19/04/2026

താലി ബന്ധനം : ഭാഗം 27

രചന – സെലുനിസു

അവന്റെ കവിളിലൊന്ന് തട്ടി……

കുറച്ചു സമയം ദേവികയുടെ കൂടെ ഇരുന്നതിന് ശേഷം അവർ വീട്ടിലേക്ക് തിരിച്ചു.ഓട്ടോ ഇറങ്ങി ഗേറ്റ് കടന്നതും മുറ്റത്ത് കിടക്കുന്ന കാർ കണ്ടപ്പഴേ അപ്പച്ചിയും രേണുവും എത്തിയിട്ടുണ്ടെന്ന് അവന് മനസ്സിലായി….

ഓ… എത്തിയിട്ടുണ്ട് മാരണങ്ങൾ…

എന്താ ഹരിയേട്ടാ…. വീട്ടിൽ വരുന്നവരെ ഇങ്ങനെയാണോ പറയാ…

എങ്കി നീ പോയി സൽക്കരിക്കെടി.. ഞാൻ ഇല്ല അങ്ങോട്ട്…. കുറച്ചു കഴിഞ്ഞ് വരാം എന്നും പറഞ്ഞവൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവളവന്റെ കയ്യിൽ കയറി പിടിച്ചു….

ഹരിയേട്ടൻ ഇപ്പൊ പോയാൽ അമ്മായിടെ വഴക്ക് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും… പ്ലീസ് വാ…..നമുക്ക് അകത്തേക്ക് പോവാം എന്നവൾ  കെഞ്ചി പറഞ്ഞതും ഒന്ന് മൂളി കൊണ്ടവൻ അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറി…

വാതിൽ കടന്നു അകത്തേക്ക് കയറിയതും സെറ്റിയിൽ ഇരിക്കുന്ന അപ്പച്ചിയേയും രേണുവിനെയും കണ്ട് ലച്ചുവും ഹരിയും അവർക്കൊന്നു ചിരിച്ചു കൊടുത്തു….

ഹരിയെ കണ്ടതും രേണു ഓടി വന്നു അവനെ കെട്ടിപിടിച്ചു….. അത് കണ്ട് ലച്ചു കണ്ണ് മിഴിച്ചു അവരെ നോക്കിയതും ഹരി രേണുവിനെ തന്നിൽ നിന്ന് ബലമായി അടർത്തി മാറ്റി…

രേണു….  ആവശ്യമില്ലാതെ എന്നെ ടച്ച്‌ ചെയ്യുന്നത് എനിക്കിഷ്ട്ടമില്ല…പല തവണ നിന്നോട് ഞാനിത് പറഞ്ഞിട്ടുള്ളതാ… എന്നവൾക്ക് നേരെയവൻ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന അപ്പച്ചിയുടെയും മാലുവിന്റെയും അടുത്ത് ചെന്നിരുന്നു….

ലച്ചുവിന്റെ മുന്നിൽ നിന്ന് അവനിൽ നിന്ന് അങ്ങനെ ഒന്ന് കേൾക്കേണ്ടി വന്നത് കൊണ്ട് തന്നെ അവൾ ചെറുതായിട്ടൊന്ന് ചമ്മി…..

എന്താടാ ഹരി…. അവൾ നിന്നെ കണ്ട സന്തോഷത്തിൽ ചെയ്ത് പോയതല്ലേ എന്ന് മാലു പറഞ്ഞതും അവൻ അത് മൈൻഡ് ചെയ്യാതെ അപ്പച്ചിക്ക് നേരെ തിരിഞ്ഞു…..

അപ്പച്ചി… എന്തൊക്കെയുണ്ട് വിശേഷം.

സുഖായിരിക്കുന്നു മോനേ…..നീ വന്നിട്ട് അങ്ങോട്ട് ഒന്നും വന്നില്ലല്ലോ…ഏട്ടൻ വിളിക്കുമ്പഴൊക്കെ ചോദിക്കും നീ വന്നിരുന്നോന്ന്…..

ഓരോ തിരക്കിൽ പെട്ട് പോയി  അപ്പച്ചി അതാ….
നിങ്ങൾ വന്നിട്ട് ഒത്തിരി നേരമായോ…

ഇല്ല… ഇപ്പൊ വന്നു കയറിയെ ഒള്ളൂ….

ഇത് മാധവേട്ടന്റെ മൂത്ത മോൾ അല്ലേ എന്നവർ ലച്ചുവിന്റെ നേർക്ക് വിരൽ ചൂണ്ടി ചോദിച്ചതും അവൾ ഒന്ന് ചിരിച്ചോണ്ട് തലയാട്ടി…..

ഒരുപ്പാട് നാളായില്ലേ കണ്ടിട്ട്..
നീ എന്തിനാടി കൊച്ചേ പഠിക്കുന്നേ…

പ്ലസ് ടു കഴിഞ്ഞു….

ഓ….

നോക്കി നിൽക്കാതെ ഇവർക്ക് പോയി ചായ ഇടെടി എന്ന് മാലു പറഞ്ഞതും അവളൊന്ന് തലയാട്ടി കൊണ്ട് അടുക്കളയിലേക്ക് പോവാൻ നിന്നതും ഹരി മാലുവിനെ ഒന്ന് തറപ്പിച്ചു നോക്കി….

ലച്ചു അടുക്കളയിലേക്ക് ചെന്നതും  ശ്യാമയും ശാരുവും അവർക്കുള്ള ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു…

അമ്മാ…എന്നവൾ വിളിച്ചതും ശാരു ഒന്ന് മൂളിക്കൊണ്ടവൾക്ക് നേരെ തിരിഞ്ഞു….

ഞാൻ ഉണ്ടാക്കാം…

വേണ്ടാ… ഇത് കഴിഞ്ഞു….

ലച്ചൂ എങ്ങനെ ഉണ്ടായിരുന്നു ഡാൻസ് ക്ലാസ്സ്‌….

നല്ലതായിരുന്നു ചെറിയമ്മേ….ഒത്തിരി പേരുണ്ടവിടെ….. അല്ല കിച്ചുവും ശ്രീയും എവിടെ….

അവരുടെ റിസൾട്ട്‌ വരുന്ന ദിവസമല്ലേ ഇന്ന്… കുറേ നേരം നിങ്ങളെ കാത്തിരുന്നു… ഇപ്പൊ മനുവിന്റെ അടുത്തേക്ക് പോയിട്ടുണ്ട്…..

ഇന്നായിരുന്നല്ലേ… എന്നിട്ട് അവരൊന്നും പറഞ്ഞില്ലല്ലോ…

ആ.. അവര് പറയില്ല… നിന്നേ പോലെ പഠിപ്പിന് പ്രാധാന്യം കൊടുക്കുന്നവരൊന്നും അല്ലല്ലോ… പാസ്സായാ മതിയായിരുന്നു… എന്ന് ശ്യമ പറഞ്ഞതും അവളൊന്ന് ചിരിച്ചു…

ലച്ചു അവരോട് ചായ കുടിക്കാൻ വരാൻ പറ..എന്ന് ശാരു പറഞ്ഞതും ഒന്ന് മൂളിക്കൊണ്ടവൾ അവരുടെ അടുത്തേക്ക് ചെന്നു….

എന്നാ നിങ്ങൾ ചെല്ല് അപ്പച്ചി. ഞാനീ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം. എന്നും പറഞ്ഞവൻ ലച്ചുവിനെ നോക്കി മുകളിലേക്ക് കയറി….

ഹരിയേട്ടൻ എന്താ മാലു അപ്പച്ചി എന്നോട് ഒന്നും മിണ്ടാത്തെ..

അതിപ്പൊ എല്ലാവരും ഉണ്ടാവുമ്പോൾ നിന്നോട് മാത്രമായിട്ട് മിണ്ടാൻ അവന് മടിയായിരിക്കും…. എന്ന് മാലു പറഞ്ഞതും അവളൊന്ന് ചിരിച്ചോണ്ട് താഴോട്ട് നോക്കിയതും ലച്ചു മുഖം ചുളിച്ചു രേണുവിനെ നോക്കി….

എന്താടി നീ നോക്കി നിൽക്കുന്നേ…നിനക്ക് പണിയൊന്നും ഇല്ലേ….. കേറി പോടീ…എന്ന് മാലു പറഞ്ഞതും അവളൊന്ന് തലയാട്ടി കൊണ്ട് പെട്ടന്ന് തന്നെ മുകളിലേക്ക് കയറി പോയി….

റൂമിലേക്ക് കയറിപാടെ കുളിക്കാനുള്ള ഡ്രസ്സും എടുത്തവൾ ബാത്‌റൂമിലേക്ക് കയറി…

ബാൽക്കണിയിലെ ആട്ടുകട്ടിലിൽ കണ്ണും അടച്ചു കിടക്കുകയായിരുന്ന ഹരി…. നെറ്റിയിൽ നനുത്ത ചുണ്ടുകളുടെ സ്പർശനം അറിഞ്ഞവൻ പുഞ്ചിരിച്ചോണ്ട്  പതിയെ കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന രേണുവിനെ കണ്ട് പെട്ടന്ന് എഴുന്നേറ്റിരുന്നു….

മുഖത്തൊരു ചിരിയും നാണവും വരുത്തിയവൾ അവന്റെ അരികിലേക്കിരുന്നതും അവന് നന്നേ ദേഷ്യം വന്നിരുന്നു… വെറുതെ ഒരു പ്രശ്‌നം ഉണ്ടാക്കണ്ടെന്ന് കരുതി  ഒന്നും മിണ്ടാതെ അവൾക്കരികിൽ നിന്ന് എണീറ്റ് പോവാൻ തുനിഞ്ഞതും വാതിൽപടിയിൽ  നിൽക്കുന്ന ലച്ചുവിനെ കണ്ടവൻ ഒന്ന് ഷോക്ക് ആയി ..കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം ഇവിടെ നടന്നത് അവൾ കണ്ടെന്ന് ….. ലച്ചൂ എന്ന് വിളിച്ചവൻ അവൾക്കരികിലേക്ക് ചെല്ലാൻ തുനിഞ്ഞതും അവളവിടെ നിന്ന് അകത്തേക്ക് ഓടി…… അതും കൂടെ ആയതും ഹരിക്ക് ദേഷ്യം ഇരച്ചു കയറി. കൈ ചുരുട്ടി പിടിച്ചവൻ രേണുവിന് നേരെ തിരിഞ്ഞു…..

രേണു… ഗെറ്റ് അപ്പ്‌….

എന്താ…. ഹരി…

എഴുന്നേൽക്കെടി എന്നും പറഞ്ഞവൻ ഒച്ചയിട്ടതും അവൾ ഞെട്ടി കൊണ്ട് എഴുന്നേറ്റ് നിന്നു….

എന്ത് ധൈര്യത്തിലാടി നീ എന്നെ കിസ്സയ്യ്തേ…..

അത്… അത് ഹരി ഞാൻ…. എനിക്ക് നിന്നെ….

മിണ്ടരുത്…. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… നിന്റെ മനസ്സിൽ എന്നോട് വല്ലതും തോന്നിയിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക് . നടപ്പില്ലാത്ത കാര്യമാണത്. വെറുതെ മനക്കോട്ട കെട്ടണ്ട… അത് നിനക്ക് ദോഷം ചെയ്യും …

അത് നീ പറഞ്ഞാ മതിയോ… അപ്പച്ചി എനിക്ക് വാക്ക് തന്നിട്ടുണ്ടല്ലോ നിന്നെ എനിക്ക് തന്നോളാമെന്ന്….

ഞാൻ ആരെ കല്ല്യാണം കഴിക്കണം ആരെ കൂടെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് നിന്റെ അപ്പച്ചിയല്ല…മേലാൽ ഇമ്മാതിരി അഭ്യാസവും കൊണ്ട് എന്റെ അടുത്തേക്ക് വന്നാൽ… ഹരികൃഷ്ണൻ ആരാണെന്ന് അറിയും നീ…..എന്നും പറഞ്ഞവൻ അവിടെ നിന്ന് പോയതും അവൾ ദേഷ്യത്തോടെ അവിടെ ഉണ്ടായിരുന്ന ചെയർ തട്ടി തെറിപ്പിച്ചു…..

ഡീ…… എന്തിനാടി മോങ്ങുന്നേ…. എന്നും ചോദിച്ചവൻ ലച്ചുവിന്റെ റൂമിലേക്ക് കയറിയതും അവൾ എണീറ്റ് നിന്ന് കണ്ണ് തുടച്ചു…..

നിന്നോട് ചോദിച്ചത് കേട്ടില്ലേ….

ഒന്നൂല്ല….

വെറുതെ മോങ്ങാൻ നിനക്ക് ഭ്രാന്താണോ

ആ… ആണ് എന്ത്യേ…. കണ്ടവൾമാർക്കൊക്കെ ഉമ്മ വെക്കാൻ നിന്ന് കൊടുക്കുന്നുണ്ടല്ലോ….അതൊക്കെ കാണുമ്പോ ഭ്രാന്ത് വരും….

ഞാൻ നിന്ന് കൊടുക്കുന്നത് നീ കണ്ടോ….. അവൾ ഉമ്മ വെച്ചത് ഞാൻ അറിഞ്ഞിട്ടാണോ…

അറിഞ്ഞു കഴിഞ്ഞിട്ടും ഒന്നും പറയാതെ പോരുവായിരുന്നില്ലേ അവിടുന്ന്….

എടി… അത് ഞാൻ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടെന്ന് വെച്ചിട്ടല്ലേ….

ആ… ഇനി അത് പറഞ്ഞോ…ഞാൻ കണ്ടതല്ലേ… അപ്പൊ ഇനി എന്തേലും മുടന്തൻ ന്യായങ്ങൾ പറയണമല്ലോ…

ദേ…. ലച്ചു…. നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കല്ലേ…അല്ലെങ്കിലേ പിടി വിട്ട് നടക്കുവാ… കിട്ടും എന്റെ കയ്യീന്ന്. പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല…

അടിച്ചോ…. എന്നെ അടിച്ചാലും ചോദിക്കാൻ ആരും വരില്ലല്ലോ…. എന്നെ ആരെങ്കിലും ഉമ്മ വെച്ചാ ഹരിയേട്ടന് പറ്റോ… പറ…..ഹരിയേട്ടൻ എന്ത് ചെയ്താലും അതിനൊരു കുഴപ്പവുമില്ല….

അതിന് ഞാൻ എന്ത് ചെയ്തൂന്നാ ലച്ചു നീ ഈ പറയുന്നേ…. കണ്ണടച്ചു കിടക്കുവായിരുന്നത് കൊണ്ട് അവൾ അടുത്ത് വന്നത് പോലും ഞാൻ അറിഞ്ഞില്ല… ഉമ്മ തന്നപ്പോഴും ഞാൻ നീയാണെന്നാ കരുതിയെ….എന്നവൻ പറഞ്ഞതും ഒന്നും മിണ്ടാതെയവൾ മുഖം തിരിച്ചോണ്ട് പോവാനൊരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്ക് ആക്കി….

എങ്ങോട്ടാടി…..

എങ്ങോട്ടായാലും ഹരിയേട്ടന് എന്താ….

ദേ ലച്ചൂ….ക്ഷമക്ക് ഒരതിരുണ്ട്. നിന്നോട് ഞാൻ കാര്യം പറഞ്ഞതല്ലേ….. പിന്നെ എന്താടി നിനക്ക്… എന്നും പറഞ്ഞവൻ അവളെ വലിച്ചു അവന്റെ അടുത്തേക്ക് നിർത്തിച്ചു അവളുടെ മുഖത്തേക്ക് നോക്കി….

ദേഷ്യം കൊണ്ട് മുഖമൊക്കെ ചുവന്നിട്ടുണ്ട്….. അത് കണ്ടതും അവന് പെട്ടന്ന് ചിരി വന്നു…..

കണ്ടോ….. ചിരിക്കണേ… അവളെ ഉമ്മയങ് സുഖിച്ചു കാണും..

സുഖിക്കാൻ മാത്രം ഒന്നും കിട്ടിയില്ലെടി…. അവൾ നെറ്റിയിലാ തന്നേ എന്നവൻ ചിരിച്ചോണ്ട് പറഞ്ഞതും അവളവന്റെ നെഞ്ചിന്നിട്ടൊന്ന് കുത്തി….

ഡീ…. നീ എന്റെ കയ്യീന്ന് വാങ്ങിക്കും….എന്തുവാടി പെണ്ണേ… കൊച്ചു പിള്ളേരെ പോലെ….

ഹരിയേട്ടനെ ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിട്ട് ദിവസങ്ങളെ ആയുള്ളുവെങ്കിലും. ഒത്തിരി ആഴത്തിൽ ഹരിയേട്ടനെന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്….പേടിയാ.. ഇനിയെങ്ങാൻ ഹരിയേട്ടനെ എനിക്ക് നഷ്ട്ടപ്പെട്ട് കഴിഞ്ഞാൽ തുടർന്നൊരു ജീവിതം എനിക്ക് സാധിക്കില്ല….എന്നും പറഞ്ഞവൾ നിറഞ്ഞ മിഴികളോടെ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ അവളെ  തന്നെ നോക്കി……

എന്താ ഇങ്ങനെ നോക്കുന്നെ… ഹരിയേട്ടൻ എന്റെയല്ലേ…. പറ…എന്നവൾ ചോദിച്ചതും അവനൊരു ചിരിയോടെ അവളുടെ തലയിലൂടെ തലോടികൊണ്ട് അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു…

ഹരികൃഷ്ണൻ ലച്ചുവിന്റെ മാത്രമാ… ഈ ലോകത്ത് എന്റെ അമ്മയെ പോലെ എന്നെ സ്നേഹിക്കാൻ  നിനക്കേ കഴിയൂ….. അപ്പൊ ഞാൻ  നിന്നെ വിട്ട് കളയുവോടി….. നീ പേടിക്കണ്ട…. രേണു ഇനി എന്റെ പുറകെ വരില്ല…. അവൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട് എന്നവൻ പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി….

സത്യം….

ആടി പെണ്ണേ…

എന്നാ… കുഴപ്പല്ല….

കുശുമ്പി….

ഹരിയേട്ടന്റെ കാര്യത്തിൽ എനിക്ക് കുറച്ചു കുശുമ്പുണ്ട്….

അഹ്‌ണോ… എന്നും ചോദിച്ചവൻ അവളുടെ മുഖത്തിന്‌ നേരെ മുഖം അടിപ്പിക്കാൻ നിന്നതും അവളവനെ തട്ടി മാറ്റി മുറിയിൽ നിന്ന് പുറത്തേക്കൊടിയതും അവനൊന്ന് ചിരിച്ചു കൊണ്ട് താഴേക്കിറങ്ങി….

അവര് പോയതും ചുമരിന്റെ മറവിൽ നിന്നിരുന്ന രേണു അവര് പോയ വഴിയേ നോക്കി പല്ലിറുമ്പി…

ഇല്ല ഹരി… നിന്നെ വിട്ട് ഒരു ജീവിതം അതീ രേണുകക്ക് ഇല്ല…നീ എന്റെയാ… അതിന് ആര് എതിരു നിന്നാലും കൊന്ന് കളയും ഞാൻ എന്നും പറഞ്ഞവൾ കൈ ചുരുട്ടി പിടിച്ചു കൊണ്ട് കണ്ണൊന്നു അടച്ചു തുറന്നു…

രേണു മോളെവിടെ ഹരി…

എനിക്കറിയില്ല…

ഏഹ്… അറിയില്ലാന്നോ അവൾ നിന്നെ കാണാൻ എന്നും പറഞ്ഞു മുകളിലേക്ക് വന്നിരുന്നല്ലോ…

ഞാൻ ഇവിടുണ്ട് അപ്പച്ചി…. എന്നും പറഞ്ഞു രേണു ഒരു ചിരിയോടെ ഹരിയെ നോക്കി താഴേക്കിറങ്ങി വന്നു….

അവൾ നോക്കുന്നത് കണ്ടതും അവനവളിൽ  നിന്ന് മുഖം തിരിച്ച് ഉമ്മറത്തേക്ക് നടന്നു…

എന്നാ ഞങ്ങൾ പോയിട്ട് വരാം മാലു…

ശരി…..സ്വാതി….

അപ്പച്ചി പോയിട്ട് വരാം എന്നും പറഞ്ഞു രേണു മാളുവിനെ കെട്ടിപിടിച്ചു കവിളിൽ ചുണ്ടുകൾ അമർത്തി..ഉമ്മറത്തേക്ക് നടന്നു എല്ലാവരോടും യാത്ര പറഞ്ഞു ഹരിയേയും ലച്ചുവിനെയും ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് കാറിലേക്ക് കയറി…..

അവരുടെ കാർ ഗേറ്റ് കടന്ന് പോവുന്നത് വരെ എല്ലാവരും ഉമ്മറത്തു തന്നേ നിന്നു….

മാലു…ശ്വേതക്ക് രേണുമോളെ ഹരിയെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം എന്നൊരാഗ്രഹം ഉണ്ടല്ലേ..എന്ന് ശാരു ചോദിച്ചതും മാലു ഹരിയെ ഒന്ന് നോക്കി….

അത് വെറുമൊരു ആഗ്രഹം മാത്രമായി പോവും വല്ല്യമ്മായി…. നടക്കില്ല….

അതെന്താ… ഹരി… രേണു നല്ല കുട്ടിയല്ലേ….

എന്ന് ചെറിയമ്മായിക്ക് തോന്നുണ്ടേൽ… അമ്മാവനെ കൊണ്ടങ് കെട്ടിച്ചോ…. എന്നവൻ പറഞ്ഞതും ശ്യാമ അവനെ നോക്കി വാ പൊളിച്ചു…..

എന്തൊക്കെയാടാ ഹരി പറയുന്നേ…

എന്ത് പറഞ്ഞൂന്നാ…. രേണുവിനോട് ഞാൻ എന്റെ നിലപാട് പറഞ്ഞിട്ടുണ്ട്… ഇനിയും അവളെന്റെ പുറകെ വന്നാൽ എന്റെ അടുത്തിന്ന് കൊണ്ടിട്ടെ പോവൂ….അതൊന്ന് അനന്തരവളെ  പറഞ്ഞു മനസ്സിലാക്കിയേക്ക്…. എന്നവൻ പറഞ്ഞതും മാലു കേൾക്കാത്ത ഭാവത്തിൽ തന്നെ നിന്നു….

അമ്മ….. അമ്മ… ഞങ്ങൾ ജയിച്ചേ… എന്നും പറഞ്ഞു കിച്ചുവും ശ്രീയും ഉമ്മറത്തേയക്ക് കയറി….

നിങ്ങൾ ജയിച്ചോടി… അങ്ങനെ വരാൻ വഴിയില്ലല്ലോ….

ഹരിയേട്ടനൊന്ന് പോയേ….. ഞങ്ങളൊക്കെ പഠിക്കുന്ന കുട്ടികളാ….

എന്തോ… എങ്ങനെ…. പഠിക്കുന്ന പിള്ളേരുടെ മാർക്ക്‌ ഒന്ന് പറഞ്ഞാട്ടെ…എന്ന് ഹരി പറഞ്ഞതും ലച്ചുവും ശ്രീയും പരസ്പരം നോക്കി…..

അത്… മാർക്കിലൊക്കെ എന്തിരിക്കുന്നു….പാസ്സ് ആയില്ലേ…. വേഗം പോയി സ്വീറ്റ്സ് വാങ്ങി കൊണ്ട് വാ എന്ന് കിച്ചു പറഞ്ഞതും ഹരി അവളെ ഒന്ന് അടിമുടി നോക്കി….

അയ്യ… വേണേൽ നിങ്ങടെ ഡാഡിമാരെ വിളിച്ചു പറ…. ജസ്റ്റ്‌ പാസ്സ് ആയവർക്ക് വേണ്ടിയൊന്നും ഹരി ക്യാഷ്  ചിലവാക്കില്ല….

അഹ്… അങ്ങനൊന്നും  പറയാതെടാ ഹരി….. അവര് പാസ്സ് ആയത് എങ്ങനെ എന്ന് അവർക്ക് പോലും അറിയാതെ സന്തോഷിച്ചു വന്നതല്ലേ…. എന്നിട്ട് നീ ഇങ്ങനെ അവരെ ആക്ഷേപിക്കാവോ…. എന്ന് ശ്യാമ പറഞ്ഞതും എല്ലാവരും ചിരിച്ചു…..

ഓ… ഹരിയേട്ടന് നമുക്ക് ചിലവാക്കാൻ മടിയുണ്ടാവും… വേണ്ടാ….. നീ വാടി  ശ്രീ…നമ്മളെ ഒന്നും ഇവിടെയാർക്കും വിലയില്ല…. എന്നും പറഞ്ഞു കിച്ചു ശ്രീയുടെ കയ്യും പിടിച്ചു എല്ലാവരെയും തട്ടി മാറ്റി അകത്തേക്ക് കയറി പോയി…

ദിവസങ്ങൾ അങ്ങനെ ഓരോന്ന് കൊഴിഞ്ഞു വീണു…… അതോടൊപ്പം ഇണക്കവും പിണക്കവും ഒക്കെ ആയി ഹരിയുടെയും ലച്ചുവിന്റെയും പ്രണയവും ശക്തമായി മുന്നോട്ട് പോയി കൊണ്ടിരുന്നു……ഹരിയുടെ സസ്പെൻഷൻ കഴിയാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ….. ദേവികന്റിയുടെ വീട്ടിൽ നിന്ന് ക്ലാസ്സ്‌ കഴിഞ്ഞു പോരും വഴി അവന്റെ ഫോൺ റിങ് ചെയ്തു… ഫോൺ എടുത്ത്  നോക്കിയതും അതിൽ കോളേജിലെ നമ്പർ കണ്ടവനൊന്ന് നെറ്റി ചുളിച്ചു  ലച്ചുവിനെ നോക്കി കൊണ്ട് കാൾ അറ്റന്റ് ചെയ്തു…

തുടരും….