18/04/2026

എന്തിനെന്നറിയാതെ : ഭാഗം 17

രചന – കഥയെ പ്രണയിച്ചവൾ

ആ ഭർത്താവിന് അവളെ വേണ്ടല്ലോ പിന്നെയെന്താ… ഇപ്പോൾ തന്നെ കണ്ടില്ലേ എന്താ ഉണ്ടായതെന്ന്… അർജുൻ ഒരു ചെറുവിരലെങ്കിലും ഉയർത്തിയോ ഇവിടെ വന്നവൾക്ക് നേരെ…..ഇല്ലല്ലോ, ഒരുകാര്യം ഉറപ്പാ അരുവിനു ഇവിടെ ഒരിക്കലും ഹാപ്പിയായി ഇരിക്കാൻ കഴിയില്ല.. പിന്നെയെന്തിനാ അവളിവിടെ… എല്ലാവരുടെയും ദേഷ്യം തീർക്കാനോ…മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കാനോ…

അതിന് എന്തുത്തരം നൽകുമെന്ന് അവർക്കറിയില്ലായിരുന്നു… ഇപ്പോൾ ഉണ്ടായ ഓരോ കാര്യങ്ങളും അവരുടെ മനസിലേക്ക് ഓടിയെത്തി, ഹർഷന്റെ ചോദ്യവും ആകുലതയും ന്യായമാണെന്ന് അവർക്ക് തോന്നാതിരുന്നില്ല, മാത്രവുമല്ല അതിനുള്ള ഉത്തരം നൽകാൻ തനിക് ഒരു അവകാശവുമില്ലെന്നും അവർക്ക് ബോധ്യമുണ്ട്…. അവര് വാക്കുകൾക്കായി പരതിയെങ്കിലും ആ ശ്രമം വിഫലമായിരുന്നു….

ഹർഷാ….. ഇനി അങ്ങനെ ഉണ്ടാവില്ല… ഒരിക്കലും… ഞാൻ ഉറപ്പ് തരാം…..

ഇഷ്ടപെടാത്തമ്മട്ടിൽ അവൻ തലതിരിച്ചു…

അർജുനും അപ്പുവും ഫുഡ്മായി അപ്പോഴാണ് അങ്ങോട്ട്‌ വന്നത്..

ഹർഷേട്ടാ… കൈകഴുകി വാ…. ഫുഡ് കഴിക്കാം

ഒന്നും സംഭവിക്കാത്തമ്മട്ടിലുള്ള ആ സംസാരം കേട്ടതും അവന്റെ പുരികകൊടികൾ ചുളിഞ്ഞു….

അരൂ…. നിനക്കെങ്ങനെ കഴിയുന്നു ഇങ്ങനെ സംസാരിക്കാൻ….. എന്തിനാ അരൂ എല്ലാം സഹിക്കുന്നത്, ആർക്കുവേണ്ടിയാ…. പറാ എനിക്കറിയണം… സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുത്തി നീയെന്തിനിവിടെ നിൽക്കണം… നീ വന്നേ നമുക്ക് പോവാം…..

അമ്മ അർജുനെയും അപ്പുവിനെയും മാറിമാറി നോക്കുകയാണ്….

ഹർഷാ….. അപ്പു വരുന്നില്ല….അവൾക്കിവിടെ ഒരു പ്രോബ്ളവും ഉണ്ടാവില്ല…

അർജുൻ പറഞ്ഞതും ഹർഷൻ പുച്ഛിച്ചു..

ഇത്രയും നടന്നിട്ടും നിനക്ക് എങ്ങനെ ഇത് പറയാൻ കഴിയുന്നു…..

ഹർഷാ എനിക്ക് നിന്നോട് explain ചെയ്യേണ്ട ആവശ്യമില്ല, ഒന്നും…. അപ്പൂ…. ബിലീവ് മി,  ഇനിയിങ്ങനെ ഉണ്ടാവില്ല i പ്രോമിസ്   …നീയെങ്ങും പോവരുത്…..

അവള് സമ്മതിച്ചുകൊണ്ട് തലയാട്ടിയതും ഹർഷന്റെ ചങ്ക് തകർന്നു…..

അരുവിനു എങ്ങനെയാ ഇതിന് കഴിയുന്നെ…. വേദനിപ്പിക്കാനല്ലാതെ സ്നേഹിക്കാൻ കഴിയോ അവനിവളെ….ഏയ്‌.. ഒരിക്കലുമില്ല, ഇവള് വേദനിക്കുന്നത് എനിക്കെങ്ങനെ സഹിക്കാനാകും.. ബട്ട്‌ ഇവളെന്താ ഒന്നും മനസിലാക്കാത്തത്…

ഹർഷൻ എന്തോ ആലോചനയിലാണെന്ന് മനസിലായതും അപ്പു അവന്റെയടുത്തേക്ക് വന്നു അവന്റെ കയ്യിൽത്തട്ടി..

ഹർഷേട്ടാ… വാ ഇരിക്ക്…

അവളവനെ നിർബന്ധിച്ചിരുത്തി ഫുഡ് കൊടുത്തു….

അരൂ, ഇന്ന് വരില്ലേ നിങ്ങള് രണ്ടുപേരും

ഹർഷാ അവര് നാളെ വരും…

മറുപടി പറഞ്ഞത് അമ്മയാണ്.. ഹർഷനപ്പോൾ തന്നെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. അവനിൽ വല്ലാത്തൊരു നിരാശ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അത്രയും മോഹിച്ച, അത്രമേൽ സ്നേഹിച്ചത് എന്തോ ഒരു കയ്യകലത്തിൽ നഷ്ടപ്പെട്ടുപോയപോലെ… കണ്ണിൽനിന്നും കണ്ണുനീർതുള്ളികൾ പെയ്യുന്നു, ഒരു കൈകൊണ്ട് അവയെ ഒപ്പി അവൻ പിന്നെയും ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു… ഇടയ്ക്കെപ്പോഴോ അവന്റെ മനസിന്റെ നിയന്ത്രണം നഷ്ടമാകുന്നുണ്ടായിരുന്നു….

*************

ശ്രയ്ക്ക് ആകെ ഭ്രാന്തുപിടിക്കുന്നുണ്ട്, തന്റെ റൂമിലെ സകലസാധനങ്ങളും തട്ടിത്തെറുപ്പിച്ചിട്ടും അതിനൊരു ശമനം വന്നിട്ടില്ല…

ശ്രയാ….. നീയെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്

അങ്ങോട്ട് കടന്നുവന്നുകൊണ്ട് ശ്രീധർ, അവളുടെ അച്ഛൻ തെല്ല് ഭയത്തോടെ ചോദിച്ചു…അവളയാളെ ഒന്ന് തറപ്പിച്ചു നോക്കി..

എന്താടാ മോളെ… എന്തുപറ്റി നിനക്ക്…. എന്തിനാ ഇങ്ങനെ, അതിനുമാത്രം എന്തുപ്രശ്നമാ നിന്നെ ഇങ്ങനെ അലട്ടുന്നത്.

എനിക്ക് എന്തായാലും നിങ്ങൾക്കെന്താ…

ശ്രയാ, നീയാരോടാ ഈ സംസാരിക്കുന്നത് അച്ഛനോടോ,

എനിക്ക് ആരോടുമൊന്നും സംസാരിക്കാനില്ല, ഒന്നിവിടുന്ന് ഇറങ്ങിപ്പോ.

അസാധാരണമായ അവളുടെ പ്രവൃത്തിയിൽ അന്താളിച്ചു നിൽക്കുകയാണ് അച്ഛനും അമ്മയും…

മോളേ, നീ കാര്യം പറാ… എന്താണെങ്കിലും ഞങ്ങള് നിന്റെ കൂടെയുണ്ട്…

അമ്മ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ചോദിച്ചു.. അവളുടെ കണ്ണുകൾ നിറയുന്നുണ്ട്.. പെട്ടന്നവൾ അവരെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി….

മോളേ….. നീ കരയല്ലേ, ആദ്യം കരച്ചിലവസാനിപ്പിച്ചു എന്താനുണ്ടായതെന്ന് പറാ…. അതല്ലാതെ ഇങ്ങനെ കരഞ്ഞതുകൊണ്ട് എന്താ പ്രയോജനം

അവളുടെ മുടിയിൽ മാടികൊണ്ട് അവര് പറഞ്ഞു….

അമ്മേ…. അർജുൻ… അവൻ… അവന്റെ ഫ്രണ്ടിന്റെ കസിനെ അവിടെകൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ട്… അതിനുശേഷം എന്നോട് ഒരുപാട് അകൽച്ച കാണിക്കുകയാ…. ഇന്ന്.. ഇന്ന് ഞാൻ അവളെ എന്തോ പറഞ്ഞെന്നും പറഞ്ഞു എന്നെകൊണ്ട് മാപ്പ് പറയിച്ചു….

അവളുടെ ഏങ്ങിയുള്ള സംസാരം കേട്ടതും അച്ഛനും അമ്മയും പരസ്പരം നോക്കി….

അയ്യേ, അതിനാണോ, അതോർത്ത് മോള് ടെൻഷനാവേണ്ട കാര്യമേയില്ല, ആര് വന്നാലും മോൾക്കെന്താ അർജുൻ നിന്നെയല്ലേ സ്നേഹിക്കുന്നത്… അതുപോരെ……

അമ്മയുടെ ആശ്വാസവാക്കുകൾ കേട്ടെങ്കിലും അവളുടെയുള്ളം തണുത്തില്ല…. അച്ഛൻ ഇരുവരെയും ഉറ്റുനോക്കുകയാണ് പിന്നെ അവളെ ബെഡിൽ ഇരുത്തി അയാളും അടുത്തായിരുന്നു…

എന്താ മോളെ… എന്താണെങ്കിലും നീ ഞങ്ങളോട് പറാ….എന്തെങ്കിലും പ്രശ്നം ഉണ്ടോ, അച്ഛൻ സംസാരിക്കണോ അർജുനോട്

വേണ്ടെന്ന് അവള് തലയാട്ടി…

മോളെ ശ്രയാ എന്താ നിന്റെ മനസില്, അത് പറാ നീ, എങ്കിലല്ലേ ഞങ്ങൾക്കൊരു പരിഹാരം കാണാൻ സാധിക്കു….

അവള് ഇരുവരെയും മാറിമാറി നോക്കി…

അത്….. അവള് അർപ്പണ…. അവളെ എനിക്കറിയാം…. ഞങ്ങള് ഒരുമിച്ചായിരുന്നു എൻട്രൻസ് കോച്ചിങ്ങിനു….. അവൾക്ക് അജൂനെ ഇഷ്ടമായിരുന്നു, അജൂനും….. ബട്ട്‌ അവര് പരസ്പരം സ്നേഹിച്ചതല്ലാതെ കണ്ടിട്ടില്ല….  അവള് അവനെക്കുറിച് ഞങ്ങളോട് പറയാറുണ്ടായിരുന്നു, അത് കേട്ട് അറിയാതൊരിഷ്ടം എനിക്കവനോട് തോന്നി, അവര് കാണാമെന്ന് തീരുമാനിച്ചന്ന് അവൾക്ക് പകരം ഞാൻ അവനെപ്പോയി മീറ്റ് ചെയ്തു….. അവനിപ്പോഴും അറിയില്ല ഇതൊന്നും…. അവളാണ് ഞാനെന്ന അവൻ കരുതിയിരിക്കുന്നത്, ഇപ്പോഴും….. എനിക്കവനെ ഒരുപാട് ഇഷ്ടാ…. എനിക്കവനെ വേണം… ലൈഫ് ലോങ്ങ്‌…. ഇതൊക്കെ അറിഞ്ഞാൽ അവനൊരുപക്ഷെ എന്നെ വേണ്ടെന്നുവെക്കും …. അവളിതൊക്കെ അവനോട് പറയും എനിക്കുറപ്പുണ്ട്…… അച്ഛാ… അജു ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല… അവനെന്നെ വേണ്ടെന്നുവച്ചാൽ പിന്നെ ഞാൻ ഉണ്ടാവില്ല, ഉറപ്പായും ഉണ്ടാവില്ല……

ശ്രയ ഉറക്കെ കരയാൻ തുടങ്ങി, അമ്മ അവളെ ചേർത്തുപിടിച്ചിട്ടുണ്ട്, അച്ഛൻ അവളുടെ കരംഗ്രഹിച്ചു,

മോളേ…. അർജുൻ ഒരിക്കലും മോളെ ഒഴിവാക്കി അവളെ സ്വീകരിക്കില്ല, ഇതെന്റെ വാക്കാ…. അവളോട് അച്ഛൻ സംസാരിക്കാം, മോളാതോർത്ത് ഇനി ടെൻഷൻ ആവേണ്ട…. റസ്റ്റ്‌ എടുത്തോ….

അവളുടെ ചുമലിൽത്തട്ടിപറഞ്ഞുകൊണ്ട് അയാള് പുറത്തേക്ക് നടന്നു…. ശ്രയ അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു കിടക്കുകയാണ്……

 

**************

അപ്പു റൂമിൽച്ചെന്ന് പുറത്തേക്ക് നോക്കുകയാണ്, ചെറുതായി വീശുന്ന ചൂടുകാറ്റിൽ അവളുടെ മുടിയിഴകൾ പാറുന്നുണ്ട്, അവ കണ്ണിലേക്കു വീഴാൻ തുടങ്ങിയതും അവളത് ചെന്നിയ്ക്ക് പുറകിലേക്ക് തിരുകിവെച്ചു…

ഹർഷേട്ടൻ ചോദിച്ചപോലെ ഞാൻ എന്തിനാ ഇവിടെ ഇങ്ങനെ, ആർക്കുവേണ്ടിയാ, എന്തിനുവേണ്ടിയാ ഒന്നും അറിയില്ല…. ശ്രയ അവള്…. എന്നോട് ദേഷ്യമായിരിക്കും…… അജൂനെ ഞാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ അവനെന്നെ ഒഴിവാക്കി അവളെ സ്നേഹിച്ചപ്പോൾ അവസാനിപ്പിച്ചതല്ലേ ആ അദ്ധ്യായം…. അന്നവനെ കണ്ടപ്പോൾ ഉള്ളം പിടഞ്ഞെന്നുള്ളത് സത്യമാണ്, എന്നാൽ ഇങ്ങനെയൊന്നു ഞാൻ ആഗ്രഹിച്ചിട്ടേ ഇല്ല… ആദിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഏട്ടന്റൊപ്പം ചെന്നുതാമസിക്കാമായിരുന്നു, ആലോചിക്കുംതോറും സമനിലതെറ്റുവാ…..

അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി, ജീവിതമെന്ന തന്റെയീ കുഞ്ഞുവഞ്ചി കൊടുങ്കാറ്റിൽ വഴിതെറ്റി അലയുകയാണെന്ന് അവൾക്ക് ബോധ്യമായി, ആരും തുണിയില്ലാതെ…

*************

അഭിയും രോഹിത്തും ഓരോയിടത്തായി അലയുകയാണ്, ഹർഷൻ പോയെന്ന് മെസ്സേജ് കിട്ടിയതും അവര് തിരിച്ചുവരാൻ തുടങ്ങി…..

എടാ രോഹിത്തെ, എന്താണ് നിന്റെ ഉദ്ദേശം… ഒരു കാര്യവുമില്ലാതെ ഓരോ സ്ഥലത്ത് പണ്ടാരമടങ്ങി എന്നല്ലാതെ,

ആരുപറഞ്ഞു കാര്യം ഇല്ലായിരുന്നു എന്ന്, നല്ല ശക്തമായ കാരണം ഉണ്ടായിരുന്നു…..

കോപ്പാ…. പിന്നെ മോനെ ഒരു കാര്യം നീ എന്റെ ഏട്ടനോട് പറയണം, അങ്ങേരു എന്തൊക്കെ കളിച്ചാലും എന്നെയും എന്റെ അപ്പുവിനെയും അകറ്റാൻ കഴിയില്ലെന്ന്, മനസിലായോ…

പൊന്നുമോൻ നേരിട്ടങ്ങു പറഞ്ഞാൽ മതി എനിക്കതല്ല പണി… പിന്നെ നീ വെറുതെ അപ്പുവിനെ ശല്യം ചെയ്യാൻ നിൽക്കരുത്

രോഹിതിനെ പുച്ഛിച്ചു അഭി പുറത്തേക്ക് നോട്ടമയച്ചു. വീട്ടിലെത്തിയതും അവൻ ആദ്യം തിരക്കിയത് അപ്പുവിനെയാണ്, അമ്മ അർജുനെയൊന്ന് നോക്കി, അവൻ തലകുനിച്ചിരിക്കുകയാണ്… ഇരുവരും ഒന്നും പറയാതിരുന്നത് അഭി അവളുടെ റൂമിലേക്ക് നടന്നു…..

മറ്റേതോ ലോകത്തായിരുന്നവൾ അവനടുത്തേക്ക് വന്നതൊന്നും അറിഞ്ഞിരുന്നില്ല…അവനവളുടെ തോളിലൂടെ കയ്യിട്ടത് അവള് ഞെട്ടിതിരിഞ്ഞു……

അയ്യോ പേടിച്ചോ… അല്ല നീയെന്തിനാ ഈ കരയുന്നത്…

അവള് എളുപ്പം കണ്ണുകൾ തുടച്ചു മുഖത്തൊരു ചിരിവരുത്തി…..

അത്… അഭീ നീയെപ്പോ വന്നു…

അതല്ലല്ലോ എന്റെ ചോദ്യം .. പറാ എന്തിനാ കരയുന്നെ….കണ്ണിൽ പൊടിപോയി എന്നാ സ്ഥിരം പല്ലവി എനിക്ക് കേൾക്കണ്ട…

അത് അഭി… ഞാൻ ഏട്ടനെക്കുറിച്ചു ഓർത്തപ്പോൾ…. Nothing സീരിയസ് എബൌട്ട്‌ it….

ഏയ്‌….. നിനക്ക് ഏട്ടനെ കാണണോ… വേണമെങ്കിൽ നമുക്ക് പോവാം…

വേണ്ട അഭീ… നീ ഫ്രഷാകുന്നില്ലേ…..

നീ ഓക്കേ ആണോ

ഉം… അതെ…

അപ്പൂ…

രോഹിത്തിന്റെ ശബ്ദം കേട്ടതും അവളെങ്ങോട്ട് കഴുത്തു ചരിച്ചു….

രോഹിതോ… എപ്പോൾ വന്നു…

ഞങ്ങളൊരുമിച്ചായിരുന്നു….നീയിങ്ങു വന്നേ

അവന്റൊപ്പം അവള് പോയതും അഭിയ്ക്ക് വല്ലായ്മ തോന്നി, കുറച്ചു നേരം അവിടെ നിന്ന് അവൻ അവന്റെ റൂമിലേക്ക് നടന്നു…..

***************

അർജുൻ റൂമിൽ മലർന്നു കിടക്കുന്നതുകണ്ടതും അമ്മ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ അരികിലായിരുന്നു മുടിയിലൂടെ വിരലോടിച്ചു…..

അമ്മേ……

ആ വിളിയിൽ ഒരുപാട് വേദനയുണ്ടായിരുന്നു…

അർജൂ എനിക്ക് മനസിലാവും നിന്റെ വിഷമം….

എനിക്കറിയില്ല അമ്മേ എന്താ വേണ്ടതെന്നു, ഒന്നും മനസിലാകുന്നില്ല ആകെ ഒരു ഇരുട്ടാ…. ഞാൻ ഇങ്ങനെയൊന്നും വിചാരിച്ചയില്ല…. അമ്മയ്ക്കറിയില്ലേ ഞാൻ സച്ചൂനെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ, അവൾക്ക് പകരം മറ്റൊരാളെ… ഞാൻ എങ്ങനെയാ…… ബട്ട്‌ അപ്പു, അവളെ എങ്ങനെ ഇവിടുന്ന് ഇറക്കിവിടും…. ആകെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നുവാ….. അമ്മയെന്താ ഒന്നും പറയാത്തത്….

എനിക്കും ഒന്നും മനസിലാകുന്നില്ല അർജൂ… എന്ത് പറയണമെന്നുപോലു അറിയുന്നില്ല….

അർജുനിൽ നിന്നുമൊരു നെടുവീർപ്പുയർന്നു…

************

അപ്പൂ… അർജുൻ നല്ല ടെൻസ്ഡ് ആണ്

ഞാൻ കാരണമല്ലേ…. നിങ്ങള് പിന്നെയുമെന്തിനാ എന്നെ തിരഞ്ഞു വന്നേ, എവിടേക്കേലും പോവായിരുന്നു ഞാൻ… ആർക്കും ശല്യമാവാത്ത എങ്ങോട്ടെങ്കിലും….. രോഹിത്… താൻ സംസാരിച്ചു എന്നെ ഹോസ്റ്റലിലേക്ക് ഒന്ന് മാറ്റോ, അതാകുമ്പോൾ പാതി ബുദ്ധിമുട്ട് തീരില്ലേ……

ഞാൻ അങ്ങനെ പറഞ്ഞതല്ല അപ്പൂ…. നമുക്ക് എന്തായാലും നോക്കാം…. പിന്നെ അഭി അവൻ നിന്റെ പിന്നാലെ കൂടിയിട്ടുണ്ടല്ലേ….

അവനെ എങ്ങനെ അകറ്റണം എന്നൊരു ഐഡിയയും കിട്ടുന്നില്ല…. എന്തായാലും ഓരോരുത്തരയായി അകറ്റിയല്ലേ പറ്റൂ……

കണ്ണ് നിറയുമെന്ന് മനസിലായതും അവള് അകത്തേക്ക് നടന്നു…..

***********

ഹർഷന്റെ വണ്ടി ചീറിപ്പാഞ്ഞു വരുന്നത് കണ്ടതും അവന്റെ അമ്മായി ഒന്ന് പേടിച്ചു.

എടാ മോനേ…. എന്താ ഉണ്ടായത് നീയെന്താ വല്ലാതിരിക്കുന്നത്…..

ഒന്നുല്ല, എനിക്കെന്റെ അരൂനെ വേണം, അമ്മായി അതിനെന്നെ സഹായിക്കണം… കൂടെ നിൽക്കോ?

തുടരും