രചന – നിവേദ്യ ഹരിഹരൻ
“കോളേജിൽ വച്ച് തോംസൺ അങ്കിൾ ആ സ്ത്രീയോട് അങ്ങനെ പറഞ്ഞപ്പോൾ അപ്പന് അയാളുടെ കരണം നോക്കി ഒന്നു കൊടുക്കായിരുന്നില്ലേ…
അല്ലേലും എനിക്കയാളെ ഇഷ്ടമല്ല..
ഒരു മാതിരി പുച്ഛമാ കാണുമ്പോ ഒക്കെ …
എബി നിന്നു വിറച്ചു..
“ഡാ ഞാനന്ന് വെറും 21 വയസ്സുള്ള പയ്യനാ..
അതിനുള്ള ത്രാണിയൊന്നും അന്നില്ലായിരുന്നു..
അപ്പനെ എതിർക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു..
ആ പ്രശ്നം ഒതുക്കി തീർത്തതും തോംസൺ ഇടപെട്ടായിരുന്നു..
“അല്ലേലും അവരെ മാത്രം കുറ്റം പറയാൻ പറ്റോ..?
അപ്പനും തെറ്റുകാരൻ തന്നാ..
അപ്പനാ അവരുടെ ജീവിതം നശിപ്പിച്ചത്..!
ജോർജ്ജിനു മുഖം കൊടുക്കാതെ പതിഞ്ഞ ശബ്ദത്തിൽ എബിയതു പറഞ്ഞപ്പോൾ സങ്കടത്തോടെ ജോർജ്ജ് അവനെ നോക്കി
“ഞാനതിൽ നിന്നും ഒഴിയുന്നില്ല എബി…
എനിയ്ക്കു തെറ്റു പറ്റി
ശരിയാ ..
ഗായത്രിയെ കണ്ട് ആ കാലിൽ വീഴണം എന്നുണ്ടായിരുന്നു..
പക്ഷേ ഞാൻ വൈകിപ്പോയി..
ഞാൻ അവിടെ ചെല്ലുമ്പോഴേക്കും അവളുടെ അച്ഛൻ സ്ക്കൂളിൽ നിന്നും ട്രാൻസ്ഫർ വാങ്ങി എങ്ങോട്ടോ പോയിരുന്നു…
പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല…
അന്വേഷിച്ചുമില്ല…
ജോർജിൽ നിന്നൊരു നെടുവീർപ്പു പുറത്തേക്കു വന്നു…
അവളെന്നെ അവളുടെ ഏട്ടനെ പോലെയാണ് കണ്ടിരുന്നത് എന്നു കേട്ടപ്പോൾ വല്ലാതെ തകർന്നു പോയി..
ഗായത്രിയോട് ഒരു വാക്കു ചോദിക്കാതെയാ ഞാനന്ന് എടുത്ത് ചാടിയത്..
ആ കുറ്റബോധത്തിൽ നിന്നും കരകയറാൻ വർഷങ്ങളെടുത്തു..
നിറഞ്ഞു വന്ന കണ്ണുനീരിനെ മിഴികൾ ഇറുകെ ചിമ്മിയടച്ചുക്കൊണ്ട് ജോർജ്ജ് ഗോപ്യമാക്കി വച്ചു..
“ആ സംഭവത്തോടെ കൂട്ടുകാരുമായി അകന്നു..
കോളേജിൽ ഞാൻ ഒറ്റപ്പെട്ടു..
എന്റെ .. എന്റെ സംഗീതവും ഞാൻ അവളോടൊപ്പം ഉപേക്ഷിച്ചു..
അതിനു ശേഷം ഞാനൊരു മൂളിപ്പാട്ടു പോലും പാടിയിട്ടില്ലെടാ..
അയാളിൽ ഗദ്ഗദം നിറഞ്ഞു നിന്നു…
“നിന്റെ സംഗീതഭ്രമത്തെയും ഞാൻ എതിർത്തത് ഇതുകൊണ്ടു തന്നെയാ …
പാട്ട് കേൾക്കുമ്പോഴൊക്കെ ഗായത്രിയും ആ സംഭവവും മനസ്സിലേക്കു വരും..
അതോടെ ഞാൻ അസ്വസ്ഥനാവും..
പിന്നെയെനിക്ക് ഭ്രാന്താ…
കുറ്റബോധത്താൽ അയാളുടെ തല താണിരുന്നു…
“എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ
അപ്പനത് വിട്ടേക്ക്…
അറിഞ്ഞപ്പോൾ ചോദിക്കണം എന്നു തോന്നി
അതാ ഞാൻ കേട്ട പാതി കേൾക്കാത്ത പാതി ഓടി പിടഞ്ഞ് വന്നത്…
എബി ജോർജിനെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു..
“നീയെങ്ങനാ എബി ഇതറിഞ്ഞത്…??
ജോർജ്ജിന്റെ മുഖത്തെ ഉത്കണ്ഠ എബി വായിച്ചെടുത്തു..
“അത്..അപ്പാ ഒരു ഫ്രണ്ട് പറഞ്ഞതാ ..
അവനൊന്നു പരുങ്ങി..
“മമ് ..
ഒരു മൂളലിൽ അയാളുടെ മറുപടി ഒതുങ്ങിയിരുന്നു..
“പിന്നെ ഒരു കാര്യം കൂടിയുണ്ട് അപ്പാ…
“എന്നതാടാ പറ …??
“ഈ ഗായത്രി ….അനുശ്രീടെ അമ്മയാ…
“അനുശ്രീന്നു പറയുമ്പോൾ ??
ജോർജ് ഒന്നു ശങ്കിച്ചു.
“അനുശ്രീ അയ്യർ..
ഞാനന്നു പറഞ്ഞില്ലേ എനിയ്ക്കൊരു കുട്ടിയെ ഇഷ്ടാന്നു…
അവളുടെ ….
“ടാ …!!
ഒന്നമർത്തി വിളിച്ചുക്കൊണ്ട് ജോർജ് അവന്റെ തോളിൽ പിടിച്ചു..
“അന്ന് അപ്പൻ ഗായത്രി ആന്റിടെ ജീവിതം നശിപ്പിച്ചു..
ആ കാരണം കൊണ്ട് ഇന്ന് എന്റെ ആഗ്രഹവും ഇല്ലാതാവാൻ പോവാ …
നിരാശയിൽ അവനതു പറയുമ്പോൾ ജോർജ്ജിന്റെ ഉള്ളം വിങ്ങി…
“ഇല്ലെടാ …
അപ്പന്റെ തെറ്റിൽ നിന്റെ ആഗ്രഹം ഇല്ലാതാവാൻ ഞാൻ സമ്മതിക്കില്ല..
ഗായത്രിയുടെ കാലുപിടിച്ചിട്ടാണെങ്കിലും അവളോട് ഞാൻ ചോദിച്ചു നോക്കും…
എന്റെ എബിയ്ക്ക് അനുവിനെ തരുമോന്ന് …
നീ ആ കൊച്ചിനെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം..
അതു മാത്രമല്ല എന്നോടുള്ള ഇഷ്ടത്തിനു നിന്റെ സ്വപ്നങ്ങൾ വരെ മാറ്റി വച്ചവനാ നീ..
എന്റെ തെറ്റിന്റെ പേരിൽ നിന്റെ ഈ ആഗ്രഹവും ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ലെടാ..
അന്നത്തെ തെറ്റിന് എന്റെ പ്രായശ്ചിത്തമാണെന്ന് കൂട്ടിക്കോ..
ജോർജ്ജ് നിന്നു കിതച്ചു..
“ഇനിയിത് നടക്കാൻ സാധ്യത ഇല്ല അപ്പ..
ഗായത്രി ആന്റി ശക്തമായി എതിർക്കും …!
അവർ സമ്മതിക്കാൻ പോണില്ല…
ആന്റി ഇതോടെ എന്നെയും വെറുക്കും…
അപ്പനെ വെറുക്കുന്നതിന്റെ ഇരട്ടി…
എബിയിൽ നിരാശ മാത്രമായിരുന്നു നിറഞ്ഞു നിന്നത്…
പ്രത്യാശയുടെ കണികകൾ തന്നിൽ നിന്നും ഒരുപാടു അകന്നു പോയി കഴിഞ്ഞു എന്നവൻ മനസിലാക്കിയിരുന്നു…
❣️❣️❣️❣️❣️
“ആ ജോർജിന്റെ മകനാണോ എബി…??
ഗായത്രി ആകാംക്ഷയിൽ അനുവിനെ നോക്കി..
“ആഹ് അമ്മ ..
അതേ ജോർജിന്റെ മകൻ.!
പ്രതീക്ഷകൾ എല്ലാം കീഴ്മേൽ മറിഞ്ഞ അവസ്ഥയിലായിരുന്നു അനു …
“ഡോക്ടറ് നല്ല മോനാ…
അയാൾക്ക് ഇത്ര നല്ല സ്വഭാവമുള്ള മകനോ …??
വിശ്വസിക്കാൻ വയ്യ!
ചിലപ്പോൾ അവന്റെ അമ്മയുടെ സ്വഭാവം ആവും..
ഗായത്രി ആത്മഗതം പറഞ്ഞു.
അനുവിന്റെ കണ്ണിൽ പ്രതീക്ഷയുടെ പുതു വെളിച്ചം വീണ്ടും നിറഞ്ഞു..
“അമ്മയ്ക്ക് … അമ്മയ്ക്ക് ഇഷ്ടാണോ എബി ഡോക്ടറെ …??
ഗായത്രിയുടെ കൈകളിൽ പിടിമുറുക്കിക്കൊണ്ട് അത് ചോദിക്കുമ്പോൾ മറുപടി ‘അതേ ‘യെന്നാവാൻ അവൾ പ്രാർത്ഥിച്ചു..
“നല്ല ചോദ്യം…
ആ കൊച്ചിനെ ആർക്കാ ഇഷ്ടപ്പെടാത്തത് ..
ഹോസ്പിറ്റലിൽ പോയി കണ്ടിട്ടുള്ള എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് പ്രായമുള്ളവരോടൊക്കെ വല്യ സ്നേഹത്തിലാ പെരുമാറ്റമെന്ന്…
എനിയ്ക്ക് ഡോക്ടറെ നല്ല ഇഷ്ടാ…
പാട്ടിയമ്മയ്ക്കും അതേ ..
ഗായത്രി പുഞ്ചിരിച്ചു..
“അമ്മേ എനിയ്ക്കൊരു കാര്യം.. കൂടി..
അനു വിക്കി..
“ഇനിയുമുണ്ടോ കാര്യങ്ങൾ ..??
പറ കേൾക്കട്ടെ …
ഗായത്രി അനുവിന്റെ വാക്കുകൾക്ക് കാതോർത്തു..
“ഞാനും എബി ഡോക്ടറും …
അവളൊന്നു നിർത്തി…
“ബാക്കി പറ…
ഗായത്രിയുടെ മുഖഭാവമൊന്നു മാറി..
“ഞങ്ങൾ .. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണമ്മേ …
കുറച്ചു നാളായി…
അമ്മയോടു പറയാൻ ..
പേ..ടിയായി..
പറഞ്ഞു തീർത്തും മുൻപേ
ഗായത്രി മുഖമടച്ച് അനുവിനെ അടിച്ചു..
മുഖം പൊത്തിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൾ ഗായത്രിയെ നോക്കി..
“നിനക്ക് ഞാനറിയാത്ത രഹസ്യമില്ലെന്നാ ഞാൻ വിചാരിച്ചിരുന്നത് അനു ..
ഇത്ര വലിയൊരു ചതി ഞാൻ പ്രതീക്ഷിച്ചില്ല..
വല്ലാതെ അണച്ചുകൊണ്ടാണ് അവളതു പറഞ്ഞു തീർത്തത്..
“ഒരാളെ സ്നേഹിക്കുന്നത് തെറ്റല്ല …. പ്രത്യേകിച്ച് ഡോക്ടറെ പോലെ ഒരാളെ ..
അവനെ എല്ലാവരും ഇഷ്ടപ്പെട്ടു പോകും..
നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല..
പിന്നെ അമ്മ ഒരു മതത്തിനും എതിരുമല്ല..
എല്ലാവരെയും ഒന്നായ് കാണാനേ ശ്രമിച്ചിട്ടുള്ളു..
ഇതെല്ലാം അറിയാമായിരുന്നിട്ടും അർജുന്റെ വീട്ടുകാർ വന്നപ്പോൾ എങ്കിലും നിനക്കിത് എന്നോട് തുറന്നു പറയാമായിരുന്നു അനു ..
ഗായത്രിയുടെ കണ്ണിൽ നനവു പടർന്നു…
അമ്മേ ഞാൻ …
അനുവും കരഞ്ഞു തുടങ്ങിയിരുന്നു…
ഇരുവരും പരസ്പരം ചേർത്തു പിടിച്ചു ക്കൊണ്ട് സങ്കടം ഒഴുക്കിക്കളയാൻ ശ്രമിച്ചു…
❣️❣️❣️❣️❣️
📱 “ഹലോ താൻ കിടന്നോ അനു …
“ഇല്ല ഡോക്ടറെ….
അമ്മയായിട്ടു സംസാരിച്ചു വന്നേയുള്ളു…
” അറിഞ്ഞില്ലേ …
കാര്യങ്ങളൊക്കെ …??
” മ്മ്…
ഡോക്ടറോ …??
” അറിഞ്ഞെടോ എല്ലാം…
അനുവിന് എന്നോട് വെറുപ്പുണ്ടോ ഇപ്പോ …??
“എന്റെ അമ്മയ്ക്ക് പോലും ഡോക്ടറോട് വെറുപ്പില്ല..
പിന്നെയാണോ എനിയ്ക്ക്…
“എന്റെ അപ്പൻ വല്യ തെറ്റാടോ ആന്റിയോട് ചെയ്തത്..
അതിൽ അപ്പന് നല്ല കുറ്റബോധവും ഉണ്ട്..
ആന്റിയെ അപ്പന് ഒരുപാട് ഇഷ്ടമായിരുന്നു..
കള്ളിന്റെ പുറത്ത് ഉണ്ടായിപ്പോയ ഒരബദ്ധം…
“ഇനിയിപ്പോ നമ്മൾ അതേപറ്റി പറഞ്ഞിട്ട് എന്താ ഡോക്ടറെ കാര്യം…
കഴിഞ്ഞത് കഴിഞ്ഞു…
“അതെടോ …
“ഡോക്ടറ് ഒരു പാട്ടു പാടോ..
മനസ്സൊന്നു തണുക്കാൻ ..
” പാടണോ …?
“വേണം…!
“താൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ…
ഞാൻ പാടാം ഉറങ്ങിക്കോ…
“മ്മ്…..
🎵 അകലെയാണെങ്കിലും ധന്യേ …
നിന്‍ സ്വരം ….
ഒരു തേങ്ങലായെന്നില്‍ നിറയും…
(ഓ…മൃദുലേ….
ഹൃദയമുരളിയിലൊഴുകി വാ..)
പിരിയുവാനാകുമോ തമ്മില്‍..
എന്‍ പ്രിയേ …
പുതുജീവനായ് എന്നില്‍ വിരിയൂ …
( ഓ… മൃദുലേ…)
അനുവിന്റെ കണ്ണുകൾ മെല്ലെമെല്ലെ അടഞ്ഞു പോയ്ക്കൊണ്ടിരുന്നു…
തുടരും
✍️ നിവേദ്യ ഹരിഹരൻ
സ്നേഹം ഡിയേഴ്സ്
❤️❤️❤️❤️❤️

by