The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ബിന്ധ്യ ബാലൻ
കെട്ടിപ്പിടിച്ചൊരു ചക്കരയുമ്മ❤❤❤❤
“ഒരു കാര്യം എത്ര തവണ പറയണമെടീ നിന്റടുത്ത് നാശം”
എവിടെയെങ്കിലും പോകുമ്പോൾ പറഞ്ഞിട്ട് പോകണം എന്ന ഇച്ചായന്റെ വാക്ക് പല തവണയായ് തെറ്റിച്ചപ്പൊ ആ ദേഷ്യം സഹിക്കാതെ ഇച്ചായൻ ഫോണിലൂടെ അലറുകയായിരുന്നു.കൂട്ടത്തിൽ എന്നിലുറഞ്ഞു കൂടിയ മൗനം ഇച്ചായന്റെ ദേഷ്യം ഇരട്ടിയാക്കുകയും ചെയ്തു.
“നിന്റെ വായ്ക്കകത്തെന്നാ പഴമാണോടീ.എന്തെങ്കിലും ചോദിച്ചാല് നിനക്കെന്നാ മറുപടി പറഞ്ഞാല്. ഞാൻ എവിടെപ്പോയാലും നീ അറിയാതെ പോയിട്ടുണ്ടോ.വിളിച്ച് പറയാനൊത്തില്ലേ മെസ്സേജെങ്കിലും അയക്കത്തില്ലേ ഞാൻ”
ഇച്ഛന്റെ ചോദ്യങ്ങൾക്കോന്നിനും എനിക്കുത്തരമില്ലായിരുന്നു.ശരിയാണ് ഇച്ചായൻ എവിടെപ്പോയാലും എന്നോട് പറയാറുണ്ട്.
“ഇച്ചായാ സോറി..ഇനീ ഇങ്ങനെ ചെയ്യൂല്ല ഞാൻ..വാക്ക്”
വിക്കിയും വിതുമ്പിയും ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
“നിനക്ക് നാണമില്ലേ ഇങ്ങനെ സോറി പറയാൻ.ഞാനിങ്ങനെ കടിച്ച് തൂങ്ങി കിടക്കുന്നത് കൊണ്ടല്ലേ ഈ അഹങ്കാരം നിനക്ക്”
എന്റെ കരച്ചിലോ ക്ഷമാപണമോ ഇച്ചായന്റെ ചെവിയിൽ വീണില്ല.
ഞാനറിയാതൊന്നും തന്റെ ലൈഫിലുണ്ടാവാൻ പാടില്ല എന്ന ഇച്ചായന്റെ സ്നേഹക്കൂടുതലിനെ കുത്തി മുറിവേല്പിച്ചപ്പോഴുണ്ടായ വേദനയാണ് ഇച്ചായന്റെ വാക്കുകളിൽ നിറഞ്ഞതെന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
ഒന്നും മിണ്ടാതെ തേങ്ങാൻ തുടങ്ങിയതും
“വായ് പൊത്തെടീ..കരയണ ശബ്ദം കേട്ട് പോകരുത്..എന്തെങ്കിലും കാണിച്ച് വച്ചേച്ച് ദേഷ്യപ്പെടുമ്പൊ മോങ്ങിക്കോണം” എന്ന ഇച്ചായന്റെ അലർച്ചയിൽ ഞാൻ വായ പൊത്തി.
അനുസരണക്കേടിന് അങ്ങനെ ഇച്ചായന്റെ വായിൽ നിന്ന് കേൾക്കാവുന്നതെല്ലാം കേട്ട്, കരച്ചിൽ പുറത്ത് വരാതിരിക്കാൻ വായ പൊത്തിപ്പിടിച്ച് ഇരുന്ന എന്നോട് ഒടുവിൽ സമരസപ്പെട്ട് കൊണ്ട് ഇച്ചായൻ ചോദിച്ചു
“ഇനി ഇങ്ങനെ ചെയ്യോ?” ഇല്ല എന്ന് പറഞ്ഞതും കരഞ്ഞ് പോയ എന്നോട്
“മതി കരഞ്ഞത്..ഫോൺ വച്ചോ” എന്ന് കനത്തിലാണ് ഇച്ചായൻ പറഞ്ഞത്.
പക്ഷേ പതിവ് ഉമ്മ കിട്ടാതെ എങ്ങനെ കട്ട് ചെയ്യുമെന്നോർത്ത് പേടിച്ചാണെങ്കിലും ഞാൻ പറഞ്ഞു
“ഒരുമ്മ തരോ ?”
“സൗകര്യമില്ലെനിക്ക്..ഫോൺ വച്ചിട്ട് പോടീ”
ആ പൊട്ടിത്തെറിയിൽ പരിഭവമൊന്നുമില്ലാതെ ഞാൻ ഫോൺ വച്ചു. കണ്ണുകൾ തുടച്ചൊന്ന് ഏങ്ങിയ നേരം ഇച്ചായൻ വീണ്ടും വിളിച്ചു.ഫോൺ ചെവിയോട് ചേർത്തതും
“ഇച്ഛന്റെ കൊച്ചിനെ കെട്ടിപ്പിടിച്ച് ചക്കരയുമ്മ.കരയണ്ടാട്ടോ.ഇച്ചന് നീയല്ലാതെ വേറെയാരാടീ?”
എന്നൊരു ചിരിക്കിലുക്കം എന്റെ കാതിൽ വന്ന് തൊട്ടു.