17/04/2026

നിയോഗം : ഭാഗം 17

രചന – അഹം

” അതേയ്….. ആ സാരി കൂടി ഒന്ന് മാറ്റിക്കോ….. അത് ഉടുത്ത് വെറുതെ എന്റെ കണ്ട്രോൾ കളയല്ലേ നീ…… ഒരിക്കലെന്റെ കെട്ടു പൊട്ടിച്ചതാ നീ……”‘

അവന്റെ സംസാരം കേട്ട് സ്വയം ഒന്ന് നോക്കിയ അവളൊന്ന് ഞെട്ടി…..

അഴിഞ്ഞുലഞ്ഞ സാരിയിലൂടെ നഗ്നമായ വയറും മാറിന്റ ഒരു ഭാഗവും എടുത്ത് കാണുന്നുണ്ട്……

“ശേ…………””

തലയിൽ കൈ വെച്ച് പോയി സച്ചു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഫ്രഷ് ആയി കിച്ചണിൽ കയറിയപ്പോഴാ അറിയുന്നേ കോഫീ പൌഡർ അല്ലാതെ വേറെ ഒന്നും ഇല്ല അവിടെ എന്ന്….

രാത്രിയിലേക്ക് എന്തേലും ഉണ്ടാക്കണമെങ്കിൽ സാധനം എല്ലാം വാങ്ങിക്കണം…. മനുവിനോട് വാങ്ങാൻ പറയാം…..

വേഗം കോഫീ ഉണ്ടാക്കി രണ്ടു മഗിലേക്ക് പകർന്ന് ഹാളിലേക്ക് നടന്നു അവൾ ….

അവിടെ ഒരാൾ ടീവിയിൽ പെറ്റ് കിടക്കുന്നുണ്ട്….കോളേജിൽ നിന്ന് വന്നിട്ട് ഡ്രസ്സ്‌ പോലും മാറിയിട്ടില്ല…..

വൃത്തികെട്ടവൻ…..

സച്ചു ചുണ്ടോന്ന് ചുളുക്കി…..

മനുവിന്റെ കോഫി അവന്റെ കൈയിൽ കൊടുത്ത് സച്ചു സോഫയിൽ അവന്റെ അടുത്തിരുന്നു…..

ആൾ ടീവിയിൽ തന്നെ മുഴുകി ഇരിക്കുവാ….

ഇതിനുമാത്രം എന്ത് കുന്തമാണാവോ അതിൽ….

അവനെ നോക്കി പറഞ്ഞുകൊണ്ട് അവൾ ടീവിയിലെക് നോക്കി….

ഓഹ് ഗോഡ്…..

ലിപ് ലോക്ക്…….

ഏതോ സായിപ്പും മദാമ്മയും ….. ഇത്തിരിപോന്ന ഡ്രെസ്സും…..

കണ്ണും ഇറുക്കി അടച്ച് സച്ചു കിച്ചണിലേക്ക് ഒരോട്ടം വെച്ചുകൊടുത്തു…..

അതുവരെ അതിൽ മുഴുകി ഇരുന്ന മനു അവളുടെ ഓട്ടം കണ്ട് പൊട്ടിച്ചിരിച്ചുപോയി….

“” ദൈവമേ…. ഇതിനെ ഇനി ഒന്ന് തൊട്ടേ എല്ലാം പഠിപ്പിക്കേണ്ടി വരുമോ ഞാൻ….. “”

കിച്ചണിൽ എത്തിയിട്ടുംകണ്ട കാഴ്ചയുടെ ചളിപ്പ് മാറിയില്ല സച്ചുവിന്…..

മൂവിസിലും സീരിസിലും ഇതുപോലെ കണ്ടിട്ടുണ്ട് പക്ഷെ മനു കൂടെ ഉള്ളപ്പോൾ അത്തരം കാഴ്ചകൾ വിറയൽ പടർത്തുന്നു….

ശേ…. എന്നാലും ഞാൻ ഉള്ളപ്പോൾ അതൊക്കെ കാണാമോ….. വൃത്തികെട്ടവൻ….

ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ ടീച്ചർ അല്ലെ…..

സച്ചു കണ്ണുകളടച്ചു തലക്കുടഞ്ഞു……

അൽപ സമയം കൂടി അവിടെ നിന്ന ശേഷം അവൾ ഹാളിലേക്ക് പോയി……. സാധനം വാങ്ങാൻ പറയാനുണ്ടേ അവനോട്….

ഹാളിലൊന്നും മനുവിനെ കാണാതായപ്പോൾ അവൾ റൂമിലേക്ക് പോയി…..

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്….

അവൾ ഒരു ചെയർ വലിച്ചിട്ട് ടേബിളിനടുത്തിരുന്നു…..

നാളത്തേക്ക് ഉള്ള ലെക്ചർ നോട്ട് പ്രിപേർ ചെയ്യാനുണ്ട്……. പുതിയ കുട്ടികൾ ആയതുകൊണ്ടുതന്നെ ഒരു ചെറിയ പേടി ഉണ്ട് ഉള്ളിൽ… മര്യാദയ്ക്ക് പ്രിപേർ ചെയ്തിലേൽ ഉള്ള കോൺഫിഡൻസ് കൂടി പോകും

ബാത്രൂം ഡോർ തുറന്ന് റൂമിലേക്ക് കടക്കുമ്പോഴാണ് അവിടെ ഉള്ള ചെയറിലിരുന്ന് എന്തൊക്കെയോ കുത്തികുറിക്കുന്ന സച്ചുവിനെ അവൻ കാണുന്നത്…..

ഒരു ടവൽ മാത്രമായിരുന്നു വേഷം…

ഒരു മൂളിപ്പാട്ടോടെ അവളെ കടന്ന് പോയി വാർഡ്രോബ് തുറന്ന് ഒരു ബോക്സിറും വി നെക്ക് ബനിയനും എടുത്തിട്ടവൻ…..

“” അതേയ്….. കിച്ചണിൽ ഒന്നുമില്ല ഫുഡ്‌ ഉണ്ടാക്കാൻ….. അത്യാവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തരാം…. അതൊന്ന് വാങ്ങിയിട്ട് വാ…… “‘

എഴുതുമ്പോഴും ഇടംകണ്ണാൽ അവനെ നോക്കുന്ന സച്ചുവിനെ മനു കാണുന്നുണ്ടായിരുന്നു…..

അത് കാണെ അവനിലും കുറുമ്പ് നിറഞ്ഞു….

സച്ചുവിന്റെ അരികിൽ പോയി തലമുടി ഒന്നാകെ കുടഞ്ഞവൻ……

അവന്റെ മുടിയിലെ വെള്ളത്തുള്ളികൾ അവളുടെ കഴുത്തിനെയും മുഖത്തെയും ഒന്നാകെ കുളിരണിയിച്ചു…..

പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടിയ സച്ചു കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു….

ബാലൻസ് കിട്ടാതെ അടുത്ത് നിൽക്കുന്ന മനുവിലേക്ക് ചെരിഞ്ഞു പോയി അവൾ ……

വീഴാതെ അവളെ ചേർത്തു നിർത്തി അവൻ…..

തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന തന്റെ പെണ്ണിനെ കാണെ അവന്റെ നെഞ്ചിടിപ്പും കൂടി വന്നു…..

ആഗ്രഹിക്കാതെ ജീവിതത്തിലേക്ക് കയറി വന്നവൾ….. ഒഴിവാക്കാനായി താൻ ശ്രമിച്ചവൾ….. ഇന്ന് തന്റെ ഹൃദയമിടിപ്പ് പോലും അവൾക്ക് വേണ്ടി മാത്രമായിരിക്കുന്നു….. വല്ലാത്തൊരടുപ്പം തോന്നുന്നു അവളോട്……

കണ്ണുകളിൽ പ്രണയം നിറഞ്ഞു……

കൈകൾ ഒന്നൂടെ വരിഞ്ഞു മുറുക്കി അവളെ……

കണ്ണുകൾ ആ കുഞ്ഞ് മുഖമാകെ സഞ്ചരിച്ചു…..

കഴുത്തിലും മുഖത്തിലും പറ്റിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ അവനെ മാടി വിളിക്കുന്ന പോലെ തോന്നി…..

ആ കണ്ണുകളിലെ പിടപ്പും താളം തെറ്റിയ നെഞ്ചിടിപ്പും തനിക് വേണ്ടി ഉള്ളതാണെന്നവന് തോന്നി…..

അവളുടെ വിറയാർന്ന പവിഴ ചുണ്ടുകളിൽ തന്റെ അധരം ചേർത്തുവെക്കാൻ അവന് കൊതി തോന്നി…..

കൈകൾ ഇടുപ്പിൽ മുറുകി…..

മനുവിന്റെ മുഖം അവളിലേക്ക് താഴ്ന്ന് വന്നു….

അതുകണ്ട സച്ചുവിന്റെ കണ്ണുകളും കൂമ്പി അടഞ്ഞു……

പക്ഷെ അവന്റെ അധരം അവളുടെ കീഴ്ച്ചുണ്ടിനെ പൊതിഞ്ഞ നിമിഷം സച്ചു ഊക്കോട് അവനെ തള്ളി മാറ്റി…..

പൊട്ടികരച്ചിലോടെ ഇരു കൈകൾ കൊണ്ടും മുഖം പൊതി നിലത്തേക്ക് ഇരുന്നു അവൾ……..

പെട്ടെന്നുള്ള സച്ചുവിന്റെ പ്രതികരണത്തിൽ മനുവും പകച്ചു പോയി…..

തന്റെ സാമിപ്യത്തിൽ കൂമ്പിയ മിഴികളിൽ നിന്ന് ഞൊടിയിടയിൽ മാറി വന്ന ഭാവം അവനിലും വേദന നിറച്ചു…..

അവളുടെ ഓരോ തേങ്ങലും അവനെയും പൊള്ളിച്ചുകൊണ്ടിരുന്നു …..

അവനോടി ചെന്ന് സച്ചുവിനെ തന്റെ നെഞ്ചോടടക്കി പിടിച്ചു…..

അവളുടെ തേങ്ങൽ അവസാനിക്കും വരെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു……

ഒരു വിധം ഒക്കെ ആയതും സച്ചു അവനിൽനിന്ന് പിടഞ്ഞുമാറി…..

“” എന്താടാ….. എന്താ പറ്റിയെ നിനക്ക്….. ഞാൻ കിസ്സ് ചെയ്തതാണോ പ്രശ്നം…. “”

അവനിൽ നിന്ന് അകന്ന് മാറിയ സച്ചുവിനെ നോക്കി ചോദിച്ചു……

സച്ചു മനുവിന്റെ ഇരു കൈകളും ചേർത്തു പിടിച്ച് അതിലേക്ക് അവളുടെ നെറ്റി മുട്ടിച്ചു….
അവളുടെ കണ്ണുനീരാൽ അവന്റെ കൈകൾ നനയുന്നുണ്ടായിരുന്നു…..

“” എനിക്ക് പറ്റുന്നില്ല മനു….. ഒന്നിനും സാധിക്കുന്നില്ല….. നിന്നെ ആഗ്രഹിക്കുഎന്നതിനേക്കാൾ കൂടുതൽ നിന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നു എന്റെ ശരീരം…… നീ എന്നിലേക്ക് വരുമ്പോൾ എനിക്ക് അതെ പോലെ പ്രതികരിക്കാൻ സാധിക്കുന്നില്ല…. നിന്റെ സ്പർശനങ്ങളോ സ്നേഹലാളനങ്ങളോ ആസ്വദിക്കാൻ അംഗീകരിക്കാൻ പറ്റുന്നില്ല…. എന്നേക്കാൾ ഇളയവനല്ലേ എന്നൊരു തോന്നൽ എല്ലാത്തിൽ നിന്നും എന്നെ പിന്നോട്ട് വലിക്കുന്നു….. “‘

അവളുടെ തുറന്ന് പറച്ചിൽ കേട്ട് മനു ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ തന്റെ കൈകൾ പിൻവലിച്ചു…..

സച്ചു ഞെട്ടലോടെ അവന്റെ ഭാവങ്ങളെ നോക്കി….. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് അവളുടെ…..

“” ഞാൻ പറഞ്ഞതല്ലേ സൗപർണിക… പ്രണയത്തിനു മാനദണ്ഡങ്ങൾ ഇല്ലെന്ന്….. സൗന്ദര്യം… പ്രായം… പണം ഒന്നും ഇതിന് അടിസ്ഥാനമല്ല മോളെ….. പരസ്പരം ഇഷ്ടപെടുന്ന ഹൃദയം മാത്രമാണ് അതിന് ആവശ്യം…… “‘

മനുവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു സച്ചുവിന് അവനെ അംഗീകരിക്കാൻ കഴിയാത്തതിന്റെ വേദന……

“” അറിയാം….. പക്ഷെ…. പക്ഷെ എനിക്ക് പറ്റുന്നില്ല….. അടുത്ത് വരുമ്പോൾ….. തൊടുമ്പോൾ…. ഒക്കെ….. എനിക്ക്…. എനിക്ക് അറിയില്ല… അതെങ്ങനെ പറഞ്ഞു തരണമെന്ന്……'”

സച്ചുവിന്റെ വാക്കുകൾ മനുവിന്റെ ഉള്ളിൽ വേദന ഉളവാക്കി…. തന്റെ ഇഷ്ടത്തെ…
പ്രണയത്തെ അംഗീകരിക്കാനാവാത്ത അവളോട് അമർഷം തോന്നി….

“” നീ മുഴുവൻ പറഞ്ഞു താ… ഞാൻ തൊടുമ്പോൾ എന്താ നിനക്ക് ഉണ്ടാകുന്നത്…. പറ…. അറപ്പോ…. അതോ വെറുപ്പോ…. പറ… നീ… പറ…..””

മനുവിന്റെ ശബ്ദം ഉയർന്നു…. അവന്റെ ഓരോ വാക്കുകളും ഓരോ മുഴക്കം പോലെ തോന്നി സച്ചുവിന്….

“” അല്ല…. അങ്ങനെ അല്ല…. എനിക്ക് ഇഷ്ടമാണ്…. പക്ഷെ… പക്ഷെ… അറിയില്ല… അടുത്ത് വരുമ്പോൾ പണ്ടത്തെ പോലെ ഒരിഷ്ടം വരുന്നില്ല… പകരം തെറ്റ് ചെയ്യുംപോലെ…. അങ്ങനെ ഒരു ഫീൽ….. പാപം അല്ലെ എന്നൊരു തോന്നൽ… അതാ അല്ലാതെ എനിക്ക്……..””

വാക്കുകൾ മുറിഞ്ഞു പോയി
അവൾക്ക് തന്റെ ഉള്ളിലുള്ളത് എങ്ങനെ അവനെ പറഞ്ഞു മനസ്സിലാക്കണം എന്ന് പോലും അറിയുന്നില്ല…. വാക്കുകൾ കിട്ടാതെ പതറി പോകുന്നു……

“” what the hell സൗപർണിക…… പാപമോ….. എന്ത് പാപം…… ഈ ബന്ധം പാപമാണെന്നോ…..ഞാൻ എന്താ നീന്റെ ബ്ലഡ്‌ റിലേഷൻ ആണൊ…. അവളുടെ ഒരു പാപവും…. തെറ്റും………. എന്താണ് തെറ്റ് സൗപർണിക…. ഞാൻ തൊടുന്നത് തെറ്റാണെന്നോ…. ഞാൻ നിന്റെ ഭർത്താവല്ലേ…. ഞാൻ കെട്ടിയ താലി അല്ലെ കഴുത്തിൽ…. എന്നിട്ടും തെറ്റാണെന്ന് പറയുമ്പോൾ ഈ ബന്ധമേ തെറ്റ് ആണെന്നല്ലേ അതിനർത്ഥം….. ഞാൻ അപ്പൊ ആരായി…. വെറും പെണ്ണുപിടിയൻ…. അല്ലെ….അങ്ങനെ അല്ലെ……. നിനക്ക് ഞാൻ അടുത്ത് വരുമ്പോൾ അത് പാപവും തെറ്റുമൊക്കെ ആയാണ് തോന്നുന്നതെങ്കിൽ പിന്നെ എന്ത് പവിത്രതയാണ് നീ കഴുത്തിൽ ചുറ്റി നടക്കുന്ന ലോഹത്തിനുള്ളത്….. നീ എന്താണ് ശെരിക്കും ആഗ്രഹിക്കുന്നത്…..ഈ ബന്ധം ഒഴിയണോ നിനക്ക് …. പറ …. അതാണോ നിനക്ക് വേണ്ടത്….. ശെരി… അതാണെങ്കിൽ അത് നടത്തി തരാം ഞാൻ………….”‘

മനു അവളുടെ ഇരു ഷോൾഡറും പിടിച്ചുലച്ചുകൊണ്ട് അലറി………

വാക്കുകളുടെ അർഥങ്ങൾ മാറുകയും കാര്യങ്ങളൊക്കെ കൈവിട്ട് പോകുകയുമാണെന്ന് ഒരു ഞെട്ടലോടെ സച്ചു തിരിച്ചറിഞ്ഞു……

“” അങ്ങനെ അല്ല മനു….. ഞാ…. ഞാനതല്ല പറഞ്ഞേ….. എനിക്ക് എല്ലാത്തിനും കുറച്ച് സമയം വേണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ…. എന്നിലും ചെറിയവനെ അക്‌സെപ്റ് ചെയ്യാൻ എന്റെ മനസ്സിന് അല്പം സമയം വേണം…. പ്ലീസ്‌….. എന്നെ ഒന്ന് മനസിലാക്ക്…… എനിക്ക് ഇഷ്ടമാണ് നിന്നെ…. നീ ഇല്ലാതെ… ഈ താലി ഇല്ലാതെ പറ്റില്ല എനിക്ക്….. എനിക്ക് വേണം രണ്ടും….””

മനു ഇല്ലാത്തൊരു ജീവിതം തനിക്ക് സാധ്യമല്ല….. തന്റെ പൊട്ട ചിന്തകൾ ഒന്ന് കൊണ്ടുമാത്രം തങ്ങളുടെ ബന്ധത്തിൽ ഉലച്ചിലുകൾ വന്നുകൊണ്ടിരിക്കുന്നത്…..

തന്റെ കൈകളിൽ പിടിച്ചു കരയുന്ന സച്ചുവിനോട് ആ നിമിഷം മനുവിന് തോന്നിയ വികാരം ദേഷ്യം മാത്രം ആണ്….

താൻ എങ്ങനെ ഉള്ളവനായാലും അവനെ അതുപോലെ അക്‌സെപ്റ് ചെയ്ത് സ്നേഹിക്കുന്ന സച്ചുവിനെ ആയിരുന്നു അവൻ ആഗ്രഹിച്ചത്…. പക്ഷെ പ്രണയത്തിനും അവൾ കുറെ മാനദണ്ഡങ്ങൾ നെയ്തപ്പോൾ തകർന്നത് അവന്റെ പ്രണയമാണ്…..

അവൾ തന്റെ ടീച്ചർ ആണെന്നറിഞ്ഞപ്പോഴും വയസ്സിൽ കൺഫ്യൂഷൻസ് വന്നപ്പോഴൊന്നും അവന് അത് ഒരു വിഷയമേ ആയിരുന്നില്ല… അവൾ എന്റേതാണ്….. എങ്ങനെ ആയാലും…. ആരായാലും… അതായിരുന്നു ഉള്ളം മന്ത്രിച്ചത്…. പക്ഷെ അവൾക്ക് അങ്ങനെ അല്ലായിരുന്നു…..

മനുവിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി അടർന്നു താഴേക്ക് പതിച്ചു…..

അവിടെ നിന്നാൽ വേദന കൂടുകയേ ഉള്ളൂ എന്ന് തോന്നിയ മനു അവളുടെ കൈകൾ അടർത്തി മാറ്റി…. പിന്നെയും അവനെ ചുറ്റി പിടിച്ച സച്ചുവിനെ ഊക്കൂടെ ബെഡിലേക്ക് തള്ളിമാറ്റി ഡോർ വലിച്ചടച്ചു പുറത്തേക്ക് പോയി…..

അവന്റെ ആ പോക്കിൽ പകച്ചുകൊണ്ട് അടഞ്ഞ ഡോറിലേക്ക് തന്നെ മിഴിനട്ടു സൗപർണിക….

ഒരു നിമിഷത്തിന് ശേഷം വല്യൊരു ശബ്ദത്തോടുകൂടി ആ ഡോർ അവളുടെ മുൻപിൽ വീണ്ടും തുറന്ന് വന്നു…..

മുൻപിൽ കണ്ണീരിൽ കുതിർന്ന മുഖത്തോട് കൂടി നിൽക്കുന്ന മനുവും….

അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ട് എങ്കിലും അതിൽ തീക്ഷണതയാണ്…….

കവിളുകൾ വിറക്കുന്നുണ്ടെങ്കിലും മുഖം ശാന്തമാണ്…. കനത്ത ശാന്തത….. വല്ലാത്തൊരുറപ്പുണ്ടായിരുന്നു ആ നോട്ടത്തിനും ഭാവത്തിനും…..

“” സൗപർണികാ……. “”

ആ മുഴക്കത്തിൽ സച്ചുവൊന്ന് ഞെട്ടി….
ബെഡിൽ നിന്നും ചാടിപിടഞ്ഞെഴുനേറ്റു….
മനു തന്നിൽ നിന്ന് അകലുമൊ എന്ന് അവൾ ഭയന്നു…..

“”എനിക്ക് എത്ര വയസ്സുണ്ടെന്ന് അറിയാമോ നിനക്ക്…..??””

ഇല്ലെന്ന് തലയാട്ടി അവൾ

“”26 yrs….. എന്ന് വെച്ചാൽ നിന്നെക്കാളും രണ്ട് വയസ്സ് കൂടുതൽ ഉണ്ട് എനിക്ക്….. എന്തിന് ഞാൻ ഇപ്പോൾ ഇത് വെളിപ്പെടുത്തി എന്ന് അറിയാമോ നിനക്ക്…..””

സച്ചു ഒന്ന് ഞെട്ടി……
അവന്റെ ഓരോ ചോദ്യങ്ങളും അവളിൽ ഭയം നിറച്ചു….. അറിയില്ലെന്ന് തലയാട്ടി…..

“” എനിക്ക് നിന്നെ ഇനി വേണ്ടാത്തതുകൊണ്ട്……. അതുകൊണ്ട് മാത്രമാ ഞാൻ ഇപ്പോൾ ഇത് തുറന്ന് പറയുന്നത്….. നിന്നോട് വൈകുന്നേരം നിന്റെ പ്രായം ചോദിക്കുംവരെ എനിക്കും അറിയില്ലായിരുന്നു നിന്റെ വയസ്സ്… പക്ഷെ എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു……നീ എന്റെ ടീച്ചർ ആണെന്നുള്ളതും എന്നേക്കാൾ മുതിർന്നതാണോ ഇളയതാണോ എന്നൊക്കെ ഉള്ള തോന്നാലുകളൊന്നും എന്നിലെ പ്രണയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല…. പക്ഷെ നീ…. അങ്ങനെ അല്ലായിരുന്നു……. രാവിലെ എന്നെ പ്രണയത്തോടെ നോക്കിയവൾ….. ഹൃദയത്തോട് ചേർത്ത് നിർത്തിയവൾ….. വൈകുന്നേരം ആയപ്പോഴേക്കും എന്നെ അകറ്റി നിർത്തുന്നു….എന്റെ സാമിപ്യം എന്റെ പ്രണയം എല്ലാം എപ്പോൾ നിനക്ക് ആരോചകമയോ അപ്പോൾ നീ എന്നിൽ നിന്നും അകന്നു…. എപ്പോൾ നീ പ്രണയത്തിനു മാനദണ്ഡങ്ങൾ നൽകി എന്നെ അകറ്റിയോ ആ നിമിഷം എന്റെ പ്രണയവും മരിച്ചു വീണു….. ഞാൻ എന്നിലെ കുറവുകളെ പോലും സ്നേഹിക്കുന്ന ഒരുവളെ ആണ് ആഗ്രഹിച്ചത്…. നിന്നിൽ നിന്നും പ്രതീക്ഷിച്ചതു അതായിരുന്നു…. പക്ഷെ നീ……. നീ…. അങ്ങനെ അല്ലെന്ന് മനസ്സിലായി….. എന്നെ വേണ്ടാത്തവളെ ഇനി എനിക്കും വേണ്ട……. “‘

കൈ ചൂണ്ടി പറഞ്ഞുകൊണ്ട് വാതിൽ വലിച്ചടച്ച് മനു പുറത്തേക്ക് ഇറങ്ങി പോയി…

കേട്ടാവാക്കുകളുടെ ആഘാതത്തിൽ ചലിക്കാനാവാതെ സച്ചുവും…….

തുടരും……
With love അഹം 💜