രചന – റോസാ തോമസ്
എന്താ നീ ഇങ്ങനെ നോക്കുന്നത് എബി… പറഞ്ഞത് മനസ്സിലായില്ലേ.. ആന്റി അത്.. എബിൻ വീണ്ടും വിശ്വാസം വരാതെ നോക്കി.. എന്നാ ഒന്നൂടെ കേട്ടോ.. എന്റെ മകൾ അന്ന, എബിൻ ജോസഫ് മാളിയേക്കലിനു ഉള്ളതാന്ന്… പിന്നെ നിർബന്ധമൊന്നുമില്ല കേട്ടോ…നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം മതി…അപ്പൊ എങ്ങനാ…ഇഷ്ടമാണോ.. അവളെ… അത്…ആന്റി… എന്നാ ആന്റി… കുറെ നേരമായല്ലോ എബിനെ… നീ എന്തെങ്കിലും ഒന്ന് പറ.. അത്.. ആന്റി.. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവളെ.. പക്ഷേ അന്നൊന്നും ആന്റിയുടെ മകളാണെന്ന് അറിയില്ലായിരുന്നു.. അറിഞ്ഞു കഴിഞ്ഞപ്പോ.. എന്താ.. അത് എനിക്ക്.. നിനക്ക്… എന്താ എന്റെ മകൾ ആയതുകൊണ്ട് അവളെ ഇഷ്ടമില്ലെന്നാണോ… ഏയ് ഒരിക്കലുമില്ല ആന്റി… അതിനുള്ള യോഗ്യത ഇല്ലെന്നു തോന്നി അതാണ്.. എന്റെ ചെറുക്കാ നിനക്ക് അല്ലാതെ വേറെ ആർക്കാടാ യോഗ്യത ഉള്ളത്… നീ എന്റെ മോൻ തന്നെയല്ലേടാ.. ആ വിശ്വാസം ചൂഷണം ചെയ്തു എന്ന് തോന്നിയാലോ എന്നോർത്തു.
അങ്ങനെയാണോ നീ എന്നെ കുറിച്ച് വിചാരിച്ചിരുന്നത്… ഏയ്… അതല്ല.. ആന്റി… ഏതല്ല… ഓഹ്… എന്റെ പൊന്നാന്റി..എനിക്ക് അന്നയെ ഇഷ്ടമാണ്.. ഇഷ്ടമാണ്..ഇഷ്ടമാണ്..പോരെ.. ആ അങ്ങനെ വരട്ടെ… നീ ഇങ്ങനെ വേണം എന്റെ മുന്നിൽ നിൽക്കാൻ..അപ്പൊ നീ തന്നെ വേണം വീട്ടിൽ കാര്യങ്ങൾ പറയാൻ.. പതിയെ മതി.. എനിക്ക് അവളെ കണ്ടു കൊതി തീർന്നില്ലടാ… കല്യാണം ഒരു വർഷം ഒക്കെ കഴിഞ്ഞിട്ട് പോരെ…പെണ്ണുകാണൽ നടത്തി വെക്കാം … വിവാഹം പറഞ്ഞു വെക്കണം നേരത്തെ.. പിന്നെ ഗൗരിയൊക്കെ പോകാൻ ഒരു മാസം കൂടി ഉണ്ട്… അവർ പോകുന്നതിനുമുമ്പായിട്ട് പെണ്ണുകാണൽ… അതുപോരെ… അതോ പെട്ടെന്ന് തന്നെ വിവാഹം വേണോ.. ഓക്കേ.. അതു മതി..ആന്റി… എബിൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ആ പിന്നെ ഒരു കാര്യം… അന്നയോട് പറയേണ്ട.. സസ്പെൻസ് ആയി വെക്കാം.. പോകുന്നതിനിടയിൽ തിരിഞ്ഞു നിന്നുകൊണ്ട് ആനി പറഞ്ഞു. എടാ ഭയങ്കരാ.. ഞാൻ എല്ലാം കേട്ടു കേട്ടോ.. ഒരു കള്ളച്ചിരിയോടെ വന്ന സച്ചിൻ എബിയോട് പറഞ്ഞതും എബിൻ സച്ചിയെ എടുത്തു പൊക്കി..
ടാ താഴെയിറക്കട..വൃത്തികെട്ടവൻ.. പിന്നെ അങ്ങനെ വെറുതെ പൊക്കിയാൽ പോരാ…നല്ല കാര്യമായിട്ട് ചെലവ് വേണം.. നീ പറയുന്ന എന്ത് ചെലവും തരും…പോരെ.. എബിൻ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാ പിന്നെ രണ്ടെണ്ണം അടിച്ചാലോ… സച്ചിൻ അവനെ പരീക്ഷിക്കുന്ന പോലെ ചോദിച്ചു. യ്യൊ.. വേണ്ടായേ… നിനക്ക് കല്യാണത്തിന്റെ സദ്യ കഴിക്കുന്ന ചെലവ് മാത്രം മതി.. ഇപ്പൊ പറഞ്ഞ ചെലവ് ക്യാൻസൽ ചെയ്തിരിക്കുന്നു.. ശ്ശെ.. അതും കയ്യിന്നു പോയി..എന്നാലും കുഴപ്പമില്ല.. അവന്റെ ആഗ്രഹം നടന്നല്ലോ.. സച്ചി ചിരിച്ചു. സണ്ണിച്ചൻ അടഞ്ഞുകിടന്ന വാതിലിനു മുന്നിൽ നിന്ന് കോളിംഗ് ബെൽ അടിച്ചു… രണ്ടുമൂന്നു പ്രാവശ്യം ബെല്ലടിച്ചതിനുശേഷം ആണ് കതക് തുറക്കപ്പെട്ടത്.. കതക് തുറന്നു തന്ന ടോമിച്ചനെ സണ്ണിച്ചൻ ആശ്ചര്യത്തോടു കൂടി നോക്കി.. താടിയും മുടിയും നീണ്ട് കണ്ണുകൾ കുഴിഞ്ഞ് രക്തപ്രസാദം ഇല്ലാത്ത മുഖം..അഴുക്കുപുരണ്ട വസ്ത്രങ്ങളോടുകൂടി ഒരു മനുഷ്യൻ.. കുളിച്ചിട്ട് തന്നെ ദിവസങ്ങളായെന്ന് തോന്നുന്നു.. മദ്യത്തിന്റെ രൂക്ഷമണം.. ടോമിച്ചൻ പതിയെ പുറകോട്ട് തിരിഞ്ഞു നടന്നു..
പുറകെ സണ്ണിച്ചനും.. വീട് എല്ലാം കോലം കെട്ടിക്കിടക്കുന്നു… സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടതുപോലെ.. തന്നെ കണ്ടിട്ട് മനസ്സിലായോ എന്ന് പോലും സണ്ണിച്ചന് സംശയം തോന്നി. ടോമിച്ചായാ.. സണ്ണിച്ചൻ മെല്ലെ വിളിച്ചു.. ആരാ… ടോമിച്ചായന് എന്നെ മനസ്സിലായില്ലേ ഞാൻ സണ്ണിച്ചൻ.. ഇല്ല… സേറയെ കണ്ടോ..എന്റെ മോളാ… കണ്ടാരുന്നോ.. ദേ ഇവിടെ ഉണ്ടായിരുന്നു.. കുറച്ചുനേരം വരെ ഉണ്ടായിരുന്നു .ഇപ്പൊ കണ്ടില്ല.. ടോമിച്ചായ എന്റെ കൂടെ ഒന്ന് വാ….നമുക്ക് ഹോസ്പിറ്റലിൽ പോകാം.. വേണ്ട… ഞാൻ പോയാൽ സേറ മോളേ ആരേലും കൊണ്ടുപോകും.. ശരിയാവില്ല.. ഞാൻ വരുന്നില്ല… സണ്ണിച്ചൻ ഒന്നും മിണ്ടാതെ ഇറങ്ങി.. റീനയുടെ കാര്യം പറയാൻ വന്നതാണ്..റീന കുറെ നാൾ ആങ്ങളയുടെ വീട്ടിലായിരുന്നു.. ആങ്ങളയുടെ മകളുടെ പ്രസവ ശുശ്രൂഷ ഒക്കെ കഴിഞ്ഞപ്പോൾ റീന അവിടെ ഒരു ശല്യമായി തീർന്നു.. അവരുടെ ശല്യം സഹിക്കാൻ വയ്യാതെ സുമിയുടെ വീട്ടിൽ കുറച്ചു ദിവസം നിന്നു..
അവർക്ക് ആർക്കും റീന അവിടെ ചെന്നത് തന്നെ ഒട്ടും ഇഷ്ടമില്ലായിരുന്നു.. തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ ഒന്നു തല കറങ്ങി വീണതാണ്.. ഹോസ്പിറ്റലിൽ ചെന്ന് പരിശോധിച്ച് നോക്കിയപ്പോൾ വിശദമായി ടെസ്റ്റുകൾ ഒക്കെ ചെയ്യണമെന്ന് പറഞ്ഞ് അഡ്മിറ്റ് ആക്കി.. പിന്നീടാണ് അറിയുന്നത് ബ്ലഡ് ക്യാൻസർ ആണെന്ന്.. അതും ലാസ്റ്റ് സ്റ്റേജ്… അവസാനമായി ഒന്ന് ചെന്ന് കാണാൻ പറയാനാണ് താൻ ഇവിടെ വന്നത്.. പക്ഷേ പറയാതെ പോന്നു.. പറഞ്ഞാൽ മനസ്സിലാവണ്ടേ… അയ്യേ.. ഇതാണോ പെണ്ണുകാണാനുള്ള വേഷം… ഒരു സാധാ കുർത്ത ഇട്ടു വന്ന അന്നയെ കണ്ടുകൊണ്ട് ആദി കളിയാക്കി ചിരിച്ചു.. ഇതൊക്കെ മതി ആദി ..അന്ന ഉള്ളിലെ വിഷാദം മറച്ചു വച്ചുകൊണ്ട് ചിരിച്ചു. ചേച്ചി കുട്ടി ഇങ്ങു വന്നേ ഞങ്ങൾ ശരിയാക്കി തരാം.. എന്നുപറഞ്ഞ് അതിലെ വന്ന നിളയും നിലയും കൂടി അന്നയെ വിളിച്ചുകൊണ്ട് മുകളിലേക്ക് പോയി. നിള നല്ല ഒരു നീല കളറുള്ള അനാർക്കലി ചുരിദാർ സെലക്ട് ചെയ്ത് അന്നയെ ഇടീപ്പിച്ചു..
എന്നിട്ട് പിടിച്ചിരുത്തി ചെറിയ രീതിയിൽ മേക്കപ്പ് ഒക്കെ ചെയ്തു. ഒരു പാവ കണക്കിനു അവർക്ക് എല്ലാത്തിനും ഇരുന്നു കൊടുത്തു.. ഇല്ലെങ്കിൽ പിന്നെ രണ്ടുപേർക്കും അതുമതി.. പിണങ്ങാൻ.. ഇന്നലെ രാത്രി അമ്മ അടുത്തു വന്നിരുന്ന് തന്നോട് സംസാരിച്ച കാര്യം അന്ന ഓർത്തു. മോളേ… ഉറങ്ങാറായോ .. ഇല്ലമ്മേ.. നിളയും നിലയും വരുന്നതേയുള്ളൂ.. അവരും കൂടെ വന്നിട്ട് കിടക്കാന്നു വച്ചു. എന്താമ്മേ.. അതു പിന്നെ ഒരു കാര്യം പറയാനുണ്ട്.. എന്താ അമ്മേ..അമ്മ പറ.. റീനയുടെ കാര്യം നീ അറിഞ്ഞിരുന്നോ.. ബ്ലഡ് ക്യാൻസറാണ്.. ലാസ്റ്റ് സ്റ്റേജ്.. പിന്നെ ഒരു കാര്യം കൂടി.. ടോമിച്ചൻ… എന്താ അമ്മേ പറഞ്ഞോ..എനിക്ക് കുഴപ്പമൊന്നുമില്ല.. അത് പിന്നെ ടോമിച്ചൻ.. സണ്ണിച്ചൻ പറഞ്ഞറിഞ്ഞതാണ്.. മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. ഓർമ്മ നഷ്ടപ്പെട്ടു..സേറാ..എന്ന് പറഞ്ഞ് നിന്നെ വിളിക്കുന്നുണ്ടെന്ന്.. നിനക്ക് കാണണോ.. സണ്ണിച്ചൻ അടുത്ത ദിവസം വരും.. നീ ഒന്നു പോയി കണ്ടിട്ട് പോരെ.. അമ്മ പറയുന്നതുപോലെ… അമ്മ പറയുന്നതുപോലെ ഞാൻ ചെയ്യാം.. അമ്മ കാണണമെന്ന് പറഞ്ഞാൽ ഞാൻ കാണാം.. ഒന്നു പോയി കണ്ടിട്ട് പോരെ. ഒക്കെ അമ്മ.. പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്.. നാളെ നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരും..അതു കേട്ടതും അവൾ ഒന്നു ഞെട്ടി..
നിനക്ക് സമ്മതക്കുറവ് എന്തേലും ഉണ്ടോ… ആളെ കണ്ടിട്ട് ഇഷ്ടം ആയെങ്കിൽ സമ്മതിച്ചാൽ മതി.. അമ്മയുടെ ഇഷ്ടം.. എങ്കിൽ ശരി…ദേ അവർ വരുന്നുണ്ട് നിങ്ങൾ കിടന്നോ.. പപ്പയുടെ കാര്യം പറഞ്ഞപ്പോൾ എന്താ തോന്നിയത് എന്നറിയില്ല.. വിഷമം ഒന്നുമല്ല… എന്തോ ഒരു ശൂന്യത… എല്ലാവർക്കും നല്ലത് വരണം എന്ന് മാത്രമേ ആഗ്രഹം ഉള്ളൂ.. അത് ആരായാലും.. പഴയ കാര്യങ്ങൾ ഒന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല.. അവൾ കണ്ണുകൾ ഇറക്കി അടച്ചു.. നാളെ ഒരു കൂട്ടർ കാണാൻ വരും എന്ന് പറഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞു.. പക്ഷേ അമ്മയോട് നോ പറയാനും വയ്യ.. മനസ്സിൽ ഇപ്പോൾ ഒന്നുമില്ല എന്നുള്ളത് ശരിയാണ്.. പക്ഷേ പെട്ടെന്ന് ഒരു വിവാഹാലോചന.. അത് താൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. അമ്മ ചോദിച്ചപ്പോൾ ഓക്കേ പറയുകയും ചെയ്തു.. ഇനി എന്ത് ചെയ്യും… തനിക്കറിയില്ല..അമ്മ പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കു എന്ന് പണ്ടേ പ്രതിജ്ഞ എടുത്തതാണ്.. അതിനിടയിലാണ് കുറച്ചുനേരത്തേക്ക് എങ്കിലും എബിൻ ഡോക്ടർ മനസ്സിലേക്ക് കടന്നുവന്നത്.. അതെല്ലാം അമ്മയോട് തുറന്നു പറഞ്ഞതുമാണ്..
പക്ഷെ.. ഇതെന്ത് ഇരിപ്പാണ് മോളെ.. അല്ല നിങ്ങൾ ഇതുവരെ ഒരുക്കി തീർന്നില്ലേ.. അവിടേക്ക് വന്ന ആനിയും ഗൗരിയും കൂടി ചോദിച്ചപ്പോളാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.. ദാ തീർന്നു കേട്ടോ.. എങ്ങനുണ്ട് ഞങ്ങളുടെ ചേച്ചി സുന്ദരിയല്ലേ.. പിന്നെ അല്ലാതെ.. എന്റെ അന്ന കുട്ടി സുന്ദരി തന്നെയാണ്.. അവളെ ചേർത്തുകൊണ്ട് ഗൗരി പറഞ്ഞപ്പോൾ ആനി പുഞ്ചിരിച്ചു. പക്ഷെ.. അപ്പച്ചിടെ അത്രയുമില്ല…അന്ന ഗൗരിയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ഒന്നു പോടീ പെണ്ണെ…എന്നാൽ നിങ്ങൾ താഴേക്ക് വാ… അവരിപ്പോ എത്തും.. എന്നു പറഞ്ഞു ഗൗരി അവരെ താഴേക്ക് കൂട്ടിക്കൊണ്ടുപോയി..അടുത്ത ആഴ്ച തന്നെ തിരിച്ചു പോകണം എന്നതാണ് ഗൗരിയുടെ സങ്കടം.. എങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവില്ല എന്ന് ഓർത്തതാണ്..ആ താനാണ് കുടുംബസമേതം ഇത്രയും ദിവസം ഇവിടെ ചെലവഴിച്ചത്.. ജനിച്ചു വളർന്ന വീടും നാടുമൊക്കെ എത്ര കണ്ടാലും കൊതി തീരില്ല.. എന്നിട്ടും ഭദ്രന്റെ സ്വഭാവം കാരണം ഒരുപാട് വർഷങ്ങൾ വിട്ടുനിൽക്കേണ്ടി വന്നു..
ആദ്യമൊന്നും ഭദ്രനോട് മിണ്ടാൻ പോലും ബുദ്ധിമുട്ടായിരുന്നു.. പിന്നീട് ആനി മൂലമാണ് അതെല്ലാം മാറിയത്.. തന്റെ ജീവിതത്തിൽ ആനിയുടെ സ്ഥാനം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല.. കൂടപ്പിറപ്പ്… സഹോദരി..നാത്തൂൻ.. അങ്ങനെ എന്തൊക്കെയോ.. ഗൗരി ചിന്തയിൽ നിന്നുണർന്ന് താഴേക്ക് നടന്നു.. ദേ അവരിങ്ങ് എത്തി കേട്ടോ.. പുറത്ത് കാറിന്റെ സൗണ്ട് കേട്ടതും നില അന്നയോട് പറഞ്ഞു. ആരൊക്കെയോ കയറി വന്ന് സംസാരിക്കുന്നതു വെപ്രാളത്തോടെ അന്ന കേട്ടു.. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞ് കിട്ടണം എന്ന് മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.. അപ്പോളേക്കും അങ്ങോട്ട് ലിസാമ്മയും എമിയും കയറിച്ചെന്നു.. എവിടെയോ കണ്ടിട്ടുള്ളതുപോലെ അന്നക്ക് തോന്നി.. പക്ഷേ ഓർമ്മ കിട്ടുന്നില്ല.. ഞങ്ങളെ മനസ്സിലായോ അന്നയ്ക്ക്.. ലിസമ്മ അന്നയോട് വാത്സല്യത്തോടെ ചോദിച്ചു.
അത് എനിക്ക് പെട്ടെന്ന്… അന്ന വിക്കി.. അന്നേച്ചിക്ക് എന്നെ മനസ്സിലായില്ലേ… ഞാൻ എമി….. എബിച്ചന്റെ പെങ്ങളാണ്.. ഇത് ഞങ്ങളുടെ അമ്മ.. അന്ന് അന്നേച്ചിനെ കാണാൻ ഞങ്ങൾ വന്നിരുന്നു…ഇപ്പോൾ ഓർക്കുന്നുണ്ടോ… അന്നയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.. യ്യൊ.. എബിൻ ഡോക്ടറുടെ അമ്മയും പെങ്ങളും.. അവൾക്ക് പെട്ടെന്ന് ഒരു വെപ്രാളം വന്നു..അപ്പോൾ എബിൻ ഡോക്ടർ ആണോ തന്നെ കാണാൻ വന്നിരിക്കുന്നത്.. നോക്കണ്ട… അത് തന്നെ… ഡോക്ടർ എബിൻ ജോസഫ് തന്നെയാണ് കാണാൻ വന്നിരിക്കുന്നത്..എന്തെ ഇഷ്ടക്കേട് എന്തെങ്കിലും ഉണ്ടോ…. എമി ചിരിച്ചുകൊണ്ട് ചോദിച്ചു.. ഇല്ല എന്ന് ഉത്തരം പറഞ്ഞെങ്കിലും ആ ഞെട്ടലിൽ നിന്ന് അവൾ വിമുക്ത ആയിട്ടില്ലായിരുന്നു.. എന്ന ഹാളിലേക്ക് വാ..എന്നു പറഞ്ഞ് എമിയും ലിസമ്മയും കൂടി അന്നേ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാണിച്ചുകൊടുത്തു.
അന്നയ്ക്ക് വിറയലും പേടിയും എല്ലാം ഒരുമിച്ചു വന്നിട്ട് തലതാഴ്ത്തി നിന്നതേയുള്ളൂ.. ജോസേട്ടൻ അവളോട് ഓരോന്നൊക്കെ ചോദിച്ചതിന് അവൾ എങ്ങനെ ഒക്കെയോ വിക്കി വിക്കി മറുപടി പറഞ്ഞു.. അതെ..അവൾ എബിൻ ഡോക്ടർ ആണെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. ഞങ്ങൾ സർപ്രൈസ് കൊടുക്കാൻ വേണ്ടി പറയാതിരുന്നതാ.. അതിന്റെ റെസ്പോണ്ട് ആണ് ഇപ്പോൾ കാണുന്നത്.. എന്ന് ആദി അന്നയെ നോക്കി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.. അവർക്ക് സംസാരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ആവട്ടെ എന്ന് പറഞ്ഞ് രണ്ടുപേരെയും മുകളിലേക്ക് വിട്ടു.. അന്നാ പെട്ടെന്ന് തന്നെ മുകളിലേക്ക് ഓടിക്കയറി അകത്ത് പോയി.. ശ്വാസം വലിച്ചു വിട്ടു.. എബിൻ പുഞ്ചിരിച്ചുകൊണ്ട് പുറകെയും.. അന്ന ടെൻഷനടിച്ച് ഒരു കൈ കൊണ്ട് ജനലിൽ പിടിച്ചു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ജനൽ കമ്പിയിൽ അവളുടെ കയ്യുടെ അടുത്ത് മറ്റൊരു കൈയും കൂടി വന്നപ്പോഴാണ് അവൾ എബിൻ തന്റെ തൊട്ടടുത്ത് നിൽക്കുന്ന കണ്ടത്..
അവൾ പെട്ടെന്ന് കൈയെടുത്ത് മാറ്റി.. അവൾക്ക് ശ്വാസം വിലങ്ങി.. ഒരുപാട് ആഗ്രഹിച്ച നിമിഷം.. പക്ഷേ വിശ്വസിക്കാൻ പറ്റുന്നില്ല… ഒപ്പം എന്തോ ഒരു വെപ്രാളവും.. താഴെ പുൽക്കൂട് ഒക്കെ ആരാ ഉണ്ടാക്കിയത്.. നല്ല ഭംഗിയുണ്ട് കാണാൻ.. കുറെ മെനക്കെട്ടു എന്നു തോന്നുന്നല്ലോ… അത്..ഞങ്ങൾ എല്ലാവരും കൂടി.. പണ്ടൊക്കെ എല്ലാവരും പുൽക്കുടുണ്ടാക്കുമ്പോൾ ഒരാഗ്രഹം ആയിരുന്നു…സ്വന്തമായിട്ട് ഉണ്ടാക്കണമെന്ന്.. അതാ അന്ന ജനലിന് അഭിമുഖമായി നിൽക്കുകയാണ്.. എബിൻ നേരെ തിരിഞ്ഞും.. കുറച്ചു കൂടി നീങ്ങിയാൽ മുഖം മുഖാഭിമുഖം വരും .. താൻ പ്രതീക്ഷിച്ചില്ലല്ലേ.. ആന്റി പറഞ്ഞിരുന്നു സർപ്രൈസ് തരാൻ..അതാ.. എനിക്കറിയാം ഞാൻ തന്നെ വിഷമിപ്പിച്ചിട്ടുണ്ട് എന്ന്.. വെറുതെ കുറച്ചു മോഹങ്ങൾ തന്നു.. പിന്നീട് ആന്റിയുടെ മകൾ ആണെന്ന് അറിഞ്ഞപ്പോളാണ്… വേണ്ട… എനിക്ക് മനസ്സിലായി… ആദ്യം എബിൻ ഡോക്ടർ … അതുകഴിഞ്ഞ് ഞാനും.. രണ്ടുപേരും കുറച്ചു വിരഹവേദന അനുഭവിച്ചു അല്ലേ.. ഉം… രണ്ടുപേരും പിന്നീട് ഒന്നും മിണ്ടിയില്ല.. കുറച്ചുനേരം വെറുതെ നിന്നു.. അന്ന ജനലിനു പുറത്തേക്കും.. എബിൻ അകത്തേക്കും മിഴികൾ നട്ട്.. കുറച്ചുനേരം കഴിഞ്ഞപ്പോൾ എബിൻ തന്നെ സംസാരത്തിനു തുടക്കമിട്ടു..
“ആന്റി പറഞ്ഞത് ഒരു വർഷം കഴിഞ്ഞിട്ടാണ് വിവാഹം എന്നാണ്.. അതുവരെ നമുക്ക് സമയമുണ്ട്.. പിന്നെ എപ്പോഴും ഉള്ള ഫോൺ വിളിയോ മരം ചുറ്റി പ്രേമമോ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.. എനിക്കിഷ്ടമാണ്.. അത് എപ്പോഴും മനസ്സിൽ ഉണ്ടാവും.. പിന്നെ എന്റെ ജോലി തിരക്ക് ഒക്കെ തനിക്ക് അറിയാമല്ലോ… എന്റെ ക്യാരക്ടറും.. ദേഷ്യം ഒക്കെ കൂടുതലാണ്..അത് ആ സമയത്ത് മാത്രമേ കാണൂ.. തനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുമോ ..” ” തീർച്ചയായും .. “എന്ന് അന്ന എബിന്റെ കണ്ണുകളിൽ നോക്കി ഉറപ്പിച്ചു പറഞ്ഞു.. പ്രണയം അങ്ങനെയാണ്.. ഏതു സാഹചര്യത്തിലും മനസ്സിലാക്കും..കൂടെ നിൽക്കും..അതുപോലെതന്നെയാണ് അന്നയുടെ പ്രണയവും..അന്ന ആഗ്രഹിച്ചത് പോലെ തന്നെ മൗനമായ പക്വതയുള്ള ബഹളങ്ങൾ ഒന്നുമില്ലാത്ത ഒരു വർഷത്തെ പ്രണയകാലം.. അതിനുശേഷവും.. “എങ്കിൽ നമ്മൾ ഒരുമിച്ചുള്ള യാത്ര ഈ നിമിഷം തുടങ്ങുന്നു..” എന്നു എബിൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അന്നയും ആ പുഞ്ചിരിയിൽ പങ്കു ചേർന്നു.. താഴത്തെ നിലയിൽ ആണെങ്കിലും അവരുടെ പുഞ്ചിരിയിൽ മനം മറന്ന് ആനിയും.. അവസാനിച്ചു.

by