17/04/2026

ജീവന്റെ പാതി : അവസാന ഭാഗം

രചന – രോഹിണി ആമി

ആദ്യം വീട്ടിലേക്ക് കയറി ചെന്ന ഇന്ദു വാതിലിൽ നിന്നും അകത്തേക്ക് അമ്പരന്നു നോക്കുന്നത് കണ്ടിട്ടാണ് ജീവൻ പിറകിൽ നിന്നും എത്തി നോക്കിയത്………..

നിന്റെ ഏട്ടന് ഭ്രാന്ത് പിടിച്ചോ ഇന്ദൂട്ടാ……… ഈശ്വരാ ഡോക്ടർന് പ്രാന്ത് വരികാന്ന് കേട്ടിട്ടേയുള്ളു…… ആദ്യമായിട്ടാ കാണുന്നത്……

വയറിനിട്ട് കുത്തു കിട്ടിയപ്പോൾ ഒന്നു പുളഞ്ഞു പോയി……..

എന്റെ ഏട്ടനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ ഞാൻ ഡിവോഴ്സ് ഒപ്പിട്ടു കയ്യിൽ തരും…….. വേണോ………. വേണോന്ന്…….. ഇന്ദു അടുത്തേക്ക് നിന്നു ചോദിച്ചു……

എങ്കിൽ എന്റെ നെഞ്ചിൽ ചവിട്ടി ചോദിക്കെടീ……. ദേഷ്യത്തിൽ ഒന്നു പിണങ്ങി കാണിച്ചു…….. പിന്നെ ഡിവോഴ്സ് വേണ്ടാന്നു പറഞ്ഞു……… അല്ലെങ്കിൽ നെക്സ്റ്റ് ഡയലോഗ് ഉടനെ ഉണ്ടാവും ……… ഏത്….. അത് തന്നെ……..

എന്നാലും ആ രാത്രിയിൽ എന്നെ ഇറക്കി വിട്ടില്ലേ….. ങ്ങീ….. ങ്ങീ…. ങ്ങീ…….

ഇനി അകത്തു കണ്ട കാഴ്ച പറയാം………. ഇന്ദ്രൻ നിലത്തു ചമ്രം പടഞ്ഞു ഇരുപ്പുണ്ട്…….. വായിൽ നിന്നും ഒരു പാട്ടാണെന്ന് തോന്നുന്നു….. എന്തോ ഒരപശബ്ദം വരുന്നുണ്ട്……… സത്യം പറയാവല്ലോ പെറ്റ അമ്മ സഹിക്കില്ല……. പിന്നെ ജ്യോതി സഹിക്കുവോ…….. അവൾ ചെവി പൊത്തി ഇരുപ്പുണ്ട്………. ഇടയ്ക്ക് കയ്യിൽ കിട്ടുന്നത് ഇന്ദ്രന് നേരെ എറിയുന്നുണ്ട്…….. അതെല്ലാം കയ്യിൽ പിടിച്ചു അടുത്ത് വെച്ചിട്ടുണ്ട്………. ചുറ്റും അങ്ങനെ കുറച്ചേറെ സാധനങ്ങൾ ഉണ്ട്……… ഏതെടുത്താലും പത്തു രൂപാ…….പത്തു രൂപ…… എനിക്കങ്ങനെയാണ് തോന്നിയത്…… ഇന്ദൂട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരുമാതിരി പാവയ്ക്ക കടിച്ച രീതിയിൽ നിൽപ്പുണ്ട്…….

ഒന്ന് ഞെട്ടൽ മാറിയപ്പോൾ ഇന്ദു ഓടിപ്പോയി ഇന്ദ്രന്റെ വാ പൊത്തി…….. ആദ്യം ഒന്നമ്പരന്നു…… പിന്നെ അവളെയും പിടിച്ചു അടുത്തിരുത്തി….. വീണ്ടും പാട്ടെന്നു പറയുന്ന ആ സാധനം പറയുന്നുണ്ട്……..

ഈശ്വരാ……. ഞാനിവിടെ നിന്നും പോകുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു എന്റെ ഏട്ടന്…….. ഇതെന്താ സംഭവിച്ചത്………. ഏട്ടാ….. ഏട്ടാ……. ഇന്ദു കുലുക്കി വിളിക്കുന്നുണ്ട്………

എന്റെ ചിരി അറിയാതെ പൊട്ടിപ്പോയി……. അവളെന്നെ ഒന്ന് സൂക്ഷിച്ചു നോക്കി……. അടങ്ങിയേക്കാം……. ഞാൻ പാവമല്ലേ……..

അമ്മ പതിയെ കിച്ചണിൽ നിന്നും വന്നു നോക്കി ആരാണ് വന്നതെന്ന്……. ഇന്ദുവിനെ കണ്ടതും പറഞ്ഞു…….

മ്മ്……. കോളം തികഞ്ഞു……. എന്റെ ഈശ്വരാ…….. മേളിലോട്ട് നോക്കിയിട്ട് സ്വന്തം വയറിൽ തൊടുന്നത് കണ്ടു……. ഇതിന്റെ ബാക്കി ഡയലോഗ് എനിക്ക് മനസ്സിലായി…….

ഇന്ദ്രന്റെ വാ പൊത്തി ഇന്ദു ജ്യോതിയോട് ചോദിച്ചു ഇതെന്താ ഇങ്ങനെ ന്ന്…… അവൾ തലയിൽ കൈവെച്ചിരുന്നു………. എന്നാലും എന്റെ ഇന്ദൂ ഈ ചതി എന്നോട് വേണ്ടിയിരുന്നില്ല ന്ന്……….

ഏട്ടാ…… ഇനി വാ തുറന്നാൽ സത്യമായും ഞാൻ ജ്യോതിയെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോകും………. ഇതെന്താ സംഭവം……. എന്തിനാ ഇങ്ങനെ തൊണ്ട കാറി പൊളിക്കുന്നെ………. ഇന്ദു പറയുന്നത് കേട്ടിട്ട് ഇന്ദ്രൻ അങ്ങടങ്ങി………

ഇവൾ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല……. ഒരുവിധത്തിലുമുള്ള എക്സർസൈസും ചെയ്യില്ല……. മെഡിസിൻ നേരെ ചൊവ്വേ കഴിക്കില്ല…….. പിറകെ നടക്കണം ഞാൻ…….. അതിനൊന്നും കുഴപ്പമില്ല………. ഒന്നു എഴുന്നേൽക്കാൻ ശ്രമിക്കുക പോലുമില്ല അവൾ ……. എങ്കിൽ പിന്നെ ചന്ദ്രലേഖ ഫിലിംൽ കണ്ടപോലെ പാട്ട് പാടിയാൽ എഴുന്നേൽക്കുമോന്നു നോക്കിയതാ…….. അതിനാടി മോളേ ഇവളിങ്ങനെ ഏട്ടനെ നോവിച്ചത്…….. ചുറ്റും കൂട്ടി വെച്ചിരിക്കുന്ന സാധനങ്ങൾ നോക്കിപറഞ്ഞു …….. നോക്ക് ഇന്നലെ ഒരു പാട്ട് പാടിയതിന് മാന്തി ഇവൾ……….

പാവം എന്റെ ഏട്ടന്റെ അവസ്ഥ……. കഴുത്തിൽ ചുവന്നു രണ്ടു വര……..

സാരമില്ല ഏട്ടാ………. വേദനിച്ചോ……..

മ്മ്……. ശരിക്കും…… ഇന്ദ്രൻ തലയാട്ടി…

അവൾ ഇത്രയുമല്ലേ ചെയ്തുള്ളു…….. ഇനി വാ തുറന്നാൽ ഞാൻ വായിൽ പടക്കം വെച്ചു പൊട്ടിക്കും……. അറിയാവല്ലോ ഇന്ദു പറഞ്ഞാൽ അതുപോലെ ചെയ്യുമെന്ന്………. ഇന്ദ്രന്റെ ചെവിയിൽ പറഞ്ഞു……..

ഇന്ദ്രൻ തലയാട്ടി……. അപ്പോഴാണ് പിറകിൽ നിൽക്കുന്ന ജ്യോതിയുടെ അച്ഛനെയും അമ്മയെയും കണ്ടത്……..

അച്ഛൻ അടുത്ത് വന്നു ഇന്ദ്രന്റെ അടുത്തിരുന്നു……….. മോനേ……. അവൾ പതിയെ എഴുന്നേറ്റാൽ മതി……… അതിനിങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാമോ……….

ജ്യോതിയുടെ അമ്മ താടിക്ക് കയ്യും കൊടുത്തു അമ്മയുടെ അടുത്തേക്ക് പോയി……. അച്ഛനും പോയി………

ആഹാ…. അങ്ങനെ എല്ലാവരും എന്നെ കളിയാക്കുവൊന്നും വേണ്ടാ…….. എന്റെ പാട്ട് കാരണമാ ഇത്രയെങ്കിലും മാറ്റം ഉണ്ടായത്…… നോക്ക്……. ഇന്ദ്രൻ ജ്യോതിയുടെ അടുത്തേക്ക് ചെന്നു……… ജ്യോതി പെട്ടെന്ന് വീൽ ചെയർ മാറ്റാൻ ശ്രമിച്ചു……. അതിനു മുന്നേ ഇന്ദ്രൻ അവളുടെ കാലിൽ പിടുത്തമിട്ടു……… ഇക്കിളിയിട്ടു…….. അവൾ ചിരിക്കുന്നുമുണ്ട്…….. കയ്യിൽ ശക്തി പ്രയോഗിക്കുന്നുമുണ്ട്………

പിന്നെ നോക്കിയപ്പോൾ ഇന്ദ്രൻ നിലത്തു കിടക്കുന്നതാണ് കണ്ടത്……. ആഹാ……. മിടുക്കി……. എന്റെ പെങ്ങൾ ഒരു തൊഴി കൊടുത്തതാ………. എന്നിട്ട് വാ പൊത്തി ഇരുപ്പുണ്ട് അവൾ ……. ഞാനൊന്നും ചെയ്തില്ലെന്ന മട്ടിൽ…….

കണ്ടോ……. അവളുടെ മാറ്റം കണ്ടോ……. എന്നും ഇങ്ങനെയാണ് ഞാൻ ഒന്ന് അവളുടെ കാൽ അനക്കുന്നത്……. രണ്ടു കാലിൽ നിൽക്കുമ്പോഴേക്കും എനിക്ക് തൊഴി കൊണ്ട് ജീവൻ മിച്ചമുണ്ടാകുവോന്നാ സംശയം…….. ഇന്ദ്രൻ ചിരിച്ചു പറഞ്ഞു……….

ഇവിടെയും ഇതു തന്നെയാണോ അവസ്ഥ…… ജീവൻ ഇന്ദുവിനെ നോക്കി ചിരിച്ചു………. അവൾ കണ്ണുകൊണ്ടു കൊത്തിവലിക്കുന്നുണ്ട്………… ശ്രദ്ധിക്കാൻ പോയില്ല……. ഇന്ദ്രന്റെ അടുത്ത് പോയിരുന്നു…….

സാരമില്ല അളിയാ…….. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാ……..

നിനക്കും………….

മ്മ്…… സെയിം അവസ്ഥ………

കൈകൊടുത്തു ഇന്ദ്രനെ എഴുന്നേൽപ്പിച്ചു…….. ജ്യോതിക്കരികിലേക്ക് പോയി……… അവളുടെ മുഖം പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു……..

എന്താ ഇത്…….. പറഞ്ഞാൽ അനുസരിക്കാത്തത് എന്താ മോളെ ……… ഇന്ദ്രനൊപ്പം കൈപിടിച്ച് എഴുന്നേറ്റു നടക്കണ്ടേ ……… ഇങ്ങനെ ഇരുന്നാൽ മതിയോ………. ജീവൻ ചോദിച്ചപ്പോൾ ജ്യോതി തല കുനിച്ചു……..

അവൾക്കു പേടിയാ ജീവാ……… ഇപ്പോൾ എഴുന്നേൽക്കുമ്പോൾ നടക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെയൊരിക്കലും അതിനു പറ്റില്ലെന്ന് എവിടെയോ കണ്ടു …….. അതിനു ശേഷം ഇങ്ങനാ……. ഇനി ചിലപ്പോൾ കിടന്നു പോയാലോന്ന് പേടിച്ചാ……….. അതിനു അവളെ വഴക്കൊന്നും പറയാൻ നിൽക്കണ്ട………

ഞാൻ ഇന്ദുവിനെ രണ്ടു ദിവസത്തേക്ക് വിടാൻ പറയാൻ ഇരിക്കുവായിരുന്നു………. അവൾക്ക് മാത്രമേ ജ്യോതിക്കൊരു ധൈര്യം കൊടുക്കാൻ സാധിക്കൂ…….. മാത്രമല്ല ജ്യോതി കുറച്ചു ദിവസമായി അന്വേഷിക്കുന്നുമുണ്ട് അവളെ…….. എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു…….. അപ്പോഴേക്കും നിങ്ങൾ വന്നു……….

ജീവന്റെ മുഖം വാടിയത് ഇന്ദ്രൻ അറിഞ്ഞില്ല…… പക്ഷേ അത് ഇന്ദു കണ്ടുപിടിച്ചു…… .ഇന്ദുവിനെ പിരിഞ്ഞു നിൽക്കാൻ തന്നെക്കൊണ്ടാവില്ലെന്ന് എങ്ങനെ പറയാനാ താൻ …………… ജീവൻ ഇന്ദുവിനെ ഒന്നു നോക്കി……. അവൾ കണ്ണ് ചിമ്മിയടച്ചു…….. എന്താണോ അതിനർത്ഥം….. അവൾക്കേ അറിയൂ…….

ഇന്ദു ജ്യോതിയെ കൂട്ടി അകത്തേക്ക് പോയി………. ഇന്ദ്രൻ ജീവനെയും കൂട്ടി ഹാളിൽ ഇരുന്നു……..ജ്യോതിയെ കൂട്ടി ഇന്ദു മുറിയിൽ പോയി…… ഡോർ അടച്ചു……… അവൾക്കരികിൽ വന്നിരുന്നു………

എന്താ…….. എന്തൊക്കെയോ പറയാനുണ്ടല്ലോ നിനക്ക്………. മുഖത്തു കാണാനുണ്ട് എല്ലാം…… എന്താ എഴുന്നേൽക്കാൻ ശ്രമിക്കാത്തത്…… പേടി കൊണ്ടാണോ……..

അല്ലെന്ന് തലയാട്ടി ജ്യോതി………..പിന്നെന്താ……. ഏട്ടൻ എന്തെങ്കിലും പറഞ്ഞോ……..

ജ്യോതി ഇന്ദുവിന്റെ വാ പൊത്തി……. കെട്ടിപ്പിടിച്ചു കരഞ്ഞു……….

എന്തിനാ ജ്യോതി നീ കരയുന്നത്……. കാര്യമെന്താ …….. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വേദനിപ്പിച്ചോ…………

ഒരിക്കലും നടക്കാത്ത കാര്യമാണതെങ്കിലും ഇന്ദു അവളുടെ വിഷമത്തിന്റെ കാര്യം എന്തെന്നറിയാൻ ചോദിച്ചു……..പറയ് പെണ്ണെ നീ…… എന്നെ ദേഷ്യം പിടിപ്പിക്കാതെ…….. മാറ് ഞാൻ പേപ്പർ എടുത്തു തരാം……. ആകെ ടെൻഷൻ അടിച്ചു ഇന്ദു ജ്യോതിയെ മാറ്റാൻ തുടങ്ങി………

ഇന്ദൂ……..

ഇന്ദുവിന് കേട്ടത് സത്യമാണോന്ന് വിശ്വസിക്കാൻ ആയില്ല……. കുറച്ചു നേരം മിണ്ടാതിരുന്നു……. പിന്നെ ഇറുക്കി കെട്ടിപ്പിടിച്ചു………

ഏട്ടൻ അറിഞ്ഞോ……….

ഇല്ല………

എന്താ പറയാഞ്ഞേ……… ഇതെപ്പോൾ സംഭവിച്ചു…….

എന്നും മിണ്ടാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….. തൊണ്ട വരെ വരും….. നാവിലേക്ക് വരാൻ ബുദ്ധിമുട്ട് ആയിരുന്നു……… ഇന്നലെ നന്നായി സംസാരിച്ചു ഇന്ദ്രേട്ടനോട്………

ഇന്ദു സംശയത്തോടെ നോക്കി………

ഉറക്കത്തിൽ……….. ജ്യോതി ചിരിച്ചു……… കൂടെ ഇന്ദുവും……….. ജ്യോതി ഇന്ദുവിന്റെ മുഖം കയ്യിലെടുത്തു പറഞ്ഞു …….

ആദ്യം നിന്റെ മുഖത്തു നോക്കി സംസാരിക്കണമെന്ന് തോന്നി……… ഈ സന്തോഷം നേരിട്ട് കാണണമെന്ന് തോന്നി……. എന്റെ എല്ലാ മാറ്റങ്ങൾക്കും കാരണം നീയാണ് ഇന്ദു…….. എനിക്ക് ഈ ജീവിതം തന്നതും ഇന്ദ്രേട്ടനെ തന്നതും നീയാണ്……… ഉള്ളിലുള്ളത് പറഞ്ഞു തീരും മുൻപേ ജ്യോതി കിതയ്ക്കാൻ തുടങ്ങി…………

ഇന്ദു സംസാരം മതിയെന്ന് പറഞ്ഞു …….. വെള്ളം എടുത്തു കൊടുത്തു……..

നമുക്കിതൊന്ന് അന്നൗൺസ് ചെയ്യണ്ടേ……. എങ്ങനെ….. ഞാൻ പറയണോ അതോ…….. നേരിട്ട് പറയുവോ……

ഞാൻ തന്നെ പറഞ്ഞോളാം……. പക്ഷേ ഞാൻ ആരുടെ പേര് വിളിക്കും ഇന്ദൂ ……… അറിയില്ല……….

നിനക്ക് ഇഷ്ടമുള്ള പേര് വിളിച്ചോ…… ആർക്കും ഒരു പിണക്കവും തോന്നില്ല…… എല്ലാവർക്കും സന്തോഷം മാത്രമേ കാണൂ…….. ധൈര്യമായിരിക്ക്……….. ഇന്ദു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു………. എല്ലാവർക്കും നടുവിലേക്ക് കൊണ്ടുപോയി…….

ആരുടെ പേര് വിളിക്കും…….. ജ്യോതിയുടെ നെഞ്ച് പടാപടാന്ന് അടിക്കാൻ തുടങ്ങി……… ഒടുവിൽ ഒരു തീരുമാനം എടുത്തത് പോലെ അവൾ വിളിച്ചു………… ഏട്ടാ………. ഇന്ദ്രനൊപ്പം ഇരുന്ന ജീവൻ ഒന്നു ഞെട്ടി……… ഒന്നുകൂടി കേട്ടത് ശരിയാണോ ന്നറിയാൻ ജ്യോതിയെ നോക്കി………. ഏട്ടാ………. ഇപ്പോൾ എല്ലാവരും ശരിക്കും ഞെട്ടി……….

ഇന്ദ്രൻ ഒഴികെ ബാക്കി എല്ലാവരും അവൾക്കു ചുറ്റിനും കൂടി……. അച്ഛന്റെയും അമ്മയുടെയും കണ്ണു നിറഞ്ഞൊഴുകി………. ജീവൻ അവളുടെ കയ്യിൽ പിടിച്ചു ഇരുപ്പുണ്ട്…….. ആരും ഒന്നും മിണ്ടാനാവാതെ………. ഇന്ദു ഇന്ദ്രനരികിലേക്ക് പോയി കയ്യിൽ പിടിച്ചു……… ഇന്ദ്രന്റെ മുഖത്തു സ്നേഹം കലർന്ന ഒരു പുഞ്ചിരി തെളിഞ്ഞു…….ഇന്ദുവിനെ ചേർത്തു പിടിച്ചു ജ്യോതിയെ നോക്കി നിന്നു രണ്ടാളും…….. ജ്യോതി എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി നടുവിൽ ഇരുപ്പുണ്ട് ……… ജീവൻ വീണ്ടും വീണ്ടും വിളിപ്പിക്കുന്നുണ്ടായിരുന്നു ഏട്ടാന്ന്……. കേട്ട് മതിയാവാത്തത് പോലെ…….ഏട്ടന്റെ ചെവിയിൽ എന്തൊക്കെയോ പറയുന്നുണ്ട്……. ഇന്നുവരെ കാത്തുവെച്ച രഹസ്യങ്ങളാവും………

ജ്യോതി ഇടയ്ക്കിടെ ഇന്ദ്രനെ നോക്കുന്നുണ്ടായിരുന്നു……. ഇന്ദ്രൻ കണ്ണു ചിമ്മാതെ തിരിച്ചും…….. രണ്ടാളുടെയും വിഷമം മനസ്സിലാക്കി ഇന്ദു ജ്യോതിയെ എല്ലാവരിൽ നിന്നും രക്ഷിച്ചു മുറിയിലേക്ക് കൊണ്ടുപോയി ബെഡിൽ ഇരിക്കാൻ സഹായിച്ചു…………. കൂടെ ജീവനും വന്നു……. പിറകെ ഇന്ദ്രനും……….ഇന്ദു ജ്യോതിയെ ഒന്നു തലോടിയിട്ട് മുറി വിട്ടിറങ്ങി……. പോരാൻ നേരം ജീവന്റെ കയ്യിൽ പിടിച്ചു വലിച്ചു…….. വരാൻ തയ്യാറല്ലാത്തതുപോലെ ജ്യോതിക്കരികിൽ ഇരുന്നു……… ഇന്ദു കണ്ണുരുട്ടി…….. മനസ്സില്ലാ മനസ്സോടെ ഇന്ദുവിനൊപ്പം പോന്നു………

നീയെന്തിനാ എന്നെ ഇപ്പോ വിളിച്ചേ…… എനിക്ക് ജ്യോതിയോട് ഒരുപാട് സംസാരിക്കാൻ ഉണ്ട്…….അറിയാനുണ്ട്…….. അവളെന്തു വിചാരിക്കും നീയിങ്ങനെ ചെയ്തപ്പോൾ ……… ജീവൻ ദേഷ്യത്തിൽ ചോദിച്ചു………

ഇപ്പോൾ ജീവൻ അവിടെ ഇരുന്നാലാണ് അവൾ വിചാരിക്കുക……. ഏട്ടൻ ഒരു പൊട്ടനാണല്ലോന്ന്………. ശരിക്കും പൊട്ടനാണോ…… അതോ……. ജനിച്ചപ്പോഴേ ഇങ്ങനെ ആയിരുന്നോ………. അവർക്കെന്തെങ്കിലും പറയാൻ ഉണ്ടാവും മനിച്ചേനേ………

ഓഹ് ഞാൻ അവളുടെ കല്യാണം കഴിഞ്ഞ കാര്യം മറന്നു പോയി……… ശരിയാ…….

ഇന്ദു സ്വയം തലയ്ക്കിട്ടടിച്ചു….. തല അടിച്ചു പൊട്ടിക്കല്ലേ ഇന്ദൂട്ടാ…….. എനിക് ഇനിയും ആവശ്യമുള്ളതാ ……… ജീവൻ ഇന്ദുവിന്റെ തോളിൽ കയ്യിട്ടു കിച്ചണിലേക്ക് പോയി…….

തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഇന്ദ്രനോട് ജ്യോതി ചോദിച്ചു……… ഇന്ദ്രേട്ടാ ദേഷ്യമുണ്ടോ എന്നോട്……….

എന്തിനു……..

പറയാഞ്ഞതിന്……… ശബ്ദം വന്നപ്പോൾ ആദ്യമൊന്നു പേടിച്ചു………. നാവു കുഴയുംപോലെ തോന്നി…… പിന്നെ ഓരോ ദിവസവും അക്ഷരങ്ങൾ തെളിഞ്ഞു വന്നു……. എല്ലാവരോടും നന്നായി സംസാരിക്കണമെന്ന് തോന്നി…….. പിന്നെ….. ഇത് ആദ്യം അറിയേണ്ടത് ഇന്ദുവാണെന്ന് തോന്നി…… എന്റെ ഓരോ ചലനങ്ങളും ഈ ശബ്ദവും എല്ലാം അവൾക്ക് അവകാശപ്പെട്ടതാണ്……. അവൾ തന്ന ധൈര്യമാണ്………. പിന്നെ എന്റെ ശബ്ദം കേൾക്കുമ്പോൾ ഏട്ടന്റെ സന്തോഷം നേരിൽ കാണണമായിരുന്നു എനിക്ക്……. കണ്ടു……. മനസ്സ് നിറഞ്ഞു……. എനിക്ക് വേണ്ടി കുറച്ചേറെ കഷ്ടപ്പെട്ടതാണ് ഏട്ടൻ……..

മതി സംസാരിച്ചത്…….. ജ്യോതി കിതയ്ക്കുന്നത് കണ്ടിട്ട് ഇന്ദ്രൻ പറഞ്ഞു……..

എനിക്ക് സന്തോഷമായി…….. ഒരുപാട്…… ഒരുപാട്……. നീ ചെയ്തതാണ് ശരി………. ഒരുപക്ഷേ എന്റെ പേര് വിളിച്ചിരുന്നെങ്കിൽ പോലും ഇത്രയും സന്തോഷം ഞാൻ അനുഭവിക്കില്ലായിരുന്നു……. ഇനിയുള്ള ദിവസങ്ങളും വർഷങ്ങളും എല്ലാം ഈ നാവിൽ നിന്നും കൂടുതലായി വരുന്ന പേര് എന്റെയാവില്ലേ……… എനിക്കതു മതി……….

ഇനി ആരുടേയും സഹായമില്ലാതെ രണ്ടു കാലിൽ നിൽക്കണം…… വീഴുമെന്ന് പേടിക്കരുത്…….. വീഴും മുന്നേ എന്റെ രണ്ടു കൈ താങ്ങിയിരിക്കും നിന്നെ…….. ഉറപ്പ്……..

മ്മ്…….. ജ്യോതി തലയാട്ടി……. എന്നിട്ടും മുഖം തെളിയാതിരുന്ന ജ്യോതിയെ ചിരിപ്പിക്കാൻ വേണ്ടി ഇന്ദ്രൻ പറഞ്ഞു…….

കണ്ടോ എന്റെ പാട്ടിന്റെ ശക്തി……… നാളെ രാവിലെ വീണ്ടും തുടങ്ങണം…….. ജ്യോതി കൈകൂപ്പി ചിരിച്ചു……. അവളുടെ കണ്ണുനീർ ഒപ്പിയെടുത്തു ചിരിയോടെ ഇന്ദ്രൻ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു………..

എന്തൊക്കെയോ ആലോചിച്ചു തനിച്ചിരിക്കുന്ന ജീവന്റെ കഴുത്തിലൂടെ കയ്യിട്ടു ഇന്ദു ചോദിച്ചു….. എന്താണ് ചിന്തിതകുന്തിതനായി ഒറ്റയ്ക്ക് ഇരിക്കുന്നേ……..

ജീവന്റെ മുഖം തെളിയാഞ്ഞപ്പോൾ ഇന്ദുവിന് മനസ്സിലായി എന്തോ കാര്യമായ വിഷമം ആണെന്ന്……. മടിയിൽ ഇരുന്നു താടി ഉയർത്തി കണ്ണുകളിലേക്ക് നോക്കി……. പിരികം ഉയർത്തി എന്താന്ന് ചോദിച്ചു…….. ഒന്നുമില്ലെന്ന് പറഞ്ഞു ഇന്ദുവിനെ ചുറ്റിപ്പിടിച്ചു………..

ജ്യോതിയാവും മനസ്സിലെന്ന് തോന്നി…… അതാണ് ഇത്രയും വിഷമം…….. മുഖത്തേക്ക് നോക്കുന്നേയില്ല……… മുടിയിൽ പതിയെ വിരൽ കൊണ്ട് തലോടി…….. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ജീവൻ പറഞ്ഞു……

നിന്നെ കുറച്ചു നേരത്തെ കാണേണ്ടതായിരുന്നു ഇന്ദൂ …… എങ്കിലെന്റെ ജ്യോതിക്ക് ഇത്രയും നാൾ വെറുതെ കിടന്നു സന്തോഷമില്ലാതെ പോകില്ലായിരുന്നു…… ഞങ്ങൾക്ക് ഇത്രയും കിടന്നു വിഷമിക്കേണ്ടി വരില്ലായിരുന്നു……..

ഓരോന്നിനും അതിന്റെതായ സമയം ഇല്ലേ ദാസാ……..

ശരിക്കും എന്റെയും ജ്യോതിയുടെയും ജീവിതത്തിൽ വെളിച്ചം കൊണ്ടു വന്നവരാണ് നീയും ഇന്ദ്രനും……….ഇപ്പോൾ ജ്യോതി പറഞ്ഞറിഞ്ഞു അച്ഛൻ എനിക്കുവേണ്ടി ചെയ്തു തന്ന സഹായവും………….അറിയില്ല….. മനസ്സിന് ഒരുപാട് വേദന തോന്നുന്നു……. ആരോടും ഒന്നും പറയാനാവുന്നില്ല…….. വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ………

എന്തു വേണ്ടിയിരുന്നില്ലന്ന്……… ഇന്ദു സംശയത്തോടെ ചോദിച്ചു……

നിന്നെ ഒരുപാട് വിഷമിപ്പിച്ചോ ഇന്ദു ഞാൻ……. അർഹിക്കാത്തത് എന്തോ കയ്യെത്തിപ്പിടിക്കും പോലെ……വീണ്ടും വീണ്ടും ഞാൻ ചെറുതാവുന്നത് പോലെ എല്ലാവർക്കും മുന്നിൽ…….എല്ലാം അറിഞ്ഞിട്ടും എന്ത് കണ്ടിട്ടാ അച്ഛൻ നിന്നെ എന്റെ കൈകളിൽ ഏൽപ്പിച്ചത്……… എന്ത് വിശ്വസിച്ചാ……….

അച്ഛൻ നോക്കിയത് നിങ്ങളുടെ കുടുംബമോ ജോലിയോ ഒന്നുമല്ല………. പെങ്ങളുടെ ജീവൻ കൈപ്പിടിയിൽ പിടിക്കാൻ എന്തു പണിയുമെടുക്കുന്ന ഒരു സഹോദരനെയാണ്…… ആ പ്രായത്തിലും കുടുംബത്തിനെ ചേർത്തു പിടിക്കുന്ന ജീവനെയാണ് അച്ഛൻ ഇഷ്ടപ്പെട്ടത്……… അങ്ങനെ ഉള്ള ഒരാൾ മകളെ വേദനിപ്പിക്കില്ല……. ഉള്ളംകൈയിൽ കൊണ്ടുനടക്കുമെന്ന് അറിയാമായിരുന്നു…….

എന്നിട്ടെന്തായി……… അദ്ദേഹത്തിന്റെ വിശ്വാസം മുഴുവൻ ഞാൻ തെറ്റിച്ചില്ലേ……. ജീവിതം തന്നവരെക്കൂടി വേദനിപ്പിച്ചില്ലേ ഞാൻ……… ഇന്ന് തോന്നുന്നു ഇന്ദൂ വീണ്ടും നിന്നെ കൂടെ കൂട്ടേണ്ടിയിരുന്നില്ലന്ന് ………. എന്നേക്കാൾ നല്ലൊരാളെ നിനക്ക് കിട്ടുമായിരുന്നു………. അതും ഞാൻ കാരണം ഇല്ലാതായി…… മാപ്പർഹിക്കുന്നില്ല ഞാൻ……….. എങ്ങനെയാ ഞാൻ ഇതിനൊക്കെ……….. ഇന്ദു ജീവന്റെ വാ പൊത്തി………..

നന്ദി…….. കടപ്പാട്…….. ഇതൊക്കെയല്ലേ ഇനി വരാൻ പോകുന്നത്…………. ഒന്നു നിർത്തുവോ ജീവാ ………. കേട്ട് കേട്ട് മടുത്തു……….. ഇന്ദു ദേഷ്യപ്പെട്ടു………. അർഹിക്കാത്തതാണെന്ന തോന്നൽ മനസ്സിൽ ഇപ്പോഴുമുണ്ടെങ്കിൽ സമയം ഇനിയുമുണ്ട് ജീവാ………. തീരുമാനം എടുക്കാൻ…….. പോകാം ജീവന്……. ഞാൻ തടസ്സം നിൽക്കില്ല….. എന്നെയോർത്തൊരു ടെൻഷൻ വേണ്ടാ…….. ഇന്ദു എഴുന്നേൽക്കാനൊരുങ്ങി…………

അവളെ വീണ്ടും പിടിച്ചിരുത്തി………. ഒന്നുകൂടി ചേർത്തു പിടിച്ചു…………. നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞു……

ഇന്ദൂ……….. ഇങ്ങനെ പറയരുത് ഇനി ……… കേട്ട് നിൽക്കാൻ എന്നെക്കൊണ്ടാവില്ല …….. വേണ്ടിയിരുന്നില്ല എന്നാണ് പറഞ്ഞത്…….. വേണ്ടാ എന്നല്ല………. നീ വേണ്ടെന്നു വെച്ചാലും വലിച്ചെറിഞ്ഞു കളഞ്ഞാലും എനിക്കാവില്ല ഇനിയൊരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ……… ഇനിയൊരു വേർപിരിയൽ ഉണ്ടെങ്കിൽ അതെന്റെ ജീവൻ പോയിട്ടായിരിക്കും……. ഇന്ദു ഉടനെ വാ പൊത്തി…. ജീവൻ ഇന്ദുവിന്റെ കൈ വിടുവിച്ചു നോട്ടം മാറ്റിയിരുന്നു…….

ജീവന്റെ കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ ഇന്ദുവിന് വല്ലാത്ത വിഷമം തോന്നി….. ഇതുവരെ തോന്നാത്തൊരു വിഷമം…….. ചങ്കിൽ എന്തോ കൊളുത്തിവലിക്കും പോലെ……….

എന്നെ പിരിയുന്നതിൽ നിനക്കൊരു വേദനയുമില്ലേ ഇന്ദൂ……… എത്ര ഈസി ആയിട്ടാ നീ പറയുന്നത്…….. എന്നോട് പൊയ്ക്കൊള്ളാൻ……… ജീവൻ ഇന്ദുവിന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു……..

പറയാനല്ലേ പറ്റൂ എനിക്ക് …… അതു പോലെ ചെയ്യാൻ എന്നെക്കൊണ്ടാവുമോ…….. തോന്നുന്നുണ്ടോ അങ്ങനെ ഇന്ദുവിന് ആവുമെന്ന് ………. ഇഷ്ടത്തോടെ തന്നെയാണ് കൂടെ കഴിയുന്നത്………. അല്ലാതെ ഞാൻ കഷ്ടപ്പെട്ട് സഹിക്കുവൊന്നുമല്ല……… അത്രയ്ക്ക് ദുഷ്ടനൊന്നുമല്ല എന്റെ കെട്ടിയോൻ……… എനിക്ക് ജീവിക്കണം ഈ കുശുമ്പന്റെ കൂടെ…….. എന്റെ ഏട്ടനെ ഞാൻ സ്‌നേഹിക്കുമ്പോൾ കുറുമ്പോടെ നോക്കുന്ന ഈ കുശുമ്പന്റെ കൂടെ………. ഇന്ദു പറഞ്ഞത് ശ്രദ്ധിക്കാതെ ജീവൻ മുഖം തിരിച്ചു………

ആദ്യമായിട്ടാ ഇങ്ങനെ പിണങ്ങുന്നത്……. വിഷമം ആയോ ജീവന് ……. പറഞ്ഞത് എല്ലാം കേട്ടിരുന്നാൽ മതിയായിരുന്നു…………. തിരിച്ചൊന്നും പറയേണ്ടിയിരുന്നില്ല….. പാവം……… എന്നോടല്ലാതെ വേറാരോട് പറയാൻ……. കയ്യെടുത്തു വീണ്ടും പിടിച്ചു ഇന്ദു ………. തട്ടി മാറ്റി സ്വന്തം കൈ തിരിച്ചു വലിച്ചു ജീവൻ ………..

കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നാൽ മാറുവോ ഈ പിണക്കം…… ഇന്ദു ചെവിയിൽ ചോദിച്ചു………. എന്നിട്ടും മുഖത്തു നോക്കുന്നില്ല…….. സാധാരണ ഉമ്മ എന്നുകേൾക്കുമ്പോൾ ചന്ദ്രനിൽ ആയാലും ഓടി വരുന്നയാളായിരുന്നു………. ചെറിയൊരു ഉ…മ്മ…മ്മ..ച്ചൻ ആണ് എന്റെ കെട്ടിയോൻ…… ഒരവസരവും പാഴാക്കാറില്ല…… നല്ല വിഷമം ഉള്ളിലുണ്ട്…….. അതാണ്…….. ഇനി പത്തൊന്പതാമത്തെ അടവ് പ്രയോഗിക്കാൻ പോകുവാണ് ഞാൻ…….. ഇന്ദു സ്പെഷ്യൽ…..

എനിക്കറിയാം…….. എന്നോട് ഇഷ്ടമില്ലെന്ന്…… കഷ്ടപ്പെട്ട് ഇഷ്ടപ്പെടുവല്ലേ………. പകരം വീട്ടാൻ കെട്ടിയതല്ലേ എന്നെ ……. ഇഷ്ടമായിരുന്നെങ്കിൽ അന്ന് രാത്രിയിൽ………. പറയാൻ സമ്മതിച്ചില്ല കുശുമ്പൻ………

ഈശ്വരാ……. എന്നെയൊന്നു അങ്ങോട്ട് വിളിക്കാമോ …….. ഇതെന്തൊരു കഷ്ടമാ ………. ഇങ്ങനെ എന്നും അതും പറഞ്ഞു കൊല്ലാതെ ഒരു ഉലക്കയെടുത്തു ഒറ്റയടിക്കങ്ങു കൊല്ല് ഇന്ദൂ………. ജീവൻ തലയിൽ കൈവെച്ചു…..

എന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ കൈ വലിച്ചെറിഞ്ഞു കളഞ്ഞത്……. ഞാൻ ഇനീം പറയും……. എപ്പോഴും പറയും…… എന്റെ മക്കൾക്കും പറഞ്ഞു കൊടുക്കും…….. അവരും അറിയട്ടെ അച്ഛൻ അമ്മയോട് ചെയ്തത് ഒക്കെ …….. നോക്കിക്കോ ഞാൻ പറയും …….

എഴുന്നേൽക്കാൻ നോക്കിയ ഇന്ദുവിനെ വീണ്ടും പിടിച്ചിരുത്തി………. ആദ്യം എനിക്കൊരവസരം താ നീ ഇന്ദൂട്ടാ നിന്നെ സ്നേഹിക്കാൻ ……… പിന്നെ……. എന്റെ മക്കൾ അഞ്ചും പെൺകുട്ടികൾ ആയിരിക്കും…… അവർ ഈ അച്ഛൻ പറയുന്നതേ കേൾക്കൂ……..നീ നോക്കിക്കോ…….

അയ്യേ…….. ഞാൻ പോകുവാ……. മുഖത്തു തെളിഞ്ഞ നാണം മറച്ചു ഇന്ദു എഴുന്നേൽക്കാനൊരുങ്ങി……… പിടി വിടാതെ ജീവനും………

ടീ ഫൂലൻ ദേവീ ഇത് നിന്റെ അവസാന അടവാണെന്ന് ഒക്കെ എനിക്കറിയാം …….ഇതു കേൾക്കുമ്പോൾ ഞാൻ മൂക്കും കുത്തി വീഴുമെന്നും നിനക്കറിയാം………. പക്ഷേ അത് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷമം കൂടി നീയോർക്കണം…….. കരയാനുള്ള അവസരവും സമയവും ഉണ്ടായിരുന്നുവെങ്കിൽ ഒരു പെണ്ണിനേക്കാൾ കൂടുതൽ കണ്ണുനീർ ഓരോ ആണും ഒഴുക്കിയേനെ………. കണ്ണുനീർ ഒഴുക്കുന്നില്ലെന്നു വെച്ച് അവർക്ക് വിഷമങ്ങൾ ഒന്നുമില്ലെന്ന് കരുതരുത്………പറ്റാഞ്ഞിട്ടാ…… അല്ലാതെ……… ഇന്ദു ജീവനെ ഒന്നുകൂടി മുറുക്കി പിടിച്ചു……..

സോറി…….. എന്റെ വിഷമം കൊണ്ട് പറയുന്നതല്ലേ……. അത് മറക്കാൻ മാത്രം പറ്റുന്നില്ല ജീവേട്ടാ …… അത്രയ്ക്ക് ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാവും…. ആ ഒരു രാത്രി എന്നെക്കൊണ്ട് മറക്കാൻ സാധിക്കാത്തത്……….. സോറി ജീവേട്ടാ…….. കവിളിൽ പതിഞ്ഞ ഉമ്മയ്ക്ക് ചെറിയൊരു നനവറിഞ്ഞു ജീവൻ………

മ്മ് ……. അങ്ങനെ എങ്കിലും ഒന്നു വിളിച്ചു കേട്ടല്ലോ എന്റെ ഫൂലൻ ദേവി …….ഇനി ചത്താലും കുഴപ്പമില്ല……. ഒരുപാട് സന്തോഷം…….. ഇതിൽ കൂടുതൽ ഒന്നും വേണ്ടാ പെണ്ണേ ………… ഒന്നും…….. ഇന്ദുവിനെ ചേർത്തു പിടിച്ചു പറഞ്ഞു…………

എങ്കിലും ജീവേട്ടാ………..

എന്താടാ ഇന്ദൂട്ടാ ……. ഉള്ളിലുള്ള സ്നേഹം മുഴുവൻ നാവിൽ കൊണ്ടുവന്നു ജീവൻ ആകാംക്ഷയോടെ ചോദിച്ചു…….

എന്നാലും നിങ്ങളെന്നെ ഇറക്കി വിട്ടില്ലേ വീട്ടിൽ നിന്നും……. ആ രാത്രിയിൽ………. ഇന്ദു പറഞ്ഞു കൊണ്ട് ജീവന്റെ പിടി വിടുവിച്ചു മടിയിൽ നിന്നും ഇറങ്ങി ഓടി………..

പോടീ ഫൂലൻ ദേവീ…….. ഇറക്കി വിട്ടെങ്കിൽ കണക്കായിപ്പോയി……… കയ്യിലിരിപ്പ് നന്നാവണം………. നിന്നെ എന്റെ കയ്യിൽ കിട്ടും നോക്കിക്കോ………. ജീവൻ ദേഷ്യത്തിൽ പറഞ്ഞു…….. പിന്നെ ചിരിയോടെ ഇന്ദു പോയത് നോക്കി നിന്നു ………….

മ്മ്….. കിട്ടും കിട്ടും…… നോക്കിയിരുന്നോ ജീവാ …..ഞാൻ ഇനീം ഇനീം പറയും……… കേട്ടേ പറ്റൂ…….. അതു കേട്ട് കഴിയുമ്പോൾ ജീവൻ ഇന്ദുവിന് തരുന്ന സ്നേഹത്തിന് ഒരു പ്രത്യേക സുഖമാണ്…….. അതോണ്ടാ…….. അതെനിക്കെന്നും വേണം……….. ഇന്ദു പോകുന്ന പോക്കിൽ ചിരിയോടെ വിളിച്ചു പറഞ്ഞു………..

ഇനിയെന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ വേദനിപ്പിക്കില്ല ഇന്ദൂട്ടാ……. ഒരു വാക്കാൽ പോലും……. ഈ ജീവന്റെ ജീവൻ പോലും ഇപ്പോൾ നിന്റെ കൈക്കുള്ളിലാണ് …….. ഇനിയൊന്നു നുള്ളിനോവിക്കാൻ പോലുമാവില്ലെനിക്ക്……. ഈ കുടുംബത്തിനോടും തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ട്……… അതെല്ലാം നിന്നെ സ്നേഹിച്ചു സ്നേഹിച്ചു വീട്ടണം എനിക്ക്…….. ഇന്ദുവിന്‌ പിറകെ കാലുകൾ ചലിക്കുമ്പോൾ ജീവൻ ഓർത്തു………

💕💕💕💕💕💕💕💕💕💕💕💕💕💕💕💕

ഇനിയുമെഴുതി ബോറടിപ്പിക്കുന്നില്ല…….. എഴുതിയാലും ഒരുപാട് കഥകളിൽ വായിച്ചു മടുത്ത കാര്യങ്ങൾ തന്നെ ആയിപ്പോകും……… ഞാൻ റൊമാൻസ് എത്ര എഴുതിയാലും അങ്ങ് ശരിയാവുകയുമില്ല……… അതുകൊണ്ട് ജീവന്റെയും ഇന്ദുവിന്റേയും ഈയൊരു സ്നേഹം അങ്ങനെ തന്നെ നിർത്തുവാണ്………. മുൻപേ നിർത്താൻ തുടങ്ങിയതാണ്…….. ഇന്ദുവിന്റെ സന്തോഷം ആഗ്രഹിക്കുന്നുവെന്ന് ചിലർ പറഞ്ഞപ്പോൾ രണ്ടു പാർട്ട്‌ കൂടി കൂടുതൽ എഴുതിയതാണ്……….. ഇന്ദുവിന്റെ കാരക്ടർ ബോൾഡ് ആയിത്തന്നെ ഇരിക്കട്ടെ…….. ഇനിയുമെഴുതിയാൽ ജീവന്റെ സ്നേഹത്തിൽ ചിലപ്പോൾ ഇന്ദു പൈങ്കിളി ആയിപ്പോകും…….. അത് ഞാൻ ആഗ്രഹിക്കുന്നില്ല……. അതുകൊണ്ട്….. ഈ സന്തോഷത്തിൽ ഇന്ദുവിന്റെ കഥ നിർത്തുവാണ്……… 💕

ഇന്ദ്രന്റെ സ്നേഹത്തിലും കരുതലിലും ജ്യോതി ഉടനെ നടക്കുമായിരിക്കും……….. നടക്കണം………. നടന്നല്ലേ പറ്റൂ……. 💕💕

ഇന്ദുവിനെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ ജീവനും……. കൂടെ കട്ടയ്ക്ക് അവളുടെ സ്വന്തം ഏട്ടനും ഉള്ളപ്പോൾ ഇടയ്ക്കിടെ ഉള്ള കുരുത്തക്കേടുകൾ അവസാനിപ്പിക്കാതെ ഇന്ദുവും ജീവിക്കട്ടെ ……സന്തോഷമായിട്ട്……… മുൻപുള്ള കാര്യങ്ങളൊന്നും ഓർമ്മിക്കാൻ സമയമോ അവസരമോ കൊടുക്കാതെ സ്നേഹിക്കട്ടെ ജീവൻ അവന്റെ പാതിയെ…….. പാതിയെ അല്ല മുഴുവനെ……… കൂടെ ജീവൻ ആഗ്രഹിക്കും പോലെ അഞ്ചു പെൺകുഞ്ഞുങ്ങളുമായ്….. 💕💕💕

എല്ലാവരോടും ഒരുപാട് ഇഷ്ടം ……… 😍😍😍