19/04/2026

ഗൗരിനന്ദ : ഭാഗം 08

രചന – ഭവ്യ ഭാസ്ക്കരൻ

അതെ അച്ഛാ അവൾ നമ്മുടെ നന്ദുവാണു. ലക്ഷ്മി മാധവിന്റെ കൈയിൽ നിന്നും റിപ്പോർട്ട്‌ പിടിച്ചു വാങ്ങി. അതു വായിച്ചതും ഒരു നിമിഷം ശ്വാസം വിലങ്ങി കൊണ്ട് നിന്നു. കണ്ണുനീർ ധാരയായി ഒഴുകി.

മോനെ ഇതങ്ങനെ അവരുടെ സ്വരം ഇടറി.

സത്യമാണ് അമ്മേ.. എന്റെ നന്ദു ,അവൾ തന്നെ ആണ്.

മോനെ.. എന്നിട്ട് നീ എന്താ ഞങ്ങളോട് ഇതു പറയാതെ ഇരുന്നത്. അവൾക്ക് എന്താ നമ്മളെ ഓർമയില്ലാത്തെ. എനിക്ക് ഇപ്പോ കാണണം.. എന്റെ നന്ദുവിനെ, നമ്മുക്ക് ഇപ്പോ തന്നെ പോവാം. അവരോട് സത്യങ്ങൾ എല്ലാം പറഞ്ഞു. അവളെ ഇങ്ങോട്ട് കൊണ്ടു വരാം.

അതെ മോനെ.. നമ്മുക്ക് നന്ദൂട്ടിയെ ഇങ്ങോട്ടു കൊണ്ടുവരാം. എന്റെ പാറു നന്ദൂട്ടി ജീവനോടെ ഉണ്ടെന്നു അറിയുമ്പോൾ അവൾ പഴയ എന്റെ പാറു ആവും. മാധവൻ പറഞ്ഞു.

അച്ഛാ. അന്നത്തെ ആ ആക്‌സിഡന്റ് ഉണ്ടായത്തിനു ശേഷം അവളുടെ ഓർമ നഷ്ടപ്പെട്ടിരിക്കാണ്. അവൾക്കു ആരെയും ഓർമയില്ല. നോവോടെവൻ പറഞ്ഞു.

അവർ ഞെട്ടി കൊണ്ടു അവനെ നോക്കി.

മോനെ.. നിസ്സഹായത അവരുടെ മുഖത്തു തങ്ങി നിന്നു.

അവളെ പെട്ടന്ന് ഇങ്ങോട്ട് കൊണ്ടു വരാൻ പറ്റില്ല. നമ്മൾ എന്തൊക്കെ തെളിവുകൾ നിരത്തിയാലും അവൾ സമ്മതിച്ചു തരില്ല. അവളെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു കുടുംബം ഉണ്ട്‌ കൂടെ. അവരെ വിട്ടു അവൾ വരില്ല. നീരവ് അവളെ കണ്ണിലെ കൃഷ്ണമണിപോലെ ആണ്‌ കൊണ്ടു നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ അവർക്കു പുറകെ ഉണ്ട്‌.

അന്നത്തെ ആക്‌സിഡന്റ് ശേഷം എന്താ സംഭവിച്ചതു എന്നു നീരവിനെ അറിയൂ. നാളെ അവനെ കാണണം എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം നമ്മുക്ക് തീരുമാനിക്കാം എന്താ വേണ്ടത് എന്നു. അച്ഛനും അമ്മയും എന്റെ കൂടെ നിൽക്കണം വേറെ ആരും അറിയരുത്.

പിന്നെ അമ്മാ.. അവൾ നാളെ ഇവിടെ വരുമ്പോൾ പഴയ പോലെ സംസാരിച്ചാൽ മതി.

മ്മ്.

ഞങ്ങൾ നിന്റെ കൂടെ ഉണ്ട് മോനെ. എവിടെ കൊണ്ടു പോയിട്ടായാലും നമ്മൾ അവളുടെ ഓർമ്മ തിരിച്ചു കൊണ്ടു വരും. മാധവ് അവനെ ചേർത്തു പിടിച്ചു. ലക്ഷ്മി അവന്റെ നെറുകയിൽ വാത്സ്യല്യത്തോടെ തലോടി.

നാളെ ഞാൻ നീരാവിനെ കണ്ട ശേഷം, അച്ഛൻ നീരവിന്റെ അച്ഛനെ കണ്ടു എന്റെയും നിളയുടെ വിവാഹകാര്യം സംസാരിക്കണം.

ശെരി മോനെ. നന്ദു നമ്മുടെ മോളാ. അവൾ വേണ്ടത് നമ്മുടെ കൂടെ ആണ്. അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നിങ്ങളുടെ വിവാഹം ഉറപ്പിച്ചേ അച്ഛൻ വരൂ.

ആദിയുടെ നിറഞ്ഞ പുഞ്ചിരി കാണെ. അവരുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു.

ഒരു മഴ പെയ്തു തോർന്നപോലെ അവരുടെ മനസു ശാന്തമായി.

ആദി തന്റെ റൂമിലേക്ക്‌ നടന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ആദി ബെഡിൽ കിടന്നു, അവളുടെ മുഖം ഓർമയിൽ വന്നതും, ചുണ്ടിൽ കുസൃതി ചിരി വിടർന്നു. പഴയ ഓർമകളിലേക്ക് അവൻ ഊളിയിട്ടു.

ഓർമ വച്ച നാൾ മുതൽ ഒരുമിച്ചു ആയിരുന്നു. എന്നും ഒപ്പം ഉണ്ടായിരുന്നവൾ. എപ്പോഴും എന്റെ കൈയിൽ തൂങ്ങി നടക്കുന്നവൾ, അവളോട്‌ അല്ലാതെ ആരോടെങ്കിലും സംസാരിച്ചാലോ കൂട്ടുകൂടിയാലോ.. പിണങ്ങി ഇരിക്കുന്നവൾ. പിന്നെ ആ പിണക്കം മാറ്റാൻ അവളുടെ പിറകെ നടക്കണം. എനിക്കു വേദനിക്കുമ്പോൾ ഒപ്പം ഇരുന്നു കരയുന്നവൾ. എനിക്കു വേണ്ടി നൃത്തം ചെയ്യുന്നവൾ, അങ്ങനെ എന്തിനു ഏതിനു ഒപ്പം ഉണ്ടായിരുന്നു, വളരും തോറും ആ ബന്ധം ദൃഡമാവുകയായിരുന്നു. അവളുടെ ചിരിയും കളിയും ..കാണാതെ എനിക്കും പറ്റില്ലായിരുന്നു.

എനിക്കു സ്റ്റഡി ടൂറിനു പോവേണ്ടി വന്നു. അവളില്ലാതെ പോവാൻ എനിക്കു ഇഷ്ടം ഉണ്ടായിരുന്നില്ല, അച്ഛന്റെ നിർബന്ധം കൊണ്ടായിരുന്നു പോയതു, ഞാൻ പോവുമ്പോൾ കണ്ണു നിറച്ചു എന്നെ നോക്കി നില്കുന്നവളെ നോക്കി പോവുമ്പോൾ, എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. എന്നോടുള്ള വാശിക്ക് ആയിരുന്നു അവൾ സ്കൂളിൽ നിന്നും ടൂർ പോയതു. പക്ഷേ എന്നിൽ നിന്നും എന്നെന്നേക്കുമായി അവളെ ആ യാത്ര അകറ്റുമെന്നു ഞാൻ കരുതിയില്ല.

ടൂർ കഴിഞ്ഞു ഞാൻ എത്തിയപ്പോൾ തിരഞ്ഞത് അവളെ ആയിരുന്നു, എല്ലാവരും എന്നെ വരവേറ്റത്തു നിറകണ്ണുകളോടെ ആയിരുന്നു. വീടും മുഴുവൻ അവളെ തിരഞ്ഞു നടക്കുമ്പോഴും, ഞങൾ എപ്പോഴും ഇരിക്കാറുള്ള കുളപടവിലും മാവിൻചോട്ടിലും എല്ലാം പോയി നോക്കുമ്പോഴും അറിഞ്ഞിരുന്നില്ല, ഒടുവിൽ നന്ദു മരിച്ച എന്ന വാർത്ത ഉൾകൊള്ളാൻ കഴിയാതെ സമനില തെറ്റിയ നാളുകൾ. ഒരുപാടു നാളെത്തെ ഹോസ്പിറ്റലിൽ വാസത്തിനു ശേഷം നോർമൽ സ്റ്റേജിലേക്കു വന്നപ്പോഴും, മനസിനു അവൾ ഇല്ലന്ന് അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു, അവൾ എവിടെയോ ഉണ്ടന്ന വിശ്വാസത്തിൽ ആയിരുന്നു പിന്നീടുള്ള ജീവിതം.

അതിനു ശേഷം ഞാൻ ഒരുപാടു മാറി, എല്ലാവരോടും അകലം പാലിച്ചു, എല്ലാത്തിനോടും ദേഷ്യം. രാത്രിയിൽ അവളുടെ ഫോട്ടോ നോക്കി അവളോട്‌ സങ്കടങ്ങളും പരാതികൾ എല്ലാം പറയും. അപ്പോഴൊക്കെ അവൾ എന്റെ അടുത്ത് എന്നെ കേട്ടു കൊണ്ട് ഇരിക്കും, എല്ലാം കേട്ടു കഴിഞ്ഞു അവളെ എന്നെ നോക്കി നിറഞ്ഞ പുഞ്ചിരി നല്കും.

വർഷങ്ങൾ പലതും മാറി മറഞ്ഞു, ജീവിതവും മാറി. പക്ഷേ നെഞ്ചിൽ അപ്പോഴും അവൾ മാത്രമായിരുന്നു എന്റെ മാത്രം നന്ദു. ഞങ്ങൾക്കു ഇടയിൽ നിർവചിക്കാൻ കഴിയാത്ത ഒരു ബന്ധം ഉടലെടുത്തിരുന്നു.

അങ്ങനെയിരിക്കെ, എന്റെയും കീർത്തന യുടെ വിവാഹം കാണണം എന്നു പറഞ്ഞപ്പോൾ, എന്റെ നന്ദുവിന്റെ മുഖം ആയിരുന്നു മനസിൽ നിറഞ്ഞു നിന്നതു. ദേഷ്യവും സങ്കടവും കാരണം എല്ലാവരോടും പൊട്ടിത്തെറിച്ചു അവിടെ നിന്നു ഇറങ്ങി പോരുമ്പോൾ.. അറിഞ്ഞിരുന്നില്ല, ആ യാത്ര എന്റെ നന്ദുവിന്റെ അടുത്തേക്ക് ആണെന്ന്.

ആ യാത്ര അവസാനിച്ചത് ഡൽഹിയിൽ ആയിരുന്നു.

അവിടെ ഒരു ഹോട്ടലിൽ മുറി എടുത്തു.

പിറ്റേന്ന് എഴുന്നേറ്റപ്പോൾ അമ്പലത്തിൽ പോണം എന്നു തോന്നി.

അമ്പലത്തിൽ പോയി ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോളും മനസ്സിൽ ഒന്നും ചോദിക്കാനോ പറയാനോ ഇല്ലായിരുന്നു. നന്ദു ഉള്ളപ്പോൾ ഞങ്ങൾ രണ്ടുപേരും മിക്കപ്പോഴും അമ്പലത്തിൽ പോവും. ഓരോന്നു മനസിലേക്ക് വന്നപ്പോൾ അവൻ കണ്ണുകൾ അടച്ചു തുറന്നു. ഹൃദയo വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.

തനിക്ക് അരികിൽ നില്കുന്നവളിലേക്ക് നോട്ടം എത്തി നിന്നു.

നന്ദു., അവന്റെ മനസു അലമുറയിട്ടു,ഒരു നിമിഷം അവൻ തറഞ്ഞു നിന്നു.

ആ നിളമോളോ.. കുറച്ചു നാളായല്ലോ മോൾ വന്നിട്ടു…?
തിരുമേനിയുടെ വാക്കുകൾ ആണ്, ആദിയെ ബോധത്തിലേക്കു കൊണ്ടു വന്നത്.

നിള.. അവൻ ആ പേര് ശബ്ദമില്ലാതെ പറഞ്ഞു.

തിരക്കിലായി പോയി തിരുമേനി. നാളെ ഞാൻ നാട്ടിലേക്കു പോവാ..?

ആഹ്‌. അപ്പോ ഇനി ഇങ്ങോട്ടെക്കു വരവു ഉണ്ടാവില്ല അല്ലേ..?

ഇല്ല. പുഞ്ചിരിയോടെ പറഞ്ഞു.

നല്ലത് വരട്ടെ.. ഡൽഹിയിൽ വരുമ്പോൾ ഇങ്ങോട്ടു വരാൻ മറക്കരുത്.

വരാം 😊.

പ്രസാദം വാങ്ങി അവൾ തിരിഞ്ഞതു, ആദിയുടെ നെഞ്ചിൽ തട്ടി നിന്നു. അവൻ അവളെ തന്നെ നോക്കി നിന്നു.

സോറി.. അവളെ അവനെ നോക്കി പറഞ്ഞു കൊണ്ടു കൊണ്ടു മുന്നോട്ടു നടന്നു.

അവൾക്കു പുറകെ അവനും നടന്നു നീങ്ങി.

പിന്നീട് അവളുടെ പുറകെ തന്നെ ആയിരുന്നു. ഓരോ നാളും കഴിയും തോറും അവൾ എന്റെ നന്ദ ആണെന്ന് ഉറപ്പിച്ചിരുന്നു. പിന്നീട് അവളെ കുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു. അതു ഇവിടെ വരെ എത്തി.

മനസ് അവൾ നന്ദ ആണെന്നു പറയുമ്പോഴും, അതു തെളിയിക്കാൻ കൈയിൽ തെളിവുകൾ ഇല്ലായിരുന്നു. ഇന്നു അതു ഉറപ്പിച്ചു. അവൾ എന്റെ നന്ദ തന്നെയാണ്‌..

അവൻ അവളുടെ ഫോട്ടോ നെഞ്ചോടു ചേർത്തു പിടിച്ചു.

എന്നാ നന്ദാ.. നീ എന്നെ ഒന്നു തിരിച്ചറിയാ.. ഇനിയും ഞാൻ എത്ര നാൾ കാത്തിരിക്കണം..? അവൻ ചെറു നോവോട് കൈയിൽ ഇരിക്കുന്ന ഫോട്ടോയിൽ നോക്കി കൊണ്ടു പറഞ്ഞു.

കാത്തിരിക്കാം നന്ദാ.. ഞാൻ ഈ ജന്മം മുഴുവനും നിനക്കായി, നിനക്കായ് മാത്രം..!

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

നന്ദുട്ടി ജീവനോടെ ഉണ്ട് എന്നറിഞ്ഞപ്പോൾ മുതൽ ലക്ഷ്മി അവൾ നാളെ വരുന്നതും കാത്തു ഇരിക്കാണ്. മാധവിനുമനസ്സിൽ തകർന്നു പോയ ഒരു കുടുംബം വീണ്ടും ശോഭയോടെ തെളിയാൻ പോവുന്നതിന്റെ സന്തോഷം ആണ്.

ആദി ക്ക് തന്റെ ജീവനായിരുന്നവളെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആയിരുന്നു, വരും നാളുകൾ ഞങ്ങൾക്കു ഉള്ളതാണ് എന്നോർത്ത് കൊണ്ടു അവൻ തലയണയെ കെട്ടിപിടിച്ചു ക നിദ്രയിലേക്ക് വീണു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

രാവിലെ കുളിച്ചു ഡ്രസ്സ്‌ മാറി. അവൾ പുറത്തേക്കു ഇറങ്ങി.

മോളെ.. എങ്ങോട്ടാ രാവിലെ തന്നെ. ദേവൻ ചോദിച്ചു.

ഒന്നു രണ്ടു സ്ഥലങ്ങളിൽ പോവാൻ ഉണ്ട്‌. പിന്നെ കോവിലകത്തും.. അവൾ ചിരിയോടെ പറഞ്ഞു.

അവൾ പറയുന്നത് കേട്ടു കൊണ്ടു നീരവ് അങ്ങോട്ടു വന്നു.

നീ അല്ലെ.. ഇന്നലെ കോവിലത്തു പോയതു. പിന്നെ വീണ്ടും എന്തിനാ.. പോവുന്നെ.. പുരികം ചുളിച്ചു കൊണ്ടു നീരവ് ചോദിച്ചു.

അതു പിന്നെ.. പാർവതി അമ്മയെ ഒന്നു കാണണം.

നീരവ് പകപോടെ അവളെ നോക്കി. പാർവതി..

ആരാ മോളെ പാർവതി.. മാലിനി സംശയത്തോടെ ചോദിച്ചു.

നിള അവിടെ നടന്ന കാര്യങ്ങൾ എല്ലാം എല്ലാവരോടും പറഞ്ഞു.

നീരവ് ഒഴികെ എല്ലാവരുടെ മുഖത്തു അമ്പരപ്പായിരുന്നു.

മോളെ.. മാലിനി വിളിച്ചു.

പാവാ..അമ്മേ, പാർവതി അമ്മാ. ഞാൻ കാരണം അവർ തിരികെ ജീവിതത്തിലേക്ക് വരാണെങ്കിൽ, അതൊരു പുണ്യപ്രവർത്തി അല്ലെ..?
ഞാൻ ഇന്നു ചെല്ലാം എന്നു, ലക്ഷ്മി ആന്റിയോട് പറഞ്ഞു.
ഞാൻ പോയിട്ട് വരാം.

ആരുടെ വാക്കും കേൾക്കാൻ നില്കാതെ അവൾ വീടിനു പുറത്തിറങ്ങി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു പോയി.

മാലിനിയും ദേവനും പരസ്പരം മുഖത്തേക്ക് നോക്കി. അവർ നീരവിനെ നോക്കുമ്പോൾ അവൻ എന്തോ ആലോചനയിൽ ഇരിക്കുന്നത് ആണ്.

എന്താ മോനെ.. അവർ അവൾ അരികിൽ പോയിരുന്നു.

അവരുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൻ തല കുമ്പിട്ടു ഇരുന്നു.

മോനെ.. മാലിനി അവന്റെ തോളിൽ കൈ വച്ചു.

നിറഞ്ഞ കണ്ണുകളോടെ തങ്ങളെ നോക്കുന്ന അച്ചുവിനെ കാണെ, അവർ അമ്പരുന്നു. പരിഭ്രമത്തോടെ ചോദിച്ചു.

എന്തു പറ്റി.. മോനെ.. വേവാതിയോടെ ദേവൻ ചോദിച്ചു.

അവൻ അവരുടെ കൈകളിൽ മുറുകെ പിടിച്ചു.

അവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടു, നടുക്കത്തോടെ തറഞ്ഞു ഇരുന്നു.

ഒന്നും പറയാൻ കഴിയാതെ.. അവർ ഇരുന്നു.

നിള എന്റെ മോളാ.. അവളുടെ അമ്മാ ഞാനാ.. മാലിനി പിറുപിറുത്തു.

അമ്മാ.. അച്ചു വിളിച്ചു.

അച്ചു എന്റെ മോളെ ഞാൻ ആർക്കും കൊടുക്കില്ല.. അവർ കരഞ്ഞു കൊണ്ടു പതം പറഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണു.
ഒന്നും പറയാൻ കഴിയാതെ തകർന്നു മനസോടെ ദേവൻ ഇരുന്നു.

അച്ചു അവരെ ചേർത്തു പിടിച്ചു. ഒരു ആശ്വാസം എന്നോണം.

തുടരും