രചന – കണ്ണന്റെ മാത്രം
Agnidev calling……
ഇവൻ എന്തിനാ ഇപ്പൊ വിളിക്കുന്നെ… അതും പറഞ്ഞ് നവീൻ കാൾ എടുത്തു.
എന്താണ് നവീൻ പ്രഭാകരാ വിശേഷം. സുഖല്ലേ.. ഓഹ് മറന്നു എങ്ങനെ സുഖം ഉണ്ടാവാനാ അല്ലെ. ടീവിയിൽ കൂടി എന്തൊക്കെയാ കാണുന്നെ അല്ലെ. പിന്നേ ഇപ്പൊ കമ്പനി അടച്ചു പൂട്ടി. അച്ഛന്റെ മന്ത്രി സ്ഥാനം അധികം വൈകാതെ പോകും… പാവം ആകെ വെട്ടിൽ ആയല്ലേ. ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ അല്ലെ…
എടാ… അപ്പൊ നീ ആണല്ലേ ഇതിനു ഒക്കെ പിന്നിൽ.. നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട..എനിക്ക് നീ ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് ഞാൻ പകരം വീട്ടിയിരിക്കും..അവൻ ഒരു അലർച്ചയോടെ പറഞ്ഞു.
പിന്നെ നീ എന്തുകരുതി.. എന്റെ ചോരയെ തൊട്ടുകളിച്ച നിന്നെ ഞാൻ വെറുതെ വിടുമെന്നോ. ഇന്നലെ ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ 24 മണിക്കൂറിനുള്ളിൽ അവനെ തൊടാൻ തോന്നിയ നിമിഷത്തെ നീ ശപിക്കും എന്ന്. 24 മണിക്കൂർ ആവാൻ ഇനിയും സമയം ബാക്കി ആണല്ലോ നവീൻ പ്രഭാകരാ…. നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്കുള്ള സമ്മാനവും കൊണ്ട് വരുമ്പോ ശ്രദ്ധിക്കണം എന്ന്. എനിക്ക് എന്തു സമ്മാനം കിട്ടിയാലും ഇരട്ടിയോ അതിൽ കൂടുതലോ കൊടുത്താണ് ശീലം എന്ന്. അപ്പൊ നിനക്ക് അത് മനസിലായില്ല… എന്തായാലും പുറത്തു ഒന്ന് പോയി നോക്ക് നിനക്കുള്ള അടുത്ത സമ്മാനം വന്നിട്ടുണ്ടാവും…അപ്പൊ നമുക്ക് പിന്നെ കാണാം..
ഇതും പറഞ്ഞ് അച്ചു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു..
നവീൻ പോയി ഡോർ തുറന്നതും പോലീസും എൻഫോഴ്‌സ്‌മെന്റ് ടീമും ആയിരുന്നു. അവൻ അവരെ പകച്ചുനോക്കി..
Mr. നവീൻ പ്രഭാകർ താങ്കൾക്ക് എതിരെ അറസ്റ്റ് വാറണ്ട് ഉണ്ട്.. അതുപോലെ ഇത് ഈ വീട് സെർച്ച് ചെയ്യാനുള്ള വാറണ്ട് ആണ്.. ആ സമയത്താണ് പ്രഭാകർ പുറത്തേക്ക് വന്നത്.
എന്താ… എന്താടോ കാര്യം.. അയാൾ പോലീസുകാരെ നോക്കി ചോദിച്ചു
സാറിന്റെ മകനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ട്. അതുപോലെ ഈ വീട് സെർച്ച് ചെയ്യാനുള്ള ഉത്തരവും ഉണ്ട്.
എന്തൊക്കെയാണ് താൻ പറയണത് ഞാൻ ആരാണെന്ന് മറന്നുപോയോ.. ഈ സംസ്ഥാനത്തിന്റെ ഹോം മിനിസ്റ്റർ ആണ്. ആ എന്റെ മകനെ തന്നെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യണം അല്ലേ….
ചെയ്യണം സാർ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യണം. അതുപോലെ സെർച്ചിനും സഹകരിക്കണം ഇല്ലെങ്കിൽ ആക്ഷൻ എടുക്കേണ്ടിവരും…
ഹും…. അയാൾ ആ പോലീസുകാരന്റെ നെയിംപ്ലേറ്റിലേക്ക് നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു… ഫൈസൽ അഹമ്മദ്… നടക്കട്ടെ തന്നെയൊക്കെ ഞാൻ പിന്നെ കണ്ടോളാം..അതും പറഞ്ഞ് പ്രഭാകർ മാറി നിന്നു വാതിലിന്റെ അരികിൽ നിന്നും.. എല്ലാവരും ഉള്ളിലേക്ക് കയറി സെർച്ച് തുടങ്ങി..
അവിടെ നിന്നും അവർക്ക് ഡ്രഗ്സും വേറെ എന്തൊക്കെയോ ഇല്ലീഗല്‍ ലാൻഡ് ഡീലിംഗ്സിന്റെ രേഖകളും കിട്ടി.
അതോടെ ഫൈസലിക്ക മാറി നിന്ന് അച്ചുവിനെ വിളിച്ചു..
എന്താ ഫൈസലിക്ക… അച്ചു ചോദിച്ചു
സാർ ഇവിടെ നിന്നും ഡ്രഗ്സും എന്തൊക്കെയോ ഇല്ലീഗൽ ആക്ടിവിറ്റീസിന്റെ രേഖകളും കിട്ടിയിട്ടുണ്ട്. ഇവിടെ ഹോം മിനിസ്റ്ററും ഉണ്ട്. എന്താ ഇപ്പൊ ചെയ്യണ്ടേ. അവനെ മാത്രം അറസ്റ്റ് ചെയ്താമതിയോ.. അതോ ഹോം മിനിസ്റ്ററോടും കൂടെ വരാൻ പറയണോ…
അതിനുള്ള അതോറിറ്റി നമുക്ക് കിട്ടിയിട്ടില്ല ഫൈസലിക്ക. പക്ഷേ ഇന്ന് തന്നെ അയാളുടെ മന്ത്രി സ്ഥാനവും പാർട്ടി മെമ്പർഷിപ്പും ഒക്കെ അവസാനിച്ചോളും അപ്പൊ നമ്മുടെ കൈയിൽ തന്നെ കിട്ടും. ഇപ്പൊ തല്ക്കാലം അവനെ ഇങ്ങോട്ട് കൊണ്ടുവാ..
ശരി സാർ.. അതും പറഞ്ഞ് അയാൾ ഫോൺ വച്ച് നവീനിനു അടുത്തുപോയി പറഞ്ഞു. Mr. നവീൻ നിങ്ങൾ വരൂ.. അതും പറഞ്ഞു ഫൈസലിക്ക നവീനിനെ പിടിച്ചു വണ്ടിയിൽ കയറ്റി…
നീ പേടിക്കേണ്ട മോനെ.. എത്രയും പെട്ടന്ന് നിന്നേ പുറത്തിറക്കാനുള്ള കാര്യങ്ങൾ പപ്പ നോക്കിക്കോളാം…അയാൾ വണ്ടിയുടെ അടുത്തു വന്ന് അതു പറഞ്ഞു മാറിയതും നവീനിനെയും കൊണ്ട് ആ പോലീസ് വാഹനം അവിടെ നിന്നും പോയി..
…………………….
അന്ന് രാവിലെ ഗൗരിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത് കല്ലുവിന്റെ ഫോൺ ആണ്.
എന്താ കല്ലു ഇത്രേം രാവിലെ തന്നെ.. ഗൗരി അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഗൗരി ഞാൻ ഇന്ന് വരില്ലാന്ന് പറയാൻ വിളിച്ചത്. രാധുനെ ചെക്കപ്പിന് കൊണ്ടുപോകേണ്ട ദിവസം ആണ്. ഇന്നലെ നിന്നോട് പറയാൻ വിട്ടുപോയതാ..
ആ സാരമില്ല കല്ലു. ഞാൻ വൈകിട്ട് വരുമ്പോ അവിടെ കയറാം…
എന്താ ഗൗരി നിന്റെ ശബ്ദം അടഞ്ഞിരിക്കുന്നെ. നീ ഇന്നലെ കരഞ്ഞോ… കല്ലു ആകുലതയോടെ ചോദിച്ചു.
ആദ്യം ഗൗരി ഇന്നലെ വൈകിട്ട് സംഭവിച്ചത് മുഴുവൻ പറയാൻ പോയി. പിന്നെ അവൾക്ക് തോന്നി ഇപ്പൊ പറഞ്ഞാ കല്ലു ആകെ ടെൻഷൻ ആവും. അവളുടെ ഉള്ള സമാധാനം പോകും. അല്ലെങ്കിലേ ഇപ്പൊ ടെൻഷനിൽ ആവും ഡോക്ടർ എന്താ പറയാന്ന് ആലോചിച്ചിട്ട്. അതുകൊണ്ട് ഹോസ്പിറ്റലിൽ പോയി വന്നിട്ട് വൈകിട്ട് കാണുമ്പോൾ പറയാം.. അതായിരിക്കും നല്ലത്.ഇതും ചിന്തിച്ചുകൊണ്ട് ഗൗരി പറഞ്ഞു…
അതൊന്നുമില്ല കല്ലു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കുറച്ചു തുമ്മി അതിന്റെ ആണ്.
മ്മ്.. സത്യം തന്നെ അല്ലെ.. കല്ലു ഒരു സംശയത്തോടെ ചോദിച്ചു…
അതേടി.. എനിക്ക് കുഴപ്പം ഒന്നുമില്ല. നമുക്ക് വൈകിട്ട് കാണാം..എന്നാ ശരി ഞാൻ റെഡി ആവാൻ നോക്കട്ടെ..ഗൗരി അതുംപറഞ്ഞ് ഫോൺ വച്ചു..
ഗൗരി വേഗം റെഡി ആയി ഓഫീസിലേക്ക് പോകുന്ന സമയത്തിൽ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ഓഫീസിന്റെ സ്റ്റോപ്പിൽ ഇറങ്ങിയിട്ട് അവൾ ഒരു ഓട്ടോ പിടിച്ച് നേരെ DCP ഓഫീസ് ലക്ഷ്യം വച്ചു പോയി… അവൾക്ക് ഇന്ന് തന്നെ അച്ചുവിനെ കണ്ട് എല്ലാം പറയണമായിരുന്നു. അതാണ് കല്ലു ഇല്ലെങ്കിലും ഇല്ലാത്ത ധൈര്യം സംഭാരിച്ചു അവൾ അങ്ങോട്ട് പുറപ്പെട്ടത്.
DCP ഓഫീസിന്റെ ബോർഡ് കണ്ടതും അവൾക്ക് ആകെ പേടിയായി. പക്ഷേ അവൾക്കറിയായിരുന്നു ഇപ്പൊ ഒന്നും ചെയ്തില്ലെങ്കിൽ അവളുടെ ജീവിതം തന്നെ കൈയിൽ നിന്നും പോകും എന്ന്..ഓട്ടോയിൽ നിന്നും ഇറങ്ങി വിറച്ചുവിറച്ചാണ് അവൾ സ്റ്റേഷനിലേക്ക് കയറിയത്. അവിടെ നിന്ന് ചുറ്റും നോക്കുമ്പോൾ ആണ് ജീവൻ അവളെ കാണുന്നത്. അവൻ അവളുടെ അടുത്തേക്ക് എഴുന്നേറ്റ് വന്നുകൊണ്ട് ചോദിച്ചു..
ആരാ.. എന്തുവേണം..
അതു.. അതുപിന്നെ എനിക്ക് അഗ്നി സാറിനെ ഒന്ന് കാണണം. അവൾ ഒരു വിക്കലോടെ മറുപടി പറഞ്ഞു.
ജീവന് അവളുടെ അവസ്ഥ കണ്ടപ്പോ പാവം തോന്നി…
ഇവിടെ നിൽക്ക് ഞാൻ സാറിനോട് ഒന്ന് പറയട്ടെ.. അല്ല കുട്ടീടെ പേരെന്താ…
ഗൗരിദുർഗ.. ഗൗരി പറഞ്ഞു
ഒക്കെ ഇവിടെ വെയിറ്റ് ചെയ്യ് ട്ടോ…
അതുംപറഞ്ഞ് അയാൾ അച്ചുവിന്റെ കാബിനുള്ളിലേക്ക് ഒന്ന് മുട്ടികൊണ്ട് കയറി…
എന്താ ജീവൻ…. അച്ചു ചോദിച്ചു.
സാറിനെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.. ഒരു ഗൗരിദുർഗ.. ജീവൻ പറഞ്ഞു.
ഏഹ്.. ദുർഗ വന്നിട്ടുണ്ടെന്നോ ഇവിടെയോ അച്ചു ഒരു ഞെട്ടലോടെ ചോദിച്ചു. എന്നിട്ട് പെട്ടന്ന് തന്നെ കാബിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോയി.
ജീവൻ അച്ചുവിന്റെ പരിഭ്രമം നിറഞ്ഞ മുഖം നോക്കി കാണുകയായിരുന്നു. സാറിന് വേണ്ടപ്പെട്ട കുട്ടി ആണെന്ന് തോന്നുന്നു. അതും പറഞ്ഞു അവനും അച്ചുവിന് പിന്നാലെ പോയി…
അച്ചു പുറത്തിറങ്ങിയപ്പോൾ കണ്ടു ആകെ പേടിച്ചുവിറച്ച് ചുറ്റുപാടും നോക്കി നിക്കുന്ന അവന്റെ ദുർഗയെ. അവൻ വേഗം അവളുടെ അടുത്തേക്ക് പോയി..
ചുറ്റും നോക്കി കൊണ്ടിരിക്കുന്നതിനിടയിൽ ആണ് അവൾ അച്ചു വരുന്നത് കാണുന്നത്. അച്ചുവിനെ കണ്ടപ്പോൾ ആണ് സത്യം പറഞ്ഞ അവൾക്ക് ശ്വാസം നേരെ ആയത്. അവൾ വേഗം അവന്റെ അടുത്തേക്ക് പോയി..
അവന് അവളുടെ മുഖം കണ്ടപ്പോ തന്നെ മനസിലായി എന്തോ പ്രോബ്ലം ഉണ്ടെന്ന്.. അതുകൊണ്ട് അവൻ ഒന്നും മിണ്ടാതെ അവളുടെ കൈയും പിടിച്ച് കാബിനുള്ളിലേക്ക് തന്നെ പോയി…
എന്താ ദുർഗ.. എന്തുപറ്റി.. നിന്റെ മുഖം എന്താ വീങ്ങിയിരിക്കുന്നെ.. ആരാ നിന്നെ തല്ലിയത്.. അവളുടെ മുഖത്തെ തല്ലിയ പാട് കണ്ട് വന്ന ദേഷ്യം കടിച്ചുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു.
അതോടെ അവൾ അച്ചേട്ടാ… എന്നും വിളിച്ച് കരഞ്ഞുകൊണ്ട് അച്ചുവിനെ കെട്ടിപിടിച്ചു..
അവളുടെ അച്ചേട്ടാ എന്നുള്ള വിളി കേട്ടപ്പോ അവന്റെ കണ്ണ് ഒന്നുവിടർന്നെങ്കിലും അവളുടെ കരച്ചിൽ അവനു താങ്ങാൻ കഴിയുന്നുണ്ടായില്ല..
ദുർഗ.. മോളെ നീ ഇങ്ങനെ കരയാതെ എന്താ ഉണ്ടായതെന്ന് പറയ്. അതും പറഞ്ഞു അവൻ അവളുടെ പുറത്ത് തട്ടി അശ്വസിപ്പിച്ചു.
കുറച്ചു നേരം കരഞ്ഞപ്പോൾ അവൾക്ക് സമാധാനം ആയി… അവളുടെ കരച്ചിൽ സമാധാനം ആയി എന്നുകണ്ട അച്ചു അവളെയും കൊണ്ട് ടേബിളിന് അടുത്തേക്ക് പോയി അവിടെ ചെയറിൽ അവളെ ഇരുത്തി തൊട്ടടുത്തതിൽ അവനും ഇരുന്ന് അവളുടെ കൈകൂട്ടിപിടിച്ചുകൊണ്ട് ചോദിച്ചു..
ഇനി പറ എന്തിനാ എന്റെ ദുർഗപെണ്ണ് ഇങ്ങനെ കരഞ്ഞത്. ആരാ എന്റെ കുഞ്ഞിനെ തല്ലിയെ..
അച്ചേട്ടാ… എന്നും വിളിച്ചുകൊണ്ടു അവൾ ഇന്നലെ വൈകിട്ട് അവളുടെ വീട്ടിൽ ഉണ്ടായത് മുഴുവൻ പറഞ്ഞു.. ഓരോന്ന് പറയുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു..ഓരോന്ന് കേൾക്കുംതോറും അച്ചുവിന്റെ ദേഷ്യം കൂടികൊണ്ടിരുന്നു. അവൻ മുഷ്ടിച്ചുരുട്ടിപിടിച്ച് അവന്റെ ദേഷ്യം അടക്കാൻ നോക്കി.
ആർക്കും ഞാൻ പറയുന്നത് മനസിലാക്കാൻ വരെ വയ്യ അച്ചേട്ടാ.. ഇത്രേം നാളും അവർ എങ്ങനെ ഒക്കെ ഒറ്റപ്പെടുത്തിയിട്ടും എന്റെ വീട്ടുകാരല്ലേ എന്ന് വിചാരിച്ച് സ്നേഹിച്ചിട്ടേ ഉള്ളൂ.. പക്ഷേ ഇപ്പൊ വെറുത്തുപോയി ഞാൻ. അയാളുടെ സ്വഭാവം ശരിയല്ല അച്ചേട്ടാ.. എപ്പോഴും എന്നെ തട്ടാനും മുട്ടാനും ആവശ്യമില്ലാത്ത വാർത്തമാനങ്ങളും വൃത്തികെട്ട നേട്ടങ്ങളും ഒക്കെ ആണ്. അച്ചേട്ടനെ അല്ലാതെ വേറെ ആരെയും ആ സ്ഥാനത്തു കാണാൻ എനിക്ക് പറ്റില്ല.. അതിലും ഭേദം മരണം ആണ്.. അവൾ ഒരു എങ്ങലോടെ പറഞ്ഞ് നിർത്തി..
അവൾ അവസാനം പറഞ്ഞത് കേട്ടതും അവന്റെ കണ്ണുകൾ വിടർന്നുവന്നു.. അവൻ ഒരു വശ്യമായ ചിരിയോടെ അവളുടെ മുഖം ഇരുകൈകൊണ്ടും പൊതിഞ്ഞു പിടിച്ചുകൊണ്ടു ചോദിച്ചു..
അത്രേം ഇഷ്ടമാണോ ദുർഗക്ക് എന്നെ…
അവന്റെ ചോദ്യവും മുഖത്തെ ഭാവവും കണ്ട അവൾ പിടപ്പോടെ കണ്ണുകൾ വെട്ടിച്ചു..
പറയ് പെണ്ണെ അത്രക്കും ഇഷ്ടാണോ എന്റെ പെണ്ണിന് അവളുടെ അച്ചേട്ടനെ.. മ്മ്.. അവൻ മുഖം അവളുടെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നുകൊണ്ട് ചോദിച്ചു..
അവൾ ഒരു പിടച്ചിലോടെ മുഖം വെട്ടിച്ചു നീങ്ങിയിരിക്കാൻ നോക്കിയതും അവൻ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് അവളെ ഒന്നുകൂടി ചേർത്തിരിത്തുകയാണ് ചെയ്യ്തത്.
അവൾ പിടച്ചിലോടെ കുതറി മാറാൻ നോക്കിയെങ്കിലും ഇടുപ്പിൽ ഉള്ള അവന്റെ കൈ ഒന്നുകൂടി മുറുകിയതും അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്നെ അവളുടെ ചുണ്ടുകൾ ലക്ഷ്യം വച്ച് മുഖം താഴ്ത്തികൊണ്ടിരുന്നു. അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ മുട്ടും എന്ന നില ആയ സമയത്താണ് അവന്റെ കാബിൻ ഡോറിൽ ആരോ മുട്ടിയത്…….

by