രചന – ജിഫ്ന നിസാർ
“സത്യത്തിൽ നീ പറഞ്ഞപ്പോൾ ആണ് സൂര്യ ഞാൻ ആലോചിച്ചു നോക്കിയത്… അത് വരെയും കാലങ്ങളായി അകന്ന് നിന്നിരുന്ന പെങ്ങളും മോനുമായി പുതിയ ബന്ധം മാത്രം ആയിരുന്നു എന്റെ മനസ്സിൽ… അതിനിടയിൽ… അവനെയോ അവന്റെ സ്വഭാവത്തെയോ ഞാൻ കൂടുതൽ അന്വേഷണം നടത്തിയില്ല.. മൈ മിസ്റ്റേക്ക്…”
ലക്ഷ്മണൻ പറയുമ്പോൾ സൂര്യ ചിരിച്ചു കൊണ്ട് അയാളെ നോക്കി..
അവനെ കാണാൻ വേണ്ടി അവന്റെ ഓഫീസിൽ വന്നതായിരുന്നു അയാൾ…
അങ്ങനൊരു വരവ് ഉണ്ടാവാം എന്ന് ഇഷ പറഞ്ഞപ്പോൾ തന്നെ സൂര്യ കാത്തിരിക്കുകയായിരുന്നു…
പോട്ടെ.. അങ്കിൾ.. എല്ലാം അവസാനിച്ചല്ലോ.. നമ്മൾക്ക് നഷ്ടം ഇല്ലാതെ തന്നെ… ഇഷയെ അവനോട് ചേർത്ത് വെച്ചിട്ടാണ് ഇങ്ങനൊക്കെ അറിയുന്നത് എന്നായിരുന്നു എങ്കിൽ എന്താവുമായിരുന്നു… അങ്ങനെ നോക്കുമ്പോൾ നടന്നതെല്ലാം നല്ലതിനാണ് എന്ന് സമാധാനിക്കാം നമ്മൾക്ക്.. ചിലപ്പോൾ അങ്ങനെ ഒക്കെ ആണല്ലോ.. ആദ്യം… നമ്മളെ സങ്കടപെടുത്തും എങ്കിലും.. പിന്നെ തരുന്നത് പ്രതീക്ഷിക്കാത്ത സന്തോഷം ആയിരിക്കും ”
സൂര്യ പറയുബോൾ അയാൾ അവനെ നോക്കി തലയാട്ടി കാണിച്ചു..
പൊതുവെ ഇത്തിരി ഗൗരവം ഉള്ള കൂട്ടത്തിൽ ആണ് ലക്ഷ്മണൻ…
ഇഷക്ക് അവളുടെ അമ്മയുടെ സ്വഭാവം ആണ് കിട്ടിയത്…. നല്ലത് പോലെ സംസാരിക്കാൻ അറിയാം..മനസ്സ് തുറന്നു കൊണ്ട് തന്നെ…
പക്ഷെ ലക്ഷ്മണൻ പറയുമ്പോൾ എന്തൊക്കെയോ പിന്നെയും ബാക്കി വെച്ച് പറയും പോലെ ഒരു ഫീലാണ്..
“ഞാൻ വീട്ടിലേക്ക് വരാം എന്നാണ് ആദ്യം കരുതിയത്.. അവിടെ വെച്ചല്ലേ നിന്നെ ഷൗട്ട് ചെയ്തത്.. ക്ഷമ പറയുന്നതും അവിടെ വെച്ചാവാം എന്ന് കരുതി.. പക്ഷെ. നീ വീട്ടിൽ എത്താൻ രാത്രി ആവില്ലേ… നാളെ എനിക്കൊരു യാത്ര കൂടിയുണ്ട്…അത് കൊണ്ടാണ് ഇങ്ങോട്ട് തന്നെ വന്നത് ”
ലക്ഷ്മണൻ പറയുമ്പോൾ സൂര്യ ചിരിച്ചു..
“അങ്കിൾ വരേണ്ട ആവിശ്യം തന്നെ ഇല്ലായിരുന്നു.. ഞാൻ അത് അപ്പഴേ വിട്ടു.. എനിക്കറിയാം.. ഇത് പോലെ ഒരു വിഷയത്തിൽ.. ഒരച്ഛൻ എങ്ങനെ പ്രതികരിക്കും എന്നത്.. അത് കൊണ്ട് തന്നെ എനിക്കതിൽ പരിഭവം ഇല്ല… മാത്രവുമല്ല.. പരാതി പറയാൻ യാതൊരു അർഹതയും ഇല്ല… എന്റെ ഏട്ടന്റ വൈഫ് ആണല്ലോ പ്രതി… അങ്ങനെ ഒന്ന് നടന്നതും എന്റെ മിസ്റ്റേക്ക് തന്നെ ആണല്ലോ ”
സൂര്യ പറഞ്ഞു..
“എനിക്കിതൊക്കെ ഒരു കുറച്ചിൽ ആയിട്ട് തോന്നുന്നില്ലേ ഇല്ല സൂര്യ.. തെറ്റ് പറ്റിയാൽ.. അതിനി ആരോട് ആണേലും സോറി പറയുക എന്നത് ഏറ്റവും നല്ലൊരു ശീലം ആണെന്ന് വിശ്വസിക്കുന്നആളാണ് ഞാനും ”
ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ലക്ഷ്മണൻ പറഞ്ഞു..
അയാളോട്… ദാസിന്റെ കാര്യം പറഞ്ഞാലോ എന്നൊരു ചരട് വലി വന്നിരുന്നപ്പോൾ മുതൽ… സൂര്യയുടെ മനസ്സിൽ ഉണ്ടായിരുന്നു… ഇത്രേം ഫ്രീ ആയിട്ട് സംസാരിക്കാൻ ഇനി മറ്റൊരു അവസരം കിട്ടുമോ എന്ന് പോലും അറിയില്ല..
ഓഫീസ് വർക്കൊക്കെ എങ്ങനെ പോകുന്നു..
ലക്ഷ്മണൻ ചോദിക്കുമ്പോൾ സൂര്യ ഞെട്ടി..
കുഴപ്പമില്ല… നന്നായി പോകുന്നു..
അവൻ പറഞ്ഞു..
എന്താടോ… എന്തെങ്കിലും പറയാൻ ഉണ്ടോ ഇനി എന്നോട്.. അവന്റെയാ ഭാവം കണ്ടിട്ട് തന്നെയായിരുന്നു അയാൾ അങ്ങനെ ചോദിച്ചത്..
ഒടുവിൽ രണ്ടും കല്പ്പിച്ചു അത് പറയാൻ തന്നെ സൂര്യ തീരുമാനം എടുത്തു..
ദാസ് എന്തായാലും അത് പറയും എന്ന് തോന്നുന്നില്ല..
ഒപ്പം നടന്നിട്ട്.. അതും ബെസ്റ്റ് ഫ്രണ്ട് ആയി നടന്നിട്ട് അവസരം മുതലാക്കി എന്ന് തോന്നിയാലോ എന്നൊരു പേടി അവനിൽ നല്ലത് പോലെ ഉണ്ട്…
ചിലപ്പോൾ അവന് അവന്റെ പ്രണയം സ്വന്തമാവും… അല്ലെങ്കിൽ..
എന്നെന്നേക്കുമായി അവളെ അവൻ മറന്നു കളയേണ്ടിയും വരും…
ഇഷ എല്ലാം അറിഞ്ഞതാണ്… ഇനി എന്ത് വേണമെങ്കിലും അവൾക്ക് തീരുമാനം എടുക്കാം..
അത് പോലെ തന്നെ… മകളെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ… തൊട്ടടുത് തന്നെ ഉണ്ടെന്ന് അവളുടെ അച്ഛനും അറിയട്ടെ…
സൂര്യ ഒന്ന് ശ്വാസം എടുത്തു….
ലക്ഷ്മണൻ അവനെ തന്നെ നോക്കി ഇരിപ്പുണ്ട്…
അങ്കിൾ ഞാൻ പറയുന്നത് എങ്ങനെ ഉൾകൊള്ളും എന്നെനിക്കറിയില്ല… എന്ത് തന്നെ ആയാലും.. ഒരുപാട് ആലോചിച്ചു വേണം തീരുമാനം എടുക്കാൻ… അവസരം മുതലാക്കി എന്ന് ചിന്തിക്കുക കൂടി ചെയ്യരുത്… അലക്സ് ഇഷക്ക് ഒക്കെ ആവുമായിരുന്നു എങ്കിൽ ഇത് വേറൊരാൾ പോലും അറിയാത്ത ഒരു രഹസ്യം ആയി തീരുമായിരുന്നു ”
സൂര്യ ടെൻഷനോട് കൂടി തന്നെയാണ് പറയുന്നത്..
കൂൾ.. സൂര്യ…എനിക്ക് മനസ്സിലാവും.. താൻ കാര്യം പറ… എന്നെ കൂടി ടെൻഷൻ ആക്കാതെ…”
ചിരിച്ചു കൊണ്ട് ലക്ഷ്മണൻ സൂര്യക്ക് ധൈര്യം കൊടുത്തു..
“വല്ല്യ കുടുംബം ഒന്നും അല്ല.. ഒരമ്മയുടെ ഒരേ ഒരു മകൻ.. ഒരു സഹോദരി കൂടി ഉണ്ട്.. അച്ഛൻ അവന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി… എന്നിട്ടും അമ്മയും മക്കളും പൊരുതി ജയിച്ചു….”
സൂര്യ ആവേശത്തിൽ പറയുമ്പോൾ ലക്ഷ്മണൻ നെറ്റി ചുളിച്ചു..
സിനിമ കഥ കേൾക്കും പോലെയാണ് അയാൾക്ക് തോന്നിയത്..
“ഒക്കെ… സമ്മതിച്ചു.. ഇനി ആരാണ് ആ വിജയി എന്ന് കൂടി പറ.. ഇത് നീ എന്നോട് വെറുതെ പറയില്ലൊന്നും എനിക്കറിയാം.. അപ്പോൾ ഇത് പറയാനുള്ള റീസൻ.. അത് കൂടി പറഞ്ഞു താ ”
സൂര്യ വീണ്ടും നെറ്റി തടവി..
പറഞ്ഞോ സൂര്യ… ”
വീണ്ടും ലക്ഷ്മണൻ ആവിശ്യപെട്ടു..
വിപിൻ….ദാസ്.,
അവന് ഇഷയെ ഒരുപാട് ഇഷ്ടമാണ് അങ്കിൾ… നിങ്ങളുടെ സ്റ്റാറ്റസ് ഓർത്തിട്ട്.. ഫ്രണ്ട്ഷിപ്പിന്റെ വാല്യു ഓർത്തിട്ട് അവൻ അവന്റെ ഉള്ളിൽ ഒതുക്കിയ ആ ഇഷ്ടത്തിന് ഒരുപാട് ആഴം ഉണ്ട്..എനിക്കറിയാം…നിങ്ങളെക്കാൾ ഒരുപാട് താഴെയാണ് അവന്റെ ഫാമിലി സ്റ്റാറ്റസ്… പക്ഷെ അതിനേക്കാൾ ഒക്കെ വലുത്… സന്തോഷം ആണ് എന്ന് അങ്കിളിന് തോന്നുന്നു എങ്കിൽ.. മകളുടെ ജീവിതം അവനൊപ്പം സേഫ് ആയിരിക്കും എന്ന് ഞാൻ കൂടി ഉറപ്പ് തരാം.. ”
പറയുമ്പോൾ അയാളുടെ മുഖം നിറയെ അനേകം ഭാവങ്ങൾ മിന്നി മാഞ്ഞു പോകുന്നത് ടെൻഷനോട് കൂടി തന്നെ സൂര്യ നോക്കി…
ഇഷക്ക് അറിയോ… ഈ ഇഷ്ടം..
ഒടുവിൽ അയാൾ ചോദിച്ചു..
അറിയാം… ഇന്നലെ ഞാൻ അവളോട് പറഞ്ഞിരുന്നു..
സൂര്യ പറഞ്ഞു..
“എന്നിട്ടെന്താ ദാസ് അത് അവളോട് പോലും പറയാതെ കൊണ്ട് നടന്നത്… അലക്സ് നല്ലവൻ ആയിരുന്നു എങ്കിൽ ഈ മാരെജ് നടക്കുമായിരുന്നു.. അപ്പോഴും അവൻ ഇത് മനസ്സിൽ ഒതുക്കി പിടിച്ചു നടക്കുമെങ്കിൽ… ആ സ്നേഹം ഫേക് അല്ലെടോ.. സ്നേഹം തിരിച്ചറിഞ്ഞു പറയാതെ പിന്നെയും ഫ്രണ്ട് ആണെന്ന് പറഞ്ഞു നടക്കുന്നത് കള്ളത്തരം അല്ലേ ”
അയാളുടെ ചോദ്യം…
സൂര്യ ഒരു നിമിഷം മിണ്ടിയില്ല…
“സത്യമാണ്.. ഈ ചോദ്യങ്ങൾ എല്ലാം ന്യായവുമാണ്.. പക്ഷെ ദാസ് അങ്ങനെയാണ് അങ്കിൾ.. അതും ഇഷ്ടം കൊണ്ട് തന്നെയാണ്… അവൾ സന്തോഷമായിട്ടിരിക്കുക… അതാണ് അവന്റെ മനസ്സിൽ..നിങ്ങൾ തമ്മിലുള്ള അകലം നന്നായി അറിയാവുന്ന അവന് അങ്ങനെ ചെയ്യാനേ കഴിയൂ അങ്കിൾ…
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,.
എനിക്കൊന്ന് ആലോചിക്കാൻ ഉണ്ട് സൂര്യ.. പെട്ടന്ന് ഒരു തീരുമാനം പറയാൻ ആവില്ല..
ഒടുവിൽ ലക്ഷ്മണൻ പറയുമ്പോൾ സൂര്യയുടെ ഹൃദയം തണുത്തു തുടങ്ങി..
പറ്റില്ലെന്ന് പറഞ്ഞില്ലല്ലോ..
ആ ആലോചനയുടെ അവസാനം നല്ലൊരു തീരുമാനം ഉണ്ടാവും എന്ന് ആശ്വാസം കൊള്ളാമല്ലോ..
അതാണ് അവനും തോന്നിയത്..
“ഒക്കെ.. മതി.. നന്നായി ആലോചിച്ചു തീരുമാനം എടുത്താൽ മതി… ലൈഫിന്റെ കാര്യം അല്ലേ…”
സൂര്യയും പറഞ്ഞു…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തന്നെ സഹായിക്കാൻ ആരുമില്ലന്നാ തോന്നലിൽ വേണി കുറച്ചു കൂടി ഉൾവലിഞ് പോയിരുന്നു..
ഓരോ ദിവസവും
കണ്മുന്നിൽ കാണുന്നതെല്ലാം വേദനിപ്പിച്ചു രസിക്കുന്നു..ഊണ് മേശയിൽ…. അടുക്കളയിൽ… ദേവിന്റെ മുറിയിൽ… വീട്ടുകാർ കൂടുന്നിടത്തെല്ലാം പൂജ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു..
മുൻപ്പ് താൻ പുച്ഛത്തോടെ അവഗണിച്ചയിടങ്ങളിൽ… ഇന്നവൾ നിറം പകർന്നു നൽകുന്നത് ഹൃദയം പിടയുന്ന വേദനയോടെ നോക്കി നിൽക്കേണ്ടി വരുന്ന ഗതികേട്…
ഇനി അവർക്ക് ഒരുമിക്കാൻ താൻ മാത്രം ആവും ഒരു തടസ്സം ഉള്ളത്..
മനസ്സ് തുറന്നൊന്നു ശ്വാസം വിടാൻ കൂടി ആവാത്ത വിധം ഇട നെഞ്ചിൽ ഏതോ വേദന തിങ്ങുന്നു..
ആ വേദനയുടെ പേര്…. ദേവ് എന്നാണ്.
ഇത്രേം സ്നേഹം ഉള്ളവനെ അകറ്റി നിർത്തിയതിന്റെ.. കുറ്റബോധം.
ഇത്രേം സ്നേഹം തനിക്കും അവനോട് ഉണ്ടായിരുന്നോ…
എന്നിട്ടാണോ… അന്ന് അങ്ങനെ ചെയ്തു കൂട്ടിയതൊക്കെ.
കരച്ചിൽ പോലും വരാത്തൊരു നിസ്സഹായ അവസ്ഥ..
ഇതെല്ലാം അർഹിക്കുന്നു എന്ന് അറിയാം.. പക്ഷെ സഹിക്കാൻ വയ്യ… അവന്റെ അവഗണന സഹിക്കാൻ വയ്യ…
അവനൊപ്പം പൂജയെ കാണുമ്പോൾ… തന്റെ മരണത്തിന് തുല്യം വേദന..
ബെഡിൽ കിടക്കുന്ന നാച്ചിയിലേക്ക് അവളുടെ കണ്ണുകൾ നീങ്ങി…
കരച്ചിൽ അമർത്താൻ ആയില്ല..
പനിയൊക്കെ കുറഞ്ഞു തുടങ്ങി…
പക്ഷെ അവളാ പഴയ രീതിയിൽ വന്നിട്ടില്ല.
തന്റെ കുത്തഴിഞ്ഞ ജീവിതം കൊണ്ട്…. അവൾക്ക് കിട്ടാവുന്ന സ്നേഹം കൂടിയാണ്..
കാൽ മുട്ടിൽ മുഖം ചേർത്ത്.. വേണി എന്ത് ചെയ്യണം എന്നറിയാത്ത പോലിരുന്നു
പെട്ടന്നാണ് ദേവ് വാതിൽ തുറന്നു കയറി വന്നത്..
വേണി ചാടി എഴുന്നേറ്റു..എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് അവൻ അങ്ങോട്ട് കയറി വരുന്നത്..
അവനെ കണ്ടതിന്റെ സന്തോഷം…. ഹൃദയം ഉറക്കെ അലറി വിളിക്കും പോലെ..
പക്ഷെ അവൻ വന്നിട്ട്… നാച്ചി മോളെ തൊട്ടു നോക്കി..
വേണി കൈ കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു.. സങ്കടം കൊണ്ട് താൻ അവനെ കെട്ടിപിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു പോകുമോ എന്നവൾ വല്ലാതെ പേടിച്ചു..
പക്ഷെ… അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ.. നാച്ചി മോളുടെ തലയിൽ ഒന്ന് തലോടി… ആ കൈ പിടിച്ചിട്ട് ചുണ്ടിൽ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു കൊണ്ടവൻ തിരിച്ചിറങ്ങി പോകുമ്പോൾ..
വേണിയാ വെറും നിലത്തേക്ക് കുഴഞ്ഞു ഇരുന്നു പോയിരുന്നു..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ജോ…. വരുന്നുണ്ട്.. നാളെ കഴിഞ്ഞ് ”
എല്ലാവരും ഇരുന്നുന്നതിനിടയിലേക്ക് ഓടി വന്നിട്ട് പൂജ അത് പറയുമ്പോൾ..
അവളുടെ മുഖം നിറഞ്ഞ സന്തോഷം… അവരെല്ലാം കൂടി ഏറ്റെടുത്തു കഴിഞ്ഞു..
നന്നായി… എത്രയും വേഗം അവൻ ഒന്ന് വന്നെങ്കിൽ എന്ന് ഞാനും കരുതിയിരുന്നു..
ആ പെണ്ണിന്റെ മുഖം കാണാൻ വയ്യെനിക്ക്.. ”
ഉമ അത് പറയുമ്പോൾ… അവരെല്ലാം പരസപരം നോക്കി…
ആ പറഞ്ഞത് തന്നെ ആയിരുന്നു അവർക്കെല്ലാം പറയാൻ ഉള്ളത്..
എത്രയൊക്കെ ദുഷ്ടതരം ഉണ്ടെന്ന് പറഞ്ഞാലും അവളോരു ഭാര്യയാണ്.. അമ്മയാണ്…
സ്വന്തം എന്ന് ഹൃദയം ഉറപ്പിച്ചവന്റെ കൂടെ… തന്റെ സ്ഥാനം അലങ്കരിച്ചു കൊണ്ട് മറ്റൊരുവളെ കാണുന്നത് ഏതൊരു പെണ്ണിനും സഹിക്കാൻ ആവില്ല..
അതിനി അവളെത്ര കൊള്ളരുതാത്തവൾ ആയിരുന്നാലും…
എനിക്കും തോന്നി അത്… തീർത്തും ഒറ്റപെട്ടു പോയൊരു തുരുത്തായി പോയി ഇപ്പൊ വേണി.. ഇനിയും ഈ കളി വേണ്ട.. അത്രയും വേദന അവളുടെ മുഖത്തുണ്ട് ”
കാവ്യ കൂടി പറഞ്ഞു..
ദേവ്.. ഒന്നും പറയാതെ ചുവരിൽ ചാരി കണ്ണടച്ചിരുന്നു..
അവരാരും പറഞ്ഞില്ലങ്കിൽ കൂടിയും… അവനും തിരിച്ചറിവ് വന്നിരുന്നു.. അവളിലെ മാറ്റം..
ഇനിയും അകറ്റി നിർത്തി വേദനിപ്പിച്ചു രസിക്കാൻ.. അത്രയും ഹൃദയമില്ലാത്തവൻ ആണോ താൻ..
അല്ല… ദേഷ്യം ഉണ്ടായിരുന്നു.. എന്ന് കരുതി അവളോട് ഒരിക്കലും വെറുപ്പ് തോന്നിയിട്ടില്ല.. വെറുക്കാൻ ആയിട്ടില്ല..
അവൾക്ക് നല്ലൊരു മനസ്സുണ്ടായിരുന്നു തന്നിലേക്ക് ചേരുമ്പോൾ..
വേണ്ടാത്തത് പറഞ്ഞു കൊടുത്തും ചെയ്തു കാണിച്ചും.. ആ മനസ്സിൽ വിഷം പടർത്തിയവരെയാണ് അകറ്റി നിർത്തേണ്ടത്…
അവനുള്ളം വീണ്ടും സ്നേഹം തളിരിട്ട് തുടങ്ങിയിരുന്നു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മയോന്ന് പറയുമോ ദേവേട്ടനോട്…
വേണി കയ്യിൽ പിടിച്ചു കെഞ്ചി പറയുമ്പോൾ ഉമ മുകുന്ദനെ നോക്കി..
ആ മുഖത്തും ഒരു വല്ലായ്മ കാണുന്നുണ്ട്..
എനിക്ക് സഹിക്കാൻ വയ്യമ്മേ.. ഇറങ്ങി പോവാൻ ഒരിടവും ഇല്ല.. നിങ്ങൾ പറഞ്ഞ ദേവേട്ടൻ കേൾക്കും…
വേണി കൈ കൂപ്പി പറഞ്ഞു..
“ഞങ്ങൾ പറഞ്ഞിട്ടാണ് അവൻ നിന്റെ കൈ പിടിച്ചു ഹൃദയത്തിൽ ചേർത്ത് വെച്ചത്… ആ ഞങ്ങളെ കൂടി വക വെക്കാതെ… അവനോട് നീ കാണിച്ചു കൂട്ടിയ തെറ്റുകളിൽ നീറി നീറി അവന്റെ മുഖത്തെ വെളിച്ചം പാടെ അണഞ്ഞു പോയതിനും ഞങ്ങൾ മാത്രമാണ് സാക്ഷി..
ആ ഞങ്ങൾ തന്നെ ഇനിയും എങ്ങനെ നിനക്ക് വേണ്ടി അവനോട് പറയും.. ”
ഈ അവസ്ഥയിൽ അവളോട് അത് പറയുന്നത് ക്രൂരതയാണെന്ന് അറിയാമായിരുന്നിട്ടും മുകുന്ദൻ അങ്ങനെ പറഞ്ഞു..
കാരണം ഇനിയും ഒരിക്കൽ കൂടി ഉള്ളിലുള്ളത് അവളോട് പറയാൻ ഒരു അവസരം കിട്ടിയെന്ന് വരില്ല..സന്ദർഭവും…
ചെയ്തു കൂട്ടിയതൊക്കെ… കനൽ പോലെ ഇപ്പോഴും ഉള്ളിൽ തന്നെ ഉണ്ടെന്ന് അവളെ അറിയിക്കുക…. മാപ്പ് കൊടുത്താലും ചിലതെല്ലാം.. മറന്നെന്നു അഭിനയിക്കാൻ മാത്രമേ കഴിയൂ എന്നവൾ അറിയട്ടെ…
ഉമ പക്ഷെ വേദനയോടെ അവളെ നോക്കി…
“ആരും പറഞ്ഞാലും തിരികെ നടക്കാൻ ആവാത്ത വിധം അവന്റെ മനസ്സിന് ഉറപ്പ് കൊടുത്തതും നിന്റെ പ്രവർത്തികൾ തന്നെയല്ലേ ”
മുകുന്ദൻ വീണ്ടും പറയുമ്പോൾ… ഉമ ഇനിയും മിണ്ടരുത് എന്ന് കണ്ണുരുട്ടി കാണിച്ചു..
അത്ര മാത്രം തകർന്ന് പോയൊരു രൂപത്തിൽ അവളെ അവരാരും കണ്ടിട്ട് പോലും ഇല്ലായിരുന്നു..
എന്റെ തെറ്റാണ്.. പിറു പിറുത്തു കൊണ്ട് അവസാന പ്രതീക്ഷയും നഷ്ടം വന്നത് പോലെ.. പിന്നെ ഒന്നും പറയാതെ വേണി ഇറങ്ങി പോയി….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പോകുവാണ്.. ഇനിയും വേദന സഹിക്കാൻ…വയ്യനിക്ക്….ദേവേട്ടന് ഒരു ശല്യമായിട്ട് നിൽക്കുന്നില്ല… എന്നെ കാണുന്നത് പോലും ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇനിയും ഒരു ജീവിതം മോഹിച്ചു നിൽക്കുന്നത് വിഡ്ഢിതമാണ്
എല്ലാവരും കിടന്നു കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ആയിരുന്നു വേണി… ദേവിന്റെ മുറിയിൽ എത്തിയത്..
വാതിൽ തുറക്കുമ്പോൾ അവൾക്ക് പേടി ഉണ്ടായിരുന്നു… അവിടെ പൂജ ഉണ്ടാവുമോ എന്ന്..
അത് കൂടിയേ ഇനി കാണാൻ ബാക്കിയൊള്ളു..
വിറയലോടെ കയറി ചെല്ലുമ്പോൾ ദേവ് മൊബൈലിൽ നോക്കി കിടക്കുന്നുണ്ട്..
എപ്പോഴത്തെയും പോലെ അവൻ അവളെ ഒന്ന് കണ്ണുയർത്തി നോക്കിയതിനു ശേഷം അതേ കിടപ്പുണ്ട് തുടർന്നു..
“ഇനിയും നിന്നിട്ട് നിങ്ങളുടെ ജീവിതം കൂടി നശിപ്പിക്കുന്നില്ല ഞാൻ… കയ്യിൽ കിട്ടിയ നല്ലൊരു ജീവിതം… സേഫ് ആയിട്ട് കൊണ്ട് നടക്കാൻ കഴിയാത്ത എനിക്ക് അതിനുള്ള അർഹതയില്ല… ഏട്ടന്റെ അടുത്തേക്കാണ് പോകുന്നത്.. കരഞ്ഞു കാല് പിടിച്ചാൽ കിടക്കാനൊരിടം നൽകുമായിരിക്കും..
ഇനിയും കണ്മുന്നിൽ ഓരോന്നു കണ്ടു മരിച്ചു ജീവിക്കുന്നതിലും ഭേദം അത് തന്നെ ആണെന്ന് തോന്നുന്നു എനിക്ക്…
വേണി കരച്ചിലൊന്നും ഇല്ലാതെയാണ് പറയുന്നത്..
പക്ഷെ അവളുടെ ഹൃദയം ആർത്തു കരയുന്നുണ്ടെന്ന് ദേവിനറിയാം..
“പേടിക്കണ്ട… മരണം തിരഞ്ഞെടുക്കില്ല ഞാൻ.. ഇനിയും അത് നിങ്ങളുടെ മനഃസമാദാനം കളയാൻ ഒരു കാരണം ആവില്ല… സന്തോഷം ആയിട്ട് ജീവിക്കണം.. പൂജ മിടുക്കിയാണ്.. ഭാഗ്യമുള്ളവൾ ആണ്… നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്നവളാണ്.. അത് കൊണ്ട് തന്നെ അവൾ തോറ്റു പോകില്ല.. എന്നെ പോലെ…”
ദേവിനെ നോക്കി പറയുന്ന ഓരോ വാക്കും അവളുടെ ഹൃദയത്തിൽ നിന്നാണ് എന്നവനും അറിയാം..
എന്നിട്ടും മിണ്ടിയില്ല…അത്രയും പറഞ്ഞിട്ട് കൂടി ഒരക്ഷരം മിണ്ടാതെ നിൽക്കുന്നവൻ അവളുടെ ഹൃദയഭാരം വീണ്ടും കൂട്ടി..
ആ മനസ്സിൽ നിന്നും എത്രയോ മുൻപ് തന്നെ തന്നെ ഇറക്കി വിട്ടത് പോലൊരു ഭാവം..
“നാച്ചിയെ ഇപ്പൊ ഞാൻ കൊണ്ട് പോയിക്കോട്ടെ… അവളെ വേണമെന്ന് എപ്പോ തോന്നിയാലും വന്നാൽ മതി.. സന്തോഷത്തോടെ ഞാൻ വിട്ട് തരാം.. മോൾ വളരേണ്ടത് അവളുടെ അച്ഛന്റെ നന്മ കണ്ടിട്ടാവട്ടെ… എന്നെ പോലെ ഒരിക്കലും ആവരുത്…”
വേണി കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങി വന്നു..
“എന്നെ മറന്നു പോവില്ലെന്ന് എനിക്കറിയാം.. അത് സ്നേഹം കൊണ്ടല്ല.. ഞാൻ ചെയ്തു കൂട്ടിയ ക്രൂരത ഓർക്കുമ്പോൾ ആണെന്നും അറിയാം… പക്ഷെ.. പക്ഷെ.. ദേവേട്ടാ ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു… അന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല… ഒന്നറിയാം… ഇനി അങ്ങോട്ട് ജീവിക്കാൻ എനിക്കാ ഓർമകൾ മാത്രം മതി…”
ഇപ്രാവശ്യം… വേണിയുടെ സ്വരം ഇടറി പോയിരുന്നു..
എന്നിട്ടും വാശി പോലെ കണ്ണ് നിറയാൻ അവൾ സമ്മതിച്ചു കൊടുത്തില്ല..
രാവിലെ ഞാൻ പോകും… ഇവിടെ എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ടാവാം.. ഇനി ദേവേട്ടന് വേണ്ടി ചെയ്യാൻ എനിക്ക് മുന്നിൽ ഇതേ ഒള്ളു… ഒട്ടും സങ്കടം ഇല്ല.. അതോർക്കുമ്പോൾ എനിക്ക്… ”
ചിരിക്കാൻ ശ്രമിച്ചത്… ദയനീയമായൊരു പരാജയം ആയി തീർന്നു അവൾക്ക്..
“വീണ്ടും സഹതാപം പിടിച്ചു പറ്റാൻ വന്നതല്ല.. ഇതൊന്ന് പറഞ്ഞിട്ട് പോയില്ലങ്കിൽ ഞാൻ ശ്വാസം മുട്ടി മരിച്ചു പോകും… അത്രയ്ക്ക് സങ്കടം… എന്റെ ഉള്ളിൽ..”
വേണി കൈ കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു..
അഹങ്കാരം തലയ്ക്കു പിടിച്ചപ്പോൾ ചെയ്തു പോയ ഓരോ വിഡ്ഢിതങ്ങൾ… നല്ലത് പറഞ്ഞു തന്നവർ ശത്രുക്കൾ ആണെന്ന് കരുതി.. കൂട്ട് നിന്നവരെ സ്നേഹം കൊണ്ടാണ് എന്നും.. അതാണ് എനിക്ക് പറ്റിയ തെറ്റ്.. ഇന്നത് തിരുത്താൻ കൂടി വയ്യാത്ത വിധം.. ആകാശത്തോളം വലുതായി…
വേണി പറഞ്ഞു…
സ്നേഹം മാത്രം ഒള്ളു… ഇപ്പൊ… ആർക്ക് സ്വന്തം ആയാലും.. നിങ്ങളെ മറക്കാൻ എനിക്ക് കഴിയില്ല.. നമ്മൾ ഒരുമിച്ചു കഴിഞ്ഞതിന്റെ നല്ല ഓർമകൾ.. മധുവിധു കാലത്തുള്ളത് മാത്രം ആണ്.. പിന്നെ അങ്ങോട്ട് എന്റെ മനസ്സിൽ വിഷം കടന്ന് കൂടിയില്ലേ..
പോട്ടെ… ഇനി ചിലപ്പോൾ യാത്ര പറയാൻ ഈ മുന്നിലേക്ക് വരാൻ എനിക്ക് കഴിയില്ല…
ചിരിച്ചു കൊണ്ടവൾ തിരികെ നടക്കുമ്പോൾ… ദേവ് ഒരു നിമിഷം ശ്വാസം അടക്കി പിടിച്ചു..
ഒന്ന് നിന്നേ….
പിറകിൽ നിന്നവൻ വിളിച്ചു പറയുമ്പോൾ… വേണി പിടിച്ചു കെട്ടിയത് പോലെ നിന്ന് പോയി..ആ പിൻ വിളി അപ്പോൾ അവൾ പ്രതീക്ഷിക്കുന്നതേ ഇല്ലായിരുന്നു…
ദേവ് നടന്നു വന്നിട്ട് അവളുടെ അരികിൽ നിന്നു…
“പോവാൻ തീരുമാനം എടുത്തതല്ലേ.. നന്നായി…”
മുഖത്തു നോക്കി അവനതു പറയുമ്പോൾ എത്ര അടക്കി പിടിച്ചിട്ടും വേണി കരഞ്ഞു പോയി..
“പക്ഷെ.. നാളെ ഇവിടൊരു വിശേഷം നടക്കുന്നുണ്ട്.. നീ തീർച്ചയായും കാണേണ്ടുന്ന ഒന്നാണ് അത്… പോവാൻ തീരുമാനിച്ചത് ഏതായാലും മാറ്റണ്ട….ഇവിടുത്തെ ഫങ്ക്ഷന് ശേഷം പിന്നെയും പോണം എന്ന് തന്നെ ആണെങ്കിൽ ഞാൻ തന്നെ കൊണ്ട് വിട്ടേക്കാം.. അത് പോരെ…
ചിരിച്ചു കൊണ്ട് ദേവ് പറയുമ്പോൾ വേണിക്ക് ശ്വാസം വിലങ്ങി…
അതെന്താണ് അങ്ങനൊരു ഫങ്ക്ഷൻ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്ക്.. പക്ഷെ.. കേൾക്കാൻ പോകുന്ന വാർത്ത തന്നെ ജീവനോടെ എരിയിച്ചു കളയുമോ എന്നാ പേടി കൊണ്ടായിരുന്നു…
അവന് നേരെ ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് ഒരക്ഷരം മിണ്ടാതെ അവളാ മുറി വീട്ടിറങ്ങി പോയത്…
ഹൃദയം പിടയുന്ന വേദനയോടെ അതിനേക്കാൾ ഉപരി സന്തോഷത്തോടെ…അവനത് നോക്കി നിന്നു ….
ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് വേണി പോയി മുഖം കഴുകി വന്നു.
വളരെ നേരം കരഞ്ഞിരുന്നത് കൊണ്ട് തന്നെ തലയാകെ കനം വെച്ചത് പോലെ..
തോർത്ത് എടുത്തു കണ്ണാടിക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ കണ്ട രൂപത്തിനെ അവൾക്ക് പോലും മനസ്സിലാവാത്ത തരത്തിൽ മാറ്റം വന്നിരുന്നു..
ചീർത്ത് പൊന്തിയ കൺ തടങ്ങൾ വേദന നൽകുന്നുണ്ട്..
നാളത്തെ ഫങ്ക്ഷൻ… അതവരുടെ ഒന്ന് ചേരൽ തന്നെ ആയിരിക്കും എന്നതിൽ സംശയമേതും ഇല്ലായിരുന്നു..അവൾക്ക്
കരഞ്ഞു വറ്റിയ കണ്ണിൽ പിന്നെയും നീറ്റൽ..
അംഗീകരിച്ചേ പറ്റൂ..
അവൾ അലമാരയിൽ നിന്നും സ്വന്തം ഡ്രസ്സ് എടുത്തു ബെഡിലേക്ക് ഇട്ടു..
നാച്ചിയുടെയും തന്റെയും ഡ്രസ്സ് എല്ലാം ഒരു ബാഗിൽ കുത്തി നിറക്കുമ്പോൾ… വല്ലാത്തൊരു നിസ്സംഗത പൊതിയുന്നുണ്ട്..
അത് കാണാൻ നിൽക്കുന്നില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നു..
അവസാനമായിട്ട് ഒരു കാര്യം.. നാളുകൾക്ക് ശേഷം വെറുപ്പിന്റെ കൂർത്ത മുനയില്ലാതെ ആവിശ്യപെട്ടപ്പോൾ… പറ്റില്ലെന്ന് പറയാൻ തോന്നിയില്ല…
പായ്ക്ക് ചെയ്യാൻ ഉള്ളതെല്ലാം എടുത്തു വെച്ച് കഴിഞ്ഞും വീണ്ടും ഒരു ശൂന്യത നിറയുന്നു…
ശാന്തമായി ഉറങ്ങുന്ന നാച്ചിയെ നോക്കുമ്പോൾ പിന്നെയും പിന്നെയും വേദന തികട്ടി വരും..
ലൈറ്റ് ഓഫ് ചെയ്തു കണ്ണുകൾ ഇറുക്കി പൂട്ടി കിടന്നിട്ടും.. അന്നുറക്കം അവളെ തിരിഞ്ഞു പോലും നോക്കിയില്ല..
ദേവിന്റെ ചിരിയും…. കൊണ്ട് ഓർമകൾ വന്നു കുത്തി നോവിച്ചു ഓരോ നിമിഷവും…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാച്ചി വിശന്നു കരഞ്ഞപ്പോൾ മാത്രമാണ് വേണി പുറത്തേക്ക് ഇറങ്ങിയത്..
സമയം ഒൻപത് മണി കഴിഞ്ഞു..
രാവിലെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാഞ്ഞിട്ടും ദാഹമോ വിശപ്പോ തോന്നിയില്ല..
ആകെ ഒരു മരവിപ്പ്…
എത്രയും പെട്ടന്ന് ഇവിടെ നിന്നും ഇറങ്ങി കൊടുക്കണം എന്നത് മാത്രം മനസ്സിൽ തങ്ങി നിന്നിരുന്നു..
താഴേക്ക് ചെല്ലുമ്പോൾ ഒരു ആഘോഷത്തിന്റെ പ്രതീതി..
അതവളിലെ മനപ്രയാസം ഒന്നൂടെ കൂട്ടി..
എല്ലാവരും പലവിധ തിരക്കുകൾ കൊണ്ട്… പല ഭാഗത്തും…
വേണി ആരെയും ശ്രദ്ധിക്കാതെ… നാച്ചിക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടിരുന്നു..
അവൾ ആരോടും ഒന്നും ചോദിച്ചില്ല.. അവൾ ആരോടും ഒന്നും പറഞ്ഞതുമില്ല..
ഇടയിൽ എപ്പോഴോ… പൂജ നേർക്ക് നേരെ വന്നപ്പോൾ.. വേണി ചിരിച്ചു കൊണ്ട് വഴി മാറി കൊടുത്തു..
പൂജ അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ വേണി നടക്കുമ്പോൾ.. സന്തോഷം നിറഞ്ഞു തുളുമ്പുന്ന…. പൂജയുടെ മുഖം… അവളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി…
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കഴിക്കാൻ വരൂ…
പൂജയാണ് ഉച്ചക്ക് വേണിയെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നത്.
നാച്ചിയെ ഉറക്കി… അതിനടുത് ചുരുണ്ടു കൂടി കിടന്നിരുന്ന വേണി.. പൂജ വന്നു തട്ടി വിളിക്കുമ്പോൾ ഞെട്ടി പോയിരുന്നു..
ഭക്ഷണം കഴിക്കാൻ വാ… നേരം കുറെ ആയി. ഇന്നൊന്നും കഴിച്ചില്ലല്ലോ., എല്ലാവരും കഴിച്ചു..ആരെ തോൽപ്പിക്കാൻ ആണ് ഇങ്ങനെയൊക്കെ ”
എഴുന്നേൽക്കാതെ കിടക്കുമ്പോൾ പൂജ വീണ്ടും വിളിച്ചു…
വേണി പതിയെ എഴുന്നേറ്റ് ഇരുന്നു..
“നന്ദി കാണിക്കാൻ ആണോ… ആരും ഓർക്കാതെ വിട്ട് കളഞ്ഞിട്ടും മറക്കാതെ വന്നു വിളിച്ചത് ”
അടഞ്ഞു പോയ ഒച്ചയിൽ വേണി ചോദിച്ചു..
പൂജ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു..
അവളോട് മറുപടി പറയാൻ തോന്നിയില്ല എന്നതാണ് സത്യം… അത്രമാത്രം ആ പെണ്ണ് തളർന്നു പോയിരുന്നു എന്നത് ആ മുഖം കണ്ടാൽ അറിയാം..
ചുവന്നു വിങ്ങിയ മുഖം…
“നന്ദി ഒന്നും വേണ്ട.. തനിക്കാണ് ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം.. സന്തോഷമായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ”
സ്വരം വിറച്ചിട്ടും വേദനയോടെ വേണി പറഞ്ഞു..
കഴിക്കാൻ വാ.. ഇപ്പൊ തന്നെ വയ്യാതെ ആയി ”
പൂജ വീണ്ടും പറഞ്ഞു..
“എനിക്ക് വേണ്ട.. കഴിക്കാൻ വന്നിരിന്നാലും ഒരു വറ്റ് പോലും ഇറങ്ങില്ല ”
വേണി വീണ്ടും ചുരുണ്ടു കൂടി കിടന്നു..
പൂജ പിന്നൊന്നും പറയാൻ നിൽക്കാതെ തിരിച്ചിറങ്ങി പോന്നു…
💞💞💞💞💞💞💞💞💞💞💞💞💞💞💞
മൂന്നു മണിയോടെയാണ് സൂര്യയുടെ കാർ വന്നു നിന്നത്..
പൂജയുടെ കൈകൾ കാവ്യയുടെ കയ്യിൽ മുറുകി തുടങ്ങി.. ദച്ചു നോക്കുമ്പോൾ കണ്ണ് നിറഞ്ഞിട്ട് ആർത്തിയോടെ അവളാ കാറിൽ നിന്നും ഇറങ്ങുന്നവനെ നോക്കി നിൽക്കുന്നുണ്ട്..
ജോ…..
ദിവസവും ഒരു മന്ത്രം പോലെ പൂജ പറഞ്ഞു പറഞ്ഞു അവിടെല്ലാർക്കും ജോ ഏറെ പരിചിതൻ ആയിരുന്നു..
പറ്റെ വെട്ടിയ മുടിയും.. കുറ്റി താടിയും.. തടിച്ചൊരു കണ്ണടയും..
അയ്യേ.. നിന്റെ ജോ.. ഏതാണ്ട് ഒരു ഗുണ്ട ലുക്കിൽ ആണല്ലോ.. ”
അരികിൽ നിന്നിരുന്ന പൂജയുടെ ചെവിയിൽ ദച്ചു പതിയെ പറഞ്ഞു…
പോടീ.. പരട്ടെ ”
പൂജ അവളെ നോക്കി കണ്ണിറുക്കി..
കാറിൽ നിന്നിറങ്ങിയ ജോ ചിരിച്ചു കൊണ്ട് നടന്നു വന്നു..
ഒരു നിമിഷം അവന്റെ കണ്ണുകൾ… പൂജയിൽ തങ്ങി..
ഒരടി അനങ്ങാൻ ആവാതെ തറഞ്ഞു പോയവന്റെ മുന്നിൽ.. പൂജ ഒഴികെ ബാക്കി ഉള്ളവരെല്ലാം മാഞ്ഞു പോയിരുന്നു..
ദച്ചുവിന്റെ ആക്കി ചുമയാണ്… ജോയെ തിരികെ കൊണ്ടെത്തിച്ചത്..
“ഇവളെ കൂടാതെ ഇവിടെ കുറച്ചു പാവങ്ങൾ കൂടി ഉണ്ടേ ”
അവനെ നോക്കി… ദച്ചു വിളിച്ചു പറയുബോൾ മറ്റുള്ളവരെല്ലാം… ചിരിച്ചു പോയിരുന്നു..
ജോ തിരിഞ്ഞിട്ട് സൂര്യയെ നോക്കി..
അവൻ നെഞ്ചിൽ കൈ ചേർത്തിട്ട് കണ്ണടച്ച് കുനിഞ്ഞു കാണിച്ചു..
“ഓഹോ.. അപ്പൊ ഇതാണല്ലേ നമ്മുടെ മാസ്റ്റർ ബ്രെയിൻ… ദർശന സൂര്യ ജിത്ത് ”
ജോ ദച്ചുവിന്റെ മുന്നിൽ ചെന്ന് നിന്നിട്ട് പറഞ്ഞു.
യാ ”
അവൾ ഒന്നൂടെ വിടർന്നു ചിരിച്ചു കൊണ്ടവന് നേരെ കൈ നീട്ടി..
“നിനക്ക് അങ്ങനെ തന്നെ വേണമെടാ…”
ആ കൈ പിടിച്ചു കുലുക്കിയിട്ട് ജോ സൂര്യയെ നോക്കി പറയുമ്പോൾ അവിടൊരു കൂട്ട ചിരി മുഴങ്ങി..
ജോ ദച്ചുവിനെ വിട്ടിട്ട്… ദേവിന് മുന്നിൽ എത്തി..
ചിരിച്ചു കൊണ്ട് നിൽക്കുന്നാ ദേവിനെ കെട്ടിപിടിച്ചു..
അതിൽ ഉണ്ടായിരുന്നു അവന്റെ നന്ദി മുഴുവനും..
ദേവ് അവന്റെ പുറത്ത് തട്ടി കൊടുത്തു..
അകത്തേക്ക് കയറി വാ മോനെ ”
ഉമ വിളിക്കുമ്പോൾ ജോ ദേവിൽ നിന്നും അകന്ന് മാറി.. കണ്ണട എടുത്തിട്ട്… തോളു കൊണ്ട് കണ്ണ് തുടച്ചു..
കണ്ട് നിന്ന പൂജയും…
എല്ലാവരും കയറി പോയിട്ടും പൂജയും ജോയും മാത്രം അവിടെ ബാക്കി ആയിരുന്നു..
ജോയുടെ മുന്നിൽ നിൽക്കുമ്പോൾ… പൊട്ടി ഒലിച്ചത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു..
ജോ അവളെ ചേർത്ത് നിർത്തിയിട്ടു പതിയെ തോളിൽ തട്ടി കൊടുത്തു..
“കരയാതെ.. ഞാൻ ഇങ്ങ് വന്നില്ലേ… ഇനി എന്താ പേടിക്കാൻ.. നമ്മൾ ഒരുമിച്ചു പറക്കയല്ലേ.. ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്ന നമ്മുടെ സ്വപ്നം നേടി എടുക്കാൻ.. മ്മ് ”
പതിയെ അവനത് പറയുമ്പോൾ… പൂജ മുഖം ഉയർത്തി കൊണ്ടവനെ നോക്കി..അവൻ അവളുടെ തലയിൽ അവന്റെ തല മുട്ടിച്ചു…
“ബാ.. അവരെല്ലാം കാത്തിരിക്കുന്നുണ്ട്..”
പൂജയെയും ചേർത്ത് പിടിച്ചാണ് ജോ അകത്തേക്ക് കയറിയത്..
💞💞💞💞💞💞💞💞💞💞💞💞💞💞💞
ദേവ് കയറി ചെല്ലുമ്പോഴും വേണി കിടപ്പിലാണ്..
നാച്ചി ബെഡിൽ ഇരുന്നിട്ട് എന്തോ കയ്യിൽ എടുത്തിട്ട് കളിക്കുന്നു..
വേണി… ദേവ് വിളിക്കുമ്പോൾ അവൾ ചാടി എഴുന്നേറ്റു..
ചാടി എഴുന്നേറ്റപ്പോൾ ആഞ്ഞു പോയവളെ ദേവാണ് താങ്ങി നിർത്തിയത്..
തളർന്നു തൂങ്ങിയ അവളുടെ രൂപം അവനിൽ വലിയൊരു മുറിവ് തീർത്തിരുന്നു..
ബാ… ദേവ് നീട്ടിയ കയ്യിലേക്ക് നാച്ചി ഓടി കയറി.. ഏറെ നാളത്തെ പരിഭവം പറഞ്ഞു തീർക്കും പോലെ കുഞ്ഞി കൈകൾ കണ്ടവന്റെ മുഖത്തു തല്ലി ചിരിച്ചു..
വാ.. പോവാം.. ”
ദേവ് പറയുമ്പോൾ വേണി അവനെ ഒന്ന് നോക്കി..
വാ
. ദേവ് അവളുടെ കൈ പിടിച്ചു..
ഇല്ലെങ്കിൽ അവൾ വീണു പോകുമെന്ന് അവന് ഉറപ്പായിരുന്നു..
ബാഗ് എടുത്തില്ല ”
വേണി പതിയെ പറഞ്ഞു..
ദേവ് ഒന്നും പറയാതെ അവളെ ഒന്ന് നോക്കി..
എന്നിട്ട് ആ കയ്യും പിടിച്ചു കൊണ്ട് താഴേക്ക് നടന്നു..
പോകുമ്പോഴും… വേണിയുടെ കണ്ണുകൾ ആ മുറിയിൽ ആകെ ഒന്നൂടെ ഉഴറി നടന്നു..
ഇനി തിരിച്ചു കയറാൻ ആവില്ലെന്ന് തോന്നിയത് പോലെ…
നാച്ചി ഉറക്കെ എന്തൊക്കെയോ അവനോട് പറയുന്നുണ്ട്..
അതിനൊപ്പം ചിരിച്ചു കൊണ്ട് മൂളി പറയുന്നവനെ അവൾ സ്നേഹത്തോടെ നോക്കി…
താഴെ ചെന്നിട്ട്
തല താഴ്ത്തി നിൽക്കുന്നത് കൊണ്ട് തന്നെ മുന്നിൽ നിൽക്കുന്നവരെ വേണി കാണുന്നില്ല..
ഇതാണ് ആള് ”
ദേവ് പറയുന്നത് കേട്ടിട്ടും വേണിക്ക് തല പൊക്കാൻ ആയില്ല..
മനസ്സിലെ സങ്കടവും.. രാവിലെ മുതൽ യാതൊരു വെള്ളവും കുടിക്കാത്തത് കൊണ്ടും അത്രയും തളർന്നു പോയിരുന്നു അവൾ..
അരികിൽ വന്നിട്ടാരോ ചേർത്ത് പിടിച്ചു… ചെവിയിൽ സോറി പറഞ്ഞിട്ട്… ഇറുക്കി കെട്ടിപിടിച്ചത് പൂജയാണ് എന്നറിഞ്ഞപ്പോൾ വേണിയുടെ കണ്ണുകൾ മിഴിഞ്ഞു പോയി..
“ഞാൻ തിരികെ പോവാണ്… നിന്റെ ദേവേട്ടനെ നിനക്ക് തന്നെ തിരികെ ഏൽപ്പിച്ചു കൊണ്ട്… ഞാൻ എന്നല്ല.. വേറെ ഒരായിരം പേര് വന്നാലും.. നിന്റെ ദേവന്.. ഈ ദേവിയെ മാറ്റി നിർത്താൻ ആവില്ലെന്ന് മനസ്സിലാക്കാൻ നീ എന്തേ ഇത്രയും വൈകി പോയി ”
പൂജ പറയുമ്പോൾ യാതൊന്നും മനസ്സിലാകാത്ത ഭാവത്തിൽ വേണി അവളെ പകച്ചു നോക്കി..
ചുറ്റും കൂടിയവരുടെ മുഖം നിറഞ്ഞ ചിരി… അവളും കണ്ടിരുന്നു.. ജോയുടെ മുഖത്തു അവളുടെ കണ്ണുകൾ സംശയത്തോടെ തങ്ങി നിൽക്കുമ്പോൾ.. പൂജ പോയിട്ട് അവനോട് ചേർന്നു നിന്നിരുന്നു
ഞെട്ടി കൊണ്ട് അവൾ ദേവിനെ നോക്കുമ്പോൾ.. അവൻ നാച്ചിയോട് എന്തോ പറയുന്ന തിരക്കിൽ ആണ്..
ആ ചുണ്ടിൽ അപ്പോഴും മനോഹരമായൊരു ചിരി ബാക്കിയുണ്ട്..
വേണി നിറഞ്ഞ കണ്ണോടെ പൂജയുടെ നേരെ കൈ കൂപ്പി..
പൂജയാ കൈകൾ ചേർത്ത് പിടിച്ചു…
“കണ്ണ് കൊണ്ടല്ല വേണി.. ഹൃദയം കൊണ്ടാണ് സ്നേഹം തൊട്ടറിയേണ്ടത്.. അവിടെയാണ് നിനക്ക് തെറ്റി പോയതും… വാക്കുകൾ കൊണ്ട് ഒരുപാട് വേദന നൽകിയിട്ടുണ്ട് ഞാൻ.. എല്ലാം ഇങ്ങനൊരു സന്തോഷം തിരികെ തരാൻ ആയിരുന്നു… ഇനി ഒരിക്കലും പഴയ സ്വഭാവത്തിലേക്ക് നീ തിരികെ പോവില്ലെന്ന് എനിക്കുറപ്പുണ്ട്… കാരണം നീ ദേവിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് നിനക്ക് തന്നെ തിരിച്ചറിയാൻ ഒരു കാരണം ആയിരുന്നു ഇത്…”
പൂജ പറഞ്ഞു..
ആ പറഞ്ഞതിന്റെ പൊരുൾ അപ്പോഴും മനസിലാവാത്ത പോലെ വേണിയുടെ മുഖം നിറഞ്ഞ അമ്പരപ്പ് അവരെല്ലാം കണ്ടിരുന്നു..
“എനിക്കറിയാം.. ഒരുപാട് സംശയങ്ങൾ ഉണ്ടാവും.. എല്ലാം നിന്റെ പ്രിയതമൻ ക്ലിയർ ചെയ്തു തരും.. ചേർത്ത് ഉറക്കുമ്പോൾ ഒരു കഥ പോലെ കേൾക്കാൻ… ഇപ്പൊ ഞാൻ പോട്ടെ.. വീണ്ടും വരും.. അന്നും സന്തോഷമായി ജീവിക്കുന്നത് എനിക്ക് കാണണം… എനിക്കിപ്പോ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് നിങ്ങൾ മാത്രം അല്ലേ…”
ഒടുവിൽ ഇടറി കൊണ്ട് പറഞ്ഞവളെ ദേവ് തോളിൽ കൈ ഇട്ടു ചേർത്ത് പിടിച്ചു…
സന്തോഷത്തോടെ തന്നെ അവരെല്ലാം പൂജയെ യാത്രയാക്കി..
കൈ വീശി കാണിക്കുമ്പോൾ… ദച്ചുവിന്റെയും കാവ്യയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു..
കൂടെയുള്ള കുറച്ചു ദിവസങ്ങൾ… അത് അത്രയും മനോഹരമാക്കിയിരുന്നു അവരെന്ന തെളിവ് പോലെ…
സിറ്റൗട്ടിൽ നിന്നും അകത്തേക്ക് അവരെല്ലാം കയറി പോയിട്ടും.. ഒരു ശില പോലെ.. നിൽക്കുന്ന വേണിയുടെ അരികിലേക്ക് ദേവ് ചെന്നു..
നാച്ചിയെ….അകത്തേക്ക് പോകുമ്പോൾ… സൂര്യ കൊണ്ട് പോയിരുന്നു..
“അപ്പൊ എങ്ങനാ. ഇനി പോകുന്നുണ്ടോ ”
കുസൃതിയോട് കൂടി ദേവ് ചോദിക്കുമ്പോൾ വേണി അവനെ തുറിച്ചു നോക്കി..
“ജോ എന്റെ ഫ്രണ്ട് ആണ്… നിനക്കറിയോ എന്നറിയില്ല… കാരണം എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഗേൾസിന്റെ പേര് മാത്രം ക്യാച് ചെയ്തെടുക്കുന്ന നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ജോയെ അറിയില്ലെന്ന് പറഞ്ഞാലും അതിൽ അത്ഭുതം തോന്നില്ല… എന്നെ കുറിച്ചോ… എനിക്ക് പ്രിയപ്പെട്ടത്തിനെ കുറിച്ചോ അറിയില്ല എങ്കിലും… എനിക്ക് വേദനിക്കുന്നത് എന്തേല്ലാം ആണെന്ന് നിനക്ക് ശെരിക്കും അറിയാം…
ദേവ് പറയുബോൾ വേണി തല പൊക്കി നോക്കിയതേ ഇല്ലായിരുന്നു…
പൂജ അവന്റെ പെണ്ണാണ്… അവർക്കൊരുമിക്കാൻ ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കാൻ ഒരു സഹായം ചോദിച്ചാണ് ജോ.. പൂജയെ ഇങ്ങോട്ട് വിട്ടത്… അല്ലാതെ… നിനക്ക് പകരകാരി ആയിട്ട് വന്നതല്ല…പൂജ അവളുടെ ചെക്കന്റെ കൂടെ പോയി.. ഇനിയും എന്നെയും എന്റെ മോളെയും വിട്ടിട്ട് നിനക്ക് പോവണം എങ്കിൽ.. ഞാൻ തടയില്ല… പക്ഷെ അത് നിന്റെ മാത്രം ഇഷ്ടമാണ്.. എനിക്കിഷ്ടം.. എന്റെ ഭാര്യ എന്നും എന്നോടൊപ്പം കഴിയുന്നതാ ”
ചെറിയൊരു ചിരിയോടെ ദേവ് പറയുബോൾ വേണി കരഞ്ഞു കൊണ്ടവന്റെ കാൽ കീഴിലേക്ക് ഇരുന്നു പോയി..
പക്ഷെ നിലം തൊടും മുന്നേ ദേവ് അവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു..
പൊട്ടി കരഞ്ഞു കൊണ്ടവൾ അവനെ ഇറുക്കി പിടിച്ചു…
ദേവിന്റെ കൈകൾ അവളിൽ വലയം തീർത്തു മാത്രം. പതിയെ അവളെ തട്ടി കൊടുത്തു…
“ദേഷ്യം തോന്നിയിട്ടുണ്ട്…വേദന തോന്നിയിട്ടുണ്ട്…. പക്ഷെ ഇന്നോളം വെറുക്കാൻ പറ്റിയിട്ടില്ല…കളഞ്ഞിട്ട് പോകാൻ എനിക്ക് കഴിയുമോ വേണി… എന്റെ പാതിയല്ലേ നീ.. എന്റെ മോളുടെ അമ്മയല്ലേ.. നീ നൽകുന്ന വേദന എന്നെ എത്ര മാത്രം പൊള്ളിക്കുന്നുണ്ട് എന്നൊന്ന് അറിയിക്കണം എന്ന് മാത്രമേ ഞാനും ആഗ്രഹിച്ചിട്ടൊള്ളു… അല്ലാതെ നിന്നേ മറന്നിട്ട്.. എങ്ങനാടി ഞാൻ വേറെ ഒരാളെ ”
ദേവിന്റെ സ്വരവും ഇടറി പോയിരുന്നു…
“പൊറുക്കണം എന്ന് പറയാൻ കൂടി യോഗ്യതയില്ലെന്നറിയാം.. വേദനിപ്പിച്ചതിനൊക്കെ… ഇനിയുള്ള ജീവിതം മൊത്തം എന്റെ സ്നേഹം കൊണ്ട് ഞാൻ പ്രായശ്ചിതം ചെയ്‌തോളാം ”
അവന് മുന്നിൽ… കൈ കൂപ്പി കരഞ്ഞവളെ വീണ്ടും ദേവ് ഒതുക്കി പിടിച്ചു..
വാ… രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ ഇന്ന്… പൂജയെ ഞാൻ പറഞ്ഞു വിട്ടിട്ടും നീ എന്തേ വരാഞ്ഞേ ”
വേണിയുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ദേവ് പറയുമ്പോൾ വീണ്ടും അവൾ അമ്പരന്നു പോയിരുന്നു..
പൂജ വന്നു വിളിച്ചു എന്നാണ് കരുതിയത്…
പക്ഷെ..
ദേവ് തന്നെയാണ് കൈ പിടിച്ചു കൊണ്ട് പോയി ടേബിളിൽ ഇരുത്തിയത്…
പാത്രത്തിൽ ചോറ് എടുത്തിട്ട് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തു..
കഴിക്ക്… അവനും അവളുടെ അരികിൽ ഇരുന്നു…
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ആ വീടിന്റെ ഓരോ കോണിൽ ഇരുന്നും അതെല്ലാം മറ്റുള്ളവർ കാണുന്നുണ്ട്..അവർക്കിടയിലേക്ക് കടന്നു വരാതെ തന്നെ…
സങ്കടങ്ങളും വേണം ജീവിതത്തിൽ.. സന്തോഷങ്ങളുടെ മൂല്യം അറിയാൻ… എന്നവർക്കെല്ലാം തോന്നിയ നിമിഷം കൂടി ആയിരുന്നു അത്…
“ഞാൻ ഇല്ലാതെ നിനക്കോ.. നീ ഇല്ലാതെ എനിക്കോ വയ്യെന്ന് നമ്മൾക്ക് പരസ്പരം അറിയാൻ ഉള്ളൊരു അവസരം കൂടി ആയിരുന്നു ഇത്.. വീണ്ടും ഓരോന്നു ചെയ്യാൻ തോന്നും മുന്നേ ഒരിക്കലും മറന്ന് പോവാൻ പാടില്ലാത്ത കാര്യം കൂടിയാണിത്…
ജഗിൽ നിന്നും ഗ്ലാസിൽ വെള്ളം പകർന്നിട്ട് വേണിക് മുന്നിലേക്ക് നീക്കി കൊടുത്തു ദേവ്..
വിറക്കുന്ന കയ്യോടെ അവൾ ഭക്ഷണം വാരി കഴിക്കുന്നത് കാണുമ്പോൾ ദേവിന് അവളോട് വല്ലാത്ത വാത്സല്യം തോന്നി…
ഇത്തിരിയെ കഴിച്ചതെങ്കിലും അന്നോളം അത്രയും രുചിയുള്ള മറ്റൊരു ഭക്ഷണവും കഴിച്ചിട്ടില്ല താണെന്ന് വേണിക്ക് തോന്നി..
കഴിച്ചു കഴിഞ്ഞു…. പത്രം എടുത്തവൾ അടുക്കളയിലേക്ക് പോയി…
ദേവ്… ടേബിളിൽ തുറന്നു വെച്ച പാത്രങ്ങൾ എല്ലാം അടച്ചു വെച്ചിട്ട് വേണിയെ കാത്തിരുന്നു..
ശാളിൽ കൈ തുടച്ചു കൊണ്ടവൾ വരുമ്പോൾ അവനും എഴുന്നേറ്റു..
വാ… മുന്നിൽ നടക്കുന്നവന്റെ കൂടെ വേണിയും മുകളിലേക്ക് കയറി..
ദച്ചുവിന്റെ മുറിയുടെ മുന്നിൽ നിന്നിട്ട് വേണി ദേവിനെ നോക്കി..
മോൾ അവിടെ ഇരുന്നോളും നീ വാ… അവൻ അകത്തേക്ക് കയറി..
വേണിയും..
ഫോൺ ടേബിളിൽ എടുത്തു വെച്ചിട്ട്…ദേവ് ബെഡിൽ ഇരുന്നു..
വേണി എന്നിട്ടും അവിടെ നിന്നിട്ട് താളം ചവിട്ടുന്നുണ്ട്..
ദേവിന് ചിരി വന്നു അവളുടെ ആ ഭാവം കണ്ടിട്ട്..
ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് അവൻ നോക്കുമ്പോൾ വേണി വന്നിട്ട് അരികിൽ ഇരുന്നു…
അവൾ റെഡിയാക്കി വെച്ച ബാഗിലേക് ദേവിന്റെ നോട്ടം നീങ്ങി.. പിന്നെ അവളിലേക്കും…
“ഈ എടുത്തു വെച്ചതെല്ലാം വെറുതെ ആയി ല്ലേ ”
ചിരിച്ചു കൊണ്ടവൻ ചോദിച്ചു..
വേണി ഒന്നും മിണ്ടാതെ തല താഴ്ത്തി..
“അത്യാവശ്യം കുശുമ്പും ദേഷ്യവും വാശിയും എല്ലാം പെണ്ണിന് അലങ്കാരം തന്നെയാണ്… വെറുതെ എയർ പിടിച്ചു നടക്കുന്നവരെകാളും എനിക്ക് ഇഷ്ടവുമാണ്… പക്ഷെ മനസ്സുണ്ട് എന്നതല്ല മനസ്സിലാക്കുന്നുണ്ടോ എന്നതാ പ്രശ്നം…”
ദേവ് പറയുബോൾ വേണി വീണ്ടും അവന്റെ നേരെ നോക്കി…
“നീ ചെയ്തതെല്ലാം മറക്കാനും പൊറുക്കാനും എനിക്ക് കഴിഞ്ഞു… അത് പോലെ തന്നെ.. ഇനി അങ്ങോട്ട് നമ്മുടെ ജീവിതത്തിൽ.. കല്ല് കടി ഉണ്ടാവാതിരിക്കാൻ…. മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പരിപാടി നീയും നിർത്തണം… വേണ്ടപ്പെട്ടവർ വേദനിപ്പിച്ചു രസിക്കുമ്പോൾ… തള്ളാനും കൊള്ളാനും കഴിയാത്ത ഒരു മനസ്സ് എനിക്കും ഉണ്ടെന്ന് നീ തിരിച്ചറിയാൻ ശ്രമിക്കണം..
ദൈവവും ചെകുത്താനും എല്ലാം ചില സമയം നമ്മൾ തന്നെയാണ്… നമ്മുടെ പ്രവർത്തനം തന്നെയാണ്.. ദൈവം ആവാൻ കഴിയില്ലേലും ചെകുത്താൻ ആവാതിരിക്കാൻ ശ്രമിക്കണം…
ദേവ് പറയുമ്പോൾ…. വേണി തലയാട്ടി.
“വാ.. കുറച്ചു നേരം കിടന്നുറങ്… എണീറ്റ് പോരുമ്പോൾ.. കഴിഞ്ഞു പോയതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്ന് കളയണം… എന്നിട്ട് വീണ്ടും പഴയ പോലെ എന്നെ ജീവനെ പോലെ സ്നേഹിക്കാൻ കഴിയുന്ന എന്റെ പെണ്ണായി ഉണരണം… എത്രയോ ദിവസത്തെ ഉറക്കം…. കടമാണ്. എനിക്കും നിനക്കും ”
ചിരിച്ചു കൊണ്ട് ദേവ് പറയുമ്പോൾ വേണി പിന്നൊരു വാക്കും പറയാനിടം കൊടുക്കാതെ അവനരികിൽ ചേർന്നു കിടന്നു..
വിട്ട് കളയാൻ ആവില്ലെന്ന് അവളോട് പറയും പോലെ… ദേവും..അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു….
തുടരും….

by