രചന : ആയിഷ അക്ബർ
താഴെ എത്തിയപ്പോൾ എല്ലാവരും അവരെ കാത്തെന്ന പോൽ നിൽക്കുന്നുണ്ട്…….
അവരെ കണ്ടതും വിഷ്ണുവിന്റെ കയ്യിൽ നിന്ന് ആദി അവളിലേക്ക് ചാടി…..മോള് ശിവയുടെ കൂടെ വരില്ലേ….. ഞാൻ ഇതിൽ കയറിക്കോട്ടെ…..
വിഷ്ണുവിന്റെ കാറിൽ കയറാൻ നിൽക്കുന്ന രേവതി വേദയോടത് ചോദിക്കുമ്പോൾ അവർക്കൊരു പുഞ്ചിരി യുണ്ടായിരുന്നു…….വേദ പതിയെ ശിവയിലേക്കൊന്ന് നോക്കി….
അവനിലും എന്തോ ഒരു മന്ദഹാസം…..അതറിഞ്ഞെന്ന വണ്ണം അവൾ പതിയെ യൊന്നു തല കുലുക്കി…….ഓഹ്….. ഇപ്പോഴാ ഒന്നാശ്വാസ മായത്……നീ പറഞ്ഞത് ശെരിയാടാ വിഷ്ണു…… രണ്ട് പേരും അകന്ന് നിന്നത് കൊണ്ട് അവനവന്റെ വില നല്ലോണം മനസ്സിലായിട്ടുണ്ട്……അവരെ രണ്ട് പേരെയും ആശുപത്രിയിൽ വിട്ട് കാറിൽ കയറി പോകും വഴിയായിരുന്നു രേവതിയത്പറഞ്ഞത്……അവരുടെ വാക്കുകളെ ഉള്ളിൽ നിറഞ്ഞൊരു പുഞ്ചിരിയോടെ എല്ലാവരും ശെരി വെച്ചു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വാ…. കയറ്……ശിവ അവൾക്ക് ഡോർ തുറന്ന് കൊടുത്തതും അവൾ ആദിയെ എടുത്ത് അകത്തേക്ക് കയറി…….സുഖമുള്ള ഒരു നിശബ്ദത ഇരുവർക്കുമിടയിൽ തളം കെട്ടി നിന്നു…..കൂട്ടിനെന്ന പോൽ മനോഹരമായൊരു പുഞ്ചിരിയും……വീടിന്റെ മുറ്റത്തേക്ക് അവരെത്തുമ്പോൾ വേദയുടെ മനസ്സ് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷത്തെ പേറി……ഇവിടെ നിന്ന് ഇറങ്ങി പോകുമ്പോൾ അവനോടുള്ള പ്രണയം ഉള്ളിലൊരു വിങ്ങലായി ബാക്കി നിൽക്കുകയായിരുന്നു……
എന്നാലിന്നത് തുറന്ന് പറഞ്ഞ ആശ്വാസം മനസ്സിനെ കീഴ്പ്പെടുത്തുന്നുണ്ട്…..അപ്പോഴും തുറന്ന് പറയാത്ത തന്റെ ഭൂത കാലം ഉള്ളിലൊരു കരടായി നിൽക്കുകയാണ്…..അവൾ അവനിലേക്കൊന്ന് നോക്കി…..ഗൗരവം നിറഞ്ഞ ആ മുഖത്ത് വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിക്ക് ഭംഗി ഏറെയാണ്…..തന്റെ കാര്യങ്ങൾ അവനറിഞ്ഞാലും ഈ പുഞ്ചിരി ബാക്കിയാവുമോ….ഇല്ലെങ്കിൽ താനെന്നന്നേക്കുമായി അവരെ വിട്ട് പോകേണ്ടി വരില്ലേ…..
അവളുടെ ഉള്ളിലെന്തോ ഒന്ന് കിടന്നു നീറി….
കാരണം അവരെ വിട്ടു പോകാൻ കഴിയുന്ന അവസ്ഥയിലല്ല താനെന്ന് മാറ്റാരെക്കാൾ നന്നായി തനിക്കറിയാം…….അവരിറങ്ങി..വീണ്ടും ആ വീട്ടിലേക്ക്….അവന്റെ ചന്ദന ഗന്ധവും ചാര കണ്ണുകളും തന്നിലേക്ക് മാത്രം പതിക്കുന്ന ആ വീട്ടിലേക്ക്……നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്…..
വന്നൊന്ന് കുളിച്ചു ഡ്രസ്സ് മാറി കഴിഞ്ഞവൾ ആദിക്ക് ഭക്ഷണവും മരുന്നുമൊക്കെ കൊടുക്കുന്ന തിരക്കിലായിരുന്നു…..മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു നാമം ജപിക്കെ ആദിയെ കയ്യിലെടുത് വേദ ആ തിണ്ണയിലേക്കിരുന്നു…..
ആ സമയത്താണ് ശിവ അങ്ങോട്ടേക്ക് വരുന്നത്…….അവനും കുളിച് ഫ്രഷ് ആയിട്ടുണ്ട്…..ഒരു നീല കളർ മുണ്ടും അതിലേക്കൊരു കറുപ്പ് ബനിയനുമായി അവനിട്ടിരിക്കുന്നത്…..അവനും അവൾക്കെതിർ വഷമായി മുത്തശ്ശിക്കരികിലേക്കിരുന്നു……. മുടി മുകളിലേക്കൊന്നോതുക്കി അവൻ മിഴികൾ അവളിലേക്ക് നീക്കിയതും ആ കണ്ണുകളിലെ ഭാവം അത്ര മേൽ വശ്യമായത് കൊണ്ട് തന്നെ അവളുടെ കവിളുകളിൽ ചുവപ്പ് പടർന്നു…….അവൾക്കാ ചാര മിഴികളെ നേരിടാൻ കഴിയുന്നില്ലെന്ന വണ്ണം അവളാധിയിലേക്ക് നോക്കിയിരുന്നു……
അപ്പോഴും തന്നിലേക്ക് വീഴുന്ന സുന്ദരമായ ആ നോട്ടത്തെ മിഴികളുയർത്താതെ തന്നെ അവളറിയുന്നുണ്ടായിരുന്നു…..പക്ഷെ അവയിലേക്ക് കുരുങ്ങി ക്കിടക്കാൻ ഇപ്പോഴും ഉള്ളിൽ ഭയം തന്നെയാണ്……എന്നാൽ തന്റെ കുഞ്ഞിനേയും മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന അവൾ ശിവക്ക് ഏറെ മനോഹരമായൊരു കാഴ്ച തന്നെയായിരുന്നു….ആദ്യാനുരാഗത്തിന്റെ കുളിരവൻ ശരിക്കും അറിയുന്നുണ്ടായിരുന്നു…..അവന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നു……
കയ്യിലിരുന്ന ആദി ഉറങ്ങിയെന്നു തോന്നിയതും അവൾ പതിയെ അവനെയെടുത് അവിടെ നിന്നും എഴുന്നേറ്റിരുന്നു….
ഡാ…ഡാ….അവൾ മുകളിലേക്ക് കയറിയതും അവനും ഇരുന്നിടത്ത് നിന്നേഴുന്നേറ്റപ്പോഴാണ് മുത്തശ്ശി ഒരു പ്രത്യേക ഈണത്തിൽ അവനെ വിളിച്ചത്….
അവൻ ചിരിയോടെ ഇരു കണ്ണുകളും അവർക്ക് നേരെയൊന്ന് ചിമ്മി കാണിച്ചു കൊണ്ട് അകത്തേക്ക് പോയിരുന്നു…..അവൻ മുറിയുടെ വാതിൽ പടി കടന്നതും അവൾ മുറിയിൽ നിന്നിറങ്ങി വരുന്നതും ഒരുമിച്ചായത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് അവന്റെ ദേഹത്തിടിച്ചു നിന്നു …അവനാണെന്ന് മനസ്സിലായതും അവൾ മുഖമുയർത്തിയില്ല…..
അവനും ഒരു ചിരിയോടെ അങ്ങനെ നിന്നു……
തന്റെ നെഞ്ചോരം അവളുടെ ശ്വാസം ഉയർന്നു താഴുന്നത് ആ നിശബ്ദത യിൽ അവനറിയുന്നുണ്ടായിരുന്നു….
അവന്റെ ചന്ദന ഗന്ധം അവളിലേക്കും പടർന്നു…..
വേദാ…..അവൻ ആർദ്രമായി വിളിക്കുമ്പോൾ ഈ പ്രപഞ്ചത്തിലെ മുഴുവൻ പ്രണയവും അതിൽ കലർന്നതായി അവൾക്ക് തോന്നി…..അതിനു താൻ അർഹയാണോ എന്നവളൊരു നിമിഷമൊന്നാലോചിച്ചു..എനിക്ക്…. എനിക്കൊരു കാര്യം പറയാനുണ്ട്..അവൾ പെട്ടെന്ന് അവനു നേരെ മുഖമുയർത്തി അത് പറയുമ്പോൾ അവൻ എന്തെന്ന ഭാവത്തിൽഅങ്ങനെനിന്നു..ഞാൻ……ശിവാ…രണ്ട് പേരും കഴിക്കാൻ വരു..വേദ പറഞ്ഞു തുടങ്ങിയപ്പോഴാണ് താഴെ നിന്നും ചന്ദ്ര അതും പറഞ്ഞു അവരെ വിളിച്ചത്…..
വാ….. കഴിച്ചിട്ട് സംസാരിക്കാം…..ശിവ അതും പറഞ്ഞു തിരിഞ്ഞതും വേദ പെട്ടെന്ന് അവന്റെ കയ്യിൽ കയറി പ്പിടിച്ചു…..പോരാ…. എനിക്കിപ്പോ പറയണം…..ഒരുപാട് തവണ പറയാൻ വന്നു പാതിക്ക് മുറിഞ്ഞു പോയതിന്റെ അമർഷവും പറഞു കഴിഞ്ഞാൽ അവനെങ്ങനെ പ്രതികരിക്കുമെന്നുള്ള ഭയവുമെല്ലാം അവൾക്കുള്ളിലുണ്ടായിരുന്നു…..
അതിലേറെ എങ്ങനെ പറഞ്ഞു തീർക്കുമെന്ന ആശങ്ക തൊണ്ടയിലൊരു വിങ്ങലായി നിന്നു….അവൻ അവളിലേക്ക് തന്നെയൊന്ന് നോക്കി…..എനിക്കിപ്പോ തന്നെ പറയണം…..എന്താ….പ്രസാദിന്റെ കാര്യമാണോ…..അവൾ വീണ്ടും അത് പറഞ്ഞതും പെട്ടെന്നായിരുന്നു അല്പം ഗൗരവത്തോടെ അവനത് ചോദിച്ചത്….
ആ പേര് കേട്ടതും അവളുടെ ശരീരം ആകെ ക്കൂടി കുഴയുന്നത് പോലെ തോന്നിയവൾക്ക്……
അതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന്…….
അവളുടെ കണ്ണുകൾ നിറഞ്ഞു……
ശിവ പ്രത്യേകിച്ച് ഭാവ ഭേതങ്ങളൊന്നുമില്ലാതെ അവളെ നോക്കി നിൽക്കെ പെട്ടെന്നായിരുന്നു അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞത്……ഉള്ളിൽ നിറഞ്ഞു വന്ന വിങ്ങലിനു തനിക്കൊരു താങ് വേണമെന്ന പോൽ…..താനെങ്ങനെ പറയുമെന്ന ആശങ്ക ഒഴിഞ്ഞു പോയതിലുള്ള സമാധാനത്തെക്കാൾ അവന്റെ പേരും തന്റെ ഉള്ളിലെ ഓർമ്മകളും നൽകിയ ഭീതിയായിരുന്നു അവളിൽ നിറഞ്ഞു നിന്നത്……
കണ്ണ് നീർ അവന്റെ ബനിയനെ കുതിർത്തുമ്പോൾ അവൻ ഇരു കൈകൾ കൊണ്ടും അവളെ ചുറ്റി പിടിച്ചു……അവൾ ഉള്ളിലുള്ള ഭാരം മുഴുവൻ കണ്ണ് നീരായി പെയ്തു തീർത്തു…….ഏട്ടാ…. കഴിക്കാൻ……താഴേക്ക് തങ്ങളെ കാണാനിട്ടെന്ന വണ്ണം വിഷ്ണു മുകളിലേക്ക് കയറി വന്നത് പറയുമ്പോൾ ശിവ പുറം തിരിഞ്ഞു നിൽക്കുകയാണ്……അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചിരിക്കുന്ന വേദയെ കണ്ടതും വിഷ്ണുവിന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു…..
വിഷ്ണുവിന്റെ ശബ്ദം അവർ രണ്ട് പേരും കേട്ടിരുന്നെങ്കിലും വേദ അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തിയതുമില്ല അവനവളിൽ പിടിച്ച പിടുത്തം വിട്ടതുമില്ല…..നിങ്ങള് കഴിച്ചോ……ഞങ്ങള് വന്നോളാം….അവരങ്ങനെ തന്നെ നിന്നു കൊണ്ട് ശിവ യത് പറയുമ്പോൾ ഒരു പുഞ്ചിരിയോടെ വിഷ്ണു താഴേക്ക് പോയിരുന്നു…..
നിനക്ക് വേണ്ടി ഇനിയാരും വരേണ്ട…… കാരണം നീ സമ്മതം പറഞ്ഞത് മുതൽ നീയെന്റെ പെണ്ണാ…….മാറിൽ മുഖം പൂഴ്ത്തി പൊട്ടി ക്കരയുന്നവളെ ഒന്ന് കൂടി ഇറുക്കെ പിടിച്ചു കൊണ്ട് അവനത് പറയുമ്പോൾ ഉള്ളിലൂടെ എന്തോ ഒരു പിടപ്പ് പോലെ അവൾക്ക് തോന്നി……
ആണൊരുത്തന്റെ ചേർത്ത് പിടിക്കലിന് ഏത് കനലിനെയും ഉരുക്കാൻ തക്ക കഴിവുണ്ടെന്ന് അവളും അറിയുകയായിരുന്നു…..ഇനിയും ഈ കണ്ണുകൾ നിറക്കാനൊരുത്തനും ഞാൻ നിന്നേ ഇട്ട് കൊടുക്കില്ല…..അവനതും കൂടി പറഞ്ഞവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ ചുംബനത്തിന്റെ ചൂടിന് ഉള്ളിലെ മുറിവിനെ ഉണക്കാൻ ഇത്ര മാത്രം കഴിവുണ്ടോയെന്നവൾക്ക് അത്ഭുതം തോന്നിയിരുന്നു ……അൽപ നേരം കഴിഞ്ഞതും ഒരു പെരു മഴ പെയ്തു തോർന്ന പ്രതീതിയിൽ വേദ പതിയെ അവനിൽ നിന്നു മുഖമുയർത്തി……
ചുവന്നു തുടുത്ത ആ മുഖവും കലങ്ങിയ അവളുടെ കണ്ണുകളും കാൻകെ ശിവയുടെ നെഞ്ചോന്ന് പിടച്ചിരുന്നു……അവൻ ഇരു കൈകൾ കൊണ്ടും അവളുടെ മുഖം കൈ കുമ്പിളിലെടുത്തു…..അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് ആ ചാര മിഴികൾ പതിപ്പിച്ചവന്നങ്ങനെ നിൽക്കുമ്പോൾ നിനക്ക് ഞാനുണ്ടെന്നവൻ പറയാതെ പറഞ്ഞിരുന്നു……
(തുടരും)

by