17/04/2026

നീർത്തിളക്കം : ഭാഗം 08

രചന – ഷംസിയ ഫൈസൽ

 

ശാലിനി കാറെടുത്ത് അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് വണ്ടിയോടിച്ചു

ഒരു കുഞ്ഞിന്‍ ചെരുവില്‍ കാര്‍ നിര്‍ത്തി ശാലിനി ഇറങ്ങി തൊട്ട് പിന്നിലായി ബൈക്കില്‍ നവിയും വന്നു

”കൊള്ളാലോ..,,അടിപൊളിസ്ഥലം.,,

നവി ചുറ്റും നോക്കി

”ഞാനിടക്ക് വരാറുണ്ട്.,
ഈ കൊച്ചി നഗരത്തിലെ തിരക്കില്‍ നിന്ന് മടുക്കുമ്പോ ഇവിടേക്കാണ് ഞാന്‍ വരാറുള്ളത് .,,
ഇവിടെത്തെ കാറ്റും കിളികളുടെ കിളിനാദവും കുഞ്ഞ് അരുവികളും നമ്മളെ മൂഡ് തന്നെ മാറ്റും.,,

അവള്‍ തന്‍റെ പാറി പറക്കുന്ന മുടി ചെവികരുകിലേക്ക് ചേര്‍ക്കുമ്പോയേക്കും അത് അനുസരണയില്ലാതെ പാറി കൊണ്ടേയിരുന്നു

”വല്ലാത്തൊരു ഫീല്.,,

നവി കണ്ണടച്ച് അവിടെത്തെ ശുദ്ധവായു തന്‍റെ നാസികയിലേക്ക് വലിച്ചെടുത്തു

”വാ അങ്ങോട്ട് നടക്കാം.,,

ശാലിനി മുന്നോട്ട് നടന്നതും അവളെ കൂടെ നവിയും പ്രകൃതി ഭംഗി ആസ്വദിച്ച് നടന്നു

”ഇവിടെ ഇരിക്കാം.,,

ശാലിനി ഒരു പാറയില്‍ ഇരുന്നതും നവിയും അടുത്തിരുന്നു

”ശാലൂ..,,എന്തായി എന്‍റെ കുഞ്ഞിന്‍റെ കാര്യം.,
എനിക്കിനി വൈറ്റ് ചെയ്യാന്‍ വെയ്യ.,,

അവന്‍റെ മുഖത്ത് സങ്കടം നിഴലിച്ചു

അവളവന്‍റെ മുഖത്തേക്ക് നോക്കിനിന്നു

”നീയെന്താ ഇങ്ങനെ നോക്കുന്നെ.,,

അവളെ നോട്ടം കണ്ട് നവി ചോദിച്ചതും അവള്‍ മുഖം വെട്ടിച്ചു

”ഞാനൊരു തീരുമാനം പറയാനാണ് നിന്നെ വിളിപ്പിച്ചത്.,
ഇത് നിനക്ക് സ്വീകരിക്കാം അല്ലെങ്കില്‍ ഒഴിവാക്കാം.,
അതെല്ലാം നിന്‍റെ ചോയിസാണ്.,,

”നീ ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കാതെ കാര്യം പറ.,,

അവന് ക്ഷമ ഉണ്ടായിരുന്നില്ല

”നവീ..,,നിനക്കൊരിക്കലും സറോഗസിയിലൂടെ കുഞ്ഞിനെ കിട്ടില്ല.,,
നമ്മുടെ ഇന്ത്യന്‍ നിയമം അതിനെതിരാണ്‌,
ഒരു സിംഗിള്‍ പാരന്‍റിന് ഒരിക്കലും ഇന്ത്യയില്‍ വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ ലഭിക്കില്ല.,,

”എന്‍റെ ശാലൂ..,,ഇതെല്ലാം എനിക്കറിയാം.,
ഇതിന് പരിഹാരം കാണാനെല്ലെ നിന്നോട് പറഞ്ഞത്.,,

നവനീത് നീരസത്തോടെ പറഞ്ഞു

”നിയമം എനിക്കും നിനക്കും ഒന്നാണ് നവീ..,,
അത് ലംഘിച്ചാല്‍ നീയും കൂട്ട് നിന്നതിന് ഞാനും ജയിലില്‍ പോകേണ്ടിവരും.,
ഇനിയിപ്പോ കള്ളരേഖകളുണ്ടാക്കി റിസ്ക്കെടുക്കാന്ന് വെച്ചാല്‍ ഒരു സ്ത്രീയും അതിന് നിന്ന് തരില്ല.,

”എത്ര പണം വേണമെങ്കിലും ഞാന്‍ തരാന്‍ തയ്യാറാണ് ശാലൂ..,,
നീ ഒരു സ്ത്രീയെ കണ്ടെത്തൂ..,,

നവനീതിന്‍റെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു

”ഒരാളുണ്ട്.,
പക്ഷെ പണമൊന്നും വേണ്ട.,,

അവള്‍ അവനില്‍ നിന്ന് മുഖം വെട്ടിച്ചു

”അതാരാ..,,

അവന്‍ ആശ്ചര്യത്തോടെ ചോദിച്ചു

”’ഞാന്‍ തന്നെ.,,ശാലിനി അനില്‍കുമാര്‍.,,

അവളുടെ മറുപടി കേട്ട് അവന്‍ ചാടി എണീറ്റു

”’നിനക്കെന്താടീ ഭ്രാന്തായോ.,

”ഭ്രാന്താണെന്ന് കൂട്ടിക്കോ.,,
ഒരു താലി ഈ കഴുത്തില്‍ കെട്ടിയാ മതി തനിക്ക് നിന്‍റെ ചോരയില്‍ പിറന്ന ഒരു കുഞ്ഞിനെ ഞാന്‍ തന്നേക്കാം,,

ശാലിനിയുടെ വാക്കുകള്‍ അവനെ വീണ്ടും ഞെട്ടിച്ചു

അവന്‍ ദേഷ്യം കാരണം പല്ല് ഞെരിച്ച് പാറയില്‍ മുഷ്ടി ചുരുട്ടിയടിച്ചു

”നിനക്ക് ഭ്രാന്ത് തന്നെ മുഴു ഭ്രാന്ത്.,
നിന്നെ ഞാന്‍ കല്ല്യാണം കഴിക്കാനോ..,,
ഞാനും നീയും ഒരു ശരീരിക ബന്ധം.,
അതും ഞാന്‍ സ്വന്തം അനിയത്തിയെ പോലെ കാണുന്നവളുമായി.,
ച്ഛെ..,,നീ ഇത്ര അധഃപതിച്ച് പോയല്ലോ..,,

”നീ കിടന്ന് തുള്ളുകയൊന്നും വേണ്ട.,
അനിയത്തിയായി കാണാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ.,
ശരീര സുഖത്തിന് വേണ്ടിയല്ല ഞാന്‍ പറഞ്ഞത്
നിനക്ക് കുഞ്ഞെന്ന സ്വപ്നം എത്രവലുതാണെന്ന് അറിയുന്നത് കൊണ്ടാ.,
പിന്നെ ശാരീരികബന്ധമൊന്നും വേണ്ട Ivf ലൂടെ ഒരു കുഞ്ഞുണ്ടാകുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്.,
നിന്‍റെ ബീജമെടുത്ത് എന്‍റെ അണ്ഡവുമായി സംയോജിപ്പിച്ച് എന്‍റെ യൂട്രസില്‍ നിക്ഷേപിച്ചാല്‍ കുഞ്ഞുണ്ടാകില്ലെ.,
നീ സമ്മതിച്ചാല്‍ ബാക്കി ഞാന്‍ ശരിയാക്കിയേക്കാം.,,

ശാലിനി ഇങ്ങനെ പറഞ്ഞതും നവനീത് തലയില്‍ കൈ വെച്ചു പാറയിലിരുന്നു

”ശാലൂ..,,നിന്‍റെ ജീവിതം വെച്ചൊരു പരീക്ഷണം വേണോ.,
നിന്‍റെ കല്ല്യാണം പോലും കഴിഞ്ഞിട്ടില്ല.,അതോര്‍ക്ക് നീ.,
ഇങ്ങനെ ചാടിക്കേറിയുള്ള തീരുമാനം നല്ലതിനാവില്ല.,,
പിന്നെ നിന്‍റെ വീട്ടുക്കാര്‍ക്ക് നിന്നിലുള്ള പ്രതീക്ഷ അത് നീയായിട്ട് നശിപ്പിക്കരുത്.,

അവനവളെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

”അതിനെല്ലെ തന്നോട് എന്നെ കല്ല്യാണം കഴിക്കാന്‍ പറഞ്ഞെ.,,

അവള്‍ കൂസലില്ലാതെ പറഞ്ഞു

”എന്തൊക്കെ നീ ഈ പറയുന്നെ.,
നമ്മള്‍ കല്ല്യാണം കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാനോ..,,

അവന് ദേഷ്യം വരുന്നുണ്ടായിരുന്നു

”കുറേക്കാലമൊന്നും വേണ്ട.,
ഇപ്പോ താനന്നെ കല്ല്യാണം കഴിക്കണം.,
എന്നിട്ട് നമ്മുടെ ട്രീറ്റ്മെന്‍റ് നടക്കുന്നു.,
ഗര്‍ഭിണി ആയി പ്രസവിക്കുന്നത് വരെ ഞാന്‍ തന്‍റെ ഭാര്യയായിരിക്കും.,
പ്രസവിച്ച് കുഞ്ഞിനെ തന്‍റെ കൈയ്യില്‍ തന്ന് കഴിഞ്ഞാന്‍ നീ എന്നെ ഡിവോഴ്സ് ചെയ്തോ.,,,
അതായാത് ഒരു കോണ്‍ട്രാക്ട് വിവാഹം.,,

അവള്‍ പറഞ്ഞ് നിര്‍ത്തിയതും നവനീതവളെ ആശ്ചര്യത്തോടെ നോക്കി

”നീ എന്തിനാണ് ഇത്ര റിസ്കെടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,,,

”അത് നിനക്ക് പറഞ്ഞാ മനസ്സിലാകില്ല നവീ..,,
നിന്‍റെ സന്തോഷം കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.,
നീ ഒരുപാട് സഹിച്ചു ഇനി നീ ഒന്നിന്‍റെ പേരിലും വിഷമിക്കുന്നത് കാണാന്‍ വയ്യ.,
ഞാനിന്ന് നാട്ടിലേക്ക് പോകാണ്.,
ഹോസ്പിറ്റലില്‍ പത്ത് ദിവസത്തേക്ക് ലീവ് പറഞ്ഞിട്ടുണ്ട്.,
നീ നന്നായിട്ട് ആലോചിച്ചൊരു തീരുമാനം എടുക്ക്.,
സമ്മതമാണെങ്കില്‍ കല്ല്യാണം ആലോചിക്കാന്‍ കുട്ടനാട്ടിലേക്ക് വാ..,,

ഇത്രയും പറഞ്ഞവള്‍ അവന്‍റെ മറുപടി പോലും കാത്ത് നില്‍ക്കാതെ കാറിനടുത്തേക്ക് നടന്നു

അവന്‍ അവളെ തിരിച്ച് വിളിച്ചതുമില്ല അവനെപ്പോള്‍ അവള്‍ പറഞ്ഞതോര്‍ത്ത് ആകെ മരവിച്ച അവസ്ഥയായിരുന്നു

ശാലിനി തന്‍റെ കാറെടുത്ത് നേരെ ഫ്ലാറ്റിലേക്ക് പോയി

അവനാണെങ്കില്‍ ഇരുന്നിടത്ത് നിന്നനങ്ങാതെ ഇരുന്നു

അവള്‍ പറഞ്ഞ ഒാരോ കാര്യങ്ങളും ഒാര്‍ത്തവന്
ഒരു തീരുമാനവും എടുക്കാന്‍ പറ്റുന്നില്ല.,മനസ്സാകെ ശൂന്യമായ അവസ്ഥ

തന്‍റെ ആഗ്രഹം കാരണം ശാലിനിയുടെ ഭാവി ഒാര്‍ക്കാതിരുന്ന താനൊരു സ്വാര്‍ത്ഥനായി പോകില്ലെ.,

പക്ഷെ അവളോട് നോ പറഞ്ഞാല്‍ കുഞ്ഞെന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കും

അവനാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി കൊണ്ടിരുന്നു

എന്ത് ചെയ്യും കുഞ്ഞിന് വേണ്ടി ശാലിനി വെച്ച് നീട്ടിയ വിവാഹ കോണ്‍ട്രാക്ടിന് സമ്മതം നല്‍കണോ..,,

പെട്ടന്നൊരു തീരുമാനം എടുക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയ നവനീത് തന്‍റെ ബൈക്കെടുത്ത് അവിടെന്ന് പോയി

ശാലിനി ഫ്ലാറ്റിലെത്തിയപ്പോയേക്കും നാട്ടിലേക്ക് പോകാനുള്ള ബാഗ് പാക്കിംങിലായിരുന്നു അമ്മ.,

”ആ..ഹ് നീ എത്തിയോ.,,
വാ ചായ എടുക്കാം.,
നീ ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറന്നില്ലല്ലോ..,,

അമ്മ ശാലിനിയെ കണ്ടതും ചോദിച്ചു

”അതൊക്കെ ആദ്യം തന്നെ ചെയ്തു.,
അമ്മ ചായ എടുത്ത് വെക്ക് ഞാന്‍ ഫ്രഷായി വരാം.,,

ശാലിനി ഫ്രഷായി ഒരു ജീന്‍സും ടോപ്പും എടുത്തിട്ടു

യാത്ര പോകുമ്പോ എപ്പോയും ഇങ്ങനെയുള്ള ഡ്രസ്സാണവള്‍ക്കിഷ്ടം

”നല്ല ചായ.,,

ചായ ആസ്വദിച്ച് കുടിച്ചോണ്ട് ശാലിനി പറഞ്ഞു

”മോളെ നീ അവനോട് സംസാരിച്ചോ..,,

”ഹ്മ്..,,

അമ്മ ചോദിച്ചതിന് അവളൊന്ന് മൂളി

”എന്നിട്ട് അവനെന്ത് പറഞ്ഞു.,
കല്ല്യാണത്തിന് സമ്മതമാണോ..,,

അമ്മ ആവേശത്തോടെ ചോദിച്ചു

”അറിയില്ല.,ആലോചിച്ച് തീരുമാനം എടുക്കാന്‍ പറഞ്ഞു.,
അതവിടെ നില്‍ക്കട്ടെ ശില്‌പ എന്തോ വാങ്ങാന്‍ പറഞ്ഞിരുന്നല്ലോ.,,

”എനിക്കറിഞ്ഞൂടാ..,,ഫോണിന്‍റെ എന്തോ കുന്ത്രാണ്ടാണ്.,,
നിന്‍റെ ഫോണിലേക്ക് വിട്ടിട്ടുണ്ടെന്ന് പറഞ്ഞു.,,

അമ്മ എണീറ്റ് പോയി

ഫ്ലാറ്റ് ലോക്ക് ചെയ്ത് താഴേക്കിറങ്ങി, ഒരു ടാക്സി വിളിച്ച് ശില്‌പക്കുള്ളതും വീട്ടിലേക്ക് ആവിശ്യമുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സ് സ്റ്റോപ്പില്‍ ചെന്നിറങ്ങി

*(തുടരും..)*