രചന – റോസാ തോമസ്
ഡാ നീ എന്ത് പണിയാടാ കാണിച്ചത്….. എന്നെ കൂട്ടാതെ നീ കുടിച്ചില്ലേ.. കഷ്ടമായിപ്പോയി കേട്ടോ..ഡ്രൈവ് ചെയ്തുകൊണ്ടിരുന്നപ്പോൾ സച്ചിൻ എബിനോട് പരാതി പറഞ്ഞു… എന്തോ.. എങ്ങനെ… നീയല്ലേ പറഞ്ഞത് ഇനി മേലാൽ എന്റെ കൂടെ കുടിക്കില്ല എന്ന്.. യ്യോ…. എടാ ഭയങ്കരാ.. അപ്പോൾ നീ ശരിക്കും ഫിറ്റായോ.. ഒരു ഗ്ലാസ് കുടിച്ചു എന്ന് പറഞ്ഞിട്ട്.. ആഹ്.. ഒരു ഗ്ലാസേ..കുടിച്ചുള്ളൂ പക്ഷേ സംഭവം കുറച്ച് ഡോസ് കൂടിയത് ആയിരുന്നു..വേണ്ടാന്നു പറഞ്ഞിട്ടു നിർബന്ധിച്ചു കുടിപ്പിക്കുവല്ലേ… ഡാ എബിനെ ഒരു കാര്യം ചോദിച്ച സത്യം പറയാമോ… ഇപ്പൊ ചോദിച്ചാൽ കള്ളിന്റെ പുറത്തു പറയും എന്ന് അറിയാവുന്ന അവൻ ചോദിച്ചു..
എന്താ… അല്ല ചോദിച്ചാൽ നീ എന്നെ ഓടിക്കല്ല്.. ഇല്ലടാ… നീ.. എന്റെ ദോസ്തല്ലേ… ഉം.. അപ്പൊ ശരിക്കും ഫിറ്റായി..സച്ചി ആത്മ. അത്.. പിന്നേ… ടാ.. പറയുന്നുണ്ടോ.. അല്ലാ.. നീ ഏതോ പ്രണയത്തിൽ അകപ്പെട്ടോ…….എന്നൊരു സംശയം.. ഉം.. ചെറുതായിട്ട്.. പക്ഷെ.. ശരിയാവില്ല.. അതു ഞാൻ വേണ്ടെന്നു വച്ചു.. ഏഹ്..ഓഹ്…ഞാൻ വെറുതെ ഒരു ഡൗട്ട് അടിച്ചതായിരുന്നു…സത്യമായിട്ടും നീ പ്രേമിച്ചോടാ… നിനക്ക് അങ്ങനത്തെ ഫീലിംഗ്സ് ഒക്കെ ഉണ്ടോ.. അതെന്താ ഞാൻ മനുഷ്യനല്ലേ.. പിന്നെ ഞാൻ പറഞ്ഞല്ലോ അത് ഞാൻ വേണ്ടെന്ന് വെച്ചു.. ഏഹ്…ശരിക്കും.. അപ്പൊ തന്നെ ഉടക്കിപ്പിരിഞ്ഞോ.. ടാ.. കലിപ്പ് മോഡ് ഓൺ. യ്യോ.. കാര്യം..പറയടാ… പറയാതെ ഞാനെങ്ങനെയാ അറിയുന്നേ.. വൺവേ ആയിരുന്നടാ.. പിന്നെ മനസ്സിലായി..എനിക്ക് പറ്റിയത് ആല്ലെന്നു..നമ്മളിലുള്ള പലരുടെയും വിശ്വാസം തകർക്കാൻ പറ്റില്ല… അതുകൊണ്ട്.. അതു ശരിയാവില്ല. ടാ.. എബിയേ… എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല നിനക്ക് പ്രേമം ഒക്കെ തോന്നുമോ.
ഡാ ആരാടാ കക്ഷി നമ്മുടെ ഹോസ്പിറ്റലുള്ള ആരെങ്കിലും ആണോ… അതോ പുറത്തോ.. ടാ.. അത് വിട്ടേരെ.. ഞാൻ പറയില്ല.. ഇനി നിർബന്ധിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് അവൻ വണ്ടി വിട്ടു.. ഡാ നീ ഇത് എങ്ങോട്ടാ വണ്ടി വിടുന്നത്….വീട്ടിലേക്ക് അല്ല.. ഹോസ്പിറ്റലിലേക്കാണ് പോകേണ്ടത്.. അത് പറ്റില്ല മോനെ..എന്നിട്ട് വേണം ഹോസ്പിറ്റലിൽ ചെന്ന് എന്നെ നാണം കെടുത്താൻ.. ഡാ നീ ഹോസ്പിറ്റലിലേക്ക് വിടുന്നുണ്ടോ ഇല്ലയോ… ഡാ അത് പറ്റില്ല.. ശരിയാവില്ല..അതുകൊണ്ടല്ലേ… സച്ചിൻ കെഞ്ചി.. ഡാ പ്ലീസ് ഡാ, എനിക്ക് പോണം.. കലിപ്പ് തുടങ്ങിയെന്ന് മനസ്സിലായപ്പോഴേക്കും നിവർത്തിയില്ലാഞ്ഞിട്ട് സച്ചിൻ ഹോസ്പിറ്റലിലേക്ക് വിട്ടു..
വേണ്ടാ സിസ്റ്റർ…ഞാൻ തന്നെ കഴിച്ചോളാം … ഹെൽപ്പ് ചെയ്യാമെന്ന് പറഞ്ഞ സിസ്റ്ററിനെ പറഞ്ഞു വിട്ടിട്ട് അന്ന ഫുഡ് തന്നെ സ്പൂണുകൊണ്ട് എടുത്ത് കഴിച്ചു.. അവർക്കൊക്കെ എത്രയോ ജോലികൾ ഉള്ളതാണ് വെറുതെ ശല്യപ്പെടുത്തേണ്ട..ഇടതു കൈ ആയതുകൊണ്ട് ഭാഗ്യം.. കാലിൽ ചെറിയ പരിക്കുള്ളത് അത്ര കുഴപ്പമില്ല.. നാലു സ്റ്റിച്ച് ഉണ്ട് അത്രയേ ഉള്ളൂ.. നടക്കുമ്പോൾ കുറച്ച് ചെരിഞ്ഞാണ് നടക്കുന്നത് എന്നു മാത്രം…. അത്യാവശ്യം കാര്യങ്ങൾ ചെയ്യാം.. അവൾ ഓർത്തു.. ജീനയുടെ അമ്മച്ചി പോയതിൽ പിന്നെ വലിയ ശൂന്യതയാണ്… എത്രയൊക്കെ ആശ്വസിക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല..എന്നാലും സാരമില്ല… ഇതുപോലുള്ള എത്രയോ സന്ദർഭങ്ങൾ വന്നിരിക്കുന്നു. കഴിച്ചു കഴിഞ്ഞിട്ട് പതിയെ കട്ടിലിലേക്ക് കിടക്കാൻ തുടങ്ങിയപ്പോഴാണ് ഒരു അൺ നോൺ നമ്പറിൽ നിന്ന് കോൾ വന്നത്.. ഹലോ.. ആരാ.. ഹലോ.. മോളേ.. ഇതു ഞാനാ.. ഭദ്രൻ അന്നയ്ക്ക് ഒരു ഉൾക്കിടിലമുണ്ടായി… ഫോൺ കട്ട് ചെയ്യുണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു..
പിന്നെ തനിക്ക് വയ്യാതായത് അറിഞ്ഞ് വിളിച്ചതായിരിക്കുമെന്ന് കരുതി സംസാരിക്കാൻ തീരുമാനിച്ചു.. ഹലോ… അങ്കിൾ.. ആ… മോളേ.. മോൾക്ക് എന്താ പറ്റിയെ… ഇന്ന് ഇവിടെ ഏതോ ഒരു ഫയൽ എടുക്കാൻ മാലിനി വന്നപ്പോഴാണ് ഞാൻ വിവരം അറിയുന്നത്… ഏയ്.. എനിക്ക് കുഴപ്പം ഒന്നുമില്ല.. അങ്കിൾ എനിക്കറിയാം… മോള് വെറുതെ പറയുന്നതാ..മോൾക്ക് വയ്യ എന്ന് എനിക്കറിയാം ഞാനെല്ലാം അറിഞ്ഞു.. ഞാൻ ആനിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്… നാളെ അവൾ എത്തും. യ്യോ.. അങ്കിൾ.. അതു വേണ്ടായിരുന്നു… ഒരിക്കലും വേണ്ടായിരുന്നു… വേണ്ടായിരുന്നു.. അങ്കിൾ… മോളെ എന്തുപറ്റി കരയുവാണോ.. എന്ന് ഭദ്രൻ ചോദിച്ചപ്പോഴാണ് താൻ എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്ന് അവൾക്ക് ബോധം വന്നത്.. ഞാൻ പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ.. മോൾക്ക് വിഷമമായോ.. ഞാൻ ആലോചിച്ചിട്ട് തന്നെയാണ് ആനിയെ വിളിച്ചത്..
അല്ലെങ്കിൽ ഇവിടെ വരുമ്പോൾ അവൾ നമ്മളോട് ചോദിക്കും.. എന്താ പറയാഞ്ഞത് എന്ന്… ശരിയല്ലേ.. അതൊക്കെ ശരിയാണ്..പക്ഷേ ഇതിപ്പോ രണ്ടാമത്തെ തവണയല്ലേ കാഞ്ചിപുരം ബിസിനസ് ട്രിപ്പ് മുടങ്ങുന്നത്… പകുതിയിൽ വെച്ച് മുടങ്ങിയാൽ അമ്മയ്ക്ക് ബുദ്ധിമുട്ടാവും… അതൊക്കെ ശരിയാണ്..പക്ഷേ എന്നാലും.. അതുപോലെയാണോ ഇത്.. ബിസിനസിനെക്കാളും പ്രാധാന്യം അവൾക്കു മോളല്ലേ.. അവൾ വരട്ടെ മോളെ അതാണ് നല്ലത്…അവൾക്കും അതാണ് സമാധാനം.. അങ്കിൾ എന്നിട്ട്.. അമ്മ എന്തു പറഞ്ഞു.. പേടിച്ചുപോയി കാണുമോ.. ഏയ് ഇല്ല മോളെ… ഇപ്പോൾ മോൾ ഒക്കെ ആണെന്ന് പറഞ്ഞിട്ടുണ്ട്.. അവൾ തിരിച്ച് ഇപ്പോൾ തന്നെ പുറപ്പെടും നാളെ രാവിലെ തന്നെ ഇവിടെ എത്തും.. നാളെ കൊണ്ട് എല്ലാം ശരിയാവും മോളെ… മോൾ ഫോൺ വെച്ചിട്ട് കിടന്നോ.. എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ശ്ശേ…. വേണ്ടായിരുന്നു.. അമ്മ അറിയേണ്ടയിരുന്നു.. മാലിനി ചേച്ചിക്ക് ഒന്നും അറിയില്ലല്ലോ.. അതുകൊണ്ടായിരിക്കും ഈ കാര്യങ്ങളൊക്കെ അവിടെ ചെന്ന് പറഞ്ഞത്.. വെറുതെ പറഞ്ഞപ്പോൾ ഭദ്രനങ്കിൽ വിശദമായി ചോദിച്ചു കാണും.. ശോ എന്നാലും താൻ കാരണം അമ്മയുടെ യാത്ര വീണ്ടും മുടങ്ങിയല്ലോ.. താൻ കാരണം അമ്മ എത്രയാ വിഷമിക്കുന്നത്.. ഇവിടെ വന്നിട്ട് വെറുതെ ഓരോ പ്രശ്നങ്ങളുണ്ടാകുകയാണ്.. മനപൂർവ്വം അല്ലെങ്കിൽ പോലും താൻ അമ്മയെ വെറുതെ കഷ്ടപ്പെടുത്തുവാണ്.. അവൾക്ക് നല്ല വിഷമം തോന്നി.. താൻ കാരണം എത്ര പേരാണ് വിഷമിക്കുന്നത്.. എന്നാലും എല്ലാവർക്കും തന്നോട് സ്നേഹമാണ്.. ഉള്ളിൽ പിടിച്ചു വച്ചതെല്ലാം പുറത്തേക്ക് വരാൻ തുടങ്ങി.. ഇത്രയും ദിവസം അവരൊക്കെ ഉണ്ടായിരുന്നതു കൊണ്ട് പുറമേ സന്തോഷം നടിച്ച് കിടക്കുകയായിരുന്നു.. വെറുതെ അവരെ കൂടെ വിഷമിപ്പിക്കാതെ.. അവളുടെ സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി.. എല്ലാം കരഞ്ഞു തീർക്കണം.. ഉള്ളിൽ അടക്കിപ്പിടിച്ചതെല്ലാം പുറത്തേക്ക് കളയണം.. അല്ലെങ്കിൽ നാളെ അമ്മ വരുമ്പോൾ പിടിച്ചുനിൽക്കാൻ പറ്റിയെന്ന് വരില്ല…അവൾ കട്ടിലിൽ കടന്നുകൊണ്ട് തേങ്ങി..
ഡാ ഒന്നുകൂടി ഒന്ന് ആലോചിച്ചേ..വെറുതെ എന്തിനാടാ ഹോസ്പിറ്റലിൽ പോകുന്നത്.. ഡാ ഫിറ്റായിട്ട് ഹോസ്പിറ്റലിൽ പോകുന്നത് മോശമാണ്..ഹോസ്പിറ്റലിലേക്ക് നടന്ന എബിയെ സചിൻ പിന്തിരിപ്പിക്കാൻ നോക്കി.. ഞാൻ ഡ്യൂട്ടിയിൽ അല്ലല്ലോ… പിന്നെന്താ… അത് പറഞ്ഞ് എബിൻ നടക്കാൻ തുടങ്ങി.. അപ്പോഴാണ് മറിയാമ്മ സിസ്റ്റർ അങ്ങോട്ട് വന്നത്.. ഹലോ മിസ്റ്റർ മറിയാമ്മ സിസ്റ്റർ.. ആ വിളി കേട്ടപ്പോൾ തന്നെ മറിയാമ്മ സിസ്റ്റർ നു കാര്യം മനസ്സിലായി. അവർ അവിടെ നിന്ന് പെട്ടെന്ന് വലിയാൻ ശ്രമിച്ചു.. പക്ഷേ നടന്നില്ല.. ഹാ.. എങ്ങോട്ടാ ഈ ഓടിപ്പോകുന്ന.. അതെ ഭയം ഉള്ളിൽ ഉള്ളവരാണ് ഓടുന്നത്.. ഭയക്കാൻ ഞാൻ കൊലപാതകമൊന്നും ചെയ്തിട്ടില്ലല്ലോ.. അല്ല പിന്നെ.. വലിയ എംഡി ആണെന്നുള്ള ഭാവം ഒന്നും എന്റെ അടുത്ത് വേണ്ട.. കുറെ ആയി നീ എന്നെ പേടിപ്പിക്കാൻ തുടങ്ങിയിട്ട്.. അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. നീ പറഞ്ഞാലും ഇല്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല..
എന്നാൽ പിന്നെ പറയുന്നില്ല.. പൊക്കോ… അയ്യേ.. വെറുതെ അവരവരുടെ വായിലുള്ളതെല്ലാം പറഞ്ഞു വേസ്റ്റ് ആക്കി..സച്ചിൻ ആത്മ.. അങ്ങനെ പോകാനല്ല വന്നത്..എബിൻ ഡോക്ടർ ക്ക് എന്താ പറയാനുള്ളത്.. ആ എന്നാൽ പിന്നെ പറഞ്ഞേക്കാം.. നാളെ ഈ സമയത്ത് നിങ്ങൾ ഇവിടെ ഉണ്ടാവില്ല .. ഇത് നിങ്ങളുടെ അവസാനത്തെ ഡ്യൂട്ടിയ.. അത്രയേ ഉള്ളൂ…. എന്നാൽ ശരി പോയിട്ട് വരാം മിസ്റ്റർ മറിയാമ്മ.. അതും പറഞ്ഞ് അവൻ വെട്ടിത്തിരുഞ്ഞു പോയി. ടാ… ദേ.. നിന്റെ രൂപ… അതു കേട്ടതും സച്ചിൻ എബിനെ വീണ്ടും വലിച്ചുകൊണ്ടുപോയി.. ടാ അതിനു നീ എന്തിനാ എന്നെ വലിക്കുന്നത്.. ടാ..വൃത്തികെട്ടവനെ നിന്നോട് ആരാടാ പറഞ്ഞെ കുടിക്കാൻ..വെറുതെ മനുഷ്യനെ പണിയുണ്ടാക്കാൻ. അല്ലടാ നിന്റെ വിഷമം മാറ്റാനാ… വേണ്ടെങ്കിൽ വേണ്ട.. എന്നും പറഞ്ഞ് പോയ എബിനെ സച്ചിൻ പിടിച്ചു വലിച്ചു കൊണ്ട് ഡോക്ടഴ്‌സ് സൈഡ്ലേക്ക് പോയി.. യ്യോ.. ഇതെന്താ എബിച്ച.. എന്തു പറ്റിയെന്നു പറഞ്ഞുകൊണ്ട് ജൂലി അടുത്തേക്ക് ചെന്നു.
എന്തുപറ്റാൻ.. നിന്റെ ആങ്ങളയാ വല്ലയിടത്തും പോയി കള്ളും കുടിച്ചോണ്ട് വന്നിരിക്കുന്നത്..സച്ചിൻ. ദേ എന്റെ എബിച്ചനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ.. ഓ..ആങ്ങളക്കും പെങ്ങൾക്കും മൂക്കത്താ ദേഷ്യം..നിങ്ങൾ കുടുംബക്കാർ എല്ലാം ഇങ്ങനെയാണോ.. ദേ സച്ചി.. ചുമ്മാ കിടന്നു കളിക്കാതെ എബിച്ചനെ വിളിച്ചുകൊണ്ടുപോ.. എവിടെയെങ്കിലും കൊണ്ടുപോയി കുടിപ്പിക്കും.. നല്ല കൂട്ടുകാരനാണ്.. ഇവളെ ഞാൻ ഉണ്ടല്ലോ.. 🥵വെച്ചിട്ടുണ്ടടി നിനക്കിട്ട്… അന്ന് നീ എന്റെ കയ്യിൽ നിന്ന് എത്ര ക്യാഷാ കളഞ്ഞതെന്ന് അറിയാമോ.. ആണെങ്കിൽ കണക്കായി പോയി.. മര്യാദക്ക് നടന്ന ചെറുക്കനെ പിടിച്ചു കുടിപ്പിച്ചിട്ട്.. അതേടി…ഞാനാ കുടിപ്പിച്ചത് ഇനിയും കുടിപ്പിക്കും നിനക്കെന്താ.. നീ അന്ന് എന്റെ ക്യാഷ് കളഞ്ഞതിന് പ്രതികാരമാണെന്ന് കൂട്ടിക്കോ.. എന്നും പറഞ്ഞുകൊണ്ട് എബിനെ നോക്കിയപ്പോൾ എബിൻ അവിടെയില്ല.. യ്യോ അവൻ എവിടെ പോയി.. ബോധം ഇല്ലാത്ത കുട്ടിയാണ്.. എന്നും പറഞ്ഞു സച്ചിൻ എബിനെ തേടിപ്പോയി…
എബിൻ മുമുന്റെ അടുത്തു നിൽക്കുന്നതുകണ്ട് സച്ചി ഓടി ചെന്നു അങ്ങോട്ട്. മോളെ സത്യം പറ.. ചോക്ലേറ്റ് വാങ്ങിത്തരാം.. ഫോർ ദ പീപിൾ വേറെ എന്തൊക്കെ പറഞ്ഞു.. ആദ്യം ചോക്ലേറ്റ് വാങ്ങിത്താ..എന്നിട്ട് പറയാം.. 👍ആ.. അതു മതി.. മോളെ ഇവൻ നാളെ എല്ലാം മറന്നു പോകും അതുകൊണ്ട് അങ്ങനെ തന്നെ മതി..😆 ടാ.. എബിൻ വിത്ത് കലിപ്പ്. പോടാ.. നീയുമുണ്ട് നിനക്ക് പറ്റിയ ഒരു പെങ്ങളും ഉണ്ട്… കാണിച്ചുതരാം ടാ.. പെട്ടെന്ന് എബിനു ആനി യുടെ കോൾ വന്നു.. അവൻ അത് അറ്റൻഡ് ചെയ്തിട്ട് വീണ്ടും സച്ചിയുടെ അടുത്തേക്ക് ചെന്നു.. ഡാ ആനി ആന്റി നാളെ വരുന്നുണ്ട്..അന്നയുടെ കാര്യം അറിഞ്ഞു.. നാളെ രാവിലെ ഒരു മീറ്റിംഗ് വെക്കാൻ പറഞ്ഞു.. നി ഒന്ന് ചെന്ന് റിസപ്ഷനിൽ പറയാമോ.. എല്ലാവർക്കും മെസ്സേജ് ഇടാനും നോട്ടീസ് ബോർഡിൽ ഇടാനും പറയണം.. ശരി എന്ന് പറഞ്ഞ് സച്ചിൻ പോയി.. അവൻ പോയതും എബിൻ ചാടി ഇറങ്ങി..നേരെ അന്നയുടെ റൂമിലേക്ക് പോയി.
എബിൻ ചെന്നപ്പോൾ അന്ന കണ്ണടച്ചു കിടക്കുകയാണ്.. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അനങ്ങുന്നത് പോലെ തോന്നി.. പിന്നെ മനസ്സിലായി കരയാണെന്ന്.. അന്നാ.. എബിന്റെ വിളി കേട്ടതും അവൾ എഴുന്നേറ്റിരുന്നു. അവൾ അപ്പോഴും കരയുകയായിരുന്നു.. എബിൻ ഏതോ ഉൾപ്രേരണയിൽ അവളുടെ അടുത്ത് ചെന്ന് തന്റെ ടൗവൽ പോക്കറ്റിൽ നിന്നും എടുത്ത് അവളുടെ മിഴിനീർ തുടച്ചു കൊടുത്തു. പെട്ടെന്ന് ആയതുകൊണ്ട് അന്ന ഞെട്ടിപ്പോയി. അവൾക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല..അവൾ അവനെ തുറിച്ചു നോക്കി.. അവൻ അവൾക്ക് മുഖം കൊടുക്കാതെ പെട്ടെന്ന് അവിടുന്ന് ഇറങ്ങിപ്പോയി.. രാവിലെ തിരികെയെത്തിയ ആനി അന്നയുടെ മുറിയിലേക്ക് ധൃതിയിൽ നടന്നു…കൂടെ വീൽ ചെയറിൽ ഭദ്രനും മറ്റൊരാളും കൂടി ഉണ്ടായിരുന്നു. തുടരും..

by