16/04/2026

പവിഴമല്ലി : ഭാഗം 03

രചന – ജ്വാലാമുഖി

“കട്ട്‌ ”

“ഇവിടെ പുലി ഇറങ്ങിയിട്ടുണ്ട്.. വേഗം പാക്ക് ചെയ്യൂ..ഇന്നിനി ഷൂട്ടിങ് നടക്കില്ല… ”

ഇപ്പൊ നിങ്ങൾക്കൊന്നും മനസിലായില്ല അല്ലെ…

ഇനി ഞാൻ എന്നേ പരിചയപെടുത്താം… എന്റെ പേര് ഗിരി… ഒരു ജൂനിയർ ആർട്ടിസ്റ്റ് ആണ്… ഇതു സണ്ണി… നിങ്ങൾ മിക്ക സിനിമകളിലും ഇവനെ കണ്ടിട്ടുണ്ടാകും….

“പവിഴം.. ഒന്നിങ്ങു വന്നേ… ”

“പോടാ… ”

ഇതു ഗേളി മരിയ .. പുതുമുഖം തന്നെ ആണ് എങ്കിലും ഒന്ന് രണ്ടു ഷോര്ട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്…

ഇനി വഴിയേ എല്ലാവരെയും പരിചയപ്പെടുത്തി തരാം….

‘ പവിഴമല്ലി ‘ എന്റെ ആദ്യത്തെ സിനിമ ആണ്… അതുകൊണ്ട് ഇതൊന്നു ഹിറ്റ്‌ ആയാൽ എന്റെ കരിയർ തന്നെ മാറും…

“ഗിരി… ”

“ഇന്ന് ഇനി ഷൂട്ടിങ് ഇല്ല എന്നാ പറഞ്ഞു കേട്ടത്.. പ്രൊഡ്യൂസർ ടെ ഫാദർ ഇൻ ലോ മരിച്ചു എന്ന്… ”

“ആണോ… ആകെ ശകുനം മുടക്കു ആണല്ലോ ”

“ഏയ്.. തിങ്ക് പോസിറ്റീവ്… ”

“താൻ ഇന്ന് തിരിച്ചു പോണുണ്ടോ… ”

“ഇല്ല… ഇവിടെ ഒക്കെ ഒന്ന് ചുറ്റികണ്ടിട്ടെ പോന്നുള്ളു… ഗേളി പോകുന്നുണ്ടോ.. ”

“ഇല്ല…പപ്പ വന്നാൽ പോകും.. ”

“പപ്പ വരുമോ… ”

“വിളിക്കാൻ റേഞ്ച് കിട്ടുന്നില്ല… ”

“ഉം… എങ്കിൽ നമുക്കൊന്ന് നടന്നാലോ… ”

“ഞാൻ ഈ കോസ്റ്റ്യുo ഒന്ന് മാറ്റട്ടെ… എന്നിട്ട് പോകാം… ”

പവിഴത്തേക്കാൾ സുന്ദരി ആട്ടോ ഗേളി… എല്ലാരും ആയി പെട്ടന്ന് അടുക്കുന്ന പ്രകൃതം….

കുറച്ചു നേരം കാത്തു നിന്നതും ഗേളി വന്നു…

ഒരു സാധാരണ ചുരിദാർ ഇട്ട ഒരു നാടൻ കുട്ടി. ..

“വെയിറ്റ് ചെയ്തു പ്രാന്തായോ… ”

“ഏയ്… ”

ഞങ്ങൾ നടന്നു നടന്നു ഒരു പുഴക്കരയിൽ എത്തി…

നല്ല കണ്ണീരു പോലെ ഒഴുകുന്ന പുഴ…

“ഗേളിടെ വീട്ടിൽ ആരൊക്കെ ഉണ്ട്… ”

“പപ്പ മാത്രം… ”

“അമ്മ… ”

“അമ്മച്ചി ചെറുപ്പത്തിലേ മരിച്ചു… പപ്പ ബഹറിനിൽ ആയിരുന്നു.. അപ്പാപ്പന്റേം അമ്മാമ്മേടേം കൂടെ ആയിരുന്നു ഞാൻ വളർന്നത്… ഇപ്പൊ പപ്പ നാട്ടിൽ സെറ്റിൽ ആയി… ”

“സിനിമ ഫീൽഡ് അത്രയ്ക്ക് ഇഷ്ടം ആണോ… ”

“ഏയ് അത്ര താല്പര്യം ഒന്നും ഇല്ലായിരുന്നു… പപ്പേടെ ഫ്രണ്ട് ആണ് നമ്മുടെ പ്രൊഡ്യൂസർ അങ്ങനെ ചാൻസ് വന്നതാ… ”

“ഉം… ”

“ഗിരിയോ…. ”

“ഞാൻ ഒരു സാധാരണ ഫാമിലിയിൽ നിന്നാടോ..
ചെറുപ്പം മുതൽ ഉള്ള സ്വപ്നം ആണ് ഒരു സിനിമയിൽ അഭിനയിക്കുക എന്നത്… അച്ഛന് കൃഷി ആണ്…വീട്ടിൽ അമ്മയും ഒരു അനിയത്തിയും ഉണ്ട്… ‘

“ഈ സിനിമ വിജയിക്കും…… നാളെ എല്ലാവരും അറിയുന്ന വലിയൊരു നടനാകും ഗിരി… താൻ നോക്കിക്കോ… ”

“തന്റെ നാവ് പൊന്നാകട്ടെ… ഒരുപാട് ആഗ്രഹിച്ചു പ്രാർത്ഥിച്ചു കിട്ടിയ അവസരം ആണ്.. ഇതിൽ തോറ്റാൽ… ഇനി അഭിനയം എന്ന ഒന്ന് എന്റെ ജീവിതത്തിൽ ഉണ്ടാകില്ല… ”

“ആദ്യത്തെ സിനിമയിൽ തന്നെ പേരെടുക്കണം എന്നില്ല ഗിരി… കുറെ ഒക്കെ ലക്ക് ആടോ… ”

“ഗേളി എന്താ പഠിച്ചത്… ”

“ബിടെക് കഴിഞ്ഞു.. ഗിരിയോ… ”

“ഞാൻ എംബിഎ HR ആണ്… ”

“എനിക്ക് വീട്ടിൽ മാര്യേജ് നോക്കുന്നുണ്ട്.. റെഡി ആയാൽ എന്റെ കരിയർ ഇവിടെ തീരും… ”

അത് കേട്ടപ്പോൾ എന്റെ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ പോലെ…

എത്ര നേരം ആ വെള്ളാരംകണ്ണുകൾ നോക്കി ഞാൻ ഇരുന്നു എന്നറിയില്ല… എന്തൊക്കെയോ സംസാരിച്ചു…

*****

ഇന്ന് മുതൽ ഷൂട്ടിംഗ് തുടങ്ങുവാണു…

പവിഴം എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു തുടങ്ങി..

“ഒരിക്കൽ അച്ഛൻ തല്ലിയപ്പോൾ ആ ദേഷ്യത്തിന് വീട്ടിൽ നിന്നും ഇറങ്ങി പോന്നതാ.. പക്ഷെ വഴി തെറ്റി ഇവിടെ വന്നു പെട്ടു.. അന്ന് നിങ്ങളെ പോലെ ഇവർ എന്നേ കെട്ടി ഇട്ടു… ”

“എന്നിട്ട്… ”

“ബലി കൊടുക്കാൻ ആയിരുന്നു തീരുമാനം.. അപ്പോളേക്കും അപ്പ അത് തടഞ്ഞു… എന്നേ ഇവിടെ നോക്കാൻ ഉള്ള ചുമതല അപ്പക്ക് ആയിരുന്നു.. അപ്പ അവരുടെ കാലു പിടിച്ചു ആണ് എന്റെ ജീവൻ രക്ഷിച്ചത്… പിന്നെ അങ്ങോട്ട്‌ മൂപ്പന് എന്നെ ഒരുപാട് ഇഷ്ടം ആയി തുടങ്ങി. ‘

“ഈ മൂപ്പന് എന്താ നാട്ടിലെ മനുഷ്യരോട് ഇത്ര ദേഷ്യം.. ”

“മൂപ്പന്റെ ഒരേ ഒരു മകൾ ആയിരുന്നു ചെമ്പകം… നാട്ടിൽ നിന്നും കാടു കാണാൻ വന്ന ഒരു പയ്യൻ അവളെ വശീകരിച്ചു… കാട്ടിൽ ഒരുപാടു അത്ഭുത കനികൾ ഉണ്ട്.. നാട്ടിൽ അതിനു കോടികൾ മതിക്കും… അങ്ങനെ ഒന്നാണ് മരതക കിഴങ്ങ്.. അത് ഉരച്ചു മിനുക്കിയാൽ രത്നങ്ങളെക്കാൾ വില വരും..മൂപ്പന്റ മകൾ ആയതു കൊണ്ടു ചെമ്പകത്തിന് കാട്ടിലെ എല്ലാ രഹസ്യങ്ങളും അറിയാമായിരുന്നു… അവൾ വഴി ആ കിഴങ്ങ് അയാൾ കണ്ടു പിടിച്ചു… ചെമ്പകത്തിന്റെ കഴുത്തു അറുത്തു അയാൾ ഓടി രക്ഷപെട്ടു… എല്ലാം അറിഞ്ഞ മൂപ്പൻ… ചെമ്പകത്തെ രക്ഷിക്കാൻ ശ്രമിച്ചില്ല… എങ്കിലും എന്റെ അപ്പ അവൾക്കു മരുന്നു വച്ചു കെട്ടി രക്ഷപെടുത്തി… പക്ഷെ അന്ന് ചെമ്പകം അഞ്ചു മാസം ഗർഭിണി ആയിരുന്നു… മുറിവ് ഉണങ്ങി തുടങ്ങിയപ്പോളേക്കും.. ചെമ്പകത്തിനോട് കാട്ടിൽ നിന്നും ഇറങ്ങി പോകാൻ മൂപ്പൻ ഉത്തരവിട്ടു.. പക്ഷെ അതിന് മുന്നേ ആ ഗർഭം അലസി രക്തം വാർന്നു ചെമ്പകം മരിച്ചു… അതോടെ മൂപ്പന് നാട്ടിൽ നിന്നു വരുന്നവരെ ദേഷ്യം ആണ്… ”

“എല്ലാവരും ഒരുപോലെ ആകുമോ.. നല്ല മനുഷ്യരും ഉണ്ടല്ലോ നാട്ടിൽ… ”

“ഓരോ അനുഭവങ്ങൾ അല്ലെ നമ്മളെ ഇങ്ങനെ ഒക്കെ ആക്കുന്നത്.. ”

“ഉം.. എന്നാലും ഇതു കൊടും പാപം ആണ്.. ”

“ചെയ്യുന്നത് പാപം ആണെന്ന് അവർക്ക് നന്നായി അറിയാം.. അതുകൊണ്ട് തന്നെ… കഴുത്തറുക്കൽ കാടന്മാർ ചെയ്യില്ല… അതിനാണ് കാളി പൂജക്ക്‌ വേണ്ടി എന്നെ ഇവിടെ നിർത്തിയിരിക്കുന്നത്… ”

“അപ്പൊ താൻ ആൾക്കാരെ കൊന്നിട്ടുണ്ടോ… ”

“ഇല്ല… എന്നേ കൂടാതെ രണ്ടു പേർ കൂടെ ഉണ്ട്.. അവർ ബന്ധനത്തിൽ ആണ്… അവർ ആണ് അറുക്കൽ നടത്താറ്… ”

“ഹോ… എന്ത് നിയമം ആണിതൊക്കെ… ”

“ഇതാണ് കാടിന്റെ നിയമം… ”

“ഈ നിയമം ഒക്കെ മാറ്റേണ്ട സമയം കഴിഞ്ഞു… ”

“അതൊന്നും നടക്കുന്ന കാര്യം അല്ല .. ”

“പവിഴം എന്താ പിന്നെ നാട്ടിലേക്കു തിരിച്ചു പോകഞ്ഞേ.. ”

“നാട്ടിലെക്കാൾ സുരക്ഷിതത്വം എനിക്ക് ഇവിടെ കിട്ടുന്നുണ്ട്.. ”

“അതെന്താ അങ്ങനെ പറഞ്ഞത്… ”

“ഞാൻ പറഞ്ഞില്ലേ അച്ഛൻ തല്ലിയപ്പോൾ ഇറങ്ങി പോന്നതാ എന്ന്… അയാൾ എന്റെ അച്ഛൻ ഒന്നും അല്ല.. അമ്മയുടെ രണ്ടാമത്തെ ഭർത്താവ് ആണ്…ഞാൻ വല്ല്യ പെണ്ണായപ്പോൾ മുതൽ അയാൾക്ക്‌ വേണ്ടത് എന്നെ ആയിരുന്നു… അതിനായിരുന്നു ഞാൻ എന്നും തല്ലു കൊണ്ടിരുന്നത്… ഇവിടെ വന്നതിൽ പിന്നെ എനിക്ക് ഒരുപാട് സന്തോഷവും സമാധാനവും ഉണ്ട്.. ”

ഇതൊക്കെ കേട്ടു വാ പൊളിച്ചു കിടപ്പാണ് ഹരി…

എന്റെ മനസ്സിൽ എവിടെയോ ഒരു സഹതാപം വന്നു തുടങ്ങി…

ഞാൻ അവളുടെ വെള്ളാരം കണ്ണുകളിൽ തന്നെ നോക്കി നിന്നു…

“എന്റെ കൂടെ നാട്ടിലേക്കു പോരുന്നോ… ”

പെട്ടന്ന് അവളുടെ മുഖം പോയി…

ഒന്നും പറയാതെ ദേഷ്യത്തിൽ അവൾ ഇറങ്ങി പോയി…

തുടരും…..