18/04/2026

ലയനം : ഭാഗം 05

രചന – ഭവ്യ ഭാസ്ക്കരൻ

അന്ന് താമരയെ തേടി വന്നത്, അവളുടെ അച്ഛന്റെ അനിയനും അവളുടെ ഭർത്താവും ആയിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു എന്നത് എന്നിൽ ഞെട്ടൽ ഉളവാക്കി. ഭർത്താവും ആയി പിണങ്ങി ആരോടും പറയാതെ ഇറങ്ങി പോന്നതാ എന്ന് പറഞ്ഞു. തെളിവിനായി ഫോട്ടോസും മാര്യേജ് സർട്ടിഫിക്കറ്റും കാണിച്ചു. അവൾ ഇവിടെ ഇല്ല. എന്ന് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല. അവളെ കൊണ്ടുപോവാൻ വന്നതാ എന്ന് പറഞ്ഞു നാലഞ്ചു പേര് വീടിനുള്ളിലേക്ക് കയറി വന്നു. ഞാൻ അവരെ തടഞ്ഞു. ഒടുക്കം വാക്കെറ്റമായ് അടിപിടിയായി. തലക്ക് അടിയേറ്റ് അമ്മ വീണപ്പോൾ എന്റെ സകല നിയത്രണവും പോയിരുന്നു. എല്ലാറ്റിനെ അടിച്ചു നിലം പരീക്ഷാകി, അപ്പോഴേക്കും അച്ചു പോലീസിനെ വിളിച്ചു വരുത്തി പോലീസിനെ ഏല്പിച്ചു. ഞാൻ അമ്മയെ കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ചെറിയ മുറിവായത് ഒരാശ്വാസമായിരുന്നു. കൈന് ചതവും ഉണ്ടായിരുന്നു. അതിന് ശേഷം താമരയോടെ വല്ലാത്ത ദേഷ്യമായിരുന്നു. അവൾ ഞങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അമ്മയെ ഇവിടെ നിർത്തിയാൽ ശെരിയാവില്ല എന്ന് തോന്നി.

അതാണ് അവളുടെ സാധങ്ങൾ എല്ലാം അച്ചുവിനെ ഏല്പിച്ചു ഞങ്ങൾ പോയത്. ഇതിനിടയിൽ അമ്മ അമ്മാവന്റെ മകൾ രാധികയുമായി കല്യാണം തീരുമാനിച്ചിരുന്നു. ഹോസ്പിറ്റലിൽ അവർ വരികയും എത്രേം പെട്ടന്ന് ഞങ്ങളുടെ വിവാഹം നടത്തണം എന്ന് അവർ പറയുകയും ചെയ്തു. ഒരു വിവാഹത്തിന് ഞാനിപ്പോ ഒരുക്കം അല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. പോകാൻ നേരം അവൾ റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ അവളുടെ കണ്ണുനീർ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവളുടെ വാക്കുകൾ കാപട്യമായാണ് തോന്നിയത്. അവളെ തള്ളിയിടുമ്പോൾ എന്റെ നെഞ്ചു പിടഞ്ഞു പോയിരുന്നു. അവളെ അത്രയധികം ഞാൻ നെഞ്ചിൽ കൊണ്ട് നടന്നിരുന്നു ഞാൻ. മറ്റൊരുത്തന്റെ ഭാര്യയെ സ്വന്തമാക്കാൻ പാടില്ല എന്ന് മനസ് പറഞ്ഞു. പക്ഷേ അവളുടെ കണ്ണുകളിൽ കണ്ട പ്രണയം എന്റെ നെഞ്ചിനെ നീറിച്ചു കൊണ്ടേ ഇരുന്നു.

പിന്നീട് അമല സിസ്റ്ററിൽ നിന്നും സത്യങ്ങൾ അറിഞ്ഞപ്പോൾ ഒരു തരo മരവിപ്പ് ആയിരുന്നു. അവർ പറഞ്ഞത്‌ അത്രേം കള്ളങ്ങൾ ആണെന്നും. അവളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത് എന്നും. ഒരിക്കലും അവൾ നിങ്ങളെ ആരെയും ചതിചിട്ടില്ല എന്ന് അവർ പറഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് തല താഴ്ന്ന പോയിരുന്നു. അമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മയ്ക്കും അവളെ ഇഷ്ടമായിരുന്നു. അന്ന് തുടങ്ങിയ തേടൽ ആണ്. ഇതിനിടയിൽ അവൾക് എന്ത് സംഭവിച്ചു എന്നറിയില്ല. അറിയണം എനിക്ക് ഇനിയാതെല്ലാം. അന്നൊന്നും അവളെ അറിയാൻ ശ്രെമിച്ചില്ല. അവളോട് ക്ഷമ ചോദിക്കാൻ പോലുമുള്ള അർഹത എനിക്കില്ല. അവൾക്ക് എന്നോട് ക്ഷമിക്കാൻ കഴിഞ്ഞാൽ കൂടെ കൂട്ടണം.

കാർ നിർത്തി ഗിരിയും സൂര്യനും ഇറങ്ങി. നിളയിൽ ചെല്ലുമ്പോൾ രവീന്ദ്രൻ കാശിങ്ങിൽ ഇരിക്കുന്നുന്നുണ്ട്. അവർ രവീന്ദ്രന്റെ അടുത്തേക്ക് ചെന്നു. ഇവിടെ വർക്ക്‌ ചെയ്യുന്ന താമര. രവീന്ദ്രൻ അവരെ സൂക്ഷിച്ചു ഒന്ന് നോക്കി. ആരാ നിങ്ങൾ..? ഞാൻ ഗിരി, ഇത് എന്റെ ഫ്രണ്ട് സൂര്യൻ. മ്മ്. അങ്ങനെ ഒരാൾ ഇവിടെ വർക്ക്‌ ചെയ്യുന്നില്ല. രവീന്ദ്രൻ പറഞ്ഞു. സർ പ്ലീസ്. ഞങ്ങൾക്ക് താമരയെ ഒന്ന് കാണണം. അങ്ങനെ ഒരാൾ ഇവിടെ ഇല്ല. രവീന്ദ്രൻ വീണ്ടും പറഞ്ഞു. ഞാൻ വിശ്വസിക്കില്ല. അവൾ ഇവിടുത്തെ ഓർഡർ എടുത്തു കൊണ്ടു ഇന്ന് കോളേജിൽ വന്നിരുന്നു. സൂര്യൻ പറഞ്ഞു. അങ്ങനെ ഒരാൾ ഇവിടെ വർക്ക്‌ ചെയ്യുന്നില്ല. നിങ്ങൾക്ക് ആളു മാറിയിക്കും. നോ.. നിങ്ങൾ നുണ പറയാണ്. ഞാൻ എന്തിന് നിങ്ങളോട് നുണ പറയണം. ഇതാ. ഈ ലിസ്റ്റ് നോക്ക് ഇവിടെ വർക്ക്‌ ചെയ്യുന്നവരുടെ ഡീറ്റെയിൽസ് ആണ്. രവീന്ദ്രൻ അവർക്ക് നേരെ നീട്ടി. ഗിരി അത്‌ വാങ്ങി നോക്കി.

അതിൽ താമരയുടെ പേരില്ല. ഇവിടെ വേറെ എവിടെങ്കിലും നിള റെസ്റ്റോറന്റ് ഉണ്ടോ..? ഗിരി ചോദിച്ചു. ഇല്ല. ഇവിടെ ഒന്നേ ഉള്ളൂ. ഓക്കേ. ലിസ്റ്റ് അയാൾക് നൽകി. സോറി സർ. ഗിരി പറഞ്ഞു. ഗിരിയും സൂര്യനും അവിടെ നിന്നും ഇറങ്ങി. അവർ പോയതും രവീന്ദ്രൻ ഫോൺ എടുത്ത് ശാരികയെ വിളിച്ചു. ഹലോ.. മോളെ.. എന്താ അച്ഛാ..? സൂര്യനും ഗിരിയെന്ന് പേരുള്ള ഒരാളും താമരയെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു. എപ്പോ..? ദെയ് കുറച്ച് മുന്നേ..? അച്ഛൻ എന്തെങ്കിലും പറഞ്ഞോ..? ഇല്ല. അങ്ങനെ ഒരാളിവിടെല്ലെന്ന് പറഞ്ഞു വിട്ടു. പക്ഷേ അവർ വിശ്വസിച്ചിട്ടില്ല. ആ, അവർ എന്തിനാവും വന്നത്. അറിയില്ല മോളെ. താമര എവിടെ..? കിടക്കാ. ആ, തത്കാലം ആ കുട്ടി ഒന്നും അറിയണ്ട. ഞാനൊന്ന് അവരെ കുറിച്ച് അന്വേഷിക്കട്ടെ..? ആഹ്. രവീന്ദ്രൻ ഫോൺ കട്ട്‌ ചെയ്തു. ഡാ.. അയാൾ നുണ പറയാ. താമരയെ അയാൾക്ക് അറിയാം. ഗിരി പറഞ്ഞു. മ്മ്. എന്നെ അയാൾക്ക് അറിയാം, അല്ലെങ്കിൽ ചോദിക്കാതെ തന്നെ അയാൾ സ്റ്റാഫിന്റെ ഡീറ്റെയിൽസ് നമ്മുക്ക് നോക്കാൻ തരില്ലല്ലോ..? മ്മ്. ഒറ്റ വഴിയേ ഉള്ളൂ. അയാളെ ഫോളോ ചെയ്യാ. ഗിരി പറഞ്ഞു. ഹലോ.. ഗിരിയേട്ടാ.. എന്താ ഇവിടെ. ഒരു പയ്യൻ അവരുടെ അടുത്തേക്ക് നടന്നു വന്നു. ഹായ് അർജുൻ. ഇന്നലെ എന്താ ഗ്രൗണ്ടിൽ വരാഞ്ഞേ…? ഇന്നലെ നമ്മുടെ ടീം തോറ്റു.

അതെയോ.. ഞാൻ ഇന്നലെ കുറച്ച് ബിസി ആയിരുന്നു. ആ. നീ ഇവിടെയാണോ വർക്ക്‌ ചെയ്യുന്നേ..? ആഹ് ഏട്ടാ. ഇത് ആരാ..? സൂര്യനെ നോക്കി കൊണ്ടു ചോദിച്ചു. സൂര്യൻ, എന്റെ ഫ്രണ്ടാണ്. ആഹ്. അർജുൻ ചിരിച്ചു. അർജുൻ തനിക്കു താമരയെ അറിയോ. ഗിരി ചോദിച്ചു. ആഹ്. ശാരിക ചേച്ചിടെ ഫ്രണ്ടാണ് താമര ചേച്ചി. ശാരിക..? ഇവിടുത്തെ മുതലാളിടെ മകളാണ്. എന്താ… ഏട്ടാ..? ഞങ്ങൾ താമരയെ കാണാൻ വന്നതാണ്. അവരുടെ നമ്പർ ഉണ്ടോ..? താമര ചേച്ചിടെ നമ്പർ അതെനിക് അറിയില്ല ഏട്ടാ. ശാരിക ചേച്ചിടെ നമ്പർ ഉണ്ട്. ഓക്കേ. ആ നമ്പർ ഒന്ന് തരോ. ആഹ്. അർജുൻ നമ്പർ കൊടുത്തു. ഓകെ താങ്ക്സ്. ശെരിയേട്ടാ. വർക്കിന് കയറാൻ സമയം ആയി. ആഹ് ഓക്കേ. നാളെ ഗ്രൗണ്ടിൽ കാണാം. ഓകെ. അർജുൻ റെസ്റ്റോറന്റ് ലേക്ക് കയറി പോയി. അപ്പോ.. ശാരികയുടെ കൂടെ താമര ഉണ്ട്. ഗിരി പറഞ്ഞു. മ്മ്. നീ കാറിൽ കയറ്. സൂര്യൻ പറഞ്ഞു. സൂര്യൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. “ഇവന് വല്ല ബാധയും കയറിയോ..” ഗിരി അവനെ ഒന്ന് നോക്കിയ ശേഷം ഡോർ തുറന്നു കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. സൂര്യൻ ഫോൺ എടുത്തു. നവീനെ ഫോൺ ചെയ്തു.

ഹലോ..? ഡാ.. ഞാനാ. ആഹ് പറ സൂര്യ.. ഡാ..നിനക്ക് നിള റെസ്റ്റോറന്റ് ഓണറിന്റെ വീട് അറിയോ..? ആ. ഡാ.. നീ അവരുടെ അഡ്രസ് ഒന്ന് വാട്സ്ആപ്പ് ചെയ്യേ..? എന്താടാ. കാര്യങ്ങൾ ഒക്കെ പിന്നെ വിശദമായി പറയാം. ആഹ് ഓക്കേ ഡാ. ഇപ്പോ അയക്കാം. നവീൻ ഫോൺ വച്ചു. വാട്സ്ആപ്പ് ൽ മെസ്സേജ് വന്നതും സൂര്യൻ ഓപ്പൺ ചെയ്തു നോക്കി. ഫോൺ പോക്കെറ്റിൽ ഇട്ട്, കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങി. ഗിരി അവനെ തന്നെ നോക്കിയിരുന്നു. എന്താടാ..? സൂര്യൻ ചോദിച്ചു. അല്ല കുറച്ച് മുന്നേ കരഞ്ഞയാൾ ആണെന്ന് ആരും പറയില്ല. സൂര്യൻ അവനെ കൂർപ്പിച്ചു നോക്കി. കാറിന്റെ സ്പീഡ് കൂട്ടി. ഡാ. പതിയെ പോടാ..? ഗിരി പറഞ്ഞു. സൂര്യൻ എവിടെ കേൾക്കാൻ കാർ പാഞ്ഞു കൊണ്ടിരുന്നു. ഡാ ദ്രോഹി നീ എന്നെ കൊല്ലുമോ..? കണ്ണു തുറിച്ചു കൊണ്ട് ഗിരി ചോദിച്ചു. പെട്ടന്ന് സൂര്യൻ ബ്രേക്ക്‌ ചവിട്ടി. ഇരുവരും മുന്നോട്ടാഞ്ഞു. ഗിരി സീറ്റ്‌ ബെൽറ്റ്‌ ഊരി വേഗം പുറത്തേക്ക് ഇറങ്ങി. ഒപ്പം സൂര്യനും. സൂര്യൻ നെറ്റി ചുളിച്ചു കൊണ്ട് ഗിരിയെ നോക്കി. നീ തനിയെ പോയ മതി.

എനിക്ക് ഒരു 100 വയസു വരെയെങ്കിലും ജീവിക്കണം. നിന്റെ കൂടെ വന്നാൽ അത്‌ നടക്കില്ല. ഗിരി ചുണ്ടുക്കോട്ടി കൊണ്ട് പറഞ്ഞു. സൂര്യൻ ചുണ്ടിൽ പുഞ്ചിരി വിടർന്നു. എന്താടാ നോക്കി ഇളിക്കുന്നെ…? സ്ഥലം എത്തി. ദെയ് ആ കാണുന്നതാണ് വീട്. സൂര്യൻ അവനെ നോക്കി കൊണ്ട് പറഞ്ഞു. ഗിരി സൂര്യനെ കൂർപ്പിച്ചു നോക്കി. സൂര്യൻ മുന്നോട്ടു നടന്നു. കൂടെ ഗിരിയും അവനൊപ്പം നടന്നു. ഫ്രണ്ടായി പോയി അല്ലെങ്കിൽ..? ഗിരി പറഞ്ഞു നിർത്തി. അല്ലെങ്കിൽ..? സൂര്യൻ പിരികം ഉയർത്തി കൊണ്ട് ചോദിച്ചു. അല്ലെങ്കിൽ ഒന്നുമില്ല. നടക്ക്. ഗിരി പറഞ്ഞു. ഗിരി കോളിങ്‌ ബെൽ അമർത്തി. തുടരും……..