The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
” കൃഷ്ണപ്രിയ… “അരണ്ട് വെളിച്ചത്തിൽ നിന്നും ആദിയുടെ മുഴക്കമുള്ള ആ വിളി കേട്ടതും അറിയാതെ തന്നെ പ്രിയ വിറച്ചു പോയി.വേറെ നേരത്തെ നിശ്വാസങ്ങൾക്കൊടുവിൽ രണ്ടുപേരും ഉറങ്ങിയിട്ടില്ലായിരുന്നു.പക്ഷേ ഒരക്ഷരം പോലും സംസാരിക്കാതെ.. അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും എതിർ സൈഡിലേക്ക് തിരിഞ്ഞു കിടന്നപ്പോഴും.. രണ്ടുപേരുടെ മനസ്സിലും വല്ലാത്തൊരു വടംവലി നടക്കുന്നുണ്ടായിരുന്നു.സഞ്ജു പറഞ്ഞതുപോലെ നടന്നതിനെക്കുറിച്ച് പ്രിയക്കെന്തെങ്കിലും അറിയാമോ എന്ന് ചോദിക്കാനായിരുന്നു ആദിയുടെ മനസ്സിലെ വീർപ്പുമുട്ടലെങ്കിൽ..
അവനൊന്തെങ്കിലും തന്നോട് സംസാരിച്ചിരുന്നുവെങ്കിൽ ഈ അപരിചിതത്വവും വീർപ്പുമുട്ടലുമൊന്ന് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു പ്രിയയുടെ മനസ്സിലെ ചിന്തയും.
ഏറെനേരത്തെ ആലോചനയുടെ കൂട്ടിലും കുറയ്ക്കലും കഴിഞ്ഞതിനു ശേഷം ആദി രണ്ടും കൽപ്പിച്ചുകൊണ്ട് പ്രിയയെ വിളിക്കുമ്പോൾ.. അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.മങ്ങിയ വെളിച്ചത്തിൽ അവൻ എഴുന്നേറ്റിരിക്കുന്നത് അവൾക്ക് കാണാം.
അവനെതിരെയുള്ള ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുന്നത് കൊണ്ടുതന്നെ അവൻ എഴുന്നേറ്റതൊന്നും പ്രിയ അറിഞ്ഞിരുന്നില്ല.
ആദി കയ്യെത്തിച്ചു ലൈറ്റിട്ടപ്പോൾ അവളും പിടഞ്ഞുകൊണ്ട് എഴുന്നേറ്റ്, കുറച്ചു മാറിയിരുന്നു.
അവൻ എന്തോ തന്നോട് സംസാരിക്കാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലായതും അവളുടെ നെഞ്ച് വല്ലാതെമിടിക്കുന്നുണ്ടായിരുന്നു.ആദിയുടെയും അവസ്ഥഏറെക്കുറെഅങ്ങനെതന്നെയാണ്.പരസ്പരം നോക്കുന്നുണ്ടെന്നല്ലാതെ ഇന്നലത്തെ ആ സംഭവത്തിനുശേഷം അവനവളോടും അവൾ അവനോടും ഒന്നും സംസാരിച്ചിട്ടില്ല.തനിക്കറിയാലോ കൃഷ്ണ പ്രിയ ഇന്നലെ നമ്മൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന്..?”
മുഖവുര പോലെ ആദി അത് ചോദിച്ചതും അവനുള്ളിലെ പരവേശം ആ വാക്കുകളിൽ വ്യക്തമായിരുന്നു.”അറിയാം..”പ്രിയയും പതിയെ പറഞ്ഞു. എനിക്കും തനിക്കും അറിയാവുന്ന അറിവുകൾ പൂർണ്ണമല്ല.. കൃഷ്ണ പ്രിയ.തമ്മിലൊന്ന് സംസാരിച്ചാൽ അതിനൊരു വ്യക്തത വരാനായേക്കുമെന്ന് എനിക്ക് തോന്നുന്നു… ”
വല്ലാത്തൊരു ഗൗരവം വാക്കുകൾ വരുത്തി തീർക്കാൻ ആദി കിണഞ്ഞു ശ്രമിക്കുന്നുണ്ടന്ന് പ്രിയക്ക് മനസ്സിലായി.അവൾക്കവനോട് സഹതാപമാണ് തോന്നിയത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം എന്നോട് കൂടി ഷെയർ ചെയ്യുകയാണെങ്കിൽ… ”
അത് പറഞ്ഞു തിരിഞ്ഞവന് നേരെ അവളുടെയും നോട്ടം നീണ്ടത് ഒരുമിച്ചാണ്.രണ്ടുപേരും പിടച്ചിലോടെ പരസ്പരംമുള്ള നോട്ടം വെട്ടിച്ചു മാറ്റി.അഹങ്കാരങ്ങൾ ഒന്നുമല്ല..അവന്റെയാ ശബ്ദത്തിൽ അപേക്ഷയായിട്ടാണ് പ്രിയക്ക് തോന്നിയത്” അതൊരു ചതിയായിരുന്നു… “വളരെ പതിയെയാണ് അവളത് പറഞ്ഞതെങ്കിലും പ്രിയയുടെ ശബ്ദം വല്ലാതെ കടുത്തു പോയിരുന്നു.ആദി ഞെട്ടിത്തിരിഞ്ഞ് അവളെ നോക്കി.അവളും.”വാട്ട് യു മീൻ…?”അവന്റെ മുഖത്തേക്ക് ദേഷ്യമിരച്ചു കയറുന്നത് പ്രിയ നോക്കിയിരുന്നു.
അത് വരെയുമുള്ള ശാന്തതയില്ല..കണ്ണുകൾ ചുരുങ്ങുന്നു.”കൃഷ്ണ പ്രിയ….”പറയെന്ന് ഓർമപെടുത്തും പോലെ ആദി ഉറക്കെ വിളിച്ചു.
തൊടങ്ങി.. മനുഷ്യന്റെ സമാധാനം കളയാൻ അവന്റെയൊരു ഒടുക്കത്തെ കലിപ്പ്.മുഖം വെട്ടിച്ചു കൊണ്ട് പ്രിയ ഓർത്തു.”എങ്ങനെ എന്തിന്… ഈ ചോദ്യങ്ങൾക്കൊന്നും എനിക്കും വ്യക്തമായി ഒരു ഉത്തരം പറഞ്ഞു തരാൻ കഴിയില്ല. പക്ഷേ എനിക്കുറപ്പുണ്ട് അതൊരു ചതിയായിരുന്നു.അതിനു പിന്നിൽ ആരോ വിദഗ്ധമായിട്ട് കളിച്ചിട്ടുണ്ട്..”പ്രിയ ആദിയുടെ കണ്ണിലേക്കു നോക്കി.
“നിനക്കെങ്ങനെ തോന്നാനുള്ളകാരണമെന്താണ്…?”
ആദി അവളെ നോക്കി.തീർച്ചയായും കാരണങ്ങളുണ്ട്..””എങ്കിൽ അത് പറയങ്ങോട്ട്..”
പെട്ടന്ന് ആദി ഒച്ചയിട്ടപ്പോൾ പ്രിയ ഞെട്ടി കൊണ്ട് പിറകിലേക്കിരുന്നു.എന്റെ… എന്റെ ഫോണിലേക്കൊരു കോൾ വന്നിട്ടാണ് ഞാൻ ഓഫീസിനടുത്തേക്ക് മാറിയത്.. സഞ്ജു.. സഞ്ജു പറഞ്ഞു നിങ്ങൾക്കും ഒരു ഫോൺകോൾ വന്നതിനുശേഷമാണ് അങ്ങോട്ട് പോയതെന്ന് … അങ്ങനെ നോക്കുമ്പോൾ… അത് കരുതി കൂട്ടി ചെയ്തത് പോലെ തോന്നുന്നു.. നമ്മളെ അങ്ങോട്ട് എത്തിക്കാൻ.”
പ്രിയ അവനെ നോക്കി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“പക്ഷേ.. പക്ഷേ എന്തിന്..?സംശയമായിരുന്നു..
” അതുതന്നെയല്ലേ ഞാൻ ആദ്യം പറഞ്ഞത് എന്തിനാണെന്നും ആരാണെന്നും എനിക്കറിയില്ല.പക്ഷേ അതൊരു ചതിയായിരുന്നു എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്..പ്രിയ പറഞ്ഞു.
” എന്നോട് ദേഷ്യവും വാശിയുമുള്ളവർ നാട്ടിലും പരിസരത്തുമായി നിരവധിയുണ്ട്.എന്റെ കാര്യത്തിൽ എനിക്ക് സംശയമില്ല . പക്ഷേ നിങ്ങൾ… നിങ്ങൾ ഇതിൽ ഉൾപ്പെട്ടത് കൊണ്ട് തന്നെയാണ് ഞാൻ ഇതൊരു ചതിയാണെന്ന് ഇത്രയും ഉറപ്പിച്ചു പറഞ്ഞതും.. “പ്രിയ വീണ്ടും അത്രമാത്രം ഉറപ്പോടുകൂടി അത് പറയുന്നത് കേട്ടതും ആദി അവളെ ഒന്ന് തുറിച്ചു നോക്കി.
” ഒന്നാലോചിച്ചു നോക്കൂ… എന്നെ അവിടെ കൃത്യമായി എത്തിച്ചതിനുശേഷം പിന്നെയുള്ള ടാർജറ്റ് നിങ്ങളായിരുന്നു.എന്നെയാണ് മാനം കെടുത്താൻ ഉദ്ദേശിച്ചതെങ്കിൽ അവിടെ നിരവധി ആളുകൾ വീണ്ടും ഉണ്ടായിരുന്നു.എന്തുകൊണ്ട് നിങ്ങളെ തിരഞ്ഞെടുത്തു..? “പ്രിയയുടെ ചോദ്യത്തിന് നേരെ ആദി പകച്ചുനോക്കി.ഇതുവരെയും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അവൻ ആലോചിച്ചിട്ട് പോലുമില്ലായിരുന്നു. അതാണ് ഞാൻ ഇത്രയും കാര്യമായിട്ട് നിങ്ങളോട് പറഞ്ഞത്. ഉദ്ദേശം നിങ്ങളായിരുന്നുവെന്ന്.എന്നെ അപമാനിക്കാൻ ഈ നാട്ടുകാർക്ക് അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.ഓൾറെഡി ഒരുപാട് അപമാനങ്ങളും ചീത്ത പേരുകളും എന്റെ മേൽ പതിഞ്ഞതിനാൽ ഇനിയൊരു അപവാദം കൊണ്ട് പ്രത്യേകിച്ചും ഞാൻ തളർന്നു പോവില്ലെന്നും ഇവിടെയുള്ളവർക്കറിയാം. പിന്നെയുള്ള ലക്ഷ്യം നിങ്ങളായിരുന്നു.അത്രയും ആളുകൾക്കിടയിൽ നിന്ന് നിങ്ങളെ അപമാനിച്ച് ഓടിപ്പിക്കുവാൻ ആരോ ശ്രമിക്കുന്നുണ്ട്. അതിന്റെ അടയാളമായിരുന്നു ഈ കെണി.അതിന് പിന്നിൽ എന്തോ ഒരു വലിയ ലക്ഷ്യവും ഉണ്ട്… ”
തന്റെ കണ്ണിലേക്ക് നോക്കി ഉറപ്പോടെ പ്രിയ പറയുന്നത് കേൾക്കേ ആദി അത്ഭുതത്തോടെ അവളെയൊന്ന് നോക്കി.ഇവൾ ഇത്രമാത്രമൊക്കെയും കടന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?ഇവളോളം, അല്ലെങ്കിൽ ഇവളെക്കാളെറെ ആപമാനത്തിന്റെ കൈപ്പും നാണക്കേടും തന്നിലേക്കാണ് ഈ സംഭവം പതിച്ചു നൽകിയത്.എന്തുകൊണ്ട് തനിക്ക് ഇതുവരെയും ഇങ്ങനെയൊന്ന് ആലോചിച്ചു നോക്കാൻ തോന്നിയില്ല..?അവന്റെ ചിന്തകൾക്ക് ചൂട് പിടിച്ചു തുടങ്ങി.” എന്നിട്ടെന്തേ അത് അങ്ങനെയൊരു ചതിയാണെന്ന് നീ എന്തുകൊണ്ട് അപ്പൊ പറഞ്ഞില്ല..? “ആദി പ്രിയയെ നോക്കി. ഇത്രയും നീണ്ട പ്രസംഗം നിങ്ങളുടെ മുന്നിൽ നടത്താൻ പറ്റിയ ഒരു സിറ്റുവേഷനിൽ ആയിരുന്നോ നിങ്ങളെന്നെ കാണുമ്പോൾ ഞാൻ ഉണ്ടായിരുന്നത്..? ”
അതിനേക്കാൾ തീഷ്ണമായ ഒരു മറു ചോദ്യം കൊണ്ട് പ്രിയ ആദിയേ നേരിട്ടു.
തുടക്കത്തിലുള്ള ആ ബുദ്ധിമുട്ട് അവളിൽ നിന്നും മാറി പോയിരുന്നു.എന്തും എവിടെയാ പറയാനുള്ള ഊർജ്ജത്തോടെ പഴയ കൃഷ്ണ പ്രിയ അവനു മുന്നിൽ സടകുടഞ്ഞെഴുന്നേറ്റു…ഒരു നിമിഷം അവനൊന്നും മിണ്ടിയില്ല.അല്ലെങ്കിലും എന്താണ് അവളോട് പറയേണ്ടത്?അവൾ പറഞ്ഞതാണ് ശരി അവൾക്ക് കൊടുക്കാൻ അവന്റെ കയ്യിൽ ഒരു ഉത്തരമില്ലായിരുന്നു.” അവിടന്നങ്ങോട്ട് നേരെ ഹോസ്പിറ്റലിലേക്ക് നിങ്ങളല്ലേ എന്നെ കൊണ്ടുപോയത്. പിന്നെ നടന്നതൊക്കെയും നിങ്ങൾക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. നിങ്ങൾ സ്വയബോധത്തിൽ തന്നെ അല്ലായിരുന്നോ..പിന്നെയങ്ങോട്ട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള ഒരു അവസരം കിട്ടിയോ.. എനിക്ക്.ആരെങ്കിലും നമ്മളോട് അത് ചോദിച്ചോ…? ”
ആത്മ രോഷം കൊണ്ട് പ്രിയയുടെ ശബ്ദം വല്ലാതെയുയർന്നു.” ഇവിടെ എത്തിയതിനുശേഷം നിനക്ക് മുന്നിൽ സമയം ഉണ്ടായിരുന്നല്ലോ ഇഷ്ടം പോലെ?എന്തുകൊണ്ട് എന്നോട് ഇതൊന്നും അപ്പൊ പറയാൻ നിനക്ക് തോന്നിയില്ല..? ”
വിട്ടുകൊടുക്കാൻ ഭാവമില്ലാത്തതുപോലെ ആദി അവളെ വെല്ലുവിളിയോടെ നോക്കി.”നിങ്ങള് പൊട്ടനാണോ.. അതോ പൊട്ടനായിട്ട് അഭിനയിക്കുന്നതോ?”അവൾ ദേഷ്യത്തോടെ അവനെ ചിറഞ്ഞു നോക്കി.”ടീ..”ഉറക്കെ വിളിച്ചുകൊണ്ട് ആദി കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു അവളെ തുറിച്ചു നോക്കി.അല്ലെങ്കിൽ പിന്നെ ഇങ്ങനൊരു ചോദ്യം നിങ്ങളെന്നോട് ചോദിക്കില്ലല്ലോ …”
അവന്റെ ആ ഭാവമാറ്റത്തിൽ പെട്ടെന്ന് പകച്ചു പോയെങ്കിലും ഇനിയും താൻ ഇവിടെ മിണ്ടാതിരുന്നാൽ ഇവൻ സത്യങ്ങൾ അറിയാൻ ഇറങ്ങിപ്പുറപ്പെടില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.
ഇവനു മുന്നിൽ ഈയൊരു മാർഗമായേ വിജയിക്കുകയുള്ളൂ.പരമാവധി വാശി കയറ്റുക, ദേഷ്യം പിടിപ്പിക്കുക.തന്നെ തോൽപ്പിക്കാൻ വേണ്ടിയെങ്കിലും ഇവനാ സത്യം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.അത്രയും ആത്മാർത്ഥമായി ഇവനാ സ്കൂളിനു വേണ്ടി നിലകൊണ്ടിട്ടും സത്യമെന്തെന്ന് അന്വേഷിച്ചു നോക്കാതെ ഇവനെ അത്രയും ആൾക്കൂട്ടത്തിനിടയിൽ ഇട്ടിട്ട് അപമാനിച്ചതിന്റെ രോഷം… പ്രിയയുടെ ഉള്ളിലായിരുന്നു അപ്പോൾ തിളച്ചു കൊണ്ടിരുന്നത്..
“സൂക്ഷിച്ചു സംസാരിക്കണം..”ഒരു മുന്നറിയിപ്പ് പോലെ ആദി അവൾക്ക് നേരെ വിരൽചൂണ്ടി .
” നന്നായിട്ട് സൂക്ഷിച്ചു തന്നെയാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്.ഇനി ഇതിനേക്കാൾ സൂക്ഷിക്കാൻ എനിക്കറിയില്ല. “അവന്റെ കൂടെ വന്നതിന് ശേഷമുള്ള..അത് വരെയും അവൻ കണ്ട പ്രിയ ആയിരുന്നില്ല അപ്പോൾ അവിടെ ഉണ്ടായിരുന്നത്.
അവളുടെ ആ പഴയ വീര്യം അവൾ തിരിച്ചെടുത്തിരിക്കുന്നു.ഇങ്ങനെയിരുന്നാൽ ഒന്നും നടക്കില്ലെന്ന് അവൾക്കൊരു ഉൾവിളി കിട്ടിയിരിക്കുന്നു.എല്ലാത്തിനും അപ്പുറം മാധവൻ മാഷിന്റെ വാക്കുകൾ അവളിൽ വളരെയേറെ ധൈര്യം പകർത്തിയിരിക്കുന്നു.” ഇവിടെ വന്നത് മുതൽ നിങ്ങൾ ഈ മുറിയിൽ അല്ലായിരുന്നോ? അങ്ങനെയുള്ളപ്പോൾ ഞാൻ എങ്ങനെയാണ് അവിടെ നടന്നത് ചതിയാണെന്ന് പറയുന്നത്.? പോരാത്തതിന് എന്നെ കാണുമ്പോൾ ചെകുത്താൻ കുരിശ് കണ്ടൊരു ഭാവവും..”
പ്രിയ ആദിയുടെ കണ്ണിലേക്ക് തന്നെ നോക്കി ചോദിച്ചു.ദേഷ്യത്തോടെ അവൻ പ്രിയയെ വീണ്ടും തുറിച്ചു നോക്കി.അവൾ പക്ഷേ അവനെ നോക്കിയതേയില്ല.ഉത്തരമില്ലാത്തതുപോലെ അവൻ മുഖം വെട്ടിച്ചു മാറ്റി.” അന്ന് രാത്രി മാഷ് നിങ്ങളുടെ മുറിയിലേക്ക് എന്നെയാക്കി തരുമ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു നിങ്ങൾ എന്നോട് അതിനെക്കുറിച്ച് ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്റെ മനസ്സിലെ ആശങ്കകളെ മുഴുവനും നിങ്ങളോട് പങ്കുവെക്കാമായിരുന്നുവെന്ന്.പക്ഷേ അന്ന് ഉണ്ടായത് ഞാൻ നിങ്ങളെ ഓർമിപ്പിക്കേണ്ടല്ലോ.. അതും നിങ്ങൾക്കറിയാമല്ലോ? “പ്രിയ പറയുന്ന വാക്കുകൾക്കൊന്നും അപ്പോൾ ആദിയുടെ കയ്യിൽ ഉത്തരമില്ലായിരുന്നു.അതിന്റെ ഒരു അസ്വസ്ഥത അവനിൽ വളരെയേറെ വളർന്നു കൊണ്ടിരുന്നു.
” ഇന്നിപ്പോൾനിങ്ങൾഎന്നോട്ചോദിച്ചു.നിങ്ങൾക്കറിയാേണ്ടതെല്ലാം ഞാൻ പറഞ്ഞു തരികയും ചെയ്തു. ഈ ചോദ്യം ഇന്നലെ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇതെല്ലാം ഇന്നലെ തന്നെ നിങ്ങളോട് പറയുകയായിരുന്നു. ഇനി പറ ചോദിക്കാതിരുന്നത് നിങ്ങളുടെ തെറ്റായിരുന്നോ അതോ പറയാതിരുന്ന ഞാനായിരുന്നോ തെറ്റുകാരി.. “പ്രിയ ആദിയെ സൂക്ഷിച്ചു നോക്കി. ചോദിച്ചില്ലെങ്കിലും നിനക്ക് ഇന്നലെ എന്നോട് അത് പറയാമായിരുന്നില്ലേ നീയും കൂടെ ഈ കാര്യത്തിൽ ഉത്തരവാദിത്വമില്ലേ..? ”
ആദി അപ്പോഴും വിട്ടുകൊടുക്കാനുള്ള ഭാവമില്ല.
” തീർച്ചയായിട്ടും നിങ്ങളോളം തന്നെ ഉത്തരവാദിത്വം എനിക്കുണ്ട് പക്ഷേ എന്നെക്കാൾ അത് കണ്ടുപിടിക്കാൻ ഏറ്റവും അർഹൻ നിങ്ങളാണ്.നിങ്ങൾക്ക് അത് കുറച്ചുകൂടി എളുപ്പത്തിൽ കഴിയും എന്ന് എനിക്ക് തോന്നുന്നു.. മാധവൻമാഷിന്റെ കൊച്ചുമോന് അതിനുള്ള കഴിവുണ്ട്. “നേർത്ത ചിരിയോടെ പ്രിയ അതു പറഞ്ഞു കേട്ടപ്പോൾ മാത്രം ആദിയുടെ മുഖത്ത് ഒരു ശാന്തത മിന്നി മാഞ്ഞു.” ദേഷ്യവും വാശിയും കൊണ്ട് മുറിയടച്ചിരിക്കുകയല്ല വേണ്ടത്. അതേ ദേഷ്യവും വാശിയും മുറുകെപ്പിടിച്ച് തന്നെ അതിലേക്ക് നമ്മളെ തള്ളിവിട്ടവരെ കണ്ടുപിടിക്കുകയാണ് വേണ്ടത്.. ഇപ്പോഴും വൈകിയിട്ടില്ല… “ആശങ്കയോടെ നിൽക്കുന്നവനെ നോക്കി പ്രിയ വീണ്ടും പറഞ്ഞു.മുറിയിലൂടെ നെറ്റി തടവികൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അവനെ കാണുമ്പോഴൊക്കെയും പ്രിയക്ക് മാഷ് പറഞ്ഞ കാര്യങ്ങളാണ് മനസ്സിലെ കൂടിയെത്തിയത്.
താൻ മനസ്സിലാക്കിയതിൽ നിന്നും എന്തൊക്കെയോ മാറ്റങ്ങളും വ്യത്യാസങ്ങളുമുണ്ട് ഈ മുന്നിൽ നിൽക്കുന്ന ആദിത് മഹാദേവെന്ന ഈ മനുഷ്യന്..
അവനെ നോക്കുമ്പോഴൊക്കെയും പ്രിയ ഓർത്തു..
കാരണം..കൂടുതൽ അടുത്തറിയുമ്പോൾ.. ഏതൊരാളും നമ്മൾ ആദ്യം മനസ്സിലാക്കിയതിൽ നിന്നും തീർത്തും വ്യത്യാസമുള്ളതാവും..
……..തുടരും…..
കെട്ട്യോൾ ന്നുള്ള പദവി ഇവളെ ഏറ്റെടുത്തു ഗയ്സ്..
കാരണം ഭർത്താവിനെ കുറ്റം പറയാനും നല്ലത് പറയാനും ഭാര്യമാരോളം കഴിവ്..പ്രപഞ്ചത്തിൽ മാറ്റാർക്കാണ് 💪ല്ലേ 🤭സ്നേഹത്തോടെ jiff❣️❣️