രചന : റിസ്വാന എൻ
അപ്പു ബെഡ് ലാംമ്പ് തെളിയിച്ച്, മെല്ലെ എഴുന്നേറ്റ് മേശ പുറത്ത് വച്ചിരുന്ന ഗ്ലാസിന്റെ ജഗ്ഗിൽ നിന്നും, വെള്ളം നേരെ വായിലേക്കൊഴിച്ച് കുടിച്ചു..അവൾ ഫോണെടുത്ത് സമയം നോക്കി.. പുലർച്ചെ രണ്ട് മണി ആയിരിക്കുന്നു.. പിന്നെ കിടന്നിട്ട് ഉറക്കം വരുന്നില്ല.. കണ്ണടച്ചാൽ കാണുന്നത്, ചോര ഒഴുകുന്ന നിലവും, ആമ്പൽ കുളത്തിൽ പൊങ്ങി നിൽക്കുന്ന ഒരു ശരീരവും..അപ്പു എഴുന്നേറ്റ്, തന്റെ സ്വപ്നങ്ങളിൽ ചിലതിനെ പകർത്താൻ വേണ്ടി, ഡ്രോയിങ്ങ് ബുക്ക് തിരഞ്ഞപ്പോൾ, കാണുന്നില്ല.. അപ്പോയാണ് ഇന്ന് കോളേജിൽ കൊണ്ട് പോയത് ഓർമ വന്നത്, ബാഗിൽ തപ്പിയപ്പോൾ ഒരു ചിരട് കയ്യിൽ തടഞ്ഞു,
വളരെ മനോഹരമായിട്ട് ഫസീല എന്ന് എഴുതി, ഉണ്ടാക്കിയ ഒരു ഫ്രണ്ട്ഷിപ് ബാന്റ്, ഇതെങ്ങെനെ എന്റെ ബാഗിൽ എത്തി എന്ന് ആലോജിച്ച് കൊണ്ട് വീണ്ടും ബുക്ക് തിരഞ്ഞപ്പോൾ, “എല്ലാ വിധ ആശംസകളും നേർന്ന് കൊണ്ട് എന്റെ കൂട്ടുകാരി, തമ്പുരാട്ടി കുട്ടിക്ക്, എന്റെ വക ചെറിയൊരു സർപ്രൈസ്” എന്നെഴുതിയ ഒരു കുറിപ്പും കിട്ടി”ഫസീല..” ഫസി.. അവൾ ആരാണ്.. അവൾക്ക് എങ്ങനെ തന്റെ സ്വപ്നത്തിൽ കാണുന്ന തമ്പുരാട്ടിയുടെ മുഖം വന്നു..? ശരിക്കും അവൾ ആരാണ്.. തമ്പുരാട്ടി ആണോ.. അതൊ ഉമ്മച്ചിക്കുട്ടി തന്നെയാണോ.. എന്ത് കൊണ്ടാണ് അവൾ എന്നോട് തന്നെ ചങ്ങാത്തം കൂടാൻ വന്നത്.. അവൾ എന്റെ സ്വപ്നത്തിൽ വരാറുണ്ടെന്ന് അവളോട് പറയണോ..? എന്നൊക്കെ ചിന്തിച്ച് എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു..
അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് അപ്പു പിറ്റേന്ന് ഉണർന്നത്.. ഇന്നലത്തെ സ്വപ്നം അവൾ ഒരു ഞെട്ടലോടെ ഓർത്തു..കുളിയും മറ്റും കഴിഞ്ഞ് അപ്പു, പൂജാമുറിയിൽ കയറി തൊഴുത്, പ്രാദൽ കഴിക്കാൻ വന്നപ്പോൾ അമ്മയും മുത്തശ്ശിയും എന്തോ സംസാരിക്കുന്നത് കണ്ട് കാര്യം തിരക്കി..മുത്തശ്ശി ഇന്നലെ ഒരു സ്വപ്നം കണ്ടു.. ദു:സ്വപ്നം ഒന്നും അല്ലാ.. എങ്കിലും അത് മുത്തശ്ശിയെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് അമ്മയുടെ സംസാരത്തിൽ നിന്നും മുത്തശ്ശിയുടെ മുഖ ഭാവത്തിൽ നിന്നും മനസ്സിലായി..”മുത്തശ്ശി എന്താ സ്വപ്നം കണ്ടത്..?”
“മുത്തശ്ശീ.. മുത്തശ്ശിക്കിന്നെ കാണണ്ടെ..? ന്റെ മക്കളെ കാണണ്ടെ.. മുത്തശ്ശിം ന്നെ വെറുത്തോ.. എന്നൊക്കെ ചോദിച്ച് കരയണ ഒരു പെൺകുട്ടി.. നല്ല ശ്രീത്വം തുളുമ്പുന്ന മുഖം.. പക്ഷേ.. ആ കുട്ടീടെ മുത്തശ്ശീടെ സ്ഥാനത്ത് ഞാനും..” ഒരു നെടു വീർപ്പോടെ മുത്തശ്ശി പറഞ്ഞു.
“എന്നിട്ട്..?”ഞാൻ എന്തോ പറയാൻ നിന്നപ്പോയേക്കും ആരൊക്കെയോ ചേർന്ന് ആ കുട്ടിയെ പിടിച്ചോണ്ട് പോയി.. അതിന്റെ കുഞ്ഞുങ്ങളേം എടുത്ത് ആരോ ദൂരേക്ക് ഓടി മറയുന്നു, അങ്ങനെ എന്തൊക്കെയോ വ്യക്തത ഇല്ലാതെ കണ്ടു, കുറച്ച് കഴിഞ്ഞപ്പോ ഒരു നിലവിളിയും കേട്ടു.. പെട്ടന്ന് ഞാൻ ഉണർന്നു.. പിന്നെ എന്തൊക്കെ ണ്ടായെ എനിക്ക് നിശ്ചയല്യ കുട്ട്യേ..”ഇതിനാണൊ മുത്തശ്ശി ഇങ്ങനെ ഭയന്ന് വിറച്ച് ഇരിക്കെണ.. കഷ്ടണ്ട് ട്ടോ..””അല്ല കുട്ട്യേ.. എന്തോ അരുതാത്തത് സംഭവിക്കാൻ പോക്ണൂ എന്നൊരു തോന്നൽ”
“എന്ത് സംഭവിക്കാൻ ഒന്നും സംഭവിക്കാൻ പോണില്ല.. വെറുതെ ചിന്തിച്ച് കാട് കയറി, പ്രഷർ കുട്ടി വെച്ച്, അസുഖം വരുത്തി വെക്കണ്ട..”
“മോളേ.. അപ്പൂ..””എന്താ മുത്തശ്ശി”ശ്രീപുരത്ത് പോക്ണതൊക്കെ എന്ന് നടക്കും എന്നറിയില്ല, തൽക്കാലം നമുക്ക്, നിനക്ക് ഒഴിവുള്ള ഒരൂസം, ഇവിടെ നല്ലൊരു ജോത്സ്യനെ പോയി കാണണം, ഒന്ന് പ്രശ്നം വെപ്പിച്ച് നോക്കണം..””എന്നാ പിന്നെ വൈകിക്കണ്ട, നമുക്ക് മറ്റന്നാൾ തന്നെ പോകാം, മറ്റന്നാളെ ഞായർ അല്ലെ, അന്ന് എനിക്ക് ഒഴിവാണ്.. മുത്തശ്ശി ശേഖരേട്ടനോട് നല്ല ജോസ്യര് ഏതാച്ചാ കണ്ട് പിടിച്ച് വരാൻ പറഞ്ഞോളൂ..”
“എങ്കിൽ അങ്ങനാവട്ടെ.. മോളിപ്പൊ പൊയ്ക്കോ, നമുക്ക് മറ്റന്നാളെ നോക്കാം””എന്നാ ശരി മുത്തശ്ശി, അമ്മേ.. ഞാനിറങ്ങുവാ”തന്റെയും മുത്തശ്ശിയുടെയും സ്വപ്നങ്ങളും, കൂട്ടുകാരിയുടെ രൂപവും എല്ലാം കൂടിയായപ്പോൾ അപ്പുവിന് വല്ലാത്ത അസ്വസ്തതയായി.. പലതും ചിന്തിച്ചിരിപ്പായി.. കോളേജ് എത്തിയതൊന്നും അറിഞ്ഞില്ല.. ഡ്രൈവർ ശേഖരേട്ടൻ വിളിച്ചപ്പോയാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.കാറിൽ നിന്നിറങ്ങിയപ്പോൾ കണ്ടത് ഫസിയും ഗിരിയും സംസാരിക്കുന്നതാണ്, തമ്മിൽ കണ്ടാൽ വഴക്കിടുമെങ്കിലും, മുറചെക്കൻ മറ്റൊരു പെണ്ണിനോട് സൗഹൃദത്തിന്റെ പേരിൽ ആയാൽ പോലും, തന്റെ സാമീപ്യം ഇല്ലാതെ സംസാരിച്ച് കൊണ്ടിരിക്കുന്നത് കണ്ടാൽ ആർക്കായാലും ദേഷ്യം വരും.. അത് കണ്ട് ദേഷ്യോം കുശുമ്പും ഒക്കെ വന്നെങ്കിലും, പുറത്ത് കാണിക്കാതെ ഒരു പുഞ്ചിരിയും നൽകി കൊണ്ട്, അവരുടെ അടുത്തേക്ക് അപ്പു നടന്നു,
അവളെ കണ്ടതും, ഫസി അപ്പുവിനോട് പറഞ്ഞു:”അപ്പൂ.. നിന്റെ കസിൻ ആളൊരു രസികനാണ് ട്ടൊ, നിന്നേം തിരക്കി വന്നതായിരുന്നു.. പിന്നെ ഒന്നും നോക്കീല ഞാൻ കേറിയങ് പരിചയപ്പെട്ടു””ഉം” എന്നൊരു മൂളലിലൊതുക്കി ഗിരിക്ക് നേരെ രൂക്ഷമായൊരു നോട്ടവും കൊടുത്ത് അപ്പു ക്ലാസ്സിലേക്ക് കയറി..”എന്നാ ശരി ഫസി പിന്നെ കാണാം.. അപ്പൂ ശരിടാ.. ഞാൻ വരാം, ഇനി നിങ്ങൾ ഫ്രണ്ട്സിനിടയിൽ കയറി വന്ന്, ഞാൻ രസം കൊല്ലി ആകുന്നില്ല””ഓകെ ഗിരി.. ബായ്.. ഫ്രീയാകുമ്പോൾ വാ”ഗിരിയെ പറഞ്ഞ് വിട്ട് ഫസി, അപ്പുവിനടുത്തേക്ക് നടന്നു,”അപ്പൂ.. ഗുഡ് മോർണിംഗ്”
“ഉം.. മോർണിംഗ്””ഇതെന്തോന്ന് മോർണിംഗ്, മുഖത്തെന്താ കടന്നല് കുത്തിയോ.. ആകെ വീർത്തിരിക്കുന്നു, ഗിരിയോട് ഞാൻ സംസാരിച്ചത് ഇഷ്ടായില്ല എന്നുണ്ടോ””അതൊന്നൂല്ലാ ടൊ, ഇന്നലെ ഉറക്കം ശരിയായില്ല അതാ””തമ്പുരാട്ടിക് എന്ത് പറ്റി, മുറചെക്കൻ വേറെ വല്ല പെണ്ണിനേം അടിച്ചെടുത്ത് പോണത് സ്വപ്നം കണ്ടോ? അങ്ങനെ വല്ലതും കണ്ടെങ്കിൽ ഉറപ്പിച്ചോ അത് ഞാനായിരിക്കും..”
“ങേ..””ഫസീല ഗിരി പ്രസാദ് വർമ.. എങ്ങനെ ഉണ്ട്..? നല്ല ചേർച്ചയില്ലെ..””ഉം.. പിന്നേ.. നല്ല ചേർച്ചയുണ്ട്.. ചേർച്ചയും പറഞ്ഞ് അങ് ചെല്ല്.. നവവധുവിന് കൈകളിൽ വച്ച്തരേണ്ട നിലവിളക്കെടുത്ത്, നിന്റെ തലക്കിട്ട് കൊട്ട് തരും അമ്മമ്മയും അമ്മായിയും.. പിന്നെ തലയിൽ നിന്ന് വരുന്ന ചോർച്ച തടയാൻ എന്താക്കെ ചെയ്യേണ്ടി വരും എന്ന് ദൈവത്തിനറിയാം..”
“ഹോ.. കാര്യങ്ങൾ അത്രക്ക് ഹൊറിബിൾ ആണോ..?””ടൂ ഹൊറിബിൾ..””എന്ന പിന്നെ, ഞാൻ വിട്ടു..””ഹാ.. അതാ നല്ലത്..””ആഹാ.. നീയിത് കയ്യിലണിഞ്ഞോ..””ഉം.. അതൊക്കെ കിട്ടേണ്ട താമസം അണഞ്ഞില്ലേ..””ആഹാ.., അപ്പൂ നീ ആ കുട്ടിയെ കണ്ടൊ, ആരോടും മിണ്ടാതെ കൂട്ടില്ലാതെ ഒറ്റക്ക് നടക്കുന്നു””ഞാനും വന്ന അന്ന് തൊട്ടെ ശ്രദ്ധിക്കുന്നതാ, ആ കുട്ടിയോട് ആരും കൂട്ട്കൂടുന്നില്ല””എന്നാ വാ.. നമുക്ക് അവളെ കൂട്ടാം”
ശരി വാ..”
………തുടരും…….

by