രചന – ആയിഷ അക്ബർ
ഓഹ്…. ഷിറ്റ്…….നിങ്ങളോടാരാ അവളെ പോയി കാണാൻ പറഞ്ഞത്…..അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞതല്ലേ……വീണ്ടും വീണ്ടും ചോദിച്ചു മനസ്സ് മാറ്റാൻ പറ്റുന്ന കാര്യമാണോ ഇത്…….
ആ വീടിന്റെ ഉമ്മറത്തു നിന്ന് തന്നെ കാർത്തി പൊട്ടി തെറിച്ചു…..ഒരു നിമിഷം എല്ലാവരും ഒന്ന് നിശബ്ദരായി…..ഞങ്ങൾ പോയെന്ന് വെച്ചിപ്പോ എന്താണ്…..ഞങ്ങൾക്കാ കൊച്ചിനെ ഒന്ന് കാണണമെന്ന് തോന്നി…. അതിന് നീയെന്തിനാ കിടന്നു ചാടുന്നത്…….നന്ദിനി ദേഷ്യത്തോടെ അത് ചോദിക്കുമ്പോഴും താൻ പറഞ്ഞതിനെ പറ്റി അവൾ ഇവരോട് പറഞ് കാണുമോയെന്ന ഭയം തന്നെയായിരുന്നു അവന്റെയുള്ളിൽ…..നീയല്ലേ സംസാരിചുള്ളൂ… ഞങ്ങൾക്കും സംസാരിക്കണമെന്ന് തോന്നി…..
ഗൗരവത്തോടെ അത് പറഞ്ഞത് മുത്തശിയായിരുന്നു…..മുതശ്ശിയുടെ ഗൗരവം കാൻകെ കാർത്തിയുടെ ഹൃദയമിടിപ്പ് ശക്തിയായി…..എന്നിട്ടവളെന്ത്…. പറഞ്ഞു….
അവനത് ചോദിക്കുമ്പോൾ ഉള്ളിലെ ഭയം വാക്കുകളിൽ കലരാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു…..അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലത്രെ…. നീ വലിയ സുന്ദരനാണെന്നല്ലേ നിന്റെ ഭാവം……അവനെ കളിയാക്കി കൊണ്ട് ചിത്രയത് പറഞ്ഞപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്….
അവളൊന്നും പറഞിട്ടില്ലെന്ന് മനസ്സിലായതും അവന്റെ ഉള്ളിലൊരു തണുപ്പ് വീണു……ഞങ്ങൾക്ക് യോഗമില്ല അത്ര തന്നെ……മുത്തശ്ശി അതും പറഞ്ഞൊരു നെടു വീർപ്പോടെ അകത്തേക്ക് പോകുമ്പോൾ അവൻ ആശ്വാസത്തോടെ തിണ്ണയിലേക്കൊന്നിരുന്നു…..നിന്നെ കുറ്റം പറയാൻ പറ്റില്ല കാർത്തി….കൊച്ചെന്തൊരു സുന്ദരിയാ….
ഒരു പാവം കുട്ടി….. അതിന്റെ മനസ്സിലെന്താണെന്ന് അതിനെ അറിയൂ…..ചിത്ര അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഒരു നിരാശയോടെ ടെ അതും പറഞ്ഞു അകത്തേക്ക് പോകുമ്പോൾ നന്ദിനിയുടെ കണ്ണുകളിലും അതേ നിരാശ നിഴലിക്കുന്നത് അവൻ കണ്ടിരുന്നു…….
ആണോ ഏട്ടാ…. ഏട്ടൻ പറഞ്ഞ പോലെ ശെരിക്കും അപ്സരസ്സ് തന്നെയാണോ……ചിത്ര പോയതിനു പിറകെ ശ്വേത അവന്റെ അടുത്ത് വന്നിരുന്നു തോളിൽ കയ്യിട്ട് കൊണ്ടത് ചോദിക്കുമ്പോൾ അവനും അവളെയോന്നോർത്തു നോക്കി……ആ ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും ഒരു വേള അവന്റെ മനസ്സിലും തെളിഞ്ഞു വന്നിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇത് വെച്ചോ..അമ്മാവൻ പറ്റും പോലെ വന്നു നിന്നേ കാണാം……മോൾക്ക്……. അമ്മാവനോട് ദേഷ്യമൊന്നും തോന്നരുത്….വല്ലാത്തൊരു വിധിയാണ് കുട്ടി നിന്റെ…..അവളെ ബസ്സിലേക്ക് കയറ്റും വഴി അല്പം രൂപായെടുത് അവളുടെ കയ്യിലേക്ക് കൊടുത്ത് കൊണ്ടത് പറയുമ്പോൾ സുദേവൻ കണ്ണുകൾ അമർത്തി തുടക്കുന്നുണ്ടായിരുന്നു…..കൃഷ്ണയുടെ കണ്ണുകളും വല്ലാതെ നിറഞ്ഞൊഴുകി…..മോള് സങ്കടപ്പെടേണ്ട….. അവളപ്പൊഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും……അവളുടെ മനസ്സ് മാറിയാൽ അധികം വൈകാതെ നിന്നേ കൂട്ടാൻ അമ്മാവൻ വരാം……
സുദേവൻ അതും കൂടി പറഞ്ഞവളെ ആശ്വസിപ്പിക്കുമ്പോഴേക്കും ബസ്സ് അനങ്ങി തുടങ്ങിയിരുന്നു……അവൾ കണ്ണുകൾ കൊണ്ടയാളോട് യാത്ര ചോദിച്ചു ബസ്സിലേക്ക് കയറി………അവൾ പുറത്തേക് മിഴികൾ പായിച്ചങ്ങനെ യിരുന്നു……നിറഞ്ഞ കണ്ണുകങ്ങൾ കൊണ്ട് കാഴ്ച കളല്ലാം അവ്യക്തമായിരുന്നു…..
എത്ര പെട്ടെന്നാണ് തന്റെ ജീവിതത്തിൽ ഓരോന്നും സംഭവിക്കുന്നത്……വിധി തന്നെ കൂടുതൽ കൂടുതൽ വേദനിപ്പിച്ചു തന്റെ കണ്ണ് നീർ കണ്ട് രസിക്കുകയാണ്…..സ്വന്തമെന്ന് പറയാനോ ആശ്വസിപ്പിക്കാനോ ആരും…. ഒന്നുമില്ലാത്ത വൾക്ക് സംഭവിക്കുന്നതെല്ലാം ഓർത്തു കരയാനല്ലാതെ എന്തിനു കഴിയും…….അതിന് വിധിയെ പഴിചിട്ട് കാര്യമെന്താണ്…..
തന്റെ അമ്മയും അച്ഛനും പോയ അന്ന് കൃഷ്ണയും ഈ ഭൂമിയിൽ നിന്ന് പോയി……ഇനി താനെന്നൊരു വ്യക്തിക്ക് ജീവൻ നൽകാൻ തക്ക ആരെങ്കിലും വരുമോ….ഇല്ലായിരിക്കും……ഇനി വീണ്ടും ആ നരകത്തിലേക്കാണ് തന്റെ യാത്ര…….സ്വസ്ഥമായി ഒന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥ…..
ഒറ്റക്ക് നിൽക്കാൻ ഏറെ ഭയപ്പെടേണ്ട വീടും…..
അവൾക്കുള്ളിൽ നിന്നൊരു വിങ്ങൽ വന്നു തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നു……
കണ്ണുകൾ അമർത്തിയടച്ചവൾ ശ്വാസമോന്നാഞ്ഞു വലിച്ചു കണ്ണുകൾ തുറന്നപ്പോഴാണ് തന്റെ കയ്യിൽ കിടക്കുന്ന ആ വളയിലേക്ക് അവളുടെ കണ്ണുകൾ പതിച്ചത് …..അവളുടെ കണ്ണുകളിൽ ദേഷ്യം പരന്നു……എവിടെ നിന്നോ അനുവാദമില്ലാതെ കയറി വന്നവർ പോലും തന്നെ വേദനിപ്പിച്ചാണ് കടന്നു പോയത്…..എന്തിനാണ് അയാളെ തന്റെ മുമ്പിലേക്ക് കൊണ്ട് വന്നത്….. ഒരു കാര്യവുമില്ലായിരുന്നല്ലോ….അവനെ ഓർക്കും തോറും അവളുടെ മനസ്സിലെ ദേഷ്യം ഇരട്ടിച്ചു…….
ഈ വള തിരികെ അമ്മാവന്റെ കയ്യിലേൽപ്പിക്കേണ്ടതായിരുന്നു…..ആ സമയത്ത് അതെല്ലാം വിട്ടു പോയി….ഇനി ഇതെങ്ങനെ തിരികെ നൽകും…..ഇത് തന്റെ കയ്യിലുള്ളിടത്തോളം താനീ ദിവസം ഓർത്തു കൊണ്ടേയിരിക്കും…..അവളുടെ ഉള്ളിൽ നിന്ന് വന്ന തേങ്ങലിനെ അവൾ കൈ കൊണ്ട് കൂട്ടി പിടിച്ചു..
ഒരുപാട് യാത്രയുണ്ട് തന്റെ വീട്ടിലേക്ക്……
ഗ്രാമത്തിന്റെ ശാന്തത കഴിഞ്ഞ് നഗരത്തിന്റെ തിരക്കുകളിലെത്തിയാൽ വീണ്ടും ഒരു ബസ്സ് കൂടി മാറി കയറണം……
ബസ്സ് സ്റ്റാൻഡിൽ കൊണ്ട് നിർത്തിയതും അവൾ മുഷിഞ്ഞ ആ ബാഗ് കൂട്ടി പ്പിടിച്ചു കൊണ്ട് പതിയെ ഇറങ്ങി…….പരിചിതമല്ലാത്ത പല വിധ മണങ്ങൾ കലർന്ന നഗരത്തിന്റെ തിരക്കിൽ അവളങ്ങനെയിരുന്നു….അമ്മാവന്റെ കൂടെ അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ മനസ്സ് അത്ര മേൽ ആശ്വാസത്തേ പേറിയിരുന്നു…..അവന്റെ കണ്ണുകൾക്ക് മുമ്പിലിനി നിൽക്കേണ്ടെന്നത് കൊണ്ട് തന്നെ …എന്നാലീ തിരിച്ചു പോക്ക് താനൊട്ടും പ്രതീക്ഷിച്ചതല്ലാ…..ചിന്തകളുടെ ഭാരം കൊണ്ട് അവൾക്ക് ശരീരമാകേ തളരുന്നുണ്ടായിരുന്നു……
അടുത്ത ബസ്സ് വരാൻ ഇനിയും സമയമുണ്ടത്രെ….
അങ്ങോട്ട് പോകാതിരുന്നാലോ….ഇവിടെ വല്ല ജോലിയും കിട്ടിയിരുന്നെങ്കിൽ…..പാത്രം കഴുകുന്നതയാലും കുഴപ്പമില്ല…..പക്ഷെ ആരെ വിശ്വസിക്കും…..ചിന്തകളവളെ വരിഞ്ഞു മുറുക്കി….അവൾ സ്റ്റാൻഡിന്റെ അറ്റത്തേക്ക് വന്ന് നിന്ന് റോഡിലേക്ക് നോക്കി യിരിക്കവേയാണ് അവൻ അവളുടെ കണ്ണുകളിൽ പതിക്കുന്നത്…..
അത്… തന്റെ തോന്നലാണോ എന്നവളൊരു നിമിഷമൊന്നോർത്തു നോക്കി……..അല്ലാ…. അതവൻ തന്നെയാണ്…… തന്റെയീ അവസ്ഥക് കാരണമായവൻ ……ഓടി ചെന്ന് അവനോട് രണ്ട് വർത്തമാനം പറഞ്ഞ് ഈ വളയൂരി അവന്റെ മുഖത്തേക്കിട്ട് കൊടുക്കാൻ അവളുടെ മനസ്സ് വെമ്പി…….അവൾ പെട്ടെന്ന് അവനെ കണ്ട ഭാഗം ലക്ഷ്യമാക്കി നടന്നവിടെയെത്തിയപ്പോൾ അവനുണ്ടായിരുന്നില്ല…..അവൾ ചുറ്റുണോന്ന് നോക്കി…..ഇല്ലാ… അവനെ കാണുന്നില്ല…..ഇനി തനിക്ക്തോന്നിയതാവുമോ….വഴിയില്ല…..അവളുടെ കണ്ണുകൾ വീണ്ടും അവനെ തിരഞ്ഞതും പിറകിൽ നിന്ന് വരുന്ന കാറവൾ കണ്ടിരുന്നില്ല…..ആ…..
പെട്ടെന്ന് അത് തന്റെ ദേഹത്തിടിച്ചു നിന്നതും അവളൊരു ശബ്‍ദത്തോടെ വീണു പോകുമ്പോൾ തന്നെ ആരോ താങ്ങി പ്പിടിച്ചത് അവളറിഞ്ഞിരുന്നു….എന്തോ കണ്ണുകളിൽ ഇരുട്ട്പടരും പോലെ….അവളുടെ കണ്ണുകൾ താനേ അടഞ്ഞു പോകുമ്പോൾ അവ്യക്തമായി അവന്റെ യാ മുഖം അവളുടെയുള്ളിൽ പതിഞ്ഞിരുന്നു………..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അവൾ കണ്ണുകൾ ഏറെ പ്രയാസപ്പെട്ട് തന്നെ വലിച്ച് തുറന്നു…കണ്ണുകളിലുള്ള ഇരുട്ട് പതിയെ നീങ്ങുമ്പോൾ ഏറെ വെളിച്ചമുള്ള ആ മുറിയിലൂടെ അവളൊന്നു കണ്ണുകളോടിച്ചു…..തനിക്ക് അല്പം പോലും പരിചിതമല്ലാത്തൊരു മുറി…തന്റെ കണ്ണുകളെ സംബന്ധിച്ചിടത്തോളം ഒരു കൊട്ടാരമെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അതിന്റെ മുക്കും മൂലയും ……ഏ സി യുടെ തണുപ്പിൽ തന്റെ കവിൾ വല്ലാതെ വിറക്കുന്നുണ്ടെന്ന് തോന്നിയഅപ്പോഴാണ് തന്റെ മാറോളം കിടക്കുന്ന മിനുസമേറിയ ആ പുതപ്പ് അവളുടെ കണ്ണുകളിലുടക്കിയത് …ഒരു വേള ഇത് സ്വപനമാണോ എന്നവൾക്ക് തോന്നി…..പെട്ടെന്നാണ് അമ്മാവൻ ബസ്സ് കയറ്റി വിട്ടതും അവനു പിറകെ താൻ ചെന്നതും കാറ് തട്ടി വീണതും വീഴുമ്പോൾ ഒരു കൈ തന്നെ താങ്ങി പിടിച്ചതും ശര വേഗത്തിൽ അവളുടെ മനസ്സിലൂടെ മിഞ്ഞി മാഞ്ഞത്….
അവൾ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു…..
പുതപ്പിനുള്ളിലെ തന്റെ ശരീരം പെട്ടെന്ന് അവളൊന്നു നോക്കി….താന്നിട്ടിരുന്ന അതേ ചുരിദാറ് തന്നെയാണ്…..ഷാൾ പോലും താൻ കുത്തിയ അതേ രൂപത്തിലുണ്ട്…..അവൾക്കല്പം ആശ്വാസം തോന്നി…….അവൾക്ക് തല പതിയെ അനക്കുമ്പോൾ ചെറിയ വേദന തോന്നി തൊട്ടു നോക്കിയപ്പോഴാഞ് നെറ്റിയിലൊരു ബാൻഡ് എയ്ഡ് ഒട്ടിച്ചത്അവൾകാണുന്നത്…..താനിതെവിടെയാണ്…ആരാണിങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്….പല വിധ ചോദ്യങ്ങൾ മനസ്സിൽ നിറച്ചു കൊണ്ട് അവളെഴുന്നേറ്റതും ഒരാള് തന്റെ അടുത്തേക്ക് വരുന്നതവൾ കണ്ടിരുന്നു….ഇരു നിറത്തിൽ നീളൻ മുടിയുള്ള ഒരാൾ…..ഓക്കേ അല്ലെ….. വേറെ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ….അയാൾ തന്റെ അരികിലേക്ക് ചേർന്ന് നിന്ന് കൊണ്ടത് ചോദിക്കുമ്പോൾ അവൾക്കൊരായിരം ചോദ്യങ്ങൾ അയാളോട് തിരിച്ചു ചോദിക്കണമായിരുന്നു….
എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല….
അയാളോരു പുഞ്ചിരിയോടെ ടേബിളിൽ വെച്ചിരുന്ന സ്റ്റേതെസ്കോപ്പ് കയ്യിലെടുത്തു…അപ്പോഴാണ് അയാൾ ഡോക്ടറാണെന്നത് അവളൂഹിച്ചു…..
അയാൾ മുറിയിൽ നിന്ന് പുറത്ത് കടക്കാനൊരുങ്ങുമ്പോൾ അവളുടെ മിഴികളും അയാളെ പിന്തുടർന്നപ്പോഴാണ് മുറിയുടെ വാതിൽക്കൽ കാർത്തി നിൽക്കുന്നവൾ കണ്ടത്…..
അവൾക്ക് അവനെ കാൻകെ ദേഷ്യം വന്നിരുന്നു…….അവന്റെ പേരെന്താണെന്ന് തനിക്കറിയില്ല….പക്ഷെ… തന്റെയീ അവസ്ഥക്ക് കാരണക്കാരനായ വന്റെ മുഖം താനൊരിക്കലും മറക്കില്ല….ഇതവൻ തന്നെയാണ്…..അന്ന് കണ്ടത് പോലെ തന്നെ ഒരു മെറൂൺ ഷർട്ട് ബ്ലാക്ക് പാന്റ്റിലേക്ക് ഇൻ ചെയ്ത് വെച്ചിരിക്കുകയാണ്….
എന്തോ കാര്യമായി ഡോക്ടറോട് സംസാരിക്കുകയാണ്……അന്ന് കണ്ടതിലും ഗൗരവം നിറഞ്ഞ നിറഞ്ഞ മുഖ ഭാവമാണിന്ന്…ഒരു പക്ഷെ തന്റെ മനസ്സിൽ അവനു നൽകിയ ചിത്രം കൊണ്ട് തനിക്ക് തോന്നുന്നതാവാം അത്……..അവൾ അവനെ തന്നെ നോക്കിയിരിക്കേ ഡോക്ടറോട് സംസാരിച്ചിരുന്ന അവന്റെ മിഴികൾ പതിയെ അവളിലേക്കൊന്ന് നീങ്ങി….ഡോക്ടർക്ക് കൈ കൊടുത്ത് അയാൾ പോയതിനു പിറകെ അവൻ മുറിയിലേക്ക് കടന്ന് വരുമ്പോൾ അവന്റെ മുഖത്ത് നോക്കി പറയാനുള്ളതെല്ലാം കൃഷ്ണ നാവിൻ തുമ്പിൽ നിറച്ചു വെച്ചിരുന്നു…..
(തുടരും)

by