17/04/2026

മൂക്കുത്തി : ഭാഗം 51

രചന. –  ആയിഷ അക്ബർ

അഞ്ജലി ജനലഴികളിൽ വിരലുകൾ മുറുക്കി……

അവൻ ഒന്ന് കൂടി അവൾക്കടുത്തേക്കെന്ന പോൽ നടന്നടുത്തതും അത് വരെ അനുഭവിച്ച മാനസിക സംഘർഷവും പെട്ടെന്നവനെ കണ്ടതിലുള്ള സന്തോഷവും എല്ലാം കൂടി ഒരു പൊട്ടി കരച്ചിലായി അവളിൽ നിന്നുയർന്നിരുന്നു……

കണ്ണുകളിൽ നിന്ന് ധാരയായി കണ്ണ് നീരുതിരുമ്പോൾ അർജുന്റെ മനസ്സ് വല്ലാതെ പിടഞ്ഞു……

വാക്കുകൾ കൊണ്ട് അവളെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും പുറത്ത് മഴ വലിയ ശബ്ദത്തോടെ തകർത്ത് പെയ്യുന്നത് കൊണ്ട് തന്നെ അവൻ നിശബ്ദനായി….

ജനലഴികളിൽ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ വിരലുകളിൽ അവൻ പിടിച്ചു…..

അവൾ നിറഞ്ഞ മിഴികളുയർത്തി അവനെ നോക്കി……

അവൻ അവന്റെ നെറ്റി ജനലിലിനോട് ചേർത് വെച്ചതും അവളും തന്റെ നെറ്റി അവനിലേക്ക് ചേർത് വെച്ചു…..

ഇത്ര ദിവസം അവനു വേണ്ടിയാണ് താൻ കാത്തിരുന്നത്…..

എന്നാൽ….. ഇങ്ങനെയൊരു അവസരത്തിലാണ് അവൻ തന്റെ മുമ്പിൽ വരികയെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല….

അവന്റെ കൈ വിരലുകളുടെ ചൂടിൽ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നിയിരുന്നു……

അവൾ പതിയെ തല യുയർത്തിയതും അവന്റെ നോട്ടം അവൾക്ക് പിറകിലായി നിൽക്കുന്ന അരുണിലേക്കായിരുന്നു….

അവൻ ഇരുവരുടെയും പ്രവർത്തികൾ ഒരു ഞെട്ടലോടെ നോക്കി നിൽക്കുകയാണ്……

അർജുന്റെ നോട്ടം നേരിടാൻ കഴിയില്ലെന്ന വണ്ണം അവൻ പെട്ടെന്നവിടെ നിന്നും പോയിരുന്നു….

അരുൺ പോയതും അഞ്ജലി വേഗം ഉമ്മറത്തെ വാതിൽ ലക്ഷ്യമാക്കി ഓടി….

ഓടിയിട്ടും എന്തോ എത്താത്തത് പോലെ…..

പെട്ടെന്നു അവനു മുമ്പിൽ ആ വാതിൽ തുറന്നതും അവളോടി ചെന്നവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…..

അത്ര മേൽ പ്രയാസത്തോടെ നിൽക്കുന്ന സമയത്തും അർജുന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…..

ഇവിടെ നിന്ന് പോകുമ്പോൾ താനേറേ ആഗ്രഹിച്ചതാണ് അവളെയൊന്ന് ചേർത് പിടിക്കാൻ…..

എന്നാൽ ഭയന്ന് കൊണ്ടുള്ള അവളുടെ ശ്വാസമിടിപ്പ് ഉയർന്നു കേൾക്കുന്നത് കൊണ്ട് തന്നെ അർജുന്റെ കണ്ണുകളിൽ കനലെരിഞ്ഞു…..

അവൻ അവളെ തന്നിൽ നിന്നടർത്തി മാറ്റി അകത്തേക്ക് കയറി…..

നീ ഇവിടെ നിൽക്…. ഞാനിപ്പോ വരാം….

കയ്യിലുള്ള ബാഗ് അവിടെ വെച്ചതിനു ശേഷം അവനത് പറയുമ്പോൾ വാക്കുകളിൽ അങ്ങേയറ്റം ഗൗരവമുണ്ടായിരുന്നു….

അഞ്‌ജലിക്ക് വല്ലാത്തൊരു ഭയം തോന്നി…..

അവൻ നേരെ നടന്നത് അരുണിന്റെ മുറിയെ ലക്ഷ്യമാക്കിയായിരുന്നു…..

അഞ്ജലി കൈ വിരലുകൾ കൂട്ടി പിടിച്ചു അങ്ങനെ നിന്നു……

അർജുൻ ദേഷ്യത്തോടെ അരുണിന്റെ മുറിയുടെ വാതിൽ തുറന്നതും കട്ടിലിൽ ഒരു ഭയത്തോടെ യിരുന്നിരുന്ന അരുൺ പെട്ടെന്നെഴുന്നേറ്റു…..

അർജുൻ…. ഞാൻ…..

അരുൺ പറഞ്ഞു തുടങ്ങിയതും അർജുൻ കൈ വിരലുകൾ മടക്കി അവന്റെ മൂക്കിലേക്ക് ഒരിടി വെച്ചു കൊടുത്തതും ഒരുമിച്ചായിരുന്നു…..

ആഹ്…..
മൂക്ക് പ്പൊത്തി പിടിച്ചു ഒരു വേദനയോടെ അവൻ കട്ടിലിലേക്കിരുന്നു പോയിരുന്നു…….

ഇനി അവൾക്ക് ചുറ്റിനും നിന്റെ നിഴലെങ്ങാൻ ഞാൻ കണ്ടാൽ….. പുന്നാര മോനെ….. ഇതാവില്ല അർജുൻ…..

അവന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ടത് പറയുമ്പോൾ അർജുന്റെ കണ്ണിലെ തീ തന്നെ ചുട്ടേരിക്കുമൊയെന്നൊരു വേള അരുണിന് തോന്നി പോയിരുന്നു…..

അർജുൻ പോയതും മൂക്കിൽ തൊട്ട കയ്യിലേക്ക് നോക്കിയപ്പോഴാണ് രക്തം പടർന്നിരിക്കുന്നത് അവൻ കാണുന്നത്……

വേണ്ടായിരുന്നു……
എന്നവന്റെ മനസ്സ് പരിതപിച്ചു…

അതിനേക്കാൾ അവർ തമ്മിൽ ഇത്ര ശക്തമായൊരു ബന്ധം ഉണ്ടായിരുന്നത് താൻ സംശയിക്കുക പോലും ചെയ്യാത്തതിൽ അവനു സ്വയം കുറ്റ ബോധം തോന്നിയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മംഗലത്തമ്മയെ വിളിക്കുന്നില്ലേ…..

അരുണിന്റെ മുറിയിൽ നിന്നും വന്നവൻ ബാഗുമെടുത് മുകളിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് അവളത് ചോതിച്ചത്….

ഉറങ്ങുകയല്ലേ…..
രാവിലെ കാണാം…എന്റെ മൂഡും ശെരിയല്ല…..
താൻ വാ….

അവനതും പറഞ്ഞു കോണിപ്പടികൾ കയറുമ്പോൾ അവളും പിറകെ കയറി…

കാത്തിരിപ്പിനോടുവിൽ ആ കോണിപ്പടികൾ കയറാൻ അവനെത്തിയ സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു…..

ഞാൻ…. ഞാൻ നിന്നേ തനിച്ചാക്കി പോകാൻ പാടില്ലായിരുന്നു…..

മുറിയിലെത്തിയപ്പോഴും അവന്റെ ദുഃഖം അതായിരുന്നു…..

അവളൊന്നും മിണ്ടിയില്ല….

അവനെ കണ്ടതും അത് വരെയുള്ളതെല്ലാം താൻ മറന്നത് പോലെ അവൾക്ക് തോന്നി….

അവളവനെ തന്നെ നോക്കി നിന്നു……

പഠിച്ചോ…. നാളെ എക്സാം ഉള്ളതല്ലേ…. ഞാൻ കൂട്ടിരിക്കാം….

അവനത് പറയുമ്പോഴും നടന്ന സംഭവം തീർത്തൊരു പ്രയാസം ആ മുഖത്തുള്ളത് പോലെ അവൾക്ക് തോന്നി….

കണ്ണുകളിൽ അരുണിനോടുള്ള ദേഷ്യവും…..

പക്ഷെ അവൾക്ക് വേണ്ടത് അതായിരുന്നില്ല…..
അവന്റെ കുസൃതി നിറച്ച ആ ചിരിയും പ്രണയർദ്രമായ ആ നോട്ടവും അതിനെല്ലാം മനസ്സ് വല്ലാതെ കൊതിക്കും പോലെ…..

അവൻ തനിക്കരികിൽ ഇരുന്ന് പതിയെ കണ്ണുകളടക്കുമ്പോഴും താനാഗ്രഹിക്കുന്ന അവനെ മനസ്സ് തിരയുന്നത് കൊണ്ട് തന്നെ മനസ്സിൽ എന്തോ ഒരു പ്രയാസം തങ്ങി നിന്നു……

അവനെ പോലെ താനും എപ്പോഴോ ഉറങ്ങി പോയിരുന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാവിലെ എഴുന്നേറ്റ് വേഗം തന്നെ അവൾ അടുക്കളയിലേക്ക് നടന്നു….

അവനിഷ്ടമുള്ളതെല്ലാം തയ്യാറാക്കി വെച്ചു…….

അപ്പോഴും മനസ്സിലെന്തോ ഒരു പ്രയാസം കടന്ന് പിടിച്ചിരുന്നവൾക്ക്……

അടുക്കളയിലെ എല്ലാം ഒതുക്കി വെച് അവൾ പുറത്തിറങ്ങുമ്പോഴാണ് മംഗലത്തമ്മയുടെ മുറിയിൽ നിന്നും അവന്റെ ശബ്ദ കേൾക്കുന്നത്…..

അവൾ പതിയെ ഒന്നെത്തി നോക്കി…..

മ്മ്…. എന്നത്തേയും പോലെ ഈ വരവും എന്നെ കാണാൻ വേണ്ടിയല്ലല്ലോ അല്ലെ……

അഞ്ജലിയെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് മംഗലത്തമ്മ അവനോടത് ചോദിക്കുമ്പോഴാണ് അവൻ അവൾക്ക് നേരെ തിരിഞ്ഞത്…..

അവൻ നോക്കുന്നെന്ന് കണ്ടതും അവൾ വേഗം അവനിൽ നിന്നും മറഞ്ഞു നിന്നു……

അടുക്കള ജോലികളിൽ പെട്ടത് കൊണ്ട് വല്ലാതെ മുഷിഞ്ഞിട്ടുണ്ട്…..

ഈ കോലത്തിൽ അവൻ തന്നെ കാണേണ്ട എന്ന് കരുതി തന്നെയാണ് അവൾ കോണിപ്പടികൾ കയറിയത്…….

പതിവിലും സമയമെടുത്ത് തന്നെ യൂണിഫോം സാരി അവൾ നോറിഞ്ഞുടുത്തു…..

മുടി ചീകി കുളിപ്പിന്നൽ കെട്ടി വിടർത്തിയിട്ടു…..

കണ്ണുകളിൽ കരിമഷി എഴുതി…..

നെറ്റിയിലൊരു കുഞ്ഞു പൊട്ട് കുത്തി…..

അവനൊന്നു മുറിയിലേക്ക് വന്നിരുന്നെങ്കിൽ എന്നവൾക്ക് തോന്നി….

താഴെ നിന്നാണെങ്കിൽ അകന്ന് നിന്നൊന്ന് കാണുക മാത്രമല്ലേ ചെയ്യൂ…..

അവൾ പതിയെ താഴേക്ക് നടന്നു…..

വിചാരിച്ചത് പോലെ തന്നെ ഉമ്മറത്തു മുത്തശ്ശിയോടൊപ്പം അവനിരിക്കുന്നുണ്ട്….

അമ്മായിമാരെല്ലാം അവനെ കണ്ട് അന്തം വിട്ട് നിൽക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നിരുന്നു…..

അവൾ ഉമ്മറത്തേക്ക് കടന്നതും അർജുന്റെ കണ്ണുകൾ ഒരു നിമിഷം അവളിൽ തങ്ങി നിന്നു…

അമ്മായിമാർ അവനെ നോക്കിയ അതേ അത്ഭുതത്തിന്റെ അളവിലുള്ള ദേഷ്യത്തോടെ തന്നെയും നോക്കിയിരുന്നു….

അപ്പോഴാണ് അരുൺ അങ്ങോട്ട് വരുന്നത്…..

അരുണിനെ കണ്ടതും അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി…

മൂക്ക് വല്ലാതെ വീങ്ങിയിട്ടുണ്ട്….

കയ്യും ഒരു ഭാഗത്തേക്ക് ചെരിച്ചാണ് പിടിച്ചിരിക്കുന്നത്….

അവൾ അർജുന്റെ മുഖത്തേക്ക് നോക്കി…..

എന്ത് പറ്റിയതാ അരുൺ….

അർജുൻ അവനെ നോക്കി യത് ചോദിക്കുമ്പോൾ എല്ലാവരും അവനോട് അതേ ചോദ്യം ആവർത്തിച്ചു….

അത്…. ഇന്നലെ രാത്രി….
ഞാനൊന്ന് തെന്നി വീണതാ……

അരുൺ ഒരു മടിയോടെ അത് പറഞ്ഞപ്പോഴാണ് അഞ്‌ജലിക്ക് ശ്വാസം നേരെ വീണത്……

എല്ലാവരെയും കണ്ടത് കൊണ്ട് തന്നെ അരുൺ വേഗം ഉൾവലിഞ്ഞു…

അഞ്ജലി മുത്തശ്ശിയോട് പോകുകയാണെന്ന് പറഞ്ഞു അവനിലേക്കൊന്ന് നോക്കി പുറത്തേക്കിറങ്ങിയതും തിണ്ണയിൽ ഇരുന്നിരുന്ന അവൻ ചാടിയിറങ്ങി അവൾക്ക് പിറകെ നടന്നു തുടങ്ങി……

അവൻ കൂടെ നടന്നു തുടങ്ങിയതും മനസ്സിൽ നിറഞ്ഞ ആ സന്തോഷം കൊണ്ട് മനസ്സ് പൊട്ടി പ്പോകുമോയെന്ന് അവൾക് തോന്നിപ്പോയിരുന്നു…….

അഞ്ചു……

അവന്റെ ആർദ്രമായ ആ വിളിയിൽ അവളൊന്നു പൂത്തുലഞ്ഞു……

മൂക്കുത്തി യിട്ട് നല്ല ഭംഗിയുണ്ട്…..

അതും കൂടി പറഞ്ഞതും അവളുടെ നുണക്കുഴികൾ വിടരുന്നത് ചുണ്ടുകൾ കടിച്ചു പിടിച്ചവൻ നോക്കി നിന്നു……

ഏ…. ഇതീ കൊച്ചിനെ ഇട്ടിട്ട് പോയ മംഗലത്തെ പയ്യനല്ലേ…..

അവർ നടക്കുന്നതിനിടയിൽ നാട്ടുകാരുടെ സംശയം അടങ്ങുന്നുണ്ടയായിരുന്നില്ല…..

ഇട്ടിട്ട് പോയി അവിടെ ചെന്നപ്പോൾ ഇവളെക്കാൾ നല്ല കൊച്ചുങ്ങളൊന്നും അവിടെ ഇല്ലെന്നേ……

അവനത് പറഞ്ഞു കൊണ്ട് അവളുടെ കൈ വിരലുകൾ കൂട്ടി പിടിച്ചു അവിടെ നിന്നും നടന്നു……

അഞ്ജലി മനോഹരമായോന്ന് പുഞ്ചിരിച്ചു….

ഇരു വശത്തെയും വയലേലകളെ തഴുകി കടന്ന് പോകുന്ന ആ മന്ദമാരുതൻ അവരിലും ഒരു കുളിരു തീർത് കടന്ന് പോയിരുന്നു…..

(തുടരും)