11/04/2026

അനുരാഗി : ഭാഗം 32

രചന : ആയിഷ അക്ബർ

മോളവന്റെ കൂടെ ചെന്ന് കുഞ്ഞിന് മരുന്ന് കൊടുക്ക്……മുറിയിലേക്ക് നടക്കുന്ന അവനെ ചൂണ്ടി രേവതി വേദയോടത് പറയുമ്പോൾ അവനൊന്നു നിന്നു…..അവൾ പതിയെ അവന്റെ കൂടെയങ്ങനെ നടന്നു…..അവളുടെ നെഞ്ചിലേക്ക് തല വെച്ചങ്ങനെ കിടക്കുകയാണ് ആദി……
ശിവ പതിയെ യൊന്നു പിറകിലേക്ക് തിരിഞ്ഞവരെ നോക്കി….എന്തോ കണ്ണുകൾക്ക് അത്രയേറെ മനോഹരമായൊരു കാഴ്ച തന്നെയായിരുന്നത്……
അവന്റെ ചൊടിയിൽ ഏറെ ഭംഗിയുള്ളോരു പുഞ്ചിരി വിരിഞ്ഞു…..ദേ…. ഇതൊരു ഒന്നര മില്ലി കൊടുത്താൽ മതി……

അവൻ ഷെൽഫിൽ നിന്നും മരുന്ന് കുപ്പിയെടുത് അവൾക്ക് നേരെ നീട്ടിയത് പറഞ്ഞതും അവളത് വാങ്ങി കുഞ്ഞിനെയുമെടുത് വരാന്തയിലേക്ക് നടന്നു….അങ്ങോട്ടും ഇങ്ങോട്ടും നടന്നും പറഞ്ഞും കളിപ്പിച്ചു ചിരിപ്പിച്ചും അവളവന് മരുന്ന് കൊടുക്കുന്ന ആ കാഴ്ച അവൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു ……ആധിയേ ഉറക്കി അവൾ തൊട്ടിലിലേക്ക് കിടത്താൻ മുറിയിലേക്ക് കയറുമ്പോൾ ശിവ കട്ടിലിൽ കിടന്നുറങ്ങി യിരുന്നു…..അവൾ ആദിയെ കിടത്തി തിരിഞ് കൊണ്ടവനെ യൊന്നു നോക്കി….. പാവം….. വയ്യാത്തത് കൊണ്ടാവും അങ്ങനെ കിടന്നുറങ്ങി പ്പോയത്…..

അവൾ ഷെൽഫിൽ നിന്നും ഒരു പുതപ്പെടുത്തു പതിയെ അവനു പുതച്ചു കൊടുക്കുമ്പോൾ ഹൃദയത്തിന് അവൻ തന്റെ സ്വന്തമായിരുന്നു……..കട്ടിലിൽ നിന്നും താഴേക്ക് വീണു കിടക്കുന്ന അവന്റെ കൈ എടുത്ത് മുകളിലേക്ക് വെക്കണമെന്നുണ്ടെങ്കിലും എന്തോ ഒരു ഭയം തോന്നിയിരുന്നവൾക്ക്…..ചെയ്യുന്നത് തെറ്റാകുമോയെന്ന ഭയം……മനസ്സ് രണ്ട് വശത്തേക്കും ചാഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ തെറ്റും ശെരിയും കണക്കാക്കാതെ അവൾ പതിയെ അവന്റെ കൈ തന്റെ കയ്യിലെടുത്തു…..അവന്റെ ചുവന്ന നീളൻ വിരലുകൾ അവളുടെ വിരലുകളോട് കൂട്ടി മുട്ടി…..

പതിയെ അവന്റെ നെഞ്ചിലേക്ക്  ആ കൈ എടുത്ത് വെക്കുമ്പോൾ അവന്റെ ശരീരത്തിന്റെ ചൂട് അവൾക്കളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….
അവളുടെ ഉള്ളൊന്നുലഞ്ഞു….അവൾ അവനറിയാത്ത വിധം അത്രയും പതിയെ അവന്റെ നെറ്റിയിലൊന്ന് തൊട്ട് നോക്കി…..അവളുടെ കയ്യൊരു വേള പൊള്ളുന്നത് പോലെ അവൾക്ക് തോന്നിപ്പോയി……ഇത്രയും പനിയുണ്ടോ….
അവനെ വിളിച്ചാലോ എന്ന് തോന്നിയെങ്കിലും അവൾ വിളിക്കാതെ പെട്ടെന്ന് അവിടെ നിന്നും താഴേക്ക് നടന്നിരുന്നു…..അവൾ അകലുന്നതറിഞ്ഞതും തല വേദന അസ്സഹനീയമായത് കൊണ്ട് വെറുതെ കണ്ണുകൾ അടച്ചു കിടന്നിരുന്ന അവൻ പതിയെ മിഴികൾ തുറന്നു…..

ഉള്ളിലെ ചൂടകറ്റാൻ മാത്രം കെൽപ്പുള്ള അവളെന്ന തണുപ്പ് അവനെ പൊതിഞ്ഞു പിടിക്കുന്നത് അവനറിഞ്ഞു…..അവന്റെ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിയെ മറക്കാനെന്ന വണ്ണം അവൻ തന്നെ കൈ കൊണ്ട് മുഖമൊന്നു പൊത്തി പിടിച്ചിരുന്നു…….
ചുക്കും കുരുമുളകും ഇരിപ്പില്ലേ… വേദ അടുക്കളയിലേക്ക് കയറി രേവതിയോടത് ചോദിച്ചത് അല്പം മടിയോടെ തന്നെയായിരുന്നു……
ഉണ്ടല്ലോ ….. ആർക്കാണ്…..അത്… ഡോക്ടറോരു ചുക്ക് കാപ്പിയിട്ട് കൊണ്ട് വരാൻ പറഞ്ഞിരുന്നു…..രേവതിയുടെ ചോദ്യത്തിന് ഒരു പരുങ്ങലോടെ തന്നെയാണ് അവൾ മറുപടി പറഞ്ഞത്….

അടുക്കളയിലുണ്ടായിരുന്ന അരുണിമ അവളെയൊന്ന് നോക്കി…..മോള് ബുദ്ധിമുട്ടേണ്ട…. ഞാൻ ഉണ്ടമാക്കി തരാം….ബുദ്ധിമുട്ടൊന്നുമില്ലെനിക്ക്…..
രേവതി സ്നേഹത്തോടെ അത് പറഞ്ഞതും വേദക്ക് തിരിച്ചത്രയേ പറയാൻ കഴിഞ്ഞുള്ളു……രേവതി ഒരു നിമിഷം അവളെയൊന്ന് നോക്കി…അവൾ തന്റെ മിഴികളിലേക്ക് നോക്കാൻ അല്പം കഷ്ടപ്പെടുന്നത് പോലെ അവർക്ക് തോന്നിയിരുന്നു……നിനക്ക് ബുദ്ധോമുട്ടില്ലെങ്കിലും ഞങ്ങൾക്കു ണ്ട്……രേവതിയുടെ മറുപടി കാത്ത് നിൽക്കാതെ അരുണിമ ഇടയിൽ കയറിയത് പറയുമ്പോൾ അവളോടുള്ള പുച്ഛവും ദേഷ്യവും ഒക്കെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…

വേദ ഒന്നും മിണ്ടിയില്ല…..രേവതി പോയി ചുക്കും കുരുമുളകും ശർക്കരയും എല്ലാം എടുത്ത് സ്ലാബിന് മേൽ വെച്ചു…മോളുണ്ടാക്കി കൊണ്ട് കൊടുക്ക് …. ഞാനൊന്ന് പോയി കിടക്കക്കട്ടെ…..
അവളുടെ കവിളിൽ പതിയെ തൊട്ട് കൊണ്ടതും പറഞ്ഞു രേവതി അകത്തേക്ക് പോകുമ്പോൾ വേദ ക്ക് സന്തോഷം തോന്നിയിരുന്നു….അരുണിമ പല്ലുകൾ ഞെരിച്ചു ക്കണ്ടവളെ നോക്കിയങ്ങനെ നിന്നു…….അവളത് ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം ചുക്കും കുരുമുളകുമിട്ട് നല്ല ചുക്ക് കാപ്പിയിണ്ടാക്കിയേടുത്തു…..തന്റെ ചുക്ക് കാപ്പി പ്രസാദേട്ടന്റെ അമ്മക്ക് വല്യ കാര്യമാണ്….

പനി വരുമ്പോൾ താനുണ്ടാക്കി കൊടുക്കുന്നത് കുടിച്ചിട്ട് പനി യൊന്നു വിട്ടാൽ തന്നെ വായിൽ തോന്നിയത് പറയും…..അവളൊരു നിമിഷം ആ ഓർമകളിലൂടെ സഞ്ചരിച്ചപ്പോഴേക്കും സ്റ്റവിൽ വെച്ചിരുന്ന ചുക്ക് കാപ്പി തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു …..അവളതൊരു സ്റ്റീൽ കപ്പിലേക്ക് പകർത്തി മുകളിലേക്ക് നടന്നു…….അവൾ മുറിയിലെത്തുമ്പോൾ അവൻ കണ്ണുകൾ തുറന്ന് കിടക്കുന്നത് അവളിലൊരു ആശ്വാസം നൽകി….
അവനെ തനിക്ക് വിളിക്കേണ്ടി വന്നില്ലല്ലോ എന്ന തരത്തിൽ……അവളെ കണ്ടതും അവനൊന്നു നോക്കിയിരുന്നു…..   അവൾ അല്പം മടിയോടെ തന്നെ ആ കപ്പവനു നേരെ നീട്ടി…….

ഇതെന്താ……അവൻ ചോദിച്ചു കൊണ്ടാ കപ്പ് വാങ്ങിയിരുന്നു…..ഡോക്ടർക്ക് നല്ല പനിയുള്ളതല്ലേ….അപ്പൊ കുറച്ചു ചുക്ക് കാപ്പി…..
അവൾ പതിയെ അത് പറഞ്ഞു നിർത്തുമ്പോൾ അവനവളെ നോക്കിയൊന്ന് ചിരിച്ചു…..ഞാൻ ടാബ്ലറ്റ് കഴിച്ചിരുന്നു….പനി കുറയുന്നുണ്ട് …..പിന്നെ വേദ എനിക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ…..ഞാൻകുടിച്ചോളാം…..അവനത് പറഞ്ഞതും അവളുടെ മുഖം വിടർന്നു….ഡോക്ടറുടെ ടാബ്ലറ്റ് ഏറ്റില്ലെങ്കിലും എന്റെ ചുക്ക് കാപ്പി പാളി പ്പോകില്ല….
അവളത് പറഞ്ഞൊന്ന് ചിരിക്കുമ്പോൾ അവനും ചിരിയോടെ ആ കപ്പ് ചുണ്ടോടു ചേർത്തു…..

അതവൻ കുടിക്കുന്നത് നോക്കി നിൽക്കെ അവന്റെ മുഖത്ത് പടരുന്ന ഒരു തരം ആശ്വാസം അവള്ളിലൊരു തണുപ്പ് നൽകിയിരുന്നു……മ്മ്…. കൊള്ളാലോ നിന്റെ മരുന്ന്…….അവൻ കുടിച്ചു കഴിഞ്ഞതും പറഞ്ഞു അവൾക്ക് മേരെ ആ കപ്പ് നീട്ടുമ്പോൾ അവളൊരു ചിരിയോടെ അത് വാങ്ങി കടന്ന് പോയിരുന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് രാത്രി വീട്ടിലേക്ക് കടന്നു വന്ന രാജനും ജയനും ശരത്തുമെല്ലാം പതിവില്ലാത്ത ആളെ അവിടെ കണ്ടോന്ന് നോക്കി…..ഇതാണ് വേദ….. ആദിയെ നോക്കാൻ നിൽക്കുന്ന കുട്ടി…..
അവനും കുഞ്ഞിനും സുഖമില്ലാത്തോണ്ട് അവളെ പറഞ്ഞയച്ചില്ല…..മുത്തശ്ശി എല്ലാവർക്കും അവളെ പരിചയപ്പെടുത്തുമ്പോൾ അവൾ മുത്തശ്ശിക്ക് പിറകിലേക്കൊന്ന് നീങ്ങി നിന്നിരുന്നു……
ജയനും രാജനും അവളോട് വിഷേങ്ങളെല്ലാം ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി പോയിരുന്നു…….അവൻ മുകളിൽ കിടക്കുന്നത് കൊണ്ട് തന്നെ  ഉണർന്ന ആദിയെ എടുത്തവൾ താഴേക്ക് വന്നു……

രാജനും ജയനുമെല്ലാം ആദിയെ മാറി മാറിയെടുത്തു…..ആദ്യമായിട്ടായിരുന്നു അവർക്ക് അവനെയൊന്ന് എടുക്കാൻ കിട്ടുന്നത്….അവൻ കരഞ്ഞു തുടങ്ങിയപ്പോൾ പെട്ടെന്ന് അവൾക്ക് തന്നെ അവനെ തിരികെ കൊടുക്കുമ്പോൾ സന്തോഷം കൊണ്ടെന്തോ രാജൻ കണ്ണുകൾ അമർത്തി തുടച്ചിരുന്നു…..മോളെ യെങ്കിലും അവർക്ക് രണ്ട് പേർക്കും പറ്റുന്നുണ്ടല്ലോ…. അത് തന്നെ ഭാഗ്യം……രാജൻ അവളുടെ മുടിയിഴകളിൽ തലോടി വാത്സല്യത്തോടെ അത് പറയുമ്പോൾ അവളൊന്നു പുഞ്ചിരിച്ചിരുന്നു….ആദ്യമായി ഈ വീട്ടിൽ വന്ന് കയറിയപ്പോൾ ഉണ്ടായിരുന്ന അപരിചിതത്വത്തിന് പകരമായി ഇന്നെല്ലാവരും തനിക്കാരോക്കെയോ ആയത് പോലെ അവൾക്ക് സ്വയം തോന്നുകയായിരുന്നു ..

സ്നേഹിക്കാൻ ആരുമില്ലാതിരുന്ന മനസ്സ് തുറന്നു ചിരിക്കാൻ പോലും കഴിയാതിരുന്ന തനിക്ക് വേണ്ടി വിധി കരുതി വെച്ച നല്ല നിമിഷങ്ങളാവാം ഇത്…….അവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിക്കുമ്പോഴും തന്നെ തേടി അവനേത് നിമിഷവും എത്തുമെന്ന ഉൾ ഭയം ആ പുഞ്ചിരിയേ പാടെ തല്ലി കെടുത്തിയിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മുകളിലേക്ക് അവന്റെ മുറിയോട് ചേർന്നുള്ള മുറിയാണ് തനിക്ക് കിടക്കാൻ തന്നത്…..ആദി അവന്റെ  കൂടെയായത് കൊണ്ട് തന്നെ അവൾ അവനെയുമെടുത്.ഏറെ നേരം ആ വരാന്തയിലങ്ങനെയിരുന്നു……അൽപ സമയം കഴിഞ്ഞപ്പോഴാണ് പുറകിലുള്ള ആളനക്കം അറിഞ്ഞവളൊന്ന് തിരിഞ് നോക്കിയത്…….
അവനുറങ്ങിയില്ലേ…..ഇല്ലാ…. ഉറക്കം വരുന്നുണ്ട്…..ഇനി…. ഞാനുറക്കി കോളം…. താൻ പോയി കിടന്നോ……ഏറെ സ്നേഹത്തോടെ അവനവളോടാത പറയുമ്പോൾ അവൾ ആധിയിലേക്കൊന്ന് നോക്കി..അവന്റെ കണ്ണുകളിൽ ഉറക്കം പിടിച്ചു തുടങ്ങുന്നുണ്ട്….ഇല്ലാ… അവൻ ഉറങ്ങട്ടെ…..അവളത് പറഞ്ഞു അവനെയോന്ന് കൂടി ചേർത്ത് പിടിച്ചതും അവനും അവർക്കരികിൽ ഇരുന്നു…..പെട്ടെന്ന് അങ്ങനെയൊന്നു  പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾക്കൊരു പ്രയാസം തോന്നിയിരുന്നു……പാതിരാ കാറ്റ് ചന്ദന സുഗന്ധവുമായി തങ്ങളെ കടന്ന് പോകുന്നുണ്ട്….മേലെ പൂർണ ചന്ദ്രൻ ഏറെ പുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്നത് പോലെ……..

                      (തുടരും)