The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
വേദ മുറിയിലേക്ക് ചെന്നാ കാട്ടിലിലേക്ക് മലർന്നു കിടന്നു…..
കണ്ണുനീർ പോലും തന്നെ തലോടാൻ തുനിയുന്നില്ല…..
അവൾ കണ്ണുകൾ മിഴിച്ചു കൊണ്ട് കറങ്ങുന്ന ഫാനിലേക്ക് നോക്കിയങ്ങനെ കിടന്നു….
നേരം ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്……
അവൾ പതിയെ എഴുന്നേറ്റു….
ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യമില്ലെന്ന് അവരോട് പറഞ്ഞ സ്ഥിതിക്ക് ഏത് സമയവും ഇവിടെ നിന്ന് ഇറങ്ങുക തന്നെ വേണം…..
എങ്ങോട്ടെന്നറിയില്ല…..
നാളെ തന്നെ അച്ഛനോട് പറഞ്ഞു തല്ക്കാലം ഒരു താമസ സൗകര്യം ശെരിയാക്കി തരാൻ പറയണം…..
ബാക്കിയെല്ലാം പിന്നേ…..
അവൾ അവളുടെ സിർട്ടിഫിക്കേറ്റ് എല്ലാം ഒരു ബാഗിലാക്കി വെച്ചു…
വിവാഹത്തിന് തന്റെ കഴുത്തിലുള്ള ഒരു മാലയും വളയും കമ്മലുമുണ്ട്…..
അച്ഛൻ വാങ്ങി തന്നതാണ്…..
അതല്ലാതെ തനിക്കീ വീട്ടിൽ നിന്നൊന്നും കൊണ്ട് പോകാനില്ല..
ഇവിടെ നിന്നിറങ്ങുമ്പോളെടുക്കാൻ ആ ഭാഗവൾ ഒരിടത് ഭദ്രമായി വെച്ചു…
അപ്പോഴാണ് സുലോചന ആ മുറിയിലേക്ക് കടന്ന് വരുന്നത്….
കണ്ണുകളിൽ തീയാണ്……വേദ ഒരു നിമിഷം ഒന്നെഴുന്നേറ്റു…..
എടി ഒരുമ്പേട്ടോളെ…. നീയെന്റെ മോന്റെ പേരിൽ കേസ് കൊടുക്കുമല്ലെ…..
സുലോചന ദേഷ്യത്തോടെ അതും ചോദിച്ചു കൊണ്ട് അവളുടെ കൈകളിൽ പിടിച്ചു വലിച്ചു……
ആരെ കണ്ടിട്ടാടീ നിന്റെയീ നെഗളിപ്പ്….
അവർ ചോദിക്കും തോറും ഉള്ളിലെ ദേഷ്യം അവളുടെ കൈകളിലമർന്നു….
എന്റെ മോനെ വേണ്ടാത്ത നീയെന്തിനാടി ഇനിയിവിടെ നിൽക്കുന്നത്……..
ഇപ്പോ ഇറങ്ങിക്കോണം….
എവിടെക്കെന്ന് വെച്ചാൽ…..
എന്റെ മോന് പറ്റിയ നല്ലൊരു പെണ്ണിനെ ഞാൻ വേറെ കണ്ട് പിടിച്ചോളാം….
അവൻ വരുമ്പോൾ ഇനി നീയിവിടെ ഉണ്ടാവാൻ പാടില്ല…….
ഇറങ്ങി പ്പോക്കോണം…..
അതും പറഞ്ഞു സുലോചന അവളുടെ കൈകളിൽ പിടിച്ചു പുറത്തേക്ക് തള്ളി…..
എടുക്കാനെന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോ…
ഇനി നീയീ വീടിന്റെ പടി ചവിട്ടില്ല…..
സുലോചന അതും കൂടി പറഞ്ഞതും താൻ പ്രതീക്ഷിച്ചിരുന്ന ആ സമയം തന്നിലേക്കെത്തി എന്നവൾക്ക് മനസ്സിലായിരുന്നു……
അല്പം നേരത്തെ ആയി യെന്ന് മാത്രം….
അവൾ വിറക്കുന്ന കൈകളോടെ ആ ഭാഗേ ടുത്തു….
അച്ഛൻ വരുന്നത് വരെയെങ്കിലും നിൽക്കട്ടെ എന്ന് പറയണമെന്നുണ്ട്…
എന്നാൽ അതും അച്ഛനാണ് പ്രശനമുണ്ടാകുക….
വക്കീലിനെ കൂട്ടി വന്നതിന് ഇന്നിവിടെ എല്ലാവരും കൂടി പറയുമെന്നുള്ളത് കൊണ്ട് ഇന്ന് വരുമോ യെന്ന് പോലും നിശ്ചയമില്ല…..
അമ്മ വഴക്കുണ്ടാക്കുന്ന ദിവസങ്ങളിൽ അച്ഛൻ അങ്ങനെ പോകാറുണ്ട്…
മ്മ്…. ഇറങ്ങിക്കോ….. ഇനി നിന്നേ എന്റെ കൺ മുമ്പിൽ പോലും കണ്ട് പോകരുത്…
സുലോചന അതും പറഞ്ഞു കൊണ്ടവളുടെ കൈ പിടിച്ചു മുറ്റത്തേക്ക് വലിച്ചിട്ടു കൊണ്ട് ആ കതക് അവൾക്ക് മുമ്പിൽ കൊട്ടിയടച്ചു…….
അവൾ കയ്യിലെ ബാഗൊന്നകൂടി ചേർത്ത് പിടിച്ചു…..
എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ല തനിക്ക്……..
അവൾ ആ വഴിയിലൂടെ അങ്ങനെ നടന്നു…..
വീട്ടിലേക്കുള്ള ഇട വഴി കഴിഞ്ഞാൽ പിന്നേ അങ്ങോട്ട് വണ്ടികളും തീരക്ക് പിടിച്ച റോഡുമാണ്…..
അവൾ തന്റെ മുമ്പിൽ വന്ന ഓട്ടോക്ക് കൈ കാണിച്ചു…..
എങ്ങോട്ടാണെന്ന ഡ്രൈവറുടെ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി നൽകാൻ അവൾക്ക് കഴിഞ്ഞില്ല…..
ഈ ഇരുട്ടിൽ താനെങ്ങോട്ടാ പോകുക…….
റെയിൽ വേ സ്റ്റേഷൻ….
ബസ് സ്ഥാന്റിൽ നിന്ന് ആൾ തിരക്ക് ഒഴിഞ്ഞിട്ടുണ്ടാവുമെന്നുള്ളത് ചിന്തയിൽ വന്നത് കൊണ്ട് തന്നെയാണ് അവൾ പെട്ടെന്നത് പറഞ്ഞത്…..
വണ്ടി ചലിച്ചു…..
അവൾ ചലനമില്ലാതെ അങ്ങനെയിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അവളിങ്ങനെയൊരു കാര്യം പറയുമെന്ന് പോലും ഞാൻ വിചാരിച്ചിട്ടില്ല ഗണേഷ്…..
അച്ഛനാണ് ഇതിനെല്ലാം പിറകിൽ കളിക്കുന്നത്…..
പ്രസാദ് ദേഷ്യത്തോടെ ടേബിളിൽ ആഞ്ഞടിച്ചു……
നിനക്ക് അവള് പോയാലെന്താ…..
ഒന്നൊന്നായി വരി നിൽക്കുകയല്ലേ…..
ഗണേഷ് ഒരു വഷളൻ ചിരിയോടെ അത് പറഞ്ഞതും പ്രസാദ് അവനെയൊന്ന് നോക്കി….
പിന്നേ മുമ്പിലുള്ള ഗ്ലാസ്സിലെ മദ്യം ഒരോറ്റ വലിക് കുടിച്ചു തീർത്തു കൊണ്ട് അവനെയൊന്ന് നോക്കി……
നിനക്ക്….. നിനക്കറിയില്ല ഗണേഷ് അവളെ…..
വേദാ…. വേദാ വിശ്വ നാഥൻ…….
മഠത്തിൽ തറവാട്ടിലെ വിശ്വ നാഥന്റെ ഏക പെൺ തരി……
മൂന്നാൺകുട്ടികൾ കഴിഞ്ഞ് ഏറെ കാലത്തിനു ശേഷം കിട്ടിയ കണ്മണി…..
ഞാൻ ഗസ്റ്റ് ലെക്ചർ ആയി ആ കോളേജിലേക്ക് കയറാൻ തന്നെ കാരണം വഴിയരികിൽ വെച്ച് കണ്ട ആ സുന്ദരി മനസ്സിൽ അത്രയേറെ പതിഞ്ഞത് കൊണ്ടായിരുന്നു……..
കോളേജിൽ കയറിയിട്ടും അവളോട് സംസാരിക്കാനുള്ള ധൈര്യം മാത്രം വന്നിരുന്നില്ല……
അതിനു കാരണം ആ കോളേജിൽ തന്നെ അവൾക് പിറകെ നടക്കുന്ന ആൺകുട്ടികളുടെ എണ്ണം കണ്ടത് കൊണ്ട് തന്നെയായിരുന്നു…..
അവളെ പോലെയൊരു പെണ്ണിനെ ആഗ്രഹിക്കാൻ പോലും അർഹതയുണ്ടോ യെന്ന് താൻ ഭയന്നു…….
ഒത്തിരി യോതിരി പെൺകുട്ടികളെ കണ്ട തനിക്ക് ഇത് വരെ ആരിലും തോന്നാത്തൊരു ആകര്ഷണീയത അവളിൽ തോന്നിയിരുന്നു…..
ജീവിത കാലം മുഴുവൻ അവൾ തന്റെതാകണമെന്ന പോൽ…….
അന്ന് ഒരു ക്യാമ്പിന് പോയ സമയത്താണ് അവളോട് താൻ ഇഷ്ടം തുറന്ന് പറയുന്നത്…..
തന്റെ മനസ്സിൽ മറ്റാരെങ്കിലുമുണ്ടോ….
നടക്കില്ലെന്നു മുഖത്ത് നോക്കിയവൾ പറഞ്ഞപ്പോഴാണ് താനവളോടങ്ങനെ ചോദിച്ചത്……
അയാളെ കണ്ടോ…..
അത് പോലെ…. അത് പോലെയൊക്കെ ഒരാളാണ് എൻറെ മനസ്സിൽ……..
ദൂരെ നിന്നൊരാളെ ചൂണ്ടി അവളത് പറഞ്ഞത് ഞാൻ പിന്നീടൊന്നും ചോദിക്കാതിരിക്കാനാണോ അല്ലയോ എന്നെനിക്കറിയില്ല….
പക്ഷെ അത് ശെരിക്കും എന്റെ ഈഗോ യേ ടച്ച് ചെയ്തു…
അവളെന്നത് ഒരു വാശിയായി…..
ആ ക്യാമ്പ് കഴിയുന്നതിനു മുമ്പ് തന്നെ അവൾ പോലുമറിയാതെ അവൾ ഡ്രസ്സ് മാറുന്നത് ഞാൻ ഫോണിൽ പകർത്തി…….
വാശിയോടെ അവൾക്കത് കാണിച്ചതും അവളാകെ തകർന്നത് താനറിഞ്ഞു….
എന്നെ വിവാഹം കഴിക്കുക എന്നൊരു ഓപ്ഷൻ മാത്രമേ ഞാനവൾക്ക് കൊടുത്തുള്ളൂ…..
ഏട്ടന്മാരുടെയും അവരുടെ ഭാര്യ മാരുടെയും കൂടെയല്ലേ താമസം…..
മനസ്സിലുള്ളത് ആരോടും ഒന്ന് തുറന്ന് പറയാൻ പോലും കഴിയാത്തത് കൊണ്ടാവും എല്ലാവർക്ക് മുമ്പിലും അവൾ തന്നെ വേണമെന്ന് വാശി പിടിച്ചത്….
അവളുടെ മാനത്തിനാവും അവൾ മുൻതൂക്കം കൊടുത്തത്…….
അത്രയും ധൈര്യവും പക്വതയും മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു…..
അവർക്കിഷ്ടമില്ലാത്ത വിവാഹത്തിന് അവർ സമ്മതിക്കില്ലെന്ന് പറഞ്ഞതും അവളെ ഞാൻ വിളിച്ചിറക്കി കൊണ്ട് വന്നു…….
എന്റേതാക്കി…..
പ്രസാദ് അത് പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകളിൽ അഭിമാനം…..
നിനക്ക് കേൾക്കണോ ഗണേഷ്……അവള് വന്നതിനു ശേഷമാ എനിക്ക് ഭാഗ്യം വന്നത്….
സ്വന്തമായി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ….
അതിനു രണ്ട് ബ്രഞ്ച് കൂടി വന്നു……..
എല്ലാം കൊണ്ടും ഞാനൊന്ന് സെറ്റിൽഡ് ആയി……..
മറ്റേത് സ്ത്രീകൾ എന്റെ കൂടെയുണ്ടെന്ന് പറഞ്ഞാൽ ഭാര്യമായി തനിക്കവള് കൂടിയേ തീരു…..
അതിനേക്കാളേറെ അവൾ മറ്റൊരാൾക്ക് സ്വന്തമാകുന്നത് എനിക്ക് സഹിക്കില്ല…..
അവളെന്നും എന്റേതാണ്….
അതിനു ഞാനെതറ്റം വരെയും പോകും……
പ്രസാദ് അത് പറഞ്ഞു കൊണ്ട് കയ്യിലെ ഗ്ലാസിൽ ഒന്ന് കൂടി പിടി മുറുക്കി…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആ വീടിനു മുമ്പിൽ കാറ് വന്നു നിൽക്കുമ്പോൾ ഓരോരുത്തരും ഉമ്മറത്തേക്കൊടി വന്നു….
എല്ലാവരുടെയും മിഴികൾ എന്തോ ഒന്നിന് വേണ്ടി ആ കാറിന്റെ ഡോറ് തുറക്കുന്നത് കാത്തങ്ങനെ നിൽക്കുകയാണ്……
ഡ്രൈവിംഗ് സീറ്റിൽ നിന്നും അവനിറങ്ങി…..
ഒരു ഗ്രേ പാന്റും പിസ്‌ത കളർ ഷർട്ടുമാണ് വേഷം…..
വൃത്തിയിൽ വെട്ടി യൊതുക്കിയ താടിയും മീശയും…..
അവൻ നിരന്നു നിൽക്കുന്ന ഓരോരുത്തരിലേക്കും മിഴികൾ നീക്കിയെങ്കിലും അവന്റെ ചാര നിറത്തിലുള്ള മിഴികളിലേക്ക് നോക്കാൻ ആർക്കും ധൈര്യം വന്നിരുന്നില്ല….
എല്ലാവരും ഒരു നിമിഷം കുറ്റ ബോധത്താൽ തല കുനിച്ചു……
മോനെ ശിവാ……
മുമ്പിൽ നിന്നിരുന്ന മുത്തശ്ശി ഓടി വന്നവനെ കെട്ടി പിടിച്ചതും വലിഞ്ഞു മുറുകിയിരുന്ന ആ മുഖം ഒന്നയഞ്ഞു….
ഒരു ചെറിയ പുഞ്ചിരിയോടെ അവൻ മുത്തശ്ശിയെയും ചേർത്ത് പിടിച്ചു…….
എവിടെ….. കുഞ്ഞനെവിടെ…..
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവനിൽ നിന്നും അകന്ന് മാറി പെട്ടെന്നാണ് മുത്തശ്ശിയത് ചോദിച്ചത്……
അവൻ എല്ലാവരുടെയും മുഖത്തേക്കൊന്ന് കൂടി നോക്കി……
മുത്തശ്ശി ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരത്തിനാണ് അവരെല്ലാവരും കാത്തിരിക്കുന്നത്…..
അവൻ പതിയെ ഡോർ തുറന്നു….
ബേബി കാർ സീറ്റിൽ ചാരിയിരുന്നുറങ്ങുന്ന അവനെ കോരിയെടുക്കുമ്പോൾ ശിവയിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു……
അവനെ കാണാൻ ഒരോ കണ്ണുകളും തിടുക്കം കൂട്ടുമ്പോൾ ശിവ അവരെ കണ്ടില്ലെന്ന് നടിച്ചു…..
കുഞ്ഞാ……
മുത്തശ്ശി അവനെ വാരിയെടുത്തതും അവനാ കുഞ്ഞി കണ്ണുകൾ തുറന്നു….
അതേ…. ഒരു ചാര നിറത്തിന്റെ കലർപ്പ് ആ കൃഷ്ണ മണികൾക്കുണ്ട്…..
ഇളം റോസ് നിറത്തിലുള്ള അവന്റെ കവിളുകൾ…..
വില കൂടിയ ഏതോ ബേബി പൗഡറിന്റെ ഗന്ധം അവനിൽ നിന്നുയരുന്നുണ്ട്….
രേഖ അരുണിമയേ യൊന്നുനോക്കി….
അവളുടെ കണ്ണുകൾ ആ കുഞ്ഞിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്…..
രാജേന്ധ്രനും ജയനും ശരത്തും എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുകയാണ്…..
ശിവാ മോനെ…….
രാജേന്ദ്രൻ എന്തോ പറയാനെന്ന വണ്ണം തുടങ്ങിയതും അത് കേൾക്കാൻ താല്പര്യമില്ലെന്ന വണ്ണം മുത്തശ്ശിയുടെ കൈകളിൽ നിന്നും പതിയെ കുഞ്ഞിനെ വാങ്ങി അവൻ അകത്തേക്ക് കയറിയിരുന്നു…..
അവിടെ നിൽക്കുന്നവരുടെ മുഖമെല്ലാം മാറിയെങ്കിലും ആർക്കും അവനോട് പരിഭവം തോന്നാത്ത വിധം എന്തൊക്കെയോ മനസ്സ് ഓർമപ്പെടുത്തിയിരുന്നു…….
രേവതി ജനലിലൂടെ അവരെ നോക്കി കണ്ടു…..
ആ കണ്ണുകൾ ഒരു തരം നിർവികാരതയോടെ കുഞ്ഞിനെ നോക്കി നിന്നു…..
അവനെയൊന്ന് കോരിയെടുക്കാനാണ് മനസ്സ് വെമ്പുന്നത്….
പക്ഷെ തനിക്കതിനു അർഹതയില്ലല്ലോ…..
സ്വന്തം മകന്റെ മിഴികൾ പോലും തന്നിലേക്കൊന്ന് പതിയുന്നില്ല…..
അത്ര വലിയ തെറ്റാണോ താനവനോട് ചെയ്തത് ……
അവരൊന്നു വിതുമ്പി കൊണ്ട് കട്ടിലിലേക്കിരുന്നു….
(തുടരും)