് പോസ്റ്റുന്ന കൊണ്ട് കണ്ണിന് വേദനയുണ്ട്.. ആരുടെയെങ്കിലും വികാരങ്ങളെ ഞാൻ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..ഇതുവരെ എന്നെ സപ്പോർട്ട് ചെയ്ത, നെഗറ്റീവും പോസിറ്റീവുമായി കമെന്റ് തന്ന എല്ലാവരോടും സ്നേഹം….💕

by