രചന – കാന്താരി
“രാധേ… രാധേ… ”
രാവിലെ തന്നെ അമ്മാവൻ ഹാളിൽ കിടന്നു അലാറാൻ തുടങ്ങി. അത് കേട്ടു കൊണ്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു.
“എന്താ… ഏട്ടാ ”
“ഇനിയും ഇതിനി നീട്ടി കൊണ്ട് പോവാൻ പറ്റില്ല, ഞാൻ പണിക്കരെ കണ്ടു ദിവസം കുറിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ… അന്ന് നന്ദനും ഇവളും ആയുള്ള കല്യാണം ഞാൻ നടത്തും… ”
അമ്മാവൻ പറയുന്നത് കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി,അടുത്ത ആഴ്ച കല്യാണമോ… ഇനിയിപ്പോ അമ്മയും ഇതിന് സമ്മതിക്കും. എന്താ ഇപ്പോ ചെയ്യുക ന്റെ ദേവിയെ…
ഞാനാകെ ആശയകുഴപ്പത്തിലായി.
“ഏട്ടനോട് ഞാൻ പറഞ്ഞിരുന്നല്ലോ അതിനൊന്നും സമയം ആയില്ലന്ന്..ഞാൻ പറയും അന്ന് മതിയെന്ന് ”
ഇപ്രാവശ്യം ഞാൻ വീണ്ടും ഞെട്ടി. അമ്മയിൽ നിന്നും അമ്മാവനോട് എതിർത്തൊരു വാക്ക് ഞാൻ പ്രതീക്ഷിചില. അമ്മാവൻ പറഞ്ഞതിന് അമ്മ സമ്മതിക്കും എന്നാണ് ഞാൻ വിചാരിച്ചേ…
“നിന്റെ തീരുമാനമല്ല ഇവിടെ നടക്കുക… ഇവിടെ നിൽക്കുമ്പോൾ എന്റെ തീരുമാനമണ് എല്ലവരും അനുസരിക്കേണ്ടതു… മനസിലായോ… ”
ദേഷ്യത്തിൽ അമ്മാവൻ പറഞ്ഞു.
“അത് നടക്കില്ല… എന്റെ മകളുടെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്… ഏട്ടനല്ല.. ”
അമ്മയും ഒട്ടും വിട്ട് കൊടുത്തില്ല.
“നിന്റെ തീരുമാനം നടക്കണമെങ്കിൽ അത് ഈ വീടിന് പുറത്ത്… ”
“എന്നെ പുറത്താക്കി കൊണ്ട് എന്റെ പേരിലുള്ള സ്വത്തുക്കൾ ഏട്ടൻ ഇനി അനുഭവിക്കില്ല… ”
അതമ്മ പറഞ്ഞപ്പോൾ അമ്മാവന് ഒന്നും പറയാൻ കിട്ടാതെ കഷ്ട്ടപെട്ട് നിന്നു.
“ഇവിടെ… ഈ കാണുന്ന സ്വത്തിൽ പകുതിയും എന്റെയാണ്… ഇതു വരെയും ഇതെല്ലാം ഏട്ടൻ അനുഭവിച്ചു. ഇനി അത് തുടരാൻ പറ്റില്ല. എന്റെ പേരിലുള്ളതു എനിക്ക് തന്നെ കിട്ടണം ”
അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു. അതിൽ അമ്മാവൻ തോറ്റു നിന്നു.മറുപടി ഒന്നും തന്നെ പറയാതെ അമ്മാവൻ ദേഷ്യത്തിൽ വീട്ടിൽ നിന്നും ഇറങ്ങി പോയി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
“എന്താ… അച്ഛാ പറ്റിയെ, രാവിലെ തന്നെ അച്ഛൻ കുടിക്കാറില്ലല്ലോ… ”
ആദ്യമായി തന്നോട് തന്റെ പെങ്ങൾ എതിർത്ത് സംസാരിച്ചതിന്റെയും സ്വത്തുക്കൾ അവൾക് വിട്ട് കൊടുക്കേണ്ടി വരുമെന്ന പേടിയും കൊണ്ട് അയാൾ പതിവില്ലാതെ മദ്യപിച്ചുകൊണ്ടിരുന്നു.
“പതിവില്ലാത്തതൊക്കെ ഇനി ശീലം ആകേണ്ടി വരും… ”
“അതെന്താപ്പോ ഇങ്ങനെയൊക്കെ തോന്നാൻ ”
വീട്ടിൽ വെച്ചുണ്ടായതൊക്കെ നന്ദനോട് പറഞ്ഞപ്പോഴും അയാളിൽ ദേഷ്യം ഇരച്ചു കൊണ്ടിരുന്നു.
“അച്ഛൻ പറ എന്താ ഞാൻ ചെയ്യേണ്ടത്… ”
നന്ദന്റെ ചോദ്യത്തിന് ഒന്നാലോചിച്ചു കൊണ്ടയാൾ പറഞ്ഞു
“രണ്ടിനെയും കൊന്നേനെക്ക്… പക്ഷേ സ്വത്തുക്കൾ നമുക്ക് എഴുതി തന്നതിന് ശേഷം മാത്രം… അത് വരെയെങ്കിലും അവർ ജീവിക്കട്ടെ.. ”
അത് പറഞ്ഞു കൊണ്ട് അയാൾ വീണ്ടും മദ്യത്തിലേക്ക് തിരിഞ്ഞു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“ഹലോ… സിദ്ധുവേട്ടാ… ”
“എന്താണ്… പെണ്ണെ ഈ സമയത്തു… ”
“കാര്യങ്ങൾ എല്ലാം കൈവിട്ടു പോവാണ്… ”
“എന്താ പറ്റിയെ… ”
രാവിലെ നടന്നതൊക്കെ ഞാൻ ഏട്ടനോട് പറഞ്ഞു.
“നീ പേടിക്കാതെ… അമ്മ ഇപ്പോ നമ്മുടെ പക്ഷത്തണ്… അത് കൊണ്ട് നീ പേടിക്കണ്ട… ”
“എന്നാലും ഏട്ടാ… ”
അത് ഞാൻ പറയലും എന്റെ കൈയിൽ നിന്നും നന്ദൻ ഫോൺ പിടിച്ചു വാങ്ങി.
“ഹലോ… ഹലോ… ഐശു… ”
“കിടന്നു കാറണ്ട സിദ്ധു… ഇതിനി ചിലപ്പോൾ നിങ്ങളുടെ ലാസ്റ്റ് കാൾ ആയിരിക്കും.. ഇനി നീ ഇവളെ കാണില്ല… ”
“ഡാ…. അവൾക്കേന്തെങ്കിലും പറ്റിയാൽ… പിന്നെ നീ ഈ ഭൂമിയിൽ ഉണ്ടാവില്ല… കൊല്ലും ഞാൻ നിന്നെ… ”
“നിന്നൊക്കൊക്കെ ആളെ മുന്നിൽ വന്നു തല്ലാനും ധൈര്യമില്ല…. ആ നിയണോ എന്നെ കൊല്ലാൻ പോവുന്നെ..നിനക്ക് ധൈര്യം ഉണ്ടെങ്കിൽ നേരിട്ട് വന്നു മുട്ടടാ… ”
ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് നന്ദൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു. ശേഷം ഐശുവിന്റെ നേർക്ക് ചെന്നു.
“ചാവാൻ അമ്മയും മോളും റെഡിയായി നിന്നോ… മണ്ണടിയാൻ ഇനി അതികം സമയമില്ല..
”
ആാ ഡയലോഗിനു ശേഷം അവൻ എന്നെയും പിടിച്ചു കൊണ്ട് ഒരു മുറിയില്ലേക്ക് പോയി.
അവിടെ എന്റെ അമ്മ തളർന്നു കിടക്കുന്നത് കണ്ടു ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് അമ്മയുടെ തല എന്റെ മടിയില്ലേക്ക് വെച്ചു
“അമ്മേ… അമ്മേ… കണ്ണ് തുറക്ക്.. ”
“ഡീ… അമ്മയും മോളും ഞങ്ങൾ പറയുന്നത് കേട്ടാൽ മരണം പെട്ടെന്ന് ആക്കി തരാം… ഇല്ലെങ്കിൽ നരകിച്ചു ചാവേണ്ടി വരും… ബോധം വരുമ്പോൾ അമ്മയോട് മോളോന്ന് പറഞ്ഞേക്… ”
നന്ദൻ പുറത്തേക്കു പോയതിനു ശേഷം ഞാൻ വീണ്ടും അമ്മയെ കുറെ വിളിച്ചു പക്ഷേ അമ്മ എഴുന്നേൽക്കുന്നില്ല. നെറ്റി പൊട്ടി ചോര വരുന്നുണ്ടയിരുന്നു ആ മുറിവിൽ ഞാൻ ഷാൾ കീറി കെട്ടി വെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മേശയിൽ വെള്ളം നിറച്ച ഒരു പത്രം കണ്ടു. ഞാൻ അതിൽ നിന്നും വെള്ളമെടുതു അമ്മയുടെ മുഖത്തു തളിച്ചു.
“മോളെ… ”
മെല്ലെ കണ്ണ് തുറന്നു കൊണ്ട് അമ്മഎന്നെ വിളിച്ചു.
“അവരെല്ലാം നമ്മളെ ചതിക്കുകയായിരുന്നു… സ്വത്തിനു വേണ്ടി ആ ദുഷ്ടൻ നമ്മളെ കൊല്ലും എന്റെയും നിന്റെയും അച്ഛനെ അയാൾ കൊന്നതാ… ”
പൊട്ടി കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയെന്ന ഞങ്ങൾ വിശ്വസിച്ചു കൊണ്ടിരുന്നത് പക്ഷേ…
(തുടരും.. )

by