രചന – ഭവ്യ ഭാസ്കരൻ
നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണുoതോറും അവൾ അറിയാതെ തന്നെ അവളുടെ മനസ്സിൽ നിന്നോടുള്ള പ്രണയം പകയായി പരിണമിച്ചു കഴിഞ്ഞിരുന്നു.
ഒടുവിൽ ഏതോ നിമിഷത്തിൽ മനസ്സിന്റെ സമനില തെറ്റിയ വേളയിൽ അവൾ ആ മഹാപാപം ചെയ്തു…
ഉണ്ണിയുടെ കൈകൾ കസേരയിൽ മുറുകി.
നിന്റെ മോൾ മരിക്കാൻ കാരണം അവളാ…
ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ മിഴികൾ അടച്ചു.
ഗൗരി മോളുടെ മരണത്തിനു ശേഷം അവൾ മൂകയായിരുന്നു.
പിന്നീട് ഉള്ള രാത്രികളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അവളെ വേട്ടയാടാൻ തുടങ്ങി.
ഒടുവിൽ എല്ലാം അവൾ തുറന്നു പറഞ്ഞു. ആ അവസ്ഥയിൽ എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.
പ്രണയം അത് കൈ വിട്ട് പോയപ്പോൾ മനസ്സിന്റെ താളം തന്നെ തെറ്റി. അവൾ തെറ്റിലേക്ക് സഞ്ചരിച്ചു. നിന്നെ അത്രയധികം ആഴത്തിലവൾ സ്നേഹിച്ചിരുന്നു. ആ പ്രണയം തന്നെ അവളുടെ ജീവിതവും ഇല്ലാതാക്കി.
അവളെ നിയമത്തിന് വിട്ടുകൊടുക്കാൻ ഈ അച്ഛനെ കഴിഞ്ഞില്ല.
മോളെ കൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നു. ഇവിടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു.
ഓരോ ദിവസം കൂടും തോറും ഭയം അവളെ കാർന്നു തിന്നു കൊണ്ടിരുന്നു. റൂമിൽ തന്നെ ഒതുങ്ങി കൂടി ഇരുന്നു. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ. മനസ്സിന്റെ താളം തെറ്റി എന്റെ മകൾ ഭ്രാന്തിയായി മാറി. അയാളുടെ ശബ്ദം ഇടറി.
നിന്റെ ഇങ്ങോട്ടുള്ള വരവ് എന്തിനായിരുന്നു എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. നീ എല്ലാം അറിഞ്ഞു. മോനെ ഈ അച്ഛൻ മോനോട് യാചിക്കാ.. അവളെ എനിക്ക് തരണം. അയാൾ അവന് മുന്നിൽ കൈ കൂപ്പി.
ചെയ്ത തെറ്റിന് അവൾ അനുഭവിച്ചു കൊണ്ടിരിക്കാ. ഞാൻ എന്തൊക്കെ പറഞ്ഞാലും നിങ്ങൾക്ക് ഉണ്ടായ നഷ്ടം നികത്താൻ ആവില്ലന്നറിയാം, ഒര് അച്ഛന്റെ അപേക്ഷയാണ് അവളെ വെറുതെ വിടണം. അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
അവൻ ദീർഘനിശ്വാസം എടുത്തു.
ഞാൻ ഇവിടേക്ക് വന്നത് അവളെ ഇല്ലാതാക്കണം എന്ന് കരുതി തന്നെയാണ്. അതിന് ഒരു മാറ്റവും ഇല്ല.
മുരളി ഞെട്ടി കൊണ്ടവനെ നോക്കി.
പക്ഷേ… നിങ്ങൾ. ഈ കണ്ണീർ… അതെന്നെ പിന്തിരിപ്പിക്കുന്നു. അറിയാതെയാണെങ്കിലും അവളുടെ അവസ്ഥക്ക് ഞാനും ഒരു കാരണമായി.
മകളെ നഷ്ടമാവുമ്പോൾ ഉള്ള വേദന ഞാൻ അറിഞ്ഞതാണ്. ഒരിക്കൽ പോലും അവളുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നു ഞാനറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കിൽ പിന്തിരിക്കുമായിരുന്നു. അവൾ എനിക്ക് നല്ലൊരു സുഹൃത്തു മാത്രമായിരുന്നു.
ഇപ്പോ ഞാൻ പോവാ… പക്ഷേ അവൾ എന്ന് നോർമൽ ആവുന്നോ അന്ന് ഞാൻ തിരിച്ചു വരും.
അയാളുടെ മറുപടിക്ക് നില്കാതെ അവൻ അവിടെ നിന്നും ഇറങ്ങി നടന്നു.
ഇല്ല ഉണ്ണി ഇനി നീ അവളെ കാണില്ല. അവളെ കൊണ്ട് ഇവിടെ നിന്നും ഞാൻ പോവാ. എത്ര ഒക്കെ തെറ്റു ചെയ്താലും അവൾ എന്റെ മകൾ ആണ്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ വേദനിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. എന്റെ മോളെ ഈ ലോകത്തിന്റെ ഏതു കോണിൽ കൊണ്ടു പോയാലും ഞാൻ അവളുടെ അസുഖം മാറ്റും.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ബൈക്ക് ഓടിക്കുമ്പോഴും ഉണ്ണിയുടെ ചിന്ത രേവതിയെ കുറിച്ചായിരുന്നു. അവൾക്ക് ഉള്ള ശിക്ഷ ദൈവം നേരിട്ട് തന്നെ കൊടുത്തു. മാളുവിന്റെ കണ്ണീരിന്റെ ശാപം.
ഇനി നീ നോർമൽ ലൈഫിലേക്ക് വന്നാലും രേവതി. ചെയ്ത തെറ്റ് ഓർത്ത് ജീവിതക്കാലം മുഴുവൻ നീ നീറി നീറി ജീവിക്കും. കുറ്റബോധത്താൽ മൈഥിലി നീറി പിടയുന്ന പോലെ.
ഉണ്ണി ബ്രേക്ക് ഇട്ട് വണ്ടി നിർത്തി. ചുട്ടു പൊള്ളി കൊണ്ടിരുന്നു അവന്റെ മനസ് ആറി തണുത്തു.
ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ചേ മതിയാവൂ.. അതിനി ആരായാലും. അത് ഈ ഭൂമിയിൽ തന്നെ അനുഭവിച്ചു തീർക്കേണ്ടി വരും.
അടുത്ത് കണ്ട ഷോപ്പിൽ നിന്ന് ഒരു മിനറൽ വാട്ടർ വാങ്ങി മുഖം നന്നായി കഴുകി. വായിലേക്ക് വെള്ളം ഒഴിച്ചു കുടിച്ചു, കുപ്പി ദൂരേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു.
ബൈക്കിൽ കയറി മുന്നോട്ടു ഉള്ള യാത്രക്കവൻ ആരംഭo കുറിച്ചു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
രണ്ടു ദിവസത്തിന് ശേഷം.
അമ്മേ… ചിന്നു പതിയെ വിളിച്ചു.
മൈഥിലി പതിയെ കണ്ണുകൾ തുറന്നു.
മോളേ.. നേർത്ത സ്വരത്തിലവൾ വിളിച്ചു.
അമ്മാ…
അച്ചു…
മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
അമ്മാ.. കരയണ്ട.. അച്ചു മിഴിനീർ തുടച്ചു.
അച്ഛൻ… മൈഥിലി ചോദിച്ചു.
പുറത്ത് ഉണ്ട്.
മ്മ്. അവളുടെ കണ്ണുകൾ പുറത്തേക്കു നീണ്ടു. കൃഷ്ണനെ ഒരു നോക്ക് കാണാൻ അതിയായി ആഗ്രഹിച്ചു.
അച്ഛനെ വിളിക്കണോ.. അമ്മാ…? അച്ചു ചോദിച്ചു.
വേണ്ട.
അമ്മാ അമ്മക്ക് ഇനി എണീറ്റ് നടക്കാൻ പറ്റില്ലേ… ചിന്നു ചോദിച്ചു.
മൈഥിലി കണ്ണുകൾ ഇറുക്കി അടച്ചു.
അച്ചു, ചിന്നു.. അമ്മയോട് അങ്ങനെ ഒന്നും ചോദിക്കരുത്. ചികിത്സിച്ചാൽ അമ്മ എഴുന്നേറ്റു നടക്കും. കല്യാണി അവരോട് ദേഷ്യപ്പെട്ടു.
അമ്മമ്മേ… അച്ചു വിളിച്ചു.
രണ്ടു പേരും എന്റെ കൂടെ വാ.. കല്യാണി അവരുടെ കൈകൾ പിടിച്ചു കൊണ്ട് പുറത്തേക്കു നടന്നു.
മൈഥിലി ഒരു വശത്തേക്ക് ചെരിയാൻ ഒരു പാഴ് ശ്രെമo നടത്തി.
അമ്മേ.. വേദന കാരണം അവൾ നിലവിളിച്ചു.
വീഴാൻ പോയ മൈഥിലിയെ മധു താങ്ങി പിടിച്ചു
എന്താ മോളെ കാണിക്കുന്നേ… അയാൾ സങ്കടത്തോടെ ചോദിച്ചു.
അച്ഛാ.. ഞാൻ.. എനിക്ക് ജീവിക്കണ്ട അച്ഛാ..
മോളെ…?
തുടരും

by