20/04/2026

അതിസുന്ദരി : ഭാഗം 41

രചന – ആയിഷ അക്ബർ

രാവിലെ എഴുന്നേറ്റ് വരുമ്പോഴേ അടുക്കളയിൽ നിന്നും തനിക്കിഷ്ടപ്പെട്ട ചമ്മന്തിയുടെ മണം ഉയർന്നു വന്നിരുന്നു….

അവളോടി പോയി അവരെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു……

സീതാമ്മേ…..

അവളെ കണ്ടതും അവരും പുഞ്ചിരിയോടെ അവൾക് നേറെ തിരിഞ്ഞു….

മോൾക്ക് സുഖമാണോ….
എത്ര ആയി കണ്ടിട്ട്….

അവരത് ചോദിക്കുമ്പോൾ ആ കണ്ണുകൾ തനിക്കായി തിളങ്ങിയിരുന്നു…..

എനിക്ക് സുഖമാണ്…. സീതാമ്മക്കൊ…..

സുഗാണ് കുഞ്ഞേ….

കണ്ണനിപ്പോ എവിടെയാ…
എന്റെ ഫോണിൽ നിന്ന് എല്ലാ നമ്പറും പോയിരുന്നു….
അത് കൊണ്ടൊരു വിവരവും അറിയാതെയായി…..

അവൾ നിരാശയോടെയത് പറയുമ്പോൾ ചെറിയമ്മ തന്നെ ഇരുത്തി നോക്കുന്നതവൾ കണ്ടിരുന്നു….

നാരായണേട്ടന്റെ പലചരക്കു കടയിൽ നിൽക്കുകയാണ് അവനിപ്പോൾ….

കുഴപ്പമൊന്നുമില്ല… അങ്ങനെ പോകുന്നു…..
മോള് ചായ കുടിച്ചോളൂ….
സീതാമ്മ നിനക്കിഷ്ടപ്പെട്ട ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ട്….

അവർ സ്നേഹത്തോടെ അത് പറഞ്ഞതും അവൾ അവരുടെ കവിളിൽ ചേർത്തു പിടിച്ചൊരുമ്മ കൊടുത്തു……

മുത്തശ്ശനെയും മുത്തശ്ശിയെയും കഴിഞ്ഞാൽ തന്നെ ഏറ്റവും സ്നേഹിക്കാൻ കഴിയുന്നത് സീതാമക്കായിരുന്നു…

ജോലിക്കാരിയാണെങ്കിലും തരുന്ന സ്നേഹത്തിനു പകരം നൽകാൻ നിഷ്കളങ്കമായ സ്നേഹം തന്നിലും ധാരാളമുണ്ടായിരുന്നല്ലോ….

അല്ലെങ്കിലും ആത്നാർത്ഥമായ സ്നേഹത്തിനു മുമ്പിൽ മറ്റൊന്നും ഒരു തടസ്സമല്ലലോ….

ഞാനും വിദ്യായും അവർക്ക് മക്കളെ പോലെയാണ്……

സീതാമ്മയോടുള്ള തന്റെ സ്നേഹം മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം അറിയുമെങ്കിലും കണ്ണൻ വിവാഹ കാര്യം സംസാരിച്ചപ്പോൾ എല്ലാവരുടെ വാക്കുകളും കേട്ടും എന്നെയൊർതുമാവാം അവരും സ്വാർത്ഥ രായിപ്പോയത്…..

അത് കൊണ്ടെന്താ നിനക്ക് കാശിയെ കിട്ടിയില്ലേ….

മനസ്സ് പെട്ടെന്നായിരുന്നു മറു ചോദ്യം എറിഞ്ഞത്….

അവനെ പെട്ടെന്ന് ഓർമ വന്നതും ചൊടിയിലൊരു പുഞ്ചിരി തെളിഞ്ഞു….

ഇപ്പൊ ഇങ്ങനെയാണ്….
എന്ത് കാര്യം ആലോചിച്ചാലും അവസാനം എത്തി നിൽക്കുന്നത് അവനിലാണ്….

തന്റെ പുഞ്ചിരിയെ ഇത്രയും മനോഹരമാക്കിയ അവനിൽ……

കുറച്ച് നേരം മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിച്ചിരുന്നു….
ശേഷം പറമ്പിലൊക്കെ ഒന്ന് ചുറ്റി നടന്നു..

അപ്പോഴും മൊബൈൽ ഫോൺ കയ്യിൽ മുറുകെ പിടിച്ചിരുന്നു….

എങ്ങാനും അവൻ വിളിച്ചാലോ……

പറമ്പിൽ തെങ്ങിനു ചുറ്റും കിളക്കുന്ന ബാലേട്ടനുണ്ട്…..

വിദ്യ യുണ്ടിവിടെ….

അവരോടും കുറച്ച് വിശേഷങ്ങളെല്ലാം പറയുന്ന കൂട്ടത്തിലാണ് അവരത് പറയുന്നത്….

സന്തോഷം കൊണ്ട് നിൽക്കാൻ കഴിയുന്നില്ലായിരുന്നു….

വിദ്യയെ കാണാൻ പറ്റുമെന്നു താൻ വിചാരിച്ചതെയല്ല….

അവളിപ്പോ പോലീസിലാണ്….

അപ്പോയ്ന്റ്മെന്റ് ദൂരെയായത് കൊണ്ട് വല്ലപ്പോഴുമല്ലേ വരാൻ കഴിയു…..

ഞാൻ വരുന്ന ഈ സമയത്ത് തന്നെ അവൾ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല…..

മുത്തശ്ശി….. ഞാൻ വിദ്യെടെ അടുത്തേക്കാ…..

അതും പറഞ് കൊണ്ടോരോട്ടമായിരുന്നു പിന്നെ…..

വീടിന്റെ പിന്നാമ്പുറത്തിരുന്ന് പാത്രങ്ങൾ കഴുകുകയായുയിരുന്ന വിദ്യയെ കണ്ടതും സൂര്യയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി …

എടി പൂത്താങ്കീരി……

സൂര്യയുടെ വിളി കേട്ടതും വിദ്യ പെട്ടെന്ന് തന്നെ മുഖമുയർത്തി നോക്കി…..

സൂര്യയെ കണ്ടതും വേഗം എഴുന്നേറ്റു…..

കയ്യിൽ അഴുക്കുള്ളത് കൊണ്ട് തന്നെ കൈ കഴുകാനായി അവൾ തിരിഞ്ഞതും സൂര്യ അവളുടെ കയ്യിൽ പിടിച്ചു വാരിപ്പുണർന്നു….

സന്തോഷത്താലായിരിക്കണം രണ്ട് പേരുടെയും മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്……..

പിന്നീടങ്ങോട്ട് വിശേഷങ്ങൾ പങ്കിടലായിരുന്നു..

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ….

നിന്നെ കാണാൻ പറ്റുമെന്ന് തീരെ വിചാരിച്ചതല്ല….
നീ വല്യ പോലീസു കാരിയാണല്ലോ…..

സൂര്യ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവളും ചിരിച്ചു…..

പക്ഷെ…. ഒട്ടും വൈകാതെ നിന്നെ കാണാനാകുമെന്നു ഞാൻ വിചാരിച്ചിരുന്നു….

വിദ്യ ചിരിയോടെ അത് പറയുമ്പോൾ സൂര്യ മുഖമുയർത്തിയൊന്നു നോക്കി…..

എടി…. എനിക്ക് ട്രാൻസ്ഫർ കിട്ടിയത് നിന്റെ സിറ്റിയിലേക്കാണ്….
അടുത്ത ആഴ്ച ഞാൻ ജോയിൻ ചെയ്യും….
എസ് ഐ വിദ്യ ബാലൻ…

അതും പറഞ്ഞ് കൊണ്ട് അവൾ ചിരിക്കുമ്പോൾ പ്രതീക്ഷിക്കാത്തൊരു കാര്യം കേട്ടത് പോലെയിരുന്നു സൂര്യ….

സത്യമാണോടി….

അതേന്നെ….അവിടെ വന്നാൽ നിന്നെ എങ്ങനെയെങ്കിലും കാണണമെന്ന് ഞാൻ കരുതിയിരുന്നു….

സൂര്യക്കും സന്തോഷമായി….

അങ്ങനെ വിശേഷം പറഞ്ഞിരുന്നു സമയം പോയതറിഞ്ഞിരുന്നില്ല…..

വിദ്യയുടെ അമ്മ ഊണ് കഴിച്ചിട്ട് പോകാമെന്നു പറഞ്ഞിട്ടും മുത്തശ്ശിയെ പേടിച് വേഗം അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചിരുന്നു…..

അപ്പോഴും ഇടയ്ക്കിടെ കണ്ണുകൾ കയ്യിലുള്ള ഫോണിലേക്ക് പാറി വീഴും….

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉച്ച മയക്കത്തിനായി കിടക്കുമ്പോൾ അങ്ങോട്ട് വിളിച്ചാലോ എന്ന് തോന്നിയെങ്കിലും വേണ്ടെന്ന് വെച്ചു…..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു സുഖം കിട്ടാതെ തോന്നിയത് കൊണ്ട് തന്നെ മുത്തശ്ശനും മുത്തശ്ശിയും ഇരിക്കുന്നിടത്തേക്ക് നടന്നു….

ഊണ് കഴിഞ്ഞ് രണ്ട് പേരും മുറുക്കാൻ ചവക്കുകയാണ്….

അല്പ നേരം കിടന്നൂടായിരുന്നോ മോളേ… ഇവിടെയല്ലേ വെറുതെ ഇരിക്കാൻ കഴിയു…..
അവിടെ ജോലികളുണ്ടാവില്ലെ…

മുത്തശ്ശി വാത്സല്യത്തോടെ അത് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതേ ആ മടിയിലേക്ക് തല വെച്ചങ്ങനെ കിടന്നു…..

നീയെന്താ പറയുന്നത്….
അവിടെ എല്ലാത്തിനും ജോലിക്കാരൊക്കെ ഉണ്ടാകുമല്ലോ….

അവർ രണ്ട് പേരും അങ്ങനെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും തന്റെ മനസ്സ് അവിടെ യൊന്നും ഒതുങ്ങുന്നില്ലായിരുന്നു….

അവൻ ഓഫീസിലാവും എന്നുള്ളത് കൊണ്ട് തന്നെ ഇത് വരെ കണ്ടിട്ടില്ലാത്ത ആ ഓഫീസിലായിരുന്നു മനസ്സ് മുഴുവൻ……

തന്നെ ഇത് വരെ ഒന്ന് വിളിക്കുക കൂടി ചെയ്തില്ലല്ലോ എന്ന പരിഭവം നിറഞ്ഞിരുന്നെങ്കിലും അവന്റെ തിരക്കുകൾ അറിയുന്നത് കൊണ്ട് തന്നെ അതിനെ ഉള്ളിലൊതുക്കി….

മോളേ…. മുത്തശ്ശനു വേണ്ടി പണ്ടത്തെ പോലെ ഒരു ചുവട് വെക്കുമോ നീ ….

ചിലങ്ക എടുത്ത് വരൂ…..
മുത്തശ്ശനത് പറഞപ്പോഴും ഓർമ്മകൾ കൂടുതൽ അവനിലേക്ക് പറ്റി ചേർന്ന് നിൽക്കുകയായിരുന്നു…..

മുത്തശ്ശ….. ചിലങ്ക അവിടെയാണ്…. ഞാൻ പോകുമ്പോൾ കൊണ്ട് പോയിരുന്നു……

അവളത് പറയുമ്പോഴും അതും കയ്യിൽ പിടിച്ചു തന്നെ നോക്കി കുസൃതി ചിരിയോടെ ഇരിക്കുന്നവന്റെ മുഖമായിരുന്നു മനസ്സ് നിറയെ……

ഒട്ടും ഉഷാറില്ലായിരുന്നെങ്കിലും മുത്തശ്ശനെ നിരാശപ്പെടുത്തേണ്ടല്ലോയെന്ന് കരുതി കളിച്ചു തുടങ്ങി…..

എന്താ മോളേ എന്താ നിനക്ക് പറ്റിയത്……

നൃത്തം ചെയ്യുന്നതിനിടയിലാണ് പെട്ടെന്ന് മുത്തശ്ശിയത് ചോദിച്ചത്….

അവൾ മിഴികളുയർത്തി അവരെ നോക്കി….

പണ്ടത്തെ പോലെ നിന്റെ ചുവടുകൾക്ക് ചടുലതയില്ലാ…..

നിലകളൊന്നും ശെരിയാകുന്നില്ലല്ലോ…

ഇത്ര ദിവസമായപ്പോഴേക്കും നീയിതൊക്കെ മറന്നു പോയോ…..

മുത്തശ്ശി ഒരുതരം പ്രയാസത്തോടെ അത് ചോദിക്കുമ്പോൾ അവൾക്കറിയാമായിരുന്നു മനസ്സിനെ അവൻ അസ്വസ്ഥമാക്കുന്നത് കൊണ്ടാണ് ശ്രദ്ധ കിട്ടാത്തതെന്ന്….

എങ്കിലും അവരെ സന്തോഷിപ്പിക്കാൻ അവൾ തെറ്റുകൾ തിരുത്തി യെന്ന വണ്ണം വീണ്ടും കളിച്ചു തുടങ്ങി….

അപ്പോഴാണ് അവളുടേ ഫോൺ റിങ് ചെയ്യുന്നതവൾ കേട്ടത്….

താഴെ വെച്ചിരുന്ന ഫോൺ മുത്തശ്ശി അവൾക്ക് നേരെ നീട്ടി…..

കാശിയെന്ന പേര് കണ്ടതേ ഓർമയുള്ളു….

ഉള്ളിൽ പെയ്ത് തുടങ്ങിയ മഞ്ഞു തുള്ളി തന്റെയുള്ളിലേ ചൂടിനെ പാടേ നീക്കാൻ കഴിയുമായിരുന്നു…..

ആരാ മോളേ…..

അത് കാശിയാണ് മുത്തശ്ശി…..

അവൾ മുറിയിലേക്ക് നടക്കുന്നതിനിടയിലാണത് പറഞ്ഞത്…..

അവളുടേ മുഖത്തെ സന്തോഷം ആ വാക്കുകളിലും തെളിഞ്ഞു നിന്നിരുന്നു….

അവൾ മുറിയിൽ കയറി വാതിലടച്ചു വേഗം കാൾ അറ്റൻഡ് ചെയ്തു…..

അവളതിനെ ചേർത്ത് പിടിച്ചിരുന്നത് കാതിനോടായിരുന്നില്ല….

ഹൃദയത്തോടായിരുന്നു….

ഹലോ….
തികച്ചും ഒഫീഷ്യലായൊരു ശബ്ദം…..

ഹലോ….
തിരികെ പറയുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു….

എവിടെയായിരുന്നു….
എന്താ വല്ലാതെ കിതക്കുന്നുണ്ടല്ലോ….

അപ്പോഴും ശബ്ദത്തിനോട്ടും മയം വന്നിരുന്നില്ല….
അതേ ഗൗരവം…..

ഞാൻ മുത്തശ്ശനു നൃത്തം….

അത്രയേ പറഞ്ഞുള്ളു അവൾ…..

മുമ്പത്തെ ഓർമകളെല്ലാം അവളെ പുൽകിയതും വാക്കുകൾക്ക് തടയിട്ടു…..

ഓഹ്…… നൃതം ചെയ്യുവായിരുന്നോ….
ഞാൻ പറഞ്ഞാലല്ലേ കേൾക്കാതിരിക്കു…..

അവന്റെ ശബ്ദത്തിന്റെ ഗൗരവത്തോടൊപ്പം പരിഭവം കലർന്നത് അവളെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു….

അത് കൊണ്ടല്ല…. എനിക്ക് ഇവിടെ കളിക്കുന്നതേ ഇഷ്ടമുള്ളു…..

അവന്റെ കനമേറിയ വാക്കുകൾക്ക് പകരം അവൾക് ശബ്ദം താഴ്ത്തി അങ്ങനെ പറയാനെ തോന്നിയുള്ളു….

ഓഹോ…. അപ്പൊ ഞാൻ അവിടെ വന്നാൽ കാണാൻ പറ്റും അല്ലേ…
എന്നാ ഞാൻ ഇപ്പൊ തന്നെ അങ്ങ് വന്നാലോ….

ആ ശബ്ദത്തിന്റെ ഗൗരവം പാടെ നീങ്ങി അതിൽ കുസൃതി കലർന്നതായി അവൾക്ക് തോന്നി…..

പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം അവളിൽ നിറഞ്ഞു…..

അവളെ കളിയാക്കുകയാണെന്ന് മനസ്സിലായത് കൊണ്ട് തന്നെ അവളൊന്നും മിണ്ടിയില്ല…..

ഹലോ… ഇയാള് പോയോ….
അവൻ വീണ്ടും ചോദിച്ചു….

ഇല്ലാ….

നീ ഭക്ഷണം കഴിച്ചില്ലേ….

മ്മ്…..

പിന്നെ…..

എന്തോ ഒന്നവൻ പറഞ് തുടങ്ങിയപ്പോഴാണ് അടുത്ത് നിന്ന് ആരുടെയൊക്കെയോ സംസാരം കേൾക്കുന്നത്….

ഭൂരിഭാഗവും ഇംഗ്ലീഷിലാണ് …
എങ്കിലും വ്യക്തമല്ല…..

ഓഫീസ് കാര്യങ്ങളായിരിക്കും…

ഓക്കേ സൂര്യാ….ഐ വിൽ കാൾ യു ലേറ്റർ….

അവരോട് സംസാരിക്കുന്ന അതേ ഒഴുക്കോട് കൂടി തന്നോടും അത് പറഞ് കാൾ കട്ട്‌ ആയി……
അവൾക്കെന്തോ വല്ലാത്തൊരു നിരാശ തോന്നി…….

കുറച്ച് കൂടി സംസാരിക്കണമായിരുന്നു….

എങ്കിലും കുസൃതിയോടെ യുള്ള അവന്റെ ചോദ്യങ്ങൾ അവലൂടെയുള്ളിനെ തണുപ്പിച്ചത് കൊണ്ട് തന്നെ ഏതോ സ്വപ്ന ലോകത്തെന്ന പോൽ അവളങ്ങനെ കിടന്നു….

(തുടരും)