രചന – കാന്താരി
മെയ് ഐ കമിംഗ് സാർ… ” “യസ്… ഹേയ്… കിരൺ നിയോ നീയെന്താ ഇങ്ങോട്ട് വന്നത് ” ഡോർ തുറന്നു അനുവാദം വാങ്ങി കൊണ്ട് കിരൺ കേറി വരുന്നത് കണ്ടു സിദ്ധു ലാപ് മാറ്റി വെച്ചു കൊണ്ട് ചോദിച്ചു. “വീട്ടിൽ പെൺപടകളുടെ കൂടെ ഇരുന്നു ബോറടിച്ചപ്പോൾ ഇറങ്ങിയതാ… ആദ്യം ബാറിൽ ഒന്ന് കേറാമെന്ന് വിചാരിച്ചതാ അപ്പൊ നിന്റെ ഓഫീസ് കണ്ടപ്പോൾ ഇങ്ങോട്ട് കേറി ” “അത് ശരി. എന്നാ കുറച്ചു നേരം നീ വെയിറ്റ് ചെയ്താൽ ബാറിൽ ഞാനൊരു കമ്പനി തരാം”
“അതിനെന്താ ഞാൻ വെയിറ്റ് ചെയാം… അല്ലെങ്കിലും ഒരു കമ്പനി ഇല്ലാതെ അടിക്കാൻ ഒരു രസമില്ല. നീ വേഗം ജോലി തീർക് അപ്പോഴേക്കും ഞാൻ നിന്റെ ഓഫീസ് മൊത്തത്തിൽ ഒന്ന് കാണട്ടെ ” കിരൺ പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു തന്റെ ജോലി തുടർന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഐശു… ഒന്നിങ്ങു വരുമോ എനിക്കൊന്ന് സംസാരിക്കണം ” മുറിയിൽ ഇരുന്ന ഐശുവിന്റെ അടുത്തേക്ക് ചെന്നു കാവ്യ പറഞ്ഞതും ഒന്ന് സംശയിച്ചു കൊണ്ട് ഐശു അവളുടെ കൂടെ ചെന്നു. “എന്താ… എന്താ പറയാനുള്ളത് ” ഐശു ചെന്നിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന കാവ്യയോട് ഐശു ചോദിച്ചു. “അത് പിന്നെ… എങ്ങനെ തുടങ്ങണമെന്ന് എനിക്കായില്ല. ഞാൻ പറയുന്നത് ഐശുന് വിഷമമുണ്ടക്കുന്ന കാര്യമാണ്. അത് കൊണ്ട് പറയാൻ ഒരു ബുദ്ധിമുട്ട് ” “അത് സാരമില്ല. എന്ത് തന്നെ ആണെങ്കിലും കാവ്യ ധൈര്യമായി തന്നെ പറഞ്ഞോളൂ… അത് എന്ത് തന്നെ ആണെങ്കിലും എനിക്ക് കുഴപ്പമില്ല ”
കാവ്യ പറഞ്ഞതും ഒന്നാലോചിച്ചു കൊണ്ട് ഐശു പറഞ്ഞു. “ഐശുന് അറിയോ സിദ്ധുവേട്ടൻ എന്റെ മുറചെറുക്കനാണ്, അത് കൊണ്ട് തന്നെ ചെറുപ്പം മുതൽ എന്റെ മനസ്സിൽ സിദ്ധുവേട്ടൻ മാത്രമാണ്. ഇത്ര കാലം ഇതും മനസ്സിൽ വെച്ചു ഞാൻ നടന്നു ഇനി അതെനിക്ക് തുറന്നു പറയണം ” “പറഞ്ഞോളൂ… അതിനിപ്പോ ഞാനെന്താ ചെയേണ്ടത് ” “എനിക്കറിയാം ഐശുന് സിദ്ധുവേട്ടനെ ഇഷ്ട്ടമാണെന്ന്. എത്രത്തോളം ഐശുന് സിദ്ധുവേട്ടനെ ഇഷ്ട്ടമാണെന്ന് എനിക്കറിയില്ല പക്ഷെ… അത് ഞാൻ ഏട്ടനെ സ്നേഹിക്കുന്നത്തിനോളം വരില്ലന്ന് മാത്രം എനിക്ക് പറയാൻ കഴിയും കാരണം അത്രയും ഭ്രാന്തമായ ഇഷ്ട്ടമാണ് എനിക്ക് ഏട്ടനോട്. അത് കൊണ്ട് എന്റെ ഇഷ്ട്ടം അതിന്റെ എല്ലാം പരിപൂർണതയിലും എനിക്ക് സ്വന്തമാക്കാണം അതിന് ഒരിക്കലും ഒരു തടസ്സമായി ഐശു വരരുത്. ഇതെന്റെ അപേക്ഷയാണ് വിട്ട് തരില്ലേ എനിക്ക് ” ഐശുവിന്റെ ഇരു കൈകളും കവർന്നു കൊണ്ട് കാവ്യ ചോദിച്ചതും നിറകണ്ണുകളോടെ ഐശു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“വിട്ട് തരാൻ സിദ്ധുവേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ല. എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞിരുന്നു പക്ഷെ… ആളിന് എന്നോട് ഒന്നും തന്നെ ഇല്ലായിരുന്നു. എന്നിട്ടും ഞാൻ പുറകെ നടന്നു എപ്പോഴെങ്കിലും എന്റെ ഇഷ്ട്ടം മനസിലാക്കുമെന്ന് കരുതി. പക്ഷെ അതൊക്കെ വെറുതെയായി. എന്നോടൊന്നുമില്ലാത്ത സ്ഥിതിക്ക് കാവ്യക്ക് ധൈര്യമായി പ്രൊപ്പോസ് ചെയാം… എനിക്ക് തോന്നുന്നു തന്നോട് ഏട്ടൻ യെസ് പറയും അതിനുള്ള എല്ലാം യോഗ്യതയും കാവ്യക്കുണ്ട്. ഞാൻ എന്റെ ഇഷ്ട്ടം ഇവിടെ വെച്ച് മറക്കുവാ… ഇനി നിങ്ങളെ ഒന്നിപ്പിക്കാൻ ഞാൻ തന്റെ കൂടെ ഉണ്ടാകും ” കണ്ണുകൾ തുടച്ചു ഐശു പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് കാവ്യ ഐശുവിനെ കെട്ടിപിടിച്ചു ഉള്ളിൽ പലതും കണക്ക് കൂട്ടിക്കൊണ്ട്. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“നീ മാസ്സാടാ സിദ്ധു… എത്ര പെട്ടെന്നാ നീ നിന്റെ ബിസ്സിനെസ്സ് സാമ്രാജ്യം വളർത്തി എടുത്തത്. ഞാനും എന്റെ ബിസ്സിനെസ്സ് നീ സ്റ്റാർട്ട് സമയത്തു തന്നെ സ്റ്റാർട്ട് ചെയ്തതാ… എന്നിട്ടെന്താ കാര്യം ഒന്നും ആയില്ല ശോകം തന്നെ ” ബാറിൽ ഇരുന്നു പറഞ്ഞു കൊണ്ട് കിരൺ ബിയർ ബോട്ടിൽ എടുത്തു ചുണ്ടിൽ ചേർത്തു. “ഇതൊന്നും എന്റെ കഴിവ് കൊണ്ട് മാത്രം വളർന്നതല്ലടാ… എന്തിനും ഏതിനും എന്റെ കൂടെ നിൽക്കാൻ എന്റെ ആദി ഉണ്ട്. അവനെ പോലെ ഒരു ഫ്രണ്ട് എന്റെ കൂടെ ഉള്ളത് കൊണ്ട് മാത്രമാ ഞാനിതൊക്കെ നേടിയത് ” “ഹ്മ്മ്… എനിക്കറിയാം നിങ്ങളുടെ ബന്ധം. ചെറുപ്പം മുതൽ ഒന്നിച്ചല്ലേ നിങ്ങൾ എന്നാലും നീ ഒന്ന് സൂക്ഷിച്ചോ… എത്ര വലിയ ബന്ധം ആണെങ്കിലും ഒരു നിമിഷമെങ്കിലും ഇതൊക്കെ ഒറ്റക്ക് നേടാൻ അവനൊരു തോന്നൽ വരാം…
പാർട്ണർ ആണെങ്കിൽ നീ ഒന്ന് വീണാൽ ഇതെല്ലാം അവനു ഒറ്റക്ക് കിട്ടൂലെ ” പറഞ്ഞു കൊണ്ട് കിരൺ വീണ്ടും ബിയർ കുടിച്ചു. “ഹേയ്… അവനോരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല. അങ്ങനെ ഒന്ന് അവൻ ചിന്തിക്കുക പോലുമില്ല അപ്പോഴല്ലേ ” “ഞാൻ പറഞ്ഞെന്നെ ഉള്ളു. എന്ന് കരുതി അവൻ ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ല. സുക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ ” കിരൺ പറഞ്ഞു. അത് കേട്ടു സിദ്ധുവിന്റെ മനസ്സ് ആകെ അസ്വസ്ഥതമായി, നെഞ്ചിൽ ഒരു ഭാരം പോലെ അനുഭവപെട്ടതും സിദ്ധു ഒരു കുപ്പി ബിയർ നിർത്താതെ കുടിച്ചു. അത് കഴിഞ്ഞതും അവൻ എഴുനേറ്റു പുറത്തേക്കു നടന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
(പിന്നെ…. ഞാനെല്ലാം മറന്നു നിനക്കിപ്പോ തരും എന്റെ സിദ്ധുവേട്ടനെ കയ്യും കഴുകി നോക്കി ഇരുന്നോ ) “എന്താടി നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്. ആ പിശാശ് നിന്നെ എന്തെങ്കിലും പറഞ്ഞോ ” കാവ്യ പറഞ്ഞതോർത്ത് പിറു പിറുത്തു കൊണ്ട് ഐശു അകത്തേക്ക് വരുന്നത് കണ്ടു ദേവു അവളോട് ചോദിച്ചു. “നീ ഇങ്ങോട്ട് വാ ഒരു വിറ്റുണ്ട് പറയാം… ” എന്ന് പറഞ്ഞു കൊണ്ട് ഐശു ദേവുനെയും കൂട്ടി റൂമിൽ കേറി. കാവ്യ പറഞ്ഞ കാര്യങ്ങൾ ദേവുനോട് ഐശു പറഞ്ഞതും അത് കേട്ടു ദേവുന് കലി കേറി തുടങ്ങി. “പിന്നെ… അവളങ്ങോട്ട് ചെന്നു പറയുമ്പോഴേക്കും ഏട്ടൻ യെസ് പറയാൻ നിൽക്കുവല്ലേ. ഇതും പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി അവളെ ഏട്ടൻ നാട് കടതും ”
“അല്ല… ഞാൻ കുറെയായി നിന്നോട് ചോദിക്കണമെന്ന് കരുതുന്നു നിനക്ക് എന്താ ഇവരോടൊക്കെ ഇത്ര ദേഷ്യം ” “അതോ… സംഭവം ഇവരൊക്കെ എന്റെ അമ്മായിയും അമ്മായിടെ മക്കളുമൊക്കെ തന്നെ. പക്ഷെ… ഇവരൊക്കെ നമ്പൻ പറ്റാത്ത ടീംസാ… കഴിഞ്ഞ കൊല്ലം രണ്ടു ദിവസം നിൽക്കാൻ വന്നിട്ട് മൂന്നെണ്ണവും എന്റെ 6 ലിപ്സ്റ്റിക്, മാല, കമ്മൽ അങ്ങനെ സകലതും അടിച്ചു മാറ്റി കൊണ്ട് പോയി അറിയോ… ” “ഓ… മൈ ഗോഡ്… ” ദേവു മൂക്ക് പിഴിഞ്ഞതും പറഞ്ഞു അത് കേട്ടു ഐശു വായും പൊളിച്ചു ഇരുന്നു കൊണ്ട് പറഞ്ഞു പോയി. “ഇനി പറ ഇതിങ്ങളെ ഞാൻ സ്നേഹിക്കണോ അതോ വെറുക്കണോ ”
“ഓഫ്‌കോഴ്സ് വെറുക്കണം. അമ്മാതിരി പണിയല്ലേ നിന്നോട് കാണിച്ചത് ലിപ്സ്റ്റിക്നോക്കെ ഇപ്പൊ എന്താ… വില അതും പോരാത്തതിന് എന്തൊരു ജാടയാ എല്ലാത്തിനും ” “അതെ… അല്ല… അവള് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ നീ എന്തിനാ കരഞ്ഞത് ” “പിന്നെ സെന്റി സീനിൽ പിന്നെ കരയാതെ ചിരിക്കാൻ പറ്റുമോ. ഇച്ചിരി കഷ്ട്ടപെട്ടു വെങ്കിലും സംഭവം അവള് വിശ്വസിച്ചു ഇനി സിദ്ധുവെട്ടനോട് അവള് പറഞ്ഞു അവസാനം ചമ്മി നാറി നടക്കുന്നത് നമുക്ക് കാണാം” “അതൊക്കെ നല്ല കാര്യം തന്നെ. എന്നാലും… നിനക്ക് ഏട്ടനെ ഇഷ്ട്ടമാണെന്ന കാര്യം അവളെങ്ങനെ അറിഞ്ഞു
” ദേവു സംശയത്തോടെ ചോദിച്ചു. “അത് ശരിയാ… അവളെങ്ങനെ അറിഞ്ഞു. ഇനി നമ്മളറിയാതെ അവൾ നമ്മളെ ഫോളോ ചെയ്യുന്നുണ്ടോ ” “സോമേതിങ് ഫിഷിങ്. കണ്ടു പിടിക്കണം എന്നിട്ട് കേസ് കൊടുക്കണം പിള്ളേച്ചാ… ” പരസ്പരം പറഞ്ഞു കൊണ്ട് രണ്ടാളും ആലോചനയിൽ മുഴുകി ഇരുന്നു. (തുടരും )

by