25/04/2026

ഗൗരിനന്ദ : ഭാഗം 10

രചന – ഭവ്യ ഭാസ്ക്കരൻ

പാർവതി റൂമിലേക്ക്‌ വന്നപ്പോൾ ബെഡിൽ കിടക്കുന്ന നിളയെ ആണ്‌ കാണുന്നെ.

വാത്സ്യല്യത്തോടെ അവൾക്കു അരികിൽ ചെന്നിരുന്നു, അവളുടെ നെറുകിൽ തലോടി.

നിള പതിയെ കണ്ണു തുറന്നു. പാർവതിയുടെ മടിയിലേക്ക് തലവെച്ചു കിടന്നു. അവളെ തലോടി കൊണ്ടിരുന്നു.

മനസ് ഒന്ന് ശാന്തമായപ്പോൾ എഴുനേറ്റ് ഇരുന്നു.

അവർ മുറ്റത്തേക്ക് ഇറങ്ങി.

നിളക്കു ഇതിനോടകം തന്നെ പാർവതിയോട് വല്ലാത്ത ഒരു ആത്മബന്ധം തോന്നിയിരുന്നു.

പിന്നെ അവർ അവരുടെ ലോകത്തു ആയിരുന്നു. അതു കാണെ ആഹ്‌ വീട്ടിൽ ഉള്ളവരുടെ മനസു സന്തോഷത്താൽ നിറഞ്ഞു.

ലക്ഷ്മി നിളക്ക്‌ ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.

ഫുഡ് കഴിക്കുന്ന ടൈമിൽ പതിവിനു വിപരീതമായി പാർവതിയും അവർക്കൊപ്പം ഇരുന്നു. സന്തോഷത്താൽ വർമ്മയുടെ ദേവകിയുടെ കണ്ണുകൾ ഇറണിഞ്ഞു. നിള എല്ലാം അവൾക് ഇഷ്ടം ഉള്ള ഭക്ഷണം ആണെന്ന് പറയുകയും ലക്ഷ്മിയോടെ നന്ദി പ്രകടിപ്പികുകയും ചെയ്തു. കീർത്തനക്ക്‌ ഇതെല്ലാം കാണുമ്പോൾ അവളോടുള്ള ദേഷ്യം വർധിച്ചുകൊണ്ടിരുന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ആദി ഒരു ഞെട്ടലോടെ എല്ലാം തിരിച്ചറിയുകയായിരുന്നു ഈ സമയം.

ആദി.. നിള അവൾ എന്റെ കുഞ്ഞു പെങ്ങൾ ആണ്. ഞാൻ അവളെ അങ്ങനെ കണ്ടിട്ടു ഉള്ളൂ. നിറകണ്ണോടെ അവൻ പറഞ്ഞു.

അറിയാം അച്ചു. എന്റെ നന്ദുവിനെ നിങ്ങൾ കൈ വെള്ളയിലാ കൊണ്ടു നടക്കുന്നതന്ന്. ആദി അച്ചുവിന്റെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു.

പക്ഷേ എന്റെ അനിയത്തിയുടെ മരണത്തിനു ഉത്തരവാദിയായ അവനെ ഞാൻ ഒരിക്കലും വെറുതെ വിടില്ല ആദി. എണ്ണി എണ്ണി കണക്കു പറയിപ്പിക്കും ഞാൻ. ദേഷ്യത്താൽ അച്ചുവിന്റെ മുഖം വലിഞ്ഞു മുറുകി.

ആദി അവന്റെ തോളിൽ കൈകൾ അമർത്തി.

അച്ചു നിന്റെ കൂടെ ഞാനു ഉണ്ടാവും, അവനു ഉള്ള വല നമ്മൾ വിരിക്കും.

എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചപോലെ അവർ അവിടെ നിന്നും പിരിഞ്ഞു.

എന്തൊക്കെ പറഞ്ഞിട്ടും പാർവതി നിളയെ എവിടേക്കു പോവാൻ അനുവദിചില്ല.

നിള രാത്രിയെ എത്തു എന്നു വീട്ടിലേക്കു വിളിച്ചു പറഞ്ഞു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ആദി പാർവതിയുടെ റൂമിലേക്ക് ചെന്നപ്പോൾ നിളയുടെ മടിയിൽ തല വച്ചു ഉറങ്ങുന്ന പാർവതിയെ ആണ്‌ കാണുന്നെ. ആ കാഴ്ച കണ്ട് അവന്റെ ഉള്ളിൽ തണുപ്പ് പടർന്നു. ഒപ്പം തന്നിൽ നിന്നും ഗൗരിയെ അകറ്റിയവരോടുള്ള പക കണ്ണിൽ ആളി കത്തി.

ആദി അവളുടെ അടുത്തേക്ക് നടന്നു. കാൽ പെരുമാറ്റം കേട്ടു അവൾ തല ഉയർത്തി കൊണ്ടവനെ നോക്കി. ശേഷം പാർവതിയെ ബെഡിൽ നേരെ കിടത്തി. റൂമിൽ നിന്നും പോവാൻ തുടങ്ങവേ.. ആദി അവളുടെ കൈയിൽ പിടിച്ചു നിർത്തി.

അവൾ എന്താ.. എന്നർത്ഥത്തിൽ അവനെ നോക്കി.

താങ്ക്സ്😊

മ്മ്. അവൾ ഒരു ചെറു ചിരി നൽകി കൊണ്ടു നടന്നു.

പാർവതിയെ ഒന്നു നോക്കിയ ശേഷം, അവനും അവൾക്കു പുറകെ നടന്നു.

ഉമ്മറത്ത് എത്തിയതും അവർക്കു അരികിലേക്ക് കീർത്തന വന്നു.

ആദി.. നീ എന്നെ ഒന്ന് വീട്ടിൽ ട്രോപ് ചെയ്യോ..? കീർത്തന ചോദിച്ചു.

നീ കാറിൽ അല്ലെ വന്നേ..? ആദി നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു.

അത്.. വണ്ടി പഞ്ചർ ആയി.

ഈ കുരിശിനെ കൊണ്ടു തോറ്റല്ലോ..? ഇതിനെ കെട്ടിയെടുക്കാൻ കണ്ട സമയം. ആദി മനസ്സിൽ പറഞ്ഞു.

നിളയെ നോക്കിയപ്പോൾ അതൊന്നും അവളെ ബാധിക്കുന്ന കാര്യമല്ല എന്നപോലെ നോക്കുന്നുണ്ട്. അതു കണ്ടു അവനെ ദേഷ്യം വന്നു. നിനക്ക് ഞാൻ വച്ചിട്ടുണ്ടടി. ഇനി ഈ കുരിശിനെ എങ്ങനെ ഒഴിവാക്കും എന്റെ ദൈവമേ..?

മോളു ഇറങ്ങിയോ.. ലക്ഷ്മി അങ്ങോട്ടു വന്നു കൊണ്ടു നിളയോട് ചോദിച്ചു.

ആഹ്‌. ഞാൻ ഇറങ്ങാ ആന്റി.

ആദി.. മോളെ വീട്ടിൽ കൊണ്ടാക്കെ, രാത്രി തനിച്ചു വിടണ്ട. സ്കൂട്ടി നാളെ വരുമ്പോൾ എടുക്കാം.

ഇതു കേട്ട് കീർത്തനക്ക്‌ ദേഷ്യം വന്നു. ആദിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

ആന്റി.. അവൾ തന്നെ പൊയ്കോളൂo. വീട്ടിൽ ജോലിക്കു വരുന്നവരെ ഒന്നും കൊണ്ടാകേണ്ട ആവിശ്യം നമ്മുക്ക് ഇല്ല. പിന്നെ ആദി എന്റെ കൂടെ വരാ, എന്റെ വണ്ടി പഞ്ചർ ആയി.

കാർത്തിക്.. ലക്ഷ്മി ഉള്ളിലേക്ക് നോക്കി കൊണ്ടു വിളിച്ചു.

കാർത്തിക് പുറത്തേക്ക് വന്നു.

എന്താ..?

കിച്ചുട്ടാ.. നി കീർത്തന മോളെ, വീട്ടിൽ കൊണ്ടു ചെന്നു ആക്ക്.

ആഹ്‌.

കീർത്തന നിന്നെ കിച്ചു കൊണ്ടാക്കും. ലക്ഷ്മി പറഞ്ഞു.

ആദി നീ മോളെ വീട്ടിലാക്കി വാ. പാറുവിനു വേണ്ടിയാ ആ കുട്ടി ഇത്ര നേരം ഇവിടെ നിന്നെ. മാലിനി ഇപ്പോ കൂടി വിളിച്ചേ ഉള്ളൂ ഇവൾ ഇറങ്ങിയോ ചോദിച്ചു.

കീർത്തന പല്ലുരുമ്മി കൊണ്ടു നിളയെ നോക്കി.

നിള പുച്ഛത്തോടെ അവളെ ഒന്നു നോക്കിയ ശേഷം. ലക്ഷ്മിയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു, കാറിനു അടുത്തേക്ക് നടന്നു.

കീർത്തന അവർക്കൊപ്പം ഇറങ്ങി. കാർത്തിക് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾക്കു അരികിലേക്ക് വന്നു. കീർത്തന ദേഷ്യത്തോടെ അവനു പുറകിൽ കയറി.

നീ ഇതിനു അനുഭവിക്കും നിള. നിന്നെ ഞാൻ വെറുതെ വിടില്ല. വലിഞ്ഞു മുറുകിയ മുഖത്തോടെ അവളെ ഒന്നു നോക്കി മനസ്സിൽ പറഞ്ഞു. കിച്ചു വണ്ടി മുന്നോട്ടു എടുത്തു.

ബാക്ക് ഡോർ തുറക്കാൻ പോയ നിളയെ നോക്കി ആദി പറഞ്ഞു.

ഞാൻ നിന്റെ ഡ്രൈവർ അല്ല. ഫ്രണ്ടിൽ കയറടി.

നിള കൂർപ്പിച്ചു അവനെ നോക്കി 🤨. ശേഷം ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി ആദി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.

ആദി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു, നിളയെ നോക്കി. പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്.

ഇതിനു മാത്രം എന്തു തേങ്ങയാ പുറത്തു കാണാൻ. ആദി ചുണ്ടു കോട്ടി മനസ്സിൽ പറഞ്ഞു. അവൻ സീറ്റ്‌ ബെൽറ്റ്‌ ഊരി.

ചുടു നിശ്വാസം കഴുത്തിൽ അടിച്ചതും. ഞെട്ടി കൊണ്ടു നിള ആദിയെ നോക്കി. കണ്ണുകൾ കോർത്തതും നിളയുടെ നെഞ്ചിടിപ്പ് ദ്രുതഗതിയിൽ ആയി. അവളിൽ നിന്നും നോട്ടം മാറ്റി അവൾക്കു സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കൊണ്ടു അവൻ നേരെ ഇരുന്നു, സീറ്റ്‌ ബെൽറ്റ് ഇട്ടു. കാർ സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു നീങ്ങി.

അവൾ നെഞ്ചിൽ കൈ വച്ചു അവൾ ശ്വാസം നേരെ എടുത്തു. അവനെ ഒന്നു നോക്കിയ ശേഷം പുറത്തേക്ക് മിഴികൾ പായിച്ചു.

ആദിയുടെ ചുണ്ടിൽ കുസൃതി ചിരി തങ്ങി നിന്നു. ഇടക്ക് ഇടക്ക് അവന്റെ നോട്ടം അവളെ തേടി എത്തി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പിന്നാലെ വരുന്ന ഗുണ്ടകളുടെ കണ്ണു വെട്ടിച്ചു ജീവൻ ഷോപ്പിംഗ് മാളിലെ കാർ പാർക്കിംഗ് ഏരിയയിലേക്ക് ഓടി കയറി.

കാറിന് പിറകിൽ മറഞ്ഞു നിന്നു.

ആദി കാർ ഷോപ്പിംഗ് മാളിനു സമീപം പാർക്ക്‌ ചെയ്തു.

നിള അവനെ നോക്കി.

ഞാൻ ഇപ്പോ വരാം.., എന്നു പറഞ്ഞു, കാറിൽ നിന്നും ഇറങ്ങി ഷോപ്പിംഗ് മാളിലേക്ക് നടന്നു.

അല്ലെങ്കിൽ തന്നെ സമയം വൈകി. ആദി പോയ വഴിയേ നോക്കിയവൾ പിറുപിറുത്തു.

ദേവന്റെ കാൾ വന്നതും നിള അറ്റൻഡ് ചെയ്തു.

അച്ഛാ.. ഒരു പതിനഞ്ചു മിനുട്ട്, അതിനുള്ളിൽ എത്താം. എന്നു പറഞ്ഞു പുറത്തേക്ക് നോക്കിയ നിള ഫോൺ കട്ട്‌ ചെയ്തു കാറിൽ നിന്നും ഇറങ്ങി.

തന്റെ അടുത്ത് എത്തിയ ഗുണ്ടയിൽ നിന്നും രക്ഷപെടാൻ ഒരു വഴിയും ഇല്ലാതെ ഇരിക്കുമ്പോൾ ആണ്. ലോക്ക് തുറന്നു ആദിയുടെ കാർ കണ്ണിൽ പെട്ടത്. പ്രാണ രക്ഷാർത്വo ബാക്ക് ഡോർ തുറന്നു ജീവൻ അതിൽ കയറി ഇരുന്നു.

മനുവേട്ടാ..

നിളയുടെ വിളിക്കേട്ട് മനു ഞെട്ടി കൊണ്ടു അവളെ നോക്കി. ഒപ്പം തന്നെ കാറിനുള്ളിൽ ചുറ്റും നോക്കുന്ന ജീവനെ കണ്ട് പകപോടെവൻ നോക്കി.

മനു ചുറ്റും മിഴികൾ പായിച്ചു.

നിള അദ്ദേഹത്തെ രക്ഷിക്കണം. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽ ആണ്‌.

ആരാ കുറിച്ചാ, മനുവേട്ടാ പറയുന്നേ., വേവലാതിയോടെ നിള ചോദിച്ചു.

മനു വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയാ ഞെട്ടി കൊണ്ടു നിന്നു. ബാക്ക് സീറ്റിലെ ദയനീയമായി തങ്ങളെ നോക്കുന്നയാളെ കണ്ടു നിളയുടെ ഉള്ളം വിങ്ങി.

നിള.. രക്ഷിക്കണം പ്ലീസ്. ഒന്നും പറയാൻ പറ്റിയ സാഹചര്യം അല്ല. ഞാൻ തിരിച്ചു വരും വരെ. എന്നെ കോൺടാക്ട് ചെയ്യാൻ ശ്രെമിക്കരുത്.

ഗുണ്ടകളെ കണ്ട് മനു അവിടെ നിന്നും ഓടി. എന്താ നടക്കുന്നത് എന്നറിയാതെ ഒരു നിമിഷo നിള പകച്ചു നടന്നു.

അവൾ വേഗം കാറിനു അടുത്തേക്ക് നടന്നു. കാറിൽ കയറി ഇരുന്നു. ബാക്ക് സീറ്റിൽ തല താഴ്ത്തി ഭയത്തോടെ ഇരിക്കുന്ന മനുഷ്യനെ നിള നോക്കി.

സാർ , ഭയപെടേണ്ട. ഞാൻ മനുവേട്ടന്റെ അനിയത്തി ആണ്. സ്വന്തമല്ല, മനുവേട്ടന്റെ അനിയൻ രഞ്ജിത് എന്റെ ഫ്രണ്ടാണ്.

അതു കേട്ടപ്പോൾ ജീവന് ചെറിയ ആശ്വാസം തോന്നി. എങ്കിലും ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു. ആരോ കാറിനു അടുത്തേക്ക് വരുന്നത് കണ്ട് ജീവൻ സീറ്റിൽ കിടന്നു.

ആദി ഡോർ തുറന്നു അകത്തു കയറി. ടെൻഷനോട് ഇരിക്കുന്ന നിളയെ കണ്ടു ആദി സംശയത്തോടെ നോക്കി.

നിളാ.. അവന്റെ വിളിയിൽ അവൾ ഒന്നു ഞെട്ടി കൊണ്ടവനെ നോക്കി.

ആദിയേട്ടാ.. വേഗം കാർ എടുക്കൂ.. പ്ലീസ്.

ആദി ഞെട്ടി അവളെ നോക്കി.

എന്താ.. നീ ഇപ്പോ എന്നെ എന്താ വിളിച്ചേ..?😳

അവൾ തലക്കു കൈ കൊടുത്തു, അവനെ നോക്കി. എല്ലാം പറയാം.. വേഗം കാർ എടുക്ക്.

ആദി വേഗം കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങി.

എന്തു ചെയ്യണം എന്നറിയാതെ അവൾ ആകെ കുഴങ്ങി. അവളുടെ വെപ്രാളം, മുഖത്തെ ഭയവും കണ്ട് ആദി നെറ്റി ചുളിച്ചു.

ആദി കാർ സൈഡാക്കി, അവളെ നോക്കി.

നിള… എന്താ കാര്യം.

എനിക്ക് ഒരു സഹായം ചെയ്യോ..?

നീ കാര്യം പറയുന്നുണ്ടോ..? മനുഷ്യനെ ടെൻഷൻ ആക്കാതെ..!

ഇദ്ദേഹത്തെ രക്ഷിക്കണം. നിള ബാക്കിലേക്കു നോക്കി കൊണ്ടു പറഞ്ഞു.

ആദി അമ്പരപോടെ അയാളെ നോക്കി.

ആരാ ഇതു..?

മോനെ.. രക്ഷിക്കണം…, അവരുടെ കൈയിൽ പെട്ടാൽ അവർ എന്നെ…. കൊല്ലും. വേഗം… ഇവിടുന്നു പോവാം. ഇടറി ശബ്ദത്തോടെ ജീവൻ പറഞ്ഞു.

ആദി നിളയെ നോക്കി. അവൾ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു.

ഒരു നിമിഷo എന്തോ ആലോചിച്ചു, ആദി ജീവനെ ഒന്നു നോക്കിയാ ശേഷം, കാർ സ്റ്റാർട്ട്‌ ചെയ്തു.

നിളയുടെ വീട്ടു പടിക്കൽ കാർ നിർത്തി.

നീ ഇറങ്ങിക്കോ. ഇദ്ദേഹത്തിന്റെ കാര്യം ഞാൻ നോക്കികൊള്ളാം, ഒരു ആപത്തും വരില്ല.

നിള ജീവന്റെ കൈയിൽ പിടിച്ചു. സർ, പേടിക്കണ്ട. ആദിയേട്ടൻ രക്ഷിക്കും.
ജീവൻ വാത്സ്യല്യത്തോടെവളെ നോക്കി.

ഡോർ തുറന്നു നിള പുറത്തു ഇറങ്ങി.

താങ്ക്സ് 😊. ആദിയെ നോക്കി പറഞ്ഞതും.

അവൾക്കായി അവന്റെ അധരത്തിൽ പുഞ്ചിരി വിടർന്നു.

കവർ എടുത്തു അവളുടെ കൈയിൽ കൊടുത്തു.

ഇതു നിനക്കാ.

അവൾ അവനെ തന്നെ നോക്കി നിന്നു. നിമിഷങ്ങൾകം ആദിയുടെ കാർ അവിടെ നിന്നു പാഞ്ഞു പോയി.

അവൾ ആ കവർ നെഞ്ചോടു ചേർത്തു പിടിച്ചു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അദ്ദേഹം നിന്റെ കൂടെ ആവുമ്പോൾ ഒരു ആപത്തും വരില്ല, എനിക്ക് അതു ഉറപ്പാണ് ആദി.

അവൾ വീട്ടിലേക്കു നടന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ദിവസങ്ങൾ ഓടി മറഞ്ഞു. ആദിയുടെ അച്ഛൻ ദേവനെ കണ്ടു സംസാരിച്ചു, നിള അറിയാതെ അവരുടെ വിവാഹം ഉറപ്പിച്ചു.

എല്ലാവരും സത്യം അറിഞ്ഞത് കൊണ്ടു, ദേവനും മാലിനിയും അച്ചുവിനു സന്തോഷത്തോടെയാണ് വിവാഹത്തിന് സമ്മതിച്ചത്. അവളുടെ നല്ലതു മാത്രമേ അവർ ആഗ്രഹിച്ചിരുന്നു ഉള്ളൂ.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ആരുടേക്കെയോ ശബ്ദം കേട്ടു പുറത്തിറങ്ങിയാ നിള സോഫയിൽ ഇരിക്കുന്നവരെ കണ്ടു അമ്പരന്ന് പോയി.

ലക്ഷ്മി എഴുന്നേറ്റ് വന്നു നിളയുടെ നെറുകിൽ തലോടി.

നിള അച്ചുവിനെ നോക്കി. അവൾ കണ്ണു കൊണ്ടു ആംഗ്യം കാണിച്ചു. അച്ചു ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി.

മോളെ.. ഞങ്ങൾ വന്നതു, ആദിക്കു മോളെ തരോ എന്നു ചോദിക്കാനാ. ഇവിടെ എല്ലാവർക്കും സമ്മതം ആണ്‌. ഇനി മോളുടെ അഭിപ്രായം കൂടി അറിയാൻ വേണ്ടിയാ ഞങ്ങൾ വന്നതും.

നിള ആദിയെ കൂർപ്പിച്ചു നോക്കി.

അവൻ അവളെ നോക്കി ചുണ്ടു കൊട്ടി😏

അവൾ ദേവനെ നോക്കി. ആഹ്‌ മുഖത്തു സന്തോഷം ആയിരുന്നു. ദേവൻ സന്തോഷത്തോടെ തലയാട്ടി.

മോൾ ഒന്നും പറഞ്ഞില്ല.

എനിക്ക്… എനി.. ക്ക്‌.. സമ്മതം ആണ്.

ആദിയുടെ ചുണ്ടിൽ നറുചിരി വിരിഞ്ഞു. അവൻ അതു വിദഗ്തമായി മറച്ചു.

ലക്ഷ്മി അവളെ ചേർത്തു പിടിച്ചു.

നല്ലയൊരു ഡേറ്റ് നോക്കി എത്രയും പെട്ടന്ന് തന്നെ നടത്താം. അവർ വാക്കാൽ ഉറപ്പിച്ചു.

എനിക്ക് നിളയോടെ ഒന്നു സംസാരിക്കണം. ആദി നിളയെ നോക്കി കൊണ്ട് പറഞ്ഞു.

ആഹ്‌ അതിനെന്താ മോൻ ചെല്ല്. ദേവൻ പറഞ്ഞു.

നിള മുകളിലേക്ക് നടന്നു പിറകെ ആദിയും. നിള ബാൽഗണിയിൽ ചെന്നു നിന്നു.

ഡീ നിന്നോട് ആരാടി.. കല്യാണത്തിനു സമ്മതം ആന്നെന്നു പറയാൻ പറഞ്ഞെ..? മുഖത്തു ഗൗരവം വരുത്തികൊണ്ട് അവൻ ചോദിച്ചു.

നിങ്ങളെ വിവാഹം കഴിക്കാൻ എനിക്ക് ഒരു താല്പര്യവും ഇല്ല. പിന്നെ വീട്ടുകാരൊക്കെ ഇഷ്ടമായത് കൊണ്ട് ഓകെ പറഞ്ഞു എന്നെ ഉള്ളൂ. നിള പുച്ഛത്തോടെ പറഞ്ഞു.

ഡീ..

ഒന്നു പോടാ..?

നീ നോക്കിക്കോ.. ഇതിനു നി അനുഭവിക്കും.

ഓഹോ ആയിക്കോട്ടെ.. നിള ചുണ്ടു കൊട്ടി.

ആദി അവളെ ചേർത്തു പിടിച്ചു. ഡീ പുല്ലേ.. നി വല്ലാതെ അങ്ങോട്ടു നെഗളികല്ലേ, ഞാൻ ഒന്നു താന്നു തന്നെന്നു കരുതി തലയിൽ കയറുന്നോ. വിളച്ചിൽ എടുത്താൽ വിവരം അറിയും.

തനിക് അതെ തീരെ ഇല്ലല്ലോ.. അവനെ തള്ളി കൊണ്ടു നിള പറഞ്ഞു.

എന്ത്..?

വിവരം..! നിള മുഖം തിരിച്ചു.

ഇവളെ ഞാൻ.. അവളുടെ അടുത്തേക്ക് വന്നതും. ബാലൻസ് തെറ്റി അവളുടെ ദേഹത്തു വീണു. രണ്ടു കൂടി നിലതെറ്റി താഴെ വീണു.

ആഹ്‌.. നിള കണ്ണുകൾ ഇറുകെ അടച്ചു. പതിയെ കണ്ണുകൾ തുറന്നപ്പോൾ തന്നെ തന്നെ നോക്കി കിടക്കുന്ന ആദിയെ ആണ് . കണ്ണുകൾ കോർത്തതും ഏതോ മായ വലയത്തിൽ അകപ്പെട്ടപോലെ അവൾ അതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ചു. അവന്റെ നിശ്വാസം മുഖത്തു തട്ടിയതും പിടപോടെ അവനെ തള്ളി. ബാലൻസ് തെറ്റി അവൻ വീണ്ടും അവളുടെ ദേഹത്തേക്കു വീണു.

ഒന്നു എണീക്കട കാലമാട.. അവൾ ദേഷ്യത്താൽ പറഞ്ഞു കൊണ്ടു അവനെ നോക്കി.

അവൻ അബദ്ധം പറ്റിയപോലെ അവളെ നോക്കി വേഗം എണീറ്റു.

നിള പതിയെ എഴുന്നേറ്റ് ഇരുന്നു.

എന്റെ നടു.. തന്നൊക്കെ എവിടെ നോക്കിയ നടക്കുന്നെ.. മനുഷ്യന്റെ നടു പോയി. ഇടുപ്പിൽ കൈ വച്ചു അവനെ രൂഷമായി നോക്കി കൊണ്ടവൾ പറഞ്ഞു.

സോറി.. ഞാൻ.. അവൻ കൈ നീട്ടി.

അവനെ ഒന്നു നോക്കിയാ ശേഷം കൈയിൽ പിടിച്ചു. എഴുന്നേറ്റ് നിന്നു. വീഴാൻ പോയതും അവൻ ഇടുപ്പിൽ പിടിച്ചു, തന്നോട് ചേർത്തു നിർത്തി.

ആഹ്‌.. താൻ എന്നെ കൊല്ലോ.. വേദന കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൻ അവളെ പെട്ടന്ന് ഇരു കൈകളാൽ കോരി എടുത്തു. പെട്ടന്ന് ആയതു കൊണ്ടു നിള കണ്ണുമിഴിച്ചു അവനെ നോക്കി.

താൻ എന്താ.. ഈ ചെയ്യുന്നേ..? എന്നെ താഴെ ഇറക്കെ.

പക്ഷേ അവൻ അതൊന്നും കേൾക്കാതെ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു. ബെഡിൽ കിടത്തി.

ആന്റി.. ആദിയുടെ വിളിക്കേട്ട് താഴെ ഉള്ളവർ മുകളിൽ എത്തി.

ബെഡിൽ കിടക്കുന്ന നിളയെ കണ്ടു. എല്ലാവരും അവരെ രണ്ടുപേരെയും നോക്കി.

മോൾക്ക് എന്തു പറ്റി.

ഏയ്‌ പേടിക്കാൻ ഒന്നും ഇല്ല. ആൾ ഒന്നും വീണു.

വീഴേ.. എങ്ങനെ ദേവൻ ചോദിച്ചു.

അതു പിന്നെ.., കാല് സ്ലിപ് ആയി വീണതാ. ആദി ഇടയിൽ കയറി പറഞ്ഞു.

നിള അവനെ കൂർപ്പിച്ചു നോക്കി. ദൈവമേ.. എന്തു നുണയാ പറയുന്നേ..?

എന്താ മോളെ ഇതൊക്കെ നോക്കി നടന്നുടെ..?

നിള ആദിയെ നോക്കി കണ്ണുരുട്ടി.

അച്ഛാ.. ഞാൻ..?

ഒന്നും പറയണ്ട നീ. അതിനു മാനം നോക്കിയല്ലേ നടപ്പ് . മാലിനി ഗൗരവത്തിൽ പറഞ്ഞു.

പോട്ടെ സാരമില്ല. അറിയാതെ പറ്റിയത് അല്ലെ. ലക്ഷ്മി നിളയെ സപ്പോർട്ട് ചെയ്തു കൊണ്ടു പറഞ്ഞു. മാധവും ലക്ഷ്മിയെ പിന്താങ്ങി.

അച്ചു രണ്ടാളെ നീരിക്ഷിക്കുന്നുണ്ടായിരുന്നു, എകദേശo എന്താ നടന്നത് എന്നു അവനു മനസിലായി.

നിളക് കുഴപ്പം ഒന്നുമില്ലാത്തതിനാൽ അവർ യാത്ര പറഞ്ഞു ഇറങ്ങി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ശങ്കർ നമ്മൾ വിചാരിക്കും പോലെ ഒന്നും നടക്കില്ലെടോ.. ആദി മോനു നിളയെ ഇഷ്ടം ആണ്. അവൻ ആ കുട്ടിയെ വിവാഹം കഴിക്കൂ എന്നാ വാശിയിൽ ആയിരുന്നു. നിനക്ക് അറിയാലോ എന്റെ മോന്റെ ഇഷ്ടത്തിനു എനിക്ക് എതിരു നില്കാൻ ആവില്ല എന്നു. നീ കീർത്തന മോളെ പറഞ്ഞു മനസിലാക്കണം.

മാധവ് എനിക്ക് മനസിലാവും, നമ്മൾ ആദിക്കു ഒരു ലൈഫ് ഉണ്ടായി കാണാൻ അല്ലെ.. ആഗ്രഹിച്ചത്. പക്ഷേ എന്റെ മോൾക്ക് അവനെ ഒരുപാടു ഇഷ്ടം ആണ്‌. ഇതറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ഞാൻ പറഞ്ഞു നോക്കാം.

മ്മ്. ഞാൻ എന്നാൽ ഇറങ്ങാ..

ആഹ്‌.

മാധവ് പോയതും, ശങ്കർ ദേഷ്യത്താൽ മദ്യ ഗ്ലാസ് തറയിൽ എറിഞ്ഞു ഉടച്ചു.

ഇല്ല മാധവ്. ആദി വിവാഹം കഴിക്കുന്നുണ്ടെങ്കിൽ എന്റെ മകളെ ആയിരിക്കും.

തുടരും

.