17/04/2026

കിഡ്നാപ്പിംങ്ങ് ലൗ :ഭാഗം 163

രചന :ഷംസിയ ഫൈസൽ

നന്ദു കുളിച്ച് കഴിഞ്ഞ് ഫോണെടുത്ത് നോക്കിയപ്പോള്‍ അറിയാത്ത നമ്പറില്‍ നിന്നൊരു കോള്‍ വന്ന് കിടപ്പുണ്ട് നന്ദു ആരാണെന്നറിയാതെ സംശയത്തോടെ അതിലേക്ക് തിരിച്ച് വിളിച്ച  ഫോണെടുത്തപ്പോള്‍ ഒരു സത്രീ ശബ്ദമായിരുന്നു”ഹലോ ?”ഹലോ അഭിനന്ദ് അല്ലെ ?മറു ഭാഗത്ത് നിന്ന് ചോദിച്ചു”അതെ ഇതാരാ.,ഒരു മിസ് കോള്‍ കണ്ടിട്ട് വിളിച്ച് നോക്കിയതാ.,നന്ദൂന് ആളെ പിടികിട്ടിയില്ല”മോനെ ഞാന്‍ അര്‍പ്പണയുടെ അമ്മയാ.,”അയ്യോ ആന്‍റിയായിരുന്നോ.,എവിടെ ഇപ്പോള്‍ ദുബായിലാണോ അതോ നാട്ടിലോ ?  നന്ദു ചോദിച്ചു

”ഞാന്‍ ദുബായിലെത്തി.,നാട്ടില്‍ നിന്ന് മോനെ വിളിക്കണം എന്ന് കരുതിയതാ പിന്നെ ഒാരോ തിരിക്കില്‍ പെട്ട് പോയി.,പിന്നെ ഇന്ന് രാവിലെ തൊട്ട് ഞാന്‍ വിളിച്ചോണ്ടിരിക്കാണ് പക്ഷെ കിട്ടുന്നില്ല.,അര്‍പ്പണയുടെ അമ്മ പറഞ്ഞു”ഞാന്‍ നമ്പറൊന്ന് മാറ്റിയിരുന്നു ആന്‍റി.,ആന്‍റിക്കെവിടെന്ന് കിട്ടി എന്‍റെ പുതിയ നമ്പര്‍., നന്ദു ചോദിച്ചു’അത് അപ്പു കുറച്ച് മുന്നെ അവളെ അച്ഛന് മോന്‍റെ നമ്പര്‍ അയച്ച് കൊടുത്തിരുന്നുഅത് ഏട്ടന്‍ അറിയാതെ ഫോണില്‍ നിന്നെടുത്തതാ.,’എന്നിട്ടെന്തൊക്കെ ആന്‍റി വിശേഷംസുഖം തന്നെയല്ലെ ?നന്ദു ചിരിയോടെ വിശേഷം തിരക്കി

”എന്ത് വിശേഷം നന്ദൂ..ആദ്യം മനസ്സമാധാനം വേണ്ടെ.,’അതെന്ത് പറ്റി ആന്‍റിക്കെന്തായിപ്പോള്‍ മനസ്സമാധാന കുറവ്., നന്ദു സംശയത്തോടെ ചോദിച്ചു”മകളെ കൊണ്ടും ഭര്‍ത്താവിനെ കൊണ്ട് രക്ഷയില്ല അത് തന്നെ കുഴപ്പം.അമ്മമാരുടെ സന്തോഷം അവരെ മക്കളും ഭര്‍ത്താവും അടങ്ങുന്ന ലോകമല്ലെഅവര് തല തിരിഞ്ഞാല്‍ നമ്മളെ ഉറക്കം പോയി., അവരൊന്ന് നിശ്വസിച്ചു”ഇപ്പോള്‍ എന്ത് പറ്റി ?ആന്‍റിക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു., നന്ദു ചോദിച്ചതും അവരൊന്ന് മൂളി
”നന്ദൂ.. മോന് വിളിച്ചൊന്ന് സംസാരിക്കാന്‍ ഞാന്‍ എന്നോ ആഗ്രഹിക്കുന്നുണ്ട്.,പക്ഷെ മോന് വിളിച്ചെതെങ്ങാനും അങ്ങേര് അറിഞ്ഞാല്‍ എന്നെ കഴുത്തറുത്ത് കൊല്ലും., മനുഷ്യ പറ്റില്ലാത്തവര്‍ക്ക് ഭാര്യയാണെന്നോ അമ്മയാണെന്നോ നോട്ടമുണ്ടാകില്ല അവരെ പ്ലാനിന് എതിര് നിന്നവരായാലും അവര് വെട്ടി വീഴ്ത്തും.,അര്‍പ്പണയുടെ അമ്മ ദയനീയമായി പറഞ്ഞുഅവരെ വാക്കുകളില്‍ അവര്‍ അനുഭവിക്കുന്ന വേദന വ്യക്തമായിരുന്നു

”എനിക്കൊന്നും മനസ്സിലാകുന്നില്ല ആന്‍റീ.,
എന്തായാലും പറ എന്നെ കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്ത് തരാം.നന്ദു ഒന്നും അറിയാത്ത പോലെ അഭിനയിച്ചു”ഞാന്‍ എന്ത് പറഞ്ഞാണ് നിനക്ക് മനസ്സിലാക്കി തരാ.,അപ്പു ലണ്ടനിലേക്ക് മോന്‍റെ അടുത്തേക്ക് വരുന്നത് പോലും എന്നെ അറിയിച്ചിട്ടില്ല
അന്നേരം ഞാന്‍നാട്ടിലായിരുന്നു.അറിഞ്ഞിരുന്നെങ്കില്‍ എന്തായാലും ഞാനാ യാത്ര മുടക്കിയിരുന്നു.അപ്പു ലണ്ടനില്‍ ജോലി ചെയ്യുന്ന ഇരട്ടി ശമ്പളത്തില്‍ ഇവിടെ ജോലി ചെയ്തോണ്ടിരുന്നതാ.,
എന്നിട്ടും ഒറ്റ ലക്ഷ്യത്തോടെയാ അവളങ്ങോട്ട് വന്നത്.,ആന്‍റി പറഞ്ഞ് നിര്‍ത്തി

”ശമ്പളത്തേക്കാള്‍ ഉപരി സന്തോഷം നോക്കിയാല്‍ പോരെ., അപ്പൂന് ലണ്ടനില്‍ ജോലി ചെയ്യുന്നതാകും ഇഷ്ടം., നന്ദു ഒന്നും അറിയാത്ത പോലെ തന്നെ പെരുമാറി അതാണ് നല്ലതെന്ന് തോന്നിയവന്
അപ്പൂന്‍റെ അമ്മ പാവമാണ്പക്ഷെ ഈ ഫോണ്‍ കോള്‍ ചിലപ്പോള്‍ അര്‍പ്പണയുടേയോ അവളെ അച്ഛന്‍റെയോ പ്ലാനാകാം. അവര് ഏത് വിധേനയും തന്നെ തോല്‍പിക്കാന്‍ നോക്കും.ഇനി ഒരു ചെറിയ തെറ്റ് പോലും സംഭവിക്കാതെ പതറാതെ മുന്നോട്ട് പോകണംഎങ്കിലെ വിചാരിച്ച പോലെ നടക്കൂ.
അര്‍പ്പണയുടെ അച്ഛനാണ് വിഷംഅയാളെ പെട്ടന്ന് തുരത്താന്‍ പറ്റില്എല്ലാ ഊട് വഴികളും അടച്ചിട്ട് അയാളെ ലോക്ക് ചെയ്യണം.,ഇല്ലെങ്കില്‍ അയാളൊരു പൊട്ടി തെറിയോടെ തന്നേയും കുടുംബത്തേയും ഇല്ലാതാകും.,

നന്ദു മനസ്സിലോര്‍ത്തു”നന്ദു മോന്‍ ഇങ്ങനെ പാവമായി പോകരുത്.,അപ്പൂന്‍റെ യഥാര്‍ത്ഥ സ്വഭാവം നന്ദൂനിപ്പോയും മനസ്സിലായിട്ടില്ല.,ആന്‍റി ഗൗരവത്തിലായിരുന്നു”’അപ്പൂന്‍റെ സ്വഭാവത്തില്‍ എന്താ ആന്‍റീ കുഴപ്പം വര്‍ഷങ്ങളായിട്ട് എന്‍റെ  കൂടെ ഉള്ളതല്ലെ.,,”ഇതാണ് ഞാന്‍ പറഞ്ഞത് നന്ദു പച്ച പാവമാണെന്ന് പെട്ടന്ന് ചതിയൊന്നും മനസ്സിലാക്കാന്‍ പറ്റില്ല.അപ്പൂന് കുറച്ച് പണത്തിന്‍റെ അഹങ്കാരം ഉണ്ടെങ്കിലും പാവമൊക്കെ ആയിരുന്നു
പക്ഷെ അവളെ അച്ഛന്‍ എല്ലാം നശിപ്പിച്ചു. വേണ്ടാത്ത കാര്യങ്ങളെല്ലാം അവളെ മനസ്സിലേക്ക് കുത്തി കയറ്റി അപ്പൂനെ ഒരു ദുഷ്ടയാക്കി മാറ്റി., ആന്‍റി പറഞ്ഞു.’അപ്പുവോ ആന്‍റിക്ക് തോന്നുന്നതാ.,
ഇപ്പോള്‍ പോലും ഞാനും അപ്പുവും പുറത്ത് പോയി വന്നതെയൊള്ളു.,     ‘മോനെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്നന്ദു  ഒരു ഭര്‍ത്താവല്ലെ
ഭാര്യയെ സ്നേഹിക്കുന്ന ഒരാണ് മറ്റൊരു പെണ്ണിന്‍റെ കൂടെ അവളെ ആട്ടത്തിന് അനുസരിച്ച് തുള്ളേണ്ട ആവിശ്യമുണ്ടോ ?
    
ദച്ചു മോളെ എനിക്കറിയാം ആ പാവത്തിനെ ചതിക്കരുത്., ആന്‍റി ദയനീയമായി പറഞ്ഞു
‘ആന്‍റി എന്തൊക്കെ പറയുന്നത്ഫ്രണ്ട്ഷിപ്പില്‍ ആണെന്നും പെണ്ണെന്നും വ്യത്യാസമുണ്ടോ ?
അല്ലെങ്കിലും അപ്പൂന്‍റെ കൂടെ നടന്നൂ എന്ന് കരുതി എങ്ങനെ ദച്ചൂനെ ചതിക്കുന്നതാകും.,  നന്ദു ചോദിച്ചു”അപ്പൂന്‍റെ ഉദ്ദേശം എന്താണെന്നറിയോ നന്ദൂന്.അവള്‍ക്ക് നീയെന്നാല്‍ ഭ്രാന്തായി നടക്കാണ്
നിന്നെ സ്വന്തമാക്കാന്‍ വേണ്ടി എന്ത്തെമ്മാടിത്തരവും അവള് കാണിക്കാനും അവള്‍ തയ്യാറാണ്  അതിന് ചുക്കാന്‍ പിടിക്കാനായി ഒരു തന്തയും.,ആന്‍റി ദേഷ്യത്തിലായിരുന്നു.

”ആന്‍റി എന്താ പറഞ്ഞെ അപ്പൂന് എന്നോട് പ്രണയമോ ചുമ്മാ ചിരിപ്പിക്കല്ലെ ആന്‍റി.,
ഞങ്ങള് ബെസ്റ്റ് ഫ്രണ്ട്സാണ്എന്‍റെയും ദച്ചൂന്‍റെയും പ്രണയത്തില്‍ കൂട്ട് നിന്നത് പോലും അവളാണ്.,
നന്ദൂനിങ്ങനെ സംസാരിക്കാനാണ് തോന്നിയത്
”എങ്ങനെ നിന്നെ പറഞ്ഞ് മനസ്സിലാക്കും മോനെ.,
 ദച്ചൂന് അപ്പൂന്‍റെ സ്വഭാവം എല്ലാം അറിയാം.,നന്ദൂന് സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ അപ്പൂനെ ജീവിതത്തില്‍ നിന്ന് കളയണം.,അവര് കടുപ്പിച്ച് പറഞ്ഞു.”അതെങ്ങനെ ശെരിയാകും അപ്പു കൂടെയുള്ളതും എന്‍റെ സന്തോഷം തന്നെയാണ്,”ഒാ..ഹ് ഈ ചെര്‍ക്കന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നില്ലെ.,എത്ര ബുദ്ധിമുട്ടി പേടിച്ചിട്ടാണ് ഞാനീ കോള്‍ ചെയ്യുന്നതെന്നറിയോ ?
അപ്പൂന്‍റെ അച്ഛന്‍ പുറത്ത് പോയ തക്കത്തിലായിരുന്നു നിനക്ക് വിളിച്ചത്അപ്പോള്‍ മോന്‍ കോള്‍ എടുത്തില്ല.,

ഇപ്പോയും അങ്ങേര് വന്നിട്ടില്ലഅത് കൊണ്ട് മാത്രാണ് മോന്‍ തിരിച്ച് വിളിച്ചപ്പോള്‍ കോള്‍ എടുത്തത്
അതും റൂമില്‍ കയറി വാതില്‍ കുറ്റിയിട്ട് വെപ്രാളത്തോടെയാണ് സംസാരിക്കുന്നത്.,ആന്‍റി വിറയലോടെ പറഞ്ഞു.’ആന്‍റി എന്തിനാ അങ്കിളിനെ ഇത്ര പേടിക്കുന്നത് ?’എങ്ങനെ പേടിക്കാതിരിക്കും അതല്ലെ സ്വഭാവം.,ഞാന്‍ കുറച്ച് കാര്യങ്ങള്‍ പറയാം അത് നന്ദു ശ്രദ്ധിച്ച് കേള്‍ക്കണം പിന്നെ പെട്ടന്ന് ഞാന്‍ കോള്‍ കട്ടാക്കിയാല്‍ തിരിച്ച് വിളിക്കരുത് കാരണം അങ്ങേര് വന്നിട്ടുണ്ടാകും.,അര്‍പ്പണയുടെ അമ്മ പറഞ്ഞ് തുടങ്ങി. നന്ദൂന്‍റെ കുടുംബ ഫോട്ടോ ഒരിക്കല്‍ അപ്പൂന്‍റെ അച്ഛന്‍ കാണാന്‍ ഇടയായതും നന്ദൂന്‍റെ അമ്മയെ കണ്ട് ഞെട്ടിയതും
അയാളില്‍ പക എരിഞ്ഞതും ആ പക വീട്ടാന്‍ മകളായ അപ്പുവിനെ കൂട്ട് പിടിച്ച് അപ്പുവിലേക്ക് വിഷം കുത്തി വെച്ചതും.

പറഞ്ഞ് പറഞ്ഞ് അപ്പൂന്‍റെ മനസ്സ് മാറ്റി നന്ദൂനോടുള്ള പ്രണയം പുറത്തെടുത്തതും പ്രണയം സ്വന്തമാക്കാന്‍ ചതികള്‍  പ്ലാന്‍ ചെയ്തതുംഅതിന് കൂട്ട് നിന്ന് എല്ലാം അപ്പൂന്‍റെ അച്ഛന്‍ ചെയ്ത് കൊടുത്തതും ദച്ചൂനെ ഭീഷണിപ്പെടുത്തി നന്ദൂനെ ഒഴിവാക്കിപ്പിച്ചതും ഇപ്പോയും നന്ദൂനെ സ്വന്തമാക്കാന്‍ ഒാരോ പ്ലാനിറക്കുന്നതും എല്ലാം പറഞ്ഞു അപ്പൂന്‍റെ ലക്ഷ്യം നന്ദൂനെ സ്വന്തമാക്കുക എന്നാതാണെന്നും
അപ്പൂന്‍റെ അച്ഛന്‍റെ ലക്ഷ്യം നന്ദൂന്‍റെ കുടുംബത്തെ ഇല്ലാതാക്കുക എന്നാണെന്നും എല്ലാം വ്യക്തമാക്കി കൊടുത്തു.’ഞാനിതെങ്ങനെ വിശ്വസിക്കും ആന്‍റി.,
എനിക്കിതൊന്നും ഉള്‍കൊള്ളാന്‍ പറ്റില്ല.,

എല്ലാം കേട്ട നന്ദു പറഞ്ഞുഅവന് മുന്നെ അറിയുന്ന കാര്യങ്ങളാണെങ്കിലും ആദ്യമായി കേള്‍ക്കുന്ന പോലെ നിന്നവന്‍’നന്ദു ഇത് വിശ്വസിച്ചെ പറ്റൂ..,ഇതാണ് സത്യം., ഈ കാര്യങ്ങളെല്ലാം ദച്ചൂനും നിന്‍റെ അനിയന്‍ അഭിമന്യൂനും അറിയുന്നതാണ്
അവരെന്നെ നാട്ടിലുള്ളപ്പോള്‍ കാണാന്‍ വന്നിരുന്നു അന്ന് ഞാനിതെല്ലാം പറഞ്ഞതാണ്നന്ദു ഇത് വിശ്വസിച്ച് അപ്പൂന്‍റെ ചതിയില്‍ വീഴാതെ സ്വസ്ഥമായി ജീവിക്കണം. എന്‍റെ മകളും ഭര്‍ത്താവും കാരണം മോന്‍റെ കുടുംബം ഇല്ലാതാകുന്നത് കാണാന്‍ വയ്യ.,

എന്‍റെ ഭര്‍ത്താവ് കാരണം ഒരുപാട് കുടുംബത്തിന്‍റെ കണ്ണുനീര് കണ്ടയാളാണ് ഞാന്‍ ഇനി മോന്‍റെ കുടുംബത്തിന്‍റെ ശാപം കൂടെ താങ്ങാന്‍ വയ്യ., നന്ദു ഒന്ന് ഇരുത്തി ചിന്തിച്ച് ഒരു തീരുമാനം എടുക്കണം.ഞാന്‍ വിളിച്ചത് ഒരിക്കലും അപ്പു അറിയരുത് ഞാന്‍ ഫോണ്‍ വെക്കുന്നു എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാം., അവര് ഫോണ്‍ വെക്കാന്‍ നിന്നു’ആന്‍റി ഇങ്ങനെ പറഞ്ഞെന്ന് കരുതി എനിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റില്ല.,ഇതെന്‍റെ തെളിവ് എന്തെങ്കിലും ഉണ്ടെങ്കില്‍ അയച്ച് താ എന്നിട്ട് വിശ്വസിക്കാം., നന്ദു നിസാരമായി പറഞ്ഞു”ഇത്രയൊക്കെ പറഞ്ഞിട്ടും മോന് വിശ്വാസം ഇല്ലെങ്കില്‍ ഞാനെന്ത് പറയാന്‍.,നിന്‍റെ കുടുംബത്തെ രക്ഷിക്കേണ്ടത് നന്ദൂന്‍റെ കടമയാണ്

എന്‍റെ ഒരു സാമാധാനത്തിന് ഞാനെല്ലാം എന്‍റെ ജീവിന്‍ പണയം വെച്ചാണ് തുറന്ന് പറഞ്ഞത്
ഇനിയെല്ലാം നന്ദൂന്‍റെ കൈയ്യിലാണ്ഞാന്‍ ഫോണ്‍ വെക്കുന്നു.,അര്‍പ്പണയുടെ അമ്മ ഫോണ്‍ വെച്ചു നന്ദു ഫോണ്‍ മാറ്റി വെച്ച് ബെഡിലേക്ക് കിടന്നു ആ അമ്മയുടെ ഗതികേടാണ് അവന്‍ ഒാര്‍ത്തത്  വര്‍ഷങ്ങളായി ഭര്‍ത്താവ് കാരണം കണ്ണുനീര് കുടിക്കേണ്ടി വന്ന പാവം സ്ത്രീ സ്വന്തം കുടുംബം കാരണം മറ്റുള്ളവരെ ശാപത്തിന് ഇരയാകേണ്ട അവസ്ഥഅവര്‍ക്ക് ക്ഷമയും സമാധാനവും ഉണ്ടാകട്ടെ നന്ദു ഒന്ന് നിശ്വസിച്ചുനന്ദു ഒാരോന്ന് ചിന്തിച്ച് കിടന്നപ്പോയാണ് ആരോ വാതിലില്‍ മുട്ടിയത് നന്ദു എണീറ്റ് വാതില്‍ തുറന്നു

     *(തുടരും…)*