16/04/2026

അവകാശി : ഭാഗം 23

രചന – ആയിഷ അക്ബർ

ആരുവിന്റെ കണ്ണുകൾ അവരുടെ കയ്യിലെ പൂച്ചകുട്ടിയിൽ മാത്രം ഒതുങ്ങി….

വേണോ….

അവളോടത് ചോദിച്ചതും അവൾ അവരിലേക്ക് മിഴികൾ നീക്കി….

വെളുത്ത നിറത്തിൽ സാറിയുടുത്ത അവരുടെ മുഖത്തിന് വല്ലാത്തൊരു ഭംഗിയവൾക്ക് തോന്നി….

അവളവരെ നോക്കിയതും അവൾക്ക് മുമ്പിലായി അവർ കുനിഞ്ഞു….

ആരു പൂച്ചയുടെ രോമങ്ങളിലൂടെ പതിയേ വിരലോടിച്ചു….

അവളുടേ ചൊടിയിൽ വിരിഞ്ഞ നിഷ്കളങ്കമായ ചിരി നോക്കി നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുൻപുള്ള ആ പ്രസവ വാർഡായിരുന്നു മനസ്സിൽ…

ഒരു രണ്ടര കിലോയോളം തൂക്കമുള്ള മിനുസമുള്ള കുഞ്ഞ് ശരീരം തന്റെ മാറോടു ചേർത്ത് പിടിച്ചതായിരുന്നു ഓർമകളിൽ നിറഞ്ഞു നിന്നത്…..

ഉള്ളിൽ നിന്നെവിടെയോ ഒരു ഗദ് ഗദം തൊണ്ടക്കുഴിയിൽ ഇരിപ്പുറപ്പിച്ചു..

അമ്മേയെന്ന് വിളിച്ചവൾ തന്നിലേക്കോടി വരാൻ മനസ്സ് അതിയായി ആഗ്രഹിച്ചു….

അരികിൽ നിൽക്കുമ്പോഴും അവൾ തന്നെ തിരിച്ചറിയാത്തതിൽ ഖേദിച്ചിട്ട് കാര്യമില്ലല്ലോ….

തനവളിൽ നിന്ന് ശരീരം കൊണ്ട് അകന്ന് നിൽക്കുമ്പോൾ അവൾ തന്നിൽ നിന്ന് മനസ്സ് കൊണ്ടും ശരീരം കൊണ്ടും വിദൂരത്തായി….

ഇത്രയും വർഷങ്ങൾ ഓർത്തതെല്ലാം അവളെ കുറിച്ചായിരുന്നു…..

പാർവതി നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചു…..

അവർ തന്നെ സൂക്ഷിച്ചു നോക്കുകയാണെന്ന് തോന്നിയതും ആരു മുഖം അവളിലേക്ക് നീക്കി….

മോൾടെ പേരെന്താ….

പാർവതിയത് ചോദിക്കുമ്പോൾ വാക്കുകളിൽ ഇടർച്ചയുണ്ടായിരുന്നു….

അവളെയൊന്നു ചേർത്ത് പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടാൻ മനസ്സ് വെമ്പി……

ആരതി…..

അവൾ ചെറു ചിരിയാലവൾക്ക് മറുപടി നൽകി….

ഹാ…. നീയിവിടെ നില്കുകയായിരുന്നോ… ഞാൻ വീട് മുഴുവൻ നോക്കി….

അതും പറഞ്ഞങ്ങോട്ട് വന്നയാളെ ആരു നോക്കുമ്പോൾ അയാളുടെ കണ്ണുകളും അവളിൽ പതിഞ്ഞു…..

ഞാൻ…. ഞാൻ പോവാ….

അതും പറഞ് ആരു നടന്ന് തുടങ്ങുമ്പോൾ പെട്ടന്ന് പാർവതി അവളുടേ കയ്യിൽ പിടിച്ചു….

അവളെ കണ്ട് കണ്ണുകൾക്ക് കൊതി തീർന്നിരുന്നില്ല…..

കുറച്ച് കഴിഞ്ഞ് പോയാൽ പോരെ….

അവൾ വരുത്തി തീർത്ത ചിരിയാലത് പറയുമ്പോൾ ആരു എന്തെന്നറിയാതെ അവളെ നോക്കി….

ഒരു പരിചയവുമില്ലാത്ത ഇവരെന്തിനിങ്ങനെ പറയുന്നു എന്നൊരു ഭാവം അവളിൽ തോന്നിയത് കൊണ്ട് തന്നെ ജയൻ പെട്ടെന്ന് വന്ന് ആരുവിന്റെ കയ്കളിൽ പിടിച്ചിരുന്ന പാർവതിയുടെ കൈ വിടുവിച്ചു….

പാർവതി അവനെ നോക്കി….

അവള് പൊയ്ക്കോട്ടേ… വൈകിയാൽ വീട്ടിൽ അന്നെഷിക്കില്ലേ….
മോള് പൊക്കോ…..

ജയൻ ചിരിച്ചു കൊണ്ടതും പറഞ് അവളുടേ കവിളിൽ തൊട്ടു….

അവർക്കൊരു പുഞ്ചിരി തിരിച്ചു നൽകി ആരു അവിടെ നിന്നും നടന്നു….

പാർവതി അവളെ തന്നെ നോക്കി വിതുമ്പുകയായിരുന്നു….

ജയേട്ടാ…. എന്റെ മോള്….
കണ്ണുനീരിതിനിടയിലും അവൾ പുഞ്ചിരിച്ചു….

ജയൻ അവളെ ചേർത്ത് പിടിച്ചു……. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേ ദിവസവും ആ പൂച്ചക്കുട്ടിയുമായി പാർവതി അവളെ കാത്തെന്ന പോലിരുന്നിരുന്നു……

ആരു അവളെ കണ്ടതും തലേ ദിവസത്തെ പരിചയത്താൽ ചെറു പുഞ്ചിരി നൽകി അവളുടേ അരികിലേക്ക് ചെന്നു….

പൂച്ചക്കുട്ടിയുടെ ദേഹത്തു തലോടി……

പാർവതി പൂച്ചയെ ആരുവിന്റെ കൈകളിൽ കൊടുത്തു….

അവളുടേ മുഖത്ത് സന്തോഷമോ കൗതുകമോ ഒക്കെ നിറഞ്ഞു കണ്ടിരുന്നു……

പാർവതി ആ കുഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി….

വാ….

അവൾ നടക്കുന്നതിനു നോക്കി നിൽക്കുന്ന ആരുവിന്റെ മുഖത്ത് ഒരു തരം മൂഖത നിറഞ്ഞു….

നടക്കുമ്പോൾ മുടന്തുന്ന അവരുടെ കാലു നോക്കിയായിരുന്നത്…….

പാർവതി ഉമ്മറത്തെ തിണ്ണയിലിരുന്നു കൊണ്ട് ആരുവിനെ വിളിച്ചു….

അവൾ പാർവതിയിലേക്ക് നടന്നു….

അവൾ പാർവതി ഇരിക്കുന്നിടത്തായി ഇരുന്നു പൂച്ചയുമായി കളിച്ചു തുടങ്ങി….

പാർവതി അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..

അവളൊന്നു കൂടി ആരുവിനോട്‌ ചേർന്നിരുന്നു….

അവളുടേ സാമീപ്യം തന്നിലെ അമ്മയെ പൂർണമാക്കുന്നുവെന്ന് പാർവതിക്ക് തോന്നി….

ഞാൻ പോവാ ആന്റി….
അച്ഛൻ തിരക്കും….

പെട്ടെന്ന് അതും പറഞ്ഞോരൊറ്റ ഓട്ടമായിരുന്നവൾ….

അവൾ പോകുമ്പോഴൊക്കെ ഹൃദയത്തിനു വല്ലാത്ത ഭാരം…..

അവൾ പിറ്റേ ദിവസം വരുന്നത് വരെ ഒരുതരം കാത്തിരിപ്പിലാണ് മനസ്സ്…..

പാർവതിയുടെ മനസ്സ് അങ്ങേയറ്റം അസ്വസ്ഥമായിരുന്നു…..

ദിവസവും അതൊരു പതിവായി….

പൂച്ചയോടൊത് കളിക്കാൻ വരുന്നവൾ പതിയേ പതിയേ തന്നിലേക്കും അടുക്കുന്നത് പാർവതിയിൽ അങ്ങേയറ്റം സന്തോഷം നൽകിയിരുന്നു….

അൽപ നേരം മാത്രമേ അവളെയടുത്തു കിട്ടുകയുള്ളുവെങ്കിലും അത്രയും നേരം പാർവതി മറ്റൊരു ലോകത്തായിരിക്കും.

അങ്കിൾ എവിടെ പോയതായിരുന്നു ….

ഉമ്മറത്തെ തിണ്ണയിൽ അവളിരിക്കുമ്പോൾ പുറത്ത് നിന്നും കയറി വന്ന ജയനോടായിരുന്നു ആരുവത് ചോദിച്ചത്…..

കുറച് ബിസിനെസ് കാര്യങ്ങളുണ്ട് മോളേ… അതിന് വേണ്ടിയല്ലേ ഞങ്ങളിങ്ങോട്ട് വന്നത് തന്നെ….

ജയന്നത് പറഞ്ഞതും ആരുവോന്നു പുഞ്ചിരിച്ചു….

മോൾടെ വീട്ടിൽ ആരൊക്കെയുണ്ട്…

ജയൻ അത് ചോദിക്കുമ്പോൾ പാർവതിയും അവളുടെ വാക്കുകൾക്കായി കാതോർത്തു…..

അച്ഛനും ഞാനും…..

അപ്പൊ അമ്മയോ…

അവളത് പറഞ്ഞതും ജയൻ വീണ്ടും ചോദിച്ചു.

പാർവതി ദയനീയമായി ജയനെ നോക്കി….

ആ ചോദ്യം ആരുവിനൊരു ആലോചനക്കിടം കൊടുക്കുമെന്ന് അവർക്ക് തോന്നി….

അമ്മയെ ഓർത്തുള്ള അവളുടേ മുഖത്തെ കാർമേഘങ്ങൾ കാണുമ്പോൾ പാർവതി അവളെ ചേർത്ത് പിടിച്ചു ഞാനാണ് നിന്റെ അമ്മയെന്ന പറയുമോയെന്നും ജയൻ ഒരു നിമിഷം ഭയന്നു….

അച്ഛനുണ്ടല്ലോ…..

എന്നാൽ അയാളുടെ ചിന്തകളെ പാടേ തളർത്തി കൊണ്ട് അല്പം പോലും ആലോചനാക്കിടാം കൊടുക്കാതെയാണ് അവളത് പറഞ്ഞത്….

അത് പറയുമ്പോഴും അവളിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു…

അയാൾക്കത്ഭുതം തോന്നി….

എന്നാൽ പാർവതിക്കതിൽ പ്രത്യേകിച്ച് യാതൊരു അത്ഭുതവും തോന്നിയില്ല…

കാരണം അവളെ വളർത്തിയ ആ മനുഷ്യനെ കുറിച് വ്യക്തമായറിയുന്നത് കൊണ്ടായിരുന്നത്….

അച്ഛനെ ആരതിക്ക് നല്ല ഇഷ്ടമാണല്ലേ….

ജയൻ ചെറു ചിരിയാലത് ചോദിക്കുമ്പോൾ ആരതിയുടെ കണ്ണുകൾ തിളങ്ങി….

എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ പാർത്ഥനാ…
അച്ഛന് എല്ലാതിനേക്കാളും ഇഷ്ടം എന്നെയാ….

അവൾ അവനെ കുറിച് വാചാലയാകുമ്പോൾ അവനോടുള്ള സ്നേഹത്തിന്റെ ആഴി ആ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

വൈകിയാൽ അച്ഛൻ പേടിക്കും…. ഞാൻ പോവാ…

അതും പറഞ്ഞവളോടി മറയുമ്പോൾ കണ്ണുകളിൽ തളം കെട്ടിയ കണ്ണുനീരിന്നാൽ പാർവതിക്ക് കാഴ്ച അവ്യക്തമായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അച്ഛാ….. പാടം കഴിഞ്ഞുള്ള ഇറക്കത്തിൽ ഒരു വീടില്ലേ……
അവിടെ പുതിയ താമസക്കാരു വന്നിട്ടുണ്ട്…

ആരു ഗൗരവത്തോടെ അത് പറയുമ്പോൾ പാർത്ഥൻ അവളെ സംശയത്തോടെയൊന്നു നോക്കി….

സാധാരണ മാറ്റാരെയെങ്കിലും കുറിച്ചവൾ പറയണമെങ്കിൽ എന്തെങ്കിലും കാര്യമായി കാണും….
എന്നാൽ പുതിയതായി വന്നവരെ കുറിച്ചു അവൾക്കെന്താണ് ഇത്രയേറെ പറയാനുള്ളതെന്ന് അവനൊരു നിമിഷം ആലോചിച്ചു…..

അവിടെ ഒരു ആന്റിയുണ്ട്…

പാവമാ അച്ഛാ….
അവർക്കൊരു സുന്ദരി പ്പൂചയുമുണ്ട്….
ഞാൻ സ്കൂളിൽ നിന്ന് വരും വഴി അവിടെ കയറാറുണ്ട്…..

അവരുടെ ഭർത്താവിന് എന്തോ ബിസ്സിനെസിനാണത്രേ വന്നിരിക്കുന്നത്…

അവൾ അവരെ കുറിച് ഒത്തിരി വാചാലയാവുന്നത് പാർത്തനെ ഒന്നമ്പരപ്പിച്ചു…

അച്ഛൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ….

ചോറ് വേവാൻ അടുപ്പ് കത്താൻ വേണ്ടി വിറക് വെക്കുമ്പോളാണ് താനൊന്നും ശ്രദ്ധിക്കുന്നില്ലെന്ന പരിഭവം അവളിൽ നിന്നും വന്നത്…..

ഹാ…. അച്ഛൻ കേൾക്കുന്നുണ്ട്…
പറ പൂവീ….

പാർത്ഥനത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതേ മുഖം കനപ്പിച്ചിരുന്നു…

ഞാൻ പറയുന്നില്ല….

അവളുടേ മുഖത്ത് പരിഭവമായിരുന്നു….

മക്കളില്ലേ അവർക്ക് ….

അവളുടേ സംസാരം തന്നെ വിരസതയിലാക്കുന്നില്ലെന്ന് അവളെ ധരിപ്പിക്കാനായിരുന്നു അവനത് ചോദിച്ചത്….

ഇല്ലാന്ന് തോന്നുന്നു…
കണ്ടില്ല…..

അവൾ വീണ്ടും അവരുടെ വിഷയത്തിലേക്ക് കടന്നു വന്നു…..

ആ ആന്റിക്ക് കാലിന് സുഖമില്ല അച്ഛാ….. പാവം…

അവളുടേ കുഞ്ഞ് മുഖത്ത് തെളിഞ്ഞു കാണുന്ന അവളുടെയുള്ളിലെ ആ സഹതാപം സത്യത്തിൽ പാർത്തന് സന്തോഷം നൽകിയിരുന്നു….

സഹ ജീവികളോട് കരുണ യുള്ള മനസ്സെന്നത് ചെറിയ കാര്യമല്ലല്ലോ….

അയ്യോ പാവം….
അവനും അവളുടേ ആ സങ്കടത്തിൽ പങ്കു ചേർന്നു….

പിന്നേയ്…. അച്ഛാ…. ഇന്നാ അങ്കിൾ എന്നോടൊരു കാര്യം ചോദിച്ചു….

അവൾ അല്പം മടിയോടെയാണ് അത് പറഞ്ഞു തുടങ്ങിയത്….

മ്മ്…..?
അവൻ എന്തെന്ന ഭാവത്തിൽ പുരികമുയർത്തി….

എന്റെ അമ്മയെവിടെയെന്ന്….

അവളുടേ ആ ചോദ്യം അവന്റെ ഹൃദയത്തിലായിരുന്നു തറച്ചത്….

ആ ഒരു ചോദ്യത്തിന് എന്തുത്തരം പറയുമെന്നറിയാതേ നിന്ന അവളുടേ നിസ്സഹായത അവനെ ചുട്ടു പൊള്ളിച്ചു..

പിന്നീട് അവനവളോടൊന്നും ചോദിക്കാൻ കഴിയുമായിരുന്നില്ല….

അപ്പൊ ഞാൻ പറഞ്ഞു എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ പാർത്തനാണെന്ന്….

അവന്റെ മുഖത്തെ സങ്കടം അളന്നെടുക്കാൻ അവളുടേ കുഞ്ഞ് മനസ്സിന് കഴിഞ്ഞത് കൊണ്ട് തന്നെ അവൾ ചിരിച് കൊണ്ടതും പറഞ്ഞു അവനെ പിറകിൽ നിന്നും വാരിപ്പുണർന്നു….

അവന് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു…

അവനും അവളെ ഹൃദയത്തോട് ചേർത്ത് പിടിച്ചു….

നനഞ്ഞ തന്റെ മിഴികൾ അവൾ കാണുമോയെന്ന ഭയത്തിലവൻ അമർത്തി തുടച്ചു….

അവളുടേ തിരിച്ചു വരവ് അവനത്രത്തോളം ആഗ്രഹിക്കുന്നുണ്ടായിരുന്നാ സമയം….

(തുടരും )