രചന – ശംസിയ ഫൈസൽ
”എന്നാ അവളെ ഞാനിന്ന് കൊല്ലും!!
ദേവന് ദേഷ്യത്തോടെ മുറിവിട്ടിറങ്ങി
”ദക്ഷ ഡീ.. ദക്ഷ.,,
ദേവന് ദച്ചൂനെ വിളിച്ച് കൂവി താഴേക്ക് ചെന്നു
”എന്താടാ രാവിലെ തന്നെ കാറി കൂവുന്നെ ?
അടുക്കളയില്‍ ദോശ ചുട്ട് കൊണ്ടിരുന്ന അമ്മ ദേവന്റെ ഒച്ചപ്പാട് കേട്ട് ചട്ടുകവും കൊണ്ട് അവന്റെ അടുത്തേക്ക് വന്നു
”എവിടെ നിങ്ങളെ പുന്നാര മോള്.,,
ദേവന് പല്ല് കടിച്ചു
”ഇന്ന് ദച്ചൂന്റെ പിറന്നാളല്ലെ അവള് അമ്പലത്തിലോട്ട് പോയി.,,
അമ്മ പറഞ്ഞതും ദേവന്റെ ഭാവം മാറി
”ഒാ..ഹോ അപ്പൊ മുങ്ങിയല്ലെ കാണിച്ച് കൊടുക്കാം ഞാന്‍,,
ദേവന് മുകളിലേക്ക് തന്നെ സ്റ്റെപ്പ് കയറി
”എന്താടാ ചെര്‍ക്കാ നിനക്ക് .,,
അവളെന്തേലും പണി ഒപ്പിച്ചോ ?
ദേഷ്യം പിടിച്ച് സ്റ്റെപ്പ് കയറി പോകുന്ന ദേവനെ നോക്കി അമ്മ ചോദിച്ചു
”’ഒാ..ഹ് നല്ല ഒന്നാന്തരം പണി ഒപ്പിച്ചിട്ടുണ്ട്.
തല്കാലം അമ്മ ദോശ ചുട് ഞങ്ങള്‍ അമ്പലത്തില്‍ പോയി അവളെ പൊക്കി കൊണ്ട് വരാം.,,
ദേവന് മുകളിലെത്തിയപ്പോള്‍ ദീപു കുളിക്കാന്‍ കയറിയിരുന്നു
ദേവന് വേഗം ദച്ചൂന്റെ റൂമിലെ ബാത്ത് റൂമില്‍ കയറി കുളിച്ചു
”ദേവാ ദച്ചൂനെ കണ്ട് നല്ലത് കൊടുത്തോ?
കുളിച്ച് വരുന്ന ദേവനെ കണ്ട് ദീപു ചോദിച്ചു
”അവള് നമ്മളെ പേടിച്ച് അമ്പലത്തിലേക്ക് മുങ്ങി.,
അമ്പലത്തില്‍ ചെന്ന് അവളെ കൈയ്യോടെ പൊക്കി നന്ദൂനെ കണ്ട് അവന് പറയാനുള്ളതും കൂടെ കേട്ടിട്ട് തിരിച്ച് വരാം.,,
രണ്ട് പേരും പെട്ടന്ന് മാറ്റി ഇറങ്ങി
”ബൈക്കില്‍ പോയാലോ ?
ദേവന് ബൈക്കിന്റെ കീ എടുത്തു
”അതൊന്നും വേണ്ട.,
നടന്ന് പോയാല്‍ മതി.,
നീ വാ.,,
ദീപു താഴേക്ക് പോയി
പിറകെ ദേവനും
”ദച്ചൂനെ ഒന്ന് ആഞ്ഞ് കുടഞ്ഞാല്‍ തന്നെ അവന്റെ ഫുഡ് ഡീറ്റേഴ്ല്സ് കിട്ടും.,
ഇന്ന് തന്നെ അവനെ പൊക്കണം.,
ഇനി ദച്ചൂനെ നോക്കാന്‍ പോലും അവനൊന്ന് ഭയക്കണം.,,
അവളെ പ്രേമിക്കുമ്പോള്‍ രണ്ട് ആങ്ങളമാരുള്ളത് അവനോര്ത്തോ?
ഫോണ്‍ വരെ വാങ്ങി കൊടുക്കണമെങ്കില്‍ അവന്റെ ധൈര്യം ചില്ലറയല്ല.,
അവന്റെ കൂടുതലുള്ള ധൈര്യം നമുക്കങ് ഇല്ലാതയാക്കാം.,
എന്തായാലും അവനെ വെറുതെ വിടരുത്.,
വീട്ടില്‍ പോയി തന്നെ പൊക്കി വീട്ടുകാരെ മുന്നില്‍ വെച്ച് തന്നെ നല്ലത് കൊടുക്കണം.,
അമ്പലത്തിലേക്കുള്ള നടത്തത്തിനിടയില്‍ അവര്‍ ഒാരോന്ന് പ്ലാന്‍ ചെയ്തു
”ദേ നന്ദൂന്റെ ബൈക്ക് അവനൊന്ന് വിളിച്ച് നോക്കിയെ ?
ദീപു പറഞ്ഞതും ദേവന് ഫോണെടുത്ത് നന്ദൂന് വിളിച്ച് എവിടെയാണെന്ന് തിരക്കി
”നന്ദു അമ്പലക്കുളത്തിന്റെ അങ്ങോട്ട് വരാന്‍ പറഞ്ഞു.,
നീ ഒന്നിവിടെ നില്ക്ക് ഞാന്‍ ഉള്ളില്‍ ദച്ചു ഉണ്ടോന്ന് നോക്കട്ടെ.,,
ദേവന് അമ്പലത്തിന്റെ ഉള്ളിലെല്ലാം ദച്ചൂനെ തിരിഞ്ഞ് തിരിച്ച് ദീപൂന്റെ അടുത്തേക്ക് തന്നെ വന്നു
”ദീപു അവള് അവിടെ ഒന്നുമില്ലടാ.,
ദേവന് നിരാശയോടെ പറഞ്ഞു
”അമ്പലത്തിലേക്കാണെന്നും പറഞ്ഞ് മറ്റവനോട് എവിടെ നിന്നെങ്കിലും കുറുകുന്നുണ്ടാകും.,
അവള് വീട്ടിലേക്ക് തന്നെ വരുമല്ലോ അവിടെന്ന് പിടിക്കാം.,
നമുക്കാദ്യം നന്ദൂനെ പോയി കാണാം.,,
ദീപുവും ദേവനും കൂടെ അമ്പല കുളത്തിന്റെ അങ്ങോട്ട് നടന്നു
”നന്ദു ഇതെവിടെ ?
അവന് ഇവിടെ വരാന്‍ തന്നെയല്ലെ പറഞ്ഞെ.,
കുളത്തിന്റെ അടുത്തവനെ കാണാതെ വന്നതും രണ്ട് പേരും ചുറ്റും നോക്കി
”’ദാ അവനല്ലെ ആ വരുന്നെ ?
നന്ദു വരുന്നത് കണ്ട് ദീപു പറഞ്ഞു
”നിങ്ങളെത്തിയോ ഞാനൊന്ന് തൊഴാന്‍ കയറിയാതായിരുന്നു.,,
നിങ്ങള്‍ തൊഴുതോ ?
നന്ദു ചിരിച്ച് കൊണ്ടാണ് അവരെ അടുത്തേക്ക് വന്നതെങ്കിലും അവന്റെ ഉള്ളം നിറയെ ഭീതിയായിരുന്നു
”ഇല്ലടാ.,
നീയെന്താടാ ഇത്ര അര്‍ജന്റായി ഇങ്ങോട്ട് വരാന്‍ പറഞ്ഞെ ?
ദേവന് ചോദിച്ചു
”അത് പിന്നെ നിങ്ങള്‍ക്ക് പോകാന്‍ ദൃതിയുണ്ടോ ?
നന്ദു രണ്ട് പേരേയും നോക്കി
”ഒന്നും പറയണ്ട നന്ദു നമ്മുടെ ദച്ചു ഏതോ അലവലാതിയെ പ്രേമിക്കുന്നുണ്ട്.,
ഇന്നലെ അവന് കൊടുത്ത ഫോണ്‍ കൈയ്യോടെ പൊക്കി
പക്ഷേ അവനെ കണ്ട് പിടിക്കാന്‍ പറ്റിയില്ല.,
ഞങ്ങളുറങ്ങിയ തക്കം നോക്കി ദച്ചു ഫോണില്‍ നിന്ന് സിം എടുത്ത് മാറ്റി.,
ദച്ചു ആണെങ്കില്‍ അമ്പലത്തിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാ ആ തെണ്ടിയെ കാണാനാകും.,
എന്തായാലും അവനെ കണ്ട് പിടിച്ച് രണ്ട് പൊട്ടിക്കണം.,
നീയും വരണം.,
അല്ലാ നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ടാണ് ഞങ്ങളിങ്ങോട്ട് വന്നത്.,,
എന്താ കാര്യം ?
ദീപു പറഞ്ഞത് കേട്ട് നന്ദു ഒന്ന് ചിരിച്ചു
ദച്ചു പ്രേമിക്കുന്ന അലവലാതി താനാണെന്ന് പറയാന്‍ വയ്യല്ലൊ.,
”ആ..ഹ് നീ ചിരിക്കാതെ കാര്യം എന്താന്ന് പറ നന്ദൂ.,,
ദേവന് വീണ്ടും തിരക്കി
”അത് പിന്നെ നിങ്ങള്‍ എന്റെ പെണ്ണിനെ കാണണമെന്ന് പറഞ്ഞിരുന്നില്ലെ ?
നന്ദു ഒന്ന് മടിച്ച് ചോദിച്ചു
”എവിടെ അവള് വന്നിട്ടുണ്ടോ ?
ദീപു നന്ദൂന്റെ പിറകിലേക്ക് നോക്കി
”ഞാനൊന്ന് പറയട്ടെ.,
എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞത് ഒാര്‍ക്കുന്നുണ്ടോ ?
അന്ന് ആ കുട്ടി എന്നോട്ട് തിരിച്ച് ഇഷ്ടമാണെന്ന് പോലും പറഞ്ഞിട്ടില്ലായിരുന്നു.,
നന്ദു ഒന്ന് നിര്‍ത്ത് അവരെ നോക്കി
”അതെ.,
ആ കുട്ടി ഒഴിഞ്ഞ് മാറി നടക്കാണെന്ന് നീ പറഞ്ഞിരുന്നല്ലൊ.,
ദീപു നന്ദൂനെ നോക്കി
”അതെ അതിന് ശേഷം തിരിച്ച് അവളും ഇഷ്ടമാണെന്ന് പറഞ്ഞ് കുറെ മാസങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ അത്രയും അടുത്തിതിന് ശേഷമാണ് അവളെ ഫാമിലിയെ ഞാന്‍ കാണുന്നത്.,
അപ്പോയേക്കും ഞങ്ങള്‍ പിരിയാന്‍ പറ്റാത്ത വിധം ഹൃദയം കൊണ്ട് അടുത്തിരുന്നു.,,
”എന്താടാ നന്ദൂ അവളെ വീട്ടുക്കാര് പ്രശ്നം ഉണ്ടാക്കിയോ ?
നീ ഒന്നു കൊണ്ടും പേടിക്കണ്ട ഞങ്ങളില്ലെ കൂടെ.
നീ ഡിഗ്രി കഴിഞ്ഞ് പെട്ടന്നൊരു ജോലി നോക്ക്.,
ജോലി കിട്ടിയിട്ടും അവളെ വീട്ടുക്കാര് സമ്മതിക്കുന്നില്ലെങ്കില്‍ നിന്റെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വാടാ
ഞങ്ങളുണ്ട് കൂടെ.,,
ദേവന് നന്ദൂന്റെ ചുമലില്‍ തട്ടി
”അത് അളിയമ്മാര്ക്ക് ബുദ്ധിമുട്ടാകൂലെ.,,
നന്ദു ചോദിച്ചു
”എന്ത് ബുദ്ധിമുട്ട്.,
നീ ഞങ്ങളെ ചങ്കല്ലെ.,
നിന്റെ പ്രണയത്തിന് വേണ്ടി ഞങ്ങള്‍ ഏതറ്റം വരേയും പോകും.,
നീയും അവളും സന്തോഷത്തോടെ ജീവിച്ച് കണ്ടാല്‍ മതി.,,
ദീപുവും നന്ദൂനെ പിന്താങ്ങി
”ഉറപ്പാണല്ലൊ അല്ലെ.,
അവളെ വീട്ടില്‍ ചേട്ടമ്മാരാണ് സീന്‍.,
ഞങ്ങളെ പ്രേമം അവര്‍ പിടിച്ചു.,
എന്റെ പെണ്ണ് ആണെങ്കില്‍ ആകെ പേടിച്ച് ഇല്ലാതായി നില്ക്കാണ്.,
എനിക്കും അതെ എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.,,
നന്ദു ഖേദത്തോടെ പറഞ്ഞു
”നീ പേടിക്കല്ലെ നന്ദൂ..,
അവളെ ചേട്ടമ്മാര് ഏത് കൊമ്പിലെ ആണെങ്കിലും നമുക്കവരെ പൂട്ടാം.,
ഞങ്ങളില്ലെ കൂടെ.,,
ദേവന് നന്ദൂന് ആത്മവിശ്വാസം കൊടുത്തു
”അപ്പോള്‍ പ്രശ്നം ഒന്നുമില്ലല്ലോ ?
അത്രയും ഇഷ്ടപ്പെട്ട് പോയി അവളെ.,
എന്തിന്റെ പേരിലും ഉപേക്ഷിക്കാന്‍ വയ്യ അതാ.,
നന്ദു രണ്ട് പേരുടേയും കൈ പിടിച്ച് ദയനീയമായി പറഞ്ഞം
”ഇവനിത് എന്താ ദേവാ.,,
പ്രേമിക്കാനും കുറച്ചൊക്കെ ധൈര്യം വേണം കേട്ടോ ?
അവളെ ചേട്ടന് പിടിച്ചെന്ന് കരുതി നീ അവളെ ഉപേക്ഷിക്കുകയൊന്നും വേണ്ട.,
പ്രണയത്തില്‍ ഇതെല്ലാം പതിവാ.,
നീ വിഷമിക്കാതെ
അവള് വന്നിട്ടുണ്ടെങ്കില്‍ വിളിക്കടാ ഞങ്ങളൊന്ന് കാണട്ടെ.,,
ദീപു കള്ളചിരിയോടെ നന്ദൂന്റെ വയറിലൊന്ന് ഇടിച്ചു
”അതിനെന്താ കാണിക്കാലോ.,
രണ്ട് പേരും ഒന്ന് തിരിഞ്ഞ് നോക്ക്.,
നന്ദു പറഞ്ഞതും ദേവനും ദീപുവും കാര്യം മനസ്സിലാകാതെ ഒരുമിച്ച് തിരിഞ്ഞ് നോക്കി
അവര്‍ തിരിഞ്ഞതും കാണുന്നത് പേടിയോടെ തല താഴ്ത്തി നില്ക്കുന്ന ദച്ചൂനെയാണ്
”നീയെന്താടീ ഇവിടെ ?
എവിടെ നിന്റെ മറ്റവന്.,
ഞങ്ങളെ പറ്റിച്ച് സിം ഊരി മാറ്റിയല്ലെ.,
എന്നാടീ നീ ഇത്ര കള്ളത്തരം പടിച്ചെ ഹേ ?
ദച്ചൂനെ കണ്ടതും ദേവന് അവളെ ചെവി പിടിച്ച് തിരിച്ചു
”ആ..ഹ് നോവുന്നു ദേവാ വിട്.,,
ദച്ചു വേദനയോടെ അവന്റെ കൈ എടുത്ത് മാറ്റാന്‍ നോക്കി
”ദേവാ ദച്ചൂന് വേദനിക്കുന്നുണ്ട് ഒന്ന് വിടടാ പ്ലീസ്.,,
നന്ദു മുന്നോട്ട് വന്ന് ദേവന്റെ കൈ ശക്തിയില്‍ എടുത്ത് മാറ്റിയതും ദച്ചു നന്ദൂന്റെ പിറകിലൊളിച്ചു
”നീ അവളെ വിട് നന്ദൂ..,
അവളെ കൈയ്യിലിരിപ്പിന് ഇതൊന്നും കിട്ടിയാല്‍ പോര.,,
ദീപു നന്ദൂന്റെ പിറകില്‍ നില്ക്കുന്ന ദച്ചൂന്റെ കൈ പിടിച്ച് മുന്നോട്ട് വലിച്ചു
”ദീപു അവളെ കൈ വിട്ടെ.,
എന്റെ പെണ്ണിനെ വേദനിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.,,
നന്ദു ദീപൂന്റെ കൈ തട്ടിമാറ്റി ദച്ചൂന്റെ തോളിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്തതും ദീപുവും ദേവനും കണ്ണ് തള്ളി അവനെ നോക്കി
”നന്ദൂ..എ.. എന്താ നീ പറഞ്ഞെ ?
ദേവന് വിശ്വാസം വരാതെ ചോദിച്ചു
”ദച്ചുവാണ് ഞാന്‍ സ്നേഹിക്കുന്ന എന്റെ പെണ്ണ് !!
നന്ദു ഉറച്ച സ്വരത്തോടെ പറയുന്നത് കേട്ട് ദേവനും ദീപുവും തറഞ്ഞ് നിന്നു
തുടരും

by