The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഭവ്യ ഭാസ്കരൻ
കല്യാണി ഫോൺ അവളുടെ ചെവിയിൽ വച്ചു കൊടുത്തു.
കൃ.. കൃഷ്ണേട്ടാ.. ക്ഷീണിച്ച സ്വരത്തിലവൾ വിളിച്ചു.
മ്മ്.
ഒന്ന്.. ഒന്ന് കാണാൻ പറ്റോ.. അവളുടെ സ്വരം നേർത്തു പോയിരുന്നു.
ശ്വാസം കിട്ടാതെയവൾ പിടഞ്ഞു.
മോളെ… കല്യാണി അലർച്ചയോടെ വിളിച്ചു.
അയ്യോ… കണ്ണു തുറക്ക് മോളെ.. ഞങ്ങളെ വിട്ട് പോവല്ലടി.. മോളേ… കല്യാണി അലറി കരഞ്ഞു.
കൃഷ്ണന്റെ കൈയിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു.
കുറച്ചു സമയം വേണ്ടി വന്നു നടന്നത് ഓർത്തു എടുക്കാൻ.
തപ്പി തടഞ്ഞു കാറിന്റെ കീ എടുത്തു കൊണ്ടവൻ പുറത്തേക്ക് പാഞ്ഞു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മധു വിളിച്ചു പറഞ്ഞത് അനുസരിച്ചു കൃഷ്ണൻ ഹോസ്പിറ്റലിൽ എത്തി.
കൃഷ്ണനെ കണ്ടതും കല്യാണി കരഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.
മോനെ.. മീനു.. കല്യാണി വിങ്ങി പൊട്ടി. മധു വന്നു കല്യാണിയെ ചേർത്തു പിടിച്ചു.
എന്താ . അച്ഛാ ഉണ്ടായത്.. അവൻ വെപ്രാളത്തോടെ ചോദിച്ചു.
അറിയില്ല മോനെ… Icu ൽ ആണ്.
ഡോക്ടർ എന്തെങ്കിലും..
ഇല്ല.
icu വിന്റെ ഡോർ തുറന്നു ഡോക്ടർ ഇറങ്ങി വന്നു.
കൃഷ്ണൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
ഡോക്ടർ..?
മൈഥിലിയുടെ..?
ഹസ്ബൻഡ് ആണ്.
ഡോക്ടർ കൃഷ്ണന്റെ തോളിൽ കൈ വച്ചു.
അറിയിക്കാൻ ഉള്ളവരെ അറിയിച്ചോളൂ.. ഇനി എത്ര നേരം ജീവൻ പിടിച്ചു നിർത്താൻ കഴിയുമെന്ന് അറിയില്ല. ഹാർട്ട് ബീറ്റ് സ്ലോ ആയി കൊണ്ടിരിക്കാ.
കൃഷ്ണൻ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൽ മിന്നി.
ഡോക്ടർ… അവന്റെ സ്വരം ചിലമ്പിച്ചു പോയി.
ഡോക്ടർ അവന്റെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു.
ഞാൻ ഒന്ന് കണ്ടോട്ടെ.. ഡോക്ടർ.
മ്മ്. അതുo പറഞ്ഞു ഡോക്ടർ ക്യാമ്പിനിലേക്ക് പോയി.
തിരിഞ്ഞു നോക്കുമ്പോൾ എല്ലാം കേട്ട് തകർന്ന് നിൽക്കുന്ന മനുഷ്യന്റെ കൈയിൽ നിന്ന് ബോധം മറഞ്ഞു വീഴാൻ പോവുന്ന കല്യാണിയെയാണ്.
സിസ്റ്റർസ് ഓടി വന്നു കല്യാണിയെ കൊണ്ട് പോയി. മധു ആശ്രയത്തിന് എന്നോണം ചുമരിൽ ചാരി നിന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ഒരുപാട് വയറുകൾ ശരീരത്തിൽ ഘടിപ്പിച്ചു കിടക്കുന്നവളുടെ അടുത്തേക്കവൻ നടന്നു ചെന്നു.
അവളോടുത്തുള്ള നിമിഷങ്ങൾ ഓർക്കവേ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അവളുടെ കൈകളിൽ പിടിച്ചു. അവന്റെ കണ്ണുനീർ അവളുടെ കൈകളിൽ ഇറ്റു വീണു.
ആയാസപ്പെട്ടവൾ കണ്ണു തുറന്നു.
മങ്ങി തുടങ്ങിയ കാഴ്ചയിൽ കണ്ണുകൾ അടച്ചു തുറന്ന് കൊണ്ടവൾ വീണ്ടും നോക്കി.
കൃ.. കൃഷ്ണേട്ടാ.. സൗണ്ട് ഇല്ലാതെ അവൾ വിളിച്ചു.
കൃഷ്ണൻ അവളുടെ കൈകൾ കൂട്ടി പിടിച്ചു.
മാപ്പ്… അവൾ ചുണ്ടനക്കി കൊണ്ട് പറഞ്ഞു.
അവൻ തല വിലങ്ങനെയാട്ടി, അവളുടെ കൈയിൽ ചുംബിച്ചു.
പെട്ടന്ന് മിഷൻസ് എല്ലാം നിന്നു. ഞെട്ടി കൊണ്ടവൻ മൈഥിലിയെ നോക്കി.
അനക്കമില്ലാതെ കിടക്കുന്നവളെ കണ്ട് കൃഷ്ണൻ നെഞ്ചു പിടഞ്ഞു.
മീനൂ…. അവൻ കവിളിൽ തട്ടി വിളിച്ചു.
മീനു നോക്കടി… അവളെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു.
മീനു.. കണ്ണു തുറക്കടി.. നീ എന്തിനാ അങ്ങനെ ചെയ്തെ.. അതു കൊണ്ടല്ലേ.. ഇങ്ങനൊക്കെ സംഭവിച്ചത്. ഞാനും മക്കളും ഒറ്റക്കായില്ലടി ഇപ്പോ.. അവൻ പരിഭവം പറഞ്ഞു.
അവളുടെ നെറ്റിയിലവൻ അമർത്തി ചുംബിച്ചു.
കണ്ണു തുറക്ക് മീനൂ.. നിന്റെ കൃഷ്ണേട്ടനാ വിളിക്കുന്നെ…?
അപ്പോഴേക്ക് സിസ്റ്റർമാറും ഡോക്ടറും ഓടി എത്തി.
ചെക്ക് ചെയ്ത ശേഷം. ഡോക്ടർ കൈകൾ കൊണ്ട് അവളുടെ കണ്ണുകൾ അടച്ചു. വെള്ളതുണി മുഖത്തേക്ക് ഇട്ടു.
നിർവികാരതയോടെ കൃഷ്ണൻ നോക്കി നിന്നു.
ചുമരിൽ ചാരി കൊണ്ടവൻ താഴേക്ക് ഊർന്നിരുന്നു.
മീനു.. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മൈഥിലിയുടെ മരണ വിവരം അറിഞ്ഞു ഉണ്ണിയും മാളുവും മാളുവിന്റെ അച്ഛനും മൈഥിലിയുടെ വീട്ടിലേക്ക് എത്തി.
കൃഷ്ണന്റെയും കുട്ടികളുടെ അവസ്ഥ കണ്ട് ഉണ്ണിയുടെ മാളുവിന്റെ നെഞ്ചു പിടഞ്ഞു. എത്ര ഒക്കെയായാലും സ്വന്തം ഏട്ടനും മക്കളുമാണ്.
ഉണ്ണി തന്നെ ഓടി നടന്നു എല്ലാ കാര്യങ്ങളും ചെയ്തു. മാളു കുട്ടികളെ ചേർത്തു പിടിച്ചു കൊണ്ട് ആശ്വാസിപ്പിച്ചു.
മരണാനന്തര ചടങ്ങുകൾ എല്ലാം കഴിയും വരെ മാളു ഉണ്ണിയും മക്കളും അവർക്കൊപ്പം നിന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ അച്ചുവിനെ ചിന്നുവിനെ നോക്കി.
ബലി ദർപ്പണം കഴിഞ്ഞു. ഉണ്ണിയും മാളുവും മക്കളും തിരികെ പോവാൻ ഇറങ്ങി.
യാത്ര പറഞ്ഞിറങ്ങുമ്പോൾ കല്യാണി വന്നു മാളുവിന്റെ കൈയിൽ പിടിച്ചു.
മോൾ എന്റെ മോളോടും എന്നോടും ക്ഷമിക്കണം മോളെ ദ്രോഹിച്ചിട്ടെ ഉള്ളൂ.. എല്ലാത്തിനും മാപ്പ്. കണ്ണു നിറച്ചു കൊണ്ടവർ പറഞ്ഞു.
അമ്മ അതൊന്നും ഓർത്ത് സങ്കടപ്പെടേണ്ട. എന്നെ മകളായിട്ട് കണ്ടാൽ മതി. എന്ത് ആവിശ്യo ഉണ്ടെങ്കിലും വിളിച്ചാൽ മതി.
അവരെ ചേർത്തു പിടിച്ചു കൊണ്ട് മാളു പറഞ്ഞു.
അച്ചു… ചിന്നു.. വാ… മാളു അവരെ വിളിച്ചു.
മക്കളെ ഞാൻ കൊണ്ട് പോവാ. അവർ കുറച്ചു ദിവസം ഞങളുടെ കൂടെ നിൽക്കട്ടെ. മാളു പറഞ്ഞു.
മ്മ്. അവർ തലയാട്ടി.
ഗൗരി ചിന്നുവിന്റെ അച്ചുവിന്റെ കൈകൾ പിടിച്ചു കൊണ്ട് അങ്ങോട്ട് വന്നു.
കല്യാണി അവരെ ചേർത്തു പിടിച്ചു നെറുകിൽ ചുംബിച്ചു.
കുഞ്ഞാ.. അവരെ കൂട്ടി കാറിൽ പോയി ഇരിക്ക്.
ആഹ് അമ്മാ. മധുച്ഛാ ടാറ്റാ…
ആഹ്. മധു അവരോടെപ്പം ചെന്നു.
കുട്ടികൾ എല്ലാവരും കാറിൽ കയറി. മധു ഡോർ അടച്ചു.
ഏട്ടാ.. ഈ ഒര് അവസ്ഥയിൽ തനിച്ചാക്കി പോവല്ല. കുട്ടികൾ ഞങളുടെ കൂടെ നിൽക്കട്ടെ. തകർന്നു ഇരിക്കരുത് മക്കൾക്ക് ഏട്ടൻ മാത്രമേ ഉള്ളൂ. അമ്മയും ഏട്ടനും കുറച്ചു ദിവസം ഇവർക്ക് കൂട്ടായി ഇവിടെ ഉണ്ടാവണം. ഉണ്ണി കൃഷ്ണന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.
നിറമിഴിയാലേ അവൻ ഉണ്ണിയെ നോക്കി.
ഉണ്ണി കൃഷ്ണനെ ചേർത്തു പിടിച്ചു.
ഞാനുണ്ട് ഏട്ടാ.. കൂടെ.
ഉണ്ണിയും മാളുവും മക്കളും യാത്ര പറഞ്ഞു ഇറങ്ങി.
തുടരും