17/04/2026

അവൾ : അവസാന ഭാഗം

രചന – അക്ഷര

എന്താ ഇച്ചാ ഇത് …വിട്ടേ

അയ്യടി വിടാനല്ല ഇങ്ങോട്ട് കൊണ്ട് വന്നത്…

എനിക്ക് തണുക്കുന്നേടീ…. ഗൗരി ചിരിച്ചു…

ഇവിടെ കിടന്നോ….

******
എൽവിസ് ഗൗരിയേയും ചുറ്റിപിടിച്ചു  കൊണ്ട് കുറേ നേരം ബെഡിൽ കിടന്നു…..
കുറച്ച് കഴിഞ്  ഡോറിൽ ആരോ മുട്ടുന്ന കേട്ടാണ് അവർ കണ്ണു തുറന്നത്….

എഴുന്നേറ്റ ശേഷം എൽവിസ് വാതിൽ തുറന്നു…. മിലനും വൈഫും ആയിരുന്നു…. അവർ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി….

“ഗൗരീ ഇതെന്റ വൈഫ്‌ ആണ്…. അനു….”
മിലൻ ഗൗരിക്ക് അനുവിനെ പരിചയപെടുത്തി…
(ജീൻസും ഷർട്ടുമാണ് അനുവിന്റെ വേഷം )

മിലൻ എൽവിസിനോടായി ചോദിച്ചു…

“ആ എടാ  ഉറക്കമൊക്കെ ശെരിയായിരുന്നോ..!.
(എൽവിസ് ചിരിച്ചു കൊണ്ട് തലയാട്ടി… )

“ഇപ്പൊ പൊതുവെ നല്ല തണുപ്പാണ് ഇവിടെ ….!”

“നിങ്ങൾ വന്ന സമയം ഏതായാലും കൊള്ളാം….! “അയാൾ എൽവിസിനെ  കളിയാക്കി…  എൽവിസും പുഞ്ചിരിച്ചു…

‘രണ്ടുപേരും  ഫ്രഷ് ആയിട്ട് വീട്ടിലേക്കു  വാ… ബ്രേക്ക്‌ ഫാസ്റ്റ്  കഴിക്കാം… …. ”

എൽവിസ് സമ്മതിച്ചു…

fresh ആയ ശേഷം എൽവിസ് ഗൗരിയേയും കൂട്ടി  മിലൻറെ കോട്ടജിലേക്കു പോയി….

കഴിച്ചു കൊണ്ടിരുന്നപ്പോൾ അനു പറഞ്ഞു….

“ഞങ്ങൾ ഇവിടെ settled ആയിട്ട് കുറച്ച് കാലമായി… ഞാൻ ഒരു നഴ്സ് ആണ്… ജോലിക്ക് വന്നു… പിന്നെ ഇവിടെ settle ആയി…പിന്നെ ഫാമിലിയെയും കൊണ്ട് വന്നു..

ഗൗരി  പുഞ്ചിരിച്ചു……. അനുവും

“അപ്പൊ കുട്ടികൾ…. !”എൽവിസ് ചോദിച്ചു. …
ഞാൻ പറഞ്ഞില്ലെടാ ചെറിയൊരു പ്രശ്നം…. ഉണ്ടാവില്ലന്നൊന്നും dr പറഞ്ഞിട്ടില്ല..
സാരമില്ല ഞങ്ങൾ ഹാപ്പിയാ…. !
ഞങ്ങൾ ഇപ്പോഴും പ്രണയിച്ചു തീർന്നിട്ടില്ലടാ  ..!

ഗൗരിക്ക് വിഷമം തോന്നി അത് കേട്ടപ്പോൾ… എൽവിസിനും… ചോദിക്കേണ്ടിയിരുന്നില്ല എന്ന് അയാൾക്ക്  തോന്നി…

ഗൗരിയ്ക്ക് തണുക്കുന്നുണ്ടായിരുന്നു  അത് മനസിലായത് കൊണ്ടാവണം അനു അവളോട്  പറഞ്ഞു…

ഗൗരി സാരി ആയത് കൊണ്ടാ ഇത്രയും തണുപ്പ്… താൻ  സാരി അല്ലാതെ മറ്റൊന്നും ഉപയോഗിക്കാറില്ലേ  …!. ഗൗരി ഇല്ലെന്ന് തലയാട്ടി….

മിലനും അനുവും കൂടി അവർക്ക് വേണ്ട തെർമൽസും , gloves ഉം  , സ്കാൾഫും, തൊപ്പിയുംമെല്ലാം നൽകി….

മിലന്റെയും വൈഫിന്റെയും കൂടെ ബ്രേക്ക്‌ ഫാ
സ്റ്റിന് ശേഷം അവർ പുറത്തേക്ക് ഇറങ്ങി…. പാതയിലൂടെ നടന്നു…

സൈക്കിലുകളുടെയും കനാലുകളുടെയും നഗരം തന്നെയായിരുന്നു ആംസ്റ്റർഡാം…

മിലൻ ഓരോന്നും അവർക്കായി വിവരിച്ചു കൊടുത്തുകൊണ്ടിരുന്നു …കേൾവിക്കാരായി എൽവിസും ഗൗരിയും കൂടെയുണ്ട്

മിലൻ തുടർന്നു…

ഇവിടെ കൂടുതലും സൈക്കിളുകളാണ് ഉപയോഗിക്കുന്നത്…  സൗകര്യവും അതാണ് … അതുകൊണ്ട് പൊലൂഷന്റെ തോത്   കുറവാണ് … കുറച്ചു ശുദ്ധവായു കിട്ടും…

“ദേ…. ആ ബ്രൗൺ നിറത്തിൽ കാണുന്നത്  ഇവിടത്തെ സൈക്കിൾ ട്രാക്ക്. ആണ് … ”
.
അതിലൂടെ  ഇതുപോലെയൊന്നും വിശാലമായി നടക്കാൻ  പറ്റില്ല.. റോഡിലൂടെ പിന്നെയും നടക്കാമെന്ന് പറയാം …  സൈക്കിൾ ഒക്കെ നല്ല സ്പീഡിൽ ആണ്   വരുന്നത് … അതുമാത്രമല്ല അതിലൂടെ ഓടിക്കുന്നതിനും    നല്ല  പ്രാക്ടീസ്  വേണം…

ഗൗരി ചുറ്റും നോക്കി ശെരിയാണ്,
ഓരോ വീടുകളിലേക്കും പോകാനും  വരാനും  ചെറിയ ഇടവഴികൾ ആണ്… അവിടേക്ക്  സൈക്കിളിൽ   പോകാനാണ്  എളുപ്പം…

മിലൻ എൽവിസിനെ നോക്കി  തുടർന്നു…

“എടാ ഇച്ചായാ പറ… ആദ്യം  നിങ്ങൾക്ക്  എവിടെയാ  പോകേണ്ടത്… … ”

“ഇതിപ്പോ നിന്റെ നാടല്ലേ… !
നീയാ എല്ലാം അറേഞ്ച് ചെയ്യേണ്ടത്….!
ഞങ്ങൾ ഒന്നും പറയില്ല…. !കൂടെ വരാം…..

എൽവിസ് മിലനോട് പറഞ്ഞു…. അതുകേട്ട് മിലൻ ഒന്ന് പുഞ്ചിരിച്ചു…

ഒക്കെ ഞാൻ തന്നെ ചെയ്യാം…

ഇവിടന്ന് ഒരു ഒരു മണിക്കൂർ യാത്ര ചെയ്താൽ മനോഹരമായ ഒരു wind mill ഉണ്ട്
… like a ഹെവൻ..  zaanseschans,
അവിടം തൊട്ട് തുടങ്ങാം…… എന്താ….

എൽവിസും ഗൗരിയും സമ്മതിച്ചു….

ഇവിടെ പബ്ലിക് ട്രാൻസ്‌പോർട് ഒക്കെ  avalilable ആണ്….

ബസും ട്രെയിനും ട്രാമും (modified train )ഒക്കെ  ഉണ്ട്..

.നമുക്ക് ട്രെയിനിൽ പോകാം… ഇവിടന്ന് ഒരു 5-10′ എടുക്കും സെൻട്രൽ സ്റ്റേഷനിലേക്ക്..  നടന്നാൽ പോരെ …..

എൽവിസും ഗൗരിയും സമ്മതിച്ചു…

വഴിയോര കാഴ്ചകളൊക്കെ  കണ്ട് അവർ  ആസ്വദിച്ച് മുന്നോട്ട്  നടന്നു…  സ്റ്റേഷന് മുന്നിലെത്തി…

സ്റ്റേഷന് മുന്നിൽ well arranged ആയ  ഒരു വലിയ സൈക്കിൾ സ്റ്റാൻഡ് തന്നെ ഉണ്ടായിരുന്നു…
അത് തന്നെ വിളിച്ചു പറഞ്ഞിരുന്നു  ഈ നഗരത്തിനു സൈക്കിൾ എത്ര പ്രിയപ്പെട്ടത് ആണെന്ന്… !

എൽവിസിനും ഗൗരിക്കും എല്ലാം കൗതുകം തന്നെയായിരുന്നു…. എൽവിസ് ഗൗരിയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു….
അവർ സ്റ്റേഷന്റെ അകത്തേക്ക് കയറി. .

“പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് മുൻപും അവിടെ നിന്ന്  ഇറങ്ങുമ്പോഴും ഇതിൽ ടിക്കറ്റ്  സ്കാൻ ചെയ്യണം…”

അത് പറഞ്ഞ് കൊണ്ട് മിലൻ  അവർക്ക് കൂടിയുള്ള ടിക്കറ്റ് സ്കാൻ ചെയ്തു…..

എല്ലാവരും  പ്ലാറ്റഫോമിലേക്ക്  കയറി… ട്രെയിൻ വരുന്നത് വരെ  അവിടെ വെയിറ്റ് ചെയ്തു… കുറച്ച് സമയത്തിനുള്ളിൽ ട്രെയിൻ വന്നു… മിലനും അനുവും അതിനുള്ളിലേക്ക് പെട്ടെന്ന് തന്നെ കയറി…

പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിലേക്ക് കയറാൻ ഉള്ള ഗ്യാപ് കുറച്ചു കൂടുതൽ ആയിരുന്നു…

ഗൗരിക്ക് അത് കയറാൻ ബുദ്ധിമുട്ട് ആണെന്ന്  മനസിലാക്കിയത് കൊണ്ട് എൽവിസ് അവളെ അതിന് സഹായിച്ചു…..

ഗൗരിയെ വിൻഡോ സീറ്റിലേക്ക് ഇരുത്തിയ ശേഷം  എൽവിസ് മിലനുമായി സംസാരിച്ചിരുന്നു… ഒരു 10 മിനിറ്റിനുള്ളിൽ അവർ zaanseschans  ന് അടുത്തുള്ള സ്ഥലത്ത് എത്തി ചേർന്നു….

അതുവരെ ഗൗരി  വിൻഡോയിലൂടെ പുറത്തേക്ക് നോക്കി കാഴ്ചകൾ  ആസ്വദിച്ചു കൊണ്ടിരുന്നു….

ബസിൽ വന്നിരുന്നെങ്കിൽ direct നമ്മുടെ  ലൊക്കേഷനിൽ ഇറങ്ങാമായിരുന്നു… മിലൻ പറഞ്ഞു…

നിങ്ങൾ കുറച്ച് കാഴ്ച്ചകൾ ഒക്കെ കണ്ടോട്ടെ എന്ന് കരുതിയാ ഞാൻ യാത്ര ട്രെയിനിൽ ആക്കിയത്….

എൽവിസ് ഒന്ന് പുഞ്ചിരിച്ചു..

കുറച്ച് നടന്ന ശേഷം  അവർ  zaanseschans ഇൽ എത്തിച്ചേർന്നു…അവിടം  ഒരു സ്വപ്ന തുല്യമായ ഭൂമി തന്നെയാണവർക്ക്   തോന്നി…

അവിടെ കണ്ട  ഒരു തൂക്ക്  പാലത്തിലൂടെ അവർ  അതിനുള്ളിലേക്ക് കടന്നു …

മുന്നോട്ട് പോകുമ്പോൾ   അവിടിവിടങ്ങളിലായി ധാരാളം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു… അതും  ആ സ്ഥലത്തിന് ഒത്ത രീതിയിൽ ക്രമീകരിച്ചു കൊണ്ട് തന്നെ …  തിരക്കൊഴിഞ്ഞ നടപ്പാതകളിലൂടെ ഗൗരിയുടെ കൈ കോർത്തു  പിടിച്ചു  കൊണ്ട് എൽവിസ് നടന്നു.. മിലനും അനുവും അവരെ അധികം ഡിസ്റ്റർബ് ചെയ്തില്ല…

ചുറ്റും കനാലുകൾ ആയിരുന്നു..
കനാലുകളെ വേർതിരിച്ചു കൊണ്ടുള്ള  ഭാഗത്ത്  പച്ച പട്ട്‌ പുതച്ച പോലെ പുല്ലുകൾ പിടിപ്പിച്ചിട്ടുണ്ടായിരുന്നു…

ശെരിക്കും കനലുകളാൽ ചുറ്റപ്പെട്ട നഗരം…. അതിന് ചുറ്റും പച്ച പുൽത്തകിടി…… …

ആ സ്ഥലത്തിന് അനുയോജ്യമായ രീതിയിലാണ് വീടുകൾ ആർക്കിടെക്ചർ  പോലും ചെയ്തിട്ടുള്ളത്…

റോഡിന്റെ രണ്ട് വശങ്ങളിലും  മനോഹരമായ രീതിയിൽ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ടായിരുന്നു…

അവർ ഒരുപാട് സമയം അവിടെ ചിലവഴിച്ചു…. ഫുഡ്‌ എല്ലാം തന്നെ മിലൻറെ വകയായിരുന്നു…. പുറത്ത് ഉള്ള ഫുഡ്‌ കഴിക്കുന്നത് ചിലപ്പോൾ ഗൗരിക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്ന് മനസിലാക്കിയത് കൊണ്ട് എൽവിസ് അതെല്ലാം നേരത്തെ തന്നെ മിലനോട് പറഞ്ഞിരുന്നു…. അനുവും മിലനും അവർക്കുള്ള ഫുഡ്‌മായിട്ടാണ് യാത്ര തിരിച്ചത്….

എൽവിസ് ഗൗരിക്ക് ഫുഡ്‌  വിളമ്പി കൊടുത്തു…. എല്ലാവരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ചു…. അതിനിടയിൽ മിലൻ ചോദിച്ചു….

നിങ്ങടെ love മാരേജ് അല്ലേ..
എൽവിസ് ചിരിച്ചു
അതൊക്കെ വലിയ കഥയാ മോനെ… !
എൽവിസ് തുടർന്നു
നടന്ന കാര്യങ്ങളെല്ലാം അവരോട് പരഞ്ഞു …

“interesting…. !”മിലൻ ചിരിച്ചു കൊണ്ട് പറഞ്ഞു  പറഞ്ഞു… എൽവിസും ഗൗരിയും  പരസ്പരം നോക്കി ചിരിച്ചു ….

“ഇനി  ബോട്ടിംഗ് ആയാലോ… !”മിലൻ ചോദിച്ചു… അവർ അതിന് സമ്മതിച്ചു…  അവിടെനിന്നും അവർ ബോട്ടിങ്ങിനായി യാത്ര തിരിച്ചു….

എൽവിച്ചാ  ഇവിടെ കനാലിൽ കൂടി സഞ്ചരിക്കാൻ ബോട്ടുകൾ ഉണ്ട്…. അപ്പൊ നിങ്ങൾക്ക് ഈ സിറ്റിയുടെ ഭൂരിഭാഗവും  കാണാൻ പറ്റും…. ഒരു മണിക്കൂർ നമ്മളെ ചുറ്റി കാണിച്ചിട്ട് അവർ ഇവിടെ  തന്നെ തിരിച്ചു കൊണ്ടാകും….. ഓപ്പൺ ബോട്ടിലെ യാത്രയാണ് കൂടുതൽ രസം..  നിങ്ങൾക്ക് കൂടുതൽ enjoy ചെയ്യാൻ പറ്റുന്നതും  അതാണ്….
പക്ഷെ വേണ്ട മക്കളേ
…ഇപ്പോ നിങ്ങളെ അതിലേക്ക് ഒറ്റയ്ക്കു വിടുന്നില്ല…..
മിലൻ അവരെയും കൊണ്ട് സാധാരണ ബോട്ടിനുള്ളിലേക്ക് കയറി…

ഗൗരിയുടെ അടുത്തായി എൽവിസും സീറ്റ്‌ ഉറപ്പിച്ചിരുന്നു….

ഓപ്പൺ ബോട്ടിൽ ആണെങ്കിൽ airnte freshness  കൂടി നമുക്ക് നന്നായി കിട്ടിയേനെ  … അനു പറഞ്ഞു
.
ബോട്ട്  കനാലിലൂടെ സഞ്ചരിക്കാൻ തുടങ്ങി…  ഓഡിയോ ഉണ്ടായിരുന്നു അതിനകത്ത് …. ഓരോ സ്റ്റലം എത്തുമ്പോഴും അതിൽ അനൗൺസ് ചെയ്തിരുന്നു…. ഗൗരി ആദ്യമായിട്ടായിരുന്നു ബോട്ടിൽ കയറുന്നതും…. വെള്ളത്തിലൂടെ ഉള്ള യാത്ര അവളെ വളരെയേറെ സന്തോഷിപ്പിച്ചു…

ഇനി നമുക്ക് ഫുഡ്‌ സ്ട്രീറ്റിലേക്കു പോകാം മിലൻ പറഞ്ഞു…. ഒരു മണിക്കൂർ ബോട്ടിൽ ചുറ്റിയതിനു ശേഷം അവർ ട്രാമിൽ സഞ്ചരിച്ച്‌
albert cuyp മാർക്കറ്റിലേക്ക് എത്തി….

ഇതാണ് ആംസ്റ്റർഡാമിൽ ഫേമസ് മാർക്കെറ്റ്…. ഫുഡ്‌ സ്ട്രീറ്റും ഇതിനകത്തുണ്ട്….

അവർ അതിനകത്തേക്കു കടന്നു…

ചെന്ന് കയറുമ്പോൾ തന്നെ സൈക്കിളുകളുടെ വലിയ ഒരു നിര തന്നെ ഉണ്ടായിരുന്നു…

ഫുഡ്‌ സ്ട്രീറ്റിലേക്കു കടന്നപ്പോൾ  പലതരം  veg-, നോൺ വെജ്  വിഭവങ്ങൾ  ഉണ്ട്…. അത് കൂടാതെ പലയിടത്തായി  മധുര പലഹാരങ്ങളും വെറൈറ്റി നട്സുകളുടെ ഷോപ്പുകളും  ഉണ്ടായിരുന്നു…..

എൽവിസും മിലാനും അനുവും മെല്ലാം അവിടത്തെ സ്പെഷ്യൽ ഫുഡ്‌ ഒക്കെ ട്രൈ ചെയ്തു… ഗൗരി അധികം  ഒന്നും കഴിച്ചില്ല…. എൽവിസ് ഒരുപാട് അതിന് അവളെ നിര്ബന്ധച്ചതുമില്ല …

അവർ  അവിടന്ന് കുറേ sweets വാങ്ങി…

പിന്നെ  ബാക്കിയുള്ള ഷോപ്പിംഗിനായി  പോയി….  അനു ഗൗരിക്ക് വേണ്ടി ജീൻസ് വാങ്ങാൻ പറഞ്ഞു…. എൽവിസ് ഗൗരിയുടെ മുഖത്തേക്ക് നോക്കി… അവളുടെ മുഖത്തു നിന്നും അവൾക്ക് അതിനോടൊന്നും താല്പര്യം ഇല്ലന്ന് അയാൾക്ക് തോന്നി…. അയാൾ അവൾക്കായി തെര്മല്സും gloves എല്ലാം വാങ്ങി….

അങ്ങനെ രണ്ടുമൂന്നു ദിവസം അവർ ആംസ്റ്റഡാമിൽ ഉണ്ടായിരുന്നു…. പിന്നെ അവിടത്തെ ഫേമസ് tulip ഫീൽഡ് (പൂക്കളുടെ പാടം ), ചരിത്ര പരമായ നഗരങ്ങളായ edam, volendam അവയെല്ലാം സന്ദർശിച്ചു…. അതിനിടയിൽ ഒരു പുതപ്പിനുള്ളിൽ പരസ്പരം  പ്രണയിക്കാനും  അവർ മറന്നില്ല….

ഒരാഴ്ച കഴിഞ്ഞപ്പോൾ എൽവിസ് മിലനോടും അനുവിനോടും യാത്ര പറഞ്ഞ ശേഷം ഗൗരിയുമായി തിരിച്ചു…. മിലനും അനുവിനും ചെറിയ വിഷമം തോന്നിയിരുന്നു…

3-4ദിവസത്തെ യാത്രക്കൊടുവിൽ അവർ പാലയ്ക്കലേക്കു തിരിച്ചെത്തി….

നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഒരു രാത്രിയും പകലും രണ്ടുപേരും സുഖമായി ഉറങ്ങി…. പിന്നെ അവരുടെ ജീവിത ചര്യകളിലേക്ക് കടന്നു.. ദിവസങ്ങൾ കഴിഞ്ഞു….

എൽവിസ് തന്റെ ബിസിനസ്‌ കാര്യങ്ങളിലും ഗൗരി എൽവിസിന്റെ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തി….

ഒരുദിവസം ടൗണിലേക്ക് പോകുന്ന വഴിയിൽ പെട്ടെന്ന് ആൽവിന്റെ ഫോൺ വന്നാണ് എൽവിസ് വണ്ടി തിരിച്ചത്…. വീട്ടിൽ ചെന്നപ്പോൾ ആൽവിൻ ചിരിക്കുകയാണ്….

എന്താടാ… ഇളിക്കുന്നത്… അവളെവിടെ…. !

അത് ചോദിച്ചു കൊണ്ട് ആൽവിനെ തട്ടി മാറ്റി എൽവിസ് മുറിയിലേക്ക് പോയി….

ഗൗരിയുടെ നെറ്റി പൊട്ടിയിട്ടുണ്ടായിരുന്നു…. എല്ലാവരും ചുറ്റും ഉണ്ട്…. തലകറങ്ങി വീണതാണ്… ഭിത്തിയിൽ ഇടിച്ചു നെറ്റി മുറിഞ്ഞു

എവിടെ നോക്കിയാടീ നീ നടക്കുന്നത്….! ശ്രദ്ധിക്കണ്ടേ … നോക്കട്ടെ ഒരുപാട് മുറിഞ്ഞൊ…. !

ഗൗരി പുഞ്ചിരിച്ചു ഇല്ലെന്ന് തലയാട്ടി…

എൽവിസിന് ദേഷ്യം വന്നു

ആരെ ആലോചിച്ചു നടന്നതാ…. !
ഇച്ചായനെ  തന്നെ ആലോചിച്ചു നടന്നതിന്റെ ഫലമാ… !
അത് പറഞ്ഞു ചിരിച്ചു  കൊണ്ട്
ആൽവിനും ആദിയുമെല്ലാം അകത്തേക്ക് വന്നു…

എൽവിസ് ഒന്ന് നെറ്റി ചുളിച്ചു..

” ഇച്ചായാ… ഇച്ചായൻ ഒരു അപ്പച്ചൻ  ആകാൻ പോവുകയാ…”.

എൽവിസ് പെട്ടെന്ന് ഗൗരിയുടെ മുഖത്തേക്ക് നോക്കി…. അയാൾ കണ്ണുകൊണ്ട് ഗൗരിയോട് സത്യമാണോ എന്ന് ഒരു ചോദിച്ചു….

ഗൗരി ആണെന്ന് തലയാട്ടിയ ശേഷം നാണത്തോടെ ചിരിച്ചു കൊണ്ട് തല താഴ്‌ത്തി….

സന്തോഷം കൊണ്ട് എൽവിസിന്റെ കണ്ണു നിറഞ്ഞു…

ഇച്ചായന്‌ ഇപ്പൊ ഇച്ചേച്ചിയെ ഒന്ന് എടുത്ത് പൊക്കണമെന്നൊക്കെ ആഗ്രഹം കാണും… സിനിമയിലൊക്കെ  പോലെ… വാ  നമുക്ക് മാറി കൊടുക്കാം… !

പിള്ളേരെല്ലാം ഇച്ചായനെ വാരുന്നത് കണ്ട് ഗൗരി ചിരിച്ചു….

എല്ലാവരും പോയി കഴിഞ്ഞു എൽവിസ് വാതിലടച്ച ശേഷം വേഗം ഗൗരിയുടെ  അടുത്തേക്ക് വന്നു….

പെട്ടെന്ന് അവളെയൊന്ന് കെട്ടിപിടിച്ചു അതിന് ശേഷം  നെറ്റിയിൽ ചുംബിച്ചു….

“ഞാൻ പറഞ്ഞതല്ലേ മോളേ…. !”കുസൃതിയോടെ എൽവിസ്  അവളുടെ  ചെവിയിലായി  പറഞ്ഞു….

ആരാണ് കുഞ്ഞ് എൽവിസ് ആണോ കുഞ്ഞ് ഗൗരിയാണോ….

എനിക്ക് എന്റെ ഗൗരിയെയാണ് ഇഷ്ടം….. അപ്പൊ ഒരു കുഞ്ഞ് ഗൗരി…

തനിക്കോ…

പെട്ടന്ന് ഗൗരി എൽവിസിനെ കെട്ടി പിടിച്ചു…
എന്റെ ഇച്ചയേ…

ശെരി നമുക്ക് നോക്കാം… എൽവിസ് കുസൃതിയോടെ ചിരിച്ചു….

ദിവസങ്ങൾ കഴിഞ്ഞു…. ഗൗരിയുടെ ശരീരം ഒരുപാട് വീക്ക്‌ ആയിരുന്നു ….ഒരുപാട് ഫുഡ്‌ കഴിക്കാൻ  അവൾ വിസമ്മതിച്ചു. ..

അവസാനം എൽവിസിന്റെ ഭീഷണി തന്നെ വേണ്ടി വന്നു അതിനെല്ലാം …

ആ ദിവസങ്ങളിലെല്ലാം അയാൾ അവളെ ഒരു മകളെ പോലെ പരിചരിച്ചു…ഗൗരിയുടെ അസ്വസ്ഥതകളിലെല്ലാം അവൾക്ക് കൂട്ടായി അവളുടെ ഇച്ചായൻ ഉണ്ടായിരുന്നു….

തറവാട്ടിലെ   ആദ്യത്തെ കണ്മണിക്ക്  വേണ്ടി എല്ലാവരും കാത്തിരുന്നു…..

അവസാനം ആ ദിവസം വന്നെത്തി….

ലേബർ റൂമിന് മുൻപിൽ കാത്ത് നിന്നപ്പോൾ അയാളുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു…
ഗൗരിക്ക് ഒരിഞ്ചക്ഷൻ വയ്ക്കുന്നത് പോലും അയാൾക്ക് വിഷമം ഉണ്ടാക്കിയിരുന്നതാണ് അപ്പൊ ഇത് ഊഹിക്കാമല്ലോ …

പാലയ്ക്കൽ തറവാട് മുഴുവൻ അവൾക്കും കുഞ്ഞിനും വേണ്ടി പുറത്ത് കാത്തു നില്പുണ്ടായിരുന്നു….

അകത്തേക്കും പുറത്തേക്കും ഉള്ള സിസ്റ്റർ മാരുടെ വേഗത്തിലുള്ള നടത്തയെല്ലാം എൽവിസിനെ കൂടുതൽ ടെൻഷനിലാക്കി….

അവളുടെ വളർച്ചയുടെ സമയങ്ങളിൽ  നല്ല ആഹാരം ലഭിക്കാത്തത് അവളുടെ ആരോഗ്യത്തെ  ബാധിച്ചിരുന്നു…. എൽവിസിന് അത് കൂടുതൽ ടെൻഷൻ ഉണ്ടാക്കി…. ഗൗരിയെ എന്ത് സാഹചര്യത്തിലും അയാൾ വിട്ട് കൊടുക്കാൻ തയാറായിരുന്നില്ല..

2-3മണിക്കൂറത്തെ അക്ഷമയോടെയുള്ള  കാത്ത് നില്പിനോടുവിൽ സിസ്റ്റർ ഒരു ചോര കുഞ്ഞുമായി പുറത്തേക്ക് വന്നു…

കുഞ്ഞിനെ കയ്യിൽ ഏറ്റുവാങ്ങുമ്പോൾ എൽവിസ് സന്തോഷത്തോടെ  കണ്ണുനീർ പൊഴിക്കുകയാണ്  ചെയ്തത്…. ആൽവിൻ എൽവിസിന്റെ  തോളിൽ കൈ വച്ചു…. ഗൗരിയുടെ ആഗ്രഹം പോലെ തന്നെ അവളുടെ ഇച്ചയെ  പോലത്തെ ഒരു ആൺകുട്ടി….  കുഞ്ഞിന്റെ മുഖത്തു നോക്കും തോറും എൽവിസിന് ഗൗരിയുടെ മുഖമാണ് ഓർമ വന്നത്…
സന്തോഷത്താൽ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…

പാലയ്ക്കൽ തറവാട്ടിലെ ആദ്യ പൊന്നോമന…. !

“സിസ്റ്റർ…. ഗൗരി… !”എൽവിസ് ടെൻഷനോടെ ചോദിച്ചു…

കുറച്ച് കോംപ്ലിക്കേഷൻസ് ഒക്കെ ഉണ്ടായിരുന്നു… ഇപ്പൊ കുഴപ്പമൊന്നുമില്ല …. മയക്കത്തിലാണ്….

അത് പറഞ്ഞ ശേഷം അവർ കുഞ്ഞിനെ തിരികെ വാങ്ങി അകത്തേക്ക് പോയി…

എൽവിസിന് സന്തോഷം കൊണ്ട് എന്ത്  ചെയ്യണമെന്ന് അറിയാൻ പറ്റാത്ത ആവസ്ഥയായിരുന്നു….

ഗൗരിയെ കാണാൻ വേണ്ടി എൽവിസിന്റെ  മനസ് കൊതിച്ചു….

കുറച്ചു കഴിഞ്ഞു ഗൗരിയെയും കുഞ്ഞിനേയും  വാർഡിലേക്ക് കൊണ്ട് വന്നു….

എൽവിസ് ഗൗരിയുടെ അടുത്തേക്ക് ചെന്നു…

പാവം ക്ഷീണം കാരണം ഉറങ്ങുകയാണ്…

അയാൾ അടുത്തിരുന്നു അവളുടെ നെറ്റിയിൽ തലോടി…

നെറ്റിയിൽ കൈ വച്ചപ്പോൾ ഗൗരി മെല്ലെ കണ്ണു തുറന്നു…

“ഇച്ചാ…  ”  സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു

“നമ്മുടെ കുഞ്…. !”അവൾ കുഞ്ഞിനെ കാണിച്ചു കൊണ്ട് പറഞ്ഞു…

എൽവിസും കരഞ്ഞു എന്നിട്ട് ഒരു ചിരിയോടെ പറഞ്ഞു…

മോളേ നീ പറഞ്ഞ പോലെ നമ്മുടെ സ്നേഹത്തിന്റെ ഫലമായിട്ട്  ഒരു കുഞ്ഞ് എൽവിസ്…. ഇപ്പൊ എനിക്ക് രണ്ട് കുട്ടികൾ ആയി…ഒരു മോളും ഒരു മോനും….!
ഗൗരി പുഞ്ചിരിച്ചു…

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു…

കിടന്നോ ഉറങ്ങിക്കോ…

അയാൾ അവളുടെ കൈപ്പത്തി  ഉള്ളം കയ്യിലെടുത്തു ചുംബിച്ചു….

അവളുടെ മുടിയിൽ തലോടി കൊണ്ട് അടുത്ത് ഇരുന്നു…..

ഗൗരി പെറ്റെന്ന് തന്നെ ഉറങ്ങിപ്പോയി… അവളിൽ അത്രയും ക്ഷീണമുണ്ടെന്നു അയാൾക്ക് മനസിലായി….

**********************************************
നീണ്ട 5വർഷം കഴിഞ്ഞു…
************
പാലയ്ക്കൽ തറവാട്ടിലേക്ക് ഒരു തിരിഞ്ഞു നോട്ടം….

അതീന് മുൻപ് സൂര്യ നെല്ലിത്തറവാട്ടിലേക്ക് ഒരു തിരിഞ്ഞു നോട്ടം… ദേവകിയും ദേവദത്തനും ജയിലിൽ തന്നെയാണ്… അനന്തൻ അയാളുടെ വാക്ക് പാലിച്ചു….

ദേവനന്ദ അനാഥയാകാതിരിക്കാൻ എൽവിസും ഗൗരിയും കൂടി ഹരിയെ കൊണ്ട് ദേവൂനെ കെട്ടിച്ചു…. തന്റെ അച്ഛനാണ് ഹരിയുടെ അച്ഛനെ കൊന്നതെന്ന് മനസിലായത് കൊണ്ട് ഹരി ദേവൂനെ വെറുക്കും എന്നാണ് ദേവു  കരുതിയത്.. എന്നാൽ അവളെ ഞെട്ടിച്ചു കൊണ്ട് ഹരി വിവാഹത്തിന് തയാറായി…. സൂര്യ നെല്ലി തറവാട് അന്യാധീനപെട്ടു പോവാതിരിക്കാൻ ഹരിയുടെ  കുടുംബം  അവിടെയാണ് താമസിക്കുന്നതിന്…. എല്ലാം നോക്കി നടത്തുന്നതും എൽവിസിനെ അറിയിക്കുന്നതും ഹരിയാണ് തന്റെ തമ്പുരാനും തമ്പുരാട്ടിക്കും വേണ്ടി ഹരിയുടെ അമ്മ  മുടങ്ങാതെ അസ്ഥി തറയിൽ വിളക്ക് വയ്ക്കും…. ഗൗരി തറവാട്ടിൽ വരുമ്പോൾ ഗൗരിയും….

ഇനി പാലയ്ക്കൽ തറവാട്ടിലേക്ക്…..!

നമുക്ക് ഓരോരുത്തരെയായി ശ്രദ്ധിക്കാം….. ചാച്ചൻ കൂടുതൽ പ്രായം ചെന്നിരുന്നു അധികം ചുമതലകൾ ഒന്നും ഏൽക്കാറില്ല….

എല്ലാം നമ്മുടെ ഇച്ചായന് കൈമാറി ….

സ്റ്റെല്ലയും ആലീസും എലിസയുമൊക്കെ ഗൗരിയുടെ പാവം അമ്മായിയമ്മമാരായി തുടരുകയാണ്…. അപ്പച്ചൻ മാരും അങ്ങനെ തന്നെ…

ഇനി അവരുടെ മക്കളെടുത്താൽ…

അബിയ വിവാഹം കഴിച്ചില്ല… ഒരു ജോലി വാങ്ങിയിട്ടേ വിവാഹം കഴിക്കൂ എന്ന നിലപാടിലാണ്… ഇപ്പൊ ഒന്നിനും അവർക്ക് ഇച്ചായനെ സോപ്പിടണ്ടല്ലോ എല്ലാം ഗൗരിയെ കൊണ്ട് പറയിച്ചാൽ മതി… അബിയായും അതേ ചെയ്തുളളൂ….

ഇനി ആദൻ.. നിഷ്കളങ്കനായി കഥയിൽ  ഉണ്ടായിരുന്ന ആദൻ  ഇപ്പൊ അങ്ങനെയല്ല ചെറിയൊരു കലിപ്പനാണ്  ഇപ്പൊ വിവാഹം പ്രായമായി  നിൽക്കുകയാണ് … അവന് സ്പാർക്ക് തോന്നുന്ന ഒരു പെൺകുട്ടിയെ കണ്ടെത്താൻ വെയ്റ്റിംഗിൽ ആണ്….

ഇനി ആൽവിൻ… ആൽവിന് നല്ലൊരു പണി കിട്ടി… ഒരു കാന്താരിയായ അച്ചായത്തിയെ  വിവാഹം കഴിച്ചു.(adheena )… ആൽവിന്റെ ചുറ്റി കളികൾ എല്ലാം അവൾ കണ്ടുപിടിച്ച്  അപ്പൊ തന്നെ ബ്ലോക്ക്‌ ചെയ്യും…. എൽവിസിന്റെ കളിയാക്കിയതിനു ദൈവം കൊടുത്തു ശിക്ഷ യാണെന്നാണ് അവൻ പറയുന്നത്…..അത് കേൾക്കുമ്പോൾ എല്ലാരും ചിരിക്കും…. എന്നാലും അഥീനയ്ക്ക് ഗൗരിയെ ഭയങ്കര ഇഷ്ടമാണ്…

ഇനി എബി… വിവാഹം കഴിഞ്ഞു…ഭാര്യ മിയ…. ഒരു മടിച്ചിയാണ്…. ചെറിയ രീതിയിൽ ഒരു ഭക്ഷണപ്രിയ….

ഇനി ഒരാളുണ്ട് എമിലി…. എൽവിസിന്റെ കാലുപിടിച്ചും ഇച്ചേച്ചിയെ സോപ്പിട്ടും  എമി അഡോണിസിനെ തന്നെ കെട്ടി.. പക്ഷെ എൽവിസിന് ഒരു കണ്ടിഷൻ ഉണ്ടായിരുന്നു അവർ പാലയ്ക്കലേക്കു താമസം മാറണമെന്ന്… അഡോണിസിന്  ആദ്യം ചെറിയ ബുദ്ധിമുട്ട്  ഉണ്ടായെങ്കിലും റോസ് മേരിയേയും  കൂട്ടി അവർ പാലയ്ക്കലേക്കു വന്നു… എൽവിസ് അവർക്ക് വേണ്ടി തറവാട്ടിനടുത് അവരുടെ കൺവെട്ടത്ത് തന്നെ നല്ലൊരു വീട് വയ്പ്പിക്കുന്നുണ്ട്…. അത് കൂടാതെ എമി ഇപ്പോൾ പ്രെഗ്നന്റ് ആണ്.. 3മാസം ആയി….

ഇനി ബ്രിയാനും അന്നയും…. അവരിപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്…. അവർക്കൊരു മകളുണ്ട്  ….. ഒരിക്കലും അത് തന്നെപോലെ ആകരുതെന്നാണ് അന്നയുടെ  വാദം… !

ഇനി നമ്മുടെ സ്വന്തം എൽവിസും ഗൗരിയും….
അത് അവരുടെ മുറിയിലേക്ക് തന്നെ പോയി നോക്കണം…. അവരുടെ മുറിയിലെ ഒരു ദിവസത്തിലേക്ക്….

പുലർച്ചെ….
എൽവിസിന്റെ നെഞ്ചിൽ ചേർന്ന് ആ  കൈക്കുള്ളിൽ ആണ് ഇപ്പോഴും  ഗൗരി ഉറങ്ങുന്നത് …
ഇനി അവരുടെ മകൻ അലൻ (കണ്ണൻ )
എൽവിസിന്റെ നെഞ്ചിലാണ് ഉറക്കം… ഇച്ചായന്‌ ഇപ്പൊ രണ്ടുപേരെയും സ്നേഹം കൊണ്ട് മൂടലാണ് ജോലി…. പതിവ് പോലെ ഗൗരി ഉറക്കമുണർന്നു…കൂടെ എൽവിസും അലനും  ഗൗരി എഴുന്നേറ്റ് ബെഡിലേക്കു ഇരുന്നു കൈകൂപ്പി മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി….

“കരാഗ്രെ  വസതേ ലക്ഷ്മി കരമദ്ധ്യേ  സരസ്വതി കരമൂലേ  സ്ഥിതേ ഗൗരി പ്രഭാതേ കര ദർശനം…

സമുദ്രവസനേ ദേവി പർവ്വതസ്തനമണ്ഡലേ വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ… ”

അതിന് ശേഷം അവൾ സാരിയുമെടുത്ത് ബാത്‌റൂമിലേക്ക് കയറി…

എൽവിസ് എഴുന്നേറ്റ് കട്ടിലിലേക്ക് ചാരി  ഇരുന്നു… കൂടെ അലനും

“പപ്പാ….. “അലൻ വിളിച്ചു

“എന്താ മോനെ…!” എൽവിസ് ചോദിച്ചു

“ഈ അമ്മയെന്താ എന്നും രാവിലെ ഇങ്ങനെ ചെയ്യുന്നത് … !”

“കണ്ണാ അത്  മന്ത്രങ്ങൾ ചൊല്ലുന്നതാണ്… അതിനെ പറ്റി അറിയണോ മോന്  … !”

“ആ… പറ പപ്പാ… ”

അത് പ്രഭാത മന്ത്രങ്ങളാണ് മോനെ എന്നുവച്ചാൽ രാവിലെ  എണീറ്റ ഉടനെ ചൊല്ലുന്നത് …. നമ്മൾ ഉറക്കം എഴുന്നേറ്റു രാവിലെ ഇങ്ങനെ ചൊല്ലിയാൽ നമ്മളിൽ പോസിറ്റീവ് എനർജി ഉണ്ടാകുമെന്ന് ആണ് പറയുന്നത്….

ആണോ പപ്പാ….

മം…..
രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ (എന്ന് പറഞ്ഞാൽ നിന്റെ അമ്മ എഴുന്നേക്കുന്ന സമയത്ത് )എഴുന്നേറ്റ് വിദ്യക്ക് അല്ലെങ്കിൽ അറിവിന്‌  വേണ്ടി ലക്ഷ്മീ ദേവിയെയും സരസ്വതി ദേവിയെയും പാർവതി ദേവിയെയും ഒക്കെ  പ്രാർത്ഥിക്കുന്നതാണ്…. അതുമാത്രമല്ല  ആദ്യം നമ്മൾ ഉറക്കമെണീറ്റു നമ്മുടെ  കൈകൾ  കണി കണ്ട് കഴിഞ്ഞാൽ കാലുകൾ നിലത്ത് വയ്ക്കുന്നതിന് മുൻപ് ഭൂമി മാതാവിനെ തൊട്ട് ക്ഷമ പറയണമെന്നാണ് … ശ്രേഷ്ഠന്മാർ എന്ന് വച്ചാൽ  വല്യ ആൾക്കാർ പറയുന്നത്….
മനസ്സിലായോ കണ്ണന്

“മം…. കുറച്ചൊക്കെ..

പിന്നെ പപ്പയെന്താ ചൊല്ലാത്തെ…!”

അപ്പോഴേക്കും ഗൗരി കുളി കഴിഞ്ഞു പുറത്തേക്കു വന്നു….

പപ്പയ്ക്ക് വേണ്ടിയും കൂടി നിന്റെ അമ്മ പ്രാർത്ഥിക്കുന്നുണ്ട്…

ഗൗരിയെ നോക്കി കുസൃതി ചിരിയോടെ എൽവിസ്  പറഞ്ഞു… പപ്പയും മോനും കൂടി എന്താണ് സംസാരമെന്ന രീതിയിൽ ഗൗരി എൽവിസിനെ നോക്കി നെറ്റി ചുളിച്ചു….

“ആണോ പപ്പാ…”അലൻ തുടർന്നു

“മം… ”

“എന്നാൽ  പിന്നെ  ഞാനും  ചൊല്ലിക്കോട്ടെ… !”

“അതിനെന്താ…. പക്ഷെ നീ അമ്മയോട് ചോദിച്ചു കറക്റ്റ് ആയിട്ട് പഠിച്ചിട്ട് ചൊല്ലണം ….!”

“മം… tanku പപ്പാ… my sweet dad…. !”

അലൻ  എൽവിസിന് ഒരുമ്മ കൊടുത്തിട്ട്
കട്ടിലിൽ നിന്ന് ഇറങ്ങി ഗൗരിയുടെ അടുത്തേക്ക് ഓടി…

ദേ… ഓടല്ലേ മോനെ.. കണ്ണാ…

പല്ല് തേയ്ക്കണ്ടേ വാ….

അമ്മ എനിക്ക് ഒരു കാര്യം പഠിപ്പിച്ച തരണേ..
എന്താ കണ്ണാ …. !
അത് ഞാൻ പപ്പയോടു പറഞ്ഞിട്ടുണ്ട്.. പപ്പ പറഞ്ഞ് തരും…..!’

“അപ്പോഴേയ്ക്കും ഞാൻ  ചാച്ചനെ കണ്ടിട്ടു വരട്ടെ… പാവം ചാച്ചൻ ഒരു ഫ്രണ്ട്സ് ഒന്നും ഇല്ല…. ഞാനേ ഉളളൂ…! അത് പറഞ്ഞു അവൻ പുറത്തേക്കു ഓടി…

“മോനെ ഓടല്ലേ…. വീഴും… !”

ഗൗരി പറഞ്ഞു തീർന്നപ്പോൾ  അവൻ ചാച്ചന്റെ മുറിയിൽ എത്തിക്കാണും…

ഗൗരി കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.. …

എൽവിസ് ബെഡിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് പിറകിലെ മുടി മാറ്റി കഴുത്തിലേക്ക് തന്റെ മുഖം പൂഴ്ത്തി…

“എന്താ ഇച്ചാ… !”

“ഇങ്ങനെ നിന്ന് എന്റെ കണ്ട്രോൾ കളയാതെടീ… !”

ഗൗരി പുഞ്ചിരിച്ചു…

“മോളേ… ”

“മം… എന്താ ഇച്ചാ… !”

നമ്മുടെ മോന് നിന്റെ സ്വഭാവമാണെന്നാ തോന്നുന്നത്  .. ഒരു പാവം കുട്ടി… !”

ഗൗരി പുഞ്ചിരിച്ചു…

പപ്പയും മോനും കൂടി എന്തായിരുന്നു  വല്യ കാര്യം പറച്ചിൽ…. എന്നെ വേണ്ടല്ലോ ഇച്ചായന്‌ ഇപ്പൊ… ! ഗൗരി കള്ള പരിഭവം നടിച്ചു…

“ഓഹോ… നിനക്കിങ്ങനെ ഒരു പരാതി വന്നു തുടങ്ങിയത് ഞാൻ അറിഞ്ഞില്ലല്ലോ…..! “പറയണ്ടേ  മോളേ നീ….! ”
ഈ കലിപ്പനായ എൽവിസിനെ ഞാൻ അടക്കി നിർത്തിയേക്കയല്ലേ…. !”
“അപ്പൊ നമുക്ക് തുടങ്ങാം…!”
..
“എന്ത്… !”ഗൗരി തുറിച്ചു നോക്കികൊണ്ട് ചോദിച്ചു…

അപ്പോഴേക്കും അലൻ തിരിച്ചുവന്നു ഗൗരിയുടെ തോളിലേക്ക് കയറി…

ഗൗരി എൽവിസിനെ നോക്കി…..

എന്നിട്ട് എൽവിസ്‌ ഒരു കുസൃതിച്ചിരിയോടെ ഗൗരിയെ ഒന്ന്  കണ്ണിറുക്കി കാണിച്ചു…..

അവസാനിച്ചു……

ഇതോടെ അവൾ കഥ പൂർണമാകുന്നു…

വെറുതെ  എഴുതി നോക്കിയ കഥയാണിത്…അതുകൊണ്ട് തന്നെ അതിന്റെതായ mistake ക്കുകൾ   ഉണ്ടാകും…  എന്റെ തെറ്റുകൾ ക്ഷമിച്ചു കൊണ്ട് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ പ്രിയ കൂട്ടുകാർക്കും  ഒരുപാട് നന്ദി…

ഇത്രയും നാളും എൽവിസും ഗൗരിയും മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…….. മറ്റു കഥയൊന്നും ഞാൻ  ചിന്തിച്ചിട്ടില്ല….

ഇനി നല്ല സ്റ്റോറി എന്തെങ്കിലും മനസിലേക്ക് വന്നാൽ ഞാൻ വീണ്ടും വരും…..

അപ്പൊ ബൈ 😊😊😊🥰