18/04/2026

പ്രണയവർണ്ണം : ഭാഗം 02

രചന – അമ്മൂസ്

 

ഡോ ..!!!

എവിടെ നോക്കിയാ ഡോ വണ്ടി ഓടിക്കുന്നെ
അവളുടെ മുഖം മുറുകി
തന്റെ മുഖത്ത് കണ്ണില്ലേ ……..
കൈ ഉഴിഞ്ഞ് അവൾ അവന്റെ മുന്നിലേക്ക് വന്നു ……..

Sorry …….ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല ……

ഒരു sorry…… അവൾ അവനെ ദഹിപ്പിച്ച് ഒന്ന് നോക്കി ……
സോറി പറഞ്ഞാ എല്ലാം അങ്ങ് തീരോ …….

എന്നെ വന്നിടിച്ചു കൈമുട്ട് പൊട്ടിച്ചതിന് ആര് സമാധാനം പറയും ……..

മനഃപൂർവം അല്ലല്ലോ ……
സേവ്യർ ശബ്ദത്തിൽ കുറച്ച് രോഷം കലർത്തി .

അപ്പോഴേക്കും ക്ലീറ്റസേട്ടനും മുന്നിലേക്ക്‌ വന്നു …..

ആ കൊച്ചിന് എന്നതേലും പറ്റിയോ ടാ …….
അയാൾ അവനോട് പതിയെ ചോദിച്ചു.

അവൻ അയാളെ നോക്കി എന്തോ പറയുവാൻ തിരിഞ്ഞതും

പെട്ടന്ന് അവൾ തിരിഞ്ഞു ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്ന തന്റെ വണ്ടിക്ക് അരികിൽ എത്തി ……..

പിടിച്ച് ഉയർത്താനായി തുടങ്ങിയതും
സേവി മുന്നോട്ട് വന്നു .
ഇരുവരും കൂടി ഒരുമിച്ച് വണ്ടി
പിടിച്ചുയർത്തി വച്ചു .

അപ്പോഴാണ് അതിന്റെ ഫ്രണ്ട് മിററും ലൈറ്റും പൊട്ടിയിരിക്കുന്നത് അവൾ കാണുന്നത് .

ഇല്ലാത്ത പൈസഉണ്ടാക്കി ഇന്നലെ വർക്ക് ഷോപ്പിൽ നിന്ന് ഇറക്കിയതെ ഉള്ളു …..
അവളുടെ മുഖം കുറച്ച് കൂടി കനത്തു.
അവനോട് ദേഷ്യത്തിൽ എന്തോ പറയാൻ മുഖമുയർത്തിയതും …..എണ്ണം പോലും നോക്കാതെ അഞ്ഞുറിന്റെ മൂന്ന് നാലു നോട്ടുകൾ എടുത്തു

ആശുപത്രി ചിലവിനും വണ്ടി നന്നാക്കാനുള്ളതും തറയിൽ നിരന്നു കിടക്കുന്ന പലഹാരങ്ങളുടെയും ചേർത്ത് .
അവന്റെ ഭാഗത്ത്‌ നിന്നുള്ള നഷ്ടപരിഹാരം അവളുടെ നീട്ടിയ കൈയിലേക്ക് അവൻ വച്ചുകൊടുത്തു .

എന്റെ ഭാഗത്ത്‌ നിന്നുള്ളത് ക്ലിയർ ആക്കിയിട്ടുണ്ട് .

അവളെ ഒന്നുകൂടി നോക്കിയ ശേഷം ജീപ്പിലേക്ക് കയറുവാനായി തിരിഞ്ഞു.

ക്ലീറ്റസേട്ടാ കേറി വണ്ടി എടുക്ക് .

ഹ്മ്മ് …
അയാൾ അപ്പോൾത്തന്നെ പിന്നിലേക്ക് പോയി .

ഡോ !!!!!
ഒന്ന് നിന്നെ ……
അവളുടെ പിന്നിൽ നിന്നുള്ള വിളി കേട്ട് സംശയത്തോടെ അവൻ തിരിഞ്ഞു നോക്കി.

തന്റെ അടുത്തേക്ക് അവൾ നടന്നു വരുന്നുണ്ട് ……

എണ്ണം നോക്കാതെ കൈയിലേക്ക് എടുത്തു കൊടുത്ത നോട്ടിൽ നിന്നും ആയിരം രൂപ
അവൾ അവന് നേരെ നീട്ടി ……

അവൻ സംശയത്തോടെ നെറ്റി ചുളിച്ചു .

കൂടുതലായി ഒരു രൂപ പോലും എനിക്ക് വേണ്ട …….

അവൾ പണം അവന് നേരെ നീട്ടി ….
അവൻ അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു ശേഷം പണം വാങ്ങാതെ ജീപ്പിലേക്ക് കേറി …….

സാറ കൊച്ച് അത് വച്ചോ……
ആവശ്യം വരും ……

അവൾ കഴുത്തിലണിഞ്ഞിരുന്ന മലയിലെ അക്ഷരങ്ങൾ കൊണ്ട് ഉണ്ടാക്കിയ ലോക്കറ്റിലെ സാറ എന്ന പേര്‌ വായിച്ച് അവൻ അത് പറഞ്ഞു .

എന്നാൽ അവൾ അത്ഭുതത്തോടെ അവനെ നോക്കി …..

താൻ ആദ്യമായി കാണുന്ന ഒരു വ്യക്തി അയാൾക്ക് എങ്ങനെ തന്റെ പേര് അറിയാം എന്ന ചിന്ത യോടെ അവനെ നോക്കിയതും …..
വണ്ടി മുന്നിലേക്ക്‌ എടുത്ത് വളവ് തിരിച്ചിരുന്നു അവൻ …..
പിന്നാലെ ക്ലീറ്റസേട്ടനും .

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അന്ന് മുതൽ മനസ്സിൽ കയറിയ പെണ്ണാണ്
മറ്റാരോടും തോന്നാത്ത എന്തോ ഒരിഷ്ടം .
കണ്ടമാത്രയിൽ തന്നെ ഒരാളോട് ഇഷ്ടം തോന്നുമോ എന്ന്‌ സംശയിച്ച് സംശയിച്ച് വന്ന ഇഷ്ടം . എത്ര വേണ്ടന്ന് വച്ചിട്ടും തോന്നുന്ന ഇഷ്ടം …..

പിന്നീട് ഈ ചുരം കയറുമ്പോഴൊക്കെ എന്തുകൊണ്ടോ മനസ്സ് വല്ലാതെ പിടക്കും .
അന്ന് മുന്നിൽ കണ്ട അവളുടെ രൂപം പെട്ടന്ന് മുന്നിൽ തെളിയും ……
ആ ഓർമ്മയിൽ അവൻ ചിരിച്ച് കൊണ്ട് അറിയാതെ ജീപ്പിന്റെ സീറ്റിലേക്ക് ചാരിയിരുന്നു .

ശേഷം പതിയെ ജീപ്പിൽ നിന്നും ഇറങ്ങി കുറച്ച് മുന്നിലേക്ക്‌ നടന്നു .

അടുത്ത് നിൽക്കുന്ന കുട്ടിയോട് എന്തോ പറഞ്ഞു ചിരിക്കുന്ന പെണ്ണിനെ നോക്കി നിന്നവൻ .

ഇതുവരെ ആരോടും പറഞ്ഞിട്ടില്ല ഇവളെ ക്കുറിച്ച് …….. ഇനി പറയണം…..

അപ്പോഴാണ് ചുമലിൽ ഒരു കരം പതിഞ്ഞത് .
അവൻ പെട്ടന്ന് തിരിഞ്ഞ് നോക്കി .അഹ് ബെന്നിച്ചയാ നിങ്ങളോ ……
ഇതെപ്പോ വന്നു …
ഞാനോ….
ഞാൻ വന്നിട്ട് ഇച്ചരെ നേരം ആയി….
നീ കണ്ട പെൺപിള്ളേരെ ഒക്കെ വായിനോക്കി നിന്നാൽ എന്നെ എങ്ങനെ കാണാനാ ടാ……
ബെന്നി ഒരു കള്ളചിരിയോടെ പറഞ്ഞു .

അത് പിന്നെ …..
മ്മ്മ്മ് മ്മ്മ്…..
ബെന്നി ഒന്ന് അർത്ഥം വച്ച് മൂളി .
ഇന്ന് അമ്മച്ചി വരുമെന്ന് പറഞ്ഞിട്ട് വന്നില്ലാരുന്നോ …..

വന്നിച്ചായാ …….
ഇവിടെ നിൽപ്പുണ്ടായിരുന്നു .

അഹ് എന്നാ നീ നിക്ക് ഞാൻ പള്ളിയിൽ കേറി ഒന്നു മുട്ട് കുത്തിയേച്ചുവരാം .

ഇച്ചായ …..ഒന്ന് നിന്നെ …..
തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ബെന്നിയെ അവൻ പിടിച്ചു നിർത്തി .
എന്നതാടാ…..

അതേ ഇച്ചായാ കുറേ നാളായി ചോദിക്കണം ചോദിക്കണം ന്ന് വിചാരിക്കുവാ
എന്നാ ചോദിക്ക് ……

അത് ….ഏതാ ഇച്ചായാ അവള് …..
സേവി നോക്കുന്ന ഭാഗത്തേക്ക്‌ ബെന്നി നോക്കി
ഏത് ആ രൂപക്കൂടിന് മുന്നിൽ
നിൽക്കുന്നവളോ…..
അതെന്നേ …. ഇച്ചായന്റെ കടയിൽ വന്നത് എപ്പോഴോ കണ്ടിട്ടുണ്ട് .

അഹ് ആ കൊച്ചോ അത് നമ്മുട സാറക്കൊച്ച് അല്ലേ …..

“””””സാറ “””””

അപ്പോ ഇച്ചായാ ….

ആഹാ ഇതാര് ബെന്നിയോ നീ എന്താ ടാ താമസിച്ചേ ……
എന്തോ പറയുവാനായി തുടങ്ങിയതും
അമ്മച്ചിയുടെ ശബ്ദം കേട്ടതും അവൻ അത് സുച്ചിട്ടത് പോലെ നിർത്തി …..

ഓഹ് കടയിൽ തിരക്ക് ഒഴിഞ്ഞ നേരമില്ല അമ്മച്ചി .
പെരുന്നാള് ആയതുകൊണ്ട് ചില്ലറക്കൊന്നും അല്ലല്ലോ അടിവാരത്ത് ആൾക്കാര് വന്ന് ഇറങ്ങുന്നത് ……

നിങ്ങള് വരുന്നത് ഞാൻ കണ്ടായിരുന്നു അതാ ഇച്ചിരി തിരക്ക് കുറഞ്ഞപ്പോ അപ്പന്റെ കയ്യില് കട ഏപ്പിച്ചിട്ട്‌ കയറി വന്നത്……..

നിന്റെ കെട്ടിയോൾ എന്ത് പറയുന്നു …..

അവക്ക് വിശേഷം ഉണ്ട് അമ്മച്ചി ….
ഇത് ഏഴാം മാസവാ …..
അതുകൊണ്ട് അവളുടെ വീട്ടിൽ തന്നെയാ …..
ഇരുവരും വീട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞ് നിൽക്കുമ്പോഴാണ് ……ചുറ്റും എന്തോ അടിപിടി യുടെ ബഹളം കേൾക്കുന്നത് ചുറ്റും കൂടിയവർ എല്ലാം ഒരിടത്തേക്ക് ഓടി പോകുന്നു .

ഇത്രയും നേരം തൊട്ട് അടുത്ത് നിന്ന സേവിച്ചനേയും കാണുന്നില്ല

എന്നതാ ടാ അവിടെ ……
ശബ്ദം കേട്ട് അമ്മച്ചി ചോദിച്ചു .
അറിയില്ല അമ്മച്ചി …..

എടാ ചെക്കാ എന്റെ സേവി എവിടെ ….
അമ്മച്ചി അത് പറഞ്ഞ് ചുറ്റും നോക്കി ….
സേവിച്ചൻ ഇത്രേം നേരം ഇവിടെ നിക്കുന്നകണ്ടതാണല്ലോ ….ഇവനിത് എങ്ങോട്ട് പോയി …….അവർ ചുറ്റും നോക്കി …

പെട്ടന്ന് അമ്മച്ചി യുടെ കൈയിൽ ഇരുന്ന ഫോൺ റിങ് ചെയ്തു വീട്ടിൽ നിന്നാണ്

ആഹ്ഹ്..
അമ്മച്ചി ഫോൺ എടുക്ക് ഞാൻ അവനെ ഒന്ന് നോക്കിയേച്ചും വരാം .

ഹ്മ്മ്മ് ……
ഹലോ ….എന്നതാ ടാ….
അമ്മച്ചി ഫോണും കൊണ്ട് മാറിയതും
ബെന്നി മുന്നോട്ടു നടന്നു .

ബഹളം കേട്ട ഭാഗത്തേക്ക്‌ അവനൊന്ന് എത്തി നോക്കിയതും അവിടെ സേവിച്ചന്റെ തല മിന്നായം പോലെ കണ്ടെന്നു ബെന്നിക്ക് തോന്നി അവൻ പെട്ടന്ന് തന്നെ ആൾക്കൂട്ടത്തേ വകഞ്ഞു മാറ്റി അതിനിടയിലേക്ക് കയറി നോക്കിയതും.

സേവിച്ചൻ ഒരുത്തന്റെ കരണം നോക്കി
അടിക്കുന്നത് കണ്ടു .
മുന്നോട്ട് വന്ന മറ്റൊരുത്തന്റെ നെഞ്ചത്ത് നോക്കി ആഞ്ഞു ചവിട്ടി…….
അവൻ ഒരു അലർച്ചയോടെ നിലത്തേക്ക് വീണു .
പിന്നിൽ നിന്ന് വന്ന മറ്റൊരുത്തനെ
സേവി കോളറിൽ ചുറ്റി കറക്കി അമർത്തി പിടിച്ചു .

പെട്ടന്ന് തന്നെ അവന്മാരിൽ ഒരുത്തൻ തറയിൽ കിടന്നൊരു പാറക്കല്ല് എടുത്ത് സേവിയുടെ പിന്നിലൂടെ വന്ന് തലയ്ക്കുപിന്നിൽ ആഞ്ഞ് അടിക്കാൻ ശ്രമിച്ചതും സേവി കൈയിൽ ചുറ്റിപിടിച്ചവനെ തറയിലേക്ക് ഇട്ട് തിരിഞ്ഞതും ഒരേ സമയമായിരുന്നു .
ആഞ്ഞുവന്ന പാറക്കല്ല് അവന്റെ നെറ്റിയിൽ പതിച്ചു .

ആഹ് ……..ടാ ……. പെട്ടന്ന് സേവി മുന്നിൽ പിടിച്ചിരുന്നവനെ വിട്ടു . അവന്മാർ മുന്നിലേക്ക് ഓടി

സേവീ ……ടാ സേവിച്ചാ …….
എന്നാടാ ……പെട്ടന്ന് വീഴാൻ പൊയവനെ ബെന്നി താങ്ങി നിർത്തി .

അപ്പോലേക്കും പള്ളി പരിസരത്ത് കാവൽ നിന്ന പോലീസ്കാരും പള്ളി കമ്മിറ്റി ക്കാരും പള്ളിലച്ഛനും ഒക്കെ ബഹളം കേട്ട് ഓടി എത്തിയിരുന്നു ….
എന്താ …..എന്താ ഇവിടെ പ്രശ്നം….
പള്ളികമ്മറ്റിക്കാർ മുന്നോട്ട് വന്നു ……

അപ്പോഴാണ് ഒരു വശത്തായി ദേഷ്യത്താൽ ചുവന്ന മുഖവുമായി നിൽക്കുന്ന സാറ യെ അവരെല്ലാം കാണുന്നത് .

പെട്ടന്ന് അവന്മ്മാരുടെ കൂടെ വന്നതിൽ ഒരുത്തൻ അവളുടെ മുന്നിലേക്ക്‌ മുറുകിയ മുഖത്തോടെ വന്നു .

“”‘”എന്നെ അടിക്കാൻ കണ്ട വരുത്തൻമ്മാരെ ഒക്കെ വിളിച്ചു വരുത്തി തുടങ്ങിയല്ലേ ടി നീ…
പുന്നാര മോളെ ……..
നിന്നെ എന്റെ കാൽ ചുവട്ടിൽ തന്നെ കിട്ടും ഓർത്തോ ….
അവൻ അവൾക്ക് നേരേ കൈ ചൂണ്ടി
പറഞ്ഞു കൊണ്ട് നിന്നപ്പോൾ തന്നെ പോലീസ്കാർ വന്ന് അവനെ വട്ടം പിടിച്ചു കൂടെ മറ്റവന്മാരെയും ….

അപ്പോഴേക്കും പള്ളികമ്മറ്റിക്കാര് അവൾക്ക് ചുറ്റും വളഞ്ഞു …..

കുടുംബ പ്രശ്നങ്ങൾ തീർക്കേണ്ടത് പള്ളിപ്പരിസരത്താണോ സാറാ ……

വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കൂട്ടയടി നടത്താനാണോ അനിയത്തിയും ചേച്ചിയും ഒരുങ്ങികെട്ടി പള്ളിയിലേക്ക് പുറപ്പെട്ടത്…..?
അവൾ ഒന്നും പറയാനാകാതെ നിസഹായയായി നിന്നു.

എന്തായാലും പള്ളി കമ്മറ്റി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പറയുവാ ഇതിവിടെ പറ്റില്ല
ആന്റിണി കട്ടായം പറഞ്ഞു .

പള്ളി തിരുനാള് അവസാനിച്ചിട്ടില്ല .എന്നാലും അനിയത്തിയും ചേച്ചിയും പലഹാര കടയും പൊളിച്ചു പൊക്കൊ
കാരണം ഇവിടെ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല .

ആന്റിണി കത്തിക്കേറുകയാണ് ….
സാറയോട് ഒരു മുൻവൈരാഗ്യവും ഉണ്ട് .

അച്ഛൻ എന്ത് പറയുന്നു ……

അയാൾ ബെനഡിക് അച്ഛനെ നോക്കി .

ആന്റിണി ……
അയാൾ വന്ന് വഴക്കുണ്ടാക്കിയതിന് ഈ കുട്ടികൾ എന്ത് പിഴച്ചു .

അതുകൊണ്ട് തന്റെ കടുപ്പിച്ച അഭിപ്രായം എനിക്കില്ല .
ഈ തിരുനാളിനല്ലേ അവർക്ക് ഇച്ചിരി ലാഭം കിട്ടുന്നത്. അത് കൊണ്ടല്ലേ അവർ ജീവിക്കുന്നത് . അവർ കച്ചോടം ചെയ്തോട്ടെ …….

ആർക്കേലും എതിർപ്പുണ്ടോ ……
ആരും ഒന്നും മിണ്ടിയില്ല ……

അതോടെ ആന്റിണിയുടെ പത്തി താഴ്ന്നു .

എല്ലാവരും അടുത്ത പ്രാർത്ഥനയ്ക്ക് ഒരുങ്ങ്
പെട്ടന്നാവട്ടെ ……
അച്ഛൻ ആ ആൾകൂട്ടം പിരിച്ചുവിട്ടു മുന്നിലേക്ക്‌ നടന്നു .

സാറ ഒരു നെടുവീർപ്പാലെ അടുത്ത് വന്ന് പേടിയോടെ നിൽക്കുന്ന അന്നയെ ചേർത്ത് പിടിച്ചു .

ടാ ….സേവിച്ചാ …….
സേവിയുടെ നെറ്റിയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങി …..

അപ്പോഴേക്കും അമ്മച്ചി അടുത്ത്എത്തിയിരുന്നു …..

മോനെ …..സേവിച്ചാ……..

ഇതെന്താ ടാ ……ഇതെന്ത് പറ്റിയതാ …..
എന്റെ മാതാവേ…..ചോര നിക്കുന്നില്ല ല്ലോ .
ഓഹ് ….എന്റെ അമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്ക് എനിക്ക് ഒന്നുല്ല ……

ഇച്ചിരി തൊലി പോയിട്ടേ ഉള്ളൂ …..
അത് പറഞ്ഞ് അവൻ ചുറ്റും ഒന്ന് നോക്കി
തന്റെ അടുത്തെക്ക് വരണോ വേണ്ടയോ എന്ന് അറച്ച് നിൽക്കുന്ന ആ പെണ്ണിലേക്ക് അവന്റെ കണ്ണുകൾ എത്തിനിന്നു …..

ശേഷം അവൾ പിന്തിരിഞ്ഞ് തന്നെ നടന്നു …..
അപ്പോഴേക്കും ചെന്നിയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം ഷോൾഡർലേക്ക് ഇറ്റുവീണിരുന്നു ….

തുടരും…

ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ……