Karimizhi

The World of Malayalam Stories

തുടർക്കഥകൾ

ഭാഗ്യജാതകം : ഭാഗം 23

രചന – അയിഷ അക്ബർ

പിറ്റേന്ന് നേരത്തെ തന്നെ ജോലികളെല്ലാം ഒതുക്കുന്ന തിരക്കിലായിരുന്നു ശിവ….

നിന്റെ ഇത് വരെ കഴിഞ്ഞില്ലേ….

പുറത്ത് പോയി വന്നതിനു ശേഷവും പണികൾ കഴിയാതെ ചൂലും പിടിച്ചു നിൽക്കുന്നവളെ കണ്ട് ആദിക്ക് ദേഷ്യം വന്നു…..

ഇന്നലെ രാത്രി തന്നെ ഞാൻ പറഞ്ഞതല്ലേ രാവിലെ പോവണമെന്ന്…..

അവളൊന്നും മിണ്ടാത്തെ അടിച്ചു വാരലിന്റെ വേഗം കൂട്ടി…..

എങ്ങോട്ടാ ആദീ പോകുന്നത്…

അവർക്കെതിരായി വരുന്ന രാഹുലാണത് ചോദിച്ചത്…

ശങ്കരനങ്കിൾ വിളിച്ചിരുന്നു… അവിടം വരെയൊന്നു ചെല്ലാൻ പറഞ്ഞ്…..

നിന്നോടച്ചൻ ഓഫീസിലേക്ക് വരാൻ പറഞ്ഞിരുന്നില്ലേ…..

ഉവ്വ്…. അവിടെ പോയി വന്നിട്ട് വേണം ഓഫീസിലെത്താൻ…. അതൊന്നും ഇവിടുള്ളവർക്ക് അറിയേണ്ടല്ലോ…..
ശിവയെ കനപ്പിച് നോക്കി കൊണ്ടത് പറയുമ്പോൾ രാഹുലിന്റെ പിറകിൽ വേണിയുമുണ്ടായിരുന്നു….

അവൾ കേൾക്കാത്ത ഭാവത്തിൽ നിൽക്കുമ്പോൾ ആദിക്ക് എന്തിനോ വല്ലാതൊരു നീരസം തോന്നിയിരുന്നു….

ബാക്കി ജോലി ഞാൻ ചെയ്തോളാം നീ പൊയ്ക്കോളു ശിവാ എന്നവൾ പറയുമെന്ന് ആദിയും കരുതിയിട്ടുണ്ടാവണം….

അവൻ മുറിയിലേക്ക് പോയി ഒരുങ്ങി വന്നപ്പോൾ നിലം തുടച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവ…..

വേഗത്തിൽ ചെയ്യുന്നതിന്റെ എല്ലാ അടയാളങ്ങളും അവളിൽ പ്രകടമായിരുന്നു…..

ആദിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..

ഞാൻ ഒറ്റക്ക് പൊയ്ക്കോളാം…. നീ വരണ്ട….. നിന്നെ കൂടെ കൂട്ടണമെന്ന് നിന്റച്ഛൻ പറഞ്ഞത് കൊണ്ടാ…. അല്ലെങ്കി ഞാനിതിനു നിൽക്കില്ലായിരുന്നു….

അവൻ ദേഷ്യത്തോടെ അത്രയും പറഞ്ഞ് കൊണ്ട് പോകുമ്പോൾ അവൾ അതെ നിൽപ്പ് തുടർന്നു….

നെറ്റിയിൽ പറ്റിപ്പിടിച്ച വിയർപ്പു കണങ്ങളെ തുടച്ചു കൊണ്ട് കയ്യിലുള്ള തുണി പിഴിഞ്ഞ് നിലം തുടക്കുന്നത് അവൾ തുടർന്നു…..

ദേഷ്യപ്പെട്ടു കൊണ്ട് അവൾക്ക് മുമ്പിൽ നിന്നും ഇറങ്ങി ഉമ്മറത്തെത്തിയപ്പോൾ നഖം വെട്ടിയൊതുക്കി നിറം നൽകുന്ന വേണിയെയാണവൻ കണ്ടത്…..
ശിവയെ അവൻ കൊണ്ട് പോകുന്നില്ലായെന്നത് കേട്ടത് അവളിൽ സന്തോഷമുണ്ടാക്കിയിരുന്നു….

ശിവയോടുള്ള ദേഷ്യത്തിനേക്കാൾ മുകളിൽ അവന് വേണിയോടുള്ള ദേഷ്യം നിറഞ്ഞു നിന്നു…..

പുറത്തേക്കിറങ്ങിയ അതെ വേഗത്തിൽ അവൻ അകത്തേക്ക് തന്നെ കയറി ഇടത് കയ്യിൽ പിടിച്ചവളെ വലിച്ചെഴുന്നേൽപ്പിച്ചു…

എന്തെന്നറിയാതെ ഒരു നിമിഷം അവൾ ഞെട്ടിയിരുന്നു…..

വലതു കയ്യിൽ അവൾ പിടിച്ചിരുന്ന തുണിയെ നിലത്തേക് വലിചെറിയുന്നതോടൊപ്പം തുടക്കാനുള്ള വെള്ളം വച്ചിരുന്ന ബക്കറ്റ് കാലു കൊണ്ട് ചവിട്ടി തെറിപ്പിച്ചു….

വെള്ളം അവിടമാകെ പരന്നു…..

ശബ്ദം കേട്ട് വേണി ഉമ്മറത്ത് നിന്നും രാഹുൽ മുറിയിൽ നിന്നും ഓടി വന്നു….

നീ ഇവിടുത്തെ വേലക്കാരിയല്ല….എന്റെ ഭാര്യയാണ്…. ഞാൻ പറഞ്ഞത് അനുസരിച്ചതിന്റെ ബാക്കി ജോലികൾ ചെയ്‌താൽ മതി….

ഈ തുടപ്പ് ഇവിടെ മറ്റാർക്കും പൊക്കാൻ കഴിയില്ലെങ്കി വേണ്ട… അവിടെ കിടന്നോട്ടെ….
അതിനെന്റെ സമയം മെനക്കെടുത്തരുത്.. ….

ശിവയുടെ കൈകൾ മുറുക്കി പിടിച്ചു അവളോടായി അലറി കൊണ്ടത് പറയുമ്പോൾ അത് വേണിക്കുള്ളതാണെന്ന് അവൾക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു…..

ശിവയുടെ കൈകളിലെ പിടി വിടാതെ തന്നെ അവളെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോയി……

അഞ്ചു മിനുട്ടിനുള്ളിൽ റെഡിയാവണം….
അവനത് പറയുമ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു….

അവൾ വേഗം അലമാരയിൽ നിന്നും ഒരു ചുരിദാരെടുത് കുളിമുറിയിലേക്ക് കയറി…

മുടി കെട്ടാൻ പോലും നിൽക്കാതെ അവനരികത്തു ചെന്നു നിൽക്കുമ്പോൾ അവളിലെ കിതപ്പവനറിയുന്നുണ്ടായിരുന്നു……

അവരവിടെ നിന്നും ഇറങ്ങുമ്പോൾ വേണി തുടച്ചു തുടങ്ങിയിരുന്നു….

അവരുടെ മുഖത്തേക്ക് പോലും അവൾ നോക്കിയിരുന്നില്ല…. മുഖം കനപ്പിച്ചു കൊണ്ട് താഴേക്ക് നോക്കിയാണ് അവൾ നിന്നിരുന്നത്…..

ഏട്ടാ…. ഞങ്ങൾ പോയിട്ട് വരാം….

രാഹുലിനോട് പറഞ്ഞ് കൊണ്ട് ഇറങ്ങുമ്പോൾ വേണിയുടെ സംസാരം അവർക്ക് രണ്ടു പേർക്കും കേൾക്കുന്നുണ്ടായിരുന്നു….

അവനെ അവൾ സാരി തുമ്പിൽ കെട്ടിവെച്ചിരിക്കുകയാ….
പഴയ ആദിയല്ല അവൻ… ഒത്തിരി മാറിപ്പോയി….
രാഹുലിനോട് വേണി പറയുന്നത് അവർ കേൾക്കുന്നുണ്ടായിരുന്നു….

ശിവയുടെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു….

ആദിയുടെ മനസ് പേരറിയാത്തൊരു നൊമ്പരം പേറി….

എല്ലാവരും കരുതുന്ന പോലെ അവളെ താൻ ഭാര്യയായി പോലും കാണുന്നില്ല…..
ആദ്യം അവളോടുള്ള വെറുപ്പ് ഇന്ന് മനസ്സിൽ നിന്നും നീങ്ങി തുടങ്ങിയെന്നു മാത്രം….

അവൾ ചതിച്ചുവെന്ന് കരുതിയത് കൊണ്ടാണ് അവളോടുള്ള വെറുപ്പ് മനസ്സിലുണ്ടായിരുന്നത്….
എന്നാൽ ക്രൂരയായ അവളുടെ ചെറിയമ്മ ഒരിക്കലും അവൾക്ക് വേണ്ടി നല്ലൊരു കാര്യം ചെയ്യില്ലെന്ന് താനുറച്ചു വിശ്വസിക്കുന്നു……

അന്ന് താനറിയാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ട്…
അത് തീർച്ചയായും നീതുവിന്റെ അമ്മ തന്നെയായിരിക്കും…

രണ്ട് പെൺകുട്ടികളുടെ സങ്കടം ഏറ്റ് വാങ്ങിയിട്ടവരെന്ത് നേടി…

ഓർക്കും തോറും അവന് ദേഷ്യം വരുന്നുണ്ടായിരുന്നു….

ശിവയോട് ഇന്നേവരെ പ്രണയം തോന്നിയിട്ടില്ല…
തന്റെ പ്രണയം അത് നീതുവായിരുന്നു….

അവളെ മറക്കാൻ ശ്രമിക്കുകയല്ലാതെ ഒരിക്കൽ പോലും ശിവയെ സ്നേഹിക്കാൻ താൻ ശ്രമിച്ചിട്ടില്ല….. എനിക്കതിനു കഴിയില്ലെന്നത് തീർച്ചയാണ്……

അത് പോലെ അവൾക്ക് തന്നെയും……

അവിടെയെത്തി അകത്തേക്ക് കയറിയിരിക്കുമ്പോഴും
നീതുവിന്റെ അമ്മക്ക് തന്റെ മുഖത്ത് നോക്കാനൊരു പ്രയാസം പോലെ തോന്നിയിരുന്നു…

എങ്കിലും അവർക്ക്‌ തന്നോട് സംസാരിക്കേണ്ടത് ഒരു ആവശ്യമായി അവന് തോന്നി…..

അന്നത്തെ ആ സംഭവം അവനെ അത്രത്തോളം ദേഷ്യത്തിലാഴ്ത്തിയത് കൊണ്ട് തന്നെ അവരോടവൻ വല്യ താല്പര്യമൊന്നും കാണിച്ചില്ല…..

ഞാനെന്തിനാണ് വിളിപ്പിച്ചതെന്ന് വെച്ചാൽ….

ചായയും പലഹാരങ്ങളും നിരത്തി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശങ്കരൻ പറഞ്ഞ് തുടങ്ങിയത്…..

ആദി അത്യധികം വിനയത്തോടെ അവരുടെ വാക്കുകൾക്കായി തലയുയർത്തി……

നീതുവിനൊരു കല്യാണാലോചന വന്നിട്ടുണ്ട്….
കുറച്ചു ദൂരെ നിന്നാ….

ആദ്യം പറയേണ്ടത് നിന്നോടാണല്ലോ…. ആണ് മക്കളില്ലാത്ത എനിക്ക് ദൈവം തന്ന മകനാണല്ലോ നീ….

പുഞ്ചിരിച്ചു കൊണ്ട് ശങ്കരനത് പറയുമ്പോൾ അവനോടുള്ള സ്നേഹം അവന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….

എങ്കിലും…. നീതു മറ്റൊരാൾക്ക് സ്വന്തമാവാൻ പോകുന്നുവെന്നത് അവന്റെ മനസ്സിനെ വല്ലാത്ത ഭാരത്തിലാഴ്ത്തി..

ഏട്ടൻ ചേച്ചിയുടെ സ്വന്തമെന്നോർക്കുമ്പോൾ ഹൃദയം തകർന്നു പോകുന്നു വെന്ന് നീതു തന്നോട് പറയുമ്പോൾ അതിന്റെ തീവ്രത താനറിഞ്ഞിട്ടില്ല…. എന്നാൽ ഇപ്പോൾ മനസ്സിലാവുന്നുണ്ട്….. അതെത്രത്തോളം വേദന സമ്മാനിക്കുന്നുവെന്നത്….

നീതുവിന്റെ അമ്മയുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നു…

നീതു ഭാവങ്ങളെത്തുമില്ലാതെ ദൂരേക്ക് നോക്കി നിന്നിരുന്നു…..

ശിവ പതിവ് ഗൗരവത്തോടെ കാര്യങ്ങൾ കേൾക്കുകയായിരുന്നു….

മോനൊന്നും പറഞ്ഞില്ല….
ആദിയുടെ ഭാഗത്തു നിന്ന് പ്രതികരണമേതു മില്ലാതായപ്പോഴാണ് ശങ്കരൻ വീണ്ടും ചോദിച്ചത്……

അതിനെന്താ അങ്കിൾ…. നല്ലതാണെങ്കിൽ നമുക്ക് നടത്താം….

പറയുമ്പോൾ മനസ്സിൽ ഒരു വിങ്ങലവനറിയുന്നുണ്ടായിരുന്നു…..

അടുത്ത ആഴ്ച അവൻ ജോലി സ്ഥലത്തു നിന്നും വന്നതിനു ശേഷം കാണാൻ വരാമെന്നാ പറഞ്ഞിരിക്കുന്നത്…..

ആദി വെറുതെ ഒന്ന് പുഞ്ചിരിച്ചു…

ഊണു കഴിച്ചിട്ട് പോവാം മോനെ…..

ഇറങ്ങാൻ തുടങ്ങിയപ്പോൾ ലക്ഷ്മിയത് പറഞ്ഞപ്പോൾ അവൻ താല്പര്യമില്ലാത്ത മട്ടിൽ നിന്നു….

അതെ മോനെ…. ഇനിയെതായാലും ഊണ് കഴിച്ചിട്ട് പോയാ മതി….. ലക്ഷ്മി…. നീ ഭക്ഷണം എടുത്ത് വെക്കു…..

ശങ്കരന്റെ സ്നേഹത്തിനു മുമ്പിൽ അവൻ കീഴടങ്ങിയിരുന്നു…….

മോളെന്താ ഭക്ഷണം കഴിക്കാത്തത്…..

ഭക്ഷണം കഴിക്കാതെ പാത്രത്തിൽ കൈകളനക്കി ഇരിക്കുന്ന നീതുവിനോട് ശങ്കരനാണ് ചോദിച്ചത്…..

ഒന്നുമില്ല അച്ഛാ…..
ഞാൻ പറഞ്ഞതല്ലേ എനിക്ക് കല്യാണം വേണ്ടെന്ന്…..

അവളുടെ മുഖത്ത് ദുഃഖം നിഴലിച്ചിരുന്നു….
ആദിക്ക് ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു…

പിന്നെ നീ ജീവിതകാലം മുഴുവൻ ഒറ്റക്ക് ജീവിക്കാനാണോ….
ലക്ഷ്മി ഉറഞ്ഞു തുള്ളി….

എന്താ ഒറ്റക്ക് ജീവിച്ചാൽ…

വേണമെങ്കിൽ കഴിച്ചിട്ട് മര്യാദക്ക് എഴുന്നേറ്റ് പൊയ്ക്കോ നീ….
ലക്ഷ്മി അത് പറയുമ്പോൾ നീതു അവിടെ നിന്നും എഴുന്നേറ്റ് പോയി…..

ആദിക്ക് തൊണ്ട കുഴിയിലെന്തോ ഒരു വിങ്ങൽ തടഞ്ഞു നിന്നു…

ഞങ്ങളുടെ കല്യാണത്തിന് എത്രത്തോളം സന്തോഷവതിയായിരുന്നു അവളെന്നവനോർത്തു…..

തെറ്റ് ചെയ്തവനെ പോലെ അവന്റെ ശിരസ് താഴ്ന്നു പോയിരുന്നു….

ആദിയും ശിവയും യാത്ര പറഞ്ഞവിടം വീട്ടിറങ്ങുമ്പോഴും ആദിയുടെ മുഖം തെളിഞ്ഞിരുന്നില്ല….

ശിവ അവനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൻ എവിടെയോ ദുഃഖത്തിന്റെ നൂലിനാൽ ബന്ധിക്കപ്പെട്ടിരുന്നു….

ജനലിലൂടെ ആ കാഴ്ച കണ്ട നീതുവിൽ ഒരു വിജയ ചിരി വിരിഞ്ഞു….

അവർക്കിടയിൽ അകലം കൂട്ടാൻ ആദിയേട്ടന് തന്നോടുള്ള സഹതാപത്തിന് മാത്രമേ കഴിയു എന്നവൾക്ക് മനസ്സിലായിരുന്നു…….

(തുടരും )

LEAVE A RESPONSE