രചന – ശ്രീമിഴി
ശിവൻ മുറിയിൽ എത്തിയപ്പോ കണ്ടു കണ്ണാടിക്ക് മുന്നിൽ നിന്നും മുടി മുന്നോട്ടു ഇട്ടു മാടി ഒതുക്കുന്ന ചാരുവിനെ. താൻ കുളിച്ചോ ???? എന്നും ചോദിച്ചു ശിവൻ അടുത്ത് എത്തിയതും ചാരു മുടി പുറകോട്ടു ഇട്ടു ശിവനെ നോക്കി. ചാരുവിന്റെ മുടി തുമ്പിലെ വെള്ളം തുള്ളിയായി ശിവനിൽ പതിച്ചതും പെണ്ണിന്റെ മുടി ശിവനെ തഴുകി താഴെക്ക് വീണു. സോറി ഞാൻ……..ഞാൻ ശിവേട്ടൻ അടുത്തുള്ളത് കണ്ടില്ല എന്നും പറഞ്ഞു ചാരു വേഗം ടവൽ എടുത്തു ശിവന്റെ മുഖത്തെ വെള്ളത്തുള്ളികളെ ഒപ്പി. ശിവൻ ഇതു കാണെ പെണ്ണിനെ അരയിലൂടെ ചേർത്ത് പിടിച്ചു പെണ്ണിന്റെ ചുണ്ടുകളെ സ്വന്തമാക്കി അവയെ വേദനയില്ലാതെ നുണയുവാൻ തുടങ്ങി. ശിവന്റെ ചുംബനത്തിൽ പെണ്ണ് ഒന്ന് വിറച്ചു കൈയിൽ ഉള്ള ടവൽ നിലത്തു വീണു. രണ്ടു കൈ കൊണ്ടും ശിവന്റെ ഷർട്ട് പിടിച്ചു ചുരുട്ടി….. കണ്ണുകൾ കൂമ്പി അടഞ്ഞു. അവന്റെ ചുംബനത്തിൽ ലയിച്ചു ചാരു ശിവനോട് ചേർന്ന് നിന്നു.
ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പെണ്ണിനെ കാണെ ശിവൻ പെണ്ണിന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി. രണ്ട്പേരും ശ്വാസം അഞ്ഞ് വലിച്ചു. ശിവൻ ചാരുവിനെ നെഞ്ചോടു ചേർത്ത് പിടിച്ചു. ചാരു രണ്ടു കൈകൊണ്ടും ശിവനെ വട്ടം പിടിച്ചു അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു. കണ്ണുകൾ അനുവാദം ഇല്ലാതെ നിറഞ്ഞു ഒഴുകി. ശിവന്റെ ഷർട്ടിൽ നനവ് വന്നതും . ശിവൻ രണ്ടു കൈ കൊണ്ടും പെണ്ണിനെ പിടിച്ചു നേരെ നിർത്തി കണ്ണുകൾ തുടച്ചു. താൻ എന്തിനാ ഇപ്പൊ കരഞ്ഞേ ???? ഞാൻ…. അത് ഇന്ന് നടന്ന കാര്യങ്ങൾ ഓർത്തപ്പോ എന്നും പറഞ്ഞു ചാരു ശിവനോട് ചേർന്നു നിന്നു കരഞ്ഞു. തനിപ്പോ എന്റെയാണ് ഈ ശിവന്റെ താൻ അത് മാത്രം ഓർത്തമതി എന്നും പറഞ്ഞു പെണ്ണിനെ പിടിച്ചു കവിളിൽ മുത്തി നിറഞ്ഞു വന്ന കണ്ണുകൾ ചുണ്ടുകളാൽ തുടച്ചു. ചാരുവിന്റെ കവിളുകൾ നാണം കൊണ്ട് ചുവന്നു അതുകണേ ശിവൻ പെണ്ണിന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു. ചാരു ശിവനിൽ നിന്നും തിരിഞ്ഞു നിന്നു കണ്ണുകൾ ഇറുകെ അടച്ചു.
ശിവൻ ചാരുവിനെ കണ്ണാടിക്ക് മുന്നിൽ കൊണ്ട് ചെന്നു നിർത്തി ഒരു നുള്ള് സിന്ധുരം എടുത്തു സിന്ധുരരേഖ ചുവപ്പിച്ചു. ചാരു കണ്ണ് തുറന്നു ബാക്കിൽ നിന്നു തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവനെ കാണെ മുഖം ഒന്ന് കൂടി തിളങ്ങി. അത് കാണെ ശിവൻ സിന്ധുരം എടുത്തു ഒരു കുഞ്ഞു പൊട്ടു കൂടി വച്ച് കൊടുത്ത് ചാരുവിനെ നേരെ നിർത്തി. എന്റെ പെണ്ണ് ഇപ്പൊ സുന്ദരിയായി എന്നും പറഞ്ഞു ചേർത്ത് പിടിച്ചു. ചേച്ചി ഇത് വരെ ഫ്രഷ് ആയില്ലേ താഴെക്ക് വായോ. താഴെ നിന്നുള്ള മീനുവിന്റെ വിളി കേൾക്കേ രണ്ടു പേരും പരസ്പരം അകന്ന് മാറി. ചാരു ശിവനെ നോക്കാതെ മുടി കിളിർ പിന്ന് എടുത്തു കെട്ടി കാട്ടിലിനു മുകളിൽ വച്ച ഷാൾ എടുത്തു വേഗം ഇട്ടു വാതിലിന്റെ അടുത്തേക്കു നടന്നു. പെണ്ണിന്റെ കളി കാണെ ശിവൻ ചിരിയോടെ നോക്കി നിന്നു. വാതിലിനു പുറത്തു എത്തിയതും ചാരു സ്വിച്ച് ഇട്ടപോലെ നിന്നു പിന്നെ ശിവനെ നോക്കി. ശിവൻ എന്താ എന്ന് പിരികം പൊക്കി കൊണ്ട് ചോദിച്ചു. അത് ശിവേട്ട എന്നെ ഒന്ന് ഗോവണി ഇറക്കുമോ ..???? അത് കേൾക്കേ ശിവൻ ഒന്ന് ചിരിച്ചു. ശിവന്റെ ചിരി കണ്ടപ്പോ ചാരു ശിവനെ കൂർപ്പിച്ചു നോക്കി.
ഇങ്ങനെ നോക്കണ്ട ഞാൻ ഇറക്കം അതിനു മുൻപേ ദേ ഇവിടെ ഒരു ഉമ്മ എന്നും പറഞ്ഞു ശിവൻ കവിളിൽ തൊട്ടു. അത് വേണോ ?? വേണം വേണം എന്നാ മാത്രെ ഞാൻ ഗോവണി ഇറക്കു എന്നും പറഞ്ഞു ശിവൻ കൈ കെട്ടി നിന്നു. തരാം… എങ്കിൽ താ ??.. ശിവേട്ടൻ വാ എന്നെ ഗോവണി ഇറക്കിയ പാടെ തരും…. ഉറപ്പാണോ എന്നും പറഞ്ഞു ശിവൻ ചാരുവിന്റെ അടുത്തേക്കു നടന്നു. ഉറപ്പ്. എങ്കിൽ വാ ഞാൻ എടുകാം. അയ്യേ അതൊന്നും വേണ്ട എന്റെ കൈ പിടിച്ചാൽ മതി. ശിവൻ ചാരുവിന്റെ കൈ പിടിച്ചു ഗോവണി ഇറങ്ങി ഗോവണി പകുതിആയതും ശിവൻ ചാരുവിനോട് ചേർന്ന് നിന്നു ഇത്രേം ആയില്ലേ ഇനി താ എന്നും പറഞ്ഞു ശിവൻ കൈ കെട്ടി ചാരുവിനെ നോക്കി നിന്നു. കണ്ണടക്ക് എന്നും പറഞ്ഞു ചാരു ചുറ്റും നോക്കി ശിവനോട് മുഖം അടുപ്പിച്ചതും. മനു ഗോവണിയുടെ അടുത്തേക്കു വന്നതും ഒരുമിച്ചു ആയിരുന്നു. മനുവിനെ കണ്ടതും ചാരു ഒന്ന് ഇളിച്ചു കാണിച്ചു ശിവന്റെ കൈ പിടിച്ചു. എന്താ ഏട്ടാ ഇവിടെ തന്നെ നില്കുന്നെ രണ്ടുപേരും 🙄🙄. നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞെ എന്നും പറഞ്ഞു ശിവൻ മനുവിനെ നോക്കി പല്ല് കടിച്ചു..
എനിക്ക് ഒന്ന് മുകളിലേക്കു പോണം രണ്ടാളും ഒന്ന് മാറിയെ. മനു ഗോവണിയുടെ അടുത്ത് നില്കുന്നത് കണ്ടതും ലതയും മീനുവും അങ്ങോട്ടു ചെന്നു. എന്താ ഇവിടെ ???… ഒന്നും ഇല്ല അമ്മേ ചാരുവിനു താഴെക്ക് ഇറങ്ങാൻ ഒരു പേടി. ആണോ മോളെ വാ ഞാൻ കൈ പിടിക്കം എന്നും പറഞ്ഞു ലത സ്നേഹത്തോടെ ചാരുവിനു നേരെ കൈ നീട്ടി. ചാരു വേഗം ലതയുടെ കൈ പിടിച്ചു താഴെ ഇറങ്ങി ശിവനെ നോക്കി ഒന്ന് ആക്കി ചിരിച്ചു. ശിവൻ ചാരുവിനെ നോക്കി കണ്ണുരുട്ടി. ദേ ശിവ വേഗം പോയി കുളിച്ചു വാ എന്നും പറഞ്ഞു ലത ചാരുവിനെ കുട്ടി നടന്നു കൂടെ മീനുവും പിന്നെ തിരിഞ്ഞു നിന്നു മനുവിനെ നോക്കി വേഗം വന്നേക്കണം അവിടെ ഫോണും കുത്തി ഇരിക്കണ്ട. ഇത് കേൾക്കേ മീനു മനുവിനെ കളിയാക്കി ചിരിച്ചു. മീനു വേഗം പോയി ചാരുവിന്റെ കൈ പിടിച്ചു അടുക്കളയിലേക്ക് നടന്നു. ഇത് കാണെ ശിവനും മനുവും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് മുകളിലേക്കു കയറി പോയി. .
ഏടത്തി ശിവാനോ മോളോ വിളിച്ചോ ????? ഇല്ല ശരദേ വിളിക്കുമായിരും കുട്ടി അവിടെ എത്തിയതല്ലേ ഉള്ളു.. ശരിയാ… ആ ഭദ്രന്റെ കയ്യിൽ നിന്നും രക്ഷപെട്ടത് തന്നെ ആശ്വാസം. ഇനി ശിവന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം കാണുമോ ഏടത്തി ?? ഒന്നും അറിയില്ല ഇനി അത് കൂടി ഉണ്ടെങ്കിൽ എന്റെ കുട്ടി എന്നും പറഞ്ഞു ജാനകി കരഞ്ഞു. കരയാതെ ഏടത്തി ശിവൻ നല്ല മോനാ അവന്റെ അടുത്ത് നമ്മുടെ മോള് സുരക്ഷിതയായിരിക്കും. അത് കേൾക്കേ ജാനകി സാരി തലപ്പൽ കണ്ണ് തുടച്ചു. ഏടത്തി ചാരു ഫോൺ എടുത്തില്ലേ നമുക്ക് ഒന്ന് വിളിച്ചു നോക്കിയാലോ മോളെ….. ഇപ്പൊ വേണ്ട നാളെ വിളികാ നമുക്ക്…. എന്നാ വാ നമുക്ക് കഴിക്കാൻ….. ശരിയാ വല്ലതും കഴിച്ചു കിടക്കാൻ നോകാം എത്ര ദിവസം ആയി ഒന്ന് ഉറങ്ങിട്ടു എന്നും പറഞ്ഞു ജാനകി എഴുന്നേറ്റു.. . ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്യ്കുക ആയിരുന്നു ലതയും ചാരുവും.. മീനു ഓടി വന്ന് ചാരുവിനെ പിടിച്ചു.. ചേച്ചി മതി പാത്രം കഴുകിയെ ബാക്കി ആന്റി കഴുകി വച്ചോളും. ശരിയാ മോളെ മോള് പോയിക്കോ ശിവൻ മോളെ നോക്കി നിൽക്കുന്നുണ്ടാവും. അത് കേൾക്കേ ചാരു നാണത്തോടെ മുഖം താഴ്ത്തി. ഓഓഓ ചേച്ചിക്ക് നാണം വന്നു. അല്ല ആന്റി സെറ്റ് സാരി വേണ്ടേ ആദ്യരാത്രിക്ക് ???. ഒന്ന് പോ പെണ്ണെ എന്നും ചാരു മീനുവിന്റെ കവിള് പിടിച്ചു വലിച്ചു.
അതൊക്കെ പണ്ടല്ലേ മീനുട്ടി സെറ്റ് സാരിയും മുല്ലപ്പുവും ഒക്കെ ഇപ്പൊ അതൊന്നും ഇല്ല അല്ലെ മോളെ എന്നും പറഞ്ഞു ലത ചാരുവിനെ നോക്കി. പിന്നെ ചാരു മോളെ ദാ ഈ പാല് എടുത്തോ പോകുമ്പോ. ലത ഒരു ക്ലാസ്സ് പാല് എടുത്തു ചാരുവിനു കൊടുത്തു. മോളെ മീനു നീ ചാരുവിനെ മുകളിൽ ഒന്ന് ആക്കിയിട്ടു വാ. മീനു ചാരുവും കൂടി മുകളിലേക്കു കയറി. മുകളിൽ എത്തിയതും മീനു പാല് ചാരുവിന്റെ കയ്യിൽ കൊടുത്തു. ദാ ഞാൻ ഇത്ര വരെ ഉള്ളു എന്നും പറഞ്ഞു മീനു തിരിഞ്ഞു നടന്നു. ഇത് വരെ ഇല്ലാത്ത ഒരു വെപ്രാളം ചാരുവിനെ വന്ന് മുടി. മെല്ലെ റൂമിലേക്ക് നോക്കിയപ്പോ കണ്ടു മേശയുടെ അടുത്തുള്ള കസേരയിൽകണ്ണടച്ച് ചാരി കിടക്കുന്നവനെ. ചാരു മെല്ലെ റൂമിലേക്ക് ചെന്ന് ശിവന്റെ അടുത്തേക്കു നടന്നു പാല് മേശയിൽ വച്ചു. അപ്പൊ കണ്ടു ഒരു കടലാസ്സിൽ തന്റെ ചിത്രം ഭംഗിയായി വരച്ചു വച്ചിരിക്കുന്നു. ചാരു ശബ്ദം ഉണ്ടാതെ ചിത്രം കയ്യിൽ എടുത്തു ശരിക്കും തന്റെ ഫോട്ടോ എടുത്തു വച്ചത് പോലെ. ചാരു മെല്ലെ ചിത്രത്തിലൂടെ തഴുകി.
പിന്നെ ശിവന്റെ കവിളിൽ ചുണ്ട് ചേർത്തു. ഒന്നുടെ വരച്ചു തരാം അപ്പൊ ഇത് പോലെ മറ്റെ കവിളിലും കിട്ടുമോ???? ശിവൻ കുസൃതി ചിരിയോടെ ചാരുവിനെ നോക്കി. ശിവൻ പറഞ്ഞത് കേൾക്കേ ചാരു ചമ്മലോടെ ശിവനെ നോക്കി. താൻ വാ എന്നും പറഞ്ഞു ശിവൻ ചാരുവിനെ മടിയിൽ പിടിച്ചു ഇരുത്തി അരയിലൂടെ കൈ ചേർത്ത് പിടിച്ചു. താൻ അമ്മയെ വിളിച്ചോ??. ഇല്ലെന്നു ചാരു തലനാക്കി. വിളിക്കണോ ?? അവര് കിടന്നു കാണും ശിവേട്ട നാളെ വിളിക്കാം ഒരുപാട് നാളായി പാവം ഉറങ്ങിട്ടു ഇന്ന് എങ്കിലും നല്ല പോലെ ഉറങ്ങട്ടെ പാവം. അപ്പൊ എന്റെ ചാരുവിനു ഉറങ്ങണ്ടേ. വേണം എന്നും വേണ്ട എന്നും ചാരു തല അനക്കി. തനിക്കു ഉറക്കം വരുന്നേൽ നമുക്ക് കിടക്കം വരുന്നില്ലേ താൻ വാ നമുക്ക് ഒരിടം വരെ പോകാം എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി…… തുടരും 🥰

by