രചന – കൃഷ്ണ
ഇന്ന് മാളിൽ വെച്ച് നടന്ന കാര്യങ്ങൾ ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങി പോയി. എന്തോ മുഖത്ത് ഇഴയുന്നത് പോലെ തോന്നി ഞാൻ മേല്ലേ കണ്ണ് ചിമ്മി തുറന്ന് നോക്കിയപ്പോൾ എനിക്കടുത്തായി അങ്ങേരിരിക്കുന്നു. അങ്ങേരെ ഓർത്ത് കിടന്നതു കൊണ്ട് ഞാൻ ആദ്യം വിചാരിച്ചത് എന്റെ തോന്നലായിരിക്കുമെന്നാണ്. ഞാൻ ചിരിയോടെ കണ്ണുകൾ അടച്ചു പുതപ്പ് ഒന്നൂടെ മെത്തേക്ക് വലിച്ചിട്ട് ഞാൻ തിരിഞ്ഞു കിടന്നു. പെട്ടന്ന് ബോധം വന്ന പോലെ ഞാൻ കണ്ണ് തുറന്ന് തിരിഞ്ഞു നോക്കിയപ്പോൾ ദോണ്ടേ അങ്ങേര് തന്നെ എന്നെ നോക്കി പുഞ്ചിരിയോടെ ഇരിക്കുന്നു.ഞാൻ ഞൊടിയിടയിൽ തന്നെ ചാടി എണീറ്റ് കണ്ണും മുഴിച് അങ്ങേരെ നോക്കി. സത്യമാണോ എന്ന് വിശ്വസിക്കാൻ പറ്റാതെ ഞാൻ കണ്ണ് രണ്ടും തിരുമ്മി ഒന്നൂടെ നോക്കിയപ്പോൾ അങ്ങേര് തന്നെ.. ഈ പട്ടാ പാതിരക്കു മനുഷ്യനെ അറ്റാക്ക് വരുത്തി കൊല്ലാൻ വേണ്ടി വന്നിരിക്കുന്നു…
നി… നിങ്ങളെന്താ ഇവിടെ????
ഞാൻ എന്താ ഇവിടെ എന്ന് നിനക്ക് മനസിലായില്ല… നിന്റെ വീട്ടിൽ അതും നിന്റെ റൂമിൽ എന്നെ കണ്ടിട്ടും മനസിലായില്ലേ??
മ്മ്ഹ്ഹ്…. അങ്ങേരുടെ ചോത്യത്തിന് തോളു പൊന്തിച്ച് പറഞ്ഞു…
എന്നാ ഞാൻ തന്നെ പറഞ്ഞു തരാം.. ഇന്ന് മോള് മാളിൽ വെച്ച് എന്തൊക്കെയോ ഡയലോഗ് അടിച്ചായിരുന്നു.. ഓർമ്മയുണ്ടോ?? മമ്
അങ്ങേരുടെ ആ പറച്ചില് കേട്ട് ഞാൻ ഒരു ചമ്മലോടെ തല താഴ്ത്തി…
എന്തേ ഇത്രപെട്ടന്ന് അതൊക്കെ നീ മറന്നോ??
അങ്ങേരുടെ പറച്ചില് കേട്ട് എനിക്കാണേൽ ഒന്നും പറയാൻ ഉത്തരം ഇല്ലായിരുന്നു.. കൂടാതെ ഇങ്ങേരെ തൊട്ടടുത്ത് ഇങ്ങനെ കണ്ടിട്ടാണെൽ അടി വയറ്റിൽ കൂടെ എന്തൊക്കെയോ നുരഞ്ഞു പൊന്തുന്ന പോലെയൊക്കെ വരുവാണ്.
അത് പിന്നെ ഞാൻ അപ്പോൾ ഒരു…
മമ് പോരട്ടെ ബാക്കി കൂടി പോരട്ടെ…
ഇനിയും ഇങ്ങനെ ബബബ അടിച്ചു നിന്നിട്ട് കാര്യമില്ല അപ്പു…എന്തേലുമൊക്കെ പറഞ്ഞ് ഇങ്ങേരെ ഇവിടന്നു പറഞ്ഞ് വിടണം അങ്ങനെ ഓരോന്നും ചിന്തിച്ച് ഞാൻ അങ്ങേരിലേക്ക് ലുക്ക് വിട്ടപ്പോൾ ഉണ്ടേ കണ്ണ് ചിമ്മാതെ എന്നെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കി നിക്കുവാണ്… ആ നോട്ടം കണ്ടിട്ടാണെൽ ഹാർട്ട് പടപടാന്നടിക്കുവാ ഇനിയും ഇങ്ങനെ നിന്നാൽ ഞാൻ ചിലപ്പോ ഹൃദയം പൊട്ടി ചാകും… ഞാൻ അങ്ങേരിൽ നിന്നും പെട്ടന്ന് നോട്ടം തെറ്റിച്ച് കണ്ണുകൾ ഇരുക്കിനെ അടച്ച് ശ്വാസം നീട്ടി വിട്ട് അങ്ങേരെ തുറുക്കനെ നോക്കി…
അപ്പോ ഇന്ന് മാളിൽ വെച്ച് നടന്നതിനെക്കുറിച്ച് ഓർമ്മിപ്പിക്കാൻ വേണ്ടിയാണോ പോലീസേമാൻ ഈ പട്ടാ പാതിരക്കു മതിലും ചാടി ഇങ്ങോട്ടേക്ക് വന്നത്… മമ്..
എന്റെ പറച്ചില് കേട്ട് കുരുപ്പ് എനിക്കടുത്തേക്ക് ഒന്നൂടെ നീങ്ങി ഇരുന്നപ്പോൾ ഞാൻ മേല്ലേ പുറകിലേക്ക് വലിഞ്ഞു അതനുസരിച്ചു ഇങ്ങേര് എനിക്കടുത്തേക്ക് നീങ്ങി വരുവാണ്. അവസാനം ഞാൻ കട്ടിലിന്റെ ഹെഡ് ബോർഡിൽ തട്ടി നിന്നു. ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ പിന്നെയുള്ളത് ഭിത്തി മാത്രേയുള്ളു… ഞാൻ മേല്ലേ മുന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു തൊട്ടില്ല എന്ന കണക്കെ നിക്കെയാണ് പഹയൻ പോലീസേമാൻ…
എ.. എന്താ നിങ്ങടെ ഉദ്ദേശം അങ്ങ് നീങ്ങി ഇരുന്നേ..
മ്മ്ഹ്…ഞാൻ പറഞ്ഞതിനുത്തരം താ..
എന്ത് ഉത്തരം??
ഇന്ന് നീ മാളിൽ വെച്ച് പറഞ്ഞത് നിന്റെ ഹൃദയത്തിൽ തട്ടിയാണോയെന്ന്… പറയ്.. എന്റെ കണ്ണുകളിൽ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ എന്റെ ഹാർട്ട് മിടിക്കമ്മ ശബ്‌ദം നന്നായി കേൾക്കുന്നുണ്ടായിരുന്നു…
അ…അത്.. ഞാൻ…
ഞാൻ.. ബാക്കി എന്റെ കണ്ണിലേക്കു നോക്കി പിരികം പൊക്കി ചോദിച്ചപ്പോൾ ഇനി രക്ഷയില്ല എന്ന് എനിക്ക് മനസ്സിലായി… ഞാൻ രണ്ടും കൽപ്പിച്ച് അങ്ങേർക്കു നേരെ രണ്ടു കൈയ്യും കൂപ്പി ഒന്ന് ഇവിടന്നു പോകാൻ ധയനീയമായി പറഞ്ഞു..
ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം താ… അത് കഴിഞ്ഞ് തീരുമാനിക്കാം പോകണോ വേണ്ടയോ എന്ന്.. എന്നും പറഞ്ഞ് അങ്ങേര് കൈയ്യും കെട്ടി ഇരിക്കുവാ…
ഞാനാണേ മുഖം വീർപ്പിച്ചു ഇപ്പോ കരയും എന്ന മട്ടിൽ ഞാൻ അങ്ങേരെ നോക്കിയപ്പോൾ എന്റെ ദയനിയത കണ്ടിട്ടാണെന്നു തോന്നുന്നു അങ്ങേര് എന്നിൽ നിന്നും നോട്ടം തെറ്റിച്ച് ഇരുന്നിടത് നിന്നും എണീറ്റ് റൂം മുഴുക്കെ കണ്ണോടിച്ച് വീണ്ടും എന്നിലേക്ക് തന്നെ നോക്കി
ok… എന്നാൽ ഞാൻ നിർബന്തിക്കുന്നില്ല.. പിന്നെ ഞാൻ ഈ രാത്രിയിൽ തന്നെ ഇങ്ങോട്ട് വന്നത് നിന്നെ കാണാൻ വേണ്ടിയാണ്. മാളിൽ വെച്ച് എന്നെ സ്വയം കൺട്രോൾ ചെയ്ത് നിർത്തിയത് എങ്ങനെയെന്നു എനിക്ക് മാത്രമേ അറിയൂ… പിന്നെ അതും ചിന്തിച്ച് കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ലായിരുന്നു. എന്റെ ഉറക്കം കളഞ്ഞിട്ട് നീ അങ്ങനെ സുഖമായി കിടന്നുറങ്ങേണ്ട എന്നെനിക്ക് തോന്നി പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ടേക്ക് പൊന്നു.. അങ്ങേര് ഒരു കഥ പറയുന്നത് പോലെ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ വായും തുറന്നങ്ങനെ കണ്ണും മിഴിച്ചു അങ്ങേരെ നോക്കി നിന്നു. പെട്ടന്ന് ബോതം വന്നപോലെ തല കുടഞ്ഞു ഞാൻ അങ്ങേരെ നോക്കി.
അർപ്പണ… ഞാൻ… ബാക്കി മുഴുവിക്കാൻ ഞാൻ അനുവദിക്കാതെ കൈ കൂപ്പി ഇവിടന്ന് ഒന്ന് വേഗം പോകാൻ കെഞ്ചി പറഞ്ഞു.
മമ് നീ ഇത്രയും കേണഭേക്ഷിക്കുന്നത് കൊണ്ട് ഞാൻ ഇപ്പോ പോകുന്നു.പിന്നെ നിന്നെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഇപ്പോ വന്നത് പോലെ ഞാൻ വരും… കേട്ടല്ലോ അങ്ങേര് പോണന്നു പറഞ്ഞപ്പോൾ ആശ്വസിച്ച് ഞാൻ ശ്വാസം നീട്ടി വിട്ടപ്പോൾ ദോണ്ടേ അങ്ങേരുടെ ബാക്കി ഡയലോഗ് കേട്ട് ഞെട്ടി പണ്ടാരടങ്ങിന്നു പറഞ്ഞാൽ മതിയല്ലോ… അല്ലങ്കിൽ തന്നെ ഇങ്ങേരെ ഇവിടെ കണ്ടിട്ട് എന്റെ കാറ്റ് മുക്കാൽ ഭാഗം പോയിരിക്കുവാണ്.. അപ്പോ പിന്നെ ഇനി ഈ പരിപാടി ഇങ്ങേര് ശിലമാക്കിയാൽ എന്റെ കാര്യം പറയണോ… ഞാൻ അതും ചിന്തിച്ച് നിന്നപ്പോൾ എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തുന്ന വിധം എനിക്ക് മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.
എന്താ എന്റെ മോള് ആലോചിക്കുന്നേ… ഇനിയും ഇതുപോലെ എന്റെ വരവ് കാണും എന്ന് ഞാൻ പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുവാണോ… എന്നാലേ ഞാൻ പറഞ്ഞത് സത്യമാണ്… എനിക്ക് നിന്നെ കാണണമെന്ന് തോന്നിയാൽ ഞാൻ വന്നിരിക്കും… ഈ അഭി വെറും വാക്ക് പറയാറില്ല. അപ്പോ ശരി… ഞാൻ ഇപ്പോ പോകുന്നു… ഞാൻ ഒരു പ്രതിമ കണക്കെ അതെല്ലാം കേട്ട് നിന്നതല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല…
അയ്യോ അവിടെ എന്താണ് എന്നും പറഞ്ഞ് അങ്ങേര് എനിക്ക് പുറകിലേക്ക് നോട്ടം കൊടുത്തപ്പോൾ ഞാനും പെട്ടന്ന് പുറകിലേക്ക് തല ചരിച്ചു നോക്കിയതും പരട്ട കിളവൻ എന്റെ കവിളിൽ അമർത്തി ഒരുമ്മ തന്ന് അകന്ന് മാറിയപ്പോൾ ഞാൻ ഷോക്കടിച്ച കണക്കെ ഒന്ന് അനങ്ങാൻ പോലും പറ്റാതെ ആ ഇരിപ്പങ്ങനെ ഇരുന്ന് പോയി.. ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാൻ കവിളിൽ കൈ പിടിച്ചു അങ്ങേരെ നോക്കി
ഇന്നിനി എനിക്ക് സുഖമായിട്ട് കിടന്നുറങ്ങാൻ പറ്റും. അപ്പോ ഇനി നിന്നെ ടെൻഷൻ കൂട്ടാൻ ഞാൻ നിക്കുന്നില്ല. ആൾറെഡി നിന്റെ ഫ്യൂസ് പോയിരിക്കുവാണ്.. എന്നും പറഞ്ഞ് അങ്ങേര് തിരിഞ്ഞു നടന്നിട്ട് പെട്ടന്ന് നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കി.
ഇനി എന്താനാണോ എന്ന് ചിന്തിച്ച് ഞാൻ നിന്നപ്പോൾ അങ്ങേര് എന്റടുത്തേക്ക് നടന്നു വന്നു.
അതെ you dont mind എന്നെ ഒന്ന് പുറത്തേക്കൊന്ന് ആക്കി തരാവോ.. എന്ന് എന്നെ നോക്കി ഒരു വളിച്ച ഇളി ഇളിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഞാൻ കട്ടിലിൽ നിന്നും ചാടി എണീറ്റു…
നിങ്ങള് ഇങ്ങോട്ട് എങ്ങനെയാ കയറി വന്നത് അത് പോലെ തന്നെ തിരിച്ചു പോയാൽ മതി…
ഇങ്ങോട്ടേക്ക് വരുമ്പോൾ നിന്നെ കാണണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട് ഞാൻ എങ്ങനെയൊക്കെയോ ഇതിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയത്… ഇനിപ്പോ താഴെക്കിറങ്ങാൻ വലിയ ബുദ്ധിമുട്ടായിരിക്കും.. അതുകൊണ്ട് എന്നെയൊന്നു പുറത്തേക്കൊന്നാക്കി താ പ്ലീസ്…
എനിക്കൊന്നും പറ്റില്ല മരിയാതക്ക് വന്ന പോലെ പോകാൻ നോക്ക് ഞാൻ തറപ്പിച്ചു പറഞ്ഞു.
അങ്ങനെ ആണോ… ഞാൻ പറഞ്ഞത് ചെയ്തില്ലേ തൊട്ടു മുന്നേ ഞാൻ ഒന്ന് തന്നില്ലേ അതുപോലെ ഒന്നൂടെ തരും പക്ഷേ അതു ചിലപ്പോൾ എന്നും പറഞ്ഞ് അങ്ങേരെന്റെ ചുണ്ടിലേക്ക് നോട്ടം തെറ്റിച്ചപ്പോൾ എന്റ പൊന്നേ ഞാൻ പുറത്തിറക്കി തരാവേ.. എന്നും പറഞ്ഞ് ഏത് നേരത്താണോ i love you പറയാൻ തോന്നിയതെന്നു സ്വയംചിന്തിച്ച് തലയ്യ്ക്കു കൈ വെച്ച് എന്റെ പിന്നാലെ വരാൻ പറഞ്ഞ് പയ്യേ കതക് തുറന്ന് പുറത്തേക്ക് തലയിട്ട് ചുറ്റും കണ്ണോടിച്ചു… ഇപ്പോ എല്ലാവരും നല്ല ഉറക്കത്തിലാണെന്നു അറിയാം എന്നാലും ഒന്ന് ഉറപ്പ് വരുത്തിയതാ… ഞാൻ റൂമിൽ നിന്നും അങ്ങേരെ വലിച്ചോണ്ട് സ്റ്റേയർ ഇറങ്ങി ഡോറിനടുത്തേക്ക് കൊണ്ടുവന്ന് തിടുക്കപ്പെട്ട് കതക് തുറന്ന് ഇങ്ങേരെ നോക്കി പോകാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു. അതിന് അങ്ങേര് എന്റടുത്തേക്ക് നീങ്ങി നിന്ന് എന്റെ കാതോരം വന്നു love you and good nyt എന്നും പറഞ്ഞ് എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ച് പുറത്തേക്കിറങ്ങി ഗേറ്റിനടുത്തേക്ക് നടന്നു. ഞാൻ അങ്ങേര് പോകുന്നത് വരെ ആ നിപ്പ് അങ്ങനെ നിന്നു. പോയെന്നു ഉറപ്പായതും ഞാൻ വാതിൽ പൂട്ടി നെഞ്ചത്തു കൈ വെച്ച് ഒന്ന് ശ്വാസം നീട്ടി വിട്ടു. പിന്നെ വേഗം റൂമിലേക്ക് പോയി ഡോർ ലോക്ക് ചെയ്ത് കട്ടിലിൽ വന്നിരുന്നു. കുറച്ചു മുന്നേ നടന്നോതൊക്കെ ഓർത്തപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഞാൻ എന്റെ കൈ കവിളിൽ പിടിച്ച് ഒരു ചിരിയോടെ കട്ടിലിലേക്ക് മറിഞ്ഞു…
____________________________
അവളെ കണ്ട് വിത്ത് ഒരു കിസ്സ് കൂടെ അടിച്ചപ്പോൾ മനസിന് വല്ലാത്ത ഫീൽ കിട്ടിയ പോലെ ആയിരുന്നു.എന്നെ കണ്ടപ്പോൾ മുതലേ അവൾടെ എക്സ്പ്രഷൻസ് ഒക്കെ ഓർത്തിട്ട് എനിക്ക് ചിരിയാണ് വരുന്നത്.അതും ചിന്തിച്ച് ഞാൻ വീട്ടിലേക്ക് വണ്ടി വിട്ടു. ഗേറ്റിനടുത്ത് എത്തിയപ്പോൾ വണ്ടി നിർത്തി ഞാൻ തള്ളി കൊണ്ട് വന്ന് പോർച്ചിൽ വെച്ച് ബാൽക്കണി വഴി എന്റെ റൂമിലേക്ക് കയറി നേരെ കട്ടിലിലേക്ക് വീണു… കുറച്ച് മുന്നേ നടന്നതൊക്കെ ഓർത്ത് മേല്ലേ ഉറക്കത്തിലേക്ക് വീണു.
________________________
രാവിലെ എല്ലാ പരിപാടികളും കഴിഞ്ഞ് ഓഫീസിലേക്ക് പോകാൻ താഴെക്കിറങ്ങി. എന്നാലേ അപ്പൂന്റെ മാളിലെ പ്രേകടനമോക്കെ ഓർത്ത് ചിരിച്ചോണ്ട് താഴെക്കിറങ്ങി വന്നപ്പോൾ എന്റെ ചിരി കണ്ട് അമ്മ ചോദിച്ചപ്പോൾ അമ്മേടെ അപ്പു മോളേ കുറിച്ച് ഓർത്ത് ചിരിച്ചതാണെന്നു പറഞ്ഞപ്പോൾ ദോണ്ടേ അതെന്താ ചിരിക്കാൻ മാത്രം എന്നും ചോദിച്ചു തുടങ്ങില്ലേ… ഞാൻ പിന്നെ എന്തൊക്കെയോ പറഞ്ഞ് റൂട്ട് മാറ്റി. അങ്ങനെ ചായ കുടിയൊക്കെ കഴിഞ്ഞ് ഞാൻ ഓഫീസിലേക്ക് വണ്ടി എടുത്തു.
ഓഫീസിൽ ഇരുന്ന് വർക്ക് ചെയ്തോണ്ടിരുന്നപ്പോൾ ആയിരുന്നു എന്റെ ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ അപ്പു ആയിരുന്നു. ഇവളിതെന്താ ഇപ്പോ വിളിക്കുന്നേ എന്നും ചിന്തിച്ച് ഞാൻ പതിയെ ആദി സാറിനെ നോക്കിയപ്പോൾ ആള് ലാപ്പിൽ ശ്രെദ്ധ കൊടുത്തിരിക്കുവായിരുന്നു. അങ്ങേര് എനിക്ക് കാൾ വന്നത് അറിഞ്ഞിട്ടില്ലായിരുന്നു. ഞാൻ അങ്ങേരെ ഒന്നൂടെ നോക്കി ഫോൺ എടുത്ത് കാൾ അറ്റന്റ് ചെയ്തു എനിക്ക് ഹലോ പോലും പറയാനുള്ള ഗ്യാപ് തരാതെ അവൾ പറഞ്ഞ കാര്യം കേട്ട് ഞാൻ ഇരുന്നിടത്തു നിന്നു തന്നെ whatt…. എന്ന് അൽപ്പം ഉച്ചത്തിൽ തന്നെ പറഞ്ഞു പോയി…
തുടരും

by