രചന – കൃഷ്ണ
നിയാൽ രണ്ടിനെയും കണ്ടതിന്റെ അമ്പരപ്പിൽ നിക്കുവാണ്… അവരുടെയും അവസ്ഥ മറിച്ചല്ലായിരുന്നു…
മാസ്റ്റർ ഇവിടെ… (ആതി )
ആതിയുടെ ചോദ്യം കേട്ട് ടീന മുഖം ചുളിച്ചു…
സംശയ ഭാവത്തിൽ അവൾ അവരെ നോക്കി നിയാലിന് നേരെ തിരിഞ്ഞു…
നിയാലിന് ഇവരെ പരിചയമുണ്ടോ…? (ടീന )
യെസ്… അല്ല ഇപ്പോ എന്താ പ്രശ്നം…?(നിയാൽ )
എന്താടാ നിച്ചു…?
നിച്ചു ചോദിച്ചതിന് ടീന എന്തോ പറയാൻ വന്നതും അവർക്കടുക്കലേക്ക് ദിച്ചുവും ജിത്തും വന്നു…
കാര്യം ഞാൻ പറയാം ജിത്തു… ദേ ഈ രണ്ടണ്ണവും കൂടി സ്ക്രനിംഗിന് വേണ്ടി പേര് തരാൻ വന്നു… (ടീന )
അതിനിപ്പോ എന്താ…? (ജിത്തു )
ലിസ്റ്റ് ആൾറെഡി കംപ്ലീറ്റ് ആയി… പിന്നെ എങ്ങനെയാ… മാത്രവുമല്ല ഇവളും മാര് എന്ത് കളിക്കാനാ… ഡാൻസിനെ കുറിച്ച് വല്ലതും അറിയോ…? ഷോ കാണിച്ച് നടക്കാനല്ലേ അറിയൂ… ആതിയെ ഒന്നിരുത്തി നോക്കി ടീന പറഞ്ഞു…
ടീനയുടെ സംസാരം ജിത്തുവിനും ദിച്ചനും അങ്ങ് ഇഷ്ടപ്പെട്ടില്ല…
ഇവർക്ക് ഡാൻസ് കളിക്കാനറിയില്ലെന്ന് ടീന അറിഞ്ഞോ… അതോ ടീന ഊഹിച്ചോ…?
നിച്ചുവിന്റെ എടുത്തടിച്ചുള്ള ചോദ്യം കേട്ട് ടീന വേളരി വെളുത്തു… അവൾടെ മുഖവും ആ നിപ്പും കണ്ട് ആതിക്കും മാധുനും ചിരി വന്നു…
ഈ ചേച്ചിക്ക് എല്ലാം ഊഹിച്ചു പറയാൻ നല്ല വശമാ മാസ്റ്റർ…
ആതി പറഞ്ഞത് കേട്ട് ടീന അവളെ തുറിച്ചു നോക്കി… എന്നാൽ ജിത്തുവും ദിച്ചുവും മുഖം ചുളിച്ച് ആതിയെ നോക്കി…
മാസ്റ്ററോ…? നിനക്കിവരെ മുന്നേ പരിചയമുണ്ടോടാ…? ജിത്തു സംശയത്തോടെ നിയാലിനോട് ചോദിച്ചു…
അതൊക്കെ ഞാൻ വിശതമായി പറയാം നിങ്ങളോട്… അതും പറഞ്ഞ് നിച്ചു ടീനയ്ക്ക് നേരെ തിരിഞ്ഞു…
ടീന ഇവരുടെ പേര് ലിസ്റ്റിൽ ആഡ് ചെയ്യണം… പിന്നെ ഇവർക്ക് ഡാൻസ് അറിയോ ഇല്ലയോ എന്ന് സ്ക്രീനിംഗിൽ കാണാം…
നിയാൽ തീർത്ത് പറഞ്ഞതും ടീന ആതിയെയും മാധുനെയും ഒന്ന് നോക്കി ലിസ്റ്റിൽ രണ്ടുപേരെയും ആഡ് ചെയ്തു…
ആതിയും മാധുവും ടീനയെ നോക്കി ആക്കി ചിരിച്ച് സ്റ്റേജിലേക്ക് കേറി… അവർ പ്ലേ ചെയ്യാനുള്ള പാട്ട് പറഞ്ഞ് കൊടുത്ത് പൊസിഷനിലായി നിന്നു…
എല്ലാവരുടെയും നോട്ടം അവരിലേക്ക് നീണ്ടു…
സോങ് പ്ലേ ആയതും ഇരുവരും പാട്ടിനൊത്ത് ചുവടുകൾ വെക്കാൻ തുടങ്ങി… ഒരു നിമിഷം എല്ലാവരും മിഴിച്ച് നിന്നു പോയി… ഡാൻസ് സ്പീടും എനെർജിയും പെർഫെക്ഷനും വേറെ ലെവൽ ആയിരുന്നു…
ടീന ശെരിക്കും കണ്ണും മിഴിച്ചു നിക്കുവായിരുന്നു… ജിത്തുവും ദിച്ചുവും കണ്ണിമ ചിമ്മാതെ നിക്കുവാണ്… പിന്നെ ഈ കാര്യത്തിൽ നിയാലിന് രണ്ടിന്റെയും റേഞ്ച് അറിയാവുന്നത് കൊണ്ട് പുഞ്ചിരിയോടെ നോക്കി നിന്നു…
രണ്ടിന്റെയും പെർഫോമൻസ് കഴിഞ്ഞതും ഓഡിറ്റോറിയം മുഴങ്ങും വിധം എല്ലാം കൂടി കൈയ്യടിയായിരുന്നു…
രണ്ടും നന്നായി ഒന്ന് ഇളിച്ചു കൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങേയാണ് സ്റ്റേജിനു സൈഡിലായി വിഷ്ണുവും ടീമ്സും വായും തുറന്ന് നിക്കുന്നത് കാണുന്നെ… രണ്ടും അവർക്കടുത്തേക്ക് ചെന്നു…
പൊളിച്ചു മക്കളെ… എന്തായിരുന്നു… ഒരു രക്ഷയുമില്ലായിരുന്നു… രണ്ടും ഒന്നിനോടൊന്നായിരുന്നു… തകർത്തു… ഹോ…
മനു പറഞ്ഞത് കേട്ട് രണ്ടാളും ചിരിച്ചു കൊടുത്തു…
സത്യം പറയാല്ലോ DK യും ഗ്യാങ്ങും മാത്രമേ ഇത്രയും എനർജിക്ക് കളിച് ഞാൻ കണ്ടിട്ടുള്ളു… (വിഷ്ണു )
ആമ് അത് പറഞ്ഞപ്പോഴാ നിയാൽ മാസ്റ്റർ ജിത്തുവേട്ടനും കലി… അല്ല DKയുമായിട്ട് എന്താ കണക്ഷൻ…? ആതി സംശയം ചോദിച്ചു…
അത് ഒന്നൊന്നര കണക്ഷനാ മക്കളെ… അനന്തു പറഞ്ഞ് വരെ സ്ക്രീനിംഗിന് തുടർന്നു… പാട്ട് പ്ലേ ചെയ്തതിനാൽ ആറും അവിടന്ന് പുറത്തേക്ക് നടന്നു…
………..
ഇവന്മാർക്ക് കൂട്ടി കൊണ്ട് പോകാൻ കണ്ട സമയം… എന്നാലും എന്റെ നാക്കാലി… ഇത്രയും ഞാൻ പ്രേതീക്ഷിച്ച മോളെ…
ജിത്തു മനസ്സിൽ ഓർത്തു…
ദിച്ചുവിന്റെ കണ്ണുകൾ ആതിയിൽ തന്നെയായിരുന്നു… അവളെ അടുത്തൊന്ന് കിട്ടിയിരുന്നേൽ എന്ന് അവൻ മനസാലെ ഓർത്തു…
ഇതെ നിമിഷം നിയാലിന്റെ മനസ്സിൽ ആതിയെ കണ്ടതിൽ ഇനി താൻ ഇഷ്ടപ്പെടുന്നവൾ തന്റെ കണ്മുന്നിൽ ഉണ്ടെന്ന സന്തോഷമായിരുന്നു…
ടീനയാണേൽ ദേഷിച്ചു കൊണ്ട് പുറത്തേക്ക് നടന്നു…
ശേ… നാണം കേട്ടന്ന് പറഞ്ഞാൽ മതി… എന്നാലും നിയാലിന് ഇവളും മാരെ എങ്ങനെ പരിചയം… അല്ല എങ്ങനെ പരിചയമില്ലാതിരിക്കും… കാണാൻ കൊള്ളാവുന്ന ചെക്കൻ മാരെ ചിരിച്ചും കൊഞ്ചിയും വശത്താക്കലല്ലേ പണി…
ടീന ദേഷിച്ചു കൊണ്ട് സ്വയം പറഞ്ഞു…
…………….
“ത്രിമൂർത്തികൾ”,
അതെ… കോളേജിലെ ത്രിമൂർത്തികളാണ് ഈ DK യും ജിത്തുവേട്ടനും പിന്നെ നിങ്ങളുടെ മാസ്റ്റർ എന്ന് പറഞ്ഞ നിയാൽ ഏട്ടനും… (അനന്തു )
ഇവര് മൂന്നും വേറെ ലെവലാ മക്കളെ… നിയാൽ ഏട്ടൻ കുറച്ച് ദിവസം ഇല്ലായിരുന്നു… കക്ഷി ഇന്നാ കോളേജിലേക്ക് വന്നത്… (മനു )
മമ്… രണ്ടും മൂളി…
അല്ല മാധു നിന്നോട് നിന്റെ ജിത്തുവേട്ടൻ അവരുടെ കൂട്ടിനെ കുറിച്ചൊന്നും പറഞ്ഞില്ലേ…? (ചന്തു )
ആ ബെസ്റ്റ് ജിത്തുവേട്ടന്റെ സ്വഭാവം തന്നെ ഞാൻ നേരെ ചൊവ്വേ അറിഞ്ഞു വരുന്നേയുള്ളൂ… (മാധു )
നല്ല ക്യാമുകി… നാലും കൊറസ്…
മാധു ഇളിച്ചു കൊടുത്തു…
എന്താണ് നാലും കൂടി ഇതുങ്ങളോട് പറഞ്ഞോണ്ടിരിക്കുന്നെ…?
അവർക്കടുക്കലേക്ക് വന്ന ജിത്തു ചോദിച്ചു…
ഏയ്… ഞങ്ങൾ ഇവരുടെ ഡാൻസിനെ കുറിച്ച് പറയുവായിരുന്നു ജിത്തുവേട്ടാ… (വിഷ്ണു )
എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട്… ആതിയോടും മാധുനോടും പറഞ്ഞ് നാലും അവിടന്ന് മാറി…
എനിക്ക് ശെരിക്കും സർപ്രൈസ് ആയി പോയി… നിങ്ങൾ ഈ കോളേജിലായിരിക്കുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല… (നിയാൽ )
ഞങ്ങളും… രണ്ടും ഒരുമിച്ച്…
ഈ കുരുപ്പുകളെ എങ്ങനെ പരിചയമെന്ന് നീ പറഞ്ഞില്ലല്ലോ നിച്ചു… (ജിത്തു )
അത് ചെറിയൊരു കഥ തന്നെയാ… പറഞ്ഞ് തുടങ്ങിയാൽ തീരത്തില്ല… നൈറ്റ് കൂടാൻ നേരത്ത് പറയാം…
ഇവരുമായിട്ട് നിങ്ങള് നല്ല കമ്പനി ആയെന്ന് തോന്നുന്നു… (നിയാൽ )
അതും ഒരു കഥന കഥയാടാ… നൈറ്റ് പറയാം… ജിത്തു മാധുനെ നോക്കി കൊണ്ടാണ് പറഞ്ഞത്…
ജിത്തു പറഞ്ഞത് കേട്ട് നിയാൽ ചിരിച്ചു…
എടി ആതി നമ്മടെ അക്കാദമിയിൽ ഉണ്ടായിരുന്ന നിയാൽ മാസ്റ്റർ തന്നെയല്ലേ ഇത്… നോക്കിയെ ചിരിച്ചോണ്ടൊക്കെ സംസാരിക്കുന്നു… ആതി മാത്രം കേൾക്കെ മാധു പറഞ്ഞു…
ശെരിയാ… മാധു പറഞ്ഞതിന് ശെരി വെച്ച് ആതി നിയാലിനെ നോക്കി…
ദിക്ഷിക്കിന്റെ കണ്ണുകൾ ആതിയിൽ തന്നെയായിരുന്നു… അവൾടെ നോട്ടം നിയാലിലേക്ക് നീണ്ടത് കണ്ട് അവന് അതത്ര ഇഷ്ട്ടപെട്ടില്ല…
ആതി നിയാലിൽ നിന്ന് നോട്ടം മാറ്റി സൈഡിലേക്ക് നോക്കിയതും അവളെ തന്നെ നോക്കി മുഖം കലിപ്പിച്ച് നിക്കുന്ന ദിച്ചുവിനെയാണ്…
ആ നോട്ടം അത്ര പന്തിയല്ലാന്ന് തോന്നിയ കൊണ്ട് ആതി വേഗം നോട്ടം മാറ്റി…
അല്ല നിങ്ങൾ ഞങ്ങടെ കളിയെ കുറിച്ച് ഒന്നും പറഞ്ഞില്ല… ദിച്ചു എന്ത് പറയുമെന്ന് കേൾക്കാനുള്ള ഒരാകാംഷയിൽ ആതി ചോദിച്ചു…
ഒന്നും പറയാനില്ല… നിയൊക്കെ ഇത്ര നന്നായി കളിക്കുന്ന ടീമ്സ് ആണെന്ന് ഞാനറിഞ്ഞില്ല…
ഈ നാക്കാലി ഇങ്ങനെ കളിക്കുമെന്ന് ഞാൻ തീരെ പ്രേതീക്ഷിച്ചില്ല… (ജിത്തു )
നാക്കാലി നിങ്ങടെ കെട്ടിയോളാടോ അന്യാ… ജിത്തു പറഞ്ഞത് മാധുനങ്ങ് തീരെ പിടിച്ചില്ല…
എങ്കിലും നിയാൽ നിക്കുന്നത് കൊണ്ട് മാധു മനസ്സിൽ പറഞ്ഞു…
ദിക്ഷിക്കേട്ടൻ ഒന്നും പറഞ്ഞില്ല… ഇങ്ങേര് ഉടായിപ്പാ… ഏട്ടൻ പറയ് ഞങ്ങൾ കളിച്ചത് എങ്ങനുണ്ടായിരുന്നു…? (മാധു )
മമ്… മാധു നന്നായി കളിച്ചു…
ദിച്ചു മാധുനെ നോക്കി ചെറു ചിരിയാലേ പറഞ്ഞു…
മാധു കളിച്ചത് മാത്രമേ കലിപ്പന്റെ കണ്ണിൽ പെട്ടൊള്ളോ… ഹും… ആതി മനസിലോർത്തു…
ദിച്ചു പറഞ്ഞത് കേട്ട് ആതിക്ക് എന്തന്നില്ലാത്ത ദേഷ്യം തോന്നി…
അതെന്താടാ ആതി നന്നായിട്ട് കളിചില്ലേ…? (ജിത്തു )
മമ്… കുഴപ്പമില്ലായിരുന്നു… ആതിയെ നോക്കിയായിരുന്നു ദിച്ചു പറഞ്ഞത്…
അത് കേട്ടതും ആതിടെ മുഖം കനത്തു…
കലിപ്പൻ… ആതി പിറുപിറുത്തു…
നിച്ചു ഇതെല്ലാം വീക്ഷിച്ചു കൊണ്ട് നിക്കുവായിരുന്നു…
……………
അപ്പോ വെറുതെയല്ല നിന്നെ രണ്ടും മാസ്റ്റർ എന്ന് വിളിച്ചേ…? (ജിത്തു )
മമ്… നിയാൽ മൂളി…
ദിച്ചുവിന്റെ ഫ്ലാട്ടിലെ ബാൽക്കണിയിലാണ് മൂന്നും… ദിച്ചു ബെൻ ബാഗിൽ ഇരിക്കുന്നു… ജിത്തുവും നിച്ചുവും റെയലിൽ ചാരിയും… മൂന്നിന്റെ കൈയ്യിലും ഓരോ ബിയർ ബോട്ടിലും ഉണ്ട്…
അല്ല ആധ്വികയോടും മാധുരിയോടും നിങ്ങൾ നല്ല കമ്പനിയാണല്ലോ… ഇന്ന് സംസാരത്തിൽ നിന്ന് തന്നെ ഏറെ കുറെ എനിക്ക് തോന്നി… (നിച്ചു )
വായാടികളാ രണ്ടും… അത് പോലെ നാക്കാലികളും… ജിത്തു ചിരിയാലെ പറഞ്ഞു… അവൻ പറഞ്ഞത് കേട്ട് ദിക്ഷിക്കിന്റെ മനസ്സിലേക്ക് ആതിയുടെ മുഖം തെളിഞ്ഞു… ചുണ്ടിന്റെ കോണിൽ പുഞ്ചിരി മൊട്ടിട്ടു…
നാക്കാലികളല്ല… നാക്കാലി ഇവന്റെ മാത്രം നാക്കാലി… ദിച്ചു ജിത്തുനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു…
ഏഹ്… നീ എന്താ ദിച്ചു പറഞ്ഞേ… ഇവന്റെ മാത്രം നാക്കാലിയോ… ആര്…? (നിച്ചു )
മാധുരി… ജിത്തു ചിരിയാലേ പറഞ്ഞു…
Seriously… എന്നിട്ട് നീയൊന്നും എന്നോട് പറഞ്ഞില്ലല്ലോ…? (നിച്ചു )
നീ കോളേജിൽ വരുമ്പോൾ കാണിച്ച് തരാനാ ഇരുന്നേ… പക്ഷേ അവരെ ആൾറെഡി നിനക്ക് അറിയാവുന്ന കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നല്ലോ…
ഇനി നീ ആരെയെങ്കിലും പ്രേണയിക്കുന്നുണ്ടോടാ ദിച്ചു…
നിയാൽ ചോദിച്ചതിന് ദിച്ചു ഒന്ന് പുഞ്ചിരിക്കെ മാത്രം ചെയ്തുള്ളു…
തുടരും

by