രചന – ആയിഷ അക്ബർ
അഞ്ചു…. നീ എന്താ ഇരിക്കാത്തത്…..
മേശ മേൽ എല്ലാം കൊണ്ട് വെച്ച് ഒഴിഞ്ഞു മാറി നിൽക്കുന്ന അവളെ നോക്കി മംഗലത്തമ്മ അത് ചോദിക്കുമ്പോൾ കൈ കഴുകി കസേരയിലേക്കിരിക്കുകയായിരുന്ന അർജുനും അവളിലേക്ക് നോക്കി……
വേണ്ട മംഗലത്തമ്മേ…ഞാൻ പിന്നെ കഴിച്ചോളാം….
എന്തിന്…. ഇവനുള്ളത് കൊണ്ടാണോ….
ഇവനിപ്പോ വന്നതല്ലേ…. നീയല്ലേ ദിവസവും എനിക്ക് കൂട്ട്….
അവൾ ഒഴിഞ്ഞു മാറാൻ നോക്കുമ്പോൾ മംഗലത്തമ്മ അതും പറഞ്ഞോന്നു ചിരിച്ചു….
ഇങ് വാ കുട്ടീ…….
നേരം ഒരുപാടായില്ലേ….
ഇനിയെപ്പോ കഴിക്കാനാ…..
ഞാൻ…. ഞാൻ അടുക്കളയിലിരുന്നു കഴിച്ചോളാം…..
മംഗലത്തമ്മ വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ തന്നെ കൊണ്ടാവും വിധം ഒഴിയാൻ ശ്രമിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല….
അവനെ അഭിമുഖീകരിക്കാൻ തനിക് അത്രയേറെ പ്രയാസം ആയത് കൊണ്ടായിരുന്നു…..
ഏയ്… അതൊന്നും വേണ്ടാ…. നീയിങ്ങോട്ടിരുന്നേ……
മംഗലത്തമ്മ അതും പറഞ് ഒരു പാത്രം അവളുടേ മുമ്പിലേക്ക് വെച്ചു…..
അവരുടെ നല്ല മനസ്സ് കൊണ്ടാണ് തന്നെ അവിടെ ഇരുത്താൻ പിടി വാശി പിടിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നെങ്കിലും അവളുടേ നോട്ടം ഒരു നിമിഷം അവനിലേക്കൊന്ന് പാറി വീണു…..
മുഖത്ത് പതിവ് ഗൗരവം വെച്ചവൻ പാത്രത്തിലേക്ക് മാത്രം ശ്രദ്ധിച്ചു ഭക്ഷണം കഴിക്കുകയാണ്…..
താൻ ഇവിടെ ഇരിക്കുന്നതിലുള്ള അനിഷ്ടം ആ ഗൗരവത്തിൽ നിന്നും തനിക്ക് വായിക്കാൻ കഴിഞ്ഞെങ്കിൽ കൂടി അവിടെ ഇരിക്കുകയല്ലാതെ മറ്റൊരു വഴിയും തനിക്കുണ്ടായിരുന്നില്ല….
അവൾ കസേര നീക്കി പതിയേ അവിടെക്കിരുന്നു….
നമ്മുടെ പ്ലാവിലെ ചക്കയാ….
നിനക്ക് പണ്ടേ ചക്ക കൂട്ടാനോട് വല്യ പ്രിയമായിരുന്നില്ലേ അജു ..
എന്നിട്ടെന്താ കഴിക്കാത്തത്…..
അതും പറഞ് മംഗലത്തമ്മ അവന്റെ പാത്രത്തിലേക്ക് കൂട്ടാൻ കോരിയിട്ടപ്പോൾ അത് വരെ പാത്രത്തിൽ പ്രതിഷ്ടിച്ചിരുന്ന ആ കണ്ണുകളൊന്ന് ഉയർന്നത് അഞ്ജലി ശ്രദ്ധിച്ചു……
ഏയ്… മതി മുത്തശ്ശി…..
ഞാൻ കഴിച്ചു…..
പെട്ടെന്ന് ഒക്കെ കൂടി കഴിച്ചാൽ വയറിനു പിടിച്ചില്ലെങ്കിലോ….
അവന്നതും പറഞ് മംഗലത്തമ്മയെ നോക്കുമ്പോൾ ആ മുഖത്തെ ഗൗരവമേല്ലാം നീങ്ങി ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു…..
അവൾ ഇടം കണ്ണാൽ അവനെ നോക്കുമ്പോൾ അവനിൽ നിന്നൊരു കുഞ്ഞ് നോട്ടം അവളിലേക്ക് പാറി വീണതും അവൾ കണ്ണുകൾ വെട്ടിച്ചു….
അവനുള്ളത് കൊണ്ട് തന്നെ അവൾക്ക് ഭക്ഷണം കഴിക്കാൻ ഏറെ പ്രയാസം തോന്നിയിരുന്നു…..
അവൾ വേഗം കഴിച്ചെഴുന്നേറ്റു…..
പാത്രങ്ങളെല്ലാം കഴുകി വെച്ച് പതിവ് പോലെ ആ മുറിയിലേക്കവൾ പുസ്തകങ്ങളുമായി കയറി…
മംഗലത്തമ്മ കിടക്കുന്നത് കൊണ്ട് തന്നെ അവർക്കൊരു ശല്യമാവേണ്ടെന്ന് കരുതി താൻ അവരുടെ മുറിയിലിരുന്ന് പഠിക്കാറില്ല….
പകരം മുറ്റത്തേക്ക് തുറക്കുന്ന ജനലുകളുള്ള മുമ്പിലെ ആ മുറിയിലാണ് ഇരിക്കാറുള്ളത്…..
അവിടെ തനിക്ക് സൗകര്യത്തിന് ഒരു കുഞ് മേശയും മംഗലത്തമ്മ വെച്ച് തന്നിട്ടുണ്ട്…..
അവൾ പുസ്തകങ്ങൾ മേശ മേൽ നിരത്തി….
മുടിയൊന്ന് പിറകിലേക്ക് മടക്കി കെട്ടി ജനലുകലോരോന്നായി തുറക്കാൻ തുടങ്ങി…..
അവിടെ നിന്നും വരുന്നൊരു പാതിരാ കാറ്റുണ്ട്….
ഉമ്മറത്തോട് ചേർന്ന് നിൽക്കുന്ന മുല്ലപ്പൂക്കളിൽ നിന്നും സുഗന്ധവും പേറി വരുന്നോരിളം കാറ്റ്…..
അവൾ ജനൽ തുറന്നതും പെട്ടെന്ന് ഉമ്മറത്തെ കസേരയിൽ കിടക്കുന്ന ഒരു രൂപത്തെയാണ് കാണുന്നത്…..
ഉമ്മറത്തെ ലൈറ്റിട്ടില്ല…….
പൂമുഖത്തോട് ചേർന്ന് കിടക്കുന്ന മുറിയായത് കൊണ്ട് തന്നെ തന്റെ മുറിയിലെ വെളിച്ചമായിരുന്നു അവന്റെ രൂപം തനിക്ക് കാണിച്ചു തന്നത് ……
കസേരയിൽ ചാരി കിടക്കുന്ന അവന്റെ നീളവും വണ്ണവും പിറകിലേക്ക് കെട്ടി വെച്ച മുടിയും അതാരാണെന്ന് അവൾക്ക് വ്യക്തമാക്കി…
അവൾ അവനെ ശ്രദ്ധിക്കാതെ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ആ പാട്ടവളിലേക്ക് ഒഴുകിയെത്തിയത്…….
സ്നേഹിതനേ….
സ്നേഹിതനേ……
രഗസിയ സ്നേഹിതനേ…
ചിന്ന ചിന്നതായ് കോരിക്കൈകൾ…..
സെവി കൊട് സ്നേഹിതനേ……
അവളുടെ കണ്ണുകൾ വിടർന്നു…..
പെട്ടെന്ന് മിഴികളുയർത്തി ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കി……..
അവന്റെ അരികിലുള്ള റേഡിയോ പോലെയുള്ള എന്തോ ഒന്നിൽ നിന്നാണത് കേൾക്കുന്നത്…….
ആകാശത്തു കാർ മേഘങ്ങൾ പരന്നിട്ടുണ്ട്….
ചെറു ചാറ്റൽ മഴ ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയിരിക്കുന്നു……
അവനും ആ പാട്ടിൽ ലയിച്ചെന്ന പോൽ കസേരയിൽ അങ്ങനെ ചാരി കിടക്കുകയാണ്….
ഒരു നിമിഷം അവളുടേ മനസ്സും ആ പാട്ടിലൂടെ ഒന്ന് ചലിച്ചു..
തനിക്കേറ്റവും പ്രിയപ്പെട്ട പാട്ടാണ്…….
കേൾക്കും തോറും തന്റെ മനസ്സിൽ ആ പാട്ടിന്റെ വീര്യം കൂടിയിട്ടേയുള്ളു….
തനിക്കുമുണ്ടായിരുന്നു ഒരു കുഞ് റേഡിയോ…
അപ്പയുടേതാണ്…..
അതിൽ ഞാൻ സ്ഥിരമായി കേട്ടിരുന്ന പാട്ട് അതായിരുന്നു…..
പക്ഷെ…. അത് കേട് വന്നു പോയതിൽ പിന്നെ കൂട്ടുകാരികളുടെ ഫോണിൽ നിന്നൊക്കെ വല്ലപ്പോഴും കേൾക്കാറുള്ളത് മാത്രമേയുള്ളു…..
ഞാൻ ജോലി കിട്ടിയാൽ ആദ്യം ഒരു ഫോൺ വാങ്ങണം …..
എന്നിട്ട് രാവും പകലും ഈ പാട്ട് കേട്ട് കൊണ്ടേയിരിക്കണം എന്നത് തന്റെ ഒരു സ്വപ്നമാണ്…..
അത്രയേറെ താനാ പാട്ടിൽ കുരുങ്ങി പ്പോയിട്ടുണ്ട്…..
പാട്ടിൽ ലയിച്ചങ്ങനെ ഇരിക്കുമ്പോൾ അവൾ പഠിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..
നാളെ പരീക്ഷയുണ്ട്…….
പാട്ട് കെട്ടിരുന്നാൽ ഒരിക്കലും പഠിക്കാൻ കഴിയില്ല……
അതേയ്…… ഈ പാട്ടൊന്നു നിർത്താമോ…..
എനിക്ക് പഠിക്കണം…..
സകല ധൈര്യവും സംഭരിച്ചു ജനലിലൂടെ അവളത് പറഞ്ഞതും ചാരു കസേരയിൽ കിടന്നിരുന്ന അവനൊന്നു എഴുന്നേറ്റു….
പിന്നെ അവളിലേക്കൊന്ന് നോക്കി…..
അവന്റെ മുഖത്തെ ഭാവം അവൾക്ക് വ്യക്തമല്ലെങ്കിൽ കൂടി തന്നെ നോക്കി മുഖം കനപ്പിച്ചു നിൽക്കുന്നവളെ അവന് വ്യക്തമായി കാണുന്നുണ്ടായിരുന്നു…..
അവൻ കൈ റേഡിയോ യിലേക്ക് നീക്കി……
അവൾക്ക് സ്വയം ഒരു അത്ഭുതം തോന്നി….
ഞാൻ പറയുമ്പോഴേക്ക് അവൻ അനുസരിക്കുമെന്ന് ഒട്ടും വിചാരിച്ചതല്ല താൻ…..
എന്നാൽ അവളുടേ അത്ഭുതത്തിന് നിമിഷ നേരത്തേ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു…..
അവൻ ആ റേഡിയോ യിൽ ഒന്ന് പ്രെസ്സ് ചെയ്തതും പാട്ടിന്റെ ശബ്ദം വല്ലാതെ കൂടുകയാണ് ചെയ്തത് …
അവളുടേ മുഖം വരിഞ്ഞു മുറുകുന്നത് കണ്ടെങ്കിലും അവൻ കണ്ടില്ലെന്ന മട്ടിൽ കസേരയിലേക്ക് ചാരി കിടക്കുമ്പോൾ അവന്റെ മുഖത്തെ പുച്ഛവും അഹങ്കാരവും എല്ലാം അവൾ ഊഹിച്ചെടുത്തിരുന്നു …..
അവൾ ദേഷ്യത്തോടെ ജനൽ വലിച്ചോരോറ്റ അടക്കലായിരുന്നു….
ഇധേ അഴുത്തം……അഴുത്തം
ഇധേ അണൈപ്പ്…. അണൈപ്പ്
വാഴ്‌വിൻ ഇല്ലൈ വരൈ വീണ്ടും…. വീണ്ടും…….
പക്ഷെ അപ്പോഴും ആ വരികൾ തന്നിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു ……
അവൾ പുസ്തകം തുറന്ന് വെച്ച് ഒന്ന് കൂടി പഠിക്കാൻ ശ്രമിച്ചു……
പക്ഷെ കഴിയുന്നില്ല……
അവൾ പുസ്കത്തിനു മേലെ തല വെച്ചങ്ങനെ കിടന്നു…..
അവനോടുള്ള ദേഷ്യം മനസ്സിൽ നിറഞ്ഞു നിന്നെങ്കിൽ കൂടി ആ പാട്ട് തന്നെ ബല ഹീനയാക്കുന്നത് പോലെ…..
അവൾ പോലുമറിയാതെ അവളൊന്നെഴുന്നേറ്റു….
ആ പാട്ടിനനുസരിച്ചു ചുവടുകൾ വെച്ച് തുടങ്ങി….
ആ മുറിയിൽ മുഴുവനായി പാറി നടക്കുമ്പോൾ ഒരു ചിത്ര ശലഭമായി അവൾക്ക് സ്വയം തോന്നി……
ഇണ്ട്ര് വെണ്ണിലാവിൽ അന്ത ഈറൻ നിനൈവിൽ…..
കണ്ട്ര് തവിപ്പത് ഓഹ്…. മനം…..
കലങ്കി പുലമ്പുകിറെൻ….
കൂന്തൽ നെളിവിൽ എഴിൽ കൊല ചെരിവിൽ….
ഗരുവം അഴിന്തതേടി….
എൻ…. ഗരുവം അഴിന്തതേടി…
മനോഹരമായ ആ വരികളിൽ അത്രയേറെ ലയിച്ചവൾ ആടുമ്പോൾ പെട്ടെന്നാണ് വാതിൽ പടിയിൽ നിൽക്കുന്നവനിൽ ഒരു നിമിഷം കണ്ണുകളുടക്കിയത്….
അതേ നിമിഷം അവൾ നിശ്ചലയായി….
ഭൂമി പിളർന്നു താൻ താഴേക്ക് പോയെങ്കിൽ എന്നവൾ ആഗ്രഹിച്ചു….
തന്നെ നോക്കി നിൽക്കുന്ന അവന്റെ മുഖത്ത് പതിവ് പോലെ ഗൗരവം തന്നെയാണ്…..
താൻ അവനെ കണ്ടെന്നവൻ കണ്ടതും കൈകൾ രണ്ടും മാറോടു പിണച്ചു കെട്ടി അവൻ തന്റെ മുഖത്തേക്ക് ഉറ്റ് നോക്കി……
ആ നോട്ടത്തിലൊരു പുച്ഛമാണോ ഉള്ളത്……
രണ്ട് പേരുടെയും മിഴികൾ തമ്മിൽ കൊരുതൊരാ സമയം ആ പാട്ടിന്റെ വരികൾ തങ്ങളിലേക്കെന്ന പോൽ ഒഴുകി വരുന്നുണ്ടായിരുന്നു…..
അവന്റെ കണ്ണുകളിലെ ആ ഭാവത്തിന് മറ്റെന്തോ ഒരു കൂട്ടുണ്ടെന്നു തോന്നിയതും അവൾ പെട്ടെന്ന് താഴേക്ക് മിഴികളൂന്നി നിന്നു….
പിന്നീടവൻ പോയെന്ന് തോന്നിയപ്പോൾ അവൾ വേഗം വാതിലടച്ചു….
അവൾക്ക് വല്ലാത്ത ജാള്യത തോന്നി…..
അവന്റെ മുമ്പിൽ അങ്ങേയ്യറ്റം നാണം കെട്ടു….
അവനോട് പാട്ട് നിർത്താൻ പറഞ്ഞിട്ട് ജനാലടച്ചു താനാ പാട്ടിനു ഡാൻസ് കളിക്കുമ്പോൾ താൻ വളരേ തോറ്റു പോയില്ലേ അവന്റെ മുമ്പിൽ…..
അവൾക്ക് ഓർക്കും തോറും എന്തോ ഒന്ന് തൊണ്ടക്കുഴിയിൽ വന്നു കുരുങ്ങി…..
അത് കഴിഞ്ഞതും ആ പാട്ട് നിന്നു…..
താൻ ആസ്വദിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ട് അവൻ പോയി നിർത്തിയതാവും…..
അവൾ പുച്ഛത്തോടെ ഒന്ന് ചിറി കോട്ടി….
അവൾ കുറച്ച് നേരത്തേക്ക് മുറിയിൽ തന്നെയിരുന്നു…..
പക്ഷെ പഠിക്കാൻ ശ്രമിക്കുമ്പോഴെല്ലാം താൻ അവന്റെ മുമ്പിൽ നാണം കെട്ട് നിൽക്കുന്ന ആ രംഗമായിരുന്നു മനസ്സ് ഓർമിപ്പിച്ചത്…..
ഒരു പുച്ഛത്തോടെ തന്നെ നോക്കി നിൽക്കുന്ന അവനെയും…….
കുറച്ച് നേരം കൂടി കഴിഞ്ഞാണ് അവൾ മുറിയുടെ വാതിൽ പതിയേ തുറന്നൊന്നു എത്തി നോക്കി യത്…..
അവനെ അവിടെയെങ്ങും കാണുന്നില്ല…
ഉമ്മറത്തേക്ക് തുറക്കുന്ന ആ വാതിൽ പൂട്ടിയിട്ടുണ്ട്….
അപ്പോഴവൻ മുകളിലേക്ക് പോയിട്ടുണ്ടെന്ന് സാരം….
അവൾ ഒരു ആശ്വാസത്തോടെ മംഗലത്തമ്മയുടെ മുറിയിലേക്ക് പോയി….
തന്റെ പായയും വിരിപ്പുമിട്ട് അതിലേക്ക് ചുരുളുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു…..
മുറിയിലേക്ക് കയറി പ്പോയ അർജുൻ ജനൽ കമ്പിയിൽ പിടിച് പുറത്തേക്ക് നോക്കിയങ്ങനെ നിന്നു…….
ആ പാട്ടിൽ ലയിച്ചു നൃത്തം ചെയ്യുന്ന അവളുടേ ചിത്രം മനസ്സിൽ നിന്ന് മായാത്തത് കൊണ്ട് തന്നെ നിദ്ര അവനെ തഴുകിയിരുന്നില്ല ……
അവൻ കണ്ണാടിയിലേക്കൊന്ന് തിരിഞ്ഞു…
തന്റെയീ വരവ് തന്നെ അവൾക്ക് വേണ്ടിയായിരുന്നു…….
അവൻ സ്വയം പറഞ്ഞു…..
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി …
ഇത് വരെ യുള്ളതിൽ നിന്നും ഏറ്റവും മനോഹരമായിരുന്നു ആ പുഞ്ചിരി…..
കാരണം അതിന്റെ ഉറവിടം….. അത് പ്രണയമാണ്………
(തുടരും)

by