17/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 11

രചന – ഷംസിയ ഫൈസൽ

”എന്നാ പിന്നെ കുട്ടികള്‍ക്കെന്തേലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആകാംലെ.,,

ഹരിയുടെ അച്ഛന്‍ പറഞ്ഞതും ദച്ചൂനോട് അവളെ അച്ഛന്‍ മുകളിലേക്ക് പോകാന്‍ പറഞ്ഞു

പിറകെ ഹരിയും എണീറ്റ് നടന്നു

മുകളിലേക്ക് സ്റ്റെയര്‍കയറുമ്പോ ദച്ചു പലതും മനസ്സില്‍ കുറിച്ച് വെച്ചിരുന്നു

ദച്ചു നേരെ മുകളിലെ ടെറസിലേക്ക് പോയി പുറത്തേക്ക് നോക്കി നിന്നു

അവളെ അടുത്തായി ഹരി വന്ന് നിന്നു

രണ്ട് പേര്‍ക്കുമിടയില്‍ മൗനം തളംകെട്ടി നിന്നു

”ദച്ചൂ..,,

ഹരി പ്രണയാര്‍ദ്രമായി വിളിച്ചതും ദച്ചു അവന്‍റെ മുഖത്തേക്ക് നോക്കി

”തനിക്കിപ്പോ എന്താ തോന്നുന്നത്?.,,

ഹരി ആകാംശയോടെ ചോദിച്ചു

മുഖം അടക്കി ഒന്ന് തരാന്‍ തോന്നുന്നുണ്ടെന്ന് ദച്ചൂന്‍റെ മനസ്സ് മന്ത്രിച്ചെങ്കിലും അവള്‍ ചുമല് കൂപ്പി ഒന്നുല്ലെന്ന് പറഞ്ഞു

”പക്ഷെ എനിക്കിപ്പോ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനും സന്തോഷവാനും ഞാനാണെന്ന് തോന്നാണ്.,
എത്രക്കാലത്തെ ആഗ്രഹമാണെന്നോ സഫലമാകാന്‍ പോകുന്നത്.,

ഹരി സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ ദച്ചൂനെ നോക്കി

”പക്ഷെ ഹരിയേട്ടാ ഞാനിപ്പോ നിസ്സഹായവസ്ഥയിലാണ്.,
എനിക്കീ നടക്കുന്നതൊന്നും സത്യം മാണെന്ന് പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല.,,

ദച്ചു മുഖത്തെ ചിരി മാഴ്ച്ച് ഹരിയെ നോക്കി

”എെസ്.,എനിക്കും ഇതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല.,,
എല്ലാം സ്വപ്നം പോലെ തോന്നാ.,,

ഹരി ദച്ചൂന്‍റെ മുഖത്ത് നിന്ന് നോട്ടം മാറ്റി പുറത്തേക്ക് നോക്കി കണ്ണടച്ച് പറഞ്ഞു

”മണ്ടന്‍.,,!!

ഹരിയുടെ മറുപടി കേട്ട് ദച്ചു മെല്ലെ മൊഴിഞ്ഞു

”ദച്ചു എന്തേലും പറഞ്ഞോ.,

”ഞാന്‍ പറഞ്ഞ് വന്നത് ഹരിയേട്ടാ.,
ഇത് ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണെന്നാണ്.,
ഹരിയേട്ടനോട് തന്നെ ഞാന്‍ കെഞ്ചി പറഞ്ഞിട്ടില്ലെ എനിക്ക് താല്‍പര്യമില്ല ഈ റിലേഷനെന്ന്.,
എനിക്കിപ്പോയും അത് തന്നെയാണ് പറയാനുള്ളത്,
പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്കണം,, ഹരിയേട്ടനെ എനിക്കൊരു ലൈഫ് പാര്‍ട്ട്ണറായി കാണാന്‍ പറ്റില്ല.,

ദച്ചു മുഖത്ത് സങ്കടം വരുത്തി പറഞ്ഞു

”ഇപ്പോ എന്നെ ആ രീതിയില്‍ കാണാന്‍ പറ്റാത്തത് ഞാനങ് ക്ഷമിച്ചു.,
കല്ല്യാണം കഴിഞ്ഞെന്ന് കരുതി ഞാന്‍ തന്നെ യൂസ് ചെയ്യൊന്നുമില്ല.,
നിന്‍റെ പൂര്‍ണ്ണ സമ്മതത്തോടെ അല്ലാതെ നിന്‍റെ ശരീരത്തില്‍ പോലും ഞാന്‍ തൊടില്ലെ.,
എന്താ സന്തോഷായോ??

ഹരി ദച്ചൂന്‍റെ മുഖത്തേക്ക് നോക്കി

”ഹോ പെണ്ണ് കാണല്‍ ആയപ്പോയേക്കും ശരീരത്തെ കുറിച്ചാ ചിന്ത,,
തെണ്ടി!!!

ദച്ചു പിറുപിറുത്തു

”എന്താ ദച്ചൂ..,,നീയെന്താ ഇടക്കിടക്ക് മര്‍മറെയ്യുന്നെ?
ഇനി എന്തേലും പറയാനോ ചോദിക്കാനോ ഉണ്ടോ?

”ഹരിയേട്ടാ.,
എന്‍റെ മനസ്സിലിപ്പോ ഒരു ജോലി അതാണെന്‍റെ ലക്ഷ്യം.,
ഒരു ജോലി കിട്ടാതെ കല്ല്യാണം കഴിക്കില്ലെന്ന് ഞാന്‍ ഉറച്ച തീരുമാനം എടുത്തതാ.,
എനിക്കെന്നോട് തന്നെ വാക്ക് പാലിച്ചെ പറ്റൂ..,,

ദച്ചു കുറച്ച് ഗൗരവത്തോടെ പറഞ്ഞു

”വാക്കല്ലെ.,അത് തിരുത്താവുന്നതെയൊള്ളു.,
നിന്‍റെ കോഴ്സ് തീരാന്‍ ഈ വര്‍ഷം കൂടിയല്ലെയൊള്ളു.,
പിജി കഴിഞ്ഞാന്‍ ജോലിക്ക് കയറാലോ.,
അതിന് കല്ല്യാണം തടസ്സമല്ല.,
ഞാന്‍ ഭാര്യക്ക് എല്ലാവിധ ഫ്രീഡം തരുന്ന ഭര്‍ത്താവായിരിക്കും സത്യം.,,
എന്‍റെ ഭാര്യയുടെ സന്തോഷമാകും എന്‍റേയും സന്തോഷം.,,

ഹരി അഭിമാനത്തോടെ പറഞ്ഞു

”ഹോ..,,ഇങ്ങേരിത് ചക്കെന്ന് പറയുമ്പോ ചുക്കെന്ന് കേള്‍ക്കുന്നു.,,

ദച്ചൂന് പെരുത്ത് കയറുന്നുണ്ടായുന്നു.,
ഒന്ന് ശ്വാസം എടുത്ത് വിട്ടവള്‍ സ്വയം നിയന്ത്രിച്ചു

”അപ്പോ ശെരി.,വേറെ ഒന്നും പറയാനില്ലല്ലോ?
ഇനി എന്‍ഗേജ്മെന്‍റ് ഒന്നും ഇല്ലാതെ നേരെ കല്ല്യാണം അതാ വീട്ടുക്കാരെ തീരുമാനം.,
നാളെ രണ്ടച്ഛമ്മാരും ഡേറ്റ് കുറിക്കാന്‍ ജോത്സ്യന്‍റെ അടുത്തേക്ക് പോകുന്നുണ്ട്,,
അതും കൂടെ അറിഞ്ഞാലെ എനിക്കിനി സമാധാനമുണ്ടാകൂ..,,

ഹരി ചിരിച്ചോണ്ട് പോകാന്‍ നിന്നു

”അതല്ല ഹരിയേട്ടാ എനിക്ക് കുറച്ച് സമയമെങ്കിലും…

ദച്ചു ഹരിയെ പിറകില്‍ നിന്ന് വിളിച്ചു

”സമയോ..,പന്ത്രണ്ട് മണി ആകാറായി.,
എത്രപെട്ടന്നാ സമയം പോകുന്നതല്ലെ.,,

ഹരിയുടെ വാച്ചില്‍ നോക്കിയുള്ള മറുപടി കേട്ട് ദച്ചു പല്ല് കടിച്ചു

”അയ്യോ ഒരു കാര്യം മറന്നു.,

ഹരി പെട്ടന്ന് വന്ന് ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് സെല്‍ഫിയെടുത്തു

”ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇടാനാ.,
എന്നാ ശെരി ബായ്.,,കാണാം.,,

ഹരി പോയതും ദച്ചു കാറ്റഴിച്ച് വിട്ട ബാലൂണ്‍ പോലെ നിന്നു

”എന്തൊക്കെ കണക്ക് കൂട്ടി വന്നതാ
എല്ലാം എട്ട് നിലയില്‍ പൊട്ടിയില്ലെ,

ദച്ചു ദേഷ്യത്തോടെ ചവിട്ടി തുള്ളി അവളെ മുറിയിലേക്ക് പോയി വാതില്‍ കൊട്ടിയടച്ചു

”ദച്ചു ചേച്ചി,

ഡോറിലാരോ മുട്ടിയതും ദേഷ്യം സ്വയം നിയന്ത്രിച്ച് വാതില്‍ തുറന്നു

അവളെ കസിനായിരുന്നത്

”ചേച്ചിയോട് താഴേക്ക് വരാന്‍.,
അവര് പോകാന്‍ നില്‍ക്കാണെന്ന്.,,

”നീ പൊക്കോ ഞാന്‍ വന്നേക്കാം.,,

കസിനെ പറഞ്ഞയച്ചവള്‍ മുടിയും സാരിയും ശെരിയാക്കി മുഖത്ത് കഷ്ടപ്പെട്ടൊരു ചിരിയും പാസ്സാക്കി താഴേക്ക് ചെന്നു

താഴെ എല്ലാവരും അവളെ കാത്തിരിപ്പാണ്

ഹരിയെ അവള്‍ മനപ്പൂര്‍വ്വം നോക്കിയില്ല

”എന്നാ മോളെ ഞങ്ങളിറങ്ങാണ്.,
കാണാട്ടോ.,

ഹരീടെ അമ്മ അവളെ ചേര്‍ത്ത് നിര്‍ത്തി നെറുകില്‍ ചുംബിച്ചു

എല്ലാവരും യാത്രപറഞ്ഞിറങ്ങി കാറില്‍ കയറി

ഹരി ദച്ചൂന് നേരെ കൈവീശിയെങ്കിലും അവള്‍ കാണാത്ത പോലെ നിന്നു

അത്കണ്ട് ഹരി ബാക്കിയുള്ളവരെ നോക്കി ചമ്മിയ ചിരിചിരിച്ചു

അവര് പോയതും ദച്ചു മുറിയിലേക്കോടി സാരിയെല്ലാം അഴിച്ചിട്ട് ആശ്വാസത്തോടെ ബെഡില്‍ കിടന്നു

കൃഷ്ണയെ വിളിച്ച് കാര്യങ്ങെല്ലാം പറഞ്ഞാല് സമാധാനം കിട്ടുമെന്ന് കരുതിയെങ്കിലും നടന്നത് കേട്ടപ്പോ കൃഷ്ണക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല

എന്തായാലും രണ്ട് പേരും കല്ല്യാണം മുടക്കാനുള്ള ഐഡിയ ചര്‍ച്ച ചെയ്തു

എങ്ങനെ എങ്കിലും കല്ല്യാണം മുടക്കി തരാന്നുള്ള ടാസ്ക് കൃഷ്ണ സ്വയം ഏറ്റെടുത്തു

ഫോണ്‍ വെച്ചപ്പോയാണ് അവളെ ഫോണിലേക്കൊരു നോട്ടിഫിക്കേഷന്‍ വന്നത്

ഹരി അവളെ ടാഗ് ചെയ്ത് അവനെടുത്ത ഫോട്ടോ എല്ലാ സോഷ്യല്‍ മീഡിയാസിലും അപ്ലോഡ് ചെയ്തേക്കുന്നു

അതും മൈന്‍♡ എന്നെഴുതിയിട്ട്

ദച്ചു അവനെ മനസ്സാല്‍ തെറിവിളിച്ച് ഫോണ്‍ ബെഡിലേക്കെറിഞ്ഞു

ദിവസങ്ങള്‍ കടന്ന് പോയി അവരെ കല്ല്യാണം അടുത്ത മാസം ആദ്യത്തിലേക്ക് നിശ്ചയിച്ചു

എല്ലാ ദിവസവും ദച്ചൂനെ കാത്ത് ഹരി പോകുന്ന വഴിക്ക് കാത്ത് നില്‍പുണ്ടാകും

ദച്ചു കുറെ ക്ഷമിച്ചെങ്കിലും ഹരിയുടെ സംസാരം പൈങ്കിളി ആയി തുടങ്ങിയതും അവള്‍ കല്ല്യാണത്തിന് പിന്മാറുമെന്ന് പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തി

അതില്‍ പിന്നെ ഹരി അവളെ ശല്യം ചെയ്യാനേ വന്നില്ല.,,
വല്ലപ്പോയും കാണുമ്പോ കൈവീശികാണിക്കും

വീട്ടില്‍ കല്ല്യാണതിരക്കാണ്
കത്ത് അടിക്കലും കല്ല്യാണവിളിയും ഹാള്‍ ബുക്ക് ചെയ്യലും സ്വര്‍ണ്ണം എടുക്കലും എല്ലാം തകൃതിയായി നടന്നു

എന്നാ അഭിനന്ദിന്‍റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായില്ല

ആദ്യമൊക്കെ അവന്‍റെ ഭാഗത്ത് നിന്നൊരു അറ്റാക്ക് പ്രതീക്ഷിച്ച് പേടിച്ച് നിന്ന ദച്ചു ഇപ്പോ അത് ആലോചിക്കാറ് പോലുമില്ല

ഇടക്കിടക്ക് കോളേജിന്‍റെ മുന്നില്‍ കാണാം.,
തന്നെ കാണുമ്പോ അവന്‍ ചിരിക്കുമെങ്കിലും ദച്ചു മൈന്‍റെ ചെയ്യാറില്ല

ഒരുഭാഗത്ത് ദച്ചുവും കൃഷ്ണയും കല്ല്യാണം മുടക്കാനുള്ള പണികള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും എല്ലാം എട്ട്നിലയില്‍ പൊട്ടും

”ഹലോ..,എന്താണ് കല്ല്യാണം ഉറപ്പിച്ചപ്പോ നമ്മളെ ഒന്നും കണ്ണില്‍ പിടിക്കുന്നില്ലല്ലോ?

കോളേജ് വിട്ട് ബസ് കാത്ത് നില്‍ക്കുമ്പോയാണ് പിറകില്‍ നിന്നൊരു ശബ്ദം

ദച്ചു തിരിഞ്ഞ് നോക്കുമ്പോ തൊട്ട്പിറകെ അഭിനന്ദ്

ദച്ചു ഒന്നും മിണ്ടാതെ കൃഷ്ണയുടെ കൈ പിടിച്ച് കുറച്ച് മാറിനിന്നു

”എന്താണ് ദക്ഷ, അറ്റ്ലീസ്റ്റ് എന്നോട് കല്ല്യാണം എങ്കിലും പറ.,
ഒന്നുമില്ലെങ്കില്‍ ഞാന്‍ നിന്‍റെ എക്സ് കാമുകനല്ലെ.,,

അഭിനന്ദ് വീണ്ടും ദച്ചൂന്‍റെ അടുത്തേക്ക് വന്നു

”പറയേണ്ടവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.,
ഞാന്‍ കാണാന്‍ പോലും ആഗ്രഹിക്കാത്തവരോട് ഞാനെന്തിന് കല്ല്യാണം പറയണം.,

ദച്ചു അവനെ പുച്ഛിച്ചു

”കൊള്ളാലോ എന്‍റെ കൊച്ച്.,
നല്ല മറുപടി എനിക്കിഷ്ടായി.,
പിന്നെയ് ഞാനിപ്പോ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷത്തിലാ.,
ഞാന്‍ ആഗ്രഹിച്ചത് എന്നിലേക്കെത്താന്‍ ഇനി കുറച്ച് ദൂരം കൂടെയൊള്ളു.,
അപ്പോ കാണാവേ.,,

അഭിനന്ദ് എന്തോ അര്‍ത്ഥം വെച്ച് ചിരിച്ച് പോക്കറ്റില്‍ നിന്ന് സണ്‍ഗ്ലാസെടുത്ത് വെച്ച് അവിടെന്ന് പോയതും ദച്ചു വായിം തുറന്ന് കൃഷ്ണയെ നോക്കി

”നിനക്ക് വല്ലോം മനസ്സിലായോടി.,,

ദച്ചു കൃഷ്ണയോട് ചോദിച്ചു

”പുതിയ വല്ല ലൈനും സെറ്റായിട്ടുണ്ടാകും.,,

കൃഷ്ണ മറുപടി പറഞ്ഞതും ബസ് വന്നു

ബസ്സില്‍ കയറി ഒരു കമ്പിയില്‍ പിടിച്ച് രണ്ടാളും സംസാരിച്ച് നിന്നു

കൃഷ്ണയുടെ സ്റ്റോപ്പെത്തിയതും അവളിറങ്ങാന്‍ നിന്നു

”കൃഷ്ണ അപ്പോ മറക്കണ്ട.,
നാളെ ഹാഫ് ഡേ ലീവെടുത്ത് ഡ്രസ്സെടുക്കാന്‍ പോകണം.,,

ദച്ചു ഒാര്‍മിപ്പിച്ചതിന് കൈ കൊണ്ട് ഒാക്കെ പറഞ്ഞ് കൃഷ്ണയിറങ്ങി

നാളെയാണ് കല്ല്യാണ ഡ്രസ്സെടുക്കുന്നത്

ദച്ചൂന്‍റെ വീട്ടുക്കാരും ഹരീടെ വീട്ടുക്കാരും രാവിലെ തന്നെ പോകുമെങ്കിലും ദച്ചൂന് ക്ലാസ് മിസ്സാക്കാന്‍ പറ്റാത്തത് കൊണ്ട് ദച്ചുവും കൃഷ്ണയും ഉച്ചക്ക് ടെക്സ്റ്റെയ്ല്‍സിലേക്കെത്താനാണ് തീരുമാനം

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോ അവളെ പിറകെയായി അഭിനന്ദിന്‍റെ വണ്ടി ഉണ്ടായിരുന്നു

നാളെ അവളെ കാത്തിരിക്കുന്നതറിയാതെ ദച്ചു അവളെ വീട്ടിലേക്ക് കയറി പോയി

നാളെ നടക്കാന്‍ പോകുന്നതോര്‍ത്ത് ചിരിച്ച് അഭിനന്ദ് അവളെ വീട്ടിന് മുന്നിലൂടെ വണ്ടി തിരിച്ച് പോയി

*(തുടരും..)*