രചന : ഷംസിയ ഫൈസൽ
നന്ദു ദച്ചൂന്‍റെ വീടിന്‍റെ തുറന്ന ഗേറ്റിലൂടെ വണ്ടി മുറ്റത്തേക്ക് കയറ്റി നിര്‍ത്തി.അവിടെ പുറത്തെ സ്റ്റെപ്പില്‍ കരഞ്ഞോണ്ടിരിക്കുന്ന അമ്മയെ കണ്ട് നന്ദുവും ദച്ചുവും പരിഭ്രമത്തോടെ നോക്കി. വണ്ടിയുടെ ശബ്ദം കേട്ടതും അമ്മയുടേയും ദേവന്‍റെയും ദീപൂന്‍റെയും നോട്ടം അവര്‍ക്ക് നേരെയായി. ദച്ചൂനെ കണ്ടതും അമ്മ ചാടിയെണീറ്റു”അവിടെ ആയിരുന്നു അസത്തെ.,
മന്‍ഷ്യനെ പേടിപ്പിച്ച് കൊല്ലോ നീ..,വണ്ടിയില്‍ നിന്നിറങ്ങിയ ദച്ചൂനെ അമ്മ പാഞ്ഞ് വന്ന് അടിച്ചു
”അമ്മാ അടിക്കല്ലമ്മാ.,അയ്യോ അമ്മക്ക് ഭ്രാന്തായെ.,,എടാ കാലമാടന്‍മാരെ ഒന്ന് പിടിച്ച് മാറ്റ്.,,ദച്ചു കരഞ്ഞ് വിളിച്ച് ചേട്ടമ്മാരെ നോക്കി കാലിന് ഉളുക്കുള്ളതിനാല്‍ അവള്‍ക്ക് ഒാടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.’ഇൗ അടി നിനക്ക് അര്‍ഹതപ്പെട്ടതാ.,അമ്മേടെ കഴിഞ്ഞിട്ട് ബാക്കി ഞങ്ങള്‍ തരാം.,,ദീപു വിളിച്ച് പറഞ്ഞു.സ്ക്കൂട്ടറില്‍ ഇരിക്കുന്ന നന്ദു ഇതെല്ലാം കണ്ട് വായിം പൊളിച്ച് നിന്നു.അമ്മയുടേയും ദേവന്‍റെയും ദീപൂന്‍റെയും കണ്ണില്‍ നന്ദു പതിഞ്ഞിട്ടില്ലായിരുന്നു.”നിന്നെ ഞാനിന്ന് കൊല്ലും.,,എവിടെ പോയി കിടക്കായിരുന്നു.,പേടിച്ച് ചത്തില്ലെന്നെ ഒള്ളു.,,
അമ്മ തലങ്ങും വിലങ്ങും അടിച്ചു.”നോവുന്നമ്മാ.,
നന്ദേട്ടാ …,,ദച്ചു നന്ദൂനെ വിളിച്ചപ്പോയാണ് അവനും ബോധം വന്നത്. അവന്‍ വേഗം വണ്ടിയില്‍ നിന്നിറങ്ങി ദച്ചൂന്‍റെ മുന്നില്‍ കയറി നിന്നു.”ഹെ നീയെന്താ ഇവിടെ.,നീയാണോ ഇവളെയും കൊണ്ട് പോയത്.,ഒന്നിവിടെ വിളിച്ചറിയിക്കാനുള്ള ബോധം നിനക്കില്ലെ.,ഭര്‍ത്താവും ഭാര്യയും ഇറങ്ങിയേക്കാണ് മന്‍ഷ്യനെ പേടിപ്പിക്കാന്‍.,, ദച്ചൂന്‍റെ അമ്മയില്‍ നിന്ന് നന്ദൂനും കൈയ്യിനിട്ടൊന്ന് കിട്ടി.’സുമമ്മെ തല്ലാതെ എന്താ പ്രശ്നമെന്ന് പറ ?നന്ദു ദച്ചൂനെ പൊതിഞ്ഞ് പിടിച്ചു.”പ്രശ്നോ ?.,ഇവള് തന്നെ പ്രശ്നം.,
ഇവിടെന്ന് സാധനം വാങ്ങാനെന്നും പറഞ്ഞ് വണ്ടിയെടുത്ത് ഇറങ്ങിയിട്ട് രണ്ട് മൂന്ന് മണിക്കൂറായി.,പത്ത് മിനിറ്റ് പോലും വേണ്ട കടയില്‍ പോയി വരാന്‍.,കാത്ത് കാത്ത് നിന്ന് സഹികെട്ട് ഇവമ്മാരെ കുത്തി പൊക്കി ഇവളെ നോക്കാന്‍ പറഞ്ഞയച്ചുകടേന്ന് സാധനം വാങ്ങി എപ്പോയോ പോയിട്ടുണ്ടെന്ന്. പേടിക്കില്ലെ പിന്നെ.,
ഇത്രസമയം അച്ഛനെ അറിയാക്കാതെ നില്‍ക്കേനി.,പേടിച്ച് പേടിച്ച് ഇല്ലാതായി.,
നാട്ടാരെ ഒക്കെ വിളിച്ച് തിരഞ്ഞിറങ്ങാന്‍ നില്‍ക്കായിരുന്നു.,
മുമ്പ് ഇതേ പോലെയല്ലെ ഇവളെ തട്ടി കൊണ്ട് പോയി നീ കെട്ടിയത്.,അന്ന് ഞാനൊക്കെ മരിച്ചില്ലെന്നെ ഒള്ളു., അതാ പെട്ടന്ന് മനസ്സിലേക്ക് വന്നത്., അമ്മ കിതച്ച് കൊണ്ട് സ്റ്റെപ്പില്‍ പോയിരുന്നു.’ നീ നന്ദൂനെ കൊണ്ട് വരാന്‍ അവന്‍റെ വീട്ടില്‍ പോയതാണെങ്കില്‍ ഒന്ന് വിളിച്ച് പറയണ്ടെ ദക്ഷാ .,അല്ലെങ്കിലും ഒരു ഭാഗത്തേക്ക് പോകുമ്പോള്‍ ഫോണെടുക്കണമെന്ന് നിനക്കറിയില്ലെ., ദേവനും ചൂടായി”ഞാനതിന് നന്ദേട്ടനെ കൂട്ടാന്‍ പോയതൊന്നും അല്ല.,
എന്‍റെ കാല് നോക്ക്., ദച്ചു കെട്ടിയ കാല് നീട്ടി കാണിച്ച് കൊടുത്തു.അമ്മ എണീറ്റ് വന്ന് നോക്കി
‘അയ്യോ എന്‍റെ കുഞ്ഞിനിത് എന്ത് പറ്റി. അമ്മയാകെ പരിഭ്രമിച്ചു.’ഞാനിങ്ങോട്ട് വന്നപ്പോള്‍ റോഡില്‍ വീണ് കിടക്കുന്നു., ഒരു കാറ് ഇവളെ സ്ക്കൂട്ടര്‍ തട്ടിയിട്ട് നിര്‍ത്താതെ പോയി.കൃത്യ സമയത്ത് എന്തോ ഭാഗ്യത്തിന് ഞാനവിടെ എത്തി ഞാനവളെ എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയി.,
വലത് കാലിന് ഉളുക്കുണ്ട്.,കൈയ്യിന്‍റെ ഉള്ളനടി ചെറുതായി ഉരഞ്ഞിട്ടുണ്ട്.,വേറെ കുഴപ്പമൊന്നും ഇല്ല.,,അതാണ് ദച്ചു വരാന്‍ വൈകിയത്.,നന്ദു അമ്മ ഉള്ളതിനാല്‍ പൂര്‍ണ്ണമായി പറഞ്ഞില്ല
‘എന്‍റെ ദേവ്യേ… വണ്ടീന്ന് വീണോ ?ഈ പോത്താളോട് ഞാന്‍ പറഞ്ഞതാ കടയില്‍ പോകാന്‍.
സമാധാനം ആയല്ലൊ ന്‍റെ കൊച്ചിനെ തള്ളിയിട്ടപ്പൊ.,, അമ്മ ദേവനേയും ദീപുനെയും തുറിച്ച് നോക്കി. ”ഹെ അതിന് ഞങ്ങളാണോ അവളെ തള്ളിയിട്ടത്.,എന്തായാലും വേറെ ഒന്നും പറ്റിയില്ലല്ലൊ., ദീപു പറഞ്ഞു.’ഞാന്‍ പറഞ്ഞത് കേട്ട് നീയൊക്കെ കടയില്‍ പോയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കോ ?നന്ദു മോന്‍ അകത്തേക്ക് വാ.,രണ്ടും എങ്ങോട്ടാ മുറ്റത്ത് നിന്നോണം.,
അകത്ത് കയറിയാല്‍ മുട്ട് കാല് ഞാന്‍ തല്ലിയൊടിക്കും.,
നന്ദൂന്‍റെ പിറകെ അകത്ത് കയറാന്‍ നിന്ന ദേവനേയും ദീപൂനെയും നോക്കി അമ്മ ആക്രോശിച്ചു”പോട്ടെ അളിയാ.,,നന്ദു അവരെ നോക്കി കളിയാക്കി ചിരിച്ച് ദച്ചൂനെ പിടിച്ച് അകത്ത് കയറി .”നല്ല വേദനയുടോ ദച്ചൂ.,,അമ്മ വിഷമത്തോടെ ചോദിച്ചു.’നടക്കുമ്പോള്‍ വേദനയുണ്ട്.”കോളേജില്‍ പരീക്ഷ നടന്നോണ്ടിരിക്കുന്ന സമയത്ത് തന്നെ ഇങ്ങനൊരു കെണി.,മക്കള്‍ക്ക് കോളേജ് കഴിഞ്ഞ് നേരെ നന്ദൂന്‍റെ വീട്ടില്‍ പോയാല്‍ മതിയായിരുന്നു.,അമ്മക്കവളെ കടയില്‍ പറഞ്ഞയച്ചതോര്‍ത്ത് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു.’അമ്മാ അതിന് മാത്രം ഒന്നുല്ല.,
ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കെട്ടേണ്ട ആവിശ്യം പോലും ഇല്ലെന്നാ പറഞ്ഞെ.,
പിന്നെ പെട്ടന്ന് മാറിക്കോട്ടെന്ന് കരുതിയാ ഞാന്‍ വൈദ്യരെ അടുത്ത് കൊണ്ട് പോയി ഉഴിഞ്ഞ് കെട്ടിച്ചത്., ഹാ ദച്ചൂ.നീ വാങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ ഇരിക്കല്ലെ.ഞാന്‍ എടുത്തോണ്ട് വരാം.,,
നന്ദു മുറ്റത്തേക്കിറങ്ങിയപ്പോള്‍ ദേവനും ദീപുവും കിളി പോയ കണക്കെ സ്ക്കൂട്ടിയില്‍ ചാരി ഇരിക്കുന്നു
”അളിയമ്മാര് കരഞ്ഞ് മൂക്കൊലിച്ചിരിക്കാണോ ., മുറ്റത്ത് കിടക്കാന്‍ ഒരു പായയും തലയണയും ഞാന്‍ സെറ്റ് ചെയ്ത് തരട്ടോ നന്ദു അവരെയൊന്ന് ആക്കി
‘ശവത്തില്‍ കുത്തല്ലളിയാ., ദീപു ഒന്ന് നിശ്വസിച്ചു
‘എന്തായാലും ഇവിടെ ചൊറിയും കുത്തിയിരിക്കല്ലെ.,
അവിടെ ആ റോഡ് സൈഡിലുള്ള ആലിന്‍റെ ചുവട്ടില്‍ എന്‍റെ ബുള്ളറ്റിരിപ്പുണ്ട്.,അതൊന്ന് എടുത്ത് കൊണ്ട് വാ.,വന്നിട്ടെനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.,,
നന്ദു ബുള്ളറ്റിന്‍റെ കീ എടുത്ത് കൊടുത്തു.”എന്ത് കാര്യം ? ദേവന്‍ നെറ്റി ചുളിച്ചു.”അത് നേരത്തെ ഇവിടെത്തെ അമ്മയോട് ദച്ചൂന്‍റെ കാര്യം വളരെ ചുരുക്കിയാണ് പറഞ്ഞത്.,കുറെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്.,,അതിനെ കുറിച്ച് പറയാനാ.,ബുള്ളറ്റെടുത്ത് ആ വഴി പോകരുത്.,
പെട്ടന്ന് വരണം നന്ദു സ്ക്കൂട്ടറിലുള്ള സാധനങ്ങളുടെ കവറെടുത്ത് ഉള്ളിലേക്ക് പോയി.ദേവനും ദീപുനും സ്ക്കൂട്ടറെടുത്ത് ബുള്ളറ്റെടുക്കാന്‍ പോയി”എടാ ദീപു നിര്‍ത്തിക്കെ.ഇത് ഹരീടെ കാറല്ലെ.,,ഇതെന്താ ഇങ്ങനെ നിര്‍ത്തിയേക്കുന്നത്.,,ദേവന്‍ ദീപുന്‍റെ കൈയ്യില്‍ തട്ടി
”ആ തെണ്ടീടെ വണ്ടി എങ്ങനേലും കിടക്കട്ടെ., ദീപു അവിടെ നിര്‍ത്താതെ ആലിന്‍റെ അടുത്ത് നിര്ത്തി.”നീ ബുള്ളറ്റെടുത്ത് വീട്ടിലേക്ക് പോര്.,, ദേവനെ ഇറക്കി ദീപു വീട്ടിലേക്ക് തിരിച്ചു .ദേവന്‍ ബുള്ളറ്റെടുത്ത് ഹരീടെ കാറിന്‍റെ അടുത്തൊന്ന് ബ്രേക്കിട്ടു. അവനെന്തോ സംശയം തോന്നി ഇറങ്ങി നോക്കി ഒന്ന് സംശയിച്ച് ദേവന്‍ ഹരിയുടെ ഫോണിലേക്കടിച്ചു.”ഹലോ ഹരീ..,,’ഹലോ ദേവാ.
ഹരിക്ക് ദേവന്‍ എല്ലാം അറിഞ്ഞിട്ടുണ്ടോയെന്ന പേടിയുണ്ടായിരുന്നു.”നീ എവിടെ ‘ഞാന്‍ വീട്ടില്.,
കാലിന്‍റെ റെസ്റ്റിലല്ലെ.,ഹരി മറുപടി പറഞ്ഞു
”ഹാ പിന്നെ ഹരീ നിന്‍റെ കാറിവിടെ റോഡ് സൈഡില്‍ കിടക്കുന്നു.,”അ.. അതോ അതെന്‍റെ ഒരു കസിന്‍ കൊണ്ട് പോയതാ.,അവിടെ നിര്‍ത്തി എങ്ങോട്ടെങ്കിലും പോയതാകും
വരുമ്പോള്‍ എടുത്തോളും.ഹരി പതറാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.’എന്നാ ശെരി ഞാനത് ചോദിക്കാന്‍ വിളിച്ചതാ.,പിന്നെ വിളിക്കാം ദേവന്‍ ഫോണ്‍ കട്ടാക്കി നന്ദൂന്‍റെ ബുള്ളറ്റില്‍ കയറി വീട്ടിലേക്ക് പോയി .വീട്ടിലെത്തിയപ്പോള്‍ ദീപു പുറത്തൊരു കസേരയിട്ട് അതിലിരുന്ന് ഫോണില്‍ കളിക്കുന്നുണ്ട്.’നീയെന്താ ഇവിടെ ഇരിക്കുന്നത് ? ദേവന്‍ ബുള്ളറ്റില്‍ നിന്നിറങ്ങി ചോദിച്ചു.”നമ്മുടെ തള്ള ആയോണ്ട് പറയല്ല അകത്ത് കയറിയാല്‍ എന്തായാലും കാല് തല്ലി ഒടിക്കും.,
എനിക്ക് റിസ്കെടുക്കാന്‍ വയ്യ.,,അമ്മ വന്ന് വിളിക്കട്ടെ എന്നിട്ട് അകത്ത് കയറാം.,,
”അത് ശെരിയാ.,ഞാനും ഇവിടെ ഇരുന്നേക്കാം.,,ദേവന്‍ സിറ്റ് ഒൗട്ടില്‍ നിന്നൊരു കസേര എടുത്ത് പുറത്തേക്കിട്ടു.”ഹാ വന്നോ ?
ബുള്ളറ്റിന്‍റെ ശബ്ദം കേട്ട് നന്ദു ഇറങ്ങി വന്നു
”ദാ കീ..,ദേവന്‍ വണ്ടീടെ കീ എറിഞ്ഞ് കൊടുത്തു
രണ്ട് പേരും പുറത്തിരുന്ന് ചില്‍ ചെയ്യാണല്ലെ.,
എണീറ്റ് വാ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.,, നന്ദു പുറത്തിറങ്ങി കുറച്ച് മാറി നിന്നു.’എന്താ അളിയാ., ദേവനും ദീപുവും അങ്ങോട്ട് വന്നു”നിങ്ങളെന്നോട് സോറിയൊക്കെ പറഞ്ഞ് ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി എന്നോട് വന്ന് മിണ്ടിയത് കൊണ്ട് ഞാനും ഒന്ന് അഴഞ്ഞ് വന്നതാ.,
ഇന്ന് നിങ്ങളോട് പിണക്കമെല്ലാം മറന്ന് മിണ്ടാന്‍ നിന്നിതാ. നിങ്ങള് പറഞ്ഞ പോലെ തിരിച്ച് ലണ്ടനിലേക്ക് പോകുന്നതിന് മുന്നെ പണ്ടത്തെ പോലെ നമ്മള്‍ മൂന്ന് പേരും ഒരു ട്രിപ്പ് പോകാന്നൊക്കെ കരുതിയതാ.,,
നന്ദു പറഞ്ഞ് നിര്‍ത്തി.’എന്‍റെ നന്ദുട്ടാ നല്ല തീരുമാനം.,നിന്നെ തെറ്റ്ധരിച്ചതാന്ന് മനസ്സിലായ ഉടനെ ഞങ്ങള്‍ മാപ്പ് പറഞ്ഞില്ലെ.,അതോടെ നമുക്കിടയിലെ പ്രശ്നം തീര്‍ന്നു., എന്തായാലും ഒരു അടിപൊളി ട്രിപ്പ് പോകാം. മണാലി പോയാലോ ബുള്ളറ്റില്., ദീപു ആവേശത്തോടെ ചോദിച്ചു.’കാശ്മീരാണ് നല്ലത് ദീപു., ദേവന്‍ ദീപൂനെ തിരുത്തി.ഡേയ് ഡേയ് ട്രിപ്പൊക്കെ അവിടെ നില്‍ക്കട്ടെ.,ഞാന്‍ നിങ്ങള്‍ രണ്ടിന്‍റെയും വിവരക്കേട് തീര്‍ക്കാന്‍ വന്നതാ., നന്ദു പറഞ്ഞത് കേട്ട് ദേവനും ദീപുവും സംശയത്തോടെ നെറ്റി ചുളിച്ചു.”വിവരക്കേടോ ”അതെ.,
ഇന്നെയ് ദച്ചൂനെ കാറിടിച്ചിട്ടെന്ന് പറഞ്ഞില്ലെ അത് മനപൂര്‍വ്വം ഇടിച്ചിട്ടതാ
ആരാന്നറിയേണ്ടെ ?
നന്ദു ചോദിച്ച”ഹരിയാണോ ?ദേവന്‍ അവന്‍റെ മനസ്സില്‍ കിടന്ന സംശയം ചോദിച്ചു.’അപ്പൊ അറിയാം ഹരി പ്രശ്നക്കാരന്‍ ആണെന്ന്.,എന്‍റെ ദച്ചൂനെ എത്ര വട്ടം അവന്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ശല്യം ചെയ്തിട്ടുണ്ടെന്നൊ ?അവളെ ഫോണ്‍ വിളിച്ച് വരെ ഭീഷണിപ്പെടുത്താറുണ്ടവന്‍.എന്നിട്ട് പെങ്ങളെ ശത്രുവിന്‍റെ തോളില്‍ കൈയ്യിട്ട് നടക്കാണ് രണ്ടും.,നിങ്ങള് ജിമ്മില്‍ പോയി മസില് പെരുപ്പിക്കുന്നതിന് പകരം ആ ബുദ്ധിയൊന്ന് പെരുപ്പിക്കാമോ ?നന്ദു ദേഷ്യത്തോടെ ചോദിച്ചതും ദേവനും ദീപുവും പരസ്പരം നോക്കി. എന്നിട്ട് ഷര്‍ട്ടിന്‍റെ കൈ കയറ്റി വെച്ച് വലിഞ്ഞ് മുറുകിയ മുഖത്തോടെ ഗേറ്റിനടുത്തേക്ക് നടന്നു
*(തുടരും…)*

by