17/04/2026

നിൻ നിഴൽ വീഥിയിൽ : ഭാഗം 01

രചന – കാർത്തിക ശ്രീ

ഓർക്കാൻ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച കോളേജിലേക്ക് വീണ്ടുമൊരിക്കൽ കൂടി കടന്നു ചെല്ലുമ്പോൾ ആദ്യമായി കടന്നു വരുമ്പോൾ ഉണ്ടായ അതേ പേടിയും വെപ്രാളവും എന്നെ പൊതിയുന്നത് പോലെ തോന്നി..മെയ്‌മാസമായതിനാൽ തന്നെ ഗുൽമോഹർ എങ്ങും ചുവന്ന പരവധാനി വിരിച്ചിട്ടുണ്ടായിരുന്നു … തൊട്ടു മുകളിൽ രണ്ടു മരങ്ങൾക്കിടയിലായി
”പൂർവവിദ്യാർത്ഥി സംഗമം” എന്ന വലിയ ബാനർ സ്ഥാനം പിടിച്ചിട്ടുണ്ട്… വർഷങ്ങൾ എത്ര കഴിഞ്ഞാലും കോളേജ് ഒരു സ്വർഗം തന്നെ ആണ് … ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം….

ഗുൽമോഹറിന്റെ ചുവട്ടിലൂടെ ഇങ്ങനെ നടക്കുമ്പോൾ എല്ലാവരും പഴയ ഓർമകളിലേക്ക് മടങ്ങി പോകുകയാണ്… എല്ലാർക്കും പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടാകും പക്ഷേ തനിക്കോ ??? ഓർമകളിൽ മാത്രം ജീവിക്കുന്ന താൻ എന്താണ് എല്ലാരോടും പറയുക???

“വാമി….”
തിരിഞ്ഞു നോക്കുമ്പോൾ കണ്ടു അടുത്തേക്ക് വരുന്ന അഖി എന്ന തന്റെ അഖിലയെ..

“നീ പതുക്കെ നടക്ക്… ഇതുകണ്ടാൽ മറ്റുള്ളവർ വിചാരിക്കും ഒരുപാട് കാലങ്ങളായി നമ്മൾ കാണാത്തതെന്ന് ”

“നിനക്ക് അങ്ങനൊക്കെ പറയാം.. കഴിഞ്ഞ ആഴ്ച അല്ലെ നമ്മൾ കണ്ടത്??.. ഇന്നേക്ക് ഒരാഴ്ച ആയില്ലേ??? ”

അതിന് ഉത്തരമായി ഒരു ചെറിയ ചിരി ഉണ്ടായിരുന്നു തന്റെ മുഖത്ത്..

“എന്റെ പൊന്നൂസിന് സുഖമല്ലേ ഡി???” അല്പം വീർത്ത അഖിയുടെ വയറിൽ കൈ വെച്ചാണ് വാമി ചോദിച്ചത്..

“സുഖമാണല്ലോ.. ഇപ്പോൾ ചെറിയ ചവിട്ടൊക്കെ തരുന്നുണ്ട്..”

“അത് നിനക്ക് ഇടക്ക് കിട്ടണം.. അല്ല ആകാശേട്ടൻ എവിടെ??? .. ”

“വരും.. DGP യെ കാണേണ്ട ആവശ്യമുണ്ടെന്നു പറഞ്ഞു.. ”

“മ്മ്.. റാം എത്തിയില്ലല്ലോ…. പവി ഗൾഫിൽ ആയതുകൊണ്ട് ഈ പരിപാടിക്കും ഇല്ല ”

“റാം എത്താറായി എന്ന പറഞ്ഞേ.. പവി ഇന്നലെ വിളിച്ചിരുന്നു എന്നെ… ബാക്കി എല്ലാരും എവിടെ??? ആരെയും കാണുന്നില്ലല്ലോ… നമുക്ക് നടക്കാം ഗ്രൗണ്ടിലേക്ക്.. എന്നിട്ട് ഓഡിറ്റോറിയത്തിലേക്ക് പോകാം ”

“ഞാനും ആരെയും കണ്ടില്ല.. നമുക്ക് നോക്കാം.. സമയം ആകുന്നതല്ലേ ഉള്ളൂ ”

ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ കണ്ടു കൂടെ പഠിച്ച എല്ലാരേയും..
എല്ലാരുടെയും വിശേഷങ്ങൾ അറിയുമ്പോഴാണ് സീനിയാറായി പഠിച്ച അനു ചേച്ചിയെ കണ്ടത്..

“വാമി.. നിന്റെ ട്രെയിനിങ് കഴിഞ്ഞോ???എപ്പോഴാ നാട്ടിലെത്തിയേ???”

” കഴിഞ്ഞ ആഴ്ച ട്രെയിനിങ് കഴിഞ്ഞു .. ബാംഗ്ലൂരിൽ ഏട്ടന്റെ കൂടെ ആയിരുന്നു പിന്നീട്..നാട്ടിൽ ഇന്ന് രാവിലെ.. പുതിയ ജോലി കൊള്ളാല്ലോ ചേച്ചി .. ചാറ്റ് ചെയ്യുമ്പോൾ പറഞ്ഞിരുന്നെങ്കിലും കോളേജ് കഴിഞ്ഞത്തിനു ശേഷം ആദ്യമായാണല്ലോ നേരിട്ട് കാണുന്നെ… ”

“അതേ വാമി.. സ്വന്തം കോളേജിൽ ലെക്ചർ ആയിട്ട് കയറാനും വേണം ഒരു ഭാഗ്യം.. ”

“അത് ശരിയാട്ടോ.. എന്തുപറയുന്നു നമ്മുടെ നായകൻ.. അച്ചായൻ ജെറിൻ ചേട്ടൻ??”

“കളിയാക്കണ്ട.. ഇച്ചായൻ ജോലിയുടെ ആവിശ്യത്തിന് ചെന്നൈ പോയിട്ടാണ് ഉള്ളത്…. എന്ന എല്ലാരും സംസാരിക്ക് നമുക്ക് പിന്നെ കാണാം ”

“ശരി ചേച്ചി..”

“നീ ഇവിടെ നിൽക്കുകയാണോ..വാ.. റാം എത്തി.. നിന്നെ ചോദിച്ചു അവൻ “.

“അനുചേച്ചിയെ കണ്ടു.. അതാണ്… വാ ”

അഖിയുടെ കൂടെ നടക്കുമ്പോൾ കണ്ടു വകമാരത്തിന്റെ താഴെ സിമെന്റ് ബെഞ്ചിൽ റാം കാത്തിരിക്കുന്നത്..

” എന്താടാ ലേറ്റ് ആയത്?? ഒരു കമ്പനിയുടെ MD ക്ക് ആദ്യം വേണ്ടത് കൃത്യനിഷ്ഠയാണ് ”

“ഓ..ഉള്ള തിരക്ക് മാറ്റി വെച്ചിട്ട് ഈ സമയത്ത് എത്തിയതിനു എന്നെ നല്ലത് പറയടീ.. അല്ലപിന്നെ ”

“സുഖമല്ലേ ഡാ… അഖിയുടെ കല്യാണത്തിന് കണ്ടതിൽ പിന്നെ കണ്ടില്ലല്ലോ നമ്മൾ ”

“ശരിയാണ്…സുഖം …എന്റെ കെട്ടിയോള് രണ്ടുപേരെയും ഇന്ന് വീട്ടിലേക്ക് കൂട്ടാൻ പറഞ്ഞിട്ടുണ്ട് ”

“നമുക്ക് നോക്കാം.. ശീതലിനു കാലിനു ഇപ്പോൾ എങ്ങനുണ്ട്??”

“ഇപ്പോൾ കുഴപ്പമില്ല..അടുത്ത ആഴ്ച കെട്ടഴിക്കും.. പിന്നെ ഫിസിയോതെറാപ്പി ചെയ്യണം ”

“നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോയാലോ..അല്ലടാ ആരാ പരുപാടി ഉദ്ഘാടനം??? ”

“ഓ… അതറിഞ്ഞല്ലേ എന്റെ പൊന്നുമോൾ ഇങ്ങോട്ട് ബാംഗ്ലൂരിൽ നിന്നും ട്രെയിൻ കയറിയേ??? ഞാൻ വിചാരിച്ചു അറിഞ്ഞിട്ടാണ് വന്നതെന്ന്… ഇത്ര ആയില്ലേ കുറച്ചു വെയിറ്റ് ചെയ്താൽ നേരിട്ട് കാണാം… ”

“എന്നാലും അതാരാ??? വിളിച്ചപ്പോൾ പോലും അതാരാണെന്ന് പറഞ്ഞില്ലല്ലോ ”

“നേരിട്ട് കാണുവല്ലേ.. വാ ”

“അഖി നിനക്ക് അറിയോടി ആരാണ് ഉദ്ഘാടനം എന്ന്??? ”

“അറിയില്ല… അതു കുറച്ചു പേർക്കേ അറിയുള്ളു.. എന്തോ സസ്പെൻസ് ആണുപോലും.. നീ വാ നോക്കാം ”

നടക്കുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടു അവനെ… അപ്രതീക്ഷിതമായി അവന്റെ മുഖം കണ്ണിൽ ഉടക്കിയപ്പോൾ ഞെട്ടലോടെ അവൾ തിരിഞ്ഞു നിന്ന് അഖിയുടെ കൈയിൽ വിരലുകൾ അമർത്തി..
കൈയുടെ മുറുക്കത്തിൽ തന്നെ അഖിക്ക് മനസിലായിരുന്നു വാമിയുടെ ഉള്ളിലെ സംഘർഷം…

വാമി ആരെ കാണരുതെന്നു വിചാരിച്ചോ ആദ്യം കണ്ടതും അയാളെത്തന്നെ.. എന്തൊരു വിധിയാണ് ദൈവമേ ഇവൾക്ക് മാത്രം … ഒന്നുകിൽ നിനക്ക് ഇതൊരു പുതിയ തുടക്കം… അല്ലെങ്കിൽ എല്ലാത്തിനും അവസാനം മനസ്സിൽ വിചാരിച്ചുകൊണ്ട് ഒന്നും ചോദിക്കാതെ അഖി അവളുടെ കൂടെ വാകമാര ചുവട്ടിലേക്ക് നടന്നു.. മനസ് ശാന്തമാകാൻ ഇവിടെ ആണ് നല്ലതെന്നു തോന്നി വാമിക്കും… കുറച്ചു നേരത്തെ മൗനത്തിനു ശേഷം

” എന്തിനാണ് വാമി നീ ഇങ്ങനെ ഒളിച്ചോടുന്നത്??? എപ്പോഴായാലും നിനക്ക് കാണേണ്ടി വരില്ലേ?? ”

“ശരിയാണ് നീ പറയുന്നത്… പക്ഷെ എവിടെയോ ഇപ്പോഴും എനിക്ക് അതിനു കഴിയാത്തത് പോലെ… ” അത് പറയുമ്പോൾ വാമിയുടെ കണ്ണുകൾ ദൂരെ പോലീസിന്റെ അകമ്പടിയോടെ സ്റ്റേജിലേക്ക് കയറുന്ന അവന്റെ മുഖത്തായിരുന്നു..

“ഈ ഞെട്ടൽ.. അത് ഞാൻ പ്രതീക്ഷിച്ചതാണ്.. ഇതിനുവേണ്ടി തന്നെ ആയിരുന്നു ഞാൻ പറയാതിരുന്നത്… എന്തിന് വാമി ഈ ഒളിച്ചോട്ടം?? നീ സ്വയം എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്ന വേദന…”

“റാം.. ഞാൻ.. നിനക്ക് എന്നോട് പറയാമായിരുന്നു.. ഇതറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു ഞാൻ… നേരിട്ട് കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല… അതെനിക്ക് വേദന മാത്രമേ നൽകു..ആ വ്യക്തി എനിക്ക് എല്ലാം ആണ്… പക്ഷേ…”

“ഒരിക്കൽ നീ നേരിട്ട് കണ്ടെ പറ്റു.. അത് ഇന്ന് തന്നെ ആയിക്കോട്ടെ.. അതിനാണ് ഞാൻ നിന്നെ ഒന്നും പറയാതെ ഇവിടെ എത്തിച്ചത്.. ഈ ദിവസം നീ ഒരിക്കലും മറക്കാൻ പോകുന്നില്ല…”

“ശരിയാണ് വാമി… നീ വാ ഓഡിറ്റോറിയത്തിലേക്ക് പോകാം..”

“നീ റാമിന്റെ കൂടെ നടന്നോ.. ഞാൻ കുറച്ചുനേരം കഴിഞ്ഞു വരാം…”

ഇപ്പോൾ അവൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എത്രയുണ്ടെന്ന് രണ്ടുപേർക്കും അറിയാവുന്നത് കൊണ്ടു തന്നെ ഒറ്റക്കിരിക്കാൻ അവളെ വിട്ടുകൊണ്ട് കൂടുതൽ ഒന്നും പറയാതെ അവർ രണ്ടുപേരും നടന്നു…

ഓർമ്മകൾ ഒരിക്കൽ കൂടി പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ അറിയാതെ അവളിൽ വേദനയിൽ കലർന്ന ഒരു ചിരി തെളിഞ്ഞു.. കാലം എത്ര കഴിഞ്ഞാലും അവൻ അവൾക്ക് പ്രിയപ്പെട്ടതാണ്… അവളുടെ ജീവനോളം…

🍁🍁🍁🍁🍁

കാത്തിരിക്കാം…

ആദ്യമായാണ് ഒരു കഥ എഴുതുന്നത്.. തുടക്കക്കാരി ആയതുകൊണ്ട് തന്നെ പോരായ്മകൾ ഉണ്ടാകും.. എല്ലാരുടെയും support
പ്രതീക്ഷിക്കുന്നു…