The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
.ആലിയയുടെ വാക്കുകൾ വിശ്വസിക്കണോ വേണ്ടയോ എന്ന് വരെ ഒരു നിമിഷം അവനാലോചിച്ചു…..
എന്നാൽ സന്ദർഭങ്ങളും സാഹചര്യങ്ങളും കൂട്ടി വെച്ചാൽ അവൾ പറയുന്നത് ശെരി തന്നെയാണ്…….
അമ്മ…….
അതും പറഞ്ഞവൻ ഒരു നിമിഷം തലക്ക് കൈ വെച്ചു…..
അതിലേറേ നിസ്സഹായായ ആ പെണ്ണിന്റെ മുഖം മനസ്സിലങ്ങനെ തെളിഞ്ഞു നിന്നു….
താൻ വേദനിപ്പിക്കുമ്പോഴും പ്രണയത്താൽ തന്നെ കീഴ്പ്പെടുത്തിയവളുടെ മുഖം….
ഹാഷിക്കാ…… നിങ്ങൾക്കിടയിലുള്ള തടസ്സങ്ങളെ നീക്കി ഒന്നിക്കാനുള്ള അവസരം ഇന്നൊരു രാത്രി മാത്രമാണ്…..
ലൈലയെക്കാളും എന്ത് കൊണ്ടും ഹാഷിക്കാക് ചേരുന്നത് നൂറ തന്നെയാണ്….
അവളെ ഒരു ജോലിക്കാരിയിലേക്ക് വരെ എത്തിച്ചത് അവളുടേ സാഹചര്യങ്ങളാണെന്ന് ഇപ്പോഴും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ……
ആലിയ അത് ചോദിച്ചതും റാനി അവളെയൊന്നു നോക്കി…..
ഇല്ലാ…. ഒരിക്കലുമില്ല….. അതവൾക്ക് തന്നോടുള്ള പ്രണയം കൊണ്ട് മാത്രമാണ്….
അവൾക്കുള്ള ഉത്തരം മനസ്സിൽ കിടന്നു പിടഞ്ഞെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല…..
തന്റെ ഉത്തരത്തെ കുറിച് വ്യക്തമായറിയാം എന്ന പോൽ ഉത്തരം കാത്തു നിൽക്കാതെ ആലിയ മുറി വിട്ടിറങ്ങി……
റാനി അസ്വസ്തമായ മനസ്സോടേ കട്ടിലിലേക്ക് ചാഞ്ഞു….
എവിടെ നിന്ന് തുടങ്ങണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതൊരു അവസ്ഥയിലായിരുന്നവൻ……
അമ്മയെ കുറിച്ചോർക്കുമ്പോൾ ദേഷ്യത്തിനാണോ സങ്കടത്തിനാണോ ഹൃദയം മുൻ തൂക്കം കൊടുക്കുന്നതെന്നറിയുന്നില്ല…..
എന്നാൽ ഹിമ…. അവളെ കുറിച്ചോർക്കുമ്പോൾ ഹൃദയം പിളർന്നു രക്തം വാർന്നോഴുകുന്നത് പോലെ…..
താൻ വെറുക്കുമെന്നറിഞ്ഞിട്ടും തനിക്ക് വേണ്ടി തന്നിൽ നിന്നകന്ന് നിന്നവളാണ്…..
ഈ ജന്മം തനിക്കല്ലാതെ മറ്റൊരാൾക്ക് ഹൃദയത്തിൽ സ്ഥാനമില്ലെന്നുറപ്പിച്ചു തനിക്ക് വേണ്ടി കാത്തിരുന്നവളാണ്…..
അവളെ കൊണ്ടാവും വിധം തന്നെ തിരഞ്ഞു കൊണ്ടിരുന്നവളാണ്….
അതേ…. ഇപ്പോഴും അവൾ തന്നിലേക്കെത്തിയിട്ടില്ലായിരുന്നെങ്കിൽ അവൾ തിരഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു…..
അത്ര മേൽ അവൾക്ക് താനെല്ലാമാണ്…..
അതൊന്നും അറിയാത്ത താനായിരുന്നു വിഡ്ഢി…..
അവന്റെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി…..
നാളെ തന്റെ നിക്കാഹാണ്…..
എങ്ങനെ തടയും എന്നേ തനിക്ക് ആലോചിക്കേണ്ടതായുള്ളൂ……
അവൾക്കല്ലാതെ തന്റെ ജീവിതത്തിൽ മറ്റൊരാൾക്കും സ്ഥാനമില്ല……
അവൻ വേഗം കട്ടിലിൽ നിന്നെഴുന്നേറ്റു…..
ഇരുകയ് കൊണ്ടും മുഖമൊന്നു അമർത്തി തുടച്ചു…..
അവന്റെ മുഖത്താകെ ചുവപ്പ് പടർന്നിരുന്നു….
നേരെ താഴേക്ക് നടന്നു….
എല്ലാവരും ആഘോഷത്തിന്റെ നിറവിലാണ്…..
ഹാളിലേക്ക് കടന്നപ്പോൾ തന്നെ നിരത്തിയിട്ട സാരികൾ തിരഞ്ഞെടുക്കുന്ന അമ്മയെ കണ്ടതും കാലിലെ പെരു വിരലിൽ നിന്നൊരു തരിപ്പ് കയറുന്നുണ്ടായിരുന്നവന്…..
ഭാഗ്യം അവനെ കണ്ടെങ്കിലും മുഖം കൊടുക്കതിരിക്കാൻ പരമാവധി ശ്രമിച്ചു…..
ഇന്നൊരു ദിവസം കൂടിയേ വേണ്ടു എന്നവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു….
നാളെ കഴിഞ്ഞാൽ ലൈല അവന്റെ ഭാര്യ യാകും….
ഹിമ എന്നന്നേക്കുമായി അവനിൽ നിന്നകന്ന് പോകേണ്ടി വരിക തന്നെ ചെയ്യും…..
അവർക്കുള്ളിലൊരു ഗൂഢമായ ചിരിയുയർന്നു….
ഉള്ളിലുള്ള ദേഷ്യം എങ്ങനെ നിയന്ത്രിക്കുമെന്ന് റാനിക്കറിയുന്നില്ലായിരുന്നു….
എന്തിനിങ്ങനെയെല്ലാം ചെയ്തു എന്ന് അമ്മയോട് ചോദിക്കുക തന്നെ വേണമായിരുന്നവന്…..
അവൻ പല്ലുകൾ കൂടി കടിച്ചു…. ഉള്ളിലെ കനലിനെ ഒതുക്കാനെന വണ്ണം…..
അപ്പോഴാണ് ഷർട്ടിന്റെ തുമ്പിൽ പിടിച് താഴെ നിന്നൊരാൾ വലിക്കുന്നത് പോലെ തോന്നിയത്…..
അവന്റെ മിഴികൾ താഴേക്ക് നീങ്ങി…..
കയ്യിൽ മൈലാഞ്ചിയും പിടിച്ചു കൊണ്ട്
ഐമ കുട്ടിയാണ്…..
ഹാച്ചിക്കാ….. മാലാഞ്ചി…
അവളുടേ കൊഞ്ചി കൊണ്ടുള്ള സംസാരം കേട്ടതും അവനൊന്നു തണുത്തു……
അവളെയും കയ്യിലെടുത്തു കൊണ്ട് എല്ലാവരും ഇരിക്കുന്നതിന്റെ എതിർ വശത്തായി സോഫയിലേക്ക് റാനിയിരുന്നു…..
ഇന്നും കൂടിയേ ഹാഷി നിങ്ങൾക്കൊക്കെ മൈലാഞ്ചി ഇട്ട് തരികയുള്ളു….
അത് കഴിഞ്ഞാലിനി ലൈലക്ക് മാത്രമാവും….
അവിടെ ഇരുന്നവർ അവനെ കളിയാക്കി കൊണ്ട് പറയുമ്പോഴും എല്ലാവരും ചിരിക്കുമ്പോഴും അമ്മ മുഖം ഉയർത്താതെ ഇരിക്കുന്നതവൻ ശ്രദ്ധിച്ചിരുന്നു……
എന്നും താൻ മുൻ തൂക്കം നൽകിയത് അമ്മയുടെ സന്തോഷങ്ങൾക്കായിരുന്നു……
എന്നിട്ടും ഇത്രയും വർഷത്തെ തന്റെ സന്തോഷത്തെ തല്ലി കെടുത്താൻ അമ്മക്കെങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോഴാണ് അവന് കൂടുതൽ വേദന തോന്നിയത്…..
അവളില്ലാതെ യും ഞാൻ സന്തോഷമായിരിക്കും എന്ന് അമ്മ ധരിച്ചിരുന്നുവോ…..
ഉപ്പയുമായുള്ള പ്രണയത്തിന്റെ ആഴം പറഞ്ഞിരുന്ന അമ്മക്കെങ്ങനെ അതിനു കഴിഞ്ഞെന്നും തനിക്കറിയില്ല….
ദേഷ്യവും സങ്കടവും കൂടി കലർന്ന് ഒരു വെറുപ്പിന്റെ പാളി തന്റെ മനസ്സിൽ രൂപം കൊള്ളുന്നത് പോലെ യവന് തോന്നി….
ഐമ കുട്ടിയുടെ കൈ മുഴുവനാക്കിയപ്പോഴേക്കും ഒരുപാട് കൈകൾ തന്റെ മുമ്പിൽ നീണ്ടു….
ഇന്ന് നിങ്ങൾ സ്വന്തമായി ചെയ്യൂ….
എനിക്ക് നല്ല ക്ഷീണം …..
ഞാനൊന്ന് കിടക്കട്ടെ…..
ഉള്ളിലുള്ള തളർച്ചയോടെ അതും പറഞ്ഞവൻ എഴുന്നേറ്റു…..
ഓഹ്… ഇനി ലൈല ത്ത വന്നാൽ ഹാഷിക്കാനെ ഇത്രേം ഞങ്ങൾക്ക് കിട്ടില്ലല്ലോ……
ഹൈറ അത് പറഞതും അവിടെ വീണ്ടും തന്നെ കളിയാക്കിയുള്ള കൂട്ടച്ചിരി മുഴങ്ങി…..
അവരുടെ പുഞ്ചിരിക്ക് നടുവിൽ നിർവികാരമായി നിൽക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…..
ആ പുഞ്ചിരിയോടെ തന്റെ മിഴികൾ പതിഞ്ഞത് അവളിലേക്കായിരുന്നു…..
ഉറക്ക കുറവ് കൊണ്ടാണോ കരഞ്ഞത് കൊണ്ടാണോ എന്നറിയില്ല….. കൺ പോളകൾ തടിച്ചു വീങ്ങിയിട്ടുണ്ട്…..
വീട്ടിലെ ജോലികൾ അവളുടേ മുഷിഞ്ഞ വസ്ത്രത്തിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….
നിർവികാരമായ ആ മിഴികളിലേക്കൊന്നേ നോക്കിയുള്ളു…..
അവന്റെ മുഖത്തെ പുഞ്ചിരി പാടേ മാഞ്ഞു പോയി…..
അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു….
അവളെ നോക്കി തന്റെ മിഴികൾക്ക് മതി വരുന്നില്ലായിരുന്നു….
അവളെ സ്നേഹിക്കുന്നതിൽ തനിക്കൊരിക്കലും തെറ്റ് പറ്റിയിട്ടില്ല….
കാരണം അവളെന്ന മുറിവ് ഓരോ നിമിഷവും തന്നെ വേട്ടയാടി കൊണ്ടേയിരുന്നിരുന്നു….
എന്നാൽ അവളെ മനസ്സിലാക്കിയതിൽ തനിക് തെറ്റ് പറ്റിയിട്ടുണ്ട്….
അതിനിനിയുള്ള കാലം അവളെ പ്രണയിച്ചു തോൽപ്പിച്ചു കൊണ്ട് തനിക്ക് പകരം വീട്ടണമായിരുന്നു…
അവളെ തന്നെ നോക്കി നിൽക്കുന്നത് ആരെങ്കിലും ശ്രദ്ധിക്കുമോയെന്ന ഭയം അവളിൽ വന്നത് പോലെ അവൾ വേഗം അകത്തേക്ക് പോയി….
അപ്പോഴും തന്റെ മിഴികൾ അവളെ പിന്തുടർന്ന് കൊണ്ടിരുന്നു……
ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ട്….
ബാക്കിയുള്ളവർ പന്തലുകാരുടെയും ഭക്ഷണക്കാരുടെയും എല്ലാം പിറകെയാണ്……
തനിക്കീ വിവാഹം വേണ്ടെന്നും തന്റെ പെണ്ണ്…. അതവളാണെന്നും എല്ലാവരോടും വിളിച്ചു പറയണമായിരുന്നു തനിക്ക്…..
പക്ഷേ….. ആദ്യം പറയേണ്ടത് അവരോടൊന്നുമല്ല….
ഒന്നുമില്ലായ്മയിൽ നിന്നും തന്റെ രക്തമാണിവനെന്നും പറഞ് തന്നെ സൗഭാഗ്യങ്ങൾക്ക് നടുവിലേക്ക് കൈ പിടിച്ചു കയറ്റി ഇന്നോളം സ്നേഹം കൊണ്ട് തന്നെ വീർപ്പു മുട്ടിക്കുന്ന ആ മനുഷ്യനോടാണ്…….
അവൻ മുകളിലേക്ക് കയറി …..
ഇരുട്ട് വീണപ്പോഴേക്കും എൽ ഈ ഡി കൾ കൊണ്ടലങ്കരിച്ച പന്തൽ കൊട്ടാരം പോലുള്ള ആ വീടിനെ വെളിച്ചതിലാഴ്ത്തിയിരുന്നു….
മനസ്സ് ആകെ തളർന്നത് കൊണ്ടായിരിക്കും ശരീരത്തിലേക്കും ആ തളർച്ച പടർന്നത്……
അവൻ മുറിയിലെ ജനലഴിയിൽ പിടിച്ചെങ്ങനെ നിന്നു….
കമ്പിയിൽ മുറുകെ പിടിക്കാൻ വിരലുകൾക്ക് ശേഷിയില്ലാത്തത് പോലെ തോന്നി….
അൽപ സമയം കഴിഞ്ഞപ്പോഴാണ് അടുക്കളക്ക് പിറക് വശത്തെ വെളിച്ചം തെളിഞ്ഞത്…..
ജമീലത്ത ഒരു വലിയ പാത്രവുമായി വന്നിരിക്കുകയാണ്…..
മനസ്സ് പ്രതീക്ഷിച്ചത് പോലെ പിറകിലായി അവളുമുണ്ട്….
അവളുടേ കയ്യിൽ അവൾക്ക് പൊക്കാൻ കഴിയാത്ത വിധം വലിപ്പമുള്ള കുടുക്കയുമുണ്ട്…..
അതവിടെ വെച്ച് ജമീലത്ത പോയി….
അവളതോരൊന്നും കഴുകി തുടങ്ങുന്നത് ഒരു നോവോടെ അവൻ കണ്ടു നിന്നു…..
പിന്നീട് വേഗത്തിൽ മുറി വിട്ടിറങ്ങി…..
ഹാളിൽ എല്ലാവരും തിരക്കിലായിരുന്നത് കൊണ്ട് തന്നെ ശ്രദ്ധിച്ചില്ല….
ഇനി ആരും ശ്രദ്ധിച്ചാലും ഒരു കുഴപ്പവുമില്ലെന്ന വണ്ണമൊരു ധൈര്യം അവന് വന്നിരുന്നു……
കാരണം ഇനിയും ധൈര്യം
കാണിച്ചില്ലെങ്കിൽ എത്തി പിടിക്കാൻ കഴിയാത്തത്ര ദൂരത്തേക്കവൾ മാഞ്ഞു പോകുമെന്ന് അവനറിയാമായിരുന്നു….
വേഗം അടുക്കള കടന്നവൻ പുറക് വശത്തേക്കെതി…
അവിടെ കരി പിടിച്ച കൈകളുമായി നിൽക്കുന്നവളെ കാണുമ്പോൾ അവന്റെ ഹൃദമിടിപ്പ് കൂടി…..
കണ്ണുകൾ നിറഞ്ഞു വരുമോ എന്നവൻ ഒരു വേള ഭയപ്പെട്ടു…..
അവളൊന്ന് പിറകിലേക്ക് തിരിഞ്ഞപ്പോഴാണ് തന്നെ ഉറ്റു നോക്കി നിൽക്കുന്നവനെ അവൾ കാണുന്നത്…..
എന്താണെന്നോ ഏതാണെന്നോ അറിയാതെ അവൾ തെല്ലോന്ന് അസ്വസ്ഥയായി….
താൻ ആഗ്രഹിച്ചിരുന്നു…. അവനെ ഒന്നടുത്തു കാണാൻ…..
നാളെ കഴിഞ്ഞാൽ അവൻ മറ്റൊരാളുടേതാണല്ലോ….
എന്നാൽ ഈ ജന്മം തന്റെ മനസ്സ് അവനോടൊപ്പം മാത്രമായിരിക്കും…..
ഹിമയുടെ ഉള്ളൊന്ന് നീറി…
കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുന്നവനെ നോക്കി നില്ക്കാൻ അവളുടേ കണ്ണുകളും തുടിച്ചിരുന്നു വെങ്കിലും അവളവനിൽ നിന്നും മിഴികൾ നീക്കി തിരിഞ്ഞു നിന്ന് പാത്രം കഴുകുന്നത് തുടർന്ന ആ നിമിഷം തന്നെ കയ്യിൽ ശക്തിയായൊരു പിടുത്തം വീഴുന്നതോടൊപ്പം അവൾ പിറകിലേക്ക് നീങ്ങിപ്പോയിരുന്നു…..
സംഭവിച്ചതെന്തെന്നു അറിയും മുൻപ് തന്റെ പിറകിൽ കാതോരം അവന്റെ ശ്വാസം പതിച്ചൂ കൊണ്ടിരുന്നു…..
അവന്റെ കൈകൾക്കുള്ളിൽ കുടുങ്ങി കിടന്ന തന്റെ കയ്യിലാകെ അവന്റെ ചൂട് പൊതിഞ്ഞത് പോലെ…..
എങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല…..
അവന്റെ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണ് നീർ തുള്ളി അവളുടേ ചുമലിൽ വീണു……..
അവളുടേ കണ്ണുകളും നിറഞ്ഞൊഴുകി…. അപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല….
അവനെ നോക്കിയാൽ ഒരു പക്ഷെ താനവന് മുമ്പിൽ ആ പാഴയ ഹിമയാകുമോ യെന്ന ഭയം തന്നെയായിരുന്നത്…..
ഞാൻ ഒരാള് കാരണം അവനുണ്ടാകുന്ന നഷ്ടങ്ങൾ ചെറുതായിരിക്കില്ലപ്പോൾ……
എനിക്ക്…. എനിക്ക് നിന്നെ വേണം ഹിമാ……
നനവ് ചാലിച്ച അവന്റെ വാക്കുകൾ കേട്ടതും ഹിമയുടെ ശ്വാസമിടിപ്പ് ശക്തിയാ യിരുന്നു….
ഈ അവസാന നിമിഷവും ആഗ്രഹങ്ങൾ തന്ന് തന്നെ കബളിപ്പിക്കുന്ന വിധിയോടവൾക്ക് എന്തെന്നില്ലാത്തൊരു ദേഷ്യം തോന്നിയിരുന്നപ്പോൾ …
(തുടരും