25/05/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 125

രചന – ശംസിയ ഫൈസൽ

നന്ദു പിണക്കം മറന്നുള്ള വരവാണെന്നവള്‍ക്ക് മനസ്സിലായി

ദച്ചു എണീറ്റ് മിററില്‍ നോക്കി മുഖവും മുടിയുമെല്ലാം ശെരിയാക്കി വാതില്‍ തുറന്നു

കുറച്ച് സമയം നന്ദേട്ടനെ ഒന്ന് കളിപ്പിച്ചാലൊ
ഇത്ര സമയം എന്നെയിട്ട് വട്ടം കറക്കിയതല്ലെ
ഇനി കുറച്ച് സമയം മിണ്ടാതെ നടക്കാം.,
മിണ്ടാന്‍ എന്‍റെ പിറകെ വരട്ടെ
അങ്ങനെ വിട്ട് കൊടുക്കാന്‍ പറ്റില്ലല്ലൊ.,

ദച്ചു വാതില്‍ തുറക്കുന്നതിന് മുമ്പ് മുഖത്ത് കുറച്ച് ഗൗരവമൊക്കെ വരുത്തിയാണ് വാതില്‍ തുറന്നത്

”ഹ്മ്.. എന്താ.,,

ദച്ചു കുറച്ച് കടുപ്പത്തില്‍ ചോദിച്ച് അവന്‍റെ മുഖത്തേക്ക് നോക്കിയതും ദച്ചു ഒന്ന് പേടിച്ചു

അവള്‍ പ്രതീക്ഷിച്ച ഭാവമല്ലായിരുന്നു അവന്‍റെ മുഖത്ത്

വലിഞ്ഞ് മുറുകിയ അവന്‍റെ മുഖം ദേഷ്യത്താല്‍ ചുവന്ന് തുടുത്തിരുന്നു

”’എ..എന്താ.. ?

ദച്ചു ഒന്ന് വിക്കി

”നീ അപ്പൂനെ വിളിച്ചിരുന്നോ ?

നന്ദു ദേഷ്യത്തോടെയുള്ള ചോദ്യത്തില്‍ നിന്ന് ദച്ചൂന് മനസ്സിലായി അര്‍പ്പണ അവന് വിളിച്ചിട്ടുണ്ടെന്ന്

”വിളിച്ചിരുന്നു.,
അതിനെന്താ ?

ദച്ചു പേടി മറച്ച് വെച്ച് പതറാതെ ചോദിച്ചു

”നാണമില്ലല്ലൊ നിനക്ക് ഒരു പാവത്തിനെ ഇട്ട് ദ്രോഹിക്കാന്‍.,,

നന്ദു പുച്ഛത്തോടെ ചോദിച്ചത് കേട്ട് ദച്ചു വായിം തുറന്നവനെ നോക്കി

”നന്ദേട്ടന്‍ പാവമെന്ന് പറഞ്ഞത് അര്‍പ്പണയെ തന്നെയല്ലെ ആള്‍ മാറിയിട്ടില്ലല്ലൊ.,,

ദച്ചു ചോദിച്ചത് കേട്ട് നന്ദു അവളെ ചുമലില്‍ പിടിച്ച് തള്ളി അകത്തേക്ക് കയറി

”ആ പാവത്തിനെ വേദനിപ്പിച്ചിട്ട് നിനക്ക് മതിയായില്ലെ ദക്ഷാ.,
എന്നെ വിളിച്ച് കരഞ്ഞപ്പോള്‍ ഞാനങ് ഇല്ലാണ്ടായി.,,
നിനക്ക് എന്തിന്‍റെ കേടാണ് .,
അതിനെ അതിന്‍റെ വഴിക്ക് വിട്ടൂടെ.,,

നന്ദു അവള്‍ക്ക് നേരെ ചീറി

”ഈ ചോദ്യം നിങ്ങളെ ഉറ്റ മിത്രത്തോട്  ചോദിക്ക്.,,
ക്ഷമിച്ച് ക്ഷമിച്ച് ഇല്ലാതായിട്ടാണ് ഞാന്‍ പ്രതികരിച്ച് തുടങ്ങിയത്.,

ദച്ചൂന് നന്ദൂന്‍റെ സംസാരം ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു

”അതിന് അപ്പു എന്ത് ചെയ്തെടീ.,
നിന്നേക്കാള്‍ മുമ്പ് അവളെ കാണുന്നതാ ഞാന്‍.,
നമ്മളെ ഒന്നിപ്പിച്ച് പോലും അവളല്ലെ.,
എന്തിനും ഏതിനും അവളല്ലായിരുന്നോ കൂടെ.,
എന്നിട്ട് അവസാനം അവള്‍ പടിക്ക് പുറത്ത്.,
ഇത്ര മാത്രം അപ്പൂനെ വെറുക്കാന്‍ അവള്‍ എന്താ നിന്നെ ചെയ്തെ.,,

നന്ദു ദയനീയമായി ചോദിച്ചു

”ചെയ്തതൊന്നും ഞാനിപ്പോള്‍ വിളിച്ച് പറയുന്നില്ല.,
കൂടെ കൊണ്ട് നടക്കുമ്പോള്‍ കണ്ണ് തുറന്നൊന്ന് നോക്കിയാല്‍ മതി
കൂടെ ഇളിച്ചോണ്ട് നടക്കുന്നവളെ തനി രൂപം അറിയാന്‍.,,

ദച്ചു കലിപ്പോടെ തന്നെ പറഞ്ഞു

”നീ വല്ല്യ പുണ്യാളത്തി ചമയണ്ട.,
ഇന്നലെ എനിക്ക് വന്ന നിന്‍റെ ഫോണ്‍ അപ്പു അറ്റന്‍റ് ചെയ്തത് കൊണ്ട് എനിക്ക് നിന്‍റെ തനി രൂപം മനസ്സിലായി.,
അപ്പു എത്രയോ വട്ടം എന്നോട് പറഞ്ഞതാ നിന്നെ സൂക്ഷിക്കണമെന്ന് എന്നിട്ടും ഞാന്‍ വിശ്വസിച്ചില്ല.
നിങ്ങള്‍ തമ്മിലുള്ള കുഞ്ഞ് പിണക്കമാകും എന്നാ കരുതിയെ.,
പക്ഷെ ഇന്നലെ നിന്‍റെ വായില്‍ നിന്ന് വീണത് കേട്ട് ഞാന്‍ തരിച്ച് പോയി.,
നീ ഇത് വരെ ആരോടും അങ്ങനെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല
അത് കൊണ്ട് മാത്രം നീ അണിഞ്ഞ മുഖം മൂടി എനിക്ക് തിരിച്ചറിയാന്‍ പറ്റി.,
നീ അത്രയൊക്കെ പറഞ്ഞിട്ടും അപ്പു തിരിച്ച് എന്തെങ്കിലും പറഞ്ഞോ.,,
എത്ര നല്ല രീതിയിലാ അവള് നിന്നോട് സംസാരിച്ചത് അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.,

നന്ദു പറഞ്ഞത് കേട്ട് ദച്ചൂന് ചിരി വന്നു

”നന്ദേട്ടന്‍ പൊട്ടനായി അഭിനയിക്കുകയൊന്നും അല്ലല്ലൊ.,,
കുറച്ചെങ്കിലും ബോധമുണ്ടെങ്കില്‍ ആലോചിച്ചൂടെ നന്ദേട്ടന്‍ ഇരിക്കുമ്പോള്‍ അവളെന്നോട് മോശമായി സംസാരിക്കില്ലെന്ന്.,
നന്ദേട്ടനെ പോലെ ഞാനും അത്ഭുതപ്പെട്ട് പോയി എന്നും എന്നെ ചാടി കടിക്കുന്നയാള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന്.,
പിന്നെ അല്ലെ മനസ്സിലായത് നിങ്ങള്‍ അടുത്തുണ്ടെന്ന്.,,

ദച്ചു ഒന്ന് ചിരിച്ചു

”ആ പാവത്തിനെ ദ്രോഹിച്ചിട്ട് നിന്ന് ചിരിക്കാന്‍ നാണമില്ലല്ലൊ നിനക്ക്.,,

നന്ദൂന്‍റെ ചോദ്യം കേട്ട് ദച്ചൂന് എരിഞ്ഞ് കേറി

”ഞാനവളോട് എന്ത് ദ്രോഹാ ചെയ്തത്.,
ഞാന്‍ അര്‍പ്പണയെ ഉപദ്രവിക്കുന്നത് വല്ലോം നന്ദേട്ടന്‍ കണ്ടോ ?

ദച്ചൂന്‍റെ ചോദ്യത്തിന് നന്ദൂന് മറുപടി ഇല്ലായിരുന്നു

”ഈ മിണ്ടാതെ നില്‍ക്കുന്ന നില്‍പുണ്ടല്ലൊ.,,
അത് തന്നെയാണ് നിങ്ങള്‍ക്കുള്ള മറുപടി.
നന്ദേട്ടന്‍ ഒരു സംശയ കണ്ണുകളോടെ എന്നെ കാണുന്നത് എനിക്ക് സഹിക്കില്ല.,
തെറ്റാരുടെ ഭാഗത്താണെന്ന് നന്ദേട്ടന്‍ തന്നെ ചിന്തിച്ച് നോക്കി.,

ദച്ചു ഇതും പറഞ്ഞ് ബെഡില്‍ ചെന്ന് കിടന്നു

നന്ദു അതെ നില്‍പാണ്

അല്പ സമയം കഴിഞ്ഞ് നന്ദു അവളെ അടുത്ത് വന്നിരുന്നു

ദച്ചു അവനെ ഒന്ന് നോക്കി തിരിഞ്ഞ് കിടന്നു

”അപ്പുവും നീയും തമ്മില്‍ ശെരിക്കും എന്താ പ്രശ്നം ?

നന്ദൂന്‍റെ ശബ്ദം ചെവിയിലെത്തിയതും ദച്ചു അവന് നേരെ തിരിഞ്ഞു

”തിരിച്ച് ഞാനൊരു ചോദ്യം ചോദിച്ചോട്ടെ ?

”എന്താ ?

നന്ദു അവളെ നോക്കി

”നന്ദേട്ടന് എന്നെയാണോ അര്‍പ്പണയെ ആണോ വിശ്വാസം ?

ദച്ചൂന്‍റെ ചോദ്യത്തിന് മൗനമാണ് നന്ദുവില്‍ നിന്ന് കിട്ടിയ മറുപടി

”ഒരു ക്ലീഷെ ചോദ്യമാണ് ഞാന്‍ ചോദിച്ചതെന്നറിയാം.,
പക്ഷെ ഭാര്യയെ ആത്മാര്‍ത്ഥമായി വിശ്വസിച്ച് സ്നേഹിക്കുന്നൊരാള്‍ക്ക് ഇതിനുള്ള മറുപടി ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വരില്ലായിരുന്നു.,
നന്ദേട്ടന് എവിടെ ഒക്കെയോ എന്നോടുള്ള വിശ്വാസത്തില്‍ ഒരു അകല്‍ച്ച വന്നിട്ടുണ്ട്.,
ഒരുപക്ഷെ അതിനുള്ള കാരണക്കാരി ഞാന്‍ തന്നെയാകും.,
എന്നില്‍ നിന്ന് അത്രയും അനുഭവങ്ങള്‍ നന്ദേട്ടന് ഉണ്ടായിട്ടുണ്ടെല്ലൊ.

ദച്ചു ഒന്ന് നിര്‍ത്തി

”ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.,
നന്ദേട്ടന്‍ കാണുന്നതോ മനസ്സിലാക്കിയതോ അല്ല അര്‍പ്പണ എന്ന സത്യം.,
ഒന്ന് കരുതിയിരുന്നാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.,,

ദച്ചു പറഞ്ഞതും നന്ദൂനാകെ പെരുത്ത് കയറാന്‍ തുടങ്ങി

”ഞാന്‍ ജോത്സ്യനും മെന്‍റലിസ്റ്റുമൊന്നുമല്ല നിങ്ങളെയെല്ലാം മനസ്സ് വായിക്കാന്‍
വായ തുറന്ന് എല്ലാം പറഞ്ഞാലെല്ലെ എനിക്ക് മനസ്സിലാകൂ..,
അപ്പൂനെ നീയിങ്ങനെ കുറ്റപ്പെടുത്തുന്നു എന്നാ അവളെന്താ ചെയ്തതെന്ന് നീ പറയുന്നില്ല.,
എല്ലാം ഞാന്‍ കണ്ട് പിടിക്കണമായിരിക്കും.,
എല്ലാവരേയും നടുവില്‍ കുരുങ്ങി കിടക്കുന്നത് ഞാനാണല്ലൊ.,
പൊട്ടനെ പോലെ ആടുന്ന വെറും മണ്ടന്‍.,
എല്ലാം കൂടെ എന്നെയിട്ട് വട്ടം കറക്കിയാല്‍ ഞാനങ്ങോട്ടേലും ഇറങ്ങി പോകും പറഞ്ഞേക്കാം.,,

നന്ദൂന്‍റെ ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വന്നു

ദച്ചൂന്‍റെ മനസ്സ് എല്ലാം അവനോട്  തുറന്ന് പറയാന്‍ വെമ്പിയെങ്കിലും അവള്‍ തടഞ്ഞ് നിര്‍ത്തി

പാടില്ല എല്ലാം നന്ദേട്ടന്‍ അറിഞ്ഞാല്‍ ഒരു പൊട്ടിതെറിയാകും.,
പിടിക്കപ്പെട്ടു എന്നറിഞ്ഞാല്‍ അര്‍പ്പണയില്‍ നിന്നുള്ള നീക്കം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരിക്കാം.

അവള്‍ക്ക് പ്രതികരിക്കാന്‍ പറ്റാത്ത വിധം അവളേയും അച്ഛനേയും ലോക്ക് ചെയ്യണം എന്നിട്ട് നന്ദു എല്ലാം അറിഞ്ഞാല്‍ മതി.,,

ദച്ചു ആത്മസംയമം പാലിച്ചു

താന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ആലോചിച്ചിരിക്കുന്ന ദച്ചൂനെ കണ്ട് നന്ദു പല്ല് കടിച്ച് തിരിഞ്ഞ് കിടന്നു

ദച്ചു ഒന്നും പറയാന്‍ പോകുന്നില്ലെന്ന് നന്ദൂന് മനസ്സിലായി

പുറം തിരിഞ്ഞ് കിടക്കുന്ന നന്ദൂനെ അവളൊന്ന് നോക്കി

നന്ദൂന്‍റെ ഇപ്പോയത്തെ മാനസികാവസ്ഥ ദച്ചൂന് ഊഹിക്കാവുന്നതെ ഉള്ളായിരുന്നു

ദച്ചു അവനോട് ചേര്‍ന്ന് കിടന്നു അവനെ ചുറ്റി പിടിച്ച് അവന്‍റെ പുറത്ത് കവിള് ചേര്‍ത്ത് കിടന്നു

അവളിലെ സ്പര്‍ശനമെറ്റിട്ടും അവന്‍ അനങ്ങിയില്ല

”ഇന്ന് വരെ സ്നേഹിച്ചിട്ടെ ഉള്ളു നന്ദേട്ടാ നിങ്ങളെന്നെ.,
ആ നിങ്ങള്‍ തന്നെ എന്നെ ഇങ്ങനെ അകറ്റുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല.,
ശെരിയാ ഞാനൊരുപാട് നോവിച്ചിട്ടുണ്ട്.,
അതെല്ലാം നിവര്‍ത്തിക്കേട് കൊണ്ടാണ്.,
ഇന്നത് നന്ദേട്ടനോട് തുറന്ന് പറയാന്‍ പറ്റാത്തതും അത് തന്നെ.,
നന്ദേട്ടനെ ഒരിക്കലും ഈ ദച്ചു ചതിക്കില്ല.,
എനിക്കൊരാളെയും ദ്രോഹിക്കാന്‍ കഴിയില്ലെന്ന് നന്ദേട്ടനറിഞ്ഞൂടെ.,
എല്ലാം കൂടെ വായിച്ചാല്‍ നന്ദേട്ടന് കാര്യങ്ങളെല്ലാം ഏകദേശം മനസ്സിലാകും.,,

ദച്ചു അവനെല്ലാം കേള്‍ക്കുന്നുണ്ടെന്ന വിശ്വാസത്തില്‍ പറഞ്ഞു

”ഇതെല്ലാം മനസ്സില്‍ നിന്ന് കള.,,
ഇതിനെ പറ്റി ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്‌,
ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് പിറകെ പോയാല്‍ കൂടുതല്‍ നമ്മള്‍ തളരത്തെ ഒള്ളൂ..,
ഈ സമയം അപ്പന് വേണ്ടിയുള്ളതാണ്.,
മറ്റുള്ള പ്രശ്നങ്ങളില്‍ തലയിടാതെ അപ്പന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതല്ലെ നല്ലത്.,

ദച്ചു പറഞ്ഞെങ്കിലും നന്ദു മിണ്ടിയില്ലെ

”നന്ദേട്ടന്‍ ഞാന്‍ പറയുന്നത് വല്ലോം കേള്‍ക്കുന്നുണ്ടോ ?
അതോ ഉറങ്ങിയോ ?

ദച്ചു അവനില്‍ നിന്ന് വിട്ട് മാറി

”നിനക്ക് പരീക്ഷ തുടങ്ങാന്‍ ആയില്ലെ.,
നാളെ മുതല്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എണീറ്റ് പഠിക്കണം.,
ഞാന്‍ അലാറം വെക്കുന്നുണ്ട്.,

നന്ദു മലര്‍ന്ന് കിടന്ന് ഫോണെടുത്ത് അലാറം വെച്ചു

ദച്ചു അന്തംവിട്ടവനെ നോക്കി

”അതിന് ഇതിനെ പറ്റിയല്ലല്ലൊ നമ്മള്‍ സംസാരിച്ചത്.,

ദച്ചു അവനെ പിന്തിരിപ്പിക്കാന്‍ നോക്കിയതും നന്ദു അവളെ ചുണ്ടില്‍ വിരല്‍ വെച്ചു

”ശ്ശ് മിണ്ടി പോകരുത്.,,

നന്ദു അവളെ അടുത്തേക്ക് മുഖം കൊണ്ട് വന്ന് പറഞ്ഞതും ദച്ചു ഉമിനീരിറങ്ങി അവനെ നോക്കി

*(തുടരും..)*