16/04/2026

ജീവാംശമായി : ഭാഗം 21

രചന – കൃഷ്ണ

[അപ്പു ]

ഇന്ന് അൽപ്പം ലേറ്റ് ആകും എന്ന് പറഞ്ഞാണ് ഞാൻ സ്കൂളിലേക്ക് പുറപ്പെട്ടത്. വേറൊന്നുമല്ല ഇന്ന് എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ശ്യാമ ടീച്ചറിന്റെ മോളുടെ ബിർത്തഡേ സെലിബ്രേഷനാണ്. evng ആണ് പാർട്ടി വെച്ചിരുന്നത്.സ്കൂൾ വിട്ടു പാർട്ടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ ടീച്ചറിനോട് പറഞ്ഞതാണ്. എവിടെ ആര് കേൾക്കാൻ. വന്നേ പറ്റുന്നു ഒരേ നിർബന്ധം ആയിരുന്നു. പിന്നെ എനിക്ക് ശ്യാമ ടീച്ചറിനോട് ഒരു പ്രേത്യേക അടുപ്പമുള്ളത് കൊണ്ട് അതികം മടിക്കാതെ വരാമെന്നും പറഞ്ഞു. പിന്നെ കൂടെ ഉള്ള സ്റ്റാഫുകളിൽ എന്നോട് മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു.
ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ അതികം താമസിക്കാതെ തന്നെ ശ്യാമ ടീച്ചറിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

ലൊക്കേഷൻ ടീച്ചർ അയച്ചു തന്നിരുന്നു. പോകുന്ന വഴിക് വാവയ്ക്ക് ഒരു കുഞ്ഞുടുപ്പ് വാങ്ങിക്കാൻ ഒരു ടെസ്റ്റൈൽസിൽ കയറി ബേബിസ് സെക്ഷനിൽ ചെന്നു.ഓരോന്നും സെലക്ട്‌ ചെയ്തോണ്ടിരുന്നപ്പോൾ ആണ് ഒരു വൈറ്റ് ഷോർട്ട് സ്ലീവ് t-ഷർട്ടും bow ടൈ സസ്‌പെൻഡർ ഷോർട്ട് പാന്റും എന്റെ കണ്ണിലുടാക്കിയത്.കാണാൻ നല്ല രസമുണ്ടായിരുന്നു. പിന്നെ വേറെയൊന്നും നോക്കില്ല അത് തന്നെ പാക്ക് ചെയ്യാൻ പറഞ്ഞു ബില്ല് pay ചെയ്ത് ഞാൻ അവിടന്നിറങ്ങി ശ്യാമ ടീച്ചറിന്റെ വീട്ടിലേക്ക് വിട്ടു.അവിടെ എത്തിയപ്പോൾ ഏകദേശം ആളുകൾ എത്തി കഴിഞ്ഞിരുന്നു.

ഞാൻ വന്നത് കണ്ട് ശ്യാമ ടീച്ചർ മോനെയും കൊണ്ട് എന്റടുത്തേക്ക് വന്നു.അപ്പോൾ ആള് ചോദിക്കുവാ എന്താ ഇത്രയും ലേറ്റ് ആയെന്ന്‌. പിന്നെ മോന് ഒരു ഗിഫ്റ്റങ്കിലും വാങ്ങിക്കാതെ വെറും കൈയ്യോടെ വരാൻ പറ്റുവോ എന്ന് ഞാൻ മുഖം കൂർപ്പിച്ച് പറഞ്ഞതും ആള് എന്റ പൊന്നേ sorry എന്നും പറഞ്ഞ് ചിരിച്ചു. ശ്യാമ ടീച്ചറ് ചിരിക്കുന്നത് നോക്കി കൈയ്യിൽ ഇരുന്ന് കുഞ്ഞിക്ക മോണ കാട്ടി ചെരിക്കാന് കള്ളൻ.ആ ചിരി കാണാൻ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു. വെളുത്ത് ഉണ്ടപക്രു ആയിരുന്നു.ചുന്ദരൻ ആയിരുന്നു കാണാൻ.

അച്ചോടാ അമ്മ ചിരിക്കണ കണ്ട് ചിരിക്കേണ.. അത്തോടാ. അതും പറഞ്ഞ് ഞാൻ കൈയ്യിൽ പിടിച്ചിരുന്ന പാക്കറ്റ് രമ്യ ടീച്ചറിന് കൊടുത്ത് മോന് നേരെ കൈ നീട്ടിയതും അപ്പോ തന്നെ ആ കുഞ്ഞരി മോണ കാട്ടി ചിരിച്ചോണ്ട് എന്റ കൈയ്യിലേക്ക് വന്നതും ആ ഉണ്ട കവിളിൽ ഞാൻ അമർത്തി ചുമ്പിച്ചു. ആള് നല്ല കുറുമ്പാനാണ് എന്റെ മുടിലൊക്കെ പിടിച്ച് വലിക്കേണ് കക്ഷി.പിന്നെ ശ്യാമ ടീച്ചറിന്റെ ഫാമിലിയെ പരിചയപ്പെടുത്തി. അങ്ങനെ കേക്ക് മുറിച്ച് ബിർത്തഡേ പോടി പൊടിച്ചു. ഞാൻ ഇറങ്ങുവാണെന്നു പറഞ്ഞപ്പോൾ ഫുഡ്‌ കഴിച്ചിട്ട് പോയാൽ മതീന്ന് ഒരേ നിർബന്ധം ഞാൻ പറഞ്ഞു ലേറ്റ് ആയാൽ പോകാൻ ബുദ്ധി മുട്ടാകുമെന്ന് ഞാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല

പിന്നെ ശരിന്നും പറഞ്ഞ് ഫുടൊക്കെ കഴിച്ച് അവരോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ തന്നെ സമയം ഏറെ കഴിഞ്ഞിരുന്നു. മോനെയും എടുത്തോണ്ട് രമ്യ ടീച്ചറും ഹുസ്ബൻഡും കൂടെ വന്നിരുന്നു. ഞാൻ മോന് ഒരുമ്മയും കൊടുത്ത് പോകുവാണെന്നും പറഞ്ഞ് അവിടന്ന് തിരിച്ച് വീട്ടിലേക്ക് വണ്ടി വിട്ടു.
ഇരുട്ട് പടർന്ന പാതയിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ എന്തോ മനസിന്‌ വല്ലാത്ത പേടി പടർത്തികൊണ്ടിരുന്നു. റോഡരികിൽ കാണുന്ന കടകൾ അടച്ചു തുടങ്ങിയിരുന്നു. ഞാൻ സ്കൂട്ടിയുടെ സ്പീഡ് ഒന്ന് കൂടെ കൂട്ടി. അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പെട്ടന്ന് വണ്ടി നിന്നുപോയി. ഇതെന്ത് പറ്റിയെന്നു ചിന്തിച്ച് വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തെങ്കിലും ഒരനക്കവും ഇല്ല.

 

കോപ്പ് വണ്ടിക്ക് പണി തരാൻ കണ്ട സമയം. ഞാൻ ചുറ്റിനുമൊന്ന് നോക്കി തൊട്ടടുത്ത് ഒരു കട പോലുമില്ല. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്നും നേരിയ ആശ്വാസം ഉണ്ടാക്കി. ഒറ്റ വണ്ടി പോലും ഇതിലേക്കുടെ പാസ്സ് ചെയ്ത് പോകുന്നില്ല. ഞാൻ വണ്ടി ഒതുക്കി നിർത്തി ഫോണെടുത്ത് വീട്ടിലേക്ക് കാൾ ചെയ്യാൻ നോക്കിട്ട് കാൾ പോകുന്നില്ല. എനിക്കാണേൽ ദേഷ്യവും വന്നുണ്ട് ഒപ്പം ചെറിയ പേടിയും. ഞാൻ ഫോണിനെയും സ്കൂട്ടിനെയും പ്രാകി വല്ല വണ്ടിയോ മറ്റോ വന്നുണ്ടോ എന്ന് നോക്കി എവിടെ ഒരിച്ചേനെ പോലും കാണാനില്ല. ഇവിടെ ഇങ്ങനെ അധിക നേരം നിന്നാൽ ശരിയാകെല്ലന്നു തോന്നി വണ്ടി അവിടെ തന്നെ വെച്ച് ഞാൻ മുന്നോട്ട് നടന്നു.

വല്ല കടയോ മറ്റോ കാണുവാണേൽ അവിടന്ന് വീട്ടിലേക്ക് വിളിച്ച് കാര്യം പറയല്ലോന്നോർത്ത്. പെട്ടന്ന് ഒരു വണ്ടി വരുന്ന ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി ഒരു കാർ ആയിരുന്നു.ഞാൻ നേരിയ സമാധാനത്തോടെ ആ വണ്ടിക്ക് കൈ കാണിച്ചതും കുറച്ച് മുന്നോട്ട് കേറ്റി വണ്ടി ബ്രേക്ക്‌ ഇട്ട് പെട്ടന്ന് തന്നെ റിവേഴ്‌സ് എടുത്ത് എന്റെ മുന്നിൽ കൊണ്ടു വന്ന് നിർത്തി. കാറിന്റെ ഡോർ ഓപ്പൺ ചെയ്ത് ഇറങ്ങിയ നാലഞ്ച് ആളുകളെ കണ്ടതും ഞാൻ പേടിയോടെ പുറകിലേക്ക് രണ്ടടി നീങ്ങി.മദ്യ ലഹരിയിൽ ചൂഴ്ന്നു വലിക്കുന്ന അവരുടെ വൃത്തി കേട്ട നോട്ടം എന്നെ ശരിക്കും പേടുപ്പെടുത്തി.

എന്താ മോളേ…ലിഫ്റ്റ്‌ ചെയ്തിച്ചു കൈ കാട്ടിയതാണോ. അതിലൊരുത്തൻ എന്റടുക്കലേക്ക് വന്ന് പറഞ്ഞതും മദ്യത്തിന്റെ മണം എന്റെ മൂക്കിൽ തുളച്ചു കയറി.എന്റെ ഹാർട്ട്‌ വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഞാൻ പേടിച്ച് ഉമിനീരിറക്കി.

ഹാ മടിച്ചു നിക്കാതെ വാ മോളേ വന്ന് വണ്ടിയിൽ കയറ് എവിടെയാ കൊണ്ടാക്കേണ്ടതെന്നു പറഞ്ഞാൽ മതി ചേട്ടൻമാർ ആക്കിത്തരാം.

വേ.. വേണ്ടാ… ഞ.. ഞാൻ പൊയ്ക്കോളാം…

ഹാ… അതെങ്ങനെ ശരിയാകും..മോള് ലിഫ്റ്റിനു വേണ്ടിയല്ലേ ഞങ്ങളുടെ വണ്ടിക്ക് കൈ കാണിച്ചത്.അപ്പോ പിന്നെ വന്നില്ലന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. ഇനിപ്പോ ഞങ്ങൾ ഇത്രയും പേരുള്ളത് കൊണ്ടാണോ മോൾക്ക് വരാൻ മടി.. മമ്… ഞങ്ങൾ മോളേ ഒന്നും ചെയ്യില്ലന്നേ.. വാ… വന്ന് വണ്ടിയിൽ കേറ്.. അതും പറഞ്ഞ് അവൻ എന്റെ കൈയ്യിൽ പിടിച്ചതും ആ കൈ തട്ടി മാറ്റി അവനെ ഉന്തിയിട്ട് ഒറ്റയോട്ടം വെച്ചു കൊടുത്തു. അവൻ മാരാണേ ഡീ… ന്നും പറഞ്ഞ് എന്റെ പിറകെ ഓടി വരുന്നുണ്ട്.ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കാതെ ഓടി.

പുറകെ തന്നെ നിക്കടി എന്നൊക്കെ പറഞ്ഞ് അവരും വരുന്നുണ്ട്.ഓടി ഓടി വസാനം എന്റ കാലുകൾ വേദനിക്കാൻ തുടങ്ങി.ഇരുട്ട് കാരണം എതിലെ കൂടിയ ഓടുന്നതൊന്നും ഒരെത്തും പിടിയും ഇല്ലായിരുന്നു.പെട്ടന്ന് എതിരെ വന്ന വണ്ടിയിൽ തട്ടി ഞാൻ നിലം പതിച്ചു.എന്റ മുന്നിലേക്ക് വന്ന ആളുടെ മുഖം വ്യക്തമാകും മുന്നേ എന്റെ ബോതം നഷ്ട്ടപെട്ടിരുന്നു.
___________________________

വർക്ക്‌ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുന്നവഴിയായിരുന്നു പെട്ടന്നൊരു പെണ്ണ് വണ്ടിക്ക് കുറുകെ ചാടിയത്. ബ്രേക്ക് പിടിക്കു പിടിച്ചതും ആള് എന്റെ വണ്ടിയിൽ തട്ടി നിലം പതിച്ചു. ഞാൻ വേഗം തന്നെ വണ്ടിയിൽ നിന്നുമിറങ്ങി ആ പെണ്ണിന്റരികിലേക്ക് ചെന്നതും ആളെ കണ്ട് ഞാൻ ശരിക്കും ഷോക്ക് ആയി.തല ചെറുതായി പൊട്ടി

ചോരയോലിക്കുന്നുണ്ടായിരിന്നു.ഞാൻ തിടുക്കപ്പെട്ട് അവൾ ക്കരികിൽ വന്നപ്പോഴേക്കും അവളുടെ ആ കുഞ്ഞി കണ്ണുകൾ മേല്ലേ അടഞ്ഞിരുന്നു.പെട്ടന്നാണ് നാലഞ്ച് ചെക്കൻ മാര് അവിടേക്ക് ഓടി വന്നത്.എന്നെ കണ്ടതും അവൻ മാര് ഡാ… പോലീസ് ഓടിക്കോടാന്നും പറഞ്ഞ് തിരിച്ചോടി.അപ്പോ തന്നെ എനിക്ക് കാര്യം വ്യക്തമായി.ഞാൻ കൈ ചുരുട്ടി എന്റെ ദേഷ്യം കൺട്രോൾ ചെയ്ത് അവളിലേക്ക് നോട്ടം കൊടുത്ത് രണ്ട് മൂന്നു വട്ടം വിളിച്ചിട്ടും no റെസ്പോണ്ട്. പിന്ന ഒന്നും നോക്കില്ല ഞാൻ പെട്ടന്ന് തന്നെ അവളെ കോരിയെടുത്തു എന്റെ വണ്ടിയിൽ കിടത്തി ഹോസ്പിറ്റലിലേക്ക് പറപ്പിച്ചു.

തുടരും