The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ ❣️
“എനിക്ക് പ്രശ്നമില്ല നീതു. പക്ഷേ അമ്മയ്ക്കെന്തോ പോലെ… നമ്മളെന്തിനാ വെറുതെ ഒരാളുടെ ഇഷ്ടക്കേട് വാങ്ങി വെക്കുന്നത്. ഞാൻ പറഞ്ഞിട്ടില്ലേ തന്നോട്..അമ്മയൊരു പ്രതേക സ്വഭാവക്കാരിയാണെന്ന്. ഇതിപ്പോ ഈ കാര്യം അമ്മ തന്നോട് പറയുന്നത് തനിക്കൊരു പ്രശ്നമാവേണ്ടന്ന് കരുതി ഞാൻ തന്നെ പറയുന്നത്.. ഞാൻ പറയുമ്പോൾ തനിക്കത്രേം പ്രശ്നമില്ലല്ലോ..”നീതുവിനെ തന്നിലെക്കടക്കി പിടിച്ചു കിടന്നു കൊണ്ടാണ് രാജീവ് പറയുന്നത്.നേർത്തൊരു ചിരിയോടെ അവൾ അവനിൽ നിന്നും അകന്ന് മാറിയിട്ട് എഴുന്നേറ്റു.അവളൊന്നും മിണ്ടാതെ ബാത്റൂമിലേക്ക് കയറി പോകുന്നത് കണ്ടതും രാജീവിന്റെ നെറ്റി ചുളിഞ്ഞു.
അവളെന്തെങ്കിലും പറയുമെന്നവൻ കരുതിയിരുന്നു.
അഞ്ചു മിനിറ്റോളം അവളെ കാത്ത് കിടക്കയിൽ എഴുന്നേറ്റിരിക്കുമ്പോഴും രാജീവിന്റെ മനസ്സിൽ നീതുവിന്റെ മൗനം തന്നെയായിരുന്നു.തനിക്കു ഞാൻ പറഞ്ഞത്..”എനിക്കൊന്നും തോന്നിയില്ല രാജീവ്.. അല്ലെങ്കിൽ തന്നെ ഇത്തരം സില്ലി മാറ്റേഴ്സ് ഒന്നും ഞാൻ തലയിൽ കയറ്റി വെക്കാറുമില്ല..അതോർത്തു കൊണ്ട് ഇയാൾ വെറുതെ ടെൻഷനാവണ്ട ”
അവനെന്തോ പറഞ്ഞു തുടങ്ങും മുന്നേ അതേ ചിരിയോടെ തന്നെ അവൾ മറുപടി പറഞ്ഞു.
“അല്ലെടോ.. ഞാൻ പറഞ്ഞത്.. എനിക്കാണ് ഈ കാര്യത്തിൽ കുഴപ്പമുള്ളതെങ്കിൽ തനിക്ക് വേണ്ടി ഞാനത് പോട്ടെ ന്ന് വെച്ചേനെ.. ഇതിപ്പോ.. അമ്മ ”
“രാജീവിന് പ്രായം പതിനഞ്ചല്ലെന്നാണ് എന്റെ വിശ്വാസം.. മനസ്സിനും ശരീരത്തിനും “മനോഹരമായൊരു ചിരിയോടെ തന്നെ അത് പറഞ്ഞു കൊണ്ട് നീതു അവനരികിലേക്ക് കയറിയിരുന്നു.അവൻ നെറ്റി ചുളിയിച്ചു കൊണ്ടവളെ നോക്കി.ഇരുപത്തിയെഴാം വയസ്സിൽ ഒരാൾക്ക് ന്യായവും അന്യായവും തിരിച്ചറിവ് വേണ്ടേ രാജീവ്.. ഇയാളൊരു അധ്യാപകനല്ലേ?”
വീണ്ടും അവനെ നോക്കി കൊണ്ടവൾ ചോദിച്ചു.
“എടോ.. അത് ഞാൻ..”രാജീവിന് എന്തു പറയണമെന്നറിയില്ലായിരുന്നു.പക്ഷേ അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു അപമാനഭാരം സൃഷ്ടിച്ചു.”ഞാനെന്റെ ഭർത്താവിനെ എന്തു വിളിക്കണമെന്നുള്ളത് തീർച്ചയായും എന്റെ ചോയ്സാണ്. അതിൽ മറ്റാരും അഭിപ്രായം പറയുന്നത് എനിക്കിഷ്ടമല്ല രാജീവ്.. നേരിട്ട് പറഞ്ഞാൽ ഞാനത് അവരോട് തന്നെ തുറന്നു പറയും.. ഇനി എന്നോടല്ല പറഞ്ഞതെങ്കിൽ ഞാനത് മൈന്റ് ചെയ്യാതെ വിടും. എനിക്കൊരു മിസ്റ്റേക്ക് ഉണ്ടെങ്കിൽ അതെന്നോട് പറയാത്തടത്തോളം കാലം അതിന് ഉത്തരം പറയാൻ ഞാൻ ബാധ്യസ്ഥയല്ലല്ലോ.. പിന്നെ അമ്മ മാത്രമല്ല.. ഞാനും ഒരു പ്രതേക സ്വഭാവക്കാരിയാണെന്ന് പറഞ്ഞിരുന്നില്ലേ.. മറന്നു പോയോ അത്?”
ദേഷ്യമോ വെറുപ്പോ ഒന്നുമില്ല.പക്ഷേ അവളത് പറയുന്നത് വല്ലാത്തൊരുറപ്പോടെയാണെന്ന് രാജീവിന് തോന്നി.ഇരുണ്ടു പോയ മുഖം അവൾ തിരിച്ചറിയാതിരിക്കാൻ അവൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.തന്റെ മുൻവിധികളോരൊന്നും ഓരോ നിമിഷവും അവൾ തിരുത്തുകയാണെന്ന് രാജീവിന് തോന്നി.ഇതിപ്പോ ജയശ്രീ ആവിശ്യപ്പെട്ടിട്ടൊന്നുമില്ല.
തനിക്കായിരുന്നു അവളുടെ ആ വിളി ഏറെ അലോസരമായി തോന്നിയത്.അമ്മയുടെ പേരിൽ.. അമ്മയ്ക്ക് ഇഷ്ടകുറവുണ്ട് എന്നാ നുണയുടെ മറവിൽ നൈസായി കാര്യം നടത്തിയെടുക്കാം.
അതേ സമയം തനിക്കിതൊന്നും പ്രശ്നമല്ലെന്നുള്ള പ്രസ്താവനയിൽ അവൾക്കുള്ളിലൊരു സ്റ്റാറാവുകയും ചെയ്യാം എന്നുള്ള അവന്റെ ആഗ്രഹങ്ങളെയാണ് അവൾ മുനയൊടിച്ചു കൊടുത്തത്.
“ഇതിപ്പോ രാജീവിനാണ് പ്രശ്നമെങ്കിൽ പരിഗണിക്കാമായിരുന്നു. ഒരുമിച്ച് ജീവിക്കുന്നത് നമ്മളല്ലേ. പരസ്പരം അംഗീകരിച്ചും പരിഗണിച്ചും തന്നെയാണ് മുന്നോട്ടു പോണ്ടതെന്ന് എനിക്കറിയാം. രാജീവിന് ഈ കാര്യത്തിൽ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാനീ വിളി തന്നെ തുടരും.. എനിക്കിതാണ് ഇഷ്ടം.. ഞാനെന്റെ ഇഷ്ടമല്ലേ നോക്കേണ്ടത്.. പിന്നെ ഭർത്താവിന്റെ പേര് വിളിക്കുന്നത് അത്ര മോശമായ കാര്യവുമല്ല.. ദാറ്റ് സോൾവിട്..”നിസ്സാരമായി ആ പ്രശ്നം പറഞ്ഞവസാനിപ്പിച്ചത് പോലെ നീതു വീണ്ടും കിടക്കുമ്പോൾ.. അവളോട് ഇനിയെന്ത് പറയണമെന്നറിയാതെ രാജീവിരുന്നു പോയി…
ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ വേണ്ടി തനിക് പ്രശ്നമില്ലെന്ന് പറഞ്ഞും പോയി..ഇനിയത് മാറ്റി പറയാനും വയ്യ..ഇച്ഛാഭംഗത്തോടെ രാജീവ് മുഖം ചുളിച്ചു..”കിടക്കുന്നില്ലേ രാജീവ്…?”പിന്നിൽ നിന്നും നീതുവിന്റെ ശബ്ദം കേട്ടതും ഒന്ന് മൂളി കൊണ്ട് അവനും അവൾക്കരികിലേക്ക് കിടന്നു..മനസ്സിലപ്പോഴും സംഘർഷങ്ങളുടെ കുത്തൊഴുക്ക് തന്നെയായിരുന്നുവെന്ന് മാത്രം..
❤️❤️
പത്മയെ പുറത്തിറക്കിയിട്ടില്ലന്നൊരു കുഞ്ഞു സങ്കടമൊഴിച്ചാൽ സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന ആ മുറിയിൽ… പക്ഷേ നാളെ അവളെ റൂമിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്..ഹൃദയം കൊണ്ട് ചിരിക്കുന്ന പ്രിയപ്പെട്ടവളെ നോക്കുമ്പോൾ അത് വരെയും അറിയാത്ത.. അനുഭവിക്കാത്ത ഒരു ആത്മനിർവൃതി ആദിയെ തഴുകി തലോടി കടന്ന് പോകുന്നുണ്ടായിരുന്നു.എരിവേനൽ പോലൊരു പെണ്ണ്.ആദ്യകാഴ്ചയിൽ അഹങ്കാരിയെന്ന് തോന്നിപ്പിച്ചു കൊണ്ടെറെ വെറുത്തു പോയവളെ ഇന്നെങ്ങനെ ഇത്ര മാത്രം ഹൃദയമെറ്റെടുത്തു..
ഓർക്കുമ്പോൾ തന്നെയൊന്നാകെ തണുപ്പിക്കുന്നൊരു കുളിരായി മാറിയിരിക്കുന്നു.ഒരായിരം വാക്കുകൾളേക്കാൾ ഹൃദയത്തിലേക്കിടിച്ചു കയറുന്ന നോട്ടങ്ങൾ കൊണ്ടൊരു പ്രണയത്തിന്റെ പൂക്കാലം തീർക്കുന്നു..പ്രിയയെ നോക്കിയിരിക്കെ ആദിക്ക് തന്നെ അത്ഭുതമായിരുന്നു..ഇത്രയും വേഗത്തിൽ ഒരാളെങ്ങനെ മറ്റൊരാൾക്ക് അടിമയായി തീരുമെന്നോർത്തു കൊണ്ടവൻ സ്വയം മറന്നിരുന്നു..
അടിമപ്പെട്ടു കഴിഞ്ഞാൽ മനുഷ്യനോളം വലിയൊരു ലഹരി ഈ ലോകത്തില്ലെന്നുള്ളത് എത്ര നേരാണ്..!
നോക്കിനോക്കിയിരിക്കെ വല്ലാതൊരിഷ്ട്ടം തോന്നുന്നു..അവളെനിക്ക് സ്വന്തമാണെന്നോർക്കുമ്പോൾ വല്ലാത്തൊരാനന്ദം തോന്നുന്നു..ഇഷ്ടം പറഞ്ഞതിൽ പിന്നെ.. ആ പിടച്ചിലും വിറയലും തൊട്ടറിഞ്ഞതിൽ പിന്നെ… ചേർത്തൊന്ന് പിടിക്കാൻ കൂടി കഴിഞ്ഞിട്ടില്ല..
ഹോസ്പിറ്റൽ മാറ്റവും ആൾക്കാരുമൊക്കെയായി…
ആദി നോക്കികൊണ്ടേയിരുന്നു… മതിയാവാത്തത് പോലെ.സഞ്ജു കൊണ്ട് വന്നിരുന്ന വടയും ചട്നിയും പങ്കിട്ടു കഴിക്കുകയാണവർ.അവരെല്ലാവർക്കും വേണ്ടിയുള്ളതുണ്ട്.ആരോരുമില്ലാത്ത ഒരമ്മയ്ക്കും മകൾക്കും വളരെ പെട്ടന്ന് ഹൃദയം തൊട്ടറിഞ്ഞ ഒരുപാട് ബന്ധങ്ങളെ കിട്ടിയ സന്തോഷമാണ് പ്രിയയുടെയും സുജയുടെയും മുഖത്തുള്ളത്.
അവരെല്ലാം രക്തബന്ധം കൊണ്ടടയാളപ്പെടുത്താൻ കഴിയില്ലായിരിക്കും.പക്ഷേ അതിനേക്കാൾ വലിയ ആത്മ ബന്ധം കൊണ്ടവർ ഓരോരുത്തരും സ്വയം ചേർന്ന് നിൽക്കുന്നു..അലിവോടെ.. അതിനേക്കാൾ ഒരായിരമിരട്ടി സ്നേഹത്തോടെ അവരിലേക്ക് ചേർത്ത് നിർത്തുന്നു.കരച്ചിൽ പോലും നെഞ്ചിൽ തടഞ്ഞു വെച്ചിരിക്കുകായാണ അമ്മയും മകളും.സന്തോഷകണ്ണീർ പോലും ചുറ്റുമുള്ളവരെ വേദനിപ്പിക്കരുതെന്ന് വാശിയുള്ളത് പോലെ..
സുജക്കരികിലിരിക്കുന്ന പ്രിയയുടെ നേരെ നോക്കുമ്പോൾ ആദി അവൾക്ക് മാത്രമറിയാൻ കഴിയുന്നൊരു പ്രണയഭാവത്തിലവളെ നോക്കും.
നാണത്തോടെ… പിടച്ചിലോടെ അവൾ മിഴികൾ താഴ്ത്തുമ്പോൾ അവന്റെ ചിരി കൂടുതൽ മനോഹരമാവും..ഡാ…അരികിലിരിക്കുന്ന സഞ്ജു തട്ടി വിളിക്കുമ്പോൾ ആദി പ്രിയയെ നോക്കി തന്നെ മൂളി.ഇങ്ങോട്ട് നോക്കെടാ നാറി.. അവളല്ല.. ഞാനാ വിളിച്ചത്..”പല്ല് കടിച്ചു കൊണ്ട് പതിയെ മറ്റാരും കേൾക്കാതെ സഞ്ജു ആദിയുടെ തുടയിലൊന്ന് നുള്ളി.ഹൂ… വേദനകൊണ്ട് തുള്ളി പോയവൻ സഞ്ജുവിനെ കലിപ്പിച്ചു നോക്കി.”എന്താടാ…?”
അവന്റെ ഉറക്കെയുള്ള ശബ്ദം കേട്ടതും മാഷ് ആദിയോടായി ചോദിച്ചു.”ഒന്നുല്ല മാഷേ.. അവനെയൊരു ഉറുമ്പ് കടിച്ചതാ.. അല്ലേടാ..?”
സഞ്ജു അങ്ങേയറ്റം നിഷ്കളങ്കതയോടെ ആദിയെ നോക്കി.
“മ്മ്… ഒരു വെടക്ക് പിടിച്ച ഉറുമ്പ്. ഞെരടി കൊല്ലാനെ ഒള്ളു..”ആദി സഞ്ജുവിനെയൊന്നു ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു.ബാക്കിയുള്ളവര് വീണ്ടും മറ്റു പല സംസാരങ്ങളിലേക്കും നീങ്ങി.
ആദി പ്രിയയെ നോക്കുമ്പോൾ അവൾക്ക് കാര്യം മനസ്സിലായത് പോലെ ച്ചിരിക്കുന്നു.”നീ എന്തിനാടാ എന്നെ നുള്ളി തൊലിയെടുത്തത്.. ഏഹ്?”
ആദി സഞ്ജുവിനോടായി ചോദിച്ചു.”ആ മൊതല് ഇന്നലെ വരെയും നിന്റെ കൂടെ തന്നെ അല്ലായിരുന്നോ…?”പ്രിയയെ കണ്ണ് കാണിച്ചു കൊണ്ട് സഞ്ജു പതിയെ ചോദിച്ചു.
“എന്താ നിനക്കിപ്പോ അതിലൊരു സംശയം..?”
ആദി അവനെ നോക്കി.”അല്ലാ ഇജ്ജാതി നോട്ടം കാണുമ്പോ എന്റെ പെങ്ങള് ഇന്നീ നിമിഷം ഇവിടെ പൊട്ടി മുളച്ചതാണെന്ന് തോന്നുമല്ലോ..?”അവനെ നോക്കിയൊന്ന് ചുണ്ട് കോട്ടി കൊണ്ട് സഞ്ജു പുച്ഛത്തോടെ പറഞ്ഞു.”ഞാനെന്റെ പെണ്ണിനെ നോക്കും.. കണ്ണ് കാണിക്കും.. വേണ്ടി വന്നാൽ കെട്ടിപിടിച്ചു ഉമ്മയും കൊടുക്കും. അതൊക്കെ ചോദിക്കാൻ നീയാരാടാ?”അതേ പുച്ഛത്തോടെ തന്നെ ആദി സഞ്ജുവിനെ നോക്കി.ഹേയ്.. മിസ്റ്റർ. അവളെന്റെ പെങ്ങളാ..”സഞ്ജു അവന്റെ കണ്ണിലേക്കു നോക്കി.ഇങ്ങനൊരു ഓഞ്ഞ അളിയനെ എനിക്ക് വേണ്ടങ്കിലോ…?”
ആദി ഗൗരവത്തോടെ പറയുമ്പോൾ സഞ്ജു ഉറക്കെ ചിരിച്ചു പോയി.വീണ്ടും മറ്റുള്ളവരുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞ നിമിഷം..അത് കാണാത്ത പോലെ ആദിയോട് പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന സഞ്ജുവിനെ നോക്കി പ്രിയയും ചിരിക്കുന്നുണ്ടായിരുന്നു..”എനിക്ക്.. എനിക്കൊരുപാട് സന്തോഷമായെടാ…”
സഞ്ജു ആദിയെ നോക്കി സന്തോഷത്തോടെ പറഞ്ഞു.ആ പറഞ്ഞ സന്തോഷം അവന്റെ മുഖത്തുമുണ്ടായിരുന്നു.ഹൃദ്യമായൊരു ചിരിയോടെ ആദി അവനെ നോക്കി കണ്ണടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
പോവണ്ടേയെന്നുള്ള മാഷിന്റെ ചോദ്യം കേട്ടിട്ടാണ് ആദി വീണ്ടും പ്രിയയെ നോക്കിയത്.
അവനന്നവിടെ നിൽക്കണമെന്നായിരുന്നു.
പക്ഷേ തലേന്ന് രാത്രി മുതൽ ഓടി പാഞ്ഞു നടക്കുന്നതല്ലേ വീട്ടിൽ പോയെന്നു വിശ്രമിക്ക്.. ഇവിടെയിപ്പോൾ പ്രതേകിച്ചു ആവിശ്യമൊന്നുമില്ലെന്ന് സ്നേഹത്തോടെ തന്നെ സുജ നിർബന്ധിച്ചു പറയുമ്പോൾ ആ പറഞ്ഞത് അവരെല്ലാം ശെരി വെച്ചു.ഒടുവിൽ രാത്രി അവർക്ക് കഴിക്കാനുള്ളത് കൂടി വാങ്ങിച്ചു കൊടുത്തിട്ട് പോവാമെന്ന തീരുമാനത്തിലുറച്ചു.
ആദി എഴുന്നേൽക്കാൻ തുടങ്ങും മുന്നേ അജു അതിനായി ഇറങ്ങി കഴിഞ്ഞിരുന്നു.മേശയിലിരുന്ന സുജയുടെ ഫോൺ ബെല്ലടിച്ചതും അതിനരികിൽ നിന്നിരുന്ന ആദി അതെടുത്തു നോക്കി.
ഏതോ നമ്പറാണെന്ന് പറഞ്ഞു കൊണ്ട് അവനത് എടുത്തു കൊടുത്തു.സുജ കുറേ ഹലോ പറഞ്ഞിട്ടും ഒന്നും കേൾക്കാതെ അത് കട്ട് ചെയ്തിട്ട് വീണ്ടും മേശയിലേക്ക് തന്നെ വെച്ച നിമിഷം വീണ്ടും ആ നമ്പറിൽ നിന്നും കോൾ വന്നു.ഇപ്രാവശ്യം ആദി തന്നെയാണ് എടുത്തു നോക്കിയത്.”ഹലോ എന്ന് പറഞ്ഞവൻ വീണ്ടും ഫോൺ സുജക്ക് നീട്ടി.
“ഏതോ ഷമീർ ആണെന്ന്..”അവൻ പറയുമ്പോൾ സുജയുടെ നെറ്റി ചുളിഞ്ഞു.”അത്… അതവനാ.. ഇന്ന് വീട്ടിൽ വന്നവൻ. അവന്റെ പേര് അങ്ങനാ പറഞ്ഞത്..”സുജ വെപ്രാളത്തിൽ ഓർത്തെടുത്തു പറയുമ്പോൾ.. ആദി ആ ഫോൺ അവർക്ക് കൊടുക്കാതെ തിരികെ കാതിലേക്ക് ചേർത്ത് കൊണ്ട് പുറത്തേക്ക് നടന്നു..
❣️❣️
ആദ്യം പോവാനിറങ്ങിയത് അജുവും ലക്ഷ്മിയുമാണ്. അവർക്കൊപ്പം ബാലൻ മാഷ് കൂടി പോയിരുന്നു.
സഞ്ജുവിന് വീട്ടിലൊന്ന് പോയിട്ട് അത്യാവശ്യമായ കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്.അത് കൊണ്ട് അവനും ആദിയും ഒരുമിച്ച് പോകാമെന്നു തീരുമാനിച്ചു.മാധവൻ മാഷും നാളെ വരാമെന്നു പറഞ്ഞിട്ട് യാത്ര പറഞ്ഞു പോയി.പത്തു മിനിറ്റോളം സംസാരിച്ചത്തിനു ശേഷമാണ് ആദി ഫോണുമായി തിരികെ വന്നത്.”വിഷമിക്കണ്ട.. മാളവിക അവന്റെ കൂടെ തന്നെയുണ്ട്. അവന്റെ കുഞ്ഞിനെ നോക്കുന്ന ജോലിക്കാരിയാണ് അവളിനി. അവൾക്കൊരു ജോലി ആവിശ്യമാണല്ലോ. അവനനവന്റെ കുഞ്ഞിനെ നോക്കാൻ ഒരാളെയും.. ഇതിപ്പോ രണ്ടു പേരുടെയും ആവിശ്യം നടക്കട്ടെ.. ഷമീർ വിശ്വാസിക്കാവുന്ന ആള് തന്നെ യാണ്..”
സുജയുടെ അരികിൽ വന്നിരുന്നു കൊണ്ടത് പറയുമ്പോൾ അപ്പോഴും മാളുവിനോട് തോന്നുന്ന നീരസം ആ കണ്ണുകളിൽ അവൻ കണ്ടിരുന്നു.
“ഇന്നിനി പുറത്തേക്കിറങ്ങേണ്ട കാര്യമൊന്നുമുണ്ടാവില്ല. ഭക്ഷണം കഴിച്ചിട്ട് രണ്ട് പേരും സുഖമായി കിടന്നുറങ്ങുക.. നാളെ രാവിലെ തന്നെ ഞാനിങ്ങോട്ട് വരാം.. ഒക്കെയല്ലേ..?”
സുജയോടാണ് പറയുന്നതെങ്കിലും പറഞ്ഞു നിർത്തുമ്പോൾ അവന്റെ നോട്ടം പ്രിയയുടെ നേരെയായിരുന്നു..അവൾ ചിരിയോടെ തലയൊന്നാട്ടി..”മോനിനി ഇന്ന് തിരികെ പോകുവോ?”സുജ സഞ്ജുവിനോടായി ചോദിച്ചു.
“പോവും അമ്മാ “അവൻ ചിരിയോടെ അവരോടായി പറഞ്ഞു.രണ്ടു പേരും ഒരിക്കൽ കൂടി യാത്ര പറഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി..ഇറങ്ങും മുന്നേ.. ആദി കണ്ണുകൾ കൊണ്ട് പ്രിയയെ വിളിച്ചു..
സുജയെ ഒന്ന് നോക്കിയിട്ട് അവന് പിറകെ അവളുമിറങ്ങി ചെന്നു.അവരെ തനിച്ചാക്കാൻ വേണ്ടി സഞ്ജു അൽപ്പം ധൃതിയിൽ നടന്നിട്ട് കുറച്ചു മുന്നേയെത്തി.ആദി പതിയെ നടക്കുന്നത്തിനിടെ പ്രിയയുടെ കയ്യിൽ വിരൽ കോർത്തു.പിടച്ചിലോടെ അവളവനെ നോക്കി.മനോഹരമായൊരു ചിരിയോടെ അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.
“എനിക്ക്… എനിക്ക് വിട്ടിട്ട് പോവാൻ തോന്നുന്നില്ല കൃഷ്ണ..”നടക്കുന്നതിനിടെ അവൻ പതിയെ പറഞ്ഞു.അവളൊന്നും മിണ്ടാതെ അവനെയൊന്ന് നോക്കി.മനോഹരമായൊരു മൗനം അവരെ അനുഗമിക്കുന്നുണ്ടായിരുന്നു ആ നിമിഷം മുതൽ.”കയറി പോയിക്കോയിനി. എന്നിട്ടേ ഞാൻ പോകുന്നുള്ളു..”അവൻ പ്രിയയുടെ കയ്യിൽ നിന്നും വേർപ്പെടുത്തി.രാവിലെ വരില്ലേ..?”പ്രിയ അവനെ നോക്കി.”പിന്നെ വരാതെ…”അവൻ ചിരിയോടെ പറഞ്ഞു.”എത്തിയിട്ട് വിളിക്കണേ…?”പ്രിയ പറയുമ്പോൾ അവൻ പതിയെ ഒന്ന് മൂളി..
“കഴിക്കാൻ എന്തേലും വാങ്ങിയിട്ട് പോണേ.””മ്മ്…”ഇനിയുമെന്ത് പറയുമെന്നോർത്ത് കൊണ്ടവളും.. ഇനിയെന്തേലും പറയാനുണ്ടാവുമോ എന്നോർത്ത് കൊണ്ടവനും വീർപ്പടക്കി നിന്നു.
അരികിലുണ്ടായിരുന്ന നിമിഷങ്ങളിലൊന്നും തോന്നാതിരുന്ന ഒരു സ്നേഹം..ഇത്തിരി നേരത്തെ അകൽച്ച പോലും ഓർക്കാൻ കഴിയാത്ത പോലെ നീറ്റുന്നുണ്ടോ?തലയൊന്നാട്ടി യാത്ര പറഞ്ഞു പോകുമ്പോൾ.. അവനുള്ളിലും അവൾക്കുള്ളിലും ആ ചോദ്യമായിരുന്നു നിറഞ്ഞത്..പക്ഷേ… ക്രൂരത നിറഞ്ഞൊരു ചിരിയോടെ ആ ഇരുട്ടിന്റെ മറവിൽ പതുങ്ങിനിൽക്കുന്നവന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു..അതോർത്തു കൊണ്ടവന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു..ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആ അസുലഭ നിമിഷം പാഴാക്കി കളയില്ലെന്നുള്ളത് അവന്റെ ദുഷിച്ച ഹൃദയം മുരളുന്നുണ്ടായിരുന്നു…
….തുടരും..
എന്നാ പിന്നെ ഞാനങ്ങോട്ട്..ചീത്ത വിളിക്കരുത്.. ചെറുതായി ഒന്ന് പേടിപ്പിച്ചു വിട്ടാ തന്നെ ഞാൻ നന്നാവും ന്നാ ന്റെ ഒരിത് റിവ്യൂ ഇട്ടിട്ട് പോണേ…
സ്നേഹത്തോടെ jiff😘